india live Broadcasting

ക്രിസ്തീയ വനിതകള്‍ക്കുള്ള ബിസിനസ് പരിശീലനം ചൈതന്യയില്‍

തിരുവനന്തപുരം: ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന മുന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കുവേണ്ടി കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി), നടത്തുന്ന സാമൂഹിക സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി ഡിസംബര്‍ മാസം 16ാം തീയതി ചൈതന്യാ പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് നടത്തുന്നു. മുന്നോക്ക വിഭാഗങ്ങളിലെ വനിതകൾക്കു വേണ്ടി സൗജന്യമായാണ് സമുന്നതി ഈ സേവനം നല്‍കുന്നത്. ക്രിസ്തീയ വനിതകള്‍ക്ക് ബിസിനസ് സംരംഭം തുടങ്ങുന്നതിനാവശ്യമായ ഉപദേശങ്ങളും പരിശീലനങ്ങളും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ പദ്ധതിയിലൂടെ വിദഗ്ദ്ധര്‍ നല്‍കുന്നതാണ്.

പരിശീലന മേഖലകളെ കുറിച്ചുള്ള വിവരങ്ങളും യോഗ്യതകളും നവംബര്‍ 13 ലെ അപ്നാദേശില്‍ കൊടുത്തിട്ടു്. ആദ്യം വരുന്ന 30 ക്രിസ്തീയ വനിതകള്‍ക്ക് ആയിരിക്കും പ്രവേശനം. ഈ ഏകദിന പരിശീലനത്തിനുവേിയുള്ള രജിസ്ട്രേഷന്‍ രാവിലെ 8.30 ന് ആരംഭിക്കും. രാവിലെ 9 മുതല്‍ 4 വരെ ആയിരിക്കും പരിശീലനം. ഈ പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ ചൈതന്യ പാസ്റ്റല്‍ സെന്‍ററുമായി ബന്ധപ്പെടേതാണ്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ക്നാനായ കത്തോലിക്കാ കോൺഗ്രസ് (കെസിസി) യൂണിറ്റുമായി ബന്ധപ്പെടുക. ഏബ്രഹാം നടുവത്ര - ഫോൺ: 9446777738.

Read more

ലീജിയണ്‍ ഓഫ്‌ മേരി വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

കോട്ടയം: കത്തോലിക്ക സഭയിലെ അല്‌മായ ഭക്ത സംഘടനയായ ലീജിയണ്‍ ഓഫ്‌ മേരി കോട്ടയം അതിരൂപത യൂണീറ്റിന്റെ വാര്‍ഷിക സമ്മേളനം അതിരൂപത അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഉദ്‌ഘാടനം ചൈതന്യ കമ്മീഷന്‍സ്‌ കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ നിര്‍വ്വഹിച്ചു. ലീജിയണ്‍ ഓഫ്‌ മേരി സംഘടനയുടെ പ്രസിഡന്റ്‌ ഓമന ചാണ്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ലീജിയണ്‍ ഓഫ്‌ മേരി അതിരൂപത ചാപ്ലെയിന്‍ ഫാ. ജോസ്‌ കുറുപ്പന്തറ, ഭാരവാഹികളായ ആലീസ്‌ മത്തായി, മിനി ജോസ്‌, ലൂസി തോമസ്‌, മോളി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ ഫാ. ലൂയിസ്‌ വെള്ളാനിക്കല്‍ ക്ലാസ്സ്‌ നയിച്ചു. വാര്‍ഷിക സമ്മേളനത്തില്‍ മൂന്നൂറ്റിയമ്പതോളം പേര്‍ പങ്കെടുത്തു.

Read more

ഉഴവൂർ പള്ളിയിൽ ചെറിയ തിരുനാൾ.

ഉഴവൂർ: ഉഴവൂർ പള്ളിയിൽ പരിശുദ്ധ അമലോല്‍ഭവ മാതാവിന്‍റെ ദര്‍ശന തിരുനാളും, ദിവ്യകാരുണ്യ പ്രദക്ഷിണവും ഭക്തിപൂർവ്വം ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് ബുധനാഴ്ച വൈകുന്നേരത് 5.30 ന് കുരിശുപള്ളിയിൽ വി. കുർബ്ബാനയും തുടർന്ന് പള്ളിയിലേക്ക് ആഘോഷമായ ജപമാല പ്രദിക്ഷണവും നടത്തപ്പെട്ടു. തുടർന്ന് ആഘോഷമായ റംശാ, പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം കപ്ലോൻ വാഴ്ച എന്നിവ നടത്തപ്പെട്ടു.

വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ആഘോഷമായ തിരുനാൾ റാസ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു.  തുടർന്ന് ഉഴവൂർ കവലയിലെ കുരിശു പള്ളിയിലേക്ക് നടത്തിയ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് നേതൃത്വം നൽകിയതും  കുരിശുപള്ളിയിൽ വച്ച് തിരുനാൾ സന്ദേശം നൽകിയതും  ഇടവകാംഗവും കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ അഭി. മാർ മാത്യു മൂലക്കാട്ട് പിതാവായിരുന്നു. തുടർന്ന് കുരിശുപള്ളിയിൽ നിന്നും പള്ളിയിലേക്ക് പ്രദിക്ഷണം ഭക്തിപൂർവ്വം നടത്തപ്പെട്ടു. തിരുനാൾ കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. തോമസ് പ്രാലേൽ, അസി. വികാരി ഫാ. മാത്യു വട്ടുകുളങ്ങര, കൈക്കാരൻമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി

Read more

പടമുഖം ഫൊറോനാ അതിരൂപതാ തല പുൽക്കൂട് മത്സരം നടത്തുന്നു.

പടമുഖം: കെ സി വൈ എൽ പടമുഖം ഫൊറോനായുടെ ആഭിമുഖ്യത്തിൽ പുൽക്കൂട് സെൽഫി എന്ന പേരിൽ അതിരൂപതാ തല പുൽക്കൂട് മത്സരം നടത്തുന്നു. അതിരൂപതയിലെ പള്ളികളും സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന പുൽക്കൂടിന് 7001 രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന പുൽക്കൂടിന് 4001 രൂപയും  ലഭിക്കുന്നതാണ്. യുവജനങ്ങൾ പള്ളികളിലോ സ്ഥാപനങ്ങളിലോ നിർമ്മിച്ച പുൽക്കൂടിന്റെ 3 വ്യത്യസ്ത ഫോട്ടോകളും വികാരിയും അംഗങ്ങളും കൂടിയുള്ള ഒരു ഫോട്ടോയും എഡിറ്റിങ് ഇല്ലാതെ എടുത്ത് 9847457880 എന്ന വാട്സാപ്പ് നമ്പരിലേക്കോ nithinnannikunnel@gmail.com എന്ന ഈമെയിലിലേക്കോ അയച്ചുകൊണ്ടാണ് മത്സരത്തിൽ പങ്കാളിയാകുന്നത്. യുവജനങ്ങളുടെയും സഘടനയുടെയും പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് സമ്മാനം നിശ്ചയിക്കുന്നത്. ഡിസംബർ 24 മുതൽ 26 വരെയാണ് ഫോട്ടോസ് നൽകുവാനുള്ള സമയം. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന നമ്പരിലോ ഈമെയിലോ ബന്ധപ്പെടുക.

Read more

ഡൽഹിയിൽ ദിൽഷാദ് ഗാർഡനിൽ തിരുനാൾ ഡിസംബർ 10 ന്

ദിൽഷാദ് ഗാർഡൻ: ഡൽഹിയിലെ ദിൽഷാദ് ഗാര്ഡന് സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഡിസംബർ 10 ശനിയാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ കോൺവെന്റ് ഹാളിൽ വച്ച് നടത്തപെടുന്ന തിരുനാൾ വൈകിട്ട് 5.30 ന് ആഘോഷമായ പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കും. തുടർന്ന് ലദീഞ്ഞും ആഘോഷമായ തിരുനാൾ റാസയും നടത്തപ്പെടും. കോട്ടയം എം എസ് പി സെമിനാരിയുടെ റെക്‌ടറായ ഫാ. സ്റ്റിഫൻ വെട്ടുവേലിൽ റാസക്ക് മുഖ്യ കാർമികത്വം വഹിക്കും. ഫാ. സുനിൽ പാറയ്ക്കൽ, ഫാ. മാത്തുക്കുട്ടി തുണ്ടിയിൽ, ഫാ. ഫിനിൽ ഈഴാറത്ത്, ഫാ. ജെയ്‌സ് ആശാരിപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരിക്കും. തുടർന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലേക്ക് മെഴുകുതിരി പ്രദിക്ഷണവും , സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ആന്റണി ഫ്രാൻസിസിന്റെ മുഖ്യ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും. തുടർന്ന് സ്‌നേഹവിരുന്നോടെ തിരുനാളിന് സമാപനമാകും. ക്നാനായ കാത്തലിക്ക് മിഷൻ കോർഡിനേറ്റർ ഫാ. ജേക്കബ് തടത്തിൽ, ദയസ്പറ ഇൻചാർജ് ഫാ. ചാക്കോച്ചെൻ വണ്ടൻകുഴിയിൽ, നോർത്ത് ഈസ്റ്റ് സോൺ പ്രസിഡണ്ട് കെ എം മാത്യു, സെക്രട്ടറി ടോമി തൈത്തറപ്പേൽ എന്നിവർ തിരുനാളിന് നേതൃത്വം നൽകും. പരിശുദ്ധ കന്യകാ മറിയത്തിന്റെ മധ്യസ്ഥതയിൽ ദൈവം നൽകി വരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നതിനും, തിരുനാൾ കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേർന്ന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുന്നതിനും എവറെയ്ൻ ക്ഷണിക്കുന്നതായി തിരുനാൾ കമ്മറ്റിക്ക് വേണ്ടി ഫാ. ജേക്കബ് തടത്തിൽ അറിയിച്ചു.

Read more

മാഗ്ലൂരിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഉജ്ജ്വലമായി

മംഗലാപുരം. മാഗ്ലൂർ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്തുമസ് ആഘോഷങ്ങൾ ഉജ്ജ്വലമായി പര്യവസാനിച്ചു. മാഗ്ലൂരിലെ ജെപ്പുവിലെ സെന്റ് ആന്തണി പുവർ ഹോമിൽ രാവിലെ 8.30 മുതൽ ആരംഭിച്ച  ആഘോഷങ്ങളുടെ ഭാഗമായി  വി. കുർബ്ബാനയും, കരോൾ ഗാന മത്സരവും , കലാ - കായിക മതസരങ്ങളും പരിപാടികളും സംഘടിപ്പിച്ചിരുന്നു. മാഗ്‌ളൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ക്നാനായ മക്കൾ പ്രത്യേകിച്ച് മാന്ഗ്ലൂരിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന  വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ പരിപാടിയിൽ പങ്കടുക്കുവാനായി എത്തിയിരുന്നു. Feliz Na tal 2K16 എന്ന പരിപാടിക്ക് MKCA ഡയറക്ടർ പ്രൊഫ. പി പി ജോസഫ്, MKCA ഫൗണ്ടർ ഡോ. ജോബി ഈ സി ( മെറീഡിയൻ കോളേജ്), MKCA പ്രസിഡണ്ട് ആൽബിൻ ബേബി മുണ്ടുവേലിൽ, MKCA സെക്രട്ടറി അമൽ ജോയി തേനാംകുഴിയിൽ എന്നിവർ നേതൃത്വം നൽകി.

Read more

രാജപുരം ഫൊറോനായുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസം. 23 ന്

രാജപുരം. കെ സി വൈ ൽ രാജപുരം ഫൊറോനക്ക്, പ്രത്യകിച്ച് രാജപുരം ഇടവകയിക്ക് ഈ വർഷത്തെ ക്രിസ്തുമസ് എന്നത് ധന്യമായ നിമഷങ്ങൾ സമ്മാനിക്കുന്നു.  ഈ വർഷത്തെ ഫൊറോനതല ക്രിസ്മസ് ആഘോഷങ്ങൾ ഡിസമ്ബർ 23  വെള്ളിയാഴിച്ച വൈകുന്നേരം 4 മണിക്ക് രാജപുരത്ത് വെച്ച് നടക്കുകയാണ്. കോട്ടയം അതിരൂപതാ സഹായ മെത്രാൻ  മാർ ജോസഫ് പണ്ടാരശ്ശേരിൽ, കെ സി വൈൽ സഘടനയുടെ ശിൽപ്പിയും, മുൻ സുപ്രീം കോടതി ജഡ്ജിയുമായ ഇപ്പോഴത്തെ മനുഷ്യഅവകാശ കമ്മിഷൻ മെമ്പർ ജസ്റ്റിസ് സിറിയക്ക് ജോസഫ് എന്നിവർ മുഖ്യ അതിഥികൾ ആയി എത്തുന്നു. ഇതോടൊപ്പം വിവിധ ഇടവകളിലെ യുവജനങ്ങൾ ഒരുക്കുന്ന കലാപരിപാടികളും ക്രിസ്തുമസ് ആഘോഷങ്ങളും കൂടി ഒത്തു ചേരുമ്പോൾ ഒരു കലാസന്ധ്യ ആയി മാറത്തക്ക രീതിയിലാണ് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്.  മലബാർ കുടിയേറ്റത്തിന്റെ ജുബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ ഇത്  ഒരു ഒത്തു ചേരിലിന്റെ രാവായി മാറ്റുവാനായി എല്ലാവരെയും വളര സ്നേഹത്തോടെ ക്ഷണിക്കുന്നതായി രാജപുരം കെ സി വൈ എൽ ന്റെ ഫൊറോനാ സമിതി അറിയിച്ചു.

Read more

അതിരൂപത തിരുബാലസഖ്യ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപത തിരുബാലസഖ്യം സംഘടനയുടെ നേതൃത്വത്തില്‍ ദ്വിദിന ക്യാമ്പ് ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഉദ്ഘാടനം കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കുട്ടികളെ വിശ്വാസത്തിലും ഭക്തിയിലും മൂല്യബോധത്തിലും വളര്‍ത്തുവാന്‍ ഇത്തരം ക്യാമ്പുകള്‍ ഉപകരിക്കുമെന്ന് പിതാവ് തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകളെ കണ്ടെത്തുവാനും ഈശോയെ കൂടുതല്‍ അറിയുവാനും നല്ല പാഠപുസ്തകങ്ങളിലൂടെ കൂടുതല്‍ അറിവ് കണ്ടെത്തുവാനും ഇത്തരത്തിലുള്ള പരിശീലന പരിപാടികള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപത ഡയറക്ടര്‍ ഫാ. ജിനു കാവില്‍ സ്വാഗതം ആശംസിച്ചു. സിസ്റ്റര്‍ ജോണ്‍സിയ എസ്. വി.എം. സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു. സി. ജോമിഷ എസ്.വി.എം, സി. ജോണിയ എസ്.വി.എം. സി. തുഷാര എസ്.വി.എം എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സി. പൂര്‍ണ്ണിമ എസ്.വി.എം, സി. സ്റ്റാര്‍ലെറ്റ് എസ്. വി.എം എന്നിവര്‍ ക്യാമ്പ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബെസ്റ്റ് ക്യാമ്പറായി ആല്‍വിന്‍ ജോസ് അരീക്കരയും പ്രെയ്സ് എല്‍സ പീറ്റര്‍ സംക്രാന്തിയും തിരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പില്‍ വിവിധ ഇടവകകളില്‍ നിന്നായി 120 കുട്ടികള്‍ പങ്കെടുത്തു.

Read more

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി അതിരൂപത പ്രതിഭാസംഗമം ക്യാമ്പ്

    അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍റെ നേതൃത്വത്തില്‍ ഇടവകതലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12-ാം ക്ലാസ്സിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി 2016 ഡിസംബര്‍ 10-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണിവരെ ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് ഏകദിന പ്രതിഭാസംഗമം ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടവകയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് വരുന്നവര്‍ വികാരിയച്ചന്‍റെ സാക്ഷ്യപത്രത്തോടൊപ്പം അവര്‍ക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് (വികാരിയച്ചന്‍റെ ഒപ്പോടു കൂടി) കൊണ്ടുവരേണ്ടതാണ്.  ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ അറിയിച്ചതാണിത്.

Read more

കുറുമുള്ളൂര്‍ പള്ളി തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്‌നാനയാ വോയ്‌സില്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നു.

കുറുമുളളൂര്‍; സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഡിസംബര്‍ 19 മുതല്‍ ജനുവരി 1 വരെ ആഘോഷിക്കുന്നു.

19 തിങ്കള്‍ പൂര്‍വ്വീക അനുസ്മരണം. രാവിലെ 6.30നു മരിച്ചവര്‍ക്ക് വേണ്ടിയുളള പാട്ടുകുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. 20 നു വൈകുന്നേരം 5ന് രോഗിദിനം. ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന - ഫാ.ബോബി കൊച്ചുപറമ്പില്‍. 21 നു വൈകുന്നേരം 5ന് ദമ്പതി ദിനം. ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന - ഫാ.ലൂക്ക് പൂതൃക്കയില്‍. 22 നു വൈകുന്നേരം 5ന് തിരുബാലസഖ്യം, മിഷന്‍ലീഗ്. ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന - ഫാ.ലിജോ നെല്ലിക്കാകണ്ടത്തില്‍. 23 നു വൈകുന്നേരം 5ന് കെ.സി.സി, കെ.സി.ഡബ്ല്യൂ.എ. ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന - ഫാ ജോസ് കടവില്‍ച്ചിറയില്‍. 24നു രാവിലെ 6.30 ന് അദ്ധ്യാപകര്‍, നേഴ്‌സ്മാര്‍, ഉദ്യോഗസ്ഥര്‍. ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന - ഫാ.ബിനു കുന്നത്ത്. വൈകിട്ട് 9 ന് പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍. 25 നു രാവിലെ 7ന് വി.കുര്‍ബാന. 26 നു വൈകുന്നേരം 5 നു സ്റ്റീഫന്‍സ് ദിനം. ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന - ഫാ. തോമസ് മുഖയപ്പളളില്‍. 27 നു വൈകുന്നേരം 5ന് ലീജിയന്‍ ഓഫ് മേരി, വിന്‍സന്റ് ഡി പോള്‍, പ്രെയര്‍ ഗ്രൂപ്പ്, ഏകസ്ഥര്‍. ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന - ഫാ.ജെബി മുഖച്ചിറയില്‍. 28 നു വൈകുന്നേരം 5ന് കെ. സി. വൈ. എല്‍. ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന - ഫാ.സുജിത്ത് കാഞ്ഞിരത്തുംകട്ടില്‍. 29 നു വൈകുന്നേരം 5ന് പ്രവാസി ദിനം. ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന - റവ.ഫാ.മാത്യു കുഴിപ്പളളില്‍. തുടര്‍ന്ന് പ്രവാസി സംഗമം.

30 നു രാവിലെ 7ന് തിരുനാള്‍ കൊടിയേറ്റ്. തുടര്‍ന്ന് ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബാന - റവ.ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍. രാവിലെ 9 മണിക്ക് ഭവനങ്ങളില്‍ കല്ലുംതൂവാല വെഞ്ചരിപ്പ് തുടര്‍ന്ന് വൈകുന്നേരം 6.30ന് ലദീഞ്ഞ് കുരിശു പളളികളില്‍. 6.45 ന് കല്ലുംതൂവാല പ്രദക്ഷിണം പളളിയിലേയ്ക്ക. 8 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 8.15ന് വാദ്യമേളങ്ങല്‍ തുടര്‍ന്ന് കലാസന്ധ്യ.

31ന് ശനിയാഴ്ച രാവിലെ 7 മണിക്ക് ലദീഞ്ഞ് ആഘോഷമായ ലത്തീന്‍ കുര്‍ബാന - ഫാ. ജോര്‍ജ്ജ് കളിയ്ക്കല്‍. വൈകുന്നേരം 6.30ന് ലദീഞ്ഞ് കുരിശുപള്ളികളില്‍. തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 9 മണിക്ക് തിരുനാള്‍ സന്ദേശം ഫാ. റെന്നി കട്ടേല്‍. 9.30 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം തുടര്‍ന്ന് വാദ്യമേളങ്ങള്‍.

1-ാം തീയതി രാവിലെ 7 മണിക്ക് ആണ്ടുപിറവി, വി. കുര്‍ബാന. 10 ന് ആഘോഷമായ തിരുനാള്‍ റാസ - ഫാ. ജിനു കാവില്‍. തിരുനാള്‍ സന്ദേശം - ഫാ. ബിബി തറയില്‍. 12.15 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. വൈകുന്നേരം 7 മണിക്ക് ചേര്‍ത്തല ജൂബിലിയുടെ നാടകം "ആശംസകളോടെ". 

12.15 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. വൈകുന്നേരം 7 മണിക്ക് ചേര്‍ത്തല ജൂബിലിയുടെ നാടകം "ആശംസകളോടെ".
Read more

ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം കെ.സി.ബി.സി. പ്രസിഡന്റ്, മാർ മാത്യു മൂലക്കാട്ട് സെക്രട്ടറി ജനറൽ

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) പുതിയ പ്രസിഡന്റായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ആർച്ച്ബിഷപ് മാത്യു മൂലക്കാട്ട് സെക്രട്ടറി ജനറലായും പത്തനംതിട്ട ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സ്‌ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു നിയമനം. ഇന്നലെ പാലാരിവട്ടം പി.ഒ.സി.യിൽ സമാപിച്ച കെ.സി.ബി.സി. സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

Read more

കല്ലറയില്‍ ക്രിതുമസ് നക്ഷത്രങ്ങള്‍ ഉണര്‍ന്നു. ഇനി നാളുകള്‍ നീണ്ട കെ സി വൈ എല്‍ ആഘോഷങ്ങൾ.

കല്ലറ: കല്ലറ പഴയപള്ളിയിലെ കെ സി വൈ എൽ ന് ഇനി ആഘോഷങ്ങളുടെ രാവുകൾ. ആഴ്ചകൾ നീണ്ട ക്രിസ്തുമസ് ആഘോഷങ്ങളുമായി വ്യത്യസ്തതയോടെ ഏത്തടുകയാണ് കള്ളാ പഴയപള്ളിയിലെ യുവജനങ്ങൾ. Jingle Bells എന്ന പേരിൽ ഏഴു പരിപാടികൾ കോർത്തിണക്കികൊണ്ടാണ് ഈ വര്ഷം കല്ലറയിലെ യുവജനങ്ങൾ ക്രിസ്തുമസിനെ വരവേൽക്കുന്നത്. ഡിസംബർ 7 മുതൽ 28 വരെ നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് ഗ്രൂഫി (groufie) മത്സരം ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന പരിപാടിയാണ്. ക്രിസ്തുമസ് തീമിൽ കുടുംബങ്ങളായി ഒരു ഫോട്ടോ ഫ്രെയിമിൽ എത്തുന്ന ഈ മത്സരം ഇതിനകം തന്നെ ചർച്ചയി കഴിഞ്ഞിട്ടുണ്ട്.

ഡിസംബർ 11 മുതൽ 20 വരെ നടത്തപെടുന്ന ഓൺലൈൻ ക്വിസ് മത്സരവും ഏറെ ശ്രദ്ധയാകർഷിക്കുന്ന പരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ഡിസംബർ 17 ന് Old is Gold എന്ന അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും ഒപ്പമുള്ള ക്രിസ്തുമസ് എന്ന പരിപാടിയും, 22,23 തീയതികളിൽ നടത്തപെടുന്ന ക്രിസ്തുമസ് സന്ദേശ യാത്രയും വേറിട്ട രീതിയിൽ നടത്തികൊണ്ട് ക്രിസ്തുമസ് രാവുകളുടെ മണിനാദം എല്ലാ കുടുംബങ്ങളിലും എത്തിക്കുവാൻ വേണ്ടിയുള്ള ശ്രമത്തിലാണ് കല്ലറ കെ സി വൈ എൽ ടീം.

ഡിസംബർ 24 ന് ഇടവകയിൽ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ കരോൾ മത്സരവും ക്രിസ്തുമസ് നൈറ്റ് പ്രോഗ്രാമും കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്നുണ്ട്. കൂടാതെ 30, 31 തിയ്യതികളിലായി ഇത് ഞങ്ങളുടെ ഐക്യം എന്ന പേരിൽ യൂണിറ്റിലെ യുവജന സംഗമവും കമോൺട്രാ 2K17 എന്ന പേരിൽ പുതുവർഷാഘോഷങ്ങളും നടത്തപ്പെടുന്നു.

പരിപാടികൾക്ക് ചാപ്ലയിൻ ഫാ. ജോസ് കുറുപ്പന്തറ, അസി. ചാപ്ലയിൻ ഫാ. ബിജു തറയിൽ, ഡയറക്ടർ പീറ്റർ മഠത്തിപ്പറമ്പിൽ, സിസ്റ്റർ അഡ്വൈസർ സി. ജോയിഷ എന്നിവരുടെ മേൽനോട്ടത്തിൽ, ഭാരവാഹികളായ മാത്യു നടുചൂരവേലിൽ (പ്രസിഡണ്ട്), അഭിലാഷ് മറ്റത്തിക്കുന്നേൽ (സെക്രട്ടറി), ആൽബിൻ തൊട്ടീപറമ്പിൽ (ട്രഷറർ), ആനിമോൾ പുൽപ്രയിൽ (വൈസ് പ്രസിഡണ്ട്), ശ്രുതി തറയിൽ (ജോ. സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.

Read more

ചെറുപുഷ്പ മിഷൻ ലീഗ് കടുത്തുരുത്തി മേഖലാ ക്യാമ്പ് സംഘടിപ്പിച്ചു

കടുത്തുരുത്തി: ചെറുപുഷ്പ മിഷൻ ലീഗ് കടുത്തുരുത്തി മേഖലാ ക്യാമ്പ് കോതനല്ലർ തുവാനിസായിൽ സംഘടിപ്പിച്ചു. കടുത്തുരുത്തി ഫൊറോനാ വികാരി ഫാ.മാത്യു മണക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് കടുത്തുരുത്തി മേഖലാ പ്രസിഡന്റ് തോംസൺ സണ്ണി അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. സിറിയക് മറ്റത്തിൽ, വൈസ് ഡയറക്ടർ സി. റീസാ, ബിനോ എം.സി., സജിമോൻ വി.ജെ. എന്നിവർ പ്രസംഗിച്ചു.

സിജിൻ സിറിയക്, അജീഷ് എബ്രഹാം, ഫാ. ജിബിൽ, ഫാ. അനീഷ്, ഫാ.ജിൻസ്,എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. സമാപന സമ്മേളനത്തിൽ അതിരൂപത ഡയറക്ടർ ഫാ.ജോബി പൂച്ചുകണ്ടത്തിൽ സന്ദേശം നൽകി. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുമായി 134 കുട്ടികൾ പങ്കെടുത്തു.

Read more

ഡൽഹിയിൽ യുവജനങ്ങൾക്കും കുട്ടികൾക്കുമായി ക്രിസ്തുമസ് ആഘോഷ സംഗമം

ഡൽഹി: ഡൽഹിയിലെ കെ സി വൈ എൽ അംഗങ്ങളെയും ക്നാനായ സ്റ്റാഴ്‌സ് അംഗങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് ദൽഹി ക്നാനായ മിഷൻ ക്രിസ്തുമസ് ആഘോഷ സംഗമം നടത്തുന്നു. ഡിസംബർ 18 ന് ഗാസിയാബാദിലെ മറിയം നഗറിലെ ക്രൈസ്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ക്യാംപസിലാണ് സംഗമം സംഘടിപ്പിക്കുന്നത്. പ്രായഭേദമന്യേ എല്ലാ യുവജനങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കത്തക്ക വിധത്തിലും, സഭാ - സാമുദായിക ഉണർവ്വും ജ്ഞാനവും ഉണ്ടാകുന്നതിനും തക്ക വിവിധ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഐ ഒരുങ്ങികൊണ്ടിരിക്കുന്ന വേളയിൽ, ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാനും ക്രിസ്തുമസിന്റെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുവാനും സാധിക്കുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഡൽഹിയിലെ ക്നാനായ മിഷന്റെ കീഴിലെ എല്ലാ യുവജനങ്ങളെയും കുട്ടികളെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി മിഷനുവേണ്ടി ഡൽഹിയിലെ ദയസ്പറ ഇൻ ചാർജ് ഫാ. ചാക്കോ വണ്ടൻകുഴിയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫാ. ചാക്കോ വണ്ടൻകുഴിയിൽ 9061097888

Read more

KCYL മടമ്പം ഫൊറോനായുടെ ക്രിസ്തുമസ് ആഘോഷങ്ങൾ BUON NATALE-2016 10 ന്

കാനംവയൽ: കെ സി വൈ എൽ മടമ്പം ഫൊറോനായുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ കാനംവയൽ യൂണിറ്റിൽ വച്ച് നടത്തപ്പെടുന്നു. ഡിസംബർ 10 നു നടത്തപെടുന്ന ആഘോഷങ്ങളുടെ ഭാഗമായി നിരവധി കലാ - കായിക മത്സരങ്ങളും പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മഞ്ഞു പെയ്യുന്ന ബെത്ലഹേമിൽ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്മകളുണർത്തിക്കൊണ്ട് എത്തിയ ക്രിസ്തുമസ് കാലത്ത് ഒരേ മനസ്സോടെ, ഒരേ ഹൃദയമോടെ ക്നാനായ യുവജനം ഒന്നിക്കുന്ന വേളയിൽ ആശംസകളും ശുഭ ചിന്തകളുമായി ഒരിക്കൽ കൂടി ഒരുമിക്കുവാൻ ഫൊറോനായിൽ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Read more

ഇരവിമംഗലം പള്ളിയിൽ തിരുനാളിന് കൊടിയേറി

ഇരവിമംഗലം : ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാൾ ആരംഭിച്ചു. ഡിസംബർ ഒന്ന് മുതൽ ആരംഭിച്ച് മരിയൻ ധ്യാനം പൂർത്തിയായായതിനു ശേഷം . ഡിസംബർ അഞ്ചിന് വൈകുന്നേരം വികാരി ഫാ. ജോസഫ് മുളവാനിലിന്റെ മുഖ്യ കാർമ്മികത്വത്തിലുള്ള പാതാക വന്ദനവും, തിരു സ്വരൂപ പ്രതിഷ്ഠയും വി. കുർബ്ബാനയും നൊവേനയും നടത്തപ്പെട്ടു.

ഇന്നും നാളെയുമായി (ചൊവ്വാഴ്ചയും ബുധനാഴ്ചയും) നടത്തപെടുന്ന കുർബ്ബാനയ്ക്കും നൊവേനയ്ക്കും ഫാ. സിന്റോ ഞാറോലിക്കലും (മരിയമല ആശ്രമം) ഫാ. ജേക്കബ് മുല്ലൂരും (തോട്ടറ പള്ളി വികാരി) കാർമികത്വം വഹിക്കും. വ്യാഴാഴ്ച വൈകിട്ടത്തെ തിരുക്കർമ്മങ്ങൾക്ക് ഫാ. ലൂക്ക് പുതൃക്കയിൽ, ഫാ. ബോബി കൊച്ചുപറമ്പിൽ, ഫാ. സജി കൊച്ചുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹതീരം കൂട്ടായ്മാ നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം ഫാ. ബീൻസ് ചേത്തലിൽ നിർവ്വഹിക്കും.

ഡിസംബർ 9 വെള്ളിയാഴ്ച്ചത്തെ തിരുക്കർമ്മങ്ങൾ രാവിലെ 7 മണിക്കുള്ള മലങ്കര റീത്തിലെ കുർബ്ബാനയോടെ ആരംഭിക്കും. ഫാ. ജോർജ്ജ് മാരാംകണ്ടം മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം 6.45 ന് ലക്ഷം കവല കുരിശുപള്ളിയിൽ ലദീഞ്ഞും തുടർന്ന് പള്ളിയിലേക്ക് മെഴുകുതിരി പ്രദിക്ഷണവും നടത്തപ്പെടും. ഫാ. ചെറിയാൻ വലവുങ്കൽ മുഖ്യ കാർമികത്വം വഹിക്കും. വചന പ്രഘോഷണം നടത്തുന്നത് കപ്പൂച്ചിൻ വൈദീകനായ ഫാ. കുര്യാക്കോസ് കണ്ണങ്കരയാണ്. കല്ലറ പുത്തെൻപള്ളി വികാരി ഫാ. ജോയി കാളവേലിൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദത്തിന് കാർമികത്വം വഹിക്കും.

ഡിസംബർ 10 ശനിയാഴ്ച്ചത്തെ തിരുക്കർമ്മങ്ങൾ രാവിലെ 7 മണിക്കുള്ള സുറിയാനി പാട്ടു കുർബ്ബാനയോടെ ആരംഭിക്കും. കാഞ്ഞിരപ്പള്ളി രൂപതാ വൈദീകനായ ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കിൽ കാർമികത്വം വഹിക്കും. വൈകുന്നേരം കുരിശുപള്ളിയിൽ വച്ച് മധുരവേലി പള്ളി വികാരി ഫാ. മാത്യു വട്ടമാക്കീലിന്റെ കാർമികത്വത്തിൽ ലദീഞ്ഞും തുടർന്ന് ഫാ. മാത്യു ചന്ദ്രൻകുന്നേലിന്റെ വചന സന്ദേശവും ഫാ. സിറിയക്ക് മാന്തുരുത്തിലിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ വാഴ്വും ഉണ്ടായിരിക്കും.

തിരുനാളിന്റെ പ്രധാന ദിവസമായ ഡിസംബർ 11 ഞായറാഴ്ച പത്തുമണിക്ക് ഫാ. ജിനു കാവിലിന്റെ മുഖ്യ കാര്മികത്വത്തിലും. ഫാ അനീഷ് പുതുശ്ശേരി, ഫാ. മാർട്ടിൻ മാണിക്കനാംപറമ്പിൽ , ഫാ. സന്തോഷ് മുല്ലമംഗലം, ഫാ. ജിൻസ് പുത്തുപ്പള്ളിമ്യാലിൽ എന്നിവരുടെ സഹ കാർമ്മികത്വത്തിലും ആഘോഷമായ തിരുനാൾ റാസ നടത്തപ്പെടും. ഫാ. കുര്യൻ തട്ടാർകുന്നേൽ വചന സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണവും ഫാ. മാത്യു മണക്കാട്ടിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ വാഴ്വും ഉണ്ടായിരിക്കും. വൈകിട്ട് 7 മണിക്ക് ഇടവക സമൂഹത്തിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാ സന്ധ്യയും ഉണ്ടായിരിക്കും.

വികാരി ഫാ. ജോസഫ് മുളവനാൽ, കൈക്കാരന്മാരായ ഫാ. ഷിബു ജോസഫ് കല്ലിരിക്കുംകാലായിൽ, ജോസഫ് പ്രാലടിയിൽ കൺവീനർ ജോസഫ് മുത്തുപിടിയിൽ, പ്രസുദേന്തിമാരായ സ്നേഹതീരം ക്ലബ്ബ് അംഗങ്ങൾ എന്നിവർ തിരുനാളിന് നേതൃത്വം നൽകും.

Read more

മോൺ.ജേക്കബ് കൊല്ലാപറമ്പിൽ മെമ്മോറിയൽ ക്വിസ് മത്സരം നടത്തി

കടുത്തുരുത്തി: ചെറുപുഷ്പ മിഷൻ ലീഗ് കടുത്തുരുത്തി ശാഖയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് മോൺ.ജേക്കബ് കൊല്ലാപറമ്പിൽ മെമ്മോറിയൽ അതിരൂപത ചരിത്ര ക്വിസ് മത്സരം ഡിസംബർ നാലാം തിയതി കടുത്തുരുത്തി വലിയ പള്ളിയിൽ വച്ച് നടത്തി. മിഷൻ ലീഗ് ശാഖാ ഡയറക്ടർ ഫാ.മാത്യു മണക്കാട്ട് മത്സരം ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് സംസ്ഥാന ഡയറക്ടർ ഫാ.ജോബി പൂച്ചുക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ.തോമസ് കരിമ്പുംകാലായിൽ, ഫാ.ബ്രസ്സൻ ഒഴുങ്ങാലിൽ, സിസ്റ്റർ കാരറ്റ് എസ്.ജെ.സി. മിഷൻ ലീഗ് ഓർഗനൈസർ സജി ജോൺ കളത്തികോട്ടിൽ , സിഞ്ചോ ഫിലിപ്പ്, സെക്രട്ടറി അഖില തുടങ്ങിയവർ പ്രസംഗിച്ചു.

മത്സരത്തിൽ ഒന്നാം സ്ഥാനം ജെറിൻ ജോസ് റീനി കാരുവള്ളിൽ, അൻസു മരിയ റീനി കാരുവള്ളിൽ ടീം (കടുത്തുരുത്തി ശാഖ) , രണ്ടാം സ്ഥാനം സിൻജോ ഫിലിപ്പ് ചാന്തുരുത്തിൽ, ആൽവിൻ ജോസ് കൊടുക്കേപ്പറമ്പിൽ ടീം (കടുത്തുരുത്തി ശാഖ) , മൂന്നാം സ്ഥാനം ആൽഫിൻ ജേക്കബ് ഷിബു, ആർഷാ ജോൺ ടീം (ഞീഴൂർ ശാഖ) എന്നിവർക്ക് ലഭിച്ചു. ഫാ.ജോബി പൂച്ചക്കണ്ടം വിജയികൾക്ക് ക്യാഷ് പ്രൈസും എവറോളിംഗ് ട്രോഫിയും നല്കി.

Read more

ചങ്ങലേരി പള്ളയില്‍ കെ.സി.സി പ്രവര്‍ത്തനോഘ്ടാനം നടത്തി

ചങ്ങലേരി: പാലക്കാട്‌ ചങ്ങലേരി സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളയില്‍ ക്നാനായ കാത്തോലിക്ക കോൺഗ്രസ് (കെ.സി.സി) യൂണിറ്റ് പ്രവര്‍ത്തനോഘ്ടാനം നടത്തി. വികാരി ഫാ. ജോസ് കന്നുവെട്ടിയേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടൊപ്പം വിവാഹത്തിന്‍െറ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു.

Read more

തിരുവണ്ടൂർ പള്ളിയിൽ ഇടവക ദിനം ആഘോഷിച്ചു.

തിരുവല്ല: തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ ഇടവക ദിനം ആഘോഷിച്ചു. ഇടവക ദിനത്തോട് അനുബന്ധിച്ച് ആർച്ച് ബിഷപ്പ് കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു.ഇടവകയിൽ എത്തിയ വല്യ തിരുമേനിയെ വികാരി ഫാ.മാത്യൂ കവിരായായിലിന്റെ നേതൃത്വത്തിൽ ഇടവക നേതൃത്വവും വിശ്വാസികളും ഒന്ന് ചേർന്ന് സ്വീകരിച്ചു. കുര്‍ബ്ബാനയ്ക്ക് ശേഷം അഭി. കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മേത്രാപോലീത്താ  ഭദ്രദീപം കൊളുത്തി ഇടവകദിനം ഉദ്ഘാടനം ചെയ്തു. ക്നാനായ സമുദായത്തിനും സഭയ്ക്കും ഇട്ടവക വഴിയായി ദൈവമാതാവിന്റെ മാധ്യസ്ഥതയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് എന്നും നന്ദിയുള്ളവരായിരിക്കണം എല്ലാവരും എന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സഭയാകുന്ന യേശു തമ്പുരാന്റെ മൌതിക ശരീരത്തിന്റെ ഭാഗമായ ഇടവക, ദൈവികമായ പദ്ധതിയുടെ അവിഭാജ്യ ഘടകമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ദിവസമായിരിക്കണം ഇടവക ദിനം എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഇടവക ദിനത്തോട് അനുബന്ധിച്ച് കേരളത്തിന്റെ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ് ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു.  കേരള സംസ്ഥാനത്തിന് ഋഷിരാജ് സിംഗ് നല്‍കുന്ന വിലമതിക്കാനാവാത്ത സേവനങ്ങള്‍ സ്മരിച്ചുകൊണ്ട് അദ്ദേഹത്തിന് ഇടവകയുടെ വകയായുള്ള പുരസ്ക്കാരം സേവറിയോസ് തിരുമേനി നല്‍കി.പരിപാടികള്‍ക്ക് വികാരി ഫാ.മാത്യൂ കവിരായായില്‍ നേതൃത്വം നല്‍കി 

Read more

ഡൽഹിയിൽ ചരിത്രം കുറിച്ചുകൊണ്ട് ക്നാനായ സംഗമം

ഡൽഹി: ഡൽഹിയിലെ ക്നാനായ സമൂഹത്തിന്റെ ചരിത്രത്തിൽ തന്നെ, പങ്കാളിത്തം കൊണ്ടും സംഘടനാ പാടവം കൊണ്ടും അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് ക്നാനായ സംഗമം പ്രൗഡോജ്ജ്വലമായി സമാപിച്ചു. 1500 ലേറെ ക്നാനായ സമുദായംഗങ്ങൾ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംഗമത്തിൽ പങ്കെടുത്തപ്പോൾ വിശിഷ്ടാധിതികളായി ബാലസോർ രൂപതയുടെ അധ്യക്ഷനും കണ്ണങ്കര പള്ളി ഇടവകാംഗവുമായ മാർ.സൈമൺ കായിപ്പുറവും കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. ലല്ലു കൈതാരവും സംഗമത്തിൽ പങ്കെടുത്തു. വാദ്യമേളങ്ങളുടെയും തനതു കേരളീയ ശൈലിയിൽ വസ്ത്രധാരണം ചെയ്ത ക്നാനായ മക്കളുടെയും സാന്നിധ്യത്തിൽ നാടവിളികളോടെയാണ് വിശിഷ്ടാതിഥികളെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. തുടർന്ന് നടത്തപ്പെട്ട സീറോ മലബാർ റീത്തിലെ വി. കുർബ്ബാനയ്ക്ക് മാർ. സൈമൺ കായിപ്പുറം മുഖ്യ കാർമികത്വം വഹിച്ചു.

തുടർന്ന്, ഡൽഹി ക്നാനായ മിഷൻ ചാപ്ലിയൻ ഫാദർ ജേക്കബ് തടത്തിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ മാർ സൈമൺ കായിപ്പുറം സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഫാ. ലാലു കൈതാരം അനുഗ്രഹ പ്രഭാക്ഷണം നടത്തി. Diaspera in charge ഫാദർ ചാക്കോ വണ്ടൻകുഴി, വിവിധ സംഘടന ഭാരവാഹികൾ, വൈദികർ സിസ്റ്റേഴ്സ് തുടങ്ങിയവർ പ്രസംഗിച്ചു. ക്നാനായ സമൂഹം ഒറ്റകെട്ടായി ഡൽഹിയിലെ പ്രത്യേക സാഹചര്യത്തിൽ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതെയെ പറ്റി പ്രാസംഗികർ എല്ലാവരും തന്നെ ഓർമ്മിപ്പിച്ചു. കാരുണ്യ വർഷത്തിന്റെ സമാപനവും യുവജന വർഷത്തിന്റെ ആരംഭവും പ്രതിപാദിക്കപ്പെട്ട വേദിയിൽ ചരിത്രം കുറിച്ചുകൊണ്ട് സമുദായ സ്നേഹവും സഭാ സ്നേഹവും ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് കൂടിയ ക്നാനായ മക്കളെ അഭിന്ദിക്കുവാനും എല്ലാ പ്രാസംഗികരും സമയം കണ്ടെത്തി. പ്രതികൂലമായ സാഹചര്യങ്ങളിലും ഡൽഹിയിലെ ക്നാനായ സമുദായങ്ങൾക്ക് കോട്ടയം അതിരൂപത നൽകുന്ന പിന്തുണയ്ക്കും നേതൃത്വത്തിനും സംഘടനാ നേതൃത്വം നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന്, വർണ്ണവിസ്മയങ്ങൾ വാരിവിതറിയ കലാ പ്രകടനങ്ങളുടെ വേദിയാവുകയായിരുന്നു സംഗമ വേദി. ക്നാനായ സമുദായത്തിന്റെ സ്വന്തം മാർഗ്ഗം കാളി മുതൽ, കേരളീയ കലാരൂപത്തിൽ പ്രധാനപ്പെട്ട തിരുവാതിരകളിയും, സിനിമാറ്റിക്ക് ഡാൻസിന്റെ വിവിധ വകഭേദങ്ങളുമൊക്കെ പ്രായഭേദമന്യേ ക്നാനായ മക്കളുടെ കരവിരുതില്‍ വേദിയിൽ നിറഞ്ഞാടിയപ്പോൾ, നിറഞ്ഞു കവിഞ്ഞ സമ്മേളന നഗരി ഒരു വലിയ കലാ ഉത്സവത്തിന്റെ നിറപ്പകിട്ട് ആസ്വദിച്ചുകൊണ്ട് ആനന്ദ നിർവൃതിയിലേക്ക് എത്തപ്പെട്ടിരുന്നു.കൊച്ചു കുട്ടികള്‍ മുതല്‍ പ്രായം ചെന്ന മാതാപിതാകള്‍ വരെ സ്റ്റേജ് കീഴടക്കിയപ്പോള്‍ കാണികളുടെ കരഘോഷം ഉച്ചസ്ഥായിലായി.  നൂറുകണക്കിന് യുവജനങ്ങളുടെ പ്രാതിനിധ്യം സംഗമത്തിന്റെ പകിട്ട് പതിന്മടങ്ങ് വർദ്ധിപ്പിച്ചു.

നേരത്തെ 200 ഓളം യുവജനങ്ങൾ പങ്കെടുത്ത യൂത്ത് സിമ്പോസിയതോടെ ആരംഭിച്ച സംഗമം അവതരണത്തിലും നടത്തിപ്പിലും വ്യത്യസ്ഥതയും അതിയായ മികവും പുലർത്തി. തണുപ്പിനെ അവഗണിച്ചു കൊണ്ടു വിശുദ്ധ കുർബാന മുതൽ വർധിച്ച ജന പങ്കാളിത്തം ശ്രദ്ധ ആകർഷിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Read more

Copyrights@2016.