india live Broadcasting

ഒ.എസ്.എച്ച്. എക്‌സ്. സെമിനാരിയന്‍സ് സംഗമം. ജനുവരി 6ന്

എസ്.എച്ച്.മൗണ്ട്: കോട്ടയം അതിരൂപതയില്‍ പ്രവര്‍ത്തിച്ചുവരുന്ന തിരുഹൃദയ ദാസ സമൂഹമെന്ന സന്ന്യാസ സഭയില്‍ മുന്‍പ് സെമിനാരിയന്‍സായി ചേരുകയും പിന്നീട് സെമിനാരി ജീവിതം വിട്ട് മറ്റു ജീവിതാന്തസുകള്‍ തെരഞ്ഞെടുക്കുകയും ചെയ്തതിരുഹൃദയ ദാസ സമൂഹത്തിലെ പൂര്‍വ്വ സെമിനാരിയന്‍സിന്റെ സംഗമം 2017 ജനുവരി 6 വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ തിരുഹൃദയക്കുന്നാശ്രമത്തില്‍ ചേരുന്നു. പഴയ സെമിനാരിക്കാരുടെയെല്ലാം അഡ്രസുകളിലേയ്ക്ക് ആശ്രമത്തില്‍ നിന്നും ക്ഷണക്കത്തുകള്‍ അയച്ച് ക്ഷണിച്ചിട്ടുണ്ട്. അഡ്രസ് മാറിയവരും, ക്ഷണക്കത്ത് ലഭിക്കാത്തവരുമായവര്‍ക്കായി സോഷ്യല്‍ മീഡിയായിലൂടെ ക്ഷണക്കത്ത് പോസ്റ്റ് ചെയ്യുകയാണ്. മുഴുവന്‍ പൂര്‍വ്വ സെമിനാരിയന്‍സും ഈ സംഗമത്തില്‍ എത്തിച്ചേരണമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ റവ.ഡോ. ലൂക്ക് പൂതൃക്കയില്‍ അറിയിച്ചു.

Read more

മനോരമക്കെതിരെ ക്രൈസ്തവ സഭകൾ ഒന്നിക്കുന്നു.

കോട്ടയം: ക്രസിതുവിന്റെ അന്ത്യാത്താഴത്തിന്റെ ചിത്രത്തെ വികലമായി കന്യാസ്ത്രീയുടെ അർദ്ധ നഗ്ന ചിത്രവുമായി അടിച്ചിറക്കിയ മനോരമയുടെ ഭാഷാപോഷിണിയുടെ അപമാനിക്കലിനെതിരെ കരിസ്തവ സഭകൾ ഒന്നിക്കുന്നു. ശക്തമായ പ്രതിക്ഷേധവുമായി സഭകൾ മുന്നോട്ടു വന്നതിനെ തുടർന്ന് എന്ത് ചെയ്യണം എന്നറിയാതെ പരക്കം പായുകയാണ് പത്രത്തിന്റെ മാനേജ്‌മെന്റ്.  മനോരമ മാപ്പു പറഞ്ഞു എങ്കിലും അരിശം തീരാത്ത സഭകൾ മനോരമ പ്രസിദ്ധീകരണങ്ങളും , ചാനലുകളും ,എം.ആർ .എഫ് ടയർ വരെയും ഒഴിവാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. മലയാള മനോരമ -ഭാഷാപോഷിണി പ്രസിദ്ധീകരിച്ച , ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അപമാനിക്കുന്ന ചിത്രം മനോരമയുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുക ആണ് .
ക്രിസ്ത്യൻ സഭകൾ ഒന്നാകെ മനോരമ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു. മനോരമ വിചാരിക്കാത്ത പോലെ , ഓർത്തഡോക്സ്‌ സഭ പോലും അവരെ കൈവിട്ടു . വിശ്വാസ സത്യത്തെ അപമാനിക്കുന്ന മനോരമയുടെ ഈ നിലപാട് സഭാ വിശ്വാസികളെ വേദനിപ്പിച്ചു എന്ന് , സഭയുടെ നിലപാടിൽ നിന്നും ബോധ്യമാകുന്നു . കത്തോലിക്കാ സഭയുടെ കേരളത്തിലെ വക്താക്കളും മനോരമ മുതലാളിയെ രേഖാ മൂലം പരാതി അറിയിച്ചുകഴിഞ്ഞു . മാത്രമല്ല , കേരള കാതോലിക്കാ കോൺഗ്രസ് ഒരു പക്ഷെ കേരളാ ഹൈക്കോടതിയിൽ പരാതി നൽകിയേക്കും എന്നും സൂചനയുണ്ട് . അങ്ങനെ എങ്കിൽ സ്ഥിതി കൂടുതൽ വഷളാകുകയാവും ചെയ്യുക .
ഓർത്തഡോക്സ്‌, കത്തോലിക്കാ സഭകൾ സംയുക്തമായി ഈ വിഷയത്തിൽ ഒരുമിച്ചു നിന്നേക്കും . ഈ വിഷയത്തിൽ ക്രിസ്ത്യൻ സഭകളുടെ സംയുകത ഇടയ ലേഖനം അണിയറയിൽ തയാറാവുക ആണ് . ചാനൽ, പത്രം ഇവ ബഹിഷ്കരിക്കുക. വിശ്വാസികളെ വ്രണപ്പെടുത്താത്ത വേറെ ഏതു മാധ്യമവും വരുത്തുക എന്ന നിലപാടാകും സഭകളിൽ നിന്നും ഉണ്ടാവുക . ക്രിസ്ത്യൻ സഭകളുടെ പ്രധാന വരുമാനമാർഗ്ഗമായ റബർ ഷീറ്റിനു വില ഇടിക്കാൻ മനോരമയുടെ എംആർ എഫ് ടയർ കമ്പനി ശ്രമിക്കുന്നു എന്ന ആരോപണം സഭകൾക്ക് നേരത്തെ തന്നെ ഉണ്ട് . കൂടാതെ കേരളത്തിലെ മറ്റൊരു പ്രധാന ദിനപത്രവും ടയർ കമ്പനിയും ഈ വിഷയം പരമാവധി മുതലാക്കാൻ ശ്രമിക്കുകയാണ് .
മലയാള മനോരമ മാധ്യമ ധർമം മറന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഭാഷാപോഷിണിയിൽ നാം കണ്ടത് എന്ന് അങ്കമാലി രൂപത പ്രധിനിധി പ്രതികരിച്ചു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രധിഷേധം ശക്തമായി വരികയാണ് . ഈ അപകടം മുന്നിൽ കണ്ടാണ് മനോരമ ക്ഷമാപണം നടത്തിയത് . മനോരമയുടെ ബോർഡ് മെംബേർസ് മൊത്തം മാപ്പു പറയാൻ ചെന്നിട്ടു ദേവലോകം അരമനയിൽ കയറിപ്പറ്റുവാൻ സാധിച്ചില്ല എന്നത് , സംഗതിയുടെ ഗൗരവം കൂട്ടുന്നു .എന്തായാലും ദിവസങ്ങൾക്കുള്ളിൽ മനോരമ പത്രത്തിന്റെ പ്രചരണത്തിൽ വലിയ ഇടിവാണ് സംഭവിച്ചത് .
Read more

കൈപ്പുഴ കെ സി വൈ എൽ ക്രിസ്തുമസ് ആഘോഷങ്ങൾ 26 ന്

കൈപ്പുഴ: കൈപ്പുഴ കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 26 തിങ്കളാഴ്ച നടത്തപ്പെടും. വൈകുന്നേരം 5 മണിമുതൽ സെഹിയോൻ കൾച്ചറൽ സെന്ററിൽ വച്ച് നടത്തപെടുന്ന ആഘോഷങ്ങളുടെ ഭാഗമായി ക്രസിതുമസ് കരോൾ, ഗെയിമുകൾ, കലാ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. കൈപ്പുഴ യൂണിറ്റിലെ എല്ലാ യുവജനങ്ങളെയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 

Read more

കല്ലറ KCYL ക്വിസ്‌മസ് : അനീറ്റ് ചാക്കോയും സ്നേഹാ മരിയ ഫിലിപ്പും മൂന്നും നാലും ദിവസത്തെ വിജയികൾ

കല്ലറ കെ സി വൈ എൽ ക്രസിതുമസിനൊരുക്കമായി നടത്തുന്ന ക്വിസ്‌മസ് എന്ന ക്വിസ് മത്സരത്തിന്റെ മൂന്നാം ദിവസത്തെ വിജയിയായി പത്തനംതിട്ടയിലെ കുറ്റൂരിൽ നിന്നും അനീറ്റ് ചാക്കോയും നാലാം ദിവസത്തെ വിജയിയായി ഹൈദരാബാദിൽ നിന്നും സ്നേഹാ മരിയ ഫിലിപ്പും തെരഞ്ഞെടുക്കപ്പെട്ടു. ഏകദേശം നൂറിലധികം ശരി ഉത്തരം അയച്ചവരിൽ നിന്നും വികാരി ഫാ. ജോസ് കുറുപ്പന്തറ നറുക്കെടുപ്പിലൂടെ വിജയിയെ തെരെഞ്ഞെടുക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഒരു യൂണിറ്റ് ഓൺലൈൻ വഴി ലോകമെമ്പാടുമുള്ളവരെ ഒന്നിച്ച് ചേർത്ത് കൊണ്ട് ഒരു മത്സരം നടത്തുന്നത്. ഓരോ ദിനവും ഒരു ചോദ്യം വീതം 10 ദിനമാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയ്ക്ക് 200 രൂപ സമ്മാനം ലഭിക്കുന്നതാണ്.കൂടാതെ, ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന വ്യക്തിയ്ക്ക് 2000 രൂപയും സമ്മാനം ലഭിക്കുന്നതാണ്. പ്രായമതഭേദമന്യേ ലോകമെങ്ങും ഉള്ളവർക്കൊപ്പം ഒന്നിച്ച് ഈ ക്രിസ്തുമസ് ആഘോഷിക്കുക എന്നതാണ് Jingle Bells എന്ന തങ്ങളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കൊണ്ട് ലക്ഷ്യമാകുന്നതെന്നും, ഇതിന് Quizmas എന്ന് പേര് നൽകിയിരിക്കുന്ന ഈ ഓൺലെൻ ക്വിസ് മത്സരം ഏറെ ഗുണകരമാകുമെന്നും ഏവരും ഈ മത്സരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കണമെന്നും യൂണിറ്റ് നേതൃത്വം അറിയിച്ചു. Click here to participate in the DAY 5 Quizmas

Read more

കാരുണ്യദീപം

കാരുണ്യദീപം
അഗതികള്‍ ആലബ ഹീനര്‍ക്കായി ജീവിച്ച
തൊമ്മിയച്ച ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ
                                  -ദൈവത്തോട്
കൊല്ലവര്‍ഷം ആയിരത്തിയമ്പത്തിയേഴിലെ
അഴകേറും തുലാമാസം എട്ടാംനാളില്‍
    നീണ്ടൂര്‍ ഇടവക പൂതത്തില്‍ തറവാട്ടില്‍
    ഇട്ടികുഞ്ഞ് നൈത്തിക്കായി പിറന്ന പുത്രന്‍
    മക്കള്‍ ഏഴുപേരിലും രണ്ടാമന്‍ തൊമ്മിക്കുഞ്ഞ്
    ദൈവവിശ്വാസത്തില്‍ വളര്‍ന്നുപോന്നു
വയസ് പതിനഞ്ചായി വൈദികനാകാനായ്
ചെന്നുചേര്‍ന്നു തൊമ്മിക്കുഞ്ഞ് സെമിനാരിയില്‍
സെമിനാരി ജീവിതത്തില്‍ ലത്തീന്‍സുറിയാനി
പല പല ഭാഷകളും കൈമുതലായ്
     മാക്കില്‍ പിതാവിന്റെ കൈവെയ്പാശംസയായ്
     വൈദികനായ് തീര്‍ന്നു തൊമ്മിക്കുഞ്ഞ് 
     നല്ലൊരു ഗായകന്‍ ധ്യാനപ്രസംഗകന്‍
     ആയിത്തീര്‍ന്നൊരു വന്ദ്യഗുരു
കുമരകം ഉഴവൂര് കിടങ്ങൂര് കുറുമുള്ളൂര്‍
നീണ്ടൂരാ ചാമക്കാലാ വികാരിയായ്
അഗതികള്‍ വികലാംഗര്‍ ആലംബഹീനര്‍ക്കായ്
സ്ഥാപിച്ചു അസ്സൈലം കൈപ്പുഴയില്‍
      ഇവരെ സംരക്ഷിക്കാന്‍ മാര്‍ ഔസേപ്പിന്‍ പേരില്‍
      സെന്റ് ജോസഫ്‌സ്‌സമൂഹവും രൂപംകൊണ്ടു
      അറിവാണ് വേണ്ടത് എന്നുള്ള ബോധ്യത്തോടെ
      അറിവിന്റെ കേന്ദ്രം പണിയിച്ചു കുറുമുള്ളൂര്‍
കുറുമുള്ളുകള്‍ നിറഞ്ഞൊരു നാടിനെ
കുറുമുള്ളൂരാക്കി മാറ്റിയ ധന്യാത്മാവ്
പട്ടിണി പാപങ്ങള്‍ അശരണക്കാര്‍ക്കായ്
ജീവിച്ച മുത്തല്ലേ തൊമ്മിയച്ചന്‍
        ദൈവസന്നിധിയില്‍ ചേര്‍ന്ന ഈ വൈദികന്‍
        ദൈവദാസനായി മക്കള്‍ക്കായി
        മക്കളാം ഞങ്ങള്‍ക്കായി ദൈവതിരുമുമ്പില്‍
        പ്രാര്‍ത്ഥിച്ചീടേണമേ തൊമ്മിയച്ചാ.
                                 
                                  സജി ജോര്‍ജ്ജ്
                                  നെടുംതൊട്ടിയില്‍
                                  കുറുമുള്ളൂര്‍

                     കാരുണ്യദീപം

അഗതികള്‍ ആലബ ഹീനര്‍ക്കായി ജീവിച്ച

തൊമ്മിയച്ച ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ

                                  -ദൈവത്തോട്

കൊല്ലവര്‍ഷം ആയിരത്തിയമ്പത്തിയേഴിലെ

അഴകേറും തുലാമാസം എട്ടാംനാളില്‍

    നീണ്ടൂര്‍ ഇടവക പൂതത്തില്‍ തറവാട്ടില്‍

    ഇട്ടികുഞ്ഞ് നൈത്തിക്കായി പിറന്ന പുത്രന്‍

    മക്കള്‍ ഏഴുപേരിലും രണ്ടാമന്‍ തൊമ്മിക്കുഞ്ഞ്

    ദൈവവിശ്വാസത്തില്‍ വളര്‍ന്നുപോന്നു

വയസ് പതിനഞ്ചായി വൈദികനാകാനായ്

ചെന്നുചേര്‍ന്നു തൊമ്മിക്കുഞ്ഞ് സെമിനാരിയില്‍

സെമിനാരി ജീവിതത്തില്‍ ലത്തീന്‍സുറിയാനി

പല പല ഭാഷകളും കൈമുതലായ്

     മാക്കില്‍ പിതാവിന്റെ കൈവെയ്പാശംസയായ്

     വൈദികനായ് തീര്‍ന്നു തൊമ്മിക്കുഞ്ഞ് 

     നല്ലൊരു ഗായകന്‍ ധ്യാനപ്രസംഗകന്‍

     ആയിത്തീര്‍ന്നൊരു വന്ദ്യഗുരു

കുമരകം ഉഴവൂര് കിടങ്ങൂര് കുറുമുള്ളൂര്‍

നീണ്ടൂരാ ചാമക്കാലാ വികാരിയായ്

അഗതികള്‍ വികലാംഗര്‍ ആലംബഹീനര്‍ക്കായ്

സ്ഥാപിച്ചു അസ്സൈലം കൈപ്പുഴയില്‍

      ഇവരെ സംരക്ഷിക്കാന്‍ മാര്‍ ഔസേപ്പിന്‍ പേരില്‍

      സെന്റ് ജോസഫ്‌സ്‌സമൂഹവും രൂപംകൊണ്ടു

      അറിവാണ് വേണ്ടത് എന്നുള്ള ബോധ്യത്തോടെ

      അറിവിന്റെ കേന്ദ്രം പണിയിച്ചു കുറുമുള്ളൂര്‍

കുറുമുള്ളുകള്‍ നിറഞ്ഞൊരു നാടിനെ

കുറുമുള്ളൂരാക്കി മാറ്റിയ ധന്യാത്മാവ്

പട്ടിണി പാപങ്ങള്‍ അശരണക്കാര്‍ക്കായ്

ജീവിച്ച മുത്തല്ലേ തൊമ്മിയച്ചന്‍

        ദൈവസന്നിധിയില്‍ ചേര്‍ന്ന ഈ വൈദികന്‍

        ദൈവദാസനായി മക്കള്‍ക്കായി

        മക്കളാം ഞങ്ങള്‍ക്കായി ദൈവതിരുമുമ്പില്‍

        പ്രാര്‍ത്ഥിച്ചീടേണമേ തൊമ്മിയച്ചാ.

                                  സജി ജോര്‍ജ്ജ്

                                  നെടുംതൊട്ടിയില്‍

                                  കുറുമുള്ളൂര്‍

Read more

കെ സി വൈ ൽ ബാംഗ്ലൂർ - അറിവ് 2016 ഉം ക്രിസ്മസ് ആഘോഷവും രക്ത ദാന ക്യാമ്പും ഉജ്വലമായി

കെ സി വൈ എ ൽ ബാംഗ്ലൂർ അണിയിച്ചൊരുക്കിയ " അറിവ്‌ 2016 " സമുദായബോധവത്കരണ പരിപാടിയും ക്രിസ്തുമസ്‌ ആഘോഷങ്ങളും, രക്തദാന ക്യാമ്പും വിജയകരമായി പൂർത്തീകരിച്ചു.ഗുരുകുലത്തിൽ രാവിലെ കുർബാനയോടെ തുടങ്ങിയ യോഗത്തിൽ കെ സി വൈ ൽ ലിലെ ശക്തരായ യുവജനങ്ങൾ ഫ്ലാഷ് മൊബ് അവതരിപ്പിക്കുകയും രക്തം ദാനം ചെയ്യുകയും ചെയ്തു. തുടർന്ന അറിവ് 2016 ക്യാമ്പിൽ ബൈജു മുകളേൽ ഉം ലിബിൻ കാരിംപ്ലാക്കിൽ ഉം ക്ലാസുകൾ എടുത്തു.         ക്രിസ്തുമസ്‌ ആഘോഷങ്ങളോട്‌ അനുബന്ധിച്ച്‌ ക്നാനായ സമുദായത്തിന്റെ അഭിമാനമായ ഗായകൻ സിജിൻ ഒളശ്ശയുടെ സാനിദ്ധ്യം ശ്രദ്ധേയമായി. സിജിൻ , ഷൈൻ എന്നിവർ ഒരുക്കിയ ഗാനവിരുന്ന് യുവജനങ്ങൾ നൃത്തച്ചുവടുകളോടെ മതിമറന്നാ സ്വദിക്കുന്നതിനും പ്രോഗ്രാമിനെ മറക്കാനാവാത്ത ഒരു വിജയത്തിലേക്കെത്തുന്നതിനും സഹായിച്ചു.                      

ബി കെ സി എ പ്രസിഡന്റ് റോബിൻ ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ ഫാദർ ബൈജു മുകളേൽ, ഫാദർ തോമസ് കൊച്ചുപുത്തൻപുരക്കൽ, ലിബിൻ കാരിംപ്ലാക്കിൽ, കെ സി വൈ ൽ പ്രസിഡന്റ് റ്റിന്റോ ജോസഫ് എന്നിവർ വേദി പങ്കിട്ടു.

Read more

കെ.സി.സി ചുളളിക്കര കിഡ്നി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചുളളിക്കര: കെ.സി.സി ചുളളിക്കരയുടെ നേത്യത്വത്തിൽ കാസർഗോഡ് ജില്ലയിൽ ആദ്യമായി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കിഡ്നി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാജപുരം ഫൊറോന വികാരി ഫാദർ ഷാജി വടക്കേത്തൊട്ടി ക്യാമ്പ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ബിജു മുണ്ടപ്പുഴ അധ്യക്ഷത വഹിച്ചു. ഫാദർ ഫിലിപ്പ് ആനിമൂട്ടിൽ,  സജി പ്ലാച്ചേരിപുറത്ത് സിസ്റ്റർ ഷെറിൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ഷാജി തറപ്പുതൊട്ടി സ്വാഗതവും, ടി. യു മാത്യു. നന്ദിയും പറഞ്ഞു. ക്യാമ്പിൽ 150ളം പേർ പങ്കെടുത്തു.

Read more

സിവില്‍ സര്‍വീസ് ഓറിയന്‍േറഷന്‍ കോട്ടയം റീജ്യണല്‍ ക്യാമ്പ് മാർ മാത്യു മൂലക്കാട്ട് ഉല്‍ഘാടനം ചെയ്തു

കോട്ടയം: സര്‍ക്കാര്‍ സര്‍വീസുകളിലെ ക്നാനായ സാന്നിധ്യം സമുദായ വളര്‍ച്ചയ്ക്ക് ഏറെ ശക്തി പകരുമെന്നും ഈ മേഖലയില്‍ ഇപ്പോള്‍ യുവാക്കള്‍ കാണിച്ചു വരുന്ന താല്‍പര്യം സ്വാഗതാര്‍ഹമാണെന്നും കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ തിരുവനന്തപുരം കെ.സി.സി. യൂണിറ്റും തിരുഹൃദയ ദാസ സമൂഹവും നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവന്ന് ചൈതന്യാ പാസ്റ്ററല്‍ സെന്‍ററില്‍ ഡിസംബര്‍ 10 ശനിയാഴ്ച സിവില്‍ സര്‍വീസ് ഓറിയന്‍േഷന്‍ കോട്ടയം റീജ്യണല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്യവേ വ്യക്തമാക്കി.


ഒ.എസ്.എച്ച് സുപ്പീരിയര്‍ ജനറല്‍ ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.സി. ജനറല്‍ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളില്‍, തിരുവനന്തപുരം കെ.സി.സി. പ്രസിഡന്‍റ് ഏബ്രഹാം നടുവത്ര, ഷെസ് സെക്രട്ടറി ഫാ.ബോബി ചേരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.


കോട്ടയം മേഖലയിലെ എട്ട് ഫൊറോനകളില്‍ നിന്ന് സെലക്ഷന്‍ ക്യാമ്പുകളിലൂടെ എണ്‍പതിലധികം സമര്‍ത്ഥരായ യുവാക്കള്‍ പങ്കെടുത്ത ഈ ക്യാമ്പില്‍ ക്ളാസുകള്‍ നയിച്ചത് ശ്രീ ലിബിന്‍ രാജ് ഐഎഎസും ശ്രീ അഭിരാം ശങ്കര്‍ ഐപിഎസും ആല്‍ബര്‍ട്ട് തോമസും  TraidIAS team ഉം ആയിരുന്നു. സിവില്‍ സര്‍വീസ്, പിഎസ്സി പരീക്ഷകള്‍ എഴുതുവാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളെക്കുറിച്ചും വിശദമായി ഇവര്‍ ക്ളാസുകളെടുത്തു.


ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ക്നാനായ യുവാക്കള്‍ക്കുവേണ്ടി നടത്തിയ സിവില്‍ സര്‍വീസ് ഓറിന്‍േഷന്‍ ഫൊറോനാ തല ക്യാമ്പുകള്‍ക്കു ശേഷം, രണ്ടാം  ഘട്ടമായി 2016 ഒക്ടോബര്‍ 8ാം തീയതി ശനിയാഴ്ച മലബാര്‍ റീജിയന്‍ ക്യാമ്പ് കണ്ണൂര്‍ പാസ്റ്ററല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. മാര്‍ ജോസഫ് പാണ്ടാരശേരില്‍ അധ്യക്ഷത വഹിച്ച ഈ ക്യാമ്പ് കണ്ണൂര്‍ അസിസ്റ്റന്‍റ് കളക്ടര്‍ ശ്രീ ജറോമിക് ജോര്‍ജ് ഐഎഎസ് ഉല്‍ഘാടനം നിര്‍വഹിക്കുകയും ക്ളാസുകള്‍ നയിക്കുകയും ചെയ്തു.

ആഗോള സാമ്പത്തിക മാന്ദ്യം, എണ്ണ വിലക്കുറവ്, സ്വദേശിവല്‍ക്കരണം തുടങ്ങി വിവിധ കാരണങ്ങളാല്‍ വിദേശ ജോലി സാധ്യതകള്‍ ഗണ്യമായി കുറഞ്ഞതുകൊണ്ട്, ഗവണ്‍മെന്‍റ് ജോലിയുടെ പ്രാധാന്യവും ആകര്‍ഷണങ്ങളും നമ്മുടെ യുവാക്കളെയും മാതാപിതാക്കളേയും ബോധ്യപ്പെടുത്തുന്നതിനു വേണ്ടി കെസിസി തിരുവനന്തപുരവും തിരുഹൃദയ ദാസ സമൂഹത്തിന്‍െറ സോഷ്യല്‍ സര്‍വീസ് സംഘടന(SHESS)യും, ചേര്‍ന്ന് നടത്തുന്ന സംയുക്ത സമുദായ ശാക്തീകരണ യത്നത്തിന്‍െറ ഭാഗമായാണ് ഈ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.


ഡോ. സനില്‍ ജോര്‍ജ് ചെമ്മലക്കുഴി, ഡോ. ബിജി ജെയിംസ് കിഴക്കേതില്‍, ഏബ്രഹാം നടുവത്ര, ഷെസ്സ് സെക്രട്ടറി ഫാ.ബോബി ചേരിയില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം (ALMASS 2016) ഡിസംബര്‍ 18 ഞായറാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. മുന്‍ ചീഫ് വിപ്പും പൂഞ്ഞാര്‍ എം.എല്‍.എയും ആയ പി.സി. ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അന്നേദിവസം രാവിലെ 9.00 ന് കോളേജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് അലുമ്നി അസോസിയേഷന്‍ പ്രസിഡന്റ്  ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യു, പ്രിന്‍സിപ്പല്‍ ഡോ. മേഴ്സി ഫിലിപ്പ് സി. എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 04822 240127, 9446015903

Read more

സെന്റ് സ്റ്റീഫന്‍സ് നേഴ്‌സറി സ്‌കൂളില്‍ ചെമ്പടയിറങ്ങി.

ഉഴവൂര്‍ : വിവിധ ദിനാചരണങ്ങളുടേയും, കുട്ടികളില്‍ ഓരോ നിറങ്ങള്‍ പരിചയപെടുത്തുന്നതിന്റേയും ഭാഗമായി സംഘടിപ്പിച്ച റെഡ് ഡേ, സെന്റ് സ്റ്റീഫന്‍സ് നേഴ്‌സറി സ്‌കൂളിനെ ചുവപ്പിച്ചു. പെണ്‍കുട്ടികളാണ് കൂടുതല്‍ കളര്‍ഫുള്ളായി എത്തിയത്. ചുവന്ന ചെരുപ്പ്, വള, ഹെയര്‍ബാന്റ്, സ്ലൈഡ്, പൊട്ട്, കൂട്ടക്‌സ്, ഫ്രോക്ക്.. എന്നിങ്ങനെ മുഴുവന്‍ റെഡ്. ആണ്‍കുട്ടികളും, പാന്റും, ബനിയനും, ചെരിപ്പും, ബെല്‍റ്റും, തൊപ്പിയും ഒക്കെ അണിഞ്ഞ് റെഡ് ദിനാചരണം മനോഹരമാക്കി. നേരത്തെ ഓണത്തിനു മുന്നോടിയായി എല്ലോ ഡേ, ശിശുദിനത്തില്‍ വൈറ്റ് ഡേ, എന്നിങ്ങനെ ആഘോഷങ്ങള്‍ നടന്നിരുന്നു. ക്രിസ്തുമസിനു മുന്നോടിയായാണ് റെഡ് ഡേ സംഘടിപ്പിക്കപെട്ടത്. പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ സി. ജോണിയാ എസ്.വി.എമ്മിന്റെ നേതൃത്വത്തില്‍ മറ്റ് അധ്യാപികമാര്‍ നേതൃത്വം നല്‍കി. ചുവന്ന പോപ്പറില്‍ പൊതിഞ്ഞ എകഌര്‍ സമ്മാനവുമായി പി.റ്റി.എ. പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ സ്‌കൂളിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു

Read more

കോട്ടയം; സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറലായി സി.സൗമി വീണ്ടും

കോട്ടയം; സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറലായി സി.സൗമി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സി.ആനി ജോണ്‍, സി.ജനറ്റ്, സി.സിന്‍സി, സി.മേഴ്‌സിന്‍ എന്നിവരാണ് കൗണ്‍സിലേഴ്‌സ. സി. സൗമി ചാമക്കാല പാലത്തടത്തില്‍ റിട്ട.അധ്യാപകന്‍ പി.ടി ജോസഫിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. സി.ആനി ജോണ്‍ കല്ലറ ചൂരവേലില്‍ കുടിലില്‍ പരേതരായ ഉലഹന്നാന്‍-അന്നമ്മ ദമ്പതികളുടെ മകളും സി.സിന്‍സി കരിപ്പാടം കീഴങ്ങാട് പരേതനായ കുര്യന്റെയും അന്നമ്മയുടെയും മകളും സി.ജനറ്റ് എന്‍.ആര്‍.സിറ്റി ഏലംതാനത്ത് പരേതനായ ഏബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും മകളും സി.മേഴ്‌സിന്‍ നീണ്ടൂര്‍ പടവത്തില്‍ പരേതനായ ലൂക്കോസിന്റെയും അന്നമ്മയുടെയും മകളുമാണ്‌

കോട്ടയം; സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറലായി സി.സൗമി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സി.ആനി ജോണ്‍, സി.ജനറ്റ്, സി.സിന്‍സി, സി.മേഴ്‌സിന്‍ എന്നിവരാണ് കൗണ്‍സിലേഴ്സ്‌. സി. സൗമി ചാമക്കാല പാലത്തടത്തില്‍ റിട്ട.അധ്യാപകന്‍ പി.ടി ജോസഫിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. സി.ആനി ജോണ്‍ കല്ലറ ചൂരവേലില്‍ കുടിലില്‍ പരേതരായ ഉലഹന്നാന്‍-അന്നമ്മ ദമ്പതികളുടെ മകളും സി.സിന്‍സി കരിപ്പാടം കീഴങ്ങാട് പരേതനായ കുര്യന്റെയും അന്നമ്മയുടെയും മകളും സി.ജനറ്റ് എന്‍.ആര്‍.സിറ്റി ഏലംതാനത്ത് പരേതനായ ഏബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും മകളും സി.മേഴ്‌സിന്‍ നീണ്ടൂര്‍ പടവത്തില്‍ പരേതനായ ലൂക്കോസിന്റെയും അന്നമ്മയുടെയും മകളുമാണ്‌

Read more

KCYL ഇടയ്ക്കാട്ട് ഫൊറോനാ ക്രിസ്തുമസ് ആഘോഷം കാരിത്താസിൽ

തിരുപ്പിറവിയുടെ ആഘോഷങ്ങൾ വർണാഭമാക്കുവാൻ കെ സി വൈ എൽ ഇടയ്ക്കാട്ട് ഫൊറോനയുടെ ക്രിസ്തുമസ് ആഘോഷം "" ഗ്ലോറിയ 2016 "" ജൂബിലി നിറവിൽ നിൽക്കുന്ന കാരിത്താസ് സെന്റ് തോമസ് പള്ളിയിൽ വെച് 2016 ഡിസംബർ 18 ഞായറാഴച്ച 1:30 മുതൽ നടത്തപ്പെടും. കെ. എസ്. എസ്. എസ്. സെക്രട്ടറി ഫാ ബിൻസ് ചേത്തലിൽ പരുപാടി ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നൽകും. തുടർന്ന് കെ സി വൈ എൽ അംഗങ്ങളുടെ കലാപരിപാടിയും ഗാനസന്ധ്യയും നടത്തപ്പെടും. ആഘോഷങ്ങളിൽ പങ്കുചേരാൻ ഇടയ്ക്കാട്ട് ഫൊറോനായിലെ എല്ലാ യുവജനങ്ങളും എത്തി ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read more

ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ തിരുനാൾ ആഘോഷിച്ചു.

ദിൽഷാദ് ഗാർഡൻ: ഡൽഹിയിലെ ദിൽഷാദ് ഗാര്ഡന് സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഡിസംബർ 10 ശനിയാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടി. മിഷനറീസ് ഓഫ് ചാരിറ്റിയുടെ കോൺവെന്റ് ഹാളിൽ വച്ച് നടത്തപ്പെട്ട തിരുനാൾ വൈകിട്ട് 5.30 ന് ആഘോഷമായ പ്രസുദേന്തി വാഴ്ചയോടെ ആരംഭിച്ചു.. തുടർന്ന് ലദീഞ്ഞും ആഘോഷമായ തിരുനാൾ റാസയും കോട്ടയം എം എസ് പി സെമിനാരിയുടെ റെക്‌ടറായ ഫാ. സ്റ്റിഫൻ വെട്ടുവേലിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ടു. സീറോ മലബാർ ആരാധന ക്രമത്തിലെ വി. കുർബ്ബാനയുടെ ഏറ്റവും ആഘോഷപൂർവ്വയ റാസകുർബ്ബാന വലിയ ഒരു അനുഭവമായി എന്ന് പങ്കെടുത്ത എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു.  ഫാ. സുനിൽ പാറയ്ക്കൽ, ഫാ. മാത്തുക്കുട്ടി തുണ്ടിയിൽ, ഫാ. ഫിനിൽ ഈഴാറത്ത്, ഫാ. ജെയ്‌സ് ആശാരിപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരിന്നു. തുടർന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലേക്ക് പരിശുദ്ധ അമ്മയുടെ ഛായാചിത്രവും രൂപവും വഹിച്ചുകൊണ്ട്, വാദ്യമേളങ്ങളുടെയും   പ്രാർത്ഥനാ നിർഭരമായി കത്തിച്ച മെഴുകുതിരികൾ കയ്യിലേന്തിയ വിശ്വാസ സമൂഹത്തിന്റെയും അകമ്പടിയോടെ മെഴുകുതിരി പ്രദിക്ഷണം നടത്തപ്പെട്ടു. സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ആന്റണി ഫ്രാൻസിസിന്റെ മുഖ്യ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം പള്ളിയിൽ വച്ച് നടത്തി . മിഷൻ അംഗങ്ങൾ തയ്യാറാക്കിയ  സ്‌നേഹവിരുന്നോടെ തിരുനാളിന് സമാപനമായി. ക്നാനായ കാത്തലിക്ക് മിഷൻ കോർഡിനേറ്റർ ഫാ. ജേക്കബ് തടത്തിൽ, ദയസ്പറ ഇൻചാർജ് ഫാ. ചാക്കോച്ചെൻ വണ്ടൻകുഴിയിൽ, നോർത്ത് ഈസ്റ്റ് സോൺ പ്രസിഡണ്ട് കെ എം മാത്യു, സെക്രട്ടറി ടോമി തൈത്തറപ്പേൽ എന്നിവർ തിരുനാളിന് നേതൃത്വം നൽകി. പ്രതികൂലമായ കാലാവസ്ഥയെ പോലും അവഗണിച്ചുകൊണ്ട്, അമ്മയുടെ മാധ്യസ്ഥം യാചിക്കുവാനും അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, സഭാ- സാമുദായിക കൂട്ടായ്‌മ ശക്തി പ്പെടുത്തുവാനുമായി എത്തിയ നൂറു കണക്കിന് വിശ്വാസികളെയും തിരുനാൾ ഭംഗിയാക്കുവാൻ അക്ഷീണം പ്രയത്നിച്ച സംഘാടകരെയും മിഷൻ കോർഡിനേറ്റർ ഫാ. ജേക്കബ് തടത്തിൽ അഭിനന്ദിച്ചു.
Read more

കല്ലറ കെ സി വൈ എൽ ന്റെ ക്വിസ്‌മസ് : ജോമിഷ് ജോസ് രണ്ടാം ദിന വിജയി.

കല്ലറ കെ സി വൈ എൽ ക്രസിതുമസിനൊരുക്കമായി നടത്തുന്ന ക്വിസ്‌മസ് എന്ന ക്വിസ് മത്സരത്തിന്റെ രണ്ടാം  ദിവസത്തെ വിജയിയായി വയനാട്ടിൽ നിന്നും ജോമിൻസ് ജോസ് തെരഞ്ഞെടുക്കപ്പെട്ടു. ഏകദേശം എഴുപതോളം  ശരി ഉത്തരം അയച്ചവരിൽ നിന്നും വികാരി ഫാ. ജോസ് കുറുപ്പന്തറ നറുക്കെടുപ്പിലൂടെ വിജയിയെ തെരെഞ്ഞെടുക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഒരു യൂണിറ്റ് ഓൺലൈൻ വഴി ലോകമെമ്പാടുമുള്ളവരെ ഒന്നിച്ച് ചേർത്ത് കൊണ്ട് ഒരു മത്സരം നടത്തുന്നത്. ഓരോ ദിനവും ഒരു ചോദ്യം വീതം 10 ദിനമാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയ്ക്ക് 200 രൂപ സമ്മാനം ലഭിക്കുന്നതാണ്.കൂടാതെ, ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന വ്യക്തിയ്ക്ക് 2000 രൂപയും സമ്മാനം ലഭിക്കുന്നതാണ്.

പ്രായമതഭേദമന്യേ ലോകമെങ്ങും ഉള്ളവർക്കൊപ്പം ഒന്നിച്ച് ഈ ക്രിസ്തുമസ് ആഘോഷിക്കുക എന്നതാണ് Jingle Bells എന്ന തങ്ങളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കൊണ്ട് ലക്ഷ്യമാകുന്നതെന്നും, ഇതിന് Quizmas എന്ന് പേര് നൽകിയിരിക്കുന്ന ഈ ഓൺലെൻ ക്വിസ് മത്സരം ഏറെ ഗുണകരമാകുമെന്നും ഏവരും ഈ മത്സരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കണമെന്നും യൂണിറ്റ് നേതൃത്വം അറിയിച്ചു.

Click here to participate in the DAY 3 Quizmas

Read more

 കെ സി സി കുമരകം യൂണിറ്റ് ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു .

കുമരകം: ക്നാനായ കത്തോലിക്കായ് കോൺഗ്രസ് കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു . ഡിസംബർ 12 ന് രാവിലെ അഞ്ചുമണിക്ക് കുമരകം പള്ളിയിൽ നിന്നും ആരംഭിച്ച തീർത്ഥാടനം ക്നാനായ സമുദായത്തിന്റെ കുടിയറ്റത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളുടെ സംഗമ വേദിയായ കൊടുങ്ങല്ലൂർ ക്നായി തൊമ്മൻ നഗർ, ക്നായി തൊമ്മന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന കൊടുങ്ങല്ലൂർ സെന്റ് തോമസ് പള്ളി, വല്ലാർ പാടത്തെ പ്രസിദ്ധമായ സെന്റ് മേരീസ് പള്ളി, പുതു വൈപ്പിൻ ബീച്ച് & എൽ എൻ ജി ടെർമിനൽ, കപ്പല്പ്പള്ളി, CMFRI മ്യൂസിയം,സെന്റ് മേരീസ് ബസിലിക്ക, കേരളാ ഹൈക്കോർട്ട്, മറൈൻ ഡ്രൈവ്, ഇടപ്പള്ളി സെന്റ് ജോർജ്ജ് പള്ളി, ലുലുമാൾ എന്നിവ സന്ദർശിച്ചു. കെ സി സി ചാപ്ലയിൻ ഫാ. ജെയിംസ് പൊങ്ങാനയുടെ നേതൃത്വത്തിൽ നിരവധി കെ സി സി അംഗങ്ങൾ തീർത്ഥാടനത്തിൽ പങ്കെടുത്തു.
Read more

കെ.സി.സി. രാജപുരം ഫൊറോനാ പ്രവർത്തനോദ്ഘാടനം നടത്തി

രാജപുരം: ക്നാനായ കത്തോലിക്ക കോൺഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോനാ കൗൺസിലും ക്നാനായ ചരിത്ര അവലോകനവും പ്രവർത്തനോദ്ഘാടനവും മാലക്കല്ലിൽ വച്ച് നടത്തി. ഫൊറോനാ വികാരി ഫാ. ഷാജി വടക്കേതൊട്ടി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Read more

പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതാഗംങ്ങളായ പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം നടത്തി.  ചൈതന്യ പാസ്റ്ററല്‍ സെന്‍്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്‍്റെ ഉദ്ഘാടനം അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ നിര്‍വ്വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. തോമസ് കോയിത്തറ, സി. മേബിള്‍ എസ്.ജെ.സി, സി. അലക്സി എസ്.വി.എം, സ്റ്റെഫി പുളിക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഗമത്തോടനുബന്ധിച്ച് “കുട്ടികളുടെ സമഗ്ര വളര്‍ച്ച ഇന്നത്തെ സമൂഹത്തില്‍ – അവസരങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ ജിന്‍സ് എന്‍. ജോസഫ് ക്ളാസ്സ് നയിച്ചു. കൂടാതെ ക്രിസ്തുമസ് ആഘോഷവും, സ്നേഹ വിരുന്നും നടത്തപ്പെട്ടു. സംഗമത്തില്‍ 55 പേര്‍ പങ്കെടുത്തു.

Read more

ചമതച്ചാൽ പള്ളിയിൽ തിരുനാളിന് കൊടിയേറി

ചമതച്ചാൽ: ചമതച്ചാൽ സെന്റ് സ്റ്റിഫൻ ദൈവാലയത്തിൽ വി. എസ്ത്തപ്പാനോസ് സഹദായുടെ തിരുനാളിനും ദൈവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കും ഇന്ന് കൊടിയേറി. വികാരി ഫാ. സുനിൽ പെരുമാനൂരിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടത്തപ്പെട്ടത്. ഡിസംബർ 26 വരെ നടത്തപ്പെടുന്ന തിരുനാളിനൊരുക്കമായി 15 (വ്യാഴം) വരെ ഫാ. ബെന്നി കന്നുവെട്ടിയേൽ നയിക്കുന്ന ധ്യാനം നടത്തപെടും. 16 മുതൽ 23 വരെ എല്ലാ ദിവസവും വി. കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. 17 ശനിയാഴ്ചയാണ് സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം നടത്തപ്പെടുക. മാർ. ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള പൊന്തിഫിക്കൽ കുർബ്ബാനയോടു കൂടിയാണ് ജൂബിലി ആരംഭിക്കുക. 24 ന് വൈകുന്നേരം 6.30 മുതൽ ക്രിസ്തുമസ് കരോളും തുടർന്ന് 12 മണിക്ക് പിറവി തിരുനാളിന്റെ കർമ്മങ്ങളും നടത്തപ്പെടും. 25 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബ്ബാന ഫാ. മാത്യുസ് വലിയ പുത്തെൻപുരയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടും, തുടർന്നു ഗ്രോട്ടോയിലേക്കും തിരിച്ചു പള്ളിയിലേക്കും പ്രദിക്ഷണങ്ങൾ നടത്തപ്പെടും. ലദീഞ്ഞിന്‌ ഫാ. ജോർജ്ജ് ഊന്നുകല്ലേലും വിശുദ്ധ കുർബ്ബാനയുടെ വാഴ്വിന് ഫാ. ജോർജ്ജ് കാപ്പുകാലായിലും കാർമികത്വം വഹിക്കും. ഫാ. ജിബിൾ കുഴിവേലിൽ തിരുനാൾ സന്ദേശം നൽകും. തിരുനാളിന്റെ മുഖ്യ ദിനമായ 26, തിങ്കളാഴ്ച പത്തുമണിക്ക് ആഘോഷമായ തിരുനാൾ റാസ ഫാ. ജോൺ പൂച്ചക്കാട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടും. ഫാ. ജേക്കബ് മൂരികുന്നേൽ, ഫാ. ജിബിൾ കുഴിവേലിൽ, ഫാ. ബിനു ചെറുകര, ഫാ. ജിൻസ് കണ്ടേക്കാട്ട് എന്നിവർ സഹ കാർമ്മികരായിരിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണവും പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും. തിരുനാൾ കർമ്മങ്ങൾക്ക് വികാരി ഫാ. സുനിൽ പെരുമാനൂർ, കൈക്കാരന്മാരായ മത്തായി നിരപ്പേൽ, ജോണ് കുന്നത്തുമലയിൽ, സിറിയക്ക് മരോട്ടികൂട്ടത്തിൽ, കൺവീനർ ജോസഫ് പുല്ലാട്ട് എന്നിവർ നേതൃത്വം നൽകും.

Read more

ഫാമിലി വിസ AD 345 : അണിയറ പ്രവർത്തകരുടെ സംഗമം ചുങ്കം പള്ളിയിൽ നടത്തി.

ചുങ്കം: ചുങ്കം കെ സി വൈ എൽന്റെ കുട്ടി ക്നായി ആണോ എന്ന ഹിറ്റ് ഷോർട്ട് ഫിലിമിന് ശേഷം, ചുങ്കം കെ സി വൈ എൽ കെ വി ടി വിയോടും G10 ക്രിയേഷൻസിനോടും ചേർന്ന് നിർമ്മിച്ച ഫാമിലി വിസ AD 345 എന്ന പുതിയ ഷോർട്ട് ഫിലിം യുട്യൂബിൽ വൻ ജനപ്രീതിയോടെ മുന്നേറ്റം തുടരുന്നതിനിടെ ഫിലിമിന്റെ അണിയറ പ്രവർത്തകർ ചുങ്കം പള്ളിയിൽ ഒന്നിച്ചുകൂടി. ഫിലിമിന്റെ ഡയറക്ടർ ജോബി ചെറുപച്ചിക്കരയുടെ നേതൃത്വത്തിൽ ഒരുമിച്ച് കൂടിയ അണിയറ പ്രവർത്തകർക്ക് ആശംസകളും അഭിനന്ദനങ്ങളുമായി, ചിത്രത്തിന്റെ തുടക്കം മുതൽ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി കൂടെ നിന്ന വികാരി ഫാ. ജോർജ്ജ് പുതുപ്പറമ്പിലും എത്തിയിരുന്നു.

ക്നാനായ സമുദായം നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും മുൻഗണന കൊടുക്കേണ്ടതായ, നാട്ടിലെ ചെറുപ്പക്കാർക്ക് വധുവിനെ കണ്ടെത്തുവാനുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും മാതാപിതാക്കളുടെ വിമുഖതയെപ്പറ്റിയും കലാ മൂല്യത്തോടെ സമൂഹ മധ്യത്തിൽ ഈ ഹ്ര്വസ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചതിൽ കൃതാർത്ഥനാണ് എന്ന് സംവിധായകൻ ജോബി ചെറുപച്ചിക്കര പറഞ്ഞു. ക്നാനായ സമൂഹം പ്രത്യേകിച്ച് മാതാപിതാക്കളും യുവതീ യുവാക്കളും ചിത്രത്തെ ഹൃദയത്തിൽ സ്വീകരിച്ചത്, ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തിന് ലഭിച്ച അംഗീകാരം ആണ് എന്ന് ആദ്ദേഹം അനുസ്മരിപ്പിച്ചു. ചിത്രം നിർമ്മിക്കുവാൻ സാങ്കേതികമായും സാമ്പത്തികമായും സഹായിച്ച എല്ലാവരെയും അദ്ദേഹം നന്ദിയോടെ ഓർക്കുന്നതായി അറിയിച്ചു. അണിയറ പ്രവർത്തകൾക്ക് ഈ ചിത്രത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി ഉപഹാരങ്ങളും സമ്മാനിച്ചു.

ചുങ്കം ഫൊറോനാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തപെട്ട കലാസന്ധ്യയിലും കെ വി ടിവി യിലുമായി ആദ്യ പ്രദർശനവും തുടർന്ന് വാരപ്പെട്ടി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചും പ്രദർശിപ്പിച്ച ഷോർട്ട് ഫിലിമിന്റെ തിരക്കഥ തയ്യാറാക്കിയത് അനിൽ ചേരിയിലാണ്. ചുങ്കം കെ സി വൈ എൽ കുടുംബത്തിലെ യുവതീ യുവാക്കൾ വേഷമിടുന്ന ഈ സംരഭത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ മൈക്കിൾ വെട്ടിക്കാട്ടും സുപ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. ക്നാനായ സമുദായത്തിനോടുള്ള സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും നേർക്കാഴ്ചയും എന്നാൽ ക്നാനായ സമുദായത്തിൽ തന്നെ ഉണ്ടായിട്ടുള്ള അപചയങ്ങളെയും തുറന്നു കാട്ടുന്ന ഈ ചിത്രം എല്ലാ ക്നാനാനായ യുവതീ യുവാക്കളും മാതാപിതാക്കളും നിർബന്ധമായും കാണേണ്ടതാണ് എന്ന് ഇതിനകം കണ്ടവരെല്ലാരും തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Read more

ജോസഫ് സൈമൺ യൂത്ത്ഫ്രണ്ട്‌ എം സംസ്ഥാന വൈസ് പ്രസിഡണ്ട്

കൂടല്ലൂർ: കൂടല്ലൂർ ഇടവക മണ്ണത്തുമാക്കിൽ ജോസഫ് സൈമൺ യൂത്ത്ഫ്രണ്ട്‌ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. കെ സി വൈ എൽ ലൂടെ വളർന്ന ജോസഫ് സൈമൺ, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലൂടെയാണ് കേരളാ കോഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് സി യിൽ പ്രവർത്തിക്കുന്നതും പിന്നീട് കെ എസ സി യുടെ സംസ്ഥാന സെക്രട്ടറിയായികൊണ്ട്. തന്റെ നേതൃപാടവം തെളിയിക്കുകയും ചെയ്തത്. സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ ജോസഫ് സൈമൺ, വർഷങ്ങളായി കോട്ടയത്തിന്റെ പ്രത്യേകിച്ച് കിടങ്ങൂർ - കൂടല്ലൂർ- മരങ്ങാട്ടുപള്ളി ഭാഗങ്ങളിലെ രാഷ്ട്രീയ -സാമൂഹിക രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ്. ജോസഫ് സൈമണ് ക്നാനായവോയിസിന്റെ അഭിന്ദനങ്ങൾ.

Read more

Copyrights@2016.