india live Broadcasting

പാലത്തുരുത്ത് സെന്‍റ് തെരേസാസ് എല്‍.പി സ്കൂള്‍ ശതാബ്ദി ആഘോഷം സമാപിച്ചു

കൈപ്പുഴ: പാലത്തുരുത്ത് സെന്‍റ് തെരേസാസ് എല്‍.പി സ്കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പല്‍ അധ്യക്ഷതവഹിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എ, ഫാ. ജെയിംസ് ചെരുവില്‍, മിനി കുഞ്ഞുമോന്‍, ജോയി അറക്കല്‍, ഫാ.റോയി മുകളേല്‍പ്പറമ്പില്‍, എന്‍.എസ് സന്തോഷ്കുമാര്‍, അജിത് ലൂക്കോസ്, അഞ്ചന അജിത്ത്, ജോമോള്‍ ജോസഫ്, സെലീനാമ്മ ജേക്കബ്, സി.ഷാനിയ എസ്.വി.എം, ജെയിംസ് മലയില്‍, റോയി ഇടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. 75 വയസ് പൂര്‍ത്തിയായ പൂര്‍വ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആദരിച്ചു.പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം സി.ഇന്നസെന്‍റ് എസ്.വി.എം ഉദ്ഘാടനം ചെയ്തു.ഫാ. ഫിലിപ്പ് തൊടുകയില്‍ അധ്യക്ഷതവഹിച്ചു. ഫാ.ജോസ് നെടുങ്ങാട്ട്, ജേക്കബ് തൊടുകയില്‍, ഷൈജി ഓട്ടപ്പള്ളില്‍, സിനു പവ്വത്തേല്‍, പി.ആര്‍ ബാബു എന്നി്വര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാസന്ധ്യയും അരങ്ങേറി.

Read more

വിധവകളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുവാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: അകാലത്തില്‍ വിധവകളാകുന്നവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുവാന്‍ ഗവണ്‍മെന്റിന്റെയും സമുദായ സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ വനിതാസംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതയുടെ മുഖപത്രമായ അപ്നാദേശിന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  വിധവാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധവകള്‍ക്ക് നേരിടേണ്ടി വരുന്ന മാനസികവും, സാമ്പത്തികവും, സാമൂഹ്യവുമായ നിരവധി പ്രതിസന്ധികളെ അതിജീവിക്കുന്നതിനാവശ്യമായ കരുത്തു നേടുവാന്‍ വിധവാ സംഗമം വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനമനുസരിച്ചാണ് സംഗമവും വിധവകള്‍ക്കുവേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത്. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ഡെയ്‌സി ജോസ് പച്ചിക്കര അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. കേരള സംസ്ഥാന ന്യൂനപക്ഷ ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പ്രൊഫ. മോനമ്മ കോക്കാട് വിധവകള്‍ക്കായുള്ള വിവിധ ഗവണ്‍മെന്റ് ആനുകൂല്യങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, കെ.സി.ഡബ്ല്യു.എ ഭാരവാഹികളായ അന്നമ്മജോണ്‍, ബീന രാജു, ജയ്‌സി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, ഭാവി പ്രവര്‍ത്തന രൂപീകരണം എന്നിവയും നടത്തപ്പെട്ടു. അറുനൂറോളം പേര്‍ പങ്കെടുത്തു.

Read more

പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ രജതജൂബിലി സമാപനം

പരുത്തുംപാറ: പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ രജതജൂബിലി സമാപനം ഇന്ന് അഞ്ചിന് നടക്കും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് ജോസഫ് പണ്ടാരശേരി അധ്യക്ഷത വഹിക്കും. മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. മാനേജർ ഫാ. ഏബ്രഹാം കളരിക്കൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ എയ്ഞ്ചൽ എസ്വിഎം എന്നിവർ നേതൃത്വം നൽകും.

Read more

മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലിയ്ക്ക് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം

കോട്ടയം: കോട്ടയം അതിരൂപതാ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലിക്ക് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. ദൈവം ഭരമേല്പിച്ച മേല്‍പ്പട്ട ശുശ്രൂഷയില്‍ 49 വര്‍ഷം പൂര്‍ത്തിയാക്കി സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ച മാര്‍ കുന്നശ്ശേരി വിശ്രമജീവിതം നയിക്കുന്ന തെള്ളകം ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഭവനത്തിലെ ചാപ്പലില്‍ അര്‍പ്പിച്ച സുവര്‍ണ്ണ ജൂബിലി കൃതജ്ഞതാ ബലിയില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്  മുഖ്യകാര്‍മ്മികത്വം വഹിച്ചു. അതിരൂപതാ സഹായമെത്രാന്‍  മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതയിലെ ഫൊറോന വികാരിമാര്‍, വൈദിക പ്രതിനിധികള്‍  എന്നിവര്‍ സഹകാര്‍മ്മികരായി.. ആഴമായ ദൈവവിശ്വാസവും ദൈവാശ്രയ ജീവിതശൈലിയും സ്വന്തമാക്കിയ പിതാവ് ക്‌നാനായ സമുദായത്തിനും സീറോ മലബാര്‍ സഭയ്ക്കും പൊതുസമൂഹത്തിനും നല്‍കിയ സംഭാവനകള്‍  നിസ്തുലവും സമാനതകളില്ലാത്തതുമാണെന്ന്  മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യസേവനം, അടിസ്ഥാന സൗകര്യവികസനം, പൈതൃകങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംരക്ഷണം തുടങ്ങിയ നിരവധിയായ മേഖലകളില്‍ ക്രാന്തദര്‍ശിയായ അഭിവന്ദ്യ പിതാവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ജൂബിലി തിരി തെളിച്ചു. അതിരൂപതയിലെ വിവിധ സമര്‍പ്പിത സമൂഹ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും കുന്നശ്ശേരില്‍ കുടുംബാംഗങ്ങളും ചടങ്ങുകളില്‍ പങ്കെടുത്തു. 

1928 സെപ്റ്റംബര്‍ 11 ന് കടുത്തുരുത്തി ഇടവകയിലെ കുന്നശ്ശേരി കുടുംബത്തില്‍ ജനിച്ച പിതാവ് 1955 ഡിസംബര്‍ 21-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1968 ഫെബ്രുവരി 24 ന് കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാ അവകാശത്തോടുകൂടിയ സഹായ മെത്രാനായി അഭിഷിക്തനായ പിതാവ് 1974 മെയ് 5-ാം തീയതി രൂപതാ അദ്ധ്യക്ഷനായി ചുമതലയേറ്റു. 2005 മെയ് 9-ാം തീയതി കോട്ടയം രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ കുന്നശ്ശേരി പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ജനുവരി 14-ാം തീയതി അതിരൂപതാ ഭരണനിര്‍വ്വഹണ ദൗത്യത്തില്‍ നിന്നും വിരമിച്ച പിതാവ് തെള്ളകം ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചു വരുകയാണ്. 

Read more

ഇംഗ്ലണ്ടിലെ വിദ്യാർഥികൾ കല്ലറ സെന്റ് തോമസ് സ്കൂൾ സന്ദർശിക്കും

കല്ലറ: ഇൻഡോ ബ്രിട്ടിഷ് സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ഇംഗ്ലണ്ടിലെ ലിവർ പൂൾ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം കല്ലറ സെന്റ് തോമസ് സ്കൂൾ സന്ദർശിക്കും.ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സകൂളിന്റെ കേരളത്തിലെ ആദ്യത്തെ പാര്‍ട്ടണര്‍ സ്‌കൂളായ സെന്റ് തോമസ് ഹൈസ്കൂളിലെത്തുന്ന സംഘം പഠനരീതികളും അധ്യാപനരീതികളും വിലയിരുത്തും.

Read more

പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് എൽപി സ്കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഇന്ന്‌

കൈപ്പുഴ: പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് എൽപി സ്കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഇന്ന്‌ നാലിന് ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ കോർപറേറ്റ് മാനേജർ ഫാ.തോമസ് ഇടത്തിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. കെ.സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. മൂന്നിനു പൂർവ വിദ്യാർഥി സംഗമം നടക്കും. പൂർവ വിദ്യാർഥികളെയും പൂർവാധ്യാപകരെയും ആദരിക്കും.  

ഇന്ന്‌
Read more

കൈപ്പുഴയില്‍ കുടുംബസംഗമം സംഘടിപ്പിച്ചു

കോട്ടയം : കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൈപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്‌ ജോര്‍ജ്ജ്‌്‌ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ്‌ ചര്‍ച്ച്‌ ഹാളില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്‌ഘാടനം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റോസമ്മ പുന്നൂസ്‌ നിര്‍വ്വഹിച്ചു.

കെ.എസ്‌.എസ്‌.എസ്‌ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബ്രദര്‍ അനീഷ്‌ പുല്ലാട്ട്‌, സെന്റ്‌ ജോര്‍ജ്ജ്‌ പുരുഷ സ്വാശ്രയസംഘ പ്രസിഡന്റ്‌ എം.ജെ ലൂക്കോസ്‌, മേഖലാ വനിതാ ഫെഡറേഷന്‍ പ്രസിഡന്റ്‌ ലിസ്സി ലൂക്കോസ്‌, അനിമേറ്റര്‍ എല്‍സി മാത്യു, എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും, മത്സരങ്ങളും, സ്‌നേഹവിരുന്നും നടത്തപ്പെട്ടു. 70തോളം പേര്‍ പങ്കെടുത്തു.

Read more

മാസ്സ് സാന്ത്വന ശുശ്രൂഷാപദ്ധതി ഉദ്ഘാടനം

രാജപുരം: വിഗാര്‍ഡ് ഇഡസ്ട്രീസ് ലിമിറ്റഡിന്റെ സഹകരണത്തോടെ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന സാന്ത്വന ശുശ്രൂഷാപദ്ധതിയുടെ ഉദ്ഘാടനം, രാജപുരം ഹോളിഫാമിലി പാരിഷ് ഹാളില്‍ നടുന്നു. പ്രോഗ്രാമില്‍ മാസ്സ് ഡയറക്ടര്‍ ഫാ. സുനില്‍ പെരൂമാനൂര്‍ സ്വാഗതപ്രസംഗം നടത്തി. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷധ വഹിച്ചു. സ്വാന്തന ശുശ്രൂഷാപദ്ധതിയുടെ ഭാഗമായി വി ഗാര്‍ഡ് ഇഡസ്ട്രീസ് ലിമിറ്റഡ് മലബാര്‍സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് നല്‍കിയ ആബുലന്‍സിന്റെ താക്കോല്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് നല്‍കികൊണ്ട് വി ഗാര്‍ഡ് ഇഡസ്ട്രീസ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ ശ്രീ. ഷിനോജ് നിര്‍വ്വഹിച്ചു. വി ഗാര്‍ഡ് ഇഡസ്ട്രീസ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ ശ്രീ എ. എം ലൗജിത്ത്, രാജപുരം ഫൊറോന പള്ളിവികാരി റവ. ഫാ. ഷാജി വടക്കേത്തോട്ടി, കള്ളാര്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. റെജി തണ്ടാശ്ശേരി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മാസ്സ് അസി: ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ നന്ദി പറഞ്ഞു. മാസ്സ് പ്രോഗ്രാം മാനേജര്‍ ശ്രീ. അബ്രാഹം ഉള്ളാടപ്പള്ളില്‍ കോ- ഓര്‍ഡിനേറ്റര്‍ ശ്രീമതി. ആന്‍സി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Read more

ഉഴവൂർ KCYL യൂണിറ്റിന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ

ഉഴവൂർ: ഉഴവൂർ KCYL യൂണിറ്റിന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുന്നു. KCYL സംഘടയുടെ ചരിത്രത്തിലാദ്യമായി , ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അതിരൂപതയിലെ വൈദീകർക്കുവേണ്ടി മാത്രമായി നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണ്ണമെന്റിനെ ആവേശപൂർവ്വം സ്വീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള ക്നാനായ മക്കൾക്ക് ഉഴവൂർ KCYL യൂണിന്റിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

കോട്ടയം അതിരൂപതയിലെ ബഹുഭൂരിപക്ഷവും വരുന്ന വൈദീകരുടെ അഭ്യർത്ഥന പ്രകാരം നമ്മുടെ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഡബിൾസ് മഝരങ്ങളായി ഉയർത്തിരിക്കുന്നു. ഇടവക തലത്തിൽ യുവജനങ്ങളോട് ചേർന്ന് വൈദീകർ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇനി ആവേശത്തിന്റേയും ആരവങ്ങളുടേയും നാളുകൾ, ഈ കായിക മാമാങ്കത്തേയും ക്നാനായ സമുദായത്തിന്റെ നെടുംതൂണുകളായ നമ്മുടെ പ്രീയപ്പെട്ട വൈദീകരേയും പ്രേൽസാഹിപ്പിക്കാനുവായി നല്ലവരായ എല്ലാ സമുദായ സ്നേഹികളേയും , ഉഴവൂരിന്റെ മണ്ണിലേക്ക് ഏറ്റവും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

DATE : 28/3/2017

PLACE: UZHAVOOR CLUB INDOOR STADIUM

LAST DATE OF REGISTRATION : 20/3/2017

Read more

കെ.സി.എസ്.എല്‍ ശതാബ്ദിസമാപനവും അതിരൂപത വാര്‍ഷികവും ഉജ്ജ്വലമായി

കടുത്തുരുത്തി: ശതാബ്ദി വർഷത്തിലൂടെ കടന്നുപോകുന്ന കെ.സി.എസ്.എൽ. സംഘടനയുടെ ശതാബ്ദി സമാപനവും അതിരൂപതാ വാർഷികവും കടുത്തുരുത്തി സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. കോട്ടയം അതിരൂപതയുടെ മെത്രാപോലീത്ത മാർ മാത്യു മൂലക്കാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രയർ ഡാൻസോഡു കൂടി ആരംഭിച്ച സമ്മേളനത്തിൽ കെ.സി.എസ്.എൽ ഡയറക്ടർ റവ.ഫാ.ജിനു കാവിൽ സ്വാഗതം ആശംസിച്ചു. കെ.സി.എസ്.എൽ വൈസ് ഡയറക്ടർ സി.വിമൽ എസ്.ജെ.സി. റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി.എസ്.എൽ പ്രസിഡന്റ് ശ്രീ ജോസ് ഇടശ്ശേരിൽ അധ്യക്ഷ പ്രസംഗവും കടുത്തുരുത്തി സെന്റ് മൈക്കിൾസ് HSS മാനേജർ റവ.ഫാ.മാത്യു മണക്കാട് ആശംസകളും അറിയിച്ചു. തുടർന്ന് കടുത്തുരുത്തി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.റ്റോംസൺ കെ.പി.സമ്മാനങ്ങൾ വിതരണം ചെയ്തു. സെൻറ് മൈക്കിൾസ് HS ഹെഡ്മിസ്ട്രസ്സ് സി. സോഫിയ SJC യുടെ നന്ദിയെ തുടർന്ന് പൊതുസമ്മേളനം സമാപിച്ചു. മാസ്റ്റർ അർനോൾഡ് റ്റോമിന്റെ സംഗീതവും വെൽക്കം ഡാൻസും പരിപാടികൾക്ക് മികവേകി.

Read more

കെ.സി.സി കരിപ്പാടം യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം

കരിപ്പാടം: കെ.സി.സി കരിപ്പാടം യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം അതിരൂപത പ്രസിഡന്‍റ് സ്റ്റീഫന്‍ ജോര്‍ജ് നിര്‍വഹിച്ചു.ജെയിംസ് കയ്യാലപ്പറമ്പില്‍, ജോസ് തൊട്ടിയില്‍,ജോണ്‍ പൂച്ചക്കാടന്‍, തോമസ് അരയത്ത്, സാബു മുണ്ടകപ്പറമ്പില്‍, ഷൈജി ഓട്ടപ്പള്ളി, റവ.ഡോ ബിജി പല്ളൊന്നില്‍,ജേക്കബ് വാണിയംപുരയിടത്തില്‍, ജോര്‍ജ് നടുവിലേഴത്ത്, ഫാ. ജോണ്‍ ചൊള്ളാനിക്കല്‍, ബെപ്പിച്ചന്‍ തുരുത്തിയില്‍ എന്നിവര്‍ സം ബന്ധിച്ചു.

Read more

ബി.സി.എം യിൽ കേന്ദ്ര ബജറ്റ് അവലോകനം നടത്തി

കോട്ടയം: ബി.സി.എം കോളജ് കൊമേഴ്സ് വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ കേന്ദ്രബജറ്റ് 2017-18 വിഷയത്തില്‍ പ്രഭാഷണം നടത്തി. മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രഫ. ഷീല ചെറിയാന്‍ അധ്യക്ഷതവഹിച്ചു. കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, കൊമേഴ്സ് വിഭാഗം മേധാവി പ്രഫ. ജോസഫീന സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. സി.എം.എസ് കോളജ് കൊമേഴസ് വിഭാഗം മേധാവി ടോമി മാത്യു ബജറ്റ് അവലോകനം നടത്തി.

Read more

കുരുന്നു കലാപരിപാടികള്‍ കണ്ട് മനം നിറഞ്ഞ് ഉഴവൂര്‍.

ഉഴവൂര്‍: കൊച്ചുകുട്ടികളുടെ പാട്ടും, ഡാന്‍സും, പ്രസംഗവും, കഥപറച്ചിലും, സംഭാഷണങ്ങളും എല്ലാം ആസ്വദിച്ച് ഉഴവൂരിലെ മുതിര്‍ന്ന തലമുറ പുതുതലമുറയെ അകമഴിഞ്ഞ് പ്രോത്‌സാഹിപ്പിച്ചു. ഉഴവൂര്‍ കുമ്മനത്ത് ഇട്ടൂപ്പ് കത്തനാര്‍ ഹാളില്‍ സെന്റ് സ്ന്റീഫന്‍സ് ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങളാണ് ആസ്വാദക ഹൃദയങ്ങളില്‍ കുളിര്‍മഴയായത്.ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി റവ.ഫാ. തോമസ് പ്രാലേല്‍ അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗം ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് എം. ഇടശേരില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം ബിബില ജോസ്, സി. ഇന്നസെന്റ് എസ്.വി.എം., പി.റ്റി.എ. പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, സി. ജോണിയ എസ്.വി.എം. എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്‌സര പരീക്ഷകളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഫാ. ജിബിന്‍ പാറടിയില്‍ വിതരണം ചെയ്തു. സമ്മേളനാനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Read more

എസ്.എച്ച് മൗണ്ട് കെ.സി.വൈ.എല്ലിന് പുതിയ ഭാരവാഹികള്‍

കോട്ടയം: കെ.സി.വൈ.എല്‍ എസ്.എച്ച് മൗണ്ട് യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സച്ചു മഞ്ഞാങ്കല്‍-പ്രസിഡന്‍റ്, അമിതാഭ് പാറയ്ക്കല്‍-സെക്രട്ടറി, ജോയല്‍ പള്ളിപ്പറമ്പില്‍ -ട്രഷറര്‍, ജോ പുല്ലുകാട്ട്-വൈസ് പ്രസിഡന്‍റ്, മരിയ പടിറഞാറെകാലായില്‍-ജോയന്‍റ് സെക്രട്ടറി, ഏയ്ഞ്ചല ലിസ് മുട്ടത്തില്‍-കോര്‍ഡിനേറ്റര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. മുൻ സാരാദികൾ ആയ പ്രിൻസ് ബാബു ചുങ്കത്തറ,ജോസഫ് തോമസ് പുത്തെൻപുരക്കൽ,വർഷ ഷാജി തൈക്കാട്,സച്ചിൻ ലുക്ക് അരങ്ങത്തു,മാത്യു പാറക്കൽ എന്നിവർക്കു യാത്രയയ്പ്പ് നല്‍കി. യുവജനങ്ങളും നേതൃത്വ പാഠവും എന്ന വിഷയത്തില്‍ അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ എസ്.ജെ.സി ക്ളാസ് നയിച്ചു. ചാപ്ളയ്ന്‍ ഫാ. തോമസ് കീന്തനാനിക്കല്‍ അധ്യക്ഷതവഹിച്ചു.

Read more

കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി നിറവില്‍

കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പോലീത്ത 
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി നിറവില്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലിക്ക് നാളെ (ഫെബ്രുവരി 24) തുടക്കമാകും. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് വിശ്രമജീവിതം നയിക്കുന്ന ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഭവനത്തിലെ ചാപ്പലില്‍ ഫെബ്രുവരി 24 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയില്‍ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫൊറോന വികാരിമാര്‍, വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി സുവര്‍ണ്ണ ജൂബിലി തിരി തെളിക്കും. അതിരൂപതയിലെ വിവിധ സമര്‍പ്പിത സമൂഹ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സിലിന്‍റെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും കുന്നശ്ശേരില്‍ കുടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും. 
1928 സെപ്റ്റംബര്‍ 11 ന് കടുത്തുരുത്തി ഇടവകയിലെ കുന്നശ്ശേരി കുടുംബത്തില്‍ ജനിച്ച പിതാവ് 1955 ഡിസംബര്‍ 21-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1968 ഫെബ്രുവരി 24 ന് കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാ അവകാശത്തോടുകൂടിയ സഹായ മെത്രാനായി അഭിഷിക്തനായ പിതാവ് 1974 മെയ് 5-ാം തീയതി രൂപതാ അദ്ധ്യക്ഷനായി ചുമതലയേറ്റു. 2005 മെയ് 9-ാം തീയതി കോട്ടയം രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ കുന്നശ്ശേരി പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ജനുവരി 14-ാം തീയതി അതിരൂപതാ ഭരണനിര്‍വ്വഹണ ദൗത്യത്തില്‍ നിന്നും വിരമിച്ച പിതാവ് തെള്ളകം ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചു വരുന്നു.  

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലിക്ക് നാളെ (ഫെബ്രുവരി 24) തുടക്കമാകും. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് വിശ്രമജീവിതം നയിക്കുന്ന ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഭവനത്തിലെ ചാപ്പലില്‍ ഫെബ്രുവരി 24 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയില്‍ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫൊറോന വികാരിമാര്‍, വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി സുവര്‍ണ്ണ ജൂബിലി തിരി തെളിക്കും. അതിരൂപതയിലെ വിവിധ സമര്‍പ്പിത സമൂഹ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സിലിന്‍റെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും കുന്നശ്ശേരില്‍ കുടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും. 

1928 സെപ്റ്റംബര്‍ 11 ന് കടുത്തുരുത്തി ഇടവകയിലെ കുന്നശ്ശേരി കുടുംബത്തില്‍ ജനിച്ച പിതാവ് 1955 ഡിസംബര്‍ 21-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1968 ഫെബ്രുവരി 24 ന് കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാ അവകാശത്തോടുകൂടിയ സഹായ മെത്രാനായി അഭിഷിക്തനായ പിതാവ് 1974 മെയ് 5-ാം തീയതി രൂപതാ അദ്ധ്യക്ഷനായി ചുമതലയേറ്റു. 2005 മെയ് 9-ാം തീയതി കോട്ടയം രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ കുന്നശ്ശേരി പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ജനുവരി 14-ാം തീയതി അതിരൂപതാ ഭരണനിര്‍വ്വഹണ ദൗത്യത്തില്‍ നിന്നും വിരമിച്ച പിതാവ് തെള്ളകം ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചു വരുന്നു.  

മാർ കുര്യാക്കോസ് കുന്നശ്ശേരിയെപ്പറ്റി ക്നാനായ വോയിസിന്റെ സഹകരണത്തോടെ നിർമ്മിച്ച ഡോക്യൂമെന്ററി താഴെ കൊടുത്തിരിക്കുന്നു. 

Read more

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വിധവാ സംഗമം (ഫെബ്രുവരി 24) ചൈതന്യയില്‍

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍
വിധവാ സംഗമം നാളെ (ഫെബ്രുവരി 24) ചൈതന്യയില്‍
കോട്ടയം: കോട്ടയം അതിരൂപതാംഗങ്ങളായ വനിതകളുടെ സമഗ്ര ക്ഷേമത്തിനും കൂട്ടായ്മക്കും വേദിയാകുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ (ഫെബ്രുവരി 24) തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വിധവാസംഗമം സംഘടിപ്പിക്കുന്നു. അതിരൂപതയുടെ മുഖപത്രമായ അപ്നാദേശുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത  മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ഡെയ്‌സി ജോസ് പച്ചിക്കര അദ്ധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കേരള സംസ്ഥാന ന്യൂനപക്ഷ ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പ്രൊഫ. മോനമ്മ കോക്കാട് വിധവകള്‍ക്കായുള്ള വിവിധ ഗവണ്‍മെന്റ് ആനുകൂല്യങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, അന്നമ്മജോണ്‍, ബീന രാജു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്ന് വിധവകളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. റസീന പദ്മം ക്ലാസ്സ് നയിക്കും. ഗ്രൂപ്പ് ചര്‍ച്ച, ഭാവി പ്രവര്‍ത്തന രൂപീകരണം, കലാപരിപാടികള്‍ എന്നിവയും നടത്തപ്പെടും.

കോട്ടയം: കോട്ടയം അതിരൂപതാംഗങ്ങളായ വനിതകളുടെ സമഗ്ര ക്ഷേമത്തിനും കൂട്ടായ്മക്കും വേദിയാകുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ (ഫെബ്രുവരി 24) തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വിധവാസംഗമം സംഘടിപ്പിക്കുന്നു. അതിരൂപതയുടെ മുഖപത്രമായ അപ്നാദേശുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത  മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ഡെയ്‌സി ജോസ് പച്ചിക്കര അദ്ധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കേരള സംസ്ഥാന ന്യൂനപക്ഷ ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പ്രൊഫ. മോനമ്മ കോക്കാട് വിധവകള്‍ക്കായുള്ള വിവിധ ഗവണ്‍മെന്റ് ആനുകൂല്യങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, അന്നമ്മജോണ്‍, ബീന രാജു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്ന് വിധവകളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. റസീന പദ്മം ക്ലാസ്സ് നയിക്കും. ഗ്രൂപ്പ് ചര്‍ച്ച, ഭാവി പ്രവര്‍ത്തന രൂപീകരണം, കലാപരിപാടികള്‍ എന്നിവയും നടത്തപ്പെടും.

Read more

ഫാ: എ.ൻ.സി മാത്യൂ കശ്ശീശ്ശായ്ക്ക് ചിങ്ങവനം പള്ളിയിൽ നിന്നും ദുഃഖസാന്ദ്രമായ യാത്രയപ്പ്. സംസ്കാരം ഇന്ന് തുരുത്തിക്കാട്ട് പള്ളിയിൽ .

റാന്നി: തുരുത്തിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം നിര്യാതനായ ഫാ: എ.ൻ.സി മാത്യൂ കശ്ശീശ്ശാ കൊന്നയ്ക്കലിന് ചിങ്ങവനം ദയറാ പള്ളിയിൽ ഭക്തിനിർഭരവും ദുഃഖസാന്ദ്രവുമായ യാത്രാമൊഴി. ഇന്നലെ മൂന്നുമണിക്ക് സെന്റ് ജോൺസ് ദയറാ പള്ളിയിൽ അച്ഛന്റെ ഭൂതിക ശരീരം പൊതുദർശനത്തിന് വച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി പേർ അച്ഛനെ ഒരു നോക്ക് കാണുവാനും യാത്രാമൊഴി ചൊല്ലുവാനും വേണ്ടി എത്തിയിരുന്നു. ക്നാനായ അതിഭദ്രാസനാധിപൻ അഭി. കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ, കോട്ടയം അതിരൂപതാധ്യക്ഷൻ അഭി. മാർ. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ, അഭി. കുറിയാക്കോസ് മോർ ഗ്രിഗോറിയോസ് തിരുമേനി, ഇടുക്കി യാക്കോബായ ഭദ്രാസനാധിപൻ സഖറിയാസ് മോർ ഫീലിക്സിനോസ് തിരുമേനി, ക്നാനായ സമുദായതിലെയും ഇതര സഹോദര സഭകളിലെയും നിരവധി വൈദീകർ, കോട്ടയം എം പി ജോസ് കെ മാണി, കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധിപേർ അച്ഛന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിച്ചു. ചിങ്ങവനം ദയറാ പള്ളിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് അഭി. കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് വൈകിട്ട് തുരുത്തിക്കാട്ടുള്ള സ്വ ഭവനത്തിലേക്ക് ഭൗതിക ശരീരം വിലാപയാത്രയായി കൊണ്ട് പോയി. ഇന്ന് ( ഫെബ്രുവരി 22) ഉച്ചക്ക് 12 മണിക്ക് തുരുത്തിക്കാട്ട് സെന്റ് ജോൺസ് പള്ളിയിൽ സംസ്കാരം നടത്തപ്പെടും.

അച്ചൻ തുരുത്തിക്കാട് സെന്റ് ജോൺസ് കാനാനായ പള്ളി ഇടവക അംഗം ആണ്. 25 വർഷം മുമ്പ് കാലം ചെയ്ത പുണ്യശ്ലോകനായ ക്ലീമിസ് തിരുമേനിയിൽ നിന്നെ വൈദിക പദവിയിലേക്ക് ഉയർത്തപ്പെട്ടു. ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളി വികാരിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ക്നാനായ സമുദായത്തിന്റെ വൈദിക യോഗം സെക്രട്ടറി,ഭദ്രാസന സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ട് ഉണ്ട്. കുവൈറ്റിലെ സെന്റ്. പീറ്റേഴ്സ് ക്‌നാനായ ദേവാലയത്തിന്റെ മുൻ വികാരിയും, റാന്നി കോളേജ് പൂർവ്വ-വിദ്യാർത്ഥി സംഘടന കുവൈറ്റിന്റെ മുൻ വൈസ് പ്രസിഡന്റുമായിരുന്നു അന്തരിച്ച ബഹുമാനപെട്ട മാത്യു കൊന്നയ്ക്കൽ അച്ഛൻ.

കഴിഞ്ഞ 17 ന് രാവിലെയായിരുന്നു അപകടം നടന്നത്. തുരുത്തിക്കാട്ടുള്ള സ്വ ഭവനത്തിൽ നിന്നും ചിങ്ങവനം പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. തുടർന്ന് പുഷ്പഗിരി ആശുപത്രയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഇരവിപേരൂർ മoത്തുങ്കൽ കുടുംബാഅംഗവുംആണ്. മക്കൾ:ശ്യം, ജോ,ഹിമ.

ക്നാനായ സമുദായത്തിന് തീരാ നഷ്ടമായി യാത്രയാകുന്ന ബഹുമാനപ്പെട്ട കൊന്നക്കൽ അച്ഛന് ക്നാനായവോയിസിന്റെ ആദരാജ്ഞലികൾ.

Read more

ഫാ: എ.ൻ.സി മാത്യൂ കശ്ശീശ്ശാ കൊന്നയ്ക്കൽ നിര്യാതനായി

റാന്നി: ഫാ: എ.ൻ.സി മാത്യൂ കശ്ശീശ്ശാ കൊന്നയ്ക്കൽ നിര്യാതനായി. കുവൈറ്റിലെ സെന്റ്. പീറ്റേഴ്സ് ക്‌നാനായ ദേവാലയത്തിന്റെ മുൻ വികാരിയും, റാന്നി കോളേജ് പൂർവ്വ-വിദ്യാർത്ഥി സംഘടന കുവൈറ്റിന്റെ മുൻ വൈസ് പ്രസിഡന്റുമായിരുന്നു അന്തരിച്ച ബഹുമാനപെട്ട മാത്യു കൊന്നയ്ക്കൽ അച്ഛൻ. സ്വദേശത്തെയും വിദേശത്തെയും നിരവധി ക്നാനായ സംഘടനകളും ഇടവക നേതൃത്വങ്ങളും അച്ഛന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്കാരം പിന്നീട്

Read more

മാർ. തോമസ് തെന്നാട്ടിന് ഏറ്റുമാനൂരിൽ ഉജ്ജ്വല സ്വീകരണം

ഏറ്റുമാനൂർ: ഏറ്റുമാനൂർ ഇടവകാംഗവും ഗ്വാളിയാർ രൂപതയുടെ മെത്രാനായ അഭി, മാർ. തോമസ് തെന്നാട്ട് പിതാവിന് മാതൃ ഇടവകയിൽ ഉജ്ജ്വല സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ, പ്രമുഖ സഭാ മേലധ്യക്ഷന്മാരുടെയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ അഭി. പിതാവിനെ മാതൃ ദൈവാലയത്തിലേക്ക് ആനയിക്കുകയൂം, പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാ ബലി അർപ്പിക്കുകയും ചെയ്തുകൊണ്ടാണ് സ്വീകരണത്തിന് തുടക്കം കുറിച്ചത്. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട്, ക്നാനായ സമുദായത്തിൽ നിന്നുള്ള മിഷൻ രംഗത്തെ പ്രഥമ മെത്രാൻ മാർ. എബ്രഹാം വിരുത്തികുളങ്ങര, ക്നാനായ സമുദായത്തിൽ നിന്ന് തന്നെയുള്ള മറ്റു മെത്രാന്മാരായ മാർ. ജോർജ്ജ് പള്ളിപ്പറമ്പിൽ (മിയാവ് രൂപത), മാർ സൈമൺ കായിപ്പുറം (ബാലസോർ രൂപത), ഏറ്റുമാനൂർ ഇടവകാംഗവും കോട്ടയം അതിരൂപതാ സഹായമെത്രാനുമായ മാർ. ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർക്കൊപ്പം നിരവധി വൈദീകരും കൃതജ്ഞതാബലിയിൽ സഹകാർമികരായിരുന്നു. ദിവ്യബലിയെ തുടർന്ന് നടത്തപ്പെട്ട സ്വീകരണ സമ്മേളനത്തിൽ മാർ. മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മാർ. എബ്രഹാം വിരുത്തിക്കുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർ. ജോർജ്ജ് പള്ളിപ്പറമ്പിൽ അനുഗ്രഹ പ്രഭാക്ഷണം നടത്തി. മാർ. സൈമൺ കായിപ്പുറം, മാർ. ജോസഫ് പണ്ടാരശ്ശേരിൽ, ഫാ. വർഗ്ഗീസ് പുല്ലൻ (പുള്ളോട്ടൻ സഭാ പ്രൊവിൻഷ്യൽ ), അഡ്വ. സുരേഷ് കുറുപ്പ് എം എൽ എ, ജെയിംസ് പ്ലാക്കിതൊട്ടിയിൽ (ഏറ്റുമാനൂർ നാദരസഭാ അധ്യക്ഷൻ), ഫാ. മാത്യു കുഴിപ്പിള്ളിൽ (കൈപ്പുഴ ഫൊറോനാ വികാരി), ഫാ. വർഗീസ് പുത്തെൻപുര (ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി), സിസ്റ്റർ സൗമി (അതിരൂപതാ സന്യസ്ത പ്രതിനിധി), ഫാ. ടോമി തേർവാലക്കട്ടയിൽ (അതിരൂപതാ സന്യസ്ത പ്രതിനിധി), സ്റ്റീഫൻ ജോർജ്ജ് (കെ സി സി അതിരൂപതാ പ്രസിഡണ്ട്) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ മാർ. തോമസ് തെന്നാട്ട് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു. ദൈവവിളിയെ തിരിച്ചറിയുവാനും ആ തിരിച്ചറിവിനനുസരിച്ച് ദൈവം നടത്തിയ വഴിയേ നടക്കുവാനും ലഭിച്ച അവസരം വിനിയോഗിക്കുവാൻ മാതൃ ഇടവകയും ഇടവകയിൽ സേവനം അനുഷ്ടിച്ച വൈദീകരും ഇടവക സമൂഹവുമൊക്കെ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പ്രാർത്ഥനാ സഹായങ്ങളുമായി ഏവരും കൂടെയുണ്ടാകണം എന്നും പിതാവ് അഭ്യർത്ഥിച്ചു. ഏറ്റുമാനൂർ ഇടവക വികാരി ഫാ. ലൂക്ക് പുതൃക്കയിൽ സ്വാഗത പ്രസംഗവും കൂടാരയോഗം പ്രസിഡണ്ട് അഡ്വ. ജോസഫ് മാത്യു കൊച്ചുപുരയ്ക്കൽ നന്ദിപ്രകാശനവും നടത്തി. പാപ്പാ ഗാനത്തോടെ പരിപാടികൾക്ക് തിരശ്ശീല വീണു.

Read more

കുമരകം കെ സി വൈ എൽ ഓൺലൈൻ പുരാതനപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു

കുമരകം വള്ളാറപ്പള്ളിയുൂടെ 175-ാമത് ജൂബിലിയുടെ മുന്നോടിയായി കുമരകം കെ.സി.വൈ.എല്‍  ന്റെ ആഭിമുഖ്യത്തിൽ ആഗോള ക്‌നാനായ പുരാതനപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ലോകത്തിലുള്ള എല്ലാ ക്‌നാനായ മക്കള്‍ക്കും വേണ്ടി ഓണ്‍ലൈനിലൂടെയാണ്  പുരാതനപ്പാട്ട് മത്സരം നടത്തപ്പെടുന്നത്. എല്ലാക്കാലവും തികച്ചും പുതുമ നിറഞ്ഞതും നൂതനവുമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് മുന്നേറുന്ന കുമരകം കെ സി വൈ എൽ ന്റെ യുവജനങ്ങളുടെ ഈ പുതിയ സംരഭത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ക്നാനായ സമുദായത്തിന്റെ ആവേശവും ഹൃദയതാളവുമായ പുരാതനപ്പാട്ടുകളെ കൂടുതൽ പരിചയപ്പെടുന്നതിനും പുതു തലമുറകളിലേക്ക് പകർന്നു നൽകുന്നതിനും വേണ്ടിയാണ് ഈ നൂതന സംരംഭവുമായി കുമരകം കെ സി വൈ എൽ എത്തുന്നത്. മതസരത്തെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ക്ക് റ്റിജിന്‍ ചേന്നാത്ത് 9020335202, ഫാ. ജെയിംസ് പൊങ്ങാനയില്‍ 8547936477 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. e-mail : kumarakomkcyl2017@gmail.com

മാതാരത്തിന്റെ നിബന്ധനകള്‍

1. ലോകത്തിലെ ഏത് ക്‌നാനായ സംഘടനകള്‍ക്കും പങ്കെടുക്കാം.

2. ഒരു ടീമില്‍ 7 ല്‍ കുറയാതെയും 15 ല്‍ കൂടാതെയും അംഗങ്ങള്‍ ഉണ്ടായിരിക്കണം.

3. വാദ്യോപകരണങ്ങള്‍ ഒന്നും പാടില്ല.

4. വീഡിോ എടുക്കുന്ന വ്യക്തിയെ പ്രസ്തുത വീഡിയോയില്‍ കാണണമെന്ന് നിര്‍ബന്ധമില്ല. 

5. വീഡിയോയില്‍ യാതൊരു എഡിറ്റിംഗ്, കട്ടിംഗ് എന്നിവ പാടില്ല. 6. പുരാതനപ്പാട്ട് വീഡിയോയുടെ ദൈര്‍ഘ്യം 10 മിനിറ്റില്‍ താഴെ പാടുള്ളു.

6. പുരാതനപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേര്, വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷ്യപത്രം സംഘടനയുടെ പ്രസിഡന്റോ, ഇടവകവികാരിയോ kumarakomkcyl2017@gmail.com എന്ന മെയില്‍ അഡ്രസ്സില്‍ അയക്കേണ്ടതാണ്.

7. മത്സരത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ ക്‌നാനായക്കാരായിരിക്കണം.

8. മത്സര വീഡിയോ കിട്ടേണ്ട അവസാന തീയതി മാര്‍ച്ച് 31. മാര്‍ച്ച് 31 ന് മുന്‍പായി kumarakomkcy@gmail.com ലേക്ക് അയക്കേണ്ടതാണ്.

9. പുരാതനപ്പാട്ടിന് 60% വസ്ത്രധാരണം, അവതരണ ശൈലി creativtiy എന്നിവയ്ക്ക് 40% ആയിരിക്കും മാര്‍ക്ക് ഇടുക.

ഫെയ്‌സ്ബുക്കില്‍ ഇടുന്ന വീഡിയോയിക്ക് ഏറ്റവും കൂടുതല്‍ viewser ഉള്ള വീഡിയോയ്ക്ക് പ്രത്യേക സമ്മാനം നല്‍കുന്നതാണ്.KP

10. പരിപാടിയില്‍ മാറ്റം വരുത്തുന്നതില്‍ കമ്മറ്റ്ിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.***

11. ജഡ്ജിന്റെ തീരുമാനം അന്തിമമായിരിക്കും

ഒന്നാം സമ്മാനം 20001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 15001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10001 രൂപയും ട്രോഫിയും

Read more

Copyrights@2016.