india live Broadcasting

KCYL ന്റെ 47 ജന്മദിനാ ഘോഷങ്ങൾ പിറവത്ത് പ്രൗഡോജ്ജ്വലം : View KVTV Live Video here.

പിറവം: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ കെ സി വൈ എൽ രൂപീകൃതമായതിന്റെ 47 മത് ജന്മദിനാഘോഷങ്ങൾ പിറവത്ത് ഉജ്ജ്വലമായി ആഘോഷിച്ചു. പിറവം കെ സി വൈ എൽ ന്റെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ജന്മദിനാഘോഷങ്ങള്‍ ക്നാനായവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

പിറവം ഹോളി കിങ്‌സ് ദൈവാലയത്തിൽ ഡിസംബർ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞു 1 മണിക്കാണ് പരിപാടികൾ ആരംഭിച്ചത്. ഉച്ചകഴിഞ്ഞു 1.15 ന് പാതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് അതിരൂപതാ തലത്തിൽ മൈം മത്സരം നടത്തപ്പെട്ടു. ആവേശം നിറഞ്ഞു കവിഞ്ഞ മത്സരത്തിൽ 13 ടീമുകൾ പങ്കെടുത്തു. ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനങ്ങൾ ടീമുകൾ എല്ലാം തന്നെ കാഴ്ചവെച്ചപ്പോൾ വിജയികളെ കണ്ടെത്തുവാൻ കാണികളും വിധികർത്താക്കളും ഒരേ പോലെ വിഷമിച്ചു. ആവേശപ്പോരാട്ടത്തിനൊടുവിൽ വാകത്താനം യൂണിറ്റ് ഒന്നാം സ്ഥാനവും, ചാമക്കാലാ യൂണിറ്റ് രണ്ടാം സമ്മാനവും, കുമരകം യൂണിറ്റ് മൂന്നാം സമ്മാനവും കരസ്ഥമാക്കി. ഉഴവൂരും പുന്നത്തുറയും കരിങ്കുന്നവും മികച്ച പ്രകടനത്തോടെ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. മൈം മത്സരത്തിൽ ഒന്നാം സമ്മാനമായി 10001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 7001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 5001 രൂപയും ട്രോഫിയും നൽകപ്പെട്ടു.

മൂന്നു മണിയോടെ ആരംഭിച്ച പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ വിശ്വാസത്തിലും സമുദായ സ്നേഹത്തിലും യുവജനങ്ങൾ വളരേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയും യുവജന വർഷമായി സഭ 2017 ആചരിക്കുന്ന സാഹചര്യത്തിൽ യുവജനങ്ങളുടെ സഭയിലെ നിർണ്ണായകമായ പങ്കിനെ പറ്റിയും അഭി. മെത്രാപ്പോലീത്താ ഉദ്ഘാടന പ്രസംഗത്തിൽ സ്മരിച്ചു.

പൊതു സമ്മേളനത്തിൽ കെ സി വൈ എൽ അതിരൂപതാ പ്രസിഡണ്ട് മെൽബിൻ പുളിയംതൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ക്നാനായ സമുദായത്തിലെ യുവജനങ്ങൾക്ക് ദിശാബോധവും സമുദായ സ്നേഹവും സഭാപരമായ പ്രതിബദ്ധതയും പ്രദാനം ചെയ്യുന്നതിൽ അര നൂറ്റാണ്ടോളമായി, കെ സി വൈ എൽ എന്ന സംഘടന, തലമുറ തോറും നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ അവിസ്മരണീയമാണ് എന്ന് അദ്ദേഹം തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. റിട്ട. ജസ്റ്റിസ് സിറിയക്ക് ജോസഫിനെപ്പോലുള്ള പ്രഗത്ഭർ നേതൃത്വം നൽകിയ കെ സി വൈ എൽ സമുദ്ധായത്തിന്റെയും സഭയുടെയും അവിഭാജ്യ ഘടകമായി എന്നും നിലനിൽക്കും എന്ന് അദ്ദേഹം പ്രസ്താവിച്ചു.

പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ഫാ. ബോബി ജോസ് കട്ടിക്കാട്ട് മുഖ്യ പ്രഭാക്ഷണം നടത്തി. പ്രശസ്ത സിനിമാ താരവും ക്നാനായ സമുദായാംഗവുമായ ലാലു അലക്സ്, അതിരൂപതാ ചാപ്ലയിൻ ഫാ. സൈമൺ പുല്ലുകാട്ട്, പിറവം മുനിസിപ്പൽ ചെയർമാൻ സാബു ജേക്കബ്, കടുത്തുരുത്തി ഫൊറോനാ വികാരി ഫാ. മാത്യു മണക്കാട്ട്, യൂണിറ്റ് ചാപ്ലയിൻ ഫാ. തോമസ് ആദോപ്പള്ളിൽ, ഫൊറോനാ ചാപ്ലയിൻ ഫാ. സന്തോഷ് മുല്ലമംഗലത്ത്, അതിരൂപതാ ജനറൽ സെക്രട്ടറി ബിബീഷ് ഓലിക്കമുറിയിൽ, പിറവം യൂണിറ്റ് പ്രസിഡണ്ട് ആന്റോ മണക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Read more

കട്ടച്ചിറ പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ

കട്ടച്ചിറ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഡിസംബർ 6 മുതൽ 12 വരെ ആഘോഷിക്കുന്നു. ഡിസംബർ 6, 7 , 8 തീയതികളിൽ വൈകുന്നേരം 4.30ന് ജപമാല, വി.കുർബാന, ധ്യാനപ്രസംഗം. ഫാ. അനീഷ് കളപ്പുര, ഫാ.ജോമോൻ കൊച്ചുകാണിയാപറമ്പിൽ, ഫാ.കുരിയൻ ചൂഴിക്കുന്നേൽ എന്നിവർ ഓരോ ദിവസവും കാർമികത്വം വഹിക്കും.

ഡിസംബർ 9നു വൈകുന്നേരം 5ന് കൊടിയേറ്റ് – വികാരി ഫാ. മാത്യു ഏറ്റിയെപ്പള്ളിൽ. തുടർന്നു ലദീഞ്ഞും വിശുദ്ധ കുർബാനയും. സന്ദേശം - ഡീക്കൻ ഡാലിഷ് കോച്ചേരിൽ. തുടർന്ന് മെഴുകുതിരി പ്രദക്ഷിണം.

10 നു രാവിലെ 7 നു പാട്ടുകുർബാന – ഫാ. മൈക്കൾ നെടുംതുരുത്തി പുത്തെൻപുരയിൽ. വൈകുന്നേരം 6.45 നു ലദീഞ്ഞു (കുരിശുപള്ളിയിൽ) – ഫാ. ജോയ് നിരപ്പേൽ. ഏഴിന് പ്രദക്ഷിണം - ഫാ.ലിജോ കൂടത്തിനാൽ. പ്രസംഗം – ഫാ. ബോബി ചേരിയിൽ.

ഡിസംബർ 11 നു രാവിലെ 6.45 നു വിശുദ്ധ കുർബാന. പത്തിനു തിരുനാൾ കുർബാന - ഫാ. ജെയിംസ് പൊങ്ങാനയിൽ. വചന സന്ദേശം – ഫാ. ബിനു കുന്നത്ത്. തുടർന്ന് പ്രദക്ഷിണം - ഫാ. സേവ്യർ തെക്കേമ്യാലിൽ, പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം - ഫാ. സണ്ണി വാരികാട്ട്.

ഡിസംബർ 12 നു രാവിലെ 6.30 നു വിശുദ്ധ കുർബാന, സിമിത്തേരിയിൽ പ്രാർത്ഥന.

വികാരി ഫാ. മാത്യു ഏറ്റിയെപ്പള്ളിൽ, കൈക്കാരന്മാരായ ജോജോ കുഴിക്കോട്ടയിൽ, അനീഷ് പഴയപീടികയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകും. ജോസ് കോലടിയാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി.

Read more

കടുത്തുരുത്തി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ ലാബ് ബ്ളോക്ക് ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ലാബ് ബ്ലോക്കിന്റെയും മൾട്ടിമീഡിയ തിയറ്ററിന്റെയും വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിരൂപത കോർപറേറ്റ് സെക്രട്ടറി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ.മാത്യു മണക്കാട്ട്, ഫാ.അലക്സ് ഓലിക്കര, ഫാ.ബ്രസന്‍ ഒഴുങ്ങാലില്‍, ഫാ.സന്തോഷ് മുല്ലമംഗലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

Read more

ചുള്ളിയോട് പള്ളിയിൽ തിരുനാൾ 9 മുതൽ 11 വരെ

ചുള്ളിയോട്: ചുള്ളിയോട് പ്രത്യാശാനാഥാ ദൈവാലയത്തിൽ പ.അമ്മയുടെ അമലോത്ഭവ തിരുനാൾ ഡിസംബർ 9 വെള്ളി, 10 ശനി, 11 ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. നിലമ്പൂരിൽ നിന്നും പതിനാല് കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ചുള്ളിയോട് ദൈവാലയത്തിലെ തിരുനാൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കൊടിയേറ്റും ലദീഞ്ഞും നടത്തിക്കൊണ്ടാണ് ആരംഭിക്കുക. തുടർന്നുള്ള വി. കുർബ്ബാനയ്ക്ക് പോക്കോട്ടുംപാടം സെന്റ് മേരീസ് ഇടവക വികാരി ഫാ. വിൻസന്റ് കൊരട്ടിപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് മതബോധന - ഭക്ത സംഘടനാ വാർഷികം. നിലമ്പൂർ ലിറ്റൽ ഫ്‌ളവർ ഇടവക വികാരി ഫാ പോൽ കൂട്ടാല ഉദ്ഘാടനം നിർവ്വഹിക്കും.

പത്താം തിയതി ശനിയാഴ്ച തേറ്റമല പള്ളി വികാരി ഫാ. എബി വടക്കേക്കര വൈകുന്നേരം അഞ്ചുമണിക്ക് ദിവ്യ ബലിക്ക് മുഖ്യ കാർമികത്വം വഹിക്കും. ചങ്ങലെരി ഫൊറോനാ പള്ളി വികാരി ഫാ. ജോസ് കന്നുവെട്ടിയേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദിക്ഷണവും ലദീഞ്ഞും കുരിശുപള്ളിയിൽ നിന്നും ഉണ്ടായിരിക്കും.

പതിനൊന്നാം തിയതി ഞായറാഴ്ചത്തെ ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് കാരിത്താസ് ആശുപതയുടെ ജോ. ഡയറക്ടർ ഫാ. ജോൺ പൂച്ചക്കാട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. കാരിത്താസ് ആയുർവേദ ആശുപത്രി ഡയറക്ടർ ഫാ. ബേബി കാട്ടിയാങ്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണവും തേപ്പാറ പള്ളി വികാരി ഫാ. സുനിൽ തെക്കേപ്പുരയുടെ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും. വൈകുന്നേരം ഏഴുമണിക്ക് പാലാ സൂപ്പർ സ്റ്റാഴ്‌സ് അവതരിപ്പിക്കുന്ന ഉഗ്രം ഉജ്ജ്വലം എന്ന മെഗാഷോയും നടത്തപ്പെടും.

തിരുനാളിന്റെ സജ്ജീകരണങ്ങൾക്ക് വികാരി ഫാ സജി ചാഴിശേരിൽ, കൈക്കാരന്മാരായ ജോയി നാഗമറ്റത്തിൽ , ടോമി പൂത്തറ, പ്രസുദേന്തിമാരായ ബിജു ആലക്കൽ, ബിനോയി ആലയ്ക്കൽ, ആനന്ദ് നീഴുകുന്നേൽ,ആണിമോൾ പുല്ലാപ്പള്ളി എന്നിവർ നേതൃത്വം നൽകും.

Read more

ഉഴവൂരിൽ ഡീക്കൻ ജോണ് മുതുകാട്ടിനും മിന്നു ഷാജുവിനും ആദരം.

ഉഴവൂർ: കഴിത്ത 2 മാസക്കാലമായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ ഇടവകയിൽ സേവനം ചെയ്തുകൊണ്ടിരുന്ന ഡീക്കൻ ജോൺ മുതുക്കാടിന് ഉഴവൂർ KCYL യൂണിറ്റിന്റെ സ്നേഹോപകാരം നൽകി. ഡിസംബർ 28 ന് കാനംവയൽ സെന്റ് പയസ് X ഇടവക ദൈവാലയത്തിൽ വച്ച് പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കൻ ജോൺ, ചുരുങ്ങിയ കാലം കൊണ്ട് ഉഴവൂർ ഇടവകയ്ക്കും കെ സി വൈ എൽ നും നൽകിയ സേവനങ്ങളെ ഇടവക സമൂഹവും കെ സി വൈ എൽ ഉം അനുസ്മരിച്ചു. അതോടൊപ്പം തന്നെ ഇക്കഴിത്ത C.B.S.E STATE കലോൽസവത്തിൽ ആങ്കറിങ്ങിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഉഴവൂർ ഇടവകക്കും കെ സി വൈ എൽ നും ക്നാനായ സമുദായത്തിനും തന്നെ അഭിമാനമായി മാറിയ മിന്നു ഷാജുവിനും MEMENTO നല്കി ആദരിച്ചു.വികാരി. ഫാ. തോമസ് പ്രാലേൽ ഇരുവർക്കും ഉപഹാരം നൽകി. അസി. വികാരി ഫാ. മാത്യു വട്ടുകുളങ്ങരയും കെ സി വൈ എൽ നേതൃത്വവും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read more

വികലാംഗദിനാചരണത്തോടനുബന്ധിച്ച് KSSS ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

കോട്ടയം: ഡിസംബര്‍ മൂന്ന് ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. കോട്ടയം ഗാന്ധിസ്ക്വയറില്‍ ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തെ ആസ്പദമാക്കിയാണ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. സോന പി.ആര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, അസിസ്റ്റന്‍റ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, പ്രോഗ്രാം ഓഫീസര്‍മാരായ ബബിത ടി ജെസ്സില്‍, ഷൈല തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങളും മാതാപിതാക്കളും സി.ബി.ആര്‍ ഫെഡറേഷന്‍ പ്രതിനിധികളും ദിനാചരണത്തില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി ബ്രഹ്മ ഡാന്‍സ് അക്കാദമിയുമായി സഹകരിച്ചാണ് കെ.എസ്.എസ്.എസ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്

കോട്ടയം സോഷ്യല്‍  സര്‍വ്വീസ് സൊസൈറ്റി വികലാംഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫ്ളാഷ് മോബില്‍ നിന്ന്

വികലാംഗദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍  സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് സംഘടിപ്പിച്ച ഫ്ളാഷ് മോബില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നു. 

Read more

തടിയമ്പാട് പള്ളിയിൽ തിരുനാൾ ഡിസംബർ 9 മുതൽ

തടിയമ്പാട്: തടിയമ്പാട് ഫാത്തിമാമാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ഡിസംബർ 9, 10,11, (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായാണ് തിരുനാൾ ആഘോഷിക്കുക. വികാരി. ഫാ. ജെയിംസ് വടക്കേകണ്ടംകരിയിൽ മുഖ്യ കാർമികത്വത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്കാണ് തിരുനാൾ കൊടിയേറ്റ്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പടമുഖം ഫൊറോനാ വികാരി ഫാ സാബു മാലിത്തുരുത്തേൽ, ബൈസൺ വാലി പള്ളി വികാരി ഫാ. ബൈജു അച്ചറത്തലക്കൽ, എൻ ആർ സിറ്റി പള്ളി വികാരി ഫാ. ജോമോൻ കുന്നക്കാട്ട്തടത്തിൽ, സേനാപതി പള്ളി വികാരി ഫാ. ഷിജോ കുഴിപ്പള്ളി എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും. തെള്ളിത്തോട് & പുതക്കാളി പള്ളി വികാരി ഫാ. സൈമൺ വെള്ളിയേപ്പള്ളി തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദിക്ഷണവും തടിയമ്പാട് കപ്പേളയിൽ, വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തിത്തീദ്രൽ വികാരി ഫാ. ജോസ് ചെമ്മരപ്പിള്ളിലിന്റെ കാർമികത്വത്തിൽ ലദീഞ്ഞും നടത്തപ്പെടും. തുടന്നുള്ള പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദത്തിനു ഫാ. ജെയിംസ് ആനിത്തോട്ടത്തിൽ കാർമികത്വം വഹിക്കും.

തിരുനാളിന്റെ മുഖ്യ ദിവസമായ ഞായറാഴ്ച പത്തുമണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന ഫാ.തോമസ് വട്ടക്കാട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും. തിരുനാൾ സന്ദേശം നൽകുന്നത് വടവാതൂർ സെമിനാരിയിലെ പ്രൊഫസറായ ഫാ. ജോൺസൻ നീലനിരപ്പേൽ ആണ്. തുടർന്ന് തിരുനാൾ പ്രദിക്ഷണവും കുതിരക്കല് പള്ളി വികാരി ഫാ. ജെയിംസ് മാക്കീലിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും നടത്തപ്പെടും. തിരുനാൾ കർമ്മങ്ങൾക്ക് വികാരി ഫാ. ജെയിംസ് വടക്കേകണ്ടംകരിയിൽ , കൈക്കാരന്മാരായ സുനിൽ വെട്ടിക്കൽ, ആൽഫി പുളിയംതൊട്ടിയിൽ എന്നിവർ നേതൃത്വം നൽകും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുവാനും മാത്യസ്തതയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും ഏവരെയും ക്ഷണിക്കുന്നതായി വികാരിയും കൈക്കാരൻമാരും അറിയിച്ചു. 

Read more

ഇരവിമംഗലം പള്ളിയിൽ തിരുനാൾ

ഇരവിമംഗലം : ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാൾ ആരംഭിച്ചു. ഡിസംബർ ഒന്നിന് ആരംഭിച്ച് നാലിന് അവസാനിക്കുന്ന മരിയൻ ധ്യാനത്തോടെ തിരുനാൾ ആരംഭിച്ചു. ഡിസംബർ അഞ്ചിന് വൈകുന്നേരം വികാരി ഫാ. ജോസഫ് മുളവാനിലിന്റെ മുഖ്യ കാർമ്മികത്വത്തിലുള്ള പാതാക വന്ദനവും, തിരു സ്വരൂപ പ്രതിഷ്ഠയും വി. കുർബ്ബാനയും നൊവേനയും നടത്തപ്പെടും.

ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്തപെടുന്ന കുർബ്ബാനയ്ക്കും നൊവേനയ്ക്കും ഫാ. സിന്റോ ഞാറോലിക്കലും (മരിയമല ആശ്രമം) ഫാ. ജേക്കബ് മുല്ലൂരും (തോട്ടറ പള്ളി വികാരി) കാർമികത്വം വഹിക്കും. വ്യാഴാഴ്ച വൈകിട്ടത്തെ തിരുക്കർമ്മങ്ങൾക്ക് ഫാ. ലൂക്ക് പുതൃക്കയിൽ, ഫാ. ബോബി കൊച്ചുപറമ്പിൽ, ഫാ. സജി കൊച്ചുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹതീരം കൂട്ടായ്മാ നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം ഫാ. ബീൻസ് ചേത്തലിൽ നിർവ്വഹിക്കും.

ഡിസംബർ 9 വെള്ളിയാഴ്ച്ചത്തെ തിരുക്കർമ്മങ്ങൾ രാവിലെ 7 മണിക്കുള്ള മലങ്കര റീത്തിലെ കുർബ്ബാനയോടെ ആരംഭിക്കും. ഫാ. ജോർജ്ജ് മാരാംകണ്ടം മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം 6.45 ന് ലക്ഷം കവല കുരിശുപള്ളിയിൽ ലദീഞ്ഞും തുടർന്ന് പള്ളിയിലേക്ക് മെഴുകുതിരി പ്രദിക്ഷണവും നടത്തപ്പെടും. ഫാ. ചെറിയാൻ വലവുങ്കൽ മുഖ്യ കാർമികത്വം വഹിക്കും. വചന പ്രഘോഷണം നടത്തുന്നത് കപ്പൂച്ചിൻ വൈദീകനായ ഫാ. കുര്യാക്കോസ് കണ്ണങ്കരയാണ്. കല്ലറ പുത്തെൻപള്ളി വികാരി ഫാ. ജോയി കാളവേലിൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദത്തിന് കാർമികത്വം വഹിക്കും.

ഡിസംബർ 10 ശനിയാഴ്ച്ചത്തെ തിരുക്കർമ്മങ്ങൾ രാവിലെ 7 മണിക്കുള്ള സുറിയാനി പാട്ടു കുർബ്ബാനയോടെ ആരംഭിക്കും. കാഞ്ഞിരപ്പള്ളി രൂപതാ വൈദീകനായ ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കിൽ കാർമികത്വം വഹിക്കും. വൈകുന്നേരം കുരിശുപള്ളിയിൽ വച്ച് മധുരവേലി പള്ളി വികാരി ഫാ. മാത്യു വട്ടമാക്കീലിന്റെ കാർമികത്വത്തിൽ ലദീഞ്ഞും തുടർന്ന് ഫാ. മാത്യു ചന്ദ്രൻകുന്നേലിന്റെ വചന സന്ദേശവും ഫാ. സിറിയക്ക് മാന്തുരുത്തിലിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ വാഴ്വും ഉണ്ടായിരിക്കും.

തിരുനാളിന്റെ പ്രധാന ദിവസമായ ഡിസംബർ 11 ഞായറാഴ്ച പത്തുമണിക്ക് ഫാ. ജിനു കാവിലിന്റെ മുഖ്യ കാര്മികത്വത്തിലും. ഫാ അനീഷ് പുതുശ്ശേരി, ഫാ. മാർട്ടിൻ മാണിക്കനാംപറമ്പിൽ , ഫാ. സന്തോഷ് മുല്ലമംഗലം, ഫാ. ജിൻസ് പുത്തുപ്പള്ളിമ്യാലിൽ എന്നിവരുടെ സഹ കാർമ്മികത്വത്തിലും ആഘോഷമായ തിരുനാൾ റാസ നടത്തപ്പെടും. ഫാ. കുര്യൻ തട്ടാർകുന്നേൽ വചന സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണവും ഫാ. മാത്യു മണക്കാട്ടിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ വാഴ്വും ഉണ്ടായിരിക്കും. വൈകിട്ട് 7 മണിക്ക് ഇടവക സമൂഹത്തിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാ സന്ധ്യയും ഉണ്ടായിരിക്കും.

വികാരി ഫാ. ജോസഫ് മുളവനാൽ, കൈക്കാരന്മാരായ ഫാ. ഷിബു ജോസഫ് കല്ലിരിക്കുംകാലായിൽ, ജോസഫ് പ്രാലടിയിൽ കൺവീനർ ജോസഫ് മുത്തുപിടിയിൽ, പ്രസുദേന്തിമാരായ സ്നേഹതീരം ക്ലബ്ബ് അംഗങ്ങൾ എന്നിവർ തിരുനാളിന് നേതൃത്വം നൽകും.

Read more

KCYL ജന്മദിനാഘോഷങ്ങള്‍ പിറവത്ത്: LIVE on KVTV

പിറവം. പിറവം കെ സി വൈ എൽ ന്റെ ആതിഥേയത്വത്തിൽ നടത്തപെടുന്ന കെസിവൈഎൽ ന്റെ 47 മത് ജന്മദിനാഘോഷങ്ങള്‍ ക്നാനായവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. പിറവം ഹോളി കിങ്‌സ് ദൈവാലയത്തിൽ ഡിസംബർ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞു 1 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്ന പൊതു സമ്മേളനത്തിൽ കെ സി വൈ എൽ അതിരൂപതാ പ്രസിഡണ്ട് മെൽബിൻ പുളിയംതൊട്ടിയിൽ അദ്യക്ഷത വഹിക്കും. പൊതു സമ്മേളനത്തിൽ പ്രമുഖ എഴുത്തുകാരനായ ഫാ. ബോബി ജോസ് കട്ടിക്കാട്ട്, പ്രശസ്ത സിനിമാ താരവും ക്നാനായ സമുദായാംഗവുമായ ലാലു അലക്സ്, അതിരൂപതാ ചാപ്ലയിൻ ഫാ. സൈമൺ പുല്ലുകാട്ട്, പിറവം മുനിസിപ്പൽ ചെയർമാൻ സാബു ജേക്കബ്, കടുത്തുരുത്തി ഫൊറോനാ വികാരി ഫാ. മാത്യു മണക്കാട്ട്, യൂണിറ്റ് ചാപ്ലയിൻ ഫാ. തോമസ് ആദോപ്പള്ളിൽ, ഫൊറോനാ ചാപ്ലയിൻ ഫാ. സന്തോഷ് മുല്ലമംഗലത്ത്, അതിരൂപതാ ജനറൽ സെക്രട്ടറി ബിബീഷ് ഓലിക്കമുറിയിൽ, പിറവം യൂണിറ്റ് പ്രസിഡണ്ട് ആന്റോ മണക്കുന്നേൽ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു 1.15 ന് പാതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾ ആരംഭിക്കുക. തുടർന്ന് മൈം മത്സരം നടത്തപ്പെടും. മൈം മത്സരത്തിൽ ഒന്നാം സമ്മാനമായി 10001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 7001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 5001 രൂപയും ട്രോഫിയും നൽകപ്പെടും.http://kvtv.in/index.php?mnu=kvtv

Read more

സിജോമോൻ ജോസഫ്: ക്രിക്കറ്റിൽ കേരളത്തിന്റെ അഭിമാനതാരമായ ക്നാനായ യുവാവ്

കിടങ്ങൂർ: അണ്ടർ 19 കുച്ച് ബീഹാർ ടൂർണമെന്റിൽ നാല് മത്സരങ്ങളിൽ നിന്നുമായി 30 വിക്കറ്റുകൾ നേടിയെടുത്തുകൊണ്ടു കേരളാ ടീമിന്റെ ക്യാപ്റ്റനും ക്നാനായ സമുദായാംഗവുമായ സിജോ മോൻ ജോസഫ് മേക്കാട്ടെല്‍, കേരളത്തിന്റെ അഭിമാനതാരമായി മുന്നേറുന്നു. ഇന്ത്യൻ റെയിൽവേയുടെ അണ്ടർ 19 ടീമുമായി ഈ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരളം ഒരിന്നിഗ്‌സിനും 33 റൺസിനും വിജയിച്ചപ്പോഴും നിർണായകമായത് അഞ്ചു വിക്കറ്റ് വീഴ്ത്തി ടീമിന്റെ നെടുംതൂണായ സിജോമോൻ ജോസഫ് ആണ്.

കിടങ്ങൂർ സ്വദേശിയായ സിജോ മോൻ മേക്കാട്ടെല്‍ കഴിഞ്ഞ എട്ടു വർഷങ്ങളായി അണ്ടർ 13, 15, 19 വിഭാഗങ്ങളിലെ മത്സരങ്ങളിൽ കേരളാ ക്രിക്കറ്റിലെ നിര സാന്നിധ്യമാണ്. വിരാട് കൊഹ്‍ലിയെയും ന്യൂസിലാൻഡ് ക്രിക്കറ്റർ ഡാനിയേൽ വെട്ടോറിയെയും ഇഷ്ടപ്പെടുന്ന സിജോ, തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മുത്തോലി ക്രിക്കറ്റ് അക്കാദമിയിലെ കോച്ച് ജീൻ ജോണിന്റെ കീഴിലാണ് ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. തുടർന്ന് മാന്നാനം സെന്റ് അഫ്രേം അക്കാദമിയിലെ ഫിലിപ്പ് മാത്യുവിന്റെ കീഴിൽ നാലുവർഷം. ഇപ്പോൾ തേവരയിൽ ബിജുമോന്റെ കീഴിലാണ് പരിശീലനം.

ഒന്നര വയസ്സിൽ പപ്പയെ നഷ്ടമായ സിജോയ്ക്ക് താങ്ങും തണലുമായി പ്രോത്സാഹനം നൽകിയത് "അമ്മ ലിസി ജോസഫും, ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ലിജോ മോൻ ജോസഫും, ഇപ്പോള്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു സഹോദരന്‍  ലിജു ജോസഫും, ഇപ്പോള്‍ ഓസ്ട്രേലിയയിലെ കാന്‍ബെറായില്‍ ജോലിചെയ്യുന്ന ജേഷ്ഠത്തി സീനയുമാണ്. തന്റെ നേട്ടങ്ങൾ ദൈവാനുഗ്രഹമാണ് എന്ന് പറയുന്ന സിജോയുടെ ലക്‌ഷ്യം ഇന്ത്യൻ ടീമിൽ എത്തുക എന്നതാണ്.

ക്നാനായ സമുദായത്തിൽ നിന്നും ആദ്യമായി ഇന്ത്യൻ ടീമിൽ കളിക്കുവാൻ സാധിക്കുന്ന ക്രിക്കറ്റ് താരമായി സിജോമോൻ വളരട്ടെ എന്ന് ലോകമെമ്പാടുമുള്ള ക്നാനായ സമുദായാംഗങ്ങളുടെ പേരിൽ ക്നാനായ വോയിസ് ആശംസിക്കുന്നു. .

Read more

പേരൂർ പള്ളിയിൽ അതിരൂപതാതല പുരാതനപ്പാട്ട് മത്സരങ്ങൾ

പേരൂർ: പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ മാസയോഗത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് അതിരൂപതാ തലത്തിൽ പുരാതന പാട്ട് മത്സരം ഡിസംബർ 10ന് ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 5 നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇടവകകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഇടവക വികാരിയുടെ സാക്ഷ്യപത്രം കൊണ്ട് വരേണ്ടതാണ്. വിജയികൾക്ക് ഒന്നാം സമ്മാനമായി 10000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 7000 രൂപയും, മൂന്നാം സമ്മാനമായി 4000 രൂപയും നല്കപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക:

ജേക്കബ് വെള്ളാപ്പള്ളി - 9447867428

ആതിര ജോൺസൺ - 9746935461

ഡോ. ജോജി കൊട്ടാരക്കളം - 9497234560

Read more

AD 345 ഫാമിലി വിസ ഇന്ന് യൂട്യൂബിൽ റിലീസ് ചെയ്യുന്നു.

AD 345 ഫാമിലി വിസ ഇന്ന് യൂട്യൂബിൽ റിലീസ് ചെയ്യുന്നു.
ചുങ്കം: ചുങ്കം കെ സി വൈ എൽന്റെ  കുട്ടി ക്നായി ആണോ എന്ന ഹിറ്റ് ഷോർട്ട് ഫിലിമിന് ശേഷം, ചുങ്കം കെ സി വൈ എൽ  കെ വി ടി വിയോടും G10 ക്രിയേഷൻസിനോടും  ചേർന്ന് നിർമ്മിക്കുന്ന ഫാമിലി വിസ AD 345 എന്ന പുതിയ ഷോർട്ട് ഫിലിം ഇന്ന് യുട്യൂബിൽ റിലീസ് ചെയ്യുന്നു.ചുങ്കം ഫൊറോനാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തപെട്ട കലാസന്ധ്യയിലും കെ വി ടിവി യിലുമായി ആദ്യ പ്രദർശനവും തുടർന്ന് വാരപ്പെട്ടി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചും പ്രദർശിപ്പിച്ച ഷോർട്ട് ഫിലിം ഇന്ന് (ഡിസംബർ 3 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുനേരം അഞ്ചുമണിക്കാണ് യൂട്യൂബിൽ പ്രദർശനം ആരംഭിക്കുന്നത്.  ക്നാനായ ഫിലിം ഫെസ്റ്റിവലിലെ ഒന്നാം സ്ഥാനം നേടിയ ഫിലിം എന്ന ഖ്യാതിയുമായി ക്നാനായ ലോകത്തിന് അഭിമാനമായ ചുങ്കം കെ സി വൈ എൽ ന്റെ നേതൃത്വത്തിലുള്ള യുവതീ യുവാക്കൾ അവതരിപ്പിക്കുന്ന ഈ പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഛായാഗ്രഹണത്തിൽ ഇതിനകം തന്നെ ഖ്യാതി നേടിയ ജോബി ചെറുപച്ചിക്കരയാണ്. കുട്ടി ക്നായി ആണോ എന്ന ചിത്രതിന്റെ മനോഹരമായ ഛായാഗ്രഹണം നിർവ്വഹിച്ച ജോബിയുടെ കൂടെ അനിൽ ചേരിയിൽ കഥ, തിരക്കഥ, സംഭാക്ഷണം എന്നിവയുമായി എത്തുന്നു. ചുങ്കം കെ സി വൈ എൽ കുടുംബത്തിലെ യുവതീ യുവാക്കൾ വേഷമിടുന്ന ഈ സംരഭം ക്നാനായ സമൂഹത്തിലെ സമകാലീനമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.  കോട്ടയം അതിരൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ മൈക്കിൾ വെട്ടിക്കാട്ടും സുപ്രധാന വേക്ഷത്തിൽ എത്തുന്ന ഈ ഹൃസ്വ ചിത്രം മികച്ച പ്രതികരണവുമായാണ് ഇന്ന് യൂട്യൂബിലേക്ക് എത്തുന്നത്. ക്നാനായ സമുദായത്തിനോടുള്ള സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും നേർക്കാഴ്ചയും എന്നാൽ ക്നാനായ സമുദായത്തിൽ തന്നെ ഉണ്ടായിട്ടുള്ള അപചയങ്ങളെയും തുറന്നു കാട്ടുന്ന ഈ ചിത്രം എല്ലാ ക്നാനാനായ യുവതീ യുവാക്കളും മാതാപിതാക്കളും നിർബന്ധമായും കാണേണ്ടതാണ് എന്ന് ഇതിനകം കണ്ടവരെല്ലാരും തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കൃത്യം അഞ്ചുമണിക്ക് തന്നെ ചിത്രത്തിന്റെ ലിങ്ക് ക്നാനായവോയിസിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്. https://www.facebook.com/KnanayaVoice എന്ന ക്നാനായവോയിസ് പേജ് ലൈക്ക് ചെയ്താൽ ലിങ്ക് പോസ്റ്റ് ചെയ്യുന്ന മുറക്ക് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കുന്നതായിരിക്കും .

കോട്ടയം അതിരൂപതയിൽ നിന്നും ഇവർ പൗരോഹിത്യ പദവിയിലേക്ക്

ഇവർ പൗരോഹിത്യ പദവിയിലേക്ക് 
കോട്ടയം: കോട്ടയം അതിരൂപതയിൽ നിന്നും എട്ടു ഡീക്കന്മാർ പൗരോഹിത്യ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഡിസംബർ 27 ന് കരിങ്കുന്നം പള്ളിയിൽ വച്ച് ഡീക്കൻ മാത്യു പാറടിയിൽ, ഡിസംബർ 28 ന് മുട്ടം പള്ളിയിൽ വച്ച് ഡീക്കൻ എബ്രഹാം ഇറപ്പുറത്ത്, ഡിസംബർ 28 ന് കാനംവയൽ പള്ളിയിൽ വച്ച് ഡീക്കൻ ജോൺ മുതുകാടിൽ OSH, ഡിസംബർ 29 ന് ചുങ്കം പള്ളിയിൽ വച്ച് ഡീക്കൻ മാത്യു കോച്ചേരിയിൽ, ഡിസംബർ 29 ന് Eachome പള്ളിയിൽ  വച്ച് ഡീക്കൻ തോമസ് ചെമ്മാന്തറ OSH, ഡിസംബർ 30 ന്  പയസ് നഗർ പള്ളിയിൽ വച്ച് ഡീക്കൻ കുര്യാക്കോസ് ഒറ്റക്കുന്നേൽ, ജനുവരി 2 ന് തെള്ളിത്തോട് പള്ളിയിൽ വച്ച് ഡീക്കൻ തോമസ് കൂട്ടുങ്കൽ MSP, ജനുവരി 4 ന് Mudhur പള്ളിയിൽ വച്ച് ഡീക്കൻ ജോസഫ് കൂട്ടുങ്കൽ OSH എന്നിവരാണ് കോട്ടയം അതിരൂപതയ്ക്ക് വേണ്ടി പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെടുന്നത്.

ബാഗ്ലൂരിൽ കെ സി വൈ എൽ ന്റെ ഏകദിന ആഘോഷങ്ങൾ ഡിസംബർ 11 ന്

ബാഗ്ലൂരിൽ കെ സി വൈ എൽ ന്റെ ഏകദിന ആഘോഷങ്ങൾ ഡിസംബർ 11 ന് 
ബാഗ്ലൂർ: ബാഗ്ലൂർ കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഏകദിന  ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 11 ന് മാർ മാക്കീൽ ഗുരുകുലത്തിൽ നടത്തപെടുന്ന ആഘോഷങ്ങളുടെ ഭാഗമായി അറിവ് 2016 എന്ന ആരിൽ ക്നാനായ സിമ്പോസിയങ്ങളും, ഡിബേറ്റ്സും, രക്ത ദാനത്തിന്റെ മഹനീയത മനസ്സിലാക്കുവാനും രക്തദാനം ചെയ്യുവാനുമുള്ള അവസരം, ക്രിസ്തുമസ് കരോൾ, ക്രിസ്തുമസ് ഡി ജെ തുടങ്ങി ഒരു ദിവസം മുഴുവനും ആഘോഷിക്കുവാനും അറിവുകൾ നേടുവാനും തക്ക വിധത്തിൽ നിരവധി പരിപാടികൾ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്.
ക്ലിന്റിസ് ജോർജ്ജ് 

പയ്യാവൂരിൽ ജലസ്രോതസ്സുകൾ ശുചീകരിക്കുന്നു.

പയ്യാവൂർ: ഗ്രാമപഞ്ചായത്തിന്റെ "ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം" പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസുകളും ശുചീകരിക്കുന്ന ബൃഹത് പദ്ധതിക്ക് പയ്യാവൂരിൽ തുടക്കം കുറിച്ചു. പയ്യാവൂർ ടൗണിനു സമീപമുള്ള മുരിക്കടവ് പുഴയിൽ വെച്ച് കെ.സി ജോസഫ് എം .എൽ .എ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ടി പി അഷ്റഫ്, ജില്ലാ പഞ്ചായത്തംഗം പി.കെ സരസ്വതി, ബ്ലോക്ക് പഞ്ചായത്തംഗം വത്സല സാജു എന്നിവർ സംസാരിച്ചു ആഗ്നസ് വാഴപ്പള്ളി സി പി ജോസ്, ബിനോയി ആലുങ്കത്തടം, സുഷ ബെന്നി, ആഗ്നസ് കോവാട്ട്, ജിജി പൂവത്തുംമണ്ണിൽ, സിന്ദു രവി, പി.കെ ബാലകൃഷ്ണൻ, സെബാസ്റ്റ്യൻ ഇടശ്ശേരി, പി ആർ.ഗോപി, സെക്രട്ടറി ഇ.വി .വേണുഗോപാൽ, ഇരൂഡ് സേക്രട്ട് ഹാർട്ട് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ,കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ എന്നിവർ പ്രവൃത്തിക്ക് നേതൃത്വം നൽകി. പത്ത് ദിവസം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസുകളും ശുചിയാക്കകയാണ് ലക്ഷ്യം. തുടർന്ന് പുഴക്കരകളിലും മറ്റും മുളകളും മരങ്ങളും നട്ടുവളർത്തും.

പയ്യാവൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെയും ഹരിത കേരളം പദ്ധതിയുടെയും ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസുകളും ശുചീകരിക്കുന്ന പ്രവൃത്തി ഉദ്ഘാടനം കെ.സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

Read more

പുനലൂര്‍ പള്ളിയില്‍ വജ്രജൂബിലി സമാപനവും അമലോത്ഭവ തിരുനാളും

പുനലൂര്‍: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വജ്രജൂബിലി സമാപനവും പരിശുദ്ധ കന്യകാമറിയത്തിന്‍െറ അമലോത്ഭവ തിരുനാളും ഡിസംബര്‍ 3,4 തീയതികളില്‍ ആഘോഷിക്കും. വജ്രജൂബിലി സമാപനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷതവഹിക്കും. 03-12-2016 
(ശനി) 05.00 pm: കൊടിയേറ്റ്‌ : ബഹു. വികാരി 
05.15 pm: മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന 
05.30 pm: ലദീഞ്ഞ്‌, ആഘോഷമായ പാട്ടുകുര്‍ബാന റവ. ഫാ. റിജോ കുന്നംകോട്ട്‌ സി.എസ്‌.എസ്‌.ആര്‍. (വികാരി, നിത്യസഹായമാതാ ഇടവക, കരവാളൂര്‍) 
വചനപ്രസംഗം : റവ. ഫാ. സൈമണ്‍ പുല്ലാട്ട്‌ (വികാരി, തിരുഹൃദയ ഇടവക, മോനിപ്പള്ളി) 
പ്രദക്ഷിണം (തൊളിക്കോട്‌ ലൂര്‍ദ്‌മാതാ പള്ളിയിലേക്ക്‌) 
തിരുന്നാള്‍ സന്ദേശം : റവ. ഫാ. ജൂഡ്‌ അമ്പാട്ട്‌ എസ്‌.ഡി.പി. (എപ്പിസ്‌കോപ്പല്‍ വികാരി, പുനലൂര്‍ രൂപത)
 പരി. കുര്‍ബാനയുടെ ആശീര്‍വാദം റവ. ഡോ. സോണി പാലാത്ര സി.എം.ഐ. (റെക്‌ടര്‍, നിര്‍മല്‍ഗിരി നൊവിഷ്യേറ്റ്‌, പുനലൂര്‍) 
ചെണ്ടമേളം, സ്‌നേഹവിരുന്ന്‌ 
04-12-2016 (ഞായര്‍) 02.45 pm: കെ.സി.സി. ഫൊറോന കൗണ്‍സില്‍ ഉദ്‌ഘാടനം പ്രൊഫ. അനില്‍ സ്റ്റീഫന്‍ (ബി.സി.എം. കോളജ്‌) 
അനുഗ്രഹ പ്രഭാഷണം റവ. ഫാ. പുന്നൂസ്‌ കുന്നേല്‍ (വികാരി, സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ പള്ളി) 
04.00 pm: ലദീഞ്ഞ്‌, പൊന്തിഫിക്കല്‍ റാസ, സുവിശേഷപ്രസംഗം മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ (സഹായമെത്രാന്‍, കോട്ടയം അതിരൂപത) 
റവ. ഫാ. ജോസ്‌ കുറുപ്പന്തറ (വികാരി, സെന്റ്‌ തോമസ്‌ ചര്‍ച്ച്‌, കല്ലറ) റവ. ഫാ. റോജി മുകളേല്‍ (വികാരി, സെന്റ്‌ പയസ്‌ ടെന്‍ത്‌ ചര്‍ച്ച്‌, തിരുവനന്തപുരം) റവ. ഫാ. സതീഷ്‌ രാമച്ചനാട്ട്‌ ഒ.എസ്‌.എച്ച്‌. (വികാരി, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, കുറ്റൂര്‍) റവ. ഫാ. ഷിജന്‍ പതിയില്‍ ഒ.എസ്‌.എച്ച്‌. (വികാരി, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, കല്ലിശ്ശേരി) 
പ്രദക്ഷിണം, പരി. കുര്‍ബാനയുടെ ആശീര്‍വാദം റവ. ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍ (റക്‌ടര്‍ എം.എസ്‌.പി. സെമിനാരി) 
07.00 pm: വജ്രജൂബിലി സമാപനസമ്മേളനം 
08.15 pm: കലാസന്ധ്യ (കോട്ടയം അതിരൂപതാ മൈനര്‍ സെമിനാരി ടീം & തിരുഹൃദയ ടീം, മോനിപ്പള്ളി) 
സ്‌നേഹവിരുന്ന്‌ 
വജ്രജൂബിലി സമാപന സമ്മേളന കാര്യപരിപാടികള്‍ 
സ്വാഗതം : ബഹു. വികാരി അദ്ധ്യക്ഷന്‍ : അഭിവന്ദ്യ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ (കോട്ടയം അതിരൂപതാ സഹായമെത്രാന്‍) 
ഉദ്‌ഘാടകന്‍ : അഡ്വ. കെ. രാജു (ബഹു. വനം, മൃഗസംരക്ഷണ വകുപ്പുമന്ത്രി) 
ഭവനസമര്‍പ്പണം : രാജു ഏബ്രഹാം (എം.എല്‍.എ. റാന്നി) 
ആശംസകള്‍ : 
എം.എ. രാജഗോപാല്‍ (ചെയര്‍മാന്‍, പുനലൂര്‍ നഗരസഭ) : 
വി. രാജന്‍ (പ്രസിഡന്റ്‌, കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌) : 
റവ. സി. ആന്‍ ജോസ്‌ എസ്‌.വി.എം. (സുപ്പീരിയര്‍ ജനറല്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍) : 
റവ. സി. സൗമി എസ്‌.ജെ.സി. (സുപ്പീരിയര്‍ ജനറല്‍, സെന്റ്‌ ജോസഫ്‌സ്‌ കോണ്‍ഗ്രിഗേഷന്‍) : 
റവ. ഫാ. ബിന്‍സ്‌ ചേത്തലില്‍ (ഡയറക്‌ടര്‍, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍) : 
റവ. ഫാ. മാത്യു നടയ്‌ക്കല്‍ (വികാരി, തിരുഹൃദയ പള്ളി, പുനലൂര്‍) : 
റവ. ബ്രദര്‍ സി.പി. ജോസഫ്‌ ചേറ്റുകുളത്ത്‌ (വൈസ്‌ പ്രൊവിന്‍ഷ്യാള്‍, ഫ്രാന്‍സിസ്‌കന്‍ ബ്രദേഴ്‌സ്‌) : 
കെ. രാജശേഖരന്‍ (തൊളിക്കോട്‌ കൗണ്‍സിലര്‍, പുനലൂര്‍ നഗരസഭ) : 
ആശ്രമത്ത്‌ ഗോപാലകൃഷ്‌ണന്‍ നായര്‍ (വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍, കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌) : 
സി. വിജയകുമാര്‍ (പ്രസിഡന്റ്‌, സ്‌നേഹനഗര്‍ റസിഡന്റ്‌സ്‌ അസോസിയേഷന്‍) 
കൃതജ്ഞത : ബിജു മാത്യു കൊല്ലപ്പള്ളില്‍ (കൈക്കാരന്‍)

മാലക്കല്ലിൽ അമലോത്ഭവ തിരുനാൾ 4 മുതൽ 11 വരെ

മാലക്കല്ല്: മാലക്കല്ല് ലോർഡ് മാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഡിസംബർ നാലുമുതൽ പതിനൊന്നു വരെ ആഘോഷിക്കുന്നു. നാലാം തിയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വികാരി. ഫാ. ബൈജു എടാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റും പാട്ടുകുർബ്ബാനയും ലദീഞ്ഞും നൊവേനയും നടത്തിക്കൊണ്ടാണ് തിരുനാൾ ആരംഭിക്കുക. തുടർന്ന് തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 4.30 ന് കൊന്തയും, ലദീഞ്ഞും, പാട്ടുകുർബ്ബാനയും നൊവേനയും നടത്തപ്പെടും. പതതാം തിയതി ശനിയാഴ്ച വൈകുന്നേരത് കൊട്ടോടി പള്ളി വികാരി ഫാ. ഷാജി മുകളേലിന്റെ മുഖ്യ കാർമികത്വത്തിൽ കരുണ കൊന്ത, ലദീഞ്ഞ്, പാട്ടുകുർബ്ബാന, നൊവേന തുടങ്ങിയവ നടത്തപ്പെടും. തുടർന്ന് ജപമാല പ്രദിക്ഷണവും രാജപുരം പള്ളി വികാരി ഫാ. ഷാജി വടക്കേത്തൊട്ടിയുടെ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും. പതിനൊന്നാം തിയതി ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക് ഫാ. ബിനീഷ് മാങ്കോട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ പാട്ടുകുർബ്ബാനയും തുടർന്ന് പ്രദിക്ഷണവും നടത്തപ്പെടും. പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദത്തിന് കള്ളാർ പള്ളി വികാരി ഫാ. റെജി തണ്ടാശ്ശേരിൽ മുഖ്യ കാർമികത്വം വഹിക്കും.

Read more

വിജയം കരസ്ഥമാക്കിയ ദമ്പതികള്‍

തെള്ളകം ; വിന്‍സെന്റ് ഡിപോള്‍ സംഘടനയുടെ അഭിമുഖ്യത്തില്‍ ചൈതന്യയില്‍വച്ച് നടത്തപ്പെട്ട സീനിയര്‍ വിഭാഗം ഭക്തിഗാനമത്സരത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ വെളിയന്നൂര്‍ ഇടവകാംഗം തോമസ് ഇലവുങ്കലും, കെ.സി.സി യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്‌നാനായ മങ്ക മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പുമായ ലൗലി തോമസ് ഇലവുങ്കലുമാണ്.

Read more

കാരുണ്യവര്‍ഷത്തില്‍ കനിവുമായി വെളിയന്നൂര്‍ പഞ്ചായത്ത്

വെളിയന്നൂര്‍ ; കാരുണ്യവര്‍ഷത്തില്‍ വെളിയന്നൂര്‍ പഞ്ചായത്തിലെ നാനാജാതി മതസ്ഥരില്‍ ഏറ്റവും അര്‍ഹതപ്പെട്ട കുടുംബത്തിന് ഭവനം നിര്‍മ്മിക്കുന്നതിന് 3 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശിയുടെയും എ.ഡി.ജി.പി സന്ധ്യയുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ യെ തോമസ് ഇലവുങ്കല്‍ കൈമാറി.

Read more

വൈകല്യത്തെ തോല്പിച്ച് ഉന്തുവണ്ടിയില്‍ ജീവിത വിജയം കരുപ്പിടിപ്പിച്ച് ഷാജി

വൈകല്യത്തെ തോല്പിച്ച് ഉന്തുവണ്ടിയില്‍ 
ജീവിത വിജയം കരുപ്പിടിപ്പിച്ച് ഷാജി
കോട്ടയം: ഡിസംബര്‍ മൂന്ന് ലോക വികലാംഗദിനം. ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരാവികസന പ്രക്രിയയില്‍ പങ്കാളികളാക്കുവാനും അവരെ സാധാരണക്കാരെപ്പോലെ തന്നെ പരിഗണിച്ച് വിവേചനങ്ങളില്ലാതെ സമൂഹത്തില്‍ പൂര്‍ണ്ണ തുല്യത അനുഭവിക്കാനും  സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും സമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്ന ദിനം. ഈ ദിനത്തില്‍,  വിധി സമ്മാനിച്ച വൈകല്യത്തെ അതിജീവിച്ച് ഒരു കുടുംബത്തിന് അത്താണിയായി മാറിയ കഥയാണ് കോട്ടയം ജില്ലയിലെ സംക്രാന്തി മടക്കുമുകളേല്‍ വീട്ടില്‍ ഉസ്മാന്‍-സൈനബ ദമ്പതികളുടെ മകനായ ഷാജിക്ക് പറയാനുള്ളത്.  ബുദ്ധിമാന്ദ്യമുള്ള തങ്ങളുടെ മകന്‍ സ്വന്തമായി വരുമാനം കണ്ടെത്തി കുടുംബം പുലര്‍ത്തുമെന്ന് ഈ മാതാപിതാക്കള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. പക്ഷേ വിധി സമ്മാനിച്ച തന്റെ വൈകല്യത്തെ കഠിനാദ്ധ്വാനത്തിലൂടെ മറികടന്ന ഷാജി ഇന്ന് പച്ചക്കറിയും പഴങ്ങളും വില്‍പന നടത്തി കുടുംബം പുലര്‍ത്തുന്നു. ഷാജിക്ക് പൂര്‍ണ്ണ പിന്തുണയുമായി അമ്മ സൈനബയും ഭാര്യ നിസയും അഞ്ചാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് മക്കളും ഒപ്പമുണ്ട്. 
കുടുംബത്തിലെ പ്രാരാബ്ദ്ധവും വൈകല്യവും വിദ്യാഭ്യാസത്തിന് തടസ്സമായപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഷാജിക്ക് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ സ്റ്റാഫംഗങ്ങളാണ് കൈത്താങ്ങായെത്തിയത്. പരിശീലനങ്ങളിലൂടെ സ്വയംപര്യാപ്തതയിലെത്തിയ ഷാജി ഇന്ന് തന്റെ കച്ചവടത്തില്‍ കണക്കുപറഞ്ഞ് പണമെണ്ണി വാങ്ങുമ്പോള്‍ അമ്മ സൈനബ കെ.എസ്.എസ്.എസ് പ്രവര്‍ത്തകരെ നന്ദിയോടെ ഓര്‍ക്കുന്നു. കഴിഞ്ഞ പതിനാറ് വര്‍ഷങ്ങളായി ഷാജി കെ.എസ്.എസ്.എസിന്റെ ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സി.ബി.ആര്‍ ഗ്രൂപ്പംഗമാണ്.
         ആദ്യകാലത്ത് പച്ചക്കറി വില്പന നടത്തിയിരുന്ന ഒരു വ്യക്തിയുടെ സഹായിയായി ഷാജി ജോലി ചെയ്തുവരവെയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് രോഗഗ്രസ്ഥനായത്. അതോടെ കുടുംബം പോറ്റുന്നതിനായി സ്വന്തമായി വരുമാനമെന്ന ഷാജിയുടെ സ്വപ്നങ്ങള്‍ക്ക് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി റിവോള്‍വിംഗ് ഫണ്ട് ലഭ്യമാക്കിക്കൊണ്ട് പുതിയ ദിശാബോധം നല്‍കി. ലഭ്യമാക്കിയ തുക കൊണ്ട് ഒരു ഉന്തുവണ്ടി വാങ്ങി സ്വന്തമായി പച്ചക്കറിയും പഴങ്ങളും വില്പന ആരംഭിച്ചു. കഠിനാദ്ധ്വാനിയായ ഷാജി തന്റെ ഉന്തുവണ്ടിയില്‍ പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളുമായി സംക്രാന്തിയില്‍ നിന്നും കൈപ്പുഴ, നീണ്ടൂര്‍ പ്രദേശങ്ങള്‍ വരെ യാത്രചെയ്ത് വിപണനം നടത്തും. വീട്ടുമുറ്റത്തു ഗുണമേന്മയുള്ള സാധനങ്ങളെത്തുമെന്നുള്ളതുകൊണ്ടുതന്നെ ഷാജിയുടെ സാധനങ്ങള്‍ വാങ്ങാനും ആവശ്യക്കാരേറെയാണ്. രാവിലെ 6 മണിക്ക് തുടങ്ങുന്ന കച്ചവടം ഉന്തുവണ്ടിയിലെ സാധനങ്ങള്‍ തീരുമ്പോഴാണ് അവസാനിക്കുക. ദിവസം 700 രൂപ വരെ ലാഭം ലഭിക്കാറുണ്ടെന്ന് ഷാജി പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷാജിയുടെ കച്ചവടം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. കുടുംബത്തിന്റെ ദൈനംദിനചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളുമെല്ലാം ഈ ഉന്തുവണ്ടിയില്‍ നിന്നുള്ള വരുമാനത്തിലൂടെ ഇദ്ദേഹം കരുപ്പിടിപ്പിക്കുന്നു. 
ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി ഷാജിയെപ്പോലെ ആയിരക്കണക്കിന് ആളുകള്‍ക്കാണ്  കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതെന്ന് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ പറഞ്ഞു. കഴിവും ജീവിതസാഹചര്യങ്ങളുമുണ്ടായിട്ടും വിധിയെ പഴിച്ചും പരിതപിച്ചും കഴിയുന്ന ഒട്ടനവധി പേര്‍ക്കുള്ള കഠിനാദ്ധ്വാനത്തിന്റെയും ജീവിതവിജയത്തിന്റെയും നേര്‍സാക്ഷ്യമാണ് ഷാജിയുടെ ജീവിതം. ഭിന്നശേഷിയുള്ളവരെ മുഖ്യധാരാവത്ക്കരണത്തിലൂടെ സ്വയംപര്യാപ്തതയിലെത്തിക്കാനാവുമെന്നും ഷാജിയുടെ ജീവിതവിജയം നമ്മെ പഠിപ്പിക്കുന്നു. 

Copyrights@2016.