india live Broadcasting

രാജപുരം ഫൊറോനയുടെ നേതൃത്വത്തിൽ കുരിശിൻ്റെ വഴി നടത്തി

രാജപുരം: രാജപുരം ഫൊറോനയുടെ നേതൃത്വത്തിൽ കുരിശിൻ്റെ വഴി നടത്തി. ദു:ഖവെളളിയാഴ്ച രാജപുരം ഫൊറോനയുടെ കീഴില്‍ ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും, കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിന്നും കുരിശിന്റെ വഴി ആരംഭിച്ച് ഫൊറോന ആസ്ഥാനമായ രാജപുരം തിരുക്കുടുംബ ദേവാലയത്തിലേക്ക് നടന്ന കുരിശിൻ്റെ വഴിയിൽ ആയിരങ്ങള്‍ പങ്കെടുത്തു. ദു:ഖവെളളി വചന സന്ദേശം പ്രശസ്ത ധ്യാനഗുരു റവ. ഫാ‍.  ഡോ. ജോസഫ് പാപ്ലാനിയില്‍ നൽകി.

തുടർന്ന് രാജപുരം ഫൊറോനയിലെ വൈദീകർ ബളാൽ എന്ന സ്ഥലത്ത് മാതാവിൻ്റെ തിരുസ്വരൂപത്തിൽ നിന്നും രക്തവും, തേനും, എണ്ണയും വരുന്ന ഭവനത്തിൽ റവ. ഫാ‍.  ഡോ. ജോസഫ് പാപ്ലാനിയില്‍, റവ. ഫാ‍. ഷാജി വടക്കേത്തൊട്ടി എന്നിവരുടെ നേതൃത്വതിൽ സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ ദുഖവെള്ളിദിനാചരണം ഭക്തി സാന്ദ്രമായി

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍ ദുഖ വെള്ളിയാഴ്ച്ചത്തെ ചടങ്ങുകള്‍ ഭക്തി സാന്ദ്രമായി. രാവിലെ 6.30ന് ആരാധനയോടെ ആരംഭിച്ച തിരുക്കള്‍മ്മങ്ങള്‍ക്ക് വികാരി റവ.ഫാ. തോമസ് പ്രാലേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ലൂക്ക് പുതിയകുന്നേല്‍, ഫാ. ബിബിന്‍ പാറടിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആരാധനയെതുടര്‍ന്ന് യേശുവിന്റെ പീഡാനുഭവ ചരിത്ര വായനയും, ക്രൂശിത രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും നടത്തി. ഫാ. ബിനു കുന്നത്ത് സന്ദേശം നല്‍കി. ക്രൂഷശിത രൂപത്തെ വണങ്ങി ചുംബിച്ചശേഷം പള്ളിയില്‍ നിന്നും ആരംഭിച്ച് ഇടക്കോലി റോഡിലൂടെ ടൗണ്‍ ചുറ്റി കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തി. കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ഗായക സംഘത്തോടൊപ്പം സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, തങ്കച്ചന്‍ കോയിത്തറ എന്നിവര്‍ നേതൃത്വം നല്‍കി. കെ.സി.വൈ.എല്‍. അംഗങ്ങള്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും മോരുംവെള്ളം തയ്യാറാക്കി നല്‍കി. എല്ലാവര്‍ക്കും പാരീഷ്ഹാളില്‍ കഞ്ഞി നേര്‍ച്ച ഒരുക്കിയിരുന്നു. 2500ഓളം ആളുകള്‍ കഞ്ഞിനേര്‍ച്ച സ്വീകരിച്ചു.

Read more

ചുങ്കത്തുനിന്നും ചിക്കാഗോയിൽ നിന്നും ഈസ്റ്റർ തിരുക്കർമ്മങ്ങൾ കെവിടിവിയിൽ തത്സമയം.

ചിക്കാഗോ: ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുമ്പോൾ ഈസ്റ്റർ തിരുക്കർമ്മങ്ങൾ കെവിടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ചുങ്കം ഫൊറോനാ പള്ളിയിൽ നിന്നും ചിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നിന്നുമാണ് തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ചുങ്കം ഫൊറോനായിലെ തിരുക്കർമ്മങ്ങൾ വെളുപ്പിന് 5 മണിക്ക് ആരംഭിക്കും. ചിക്കാഗോയിൽ ശനിയാഴ്ച വൈകിട്ട് ഏഴുമണിക്കാണ് ആരംഭിക്കുന്നത്. ഇരു സംപ്രേക്ഷണങ്ങളും ഏകദേശം ഒരേ സമയത്ത് തന്നെ കെവിടിവിയുടെ രണ്ടു ചാനലുകളിലുമായി ലഭ്യമാകുന്നതായിരിക്കും. തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

Click the links below to view the Live straming from CHUNKAM ST.MARY"S FORANE CHURCH

http://www.youtube.com/c/KnanayaVoicetv/live

http://kvtv.com/index.php?mnu=kvtv-live

Click the links below to view the streaming from CHICAGO ST.MARYS KNANAYA CHURCH

https://www.facebook.com/knanayavoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv

Read more

ഞീഴൂർ കെ സി വൈ എൽ യൂണിറ്റ് അംഗങ്ങൾ കിടപ്പുരോഗികളെ സന്ദർശിച്ചു

ഞീഴൂർ: ഞീഴൂർ കെ സി വൈ എൽ യൂണിറ്റ് അംഗങ്ങൾ ഇടവക വികാരി സിറിയക് മാറ്റത്തിൽ യോടൊപ്പം ഇടവകയിലെ കിടപ്പുരോഗികളെ സന്ദർശിച്ചു, അവർക്കുവേണ്ടി പ്രാർത്ഥിച്ചു. വികാരിയച്ചൻ രോഗികളെ കുമ്പസാരിപ്പിക്കുകയും വിശുദ്ധ കുർബാന നൽകുകയും ചെയ്തു.

Read more

വ്യത്യസ്തയാർന്ന പെസഹാചരണവുമായി ഉഴവൂർ കെ സി വൈ ൽ യുണിറ്റ്

ഉഴവൂർ: ഉഴവൂർ കെ സി വൈ എൽ യൂണിറ്റ് ഈ വർഷത്തെ തങ്ങളുടെ പെസഹാ തികച്ചും വ്യത്യസ്തമായി ആചരിച്ചത്. ഉഴവൂർ ഇടവകയിലെ മുതിർന്ന മാതാപിതാക്കൾക്കും ഇടവകയിൽ സേവനം ചെയ്യുന്ന സന്ന്യസ്തർക്കും വൈദീകർക്കും ഒപ്പം കെ സി വൈ എൽ യൂണിറ്റ് അംഗങ്ങൾ പെസഹാ അപ്പം മുറിച്ചു. രോഗികളായ മാതാപിതാക്കളെ യുവജനങ്ങളുടെ നേത്യതത്തിൽ വാഹനത്തിൽ കൂട്ടികൊണ്ടുവന്ന് ഈ ശശ്രൂഷയിൽ പങ്കെടുപിച്ച് സമൂഹത്തിന് മാതൃകയായി.

Read more

ഇന്ന് ദുഃഖവെള്ളി; സാൻജോ മൗണ്ടിൽ നിന്നും ചിക്കാഗോയിൽ നിന്നും തിരുക്കർമ്മങ്ങൾ കെവിടിവിയിൽ തത്സമയ സംപ്രേക്ഷണം

വടക്കുംമുറി: ഇന്ന് ആഗോള ക്രൈസ്തവർ പീഡാനുഭവത്തിന്റെ ദുഃഖവെള്ളിയാചരിക്കുന്നു. മനുഷ്യകുലത്തിന്റെ പാപ പരിഹാരത്തിന് വേണ്ടിയുള്ള ദൈവപുത്രന്റെ പീഡാസഹനത്തിന്റെ ഓർമ്മയാചരിക്കുന്ന ദുഖവെള്ളിയിൽ, കേരളത്തിൽ നിന്നും അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ചിക്കാഗോയിൽ നിന്നും ദുഖവെള്ളിയുടെ തിരുക്കർമ്മങ്ങൾ ക്നാനായ വോയിസിലൂടെയും കെവിടിവിയിലൂടെയും തത്സമയം സംരക്ഷണം ചെയ്യുന്നു. കോട്ടയം അതിരൂപതയുടെ കുരിശുമലയായ വടക്കുംമുറി സാൻജോ മൗണ്ടിലെയും ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെയും തിരുക്കർമ്മങ്ങളാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

വടക്കുമുറിയിൽ ഉച്ച കഴിഞ്ഞു 3 മണിക്ക് കോട്ടയം അതിരൂപതാ വികാരി ജനറാൾ മോൺ: മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പീഡാനുഭവ തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്. ചുങ്കം ഫൊറോനായിൽ ഇടവകാംഗങ്ങൾ തീർത്ഥാടനത്തിന് നേതൃത്വം നൽകും. പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. ജോസഫ് പുത്തെൻപുരയിലാണ് വചന സന്ദേശം നൽകുന്നത്.

ചിക്കാഗോ സെന്റ് മേരീസിൽ വൈകിട്ട് 5 മണിക്കാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക. ചിക്കാഗോ സീറോ മലബാർ രൂപതയുടെ വികാരി ജനറാളും ക്നാനായ റീജിയൻ ഡയറക്ടറുമായ മോൺ: തോമസ് മുളവനാൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ക്നാനായ വോയിസിന്റെ ഫേസ്‌ബുക്ക് പേജ്, കെവിടിവിയുടെ യൂട്യൂബ് ചാനൽ, മലയാള ഐപിടിവി & ബോം ടിവി, റോക്കു എന്നിവയിലെ കെവിടിവി ലൈവ് ചാനൽ, കെവിടിവി സ്‍മാർട്ട് ഫോൺ ആപ്പ് എന്നിവയിലൂടെ ഒരേ സമയം ലഭ്യമാകുന്ന തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകളും സമയക്രമവും താഴെ കൊടുത്തിരിക്കുന്നു

Live Telecast from Sanjo Mount - 3pm IST ( 4.30 am Chicago | 10.30 am LONDON | 1.30pm DUBAI | 7.30pm Melbourne)

Live Telecast from Chicago - 5pm CST (3.30 am Saturday India | 11pm London | 8am Saturday Melbourne 

Livestream links are given below.

https://www.facebook.com/knanayavoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

Read more

സാന്‍ജോ മൗണ്ടില്‍ ദുഃഖവെള്ളിയാചരണത്തിന് വിപുലമായ ഒരുക്കങ്ങള്‍ | Live on KVTV

വടക്കുമ്മുറി: വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ദുഃഖവെള്ളിയാചരണത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു രാവിലെ മുതല്‍ മലകയറാനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ഇടവകജനം നേര്‍ച്ചക്കഞ്ഞി ഒരുക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ് 3 pm ന് പീഢാനുഭവ ശുശ്രുഷകള്‍ക്ക് കോട്ടയം അതിരൂപത വികാരിജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നേതൃത്വം നല്കും. 5 pm ന് സുപ്രസിദ്ധ വചന പ്രഘോഷകന്‍ റവ. ഫാ. ജോസഫ് പുത്തന്‍പുര OFM Cap. പീഢാനുഭവ സന്ദേശം നല്കും. തുടര്‍ന്നു കുരിശിന്റെ വഴി പ്രാര്‍ത്ഥനയുമായി സാന്‍ജോ മലകയറ്റം.

ചുങ്കം ഫൊറോനയിലെ ചുങ്കം, കരിങ്കുന്നം, മാറിക, മ്രാല, മണക്കാട്, പറമ്പഞ്ചേരി, വാരപ്പെട്ടി,മുട്ടം, വടക്കുമ്മുറി ഇടവകളിലെ ആയിരങ്ങളോടൊപ്പം മറ്റു തീര്‍ത്ഥാടകരും ചേരുമ്പോള്‍ സാന്‍ജോ മൗണ്ട് അക്ഷരാത്ഥത്തില്‍ മനുഷ്യ സാഗരമാകും.

ശുശ്രൂഷകള്‍ക്കു റവ. ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍, റവ. ഫാ. തോമസ് കരിമ്പുംകാലായില്‍, റവ. ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍, റവ. ഫാ. അബ്രഹാം പാറടിയില്‍, റവ. ഫാ. സൈമണ്‍ വെള്ളിയേപ്പിള്ളി, റവ. ഫാ. ഷെല്‍ട്ടണ്‍ അപ്പോഴിപ്പറമ്പില്‍, റവ. ഫാ. ജോബി കാച്ചനോലിയ്ക്കല്‍, റവ. ഫാ. ജോസഫ് മേലേടം, വികാരി ഫാ ഷാജി പൂത്തറ, ശ്രി. ജേക്കബ് കൊല്ലമ്മാരുപറമ്പില്‍, കൈക്കാരന്‍മാരായ ശ്രി. മാത്യൂ കല്ലേല്‍, ശ്രി. ജിബിന്‍ താന്നിയാമ്പാറ, കമ്മിറ്റി അംഗങ്ങള്‍, കെസിവൈഎല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നലകും ദൈവാനുഗ്രഹത്തി ന്റെ ഈ വിശുദ്ധ ഭൂമികയിലെത്തുന്ന ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ അറിയിക്കുന്നതിനും ബന്ധപ്പെടുക 9446201976.

തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രക്ഷേപണം www.knanayavoice.com, www.kvtv.com എന്നീ സൈറ്റുകൾക്ക് പുറമെ, യുണൈറ്റഡ് മീഡിയ, റോക്കു, സ്മാർട്ട് ഫോണുകൾ എന്നിവയിലൂടെ സൗജന്യമായി ലഭിക്കുന്ന കെവിടിവി ചാനലിലൂടെയും, ക്നാനായവോയിസിന്റെ ഫേസ്ബുക്ക് പേജ്, കെവിടിവി യു എസ് എ യുടെ യൂട്യൂബ് ചാനൽ എന്നിവയിലൂടെയും ലഭ്യമാണ് തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

https://www.facebook.com/KnanayaVoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

Read more

കത്തീഡ്രലില്‍ മാര്‍ മാത്യു മൂലക്കാട്ട് കാല്‍കഴുകല്‍ ശുശ്രൂഷകള്‍ നടത്തി

കോട്ടയം; പെസഹാ ആചരിക്കുന്ന ഇന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് ന്റെ മുഖ്യകാര്‍മികത്വത്തില്‍ കത്തീഡ്രല്‍ പളളിയില്‍ കാല്‍കഴുകല്‍ ശുശ്രൂക്ഷകള്‍ നടന്നു.വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്, ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. ജെയ്‌മോന്‍ ചേന്നാക്കുഴി, ഫാ. അലക്‌സ് ഓലിക്കര തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. ചടങ്ങില്‍ ഒട്ടനവധി വിശ്വാസികള്‍ പങ്കെടുത്തു.
 കത്തീഡ്രലില്‍ നടത്തി

കോട്ടയം; പെസഹാ ആചരിക്കുന്ന ഇന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് ന്റെ മുഖ്യകാര്‍മികത്വത്തില്‍ കത്തീഡ്രല്‍ പളളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ നടന്നു.വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്, ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. ജെയ്‌മോന്‍ ചേന്നാക്കുഴി, ഫാ. അലക്‌സ് ഓലിക്കര തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. ചടങ്ങില്‍ ഒട്ടനവധി വിശ്വാസികള്‍ പങ്കെടുത്തു.

Read more

വിശുദ്ധ വാരത്തിന്റെ നിറവിൽ ഉഴവൂര്‍ കെ സി വൈ എൽ യൂണിറ്റ്

ഉഴവൂര്‍: ഉഴവൂര്‍ കെ സി വൈ എൽ യൂണിറ്റ് അംഗങ്ങളുടെ നേത്യത്വത്തിൽ വിശുദ്ധ വാരത്തിൽ ഇടവകയിലെ കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തു. അതോടൊപ്പം ബഹു.വൈദികരുടെ നേത്യത്വത്തിൽ രോഗികളെ കുമ്പസാരിപ്പിക്കുകയും കുർബാന കൊടുക്കുകയും ചെയ്തു.

Read more

നല്ലപാഠം പരിശീലന കളരി സംഘടിപ്പിച്ചു

ചമതച്ചാല്‍: ചമതച്ചാല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന യു.പി.സ്‌കൂള്‍ കുട്ടികള്‍ക്ക്‌ വേണ്ടി രണ്ടു ദിവസം നീണ്ടു നിന്ന നല്ല പാഠം പരിശീലന കളരി സംഘടിപ്പിച്ചു. പ്രസ്‌തുത പരിശീലന കളരിയുടെ ഉത്‌ഘാടനം ചമതച്ചാല്‍ പള്ളിവികാരി ഫാ.സുനില്‍ പെരുമാനൂര്‍ ചമതച്ചാല്‍ സെന്റ്‌ സ്റ്റീഫന്‍ നേഴ്‌സറി സ്‌കൂളില്‍ വെച്ചു നിര്‍വഹിച്ചു. സിസ്റ്റര്‍ ഭാഗ്യ എസ്‌.വി.എം, സിസ്റ്റര്‍.സ്റ്റെല്ല മാരീസ്‌ എന്നിവര്‍ ക്‌ളാസ്‌ നയിച്ചു. മത അദ്ധ്യാപകര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി.

Read more

സാ​ൻ​ജോ​മൗ​ണ്ട് കു​രി​ശു​മ​ല​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക പ്ര​വാ​ഹം

വ​ട​ക്കും​മു​റി: സാ​ൻ​ജോ​മൗ​ണ്ട് കു​രി​ശു​മ​ല​യി​ലേ​ക്കും തീ​ർ​ഥാ​ട​ക പ്ര​വാ​ഹ​മേ​റി. 14 നു ​ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പീ​ഢാ​നു​ഭ​വ ശു​ശ്രൂ​ഷ മോ​ൺ മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, അ​ഞ്ചി​നു വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര, 5.30 നു ​കു​രി​ശു​മ​ല​ക​യ​റ്റം, 23 നു ​പു​തു​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ. ​സൈ​മ​ൺ വെ​ള്ളി​യേ​പ്പി​ള്ളി​ൽ, ആ​റി​നു കു​രി​ശു​മ​ല​ക​യ​റ്റം, ഏ​ഴി​നു നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് ക​രി​ന്പും​കാ​ലാ​യി​ൽ, ഫാ. ​ഷാ​ജി പൂ​ത്ത​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Read more

നേതൃത്വ ശില്‍പശാല സംഘടിപ്പിച്ചു

ചമതച്ചാല്‍: ചമതച്ചാല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന ഹൈ സ്‌കൂള്‍, ഹൈസെക്കന്ററി കുട്ടികള്‍ക്കുവേണ്ടി രണ്ടു ദിവസം നീണ്ടുനിന്ന നേതൃത്വ ശില്‍പ്പശാല ചമതച്ചാല്‍ സെന്റ്‌ സ്റ്റീഫന്‍ പാരിഷ്‌ ഹാളില്‍ വെച്ച്‌ സംഘടിപ്പിച്ചു. ശില്‌പശാലയുടെ ഉത്‌ഘാടനം കണ്ണൂര്‍ ജില്ല ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേയ്‌സണ്‍ തോമസ്സ്‌ തെള്ളിയില്‍ നിര്‍വഹിച്ചു. ചമതച്ചാല്‍ പള്ളി വികാരി ഫാ.സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. മൗണ്ട്‌ സെന്റ്‌ അല്‍ഫോണ്‍സ സ്‌കൂള്‍ അദ്ധ്യാപകന്‍ സഞ്‌ജീവ്‌ ജോസഫ്‌ മാത്യു തെള്ളിയില്‍ എന്നിവര്‍ ക്ലാസ്‌ നയിച്ചു.

Read more

സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്‌കൂളില്‍ "മാതൃവിദ്യാലയത്തിന് ഗുരുദക്ഷിണ"

ഉഴവൂര്‍: മാതൃവിദ്യാലയത്തിന് ഗുരുദക്ഷിണ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്‌കൂളിന്റെ വളര്‍ച്ചയാഗ്രഹിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളൂടേയും മാനേജ്‌മെന്റിന്റേയും ഭാഗത്തുനിന്നും ഉണ്ടായ ചില ചിതറിയ ചിന്തകളില്‍ നിന്നും രൂപപെട്ട ഒരു ആശമയാണ് മാതൃവിദ്യാലയത്തിന് ഗുരുദക്ഷിണ എന്ന പ്രോജക്ട്. സ്‌കൂളിന്റെ വികസനത്തിനായും, പഠ്യേതര വിഷയങ്ങളില്‍ കൂടുതല്‍ വിദഗ്ദരായ പരിശീലകരെ കുട്ടികളുടെ പരിശീലനത്തിനായി നിയോഗിക്കുന്നതിനും, സ്മാര്‍ട്ട് ക്‌ളാസുമുറികള്‍ ഒരുക്കുന്നതിനും നിലവില്‍ കുട്ടികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വളര്‍ച്ച അണ്‍ഇക്കണോമിക്കല്‍ എന്ന അവസ്ഥയില്‍ നിന്ന് ഇണോമിക്കലായി മാറ്റാനുള്ള സാധ്യത തെളിയുന്നതും പരമാവധി പ്രയോജനപെടുത്തുന്നതിനും മറ്റുമായി ഈ പുതിയ പദ്ധതി മാറും.നിലവില്‍ ചില പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് കഴിയുന്ന ചെറിയ തുകകള്‍ സംഭാവനയായി മാതൃവിദ്യാലയത്തിന് ഗുരുദക്ഷിണ എന്ന ഈ നല്ല പദ്ധതിയില്‍ നല്‍കാനായി മുന്നോട്ട് വന്നിട്ടുണ്ട് അവരില്‍ നിന്നുള്ള തുകകള്‍ ഈ സ്റ്റര്‍ ദിനത്തില്‍ ഏറ്റുവാങ്ങി സ്‌കൂള്‍ മാനേജരും വകാരിയുമായ റവ.ഫാ. തോമസ് പ്രാലേല്‍ ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വരും നാളുകളില്‍ നാട്ടിലെത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ താല്പര്യമുള്ള ഏവര്‍ക്കും ഈ പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നതിനുള്ള അവസരമുണ്ടാവും.

Read more

അഡ്വ. സി. ജോസ് ഫിലിപ്പ് ചെങ്ങളവൻ കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി

കോട്ടയം :കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സി. ജോസ് ഫിലിപ്പ് ചെങ്ങളവൻ. കോട്ടയം താഴത്തങ്ങാടി ഇക്ബാൽ പബ്ലിക് ലൈബ്രറി മുൻ പ്രസിഡന്റ് കൂടിയാണ് അഡ്വ. സി. ജോസ് ഫിലിപ്പ് ചെങ്ങളവൻ

Read more

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം; കാരിത്താസ് ആശുപത്രിയുടെയും മാള്‍ ഓഫ് ജോയിയുടെയും സംയുക്ത സഹകരണത്തോടെ കാരിത്താസ് ആശുപത്രിയില്‍ വച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.മാള്‍ ഓഫ് ജോയിയുടെ സാമുഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ ജോയി ആലുക്കാസ് ഗ്രൂപ്പിലെ 400 യില്‍പരം ജീവനക്കാര്‍ രക്തദാനം നടത്തി. ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ .ബിനു കുന്നത്ത്, മാള്‍ ഓഫ് ജോയി വൈസ് പ്രസിഡന്റ് ജാന്‍സി ജേക്കബ്, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ജിനു കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം; കാരിത്താസ് ആശുപത്രിയുടെയും മാള്‍ ഓഫ് ജോയിയുടെയും സംയുക്ത സഹകരണത്തോടെ കാരിത്താസ് ആശുപത്രിയില്‍ വച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.മാള്‍ ഓഫ് ജോയിയുടെ സാമുഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ ജോയി ആലുക്കാസ് ഗ്രൂപ്പിലെ 400 യില്‍പരം ജീവനക്കാര്‍ രക്തദാനം നടത്തി. ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ .ബിനു കുന്നത്ത്, മാള്‍ ഓഫ് ജോയി വൈസ് പ്രസിഡന്റ് ജാന്‍സി ജേക്കബ്, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ജിനു കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more

ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ

ഉഴവൂര്‍: സെന്‍റ്  സ്റ്റീഫന്‍സ് കോളേജില്‍ 2017-18 വർഷത്തേക്ക് സുവോളജി, ഫിസിക്സ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, മലയാളം, കെമിസ്ട്രി, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ 2017 ഏപ്രില്‍ 28ന് മുൻപായി, കോളേജില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇതോടൊപ്പം 2017-18 വര്‍ഷത്തേക്ക് ഇംഗ്ലീഷ് എഫ്.ഐ.പി. പ്രോഗ്രാമില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. ആയതിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മെയ് 12ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം.

Read more

സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഓശാനയ്ക്ക് പിറവത്ത്. ഖത്തറിൽ കഷ്ടാനുഭവ ശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കും.

എറണാകുളം: പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഓശാന ശുശ്രൂക്ഷകൾക്കു ക്‌നാനായ ആർച്ച് ബിഷപ്പ് കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.വികാരി വന്ദ്യ സൈമൺ ചെല്ലിക്കാട്ടിൽ കോർ എപ്പിസ്‌കോപ്പ, ഫാ.മാത്യൂസ് മണപ്പാട്ടേൽ,ഫാ.റോയി മാത്യൂസ് മേപ്പാടം, ഫാ.ഷിബിൻ പോൾ എന്നിവർ സഹ കാർമികത്വം വഹിച്ചു. പള്ളിക്കു ചുറ്റും കുരുത്തോലയേന്തി നടത്തിയ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഖത്തറിലെ ദോഹ സെന്‍റ് പീറ്റേൾസ് ക്നാനായ പള്ളിയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് (ദുഖവെള്ളി, ഈസ്റ്റർ ശുശ്രൂഷകൾക്ക് ) ആർച്ച് ബിഷപ്പ് കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. 

Read more

കുടിയേറ്റത്തിന്റെ 75 മാത് വാർഷികത്തിൽ, കുടുംബസംഗമമൊരുക്കി ചമ്പന്നിൽ കുടുംബം

രാജപുരം: 1943 ഫെബ്രുവരി 2-ാം തീയ്യതി നടന്ന കോട്ടയം രൂപതയിലെ 72 ക്‌നാനായ കുടുംബങ്ങളുടെ സംഘടിതമായ രാജപുരം കുടിയേറ്റം, രൂപതയുടെതന്നെ ചരിത്രത്താളുകളില്‍ പ്രശസ്തിയുടെ പുതിയൊരദ്ധ്യായംകൂടി എഴുതിച്ചേര്‍ത്തു. അന്നുതൊട്ടിന്നുവരെ ചരിത്ര വ്യക്തിത്വമോ, പ്രതാപമോ, പ്രശസ്തിയോ ഒന്നുമില്ലെങ്കിലും കുടിയേറ്റ കുടുംബങ്ങളിലെ കാരണവന്മാര്‍ ഓരോ വേദികളിലും അനുസ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും, താരതിളക്കത്തോടെ ജനമനസ്സുകളില്‍ ജീവിക്കുകയും ചെയ്തു വരുന്നു. ദാരിദ്ര്യത്തോടും, മലമ്പനിയോടും, കാട്ടുമൃഗങ്ങളോടും, നിരന്തരം പടപൊരുതി, അങ്കം ജയിച്ച് പുതുതലമുറയ്ക്ക് സമ്പല്‍സമൃദ്ധമായ ജീവിതത്തിന് അടിത്തറ പാകിയ വീരന്മാരായ അവരെ സമൂഹ മധ്യത്തില്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഞങ്ങളുടെ ഈ പുതുതലമുറ മതിമറന്നാഹ്ലാദിക്കാറുണ്ട്. കുടിയേറ്റത്തിന്റെ എഴുപത്തിയഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ ആ പൂര്‍വ്വ മാതാപിതാക്കളില്‍ 99 ശതമാനവും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അവരെ നന്ദിയോടെ അനുസ്മരിക്കാനും, ആദരിക്കാനും സഭാ നേതൃത്വം താല്‍പര്യം കാണിക്കാറുണ്ട്. രാജപുരം തിരുകുടുംബ ദേവാലയത്തിലെ പ്രധാന തിരുനാള്‍ കുടിയേറ്റത്തിരുന്നാളായി ആഘോഷിക്കുമ്പോള്‍ ഒരു ദിവസം മണ്‍ മറഞ്ഞ പൂര്‍വ്വപിതാക്കള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അവര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാനയും, ഒപ്പീസും, സിമിത്തേരി സന്ദര്‍ശനവും മുടക്കം കൂടാതെ നടത്തി വരുന്നു. ഇത് പ്രശംസനീയമായ ഒരാചാരമാണെന്ന് സമ്മതിച്ചേ തീരൂ. മാതാപിതാക്കളുടെ ചരമദിനം ഓര്‍ക്കാനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും, ആത്മരക്ഷയ്ക്കുളള പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാനും അനന്തര തലമുറയ്ക്ക് ഇത് പ്രചോദനമാവുക തന്നെ ചെയ്യും.

സംഘടിതമായ മലബാർ കുടിയേറ്റത്തിന്റെ 75 മത് വാർഷികത്തിൽ, ആദ്യകാല കുടിയേറ്റ കുടുംബത്തിലെ കുടുംബനാഥയുടെ ഇരുപത്തി അഞ്ചാമത് ചരമവാർഷികം കുടുംബസംഗമാക്കി കൊണ്ട് രാജപുരത്ത് ചമ്പന്നിൽ പോത്തൻ ചാച്ചി ദമ്പതികളുടെ പിന്മുറക്കാർ. ഫെബ്രുവരി 14 ന് രാജപുരത്ത് നടന്ന ചരമവാർഷികാചരണത്തിന് മുഖ്യ കാർമികത്വം വഹിച്ചത് ചാച്ചിയുടെ സഹോദരപുത്രനും പുതുവേലിപ്പള്ളി വികാരിയുമായ ജേക്കബ് വാലയിൽ അച്ഛനാണ്.

കുടിയേറ്റഭൂമിയിൽ കയ്യും മെയ്യും മറന്ന്, ജീവിക്കുവാനുള്ള ഇഛാശക്തിയുമായി രോഗങ്ങളോടും, വന്യമൃഗങ്ങളോടും, കാലാവസ്ഥയോടും പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ച പോത്തൻ ചാച്ചി ദമ്പതികളുടെ നാല് തലമുറയിൽ പെട്ടവർ ഒത്തു ചേർന്നപ്പോൾ കുടിയേറ്റത്തിന്റെ ജൂബിലി വർഷത്തിലെ അനുഭൂതി പകരുന്ന ഒരു കുടുംബ സംഗമമായി ഈ കൂട്ടായ്മ മാറി.

Read more

"സാക്രിഫൈസിയോ 2017" യുവജനസാന്നിദ്ധ്യത്താല്‍ സാന്‍ജോ മൗണ്ട് അനുഗ്രഹീതമായി

വടക്കുമ്മുറി: കോട്ടയം അതിരൂപത കെസിവൈഎല്‍ സംഘടനയുടെ നേതൃത്വത്തില്‍ വടക്കുമ്മുറി സാന്‍ജോ മൗണ്ട് തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് നടന്ന കുരിശിന്റെ വഴി തീര്‍ത്ഥാടനം "സാക്രിഫൈസിയോ 2017" ഭക്തിസാന്ദ്രമായി ഉച്ചതിരിഞ്ഞ് 3.30 ന് മാറിക സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ഒരുമിച്ചു കൂടിയ യുവജനങ്ങള്‍ ദിവ്യകാരുണ്യ സന്നധിയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു വാഹന റാലിയായി വടക്കുമ്മുറി സാന്‍ജോ മൗണ്ടിലേയ്ക്ക് നീങ്ങിയ യുവതീര്‍ത്ഥാടകരെ കെസിവൈഎല്‍ അതിരൂപത ചാപ്ലയിന്‍ റവ ഫാ സൈമണ്‍ പുല്ലാട്ട് ചുങ്കം ഫൊറോന ചാപ്ലയിന്‍ റവ ഫാ വിന്‍സണ്‍ കുരുട്ടുപറമ്പില്‍ കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് മെല്‍വിന്‍ തോമസ് അതിരൂപത സിസ്റ്റര്‍ അഡ്വവൈസര്‍ റവ സി ലേഘ SJC എന്നിവര്‍ നയിച്ചു.

വടക്കുമ്മുറി സാന്‍ജോ മൗണ്ട് കവാടത്തില്‍ ചുങ്കം ഫൊറോന വികാരി റവ ഫാ ജോര്‍ജ്ജ് പുതുപ്പറമ്പില്‍ വടക്കുമ്മുറി വികാരി ഫാ ഷാജി പൂത്തറ യൂണിറ്റ് ഭാരവാഹികളായ മനു അഗസ്റ്റിന്‍, ജോസ്മി വാഴകാട്ട് ജോം വട്ടപ്പറമ്പില്‍ സ്റ്റെല്‍മിയ സ്റ്റീഫന്‍ അഞ്ജലി മറ്റപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് യുവതീര്‍ത്ഥാടകരെ സ്വീകരിച്ചു.

ഇടവക ദൈവാലയത്തില്‍ ഒരുമിച്ചു കൂടിയ യുവജനങ്ങളെ വടക്കുമ്മുറി വികാരി ഫാ ഷാജി പൂത്തറ സ്വാഗതം ചെയ്തു. തുടര്‍ന്ന് വിജയപുരം രൂ പതയുടെ മുന്‍ വികാരി ജനറാള്‍ റവ ഫാ ജോസ് നവസ് പീഢാനുഭവ സന്ദേശം നല്കികെസിവൈഎല്‍ അതിരൂപത ചാപ്ലയിന്‍ റവ ഫാ സൈമണ്‍ പുല്ലാട്ട്നന്ദി പ്രകാശിപ്പിച്ചു.

മാറിക കെസിവൈഎല്‍ ഒരുക്കിയ യേശുനാഥന്റെ പീഢാനുഭവ സ്മരണ ഉണര്‍ത്തിയ ടാബ്ലോ ശ്രദ്ധേയമായി. വടക്കുമ്മുറി കെസിവൈഎല്‍ നേതൃത്വം നല്കിയ ഭക്തി സാന്ദ്രമായ കുരിശിന്റെ വഴി പ്രാര്‍ത്ഥന കുിശുമുടിയിലെത്തിയപ്പോള്‍ ചുങ്കം ഫൊറോന വികാരി റവ ഫാ ജോര്‍ജ്ജ് പുതുപ്പറമ്പില്‍ വി. കുരിശിന്റെ വഴി ആശീർവദിച്ചു.

Read more

മാർ ജോസഫ് പണ്ടാരശ്ശേരിൽ ഓശനദിന ശുശൂഷകൾക്ക് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിലെ കാർമികത്വം വഹിച്ചു

രാജപുരം: രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിലെ ഓശനദിന ശുശൂഷകൾക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടി, ഫാ. സിനോജ് കാരുപ്ലാക്കിൽ എന്നിവർ സഹകാർമികരായിരുന്നു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

Read more

Copyrights@2016.