india live Broadcasting

കെഎസ്എസ്എസ് മാതൃദിനo ആചരിച്ചു

കൈപ്പുഴ: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി (കെഎസ്എസ്എസ്) മാതൃദിനo ആചരിച്ചു. കൈപ്പുഴ റീജിയൻ വെച്ചാണ് മാതൃദിനo  കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ആചരിച്ചത്, ചടങ്ങിൽ അഞ്ച് മക്കൾയുള്ള മാതാക്കളെ പൊന്നാട അണിയ്ച്ച് ആദരിച്ചു.

Read more

സ്വാശ്രയസംഘ ശക്തി വിളിച്ചോതി ഹൈറേഞ്ച് ഹരിത സംഗമം സംഘടിപ്പിച്ചു

സ്വാശ്രയസംഘശക്തി വിളിച്ചോതി ഹൈറേഞ്ച് ഹരിത സംഗമം സംഘടിപ്പിച്ചു
ചെറുതോണി: സ്വാശ്രയസംഘ ശക്തി വിളിച്ചോതി  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 9-ാമത് ഹൈറേഞ്ച് സ്വാശ്രയ ഹരിതസംഗമം സംഘടിപ്പിച്ചു. ഇടുക്കി തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം  പപ്പുവാ ന്യൂ ഗിനിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍ നിര്‍വ്വഹിച്ചു. സ്ത്രീ ശാക്തീകരണവും കാര്‍ഷിക മേഖലയുടെ പുരോഗതിയും കാലഘട്ടത്തിന്റെ  അനിവാര്യതയാണെന്നും അത്തരം ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലത പകരുവാന്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ സമഗ്രവളര്‍ച്ച നേടിയെടുക്കുവാന്‍ കഴിയുമ്പോഴാണ് നാടിന്റെ വളര്‍ച്ച സാധ്യമാകുന്നതെന്നും എല്ലാവര്‍ക്കും പുരോഗതി എല്ലാവര്‍ക്കും വളര്‍ച്ച എന്ന ആശയമാണ് സ്വാശ്രയസംഘങ്ങളിലൂടെ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.  കോട്ടയം അതിരൂപതാ വികാരി ജനറാളും ജി.ഡി.എസ് പ്രസിഡന്റുമായ വെരി റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഹൈറേഞ്ച് ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍,  ഫാ. സാബു മാലിത്തുരുത്തേല്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി മിസ്സ് അന്നമ്മ തൊണ്ണന്‍കുഴിയില്‍, ജി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിറിയക് ജോസഫ്, മെബിന്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജി.ഡി.എസ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പ്രകാശന കര്‍മ്മവും ചൈതന്യ ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു. നൂറുകണക്കിന് സ്വാശ്രയസംഘാംഗങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുതോണിയില്‍ നിന്നും ആരംഭിച്ച വികസന വിളംബര റാലിയോടെയാണ് സംഗമത്തിന് തുടക്കമായത്. റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഇടുക്കി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അഡ്മിനിസ്‌ട്രേഷന്‍ സി.ജെ. ജോണ്‍സണ്‍ നിര്‍വ്വഹിച്ചു. സംഗമത്തോടനുബന്ധിച്ച് സെമിനാര്‍,  വിളപ്രദര്‍ശനങ്ങള്‍, കാര്‍ഷിക മത്സരങ്ങള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍ എന്നിവയും  വാവ സുരേഷ് നയിച്ച പാമ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയും നടത്തപ്പെട്ടു.  ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഹൈറേഞ്ച് മേഖലയിലെ വിവിധ പ്രവര്‍ത്തനഗ്രാമങ്ങളില്‍ നിന്നായി നൂറുകണക്കിന് സ്വാശ്രയസംഘാംഗങ്ങളും കര്‍ഷക പ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തു. 

സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി ഫിലിപ്പ്‌ വിരമിക്കുന്നു

ഉഴവൂര്‍: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ കെമിസ്‌ട്രി വിഭാഗം അധ്യാപികയും പ്രിന്‍സിപ്പലുമായ ഡോ. മേഴ്‌സി ഫിലിപ്പ്‌ മെയ്‌ 31ന്‌ തന്റെ ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിക്കുന്നു. മലബാറില്‍ രാജപുരത്ത്‌ ജനിച്ചുവളര്‍ന്ന മേഴ്‌സി ഫിലിപ്പ്‌ മാലക്കല്ല്‌ എ.യു.പി., രാജപുരം ഹോളിഫാമിലി എച്ച്‌.എസ്‌., ബി.സി.എം. കോളജ്‌ കോട്ടയം, നിര്‍മ്മല കോളജ്‌ മൂവാറ്റുപുഴ (എം.എസ്‌.സി.), കൊച്ചിന്‍യൂണിവേഴ്‌സിറ്റി (എം ഫില്‍), എന്നീ പ്രഗത്ഭ സ്ഥാപനങ്ങളില്‍ നിന്ന്‌ വിദ്യാഭ്യാസം നേടിയ ശേഷം 1984ല്‍ കോളജിലെ കെമിസ്‌ട്രി ഡിപ്പാര്‍ട്ടുമെന്റില്‍ സേവനം തുടങ്ങി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിന്നീട്‌ ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ്‌ എച്ച്‌.ഒ.ഡി., വൈസ്‌ പ്രിന്‍സിപ്പല്‍, ഗോള്‍ഡന്‍ ജൂബിലി കണ്‍വീനര്‍, നാക്‌ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്‌തികകളില്‍ കോളേജിനെ സേവിച്ചതിനു ശേഷമാണ്‌ പ്രിന്‍സിപ്പലായി നിയമിതയായത്‌. കെ.ആര്‍. നാരായണന്‍ സ്റ്റഡിസെന്ററിന്റെ കണ്‍വീനര്‍, ഫിസ്റ്റ്‌ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളിലൂടെ കോളജിന്‌ ഗവണ്‍മെന്റിന്റെ ധനസഹായം ഉറപ്പുവരുത്തുവാന്‍ സഹായിച്ചു. കോളജ്‌ ഗവേണിംഗ്‌ ബോഡി സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു.

അക്കാദമിക കാര്യങ്ങളില്‍ ശ്രദ്ധേയമായ കാല്‍വെയ്‌പ്‌ നടത്തിയ ഡോ. മേഴ്‌സി, രാഷ്‌ട്രീയ സാമൂഹിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌. 2001ല്‍ കണ്ണൂരിലെ ഇരിക്കൂര്‍ നിയോജകമണ്‌ഡലത്തില്‍ നിന്നും അസംബ്ലിയിലേക്ക്‌ മത്സരിച്ചിരുന്നു. കിടങ്ങൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്കിന്റെ ദീര്‍ഘകാല ബോര്‍ഡ്‌ മെമ്പര്‍ എന്ന നിലയിലും പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്തിലെ കിടങ്ങൂര്‍ ഡിവിഷന്‍ മെമ്പര്‍ എന്ന നിലയിലും സ്‌തുത്യര്‍ഹമായ സേവനമാണ്‌ മേഴ്‌സി നടത്തിയത്‌.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ കേരള, കാസര്‍ഗോഡ,്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ വകുപ്പ്‌ മേധാവിയും, ഡീനും, റിസേര്‍ച്ച്‌ ഡയറക്‌ടറും, ചീഫ്‌ വിജിലന്‍സ്‌ ഓഫീസറുമായ മൂലക്കാട്ട്‌ ഡോ. എം.എസ്‌. ജോണിന്റെ ഭാര്യയാണ്‌ ഡോ. മേഴ്‌സി. ഫിലിപ്പ്‌ ജോണ്‍ (എസ്‌റ്റോണിയ, യൂറോപ്പ്‌), മാത്യു ജോണ്‍ എന്നിവരാണ്‌ മക്കള്‍.

Read more

മൂന്നാമത് ലിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

ചാമക്കാലാ: കോട്ടയം അതിരൂപതാതല മൂന്നാമത് ബിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് ചാമക്കാലായിൽ വര്‍ണ്ണാഭമായ  തുടക്കം കുറിച്ചു. കൈപ്പുഴ ഫൊറോന വികാരിയും കെ.സി.വൈ.എല്‍ ഫൊറോന ചാപ്ലിനും ആയ ഫാ. മാത്യു കുഴിപ്പള്ളില്‍ വോളിബോള്‍ സെർവ് ചെയ്ത് ടൂര്‍ണമെന്റ് ഉദ്ഘാടനം നടത്തി. പ്രസിഡന്റ് ബിബിന്‍ ബെന്നി തടത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.വൈ.എല്‍. അതിരൂപത ചാപ്ലിനും ചാമക്കാല പള്ളി ആക്ടിംഗ് വികാരിയും ആയ ഫാ. സന്തോഷ് മുല്ലമംഗലം ആശംസകള്‍ അറിയിച്ച് ടീം അംഗങ്ങളെ പരിചയപ്പെട്ടു.ഇന്നലെ നടന്ന ആവേശോജ്വലമായ ആദ്യമത്സരത്തില്‍ 1 ന് എതിരെ 2 സെറ്റുകള്‍ക്ക് കരിങ്കുന്നം A കല്ലറ Old B team നെ തോല്‍പ്പിച്ചു. തുടര്‍ന്ന് നടന്ന 2-ാം മത്സരത്തില്‍ കൂടല്ലൂര്‍ ചെറുകരയെ പരാജയപ്പെടുത്തി.ഞായറാഴ്ച ആണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത് .ഞായറാഴ്ച നടക്കുന്ന സമ്മാനദാനത്തിൽ പ്രമുഖ സിനിമാ സംവിധായകനായ ദിലീഷ് പോത്തൻ പങ്കെടുക്കും.

മത്സരത്തിൽ വിജയികൾക്ക് ലഭിക്കുന്നത് 1st price. ലിബിൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി യും 11111 രൂപയും, 2nd പ്രൈസ് ഉലഹന്നാൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി യും ഫിലിപ്പ് ഏളമ്പാശ്ശേരിൽ സ്പോൺസർ ചെയുന്ന 8888 രൂപയും, 3rd Price ടോംസ് ലൂക്കോസ് & ടോണി ലൂക്കോസ് വട്ടത്തൊട്ടിയിൽ സ്പോൺസർ ചെയുന്ന എവറോളിംഗ് ട്രോഫിയും 5555 രൂപയും, 4th Price ഐത്തിൽ കുര്യൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി യും 2222രൂപയും ആണ്. 

Read more

എസ്‌എച്ച്‌മൗണ്ട്‌ കെസിവൈഎല്‍ ന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ അമ്മമാരെ ആദരിച്ചു

എസ്‌എച്ച്‌മൗണ്ട്‌: എസ്‌എച്ച്‌മൗണ്ട്‌ കെസിവൈഎല്‍ ന്റെ ആഭിമുഖ്യത്തില്‍ ലോകമാതൃ ദിനത്തോട്‌ അനുബന്ധിച്ച്‌ ഇടവകയിലെ അമ്മമാരെ ആദരിച്ചു. ചാപ്‌ളെയിന്‍ റവ. ഫാ.തോമസ്‌ കീന്തനാനിക്കല്‍ ഒ എസ്‌എച്ച്‌ അ്‌ര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ശേഷം ഭാരവാഹികളായ സച്ചുമഞ്ഞാങ്കല്‍, അമിതാബ്‌ പാറയ്‌ക്കല്‍, ജോയല്‍ പള്ളിപറമ്പില്‍, ജോം പുല്ലുകാട്ടില്‍, മരിയ പടിഞ്ഞാറെകാലായില്‍ എന്നിവര്‍ അമ്മമാരെ അള്‍ത്താരയിലേക്ക്‌ ആനയിക്കുകയും കെസിവൈ എല്‍ അഗംങ്ങള്‍ അമ്മമാര്‍ക്കു മുന്നില്‍ ശിരസ്‌ കുനിഞ്ഞ്‌ അനുഗ്രഹങ്ങള്‍ നേടി. കോഡിനേറ്റര്‍ ഏഞ്ചല ലിസ്‌ മുട്ടത്തില്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.  നിവീന മഞ്ഞാങ്കല്‍, എലിസബത്ത്‌ പാറയ്‌ക്കല്‍, മരിയ വാലേച്ചിറ, വര്‍ഷ തൈക്കാട്ട്‌, ജിലു മണ്ണൂര്‍, ഹന്ന മേരി പുല്ലാനപള്ളിയില്‍, നീവാ മാമ്പറപറമ്പില്‍ എന്നിര്‍ അമ്മമാര്‍ക്ക്‌ പൂക്കളും മധുരവും നല്‍കി.

Read more

സി. ത്യേസ്യാമ്മ വലിയപറമ്പ് മുകളേല്‍ കാരിത്താസ് സെക്യൂലര്‍ ഇന്‍സിസ്റ്റ്യൂട്ട് ഡിറക്ടറസ് ജനറല്‍

തെള്ളകം: കാരിത്താസ് സെക്യൂലര്‍ ഇന്‍സിസ്റ്റ്യൂട്ട് ഡിറക്ടറസ് ജനറലായി സി. ത്യേസ്യാമ്മ വലിയപറമ്പ് മുകളേലിനെ തെരഞ്ഞെടുത്തു. മാലക്കല്ല് വലിയപറമ്പ്മുകളേല്‍ പരേതനായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സി. ആനിയമ്മ കാവില്‍, സി.ഡോളി ചങ്ങുംമൂലയില്‍,സി.ലിസി മുടക്കോടില്‍, സി.നിഷ വടക്കേമുള്ളംചിറ എന്നിവരെ കൗണ്‍സിലേഴ്സായി തെരഞ്ഞെടുത്തു.

സി.ആനിയമ്മ കൈപ്പുഴ കാവില്‍ പരേതരായ തോമസ്-മറിയാമ്മ ദമ്പതികളുടെ മകളും ഡോളി കുറുമുള്ളുര്‍ ചങ്ങുംമൂലയില്‍ പരേതരായ ജോസഫ് -ഏലിക്കുട്ടി ദമ്പതികളുടെ മകളും ലിസി പാലക്കാട് കോനിക്കാഴി മുടക്കോടില്‍ ജോണ്‍-മറിയക്കുട്ടി ദമ്പതികളുടെ മകളും നിഷ , പെരിങ്ങാല ഇടവക വടക്കേമുള്ളംചിറ ജോണ്‍-ആനിയമ്മ ദമ്പതികളുടെ മകളുമാണ്.

Read more

തിരുഹൃദയ സ്‌നേഹോത്സവം മാലക്കല്ലില്‍ നടത്തി

രാജപുരം: കോട്ടയം തിരുഹൃദയ ദാസ സമൂഹത്തിലെ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വര്‍ഷത്തില്‍ ഒരു ഇടവകയില്‍ മാത്രം നടത്തുന്ന തിരുഹൃദയ സ്‌നേഹോത്സവം ഈ വര്‍ഷം മാലക്കല്ല് ഇടവകയില്‍ നടത്തി. മെയ് 14 ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച ശുശ്രുഷ 18 വ്യാഴാഴ്ച ആരാധനയോടെ സമാപിച്ചു. എല്ലാ ദിവസവും കൂടാരയോഗത്തില്‍ രാവിലെ ജപമാലയും തുടര്‍ന്ന് ഭവന സന്ദര്‍ശനവും വൈകുന്നേരങ്ങളില്‍ കുര്‍ബാനയും വചന പ്രഘോഷണവും ആരാധനയും നടത്തി. തിരുഹൃദയ സ്‌നേഹോത്സവ ദിവസങ്ങളില്‍ കുട്ടികളുടെയും, യുവജനങ്ങളുടെയും വൃദ്ധരുടെയും വിവാഹം കഴിഞ്ഞ് 25 വര്‍ഷത്തില്‍ താഴെയുള്ളവരുടെയും സംഗമം നടത്തി. ഇടവകയുടെ കൂട്ടായ്മയും ഉണര്‍വും, ആത്മീയ വളര്‍ച്ചയ്ക്കും തിരുഹൃദയ ദാസ സമൂഹത്തിന്റെ ഈ സ്‌നേഹോത്സവം കാരണമായി.

Read more

ഫാ. സുനില്‍ പെരുമാനൂരിന് സ്വീകരണവും ഫാ. ബിന്‍സ് ചേത്തലിലിന് യാത്രയയപ്പും സംഘടിപ്പിച്ചു

ഫാ. സുനില്‍ പെരുമാനൂരിന് സ്വീകരണവും 
ഫാ. ബിന്‍സ് ചേത്തലിലിന് യാത്രയയപ്പും സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സെക്രട്ടറിയുമായി നിയമിതനായ ഫാ. സുനില്‍ പെരുമാനൂരിന് സ്വീകരണവും മുന്‍ ഡയറക്ടറും സെക്രട്ടറിയുമായിരുന്ന  ഫാ. ബിന്‍സ് ചേത്തലിലിന് യാത്രയയപ്പും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ വെരി റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.  കോട്ടയം ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സോന പി.ആര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മൈക്കിള്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, നവജീവന്‍ ട്രസ്റ്റി പി.യു തോമസ്, തോമസ് ചാഴികാടന്‍, ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍, ഡോ. ജോസ് ജെയിംസ്, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അസി. ഡയറക്ടര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, കെ.എസ്.എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. സുജിത് കാഞ്ഞിരത്തുമ്മൂട്ടില്‍, കെ.എസ്.എസ്.എസ് ചൈതന്യ കുടുംബാംഗങ്ങള്‍, ഫെഡറേഷന്‍ ഭാരവാഹികള്‍, ഫ്രണ്ട്‌സ് ടീം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  സംഗമത്തോടനുബന്ധിച്ച് ഫാ. ബിന്‍സ് ചേത്തലിലിന് ഉപഹാരം  നല്‍കി. 
സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഫാ. സുനില്‍ പെരുമാനൂര്‍ മലബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായി കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കോട്ടയം ചാമക്കാല പെരുമാനൂര്‍ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ് ഫാ. സുനില്‍. 1998 ല്‍ കോട്ടയം അതിരൂപതാ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച ഫാ. സുനില്‍ കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഒളശ്ശ, തിരൂര്‍, മള്ളൂശ്ശേരി, മുട്ടം, കൊട്ടൂര്‍വയല്‍, ചമതച്ചാല്‍ എന്നീ ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ഫാ. ബിന്‍സ് ചേത്തലില്‍ മലബാര്‍ റീജിയണ്‍ മതബോധന കമ്മീഷന്‍ ചെയര്‍മാന്‍, യുവജനസംഘടനയായ കെ.സി.വൈ.എല്‍ ചാപ്ലെയിന്‍, പയസ് അസോസിയേഷന്‍ ചെയര്‍മാന്‍ എന്നീ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായും നിയമിതനായി. 
സിജോ തോമസ് 
പി.ആര്‍.ഒ
ഫോണ്‍: 9847960764

ഫാ. ജേക്കബ് കുറിപ്പിനകത്ത് മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് : ഫിക്സർ പ്രസിദ്ധീകരിച്ചു.

ഉഴവൂർ: ഉഴവൂർ കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ മെയ് 24 മുതൽ 28 വരെ നടത്തപെടുന്ന അതിരൂപതാ തല ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫിക്സർ പ്രസിദ്ധീകരിച്ചു. 24 ന്  രാവിലെ 7.30 ന് കരിപ്പാടവും കുറുപ്പന്തറയും തമ്മിലാണ് ആദ്യ മത്സരം.  മെയ് 24 നും 25 നും  5 പ്രാഥമിക മത്സരങ്ങളും 2 രണ്ടാം റൗണ്ട്   മത്സരങ്ങളും വീതം നടത്തപ്പെടും. മെയ് 26 ന് 6 പ്രാഥമിക റൗണ്ട്  മത്സരങ്ങളും 1 രണ്ടാം റൗണ്ട്  മത്സരവുമാണ് നടത്തപ്പെടുക. ശേഷിക്കുന്ന മൂന്ന് രണ്ടാം റൗണ്ട്  മത്സരങ്ങളും ക്വർട്ടർ ഫൈനൽ മത്സരങ്ങളും നടത്തപ്പെടുന്നത് മെയ് 27 നാണ്‌. മെയ് 28 ന് സെമി ഫൈനൽ, ലൂസേഴ്ഴ്സ് ഫൈനൽ, ഫൈനൽ എന്നിവ നടത്തപ്പെടും.

1st prize - 15001 (ജേക്കബ് കുറുപ്പിനകത്ത് അച്ചന്റെ  സഹോദരങ്ങൾ ) +ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ എവറോളിങ് ട്രോഫി

2nd prize-10001(Sweetland bakers Uzhavoor)

+ ഒ.ക്കെ ലൂക്ക ഒറ്റത്തങ്ങടിയിൽ മെമ്മോറിയൽ എവറോളിങ് ട്രോഫി

3rd prize - 7001 (ബിനീഷ് ബേബി കൂവയ്ക്കപ്പടവിൽ [ദുബായ് കെ.സി.വൈ.എൽ] )

+ജിത്തു എള്ളങ്കിൽ മെമ്മോറിയൽ എവറോളിങ് ട്രോഫി

4th prize - 3001( സജി ചിരട്ടോലിക്കൽ ഉഴവൂർ)

MEGA SPONSOR OF THE TOURNAMENT - SHARJAH KCYL

Read more

ഫൊറോന കലാമത്സരങ്ങളിൽ രാജപുരം ഇടവക ചാമ്പ്യന്മാരായി"

രാജപുരം: മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രാജപുരത്ത് വെച്ച് നടന്ന ഫൊറോന കലാമത്സരങ്ങളിൽ രാജപുരം ഇടവക ചാമ്പ്യന്മാരായി. വിജയികളെ ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി അഭിന്ദിച്ചു. പരിപാടികൾക്ക് ഫാ. ജോസ് മാമ്പുഴക്കര, ടോമി പറമ്പടത്തുമല, പി.ജെ മാത്യു പൂഴിക്കാലായിൽ, സജി മുളവനാൽ, ഷിജു പാലക്കത്തടത്തിൽ എന്നിവർ നേതൃത്വം നൽകി.

Read more

കണ്ണങ്കര പള്ളിയുടെ 175 മത് ജൂബിലി ഉദ്ഘാടനവും പുതിയ ഹൈസ്കൂൾ കെട്ടിടത്തിന്റെ വെഞ്ചരിപ്പും 2017 മേയ് 28 ഞായർ വൈകിട്ട് 3 ന്

കോട്ടയം: കണ്ണങ്കര പള്ളിയുടെ 175 മത് ജൂബിലി ഉദ്ഘാടനവും പുതിയ ഹൈസ്കൂൾ കെട്ടിടത്തിന്റെ വെഞ്ചരിപ്പും 2017 മേയ് 28 ഞായർ വൈകിട്ട് 3 ന് നടത്തപ്പെടും. ശതോത്തര പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിക്കും. അതോടൊപ്പം സെന്റ് മാത്യൂസ് ഹൈസ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘടനവും നടത്തും. മാർ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് ബഹു സംസ്ഥാന ഭക്ഷ്യ സിവിൽ സപ്പ്ലൈസ് വകുപ്പ് മന്ത്രി ശ്രീ പി തിലോത്തമൻ ഉദ്ഘാടനം നിർവഹിക്കും . ശ്രീ കെ സി വേണുഗോപാൽ എം പി കംപ്യൂട്ടർ ലാബിന്റെ ഉദ്ഘടനവും നടത്തും.

Read more

കുമരകം St. ജോൺസ് വള്ളാറപള്ളിയിൽ "വിണ്ണിലെ താരങ്ങൾ" ഫോട്ടോ ഗ്യാലറി

കുമരകം: കുമരകം St.ജോൺസ് വള്ളാറപള്ളിയുടെ 175 മാത് ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചു ഇടവകയിലെ അൽമായ സംഘടനയായ KCC കുമരകം യൂണിറ്റ്, ഇടവകയുടെ നാളിതുവരെ ഉള്ള വളർച്ചക്ക് കാരണഭൂതരായ മണ്മറഞ്ഞ പൂർവികരെ അനുസ്മരിക്കുന്നതിനായി ""വിണ്ണിലെ താരങ്ങൾ"" എന്ന പേരിൽ പൂർവികരുടെ ഫോട്ടോ ഗ്യാലറി പാരിഷ്ഹാൾ മുറ്റത്ത് തയാറാക്കി.

കുമരകം ഇടവകക്കാരൻ ആയിരുന്ന മാർ അലക്‌സാണ്ടർ ചുളപ്പറമ്പിൽ പിതാവിന്റെ ഫോട്ടോ ഗ്യാലറിയിൽ പതിപ്പിച്ചുകൊണ്ട് ഇടവക വികാരി ജെയിംസ് പോങ്ങനാ ആണ് "വിണ്ണിലെ താരങ്ങൾ" പ്രേദർശനം ഉത്ഘാടനം നിർവഹിച്ചത്.

കഴിഞ്ഞ മുന്ന് മാസക്കാലം കൊണ്ട് വളരെ ശ്രമകരമായിട്ടാണ് മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളിൽ നിന്നുമായി ശേഖരിച്ച, നൂറ് വർഷത്തിന് മുൻപ് വരെ മരണമടഞ്ഞ പൂർവികരുടെ ഫോട്ടോകൾ മുതൽ കഴിഞ്ഞ മാസം വരെ മരണപ്പെട്ടവരുടെ പേരും മറുവിവരങ്ങളും ഉള്കൊള്ളിച്ചുകൊണ്ടന്നുള്ള 620 ഫോട്ടോകൾ ആണ് ഗ്യാലറിയിൽ തയാറാക്കിയിരിക്കുന്നത്.

പുതുതലമുറയിൽ പെട്ട കുട്ടികൾക്കും അതുപോലെ വിദേശത്തുനിന്നും എത്തിയ ഇടവകക്കാർക്കും മരണമടഞ്ഞ തങ്ങളുടെ പൂർവികരെ എല്ലാം ഒരേ തിരശീലയിൽ കാണാൻ പറ്റിയതിന്റെ സന്തോഷം പങ്ക്‌വയ്ക്കുകയും അവരിൽ പലരും ഉറ്റവരുടെ ഫോട്ടോക്കുമുന്പിൽ കണ്ണുനീർ പൊഴിക്കുന്നതും കാണാമായിരുന്നു.

കോട്ടയം രൂപതയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്, ഒരു ഇടവകയിൽ മരണം അടഞ്ഞവരുടെ ഫോട്ടോകളുടെ പ്രേദര്ശനം നടത്തുന്നത്. സന്ദർശകരിൽ നിന്നും മികച്ച പ്രീതികരണം ആണ് ലഭിക്കുന്നത്.

കുമരകം ഇടവകക്കാരൻ ആയിരുന്ന മാർ അലക്‌സാണ്ടർ ചുളപ്പറമ്പിൽ പിതാവിന്റെ ഫോട്ടോ ഗ്യാലറിയിൽ പതിപ്പിച്ചുകൊണ്ട് ഇടവക വികാരി ജെയിംസ് പോങ്ങനാ ആണ് ""വിണ്ണിലെ താരങ്ങൾ "" പ്രേദർശനം ഉത്ഘാടനം നിർവഹിച്ചത്. ""വിണ്ണിലെ താരങ്ങൾ"" ഫോട്ടോ ഗ്യാലറിയിൽ മരണപ്പെട്ട പൂർവികരുടെ ഫോട്ടോകൾ തന്നു സഹകരിച്ച എല്ലാ ഇടവകക്കാർക്കും KCC എക്സിക്യൂട്ടീവിന്റെ പേരിലുള്ള നന്ദി അറിയിച്ചു.

Read more

പുരാതനപാട്ടില്‍ നീണ്ടൂരും മാര്‍ഗംകളിയില്‍ കിടങ്ങൂരും ഒന്നാംസ്ഥാനം നേടി

അറുനൂറ്റിമംഗലം: കെ.സി.വൈ.എല്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ നടത്തിയ അതിരൂപതാതല പുരാതനപാട്ട് മത്സരത്തില്‍ നീണ്ടൂര്‍ യൂണിറ്റ് ഒന്നാംസ്ഥാനം നേടി. കിടങ്ങൂര്‍ രണ്ടാംസ്ഥാനവും പൂഴിക്കോല്‍ മൂന്നാംസ്ഥാനവും നേടി. മാര്‍ഗംകളിയില്‍ കിടങ്ങൂര്‍ ഒന്നാംസ്ഥാനവും എസ.എച്ച് മൗണ്ട് രണ്ടാംസ്ഥാനവും കരിപ്പാടം മൂന്നാംസ്ഥാനവും നേടി.

Read more

9-ാമത് ഹൈറേഞ്ച് സ്വാശ്രയഹരിതസംഗമം മെയ് 19 ന് തടിയമ്പാട്

9-ാമത് ഹൈറേഞ്ച് സ്വാശ്രയഹരിതസംഗമം 
മെയ് 19 ന് തടിയമ്പാട്
ചെറുതോണി: ഹൈറേഞ്ചിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 9-ാമത് ഹൈറേഞ്ച് സ്വാശ്രയഹരിതസംഗമം സംഘടിപ്പിക്കുന്നു.  മെയ് 19-ാം തീയതി വെള്ളിയാഴ്ച ഇടുക്കി തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററിലാണ് സംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 9.45 ന് ചെറുതോണിയില്‍ നിന്നും ആരംഭിക്കുന്ന വികസന വിളംബര റാലിയോടെയാണ് സംഗമത്തിന് തുടക്കമാവുക. റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഇടുക്കി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അഡ്മിനിസ്‌ട്രേഷന്‍ സി.ജെ. ജോണ്‍സണ്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് 11.30 ന് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ നടത്തപ്പെടുന്ന സ്വാശ്രയഹരിതസംഗമം ബഹു. കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജോയിസ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കോട്ടയം അതിരൂപതാ വികാരി ജനറാളും ജി.ഡി.എസ് പ്രസിഡന്റുമായ വെരി റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഹൈറേഞ്ച് ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ. ബെന്നി കന്നുവെട്ടിയില്‍, ഫാ. സാബു മാലിത്തുരുത്തേല്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് മിസ്സ് ആലിസ് ചിറമ്മേല്‍പുറത്ത്, മരിയാപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെസ്സി ബിജു, ജി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ മെബിന്‍ ബെന്നി എന്നിവര്‍ പ്രസംഗിക്കും. സംഗമത്തോടനുബന്ധിച്ച് സെമിനാര്‍,  വിളപ്രദര്‍ശനങ്ങള്‍, കാര്‍ഷിക മത്സരങ്ങള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍ എന്നിവയും വൈകുന്നേരം 3.30 ന് വാവ സുരേഷ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയും നടത്തപ്പെടും.  ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഹൈറേഞ്ച് മേഖലയിലെ വിവിധ പ്രവര്‍ത്തനഗ്രാമങ്ങളില്‍ നിന്നായി നൂറുകണക്കിന് സ്വാശ്രയസംഘാംഗങ്ങളും കര്‍ഷക പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും.

കോട്ടയം അതിരൂപതയിലെ 14-ാമത്തെ ഫൊറോനയായി ബാംഗ്​ളുർ ഫൊറോന നിലവിൽ വന്നു

കോട്ടയം: ബാംഗ്ലൂര്‍ കേന്ദ്രമാക്കി കോട്ടയം അതിരൂപതയില്‍ രൂപം നല്കിയ ഫൊറോന ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ 14-ാമത്തെ ഫൊറോനയാണ് ബാംഗ്ലൂര്‍ ഫൊറോന. കോട്ടയം അതിരൂപതയിലെ കര്ണ്ണാണടക സംസ്ഥാനത്തിലുള്ള സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് നെല്ലിയാടി, ആരോഗ്യമാതാ ചര്ച്ച് കടബ, സെന്‍റ്.  മേരീസ് ചര്ച്ച് അജ്കര്‍ എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ് അജപാലന സൗകര്യാര്ത്ഥം പുതിയ ഫൊറോന രൂപീകരിച്ചിരിക്കുന്നത്. കടബയില്‍ സംഘടിപ്പിച്ച കര്ണ്ണാടക ക്നാനായ കത്തോലിക്കാ കുടുംബസംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട കുര്‍ബ്ബാനയോടനുബന്ധിച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാർ മാത്യു മൂലക്കാട്ട്​ മെത്രാപ്പോലീത്ത മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയിൽ ഫൊറോന പ്രഖ്യാപനം  നടത്തി അദ്ദേഹം  ബാംഗ്ലൂര്‍ ഫൊറോനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാർ ജോസഫ്​ പണ്ടാരശേരിൽ, വികാരി ജനറാൾ ഫാ. ​മൈക്കിൾ വെട്ടികാട്ട്​, ഫാ. അബ്രാഹം പറമ്പേട്ട്, നിയുക്ത ഫൊറോനയിലെ വികാരിമാര്‍, ഇടവകയിലെ വൈദികര്‍, മുന്‍ വികാരിമാര്‍, അതിരൂപതയിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്മ്മികകരായിരുന്നു. കോട്ടയം അതിരൂപതാ അഡീഷണല്‍ ചാന്സിനലര്‍ ഫാ.ജോണ്‍ ചേന്നാക്കുഴി ഫൊറോന സ്ഥാപന ഡിക്രി വായിച്ചു. ബാംഗ്ലൂര്‍ ഇടവകവികാരി ഫാ. തോമസ് കൊച്ചുപുത്തന്പുിരയ്ക്കലിനെ ഫൊറോനയുടെ പ്രഥമ വികാരിയായി നിയമിച്ചു. അതിരൂപതയിലെ വൈദിക-സമര്പ്പിത പ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സിലിന്‍റെയും, വിവിധ ഇടവകകളുടെയും പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹികനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. 

Read more

കെ സി സി ആരംഭിക്കുന്ന ഹാപ്പി ഹോമിന്‍െറ ശിലാസ്ഥാപനം നടത്തി

തെള്ളകം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്നാനായ ഹാപ്പി ഹോം സൂപ്പര്‍ സ്പെഷ്യാലിറ്റി റിട്ടയര്‍മെന്‍റ് ഹോമിന്‍െറ ശിലാസ്ഥാപനം ബിഷപ്പ് ഡോ. തോമസ് തെന്നാട്ട് നിര്‍വഹിച്ചു. പൊതുസമ്മേളനം കെ.എം മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ ജോര്‍ജ്, ജോയി മുപ്രാപ്പള്ളില്‍, ജെയിംസ് പ്ളാക്കിതൊട്ടിയില്‍, തോമസ് ചാഴികാടന്‍, ബിനോയി ഇടയാടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read more

കെ.സി.വൈ.എൽ അതിരൂപതാ സമിതിക്ക്​ പുരസ്​ക്കാ​രം

കോട്ടയം: കെ.സി.വൈ.എം നേതൃത്വത്തിൽ കോട്ടയത്ത്​ നടത്തിയ മാധ്യമ ശിൽപശാല ഏറ്റെടുത്ത്​ നടത്തിയതിന്​ കെ.സി.വൈ.എൽ അതിരൂപതാ സമിതക്ക്​ കെ.സി.വൈ.എം സംസ്​ഥാന സമിതി പുരസ്​ക്കാരം നൽകി.സംസ്​ഥാന ഡയറക്​ടർ ഫാ. മാത്യു ജേക്കബ്​ തിരുവാലിൽ നിന്ന്​ അതിരൂപതാ പ്രസിഡൻറ്​ മെൽബിൻ പുളിയംതൊട്ടിയിൽ പുരസ്​ക്കാരം ഏറ്റുവാങ്ങി

Read more

ആന്‍ സിസ്റ്ററിന് ദില്‍ഷാദ് ഗാര്‍ഡന്‍ ക്നാനായ സമൂഹം യാത്രയയ്പ്പു നല്‍കി

ഡല്‍ഹി: ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ്‌ ജോസഫ്‌ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ ആയിരുന്ന സിസ്റ്റര്‍ ആനിനു ദില്‍ഷാദ് ഗാര്‍ഡന്‍ ക്നാനായ സമൂഹം യാത്രയയ്പ്പു നല്‍കി. മൂന്നു തവണയായി ഡല്‍ഹിയില്‍ ഒന്‍പതു വര്‍ഷം സേവനമനുഷ്ടിച്ച സിസ്റ്റര്‍ ആന്‍ കോട്ടയം ജില്ലയിലെ അരീക്കര ഇടവകാംഗമാണ്. കേരളത്തിലേക്കാണ് സ്ഥലം മാറ്റം. മെയ്‌ 13 ശനിയാഴ്ച വൈകുന്നേരം ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ്‌ സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ദിവ്യബലിയോടു കൂടി ആരംഭിച്ച യാത്രയയ്പ്പ് സമ്മേളനത്തില്‍ ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ കോര്‍ഡിനേറ്ററും കോട്ടയം അതിരൂപതാ ഡയസ്‌പോറ ഇന്‍ചാര്‍ജുമായ ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ഷിനോജ് വെള്ളായിക്കല്‍, മിഷന്‍ പ്രസിഡന്റ്‌ ശ്രീ. കെ. സി. ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ദില്‍ഷാദ് ഗാര്‍ഡന്‍ ക്നാനായാ കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കു വേണ്ടി സിസ്റ്റര്‍ ആന്‍ നല്‍കിയിട്ടുള്ള സംഭാവനകളെ യോഗം നന്ദിയോടെ സ്മരിച്ചു. ദില്‍ഷാദ് ഗാര്‍ഡന്‍ ക്നാനായാ സമൂഹം തനിക്കു നല്‍കിയ എല്ലാവിധ സഹായ സഹകരണങ്ങള്‍ക്കും മറുപടി പ്രസംഗത്തില്‍ സിസ്റ്റര്‍ ആന്‍ നന്ദി അറിയിച്ചു.

Read more

ഫാ. ഷിനോജ് വെള്ളായിക്കലിന് ദില്‍ഷാദ് ഗാര്‍ഡനില്‍ സ്വീകരണം

ഡല്‍ഹി: ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ കോര്‍ഡിനേറ്ററായി നിയമിതനായ ഫാ. ഷിനോജ് വെള്ളായിക്കലിന് ദില്‍ഷാദ് ഗാര്‍ഡന്‍ ക്നാനായ സമൂഹം സ്വീകരണം നല്‍കി. ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ്‌ സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ മെയ്‌ 13 ന് നടന്ന സ്വീകരണ യോഗത്തില്‍ ഡി.കെ.സി.എം നോര്‍ത്ത്-ഈസ്റ്റ്‌ സോണ്‍ പ്രസിഡന്റ്‌ ശ്രീ. കെ. എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ കോര്‍ഡിനേറ്ററും കോട്ടയം അതിരൂപതാ ഡയസ്‌പോറ ഇന്‍ചാര്‍ജുമായ ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, മിഷന്‍ പ്രസിഡന്റ്‌ ശ്രീ. കെ. സി. ജോസഫ്‌, നോര്‍ത്ത്-ഈസ്റ്റ്‌ സോണ്‍ സെക്രട്ടറി ശ്രീ. ടോമി തൈത്തറപ്പേല്‍, വിമന്‍സ് ഫോറം പ്രസിഡന്റ്‌ ജെസ്സി ലൂക്കോസ്, കെ.സി.വൈ.എല്‍ പ്രധിനിധി സ്റ്റെഫി സ്റ്റീഫന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒരുമയോടും പരസ്പര സഹകരണത്തോടും കൂടി പ്രവര്‍ത്തിച്ചാല്‍ ഡല്‍ഹി ക്നാനായ സമൂഹത്തിന് പ്രതിസന്ധികളെല്ലാം തരണം ചെയ്ത് വളര്‍ച്ചയുടെ പടവുകള്‍ അനായാസം ചവിട്ടിക്കയറാന്‍ കഴിയുമെന്നും അതിനു വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും മറുപടി പ്രസംഗത്തില്‍ ഫാ. ഷിനോജ് വെള്ളായിക്കല്‍ അറിയിച്ചു. ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദില്‍ഷാദ് ഗാര്‍ഡന്‍ സോണിലെ അംഗമായ ശ്രീ. ജോസഫ്‌ കെ.സി. യെ യോഗത്തില്‍ അനുമോദിച്ചു.

Read more

ഡല്‍ഹി ക്നാനായ കാത്തലിക് മിഷനു പുതിയ നേതൃത്വം

ഡല്‍ഹി: ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഏപ്രില്‍ 30 ന് ഗോള്‍ഡഖാനയില്‍ വെച്ച് നടന്ന വാര്‍ഷിക യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഒഴിവുവന്ന അഞ്ചു പോസ്റ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌, ട്രെഷറര്‍, പി. ആര്‍. ഒ, യൂത്ത് ആനിമേറ്റര്‍ എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം ശ്രീ. ജോസഫ്‌ കെ.സി, ശ്രീ. ഫിലിപ്പ് പാലക്കല്‍, ശ്രീ. സന്തോഷ്‌ ജോസഫ്‌, ശ്രീ. ബിജു പാലകന്‍, ശ്രീ. ജോഷി പടവെട്ടുംകാലായില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം അതിരൂപതാ ഡയസ്‌പോറ ഇന്‍ചാര്‍ജ് ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ വരണാധികാരിയായിരുന്നു. സ്ഥാനമൊഴിഞ്ഞ മുന്‍ മിഷന്‍ പ്രസിഡന്റ്‌ ഡോ. സി. ടി. അബ്രഹാം പുതിയ നേതൃത്വത്തെ അഭിനന്ദിച്ചു.

Read more

Copyrights@2016.