india live Broadcasting

രാജപുരം സെന്റ് പയസ് X കോളേജിൽ മനുഷ്യാവകാശ ഏകദിന പരിപാടി.

രാജപുരം സെന്റ് പയസ് X കോളേജിന് ഇത് അഭിമാന നിമിഷം. കോളേജിലെ NSS യുണിറ്റും National Human Rights Commission നും ചേർന്ന് Human Rights എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി കോളേജിൽ വച്ച് 23/12/2016 വെള്ളിയാഴിച്ചെ സംഘടിപ്പിക്കുന്നു. മുൻ കേരളം ഹൈക്കോടതി ജസ്റ്റിസ്,ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജസ്റ്റിസ് എന്നീ സ്ഥാനങ്ങളിൽ ഇരുന്നതും ഇപ്പോഴത്തെ National Human rights Commission അംഗംവും കൂടിയായ റിട്ട. ജസ്റ്റിസ് സിറിയക്ക് ജോസഫ് പരിപാടി ഉത്ഘാടനം ചെയ്ത് ക്ലാസ് നയിക്കുന്നതാണ്. ഈ പ്രോഗ്രാമിന് അദ്ധ്യഷസ്ഥാനം അലങ്കരിക്കുന്നത് കോളേജ് മാനേജർ മാർ ജോസഫ് പണ്ടാരശ്ശേരിൽലാണ്.

Read more

കല്ലറ KCYL ക്വിസ്‌മസ് : സമ്മാനം അമേരിക്കയിലേക്കും

കല്ലറ: കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ ക്രസിതുമസിനൊരുക്കമായി നടത്തി വരുന്ന ക്വിസ്‌മസ് എന്ന ക്വിസ് മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ, വിജയികളുടെ ലിസ്റ്റ് ഏഴുകടലിനക്കരെ അമേരിക്കയിലേക്കും നീളുന്നു. ഏഴാം ദിവസത്തെ വിജയിയായി കല്ലറ ഇടവകാംഗവും ന്യൂയോർക്കിൽ സ്ഥിര താമസക്കാരനുമായ (സെന്റ് സ്റ്റീഫൻസ് ക്നാനായ ചർച്ച്, ന്യൂയോർക്ക് ) സാബു തടിപ്പുഴയും ഒൻപതാം ദിനത്തെ വിജയിയായി കല്ലറ ഇടവകാംഗവും ചിക്കാഗോയിലെ സ്ഥിരതാമസക്കാരനുമായ (സെന്റ് മേരീസ് ക്നാനായ ചർച്ച് ചിക്കാഗോ) അനിൽ മറ്റത്തികുന്നേലും (ക്നാനായവോയിസ് എക്സിക്യൂട്ടീവ് എഡിറ്റർ) തെരെഞ്ഞെടുക്കപ്പെട്ടതോടെയാണ് കല്ലറ കെ സി വൈ എൽ ന്റെ സമ്മാനം അമേരിക്കൻ മണ്ണിലേക്കും എത്തുവാൻ ഇടയാക്കുന്നത്. എട്ടാം ദിവസത്തെ വിജയിയായി ന്യൂഡൽഹിയിൽ നിന്നുള്ള ബീബി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇനി ഒരു ദിവസം മാത്രം അവശേഷിക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ താലപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആദ്യമായിട്ടാണ് ഒരു യൂണിറ്റ് ഓൺലൈൻ വഴി ലോകമെമ്പാടുമുള്ളവരെ ഒന്നിച്ച് ചേർത്ത് കൊണ്ട് ഒരു മത്സരം നടത്തുന്നത്. ഓരോ ദിനവും ഒരു ചോദ്യം വീതം 10 ദിനമാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയ്ക്ക് 200 രൂപ സമ്മാനം ലഭിക്കുന്നതാണ്.കൂടാതെ, ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന വ്യക്തിയ്ക്ക് 2000 രൂപയും സമ്മാനം ലഭിക്കുന്നതാണ്. പ്രായമതഭേദമന്യേ ലോകമെങ്ങും ഉള്ളവർക്കൊപ്പം ഒന്നിച്ച് ഈ ക്രിസ്തുമസ് ആഘോഷിക്കുക എന്നതാണ് Jingle Bells എന്ന തങ്ങളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കൊണ്ട് ലക്ഷ്യമാകുന്നതെന്നും, ഇതിന് Quizmas എന്ന് പേര് നൽകിയിരിക്കുന്ന ഈ ഓൺലെൻ ക്വിസ് മത്സരം ഏറെ ഗുണകരമാകുമെന്നും ഏവരും ഈ മത്സരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കണമെന്നും യൂണിറ്റ് നേതൃത്വം അറിയിച്ചു.

Click here to participate in the DAY 10 Quizmas

Read more

ലോഗോസ് ഫാമിലി മെഗാ ബൈബിൾ ക്വിസിൻറെ ഗ്രാൻഡ് ഫിനാലെയിൽ കട്ടച്ചിറ ലാൽസനും കുടുംബത്തിനും മൂന്നാം സ്ഥാനം

കെ സി ബി സി നടത്തിയ ലോഗോസ് ഫാമിലി മെഗാ ബൈബിൾ ക്വിസിൻറെ ഗ്രാൻഡ് ഫിനാലെയിൽ കോട്ടയം അതിരൂപതയെ പ്രതിനിധീകരിച്ച് മത്സരിച്ച  കട്ടച്ചിറ ഇടവക പുത്തൻപുരയ്ക്കൽ ലാൽസൻ മാത്യു, ഭാര്യ റീന, മകൾ ലീനസ് എന്നിവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു.

Read more

കടുത്തുരുത്തി കെ.സി.വൈ.എൽ സംഘടിപ്പിച്ച "എഴുപതുകൾക്കപ്പുറം" ശ്രദ്ധേയമായി

കടുത്തരുത്തി: കെ.സി.വൈ.എൽ കടുത്തരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ എഴുപത് വയസ്സിന് മുകളിൽ പ്രായമായ എല്ലാ അപ്പച്ചന്മാരെയും അമ്മച്ചിമാരെയും സംഘടിപ്പിച്ച് കൊണ്ട് "എഴുപതുകൾക്കപ്പുറം" എന്ന പരിപാടി നടത്തുകയുണ്ടായി. യുവജനങ്ങളുടെ നേതൃത്വത്തിൽ പ്രായമായ എല്ലാ അപ്പച്ചന്മാരെയും അമ്മച്ചിമാരെയും രണ്ടാമത്തെ വി.കുർബാനയിൽ എത്തിക്കുകയും കുമ്പസാരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇടവക വികാരി ഫാ.മാത്യു മണക്കാട്ടും കെസിവൈഎൽ യൂണിറ്റ് ചാപ്ലൈൻ ഫാ.സന്തോഷ് മുല്ലമംഗലത്തും ചേർന്ന് എല്ലാവർക്കും സ്നേഹോപഹാരമായി കൊന്തകൾ നല്കി ആദരിച്ചു.

പരിപാടികൾക്ക് യൂണിറ്റ് ഡയറക്ടർ ടോജി പുഴക്കരോട്ട്, സിസ്റ്റർ അഡ്വൈസർ സി.പവിത്ര, യൂണിറ്റ് പ്രസിഡൻറ് ചിക്കു ചാക്കോ, മറ്റ് കെ സി വൈ എൽ ഭാരവാഹികൾ, യൂണിറ്റ് മെമ്പേഴ്സ് എന്നിവർ നേതൃത്വം നല്കി. ഇതുപോലൊരു പരിപാടി വൻവിജയമാക്കി തീർത്ത എല്ലാ ഇടവക ജനങ്ങൾക്കും കെ.സി.വൈ.എൽ. യൂണിറ്റ് പ്രസിഡന്റ് ചിക്കു ചാക്കോ നന്ദിയർപ്പിച്ചു.

Read more

ക്നാനായ കത്തോലിക്കാ കോൺഗ്രസിന് വർക്കിംഗ് കമ്മിറ്റി അംഗങ്ങങ്ങളെ തെരഞ്ഞെടുത്തു

കോട്ടയം: ക്നാനായ കത്തോലിക്കാ കോൺഗ്രസിന് നാലു വർക്കിംഗ് കമ്മിറ്റി അംഗങ്ങളെയും കൾച്ചറൽ സൊസൈറ്റി കൺവീനറെയും തെരഞ്ഞെടുത്തു.

രാജു ആലപ്പാട്ട് (സംക്രാന്തി), ജോൺ തെരുവത്ത് (പറമ്പഞ്ചേരി), ജോൺ പൂച്ചക്കാടൻ (ബ്രഹ്മമംഗലം), ബിനു കല്ലേലിൽമണ്ണിൽ (റാന്നി) എന്നിവരാണ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ. ബിനോയി ഇടയാടിയിലാണ് (പൈങ്ങളം) കൾച്ചറൽ സൊസൈറ്റി കൺവീനർ. ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന വർക്കിംഗ് കമ്മിറ്റിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

അതിരൂപത പ്രസിഡന്റ് സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളിൽ, സാബു മുണ്ടകപറമ്പിൽ, ബാബു കദളിമറ്റം, തുഫാൻ തോമസ്, ജേക്കബ് വാണിയംപുരയിടം, പ്രഫ.തോമസ് മുല്ലപ്പള്ളിൽ, ജോസ് കുര്യൻ തൊട്ടിയിൽ, ബേബി മുളവേലിപ്പുറം എന്നിവർ ആശംസകൾ നേർന്നു.

Read more

ചെർപ്പുങ്കലിൽ KCC ഭാരവാഹികൾക്ക് സ്വീകരണവും, പ്രവർത്തനോദ്ഘാടനവും നടത്തി

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ കല്ലൂർ പള്ളിയിലെ കെ സി സി യുടെ ആഭിമുഖ്യത്തിൽ കെ സി സി യുടെ പുതിയ നേതൃത്വത്തിന്റെ ഔപചാരികമായ പ്രവർത്തനോദ്ഘാടനവും കെ സി സി യുടെ പുതിയ അതിരൂപതാ നേതൃത്വത്തിന് സ്വീകരണവും നടത്തി. പാരിഷ് ഹാളിൽ കൂടിയ സമ്മേളനത്തിൽ കെ സി സി ചേർപ്പുങ്കൽ പ്രസിഡണ്ട് സണ്ണി കാഞ്ഞിരത്തിനാൽ അധ്യക്ഷത വഹിച്ചു. സഭയും സമുദായവും യോജിച്ചു പ്രവർത്തിച്ചുകൊണ്ട്, ക്നാനായ സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് കെ സി സി യുടെ പ്രഖയാപിത ലക്ഷ്യം എന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു. യൂണിറ്റ് തലത്തിലും, ഫൊറോനാ തലത്തിലും അതിരൂപതാ തലത്തിലും കെ സി സി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിരൂപതയിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കെ സി സി യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ ഭാരവാഹികൾക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. കെ സി സി അതിരൂപതാ പ്രസിഡണ്ട് സ്റ്റെഫാൻ ജോർജ്ജ് മുഖ്യാതിഥിയായി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ സി സി അതി രൂപതാ നേതൃത്വത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കെ സി സി ചേർപ്പുങ്കൽ യൂണിറ്റ് പ്രസിഡണ്ട് സണ്ണി കാഞ്ഞിരത്തിനാൽ, വൈസ് പ്രസിഡണ്ട് എബ്രഹാം തോട്ടുപുറത്ത്, സെക്രട്ടറി ബേബി മുളവേലി പുറത്ത്, ജോയിന്റ് സെക്രട്ടറി ജോസ് പൂവത്തുങ്കൽ, ട്രഷറർ മാത്യു നെടുവേലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

Read more

പടമുഖം ഫൊറോനാ വിമൻസ് ഫോറം കരോൾ മത്സരം: തടിയമ്പാട് ജേതാക്കൾ

കട്ടപ്പന: പടമുഖം ഫൊറോനാ K C W A യുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കരോൾ മത്സരം നടത്തി. കട്ടപ്പനയിൽ വച്ച്, ക്രിസ്തുമസിന്റെ സന്ദേശവും ആഘോഷവും ഗൃഹാതുരുത്വവും തുളുമ്പിനിന്ന മത്സരത്തിൽ ഫൊറോനായിലെ എല്ലാ ഇടവകകളിലും നിന്നും, വാശിയോടും സൗഹാർദത്തോടും കൂടി വനിതകൾ മത്സരിച്ചപ്പോൾ, അവസാന വിജയം തടിയമ്പാട് യൂണിറ്റ് സ്വന്തമാക്കി. പടമുഖം യൂണിറ്റ് രണ്ടാം സ്ഥാനവും കട്ടപ്പന യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. താളത്തിലും ലയത്തിലും നിരവധി ക്രിസ്തുമസ് ഗാനങ്ങൾ ഒഴുകിയിറങ്ങിയ കട്ടപ്പനയിലെ വേദി, അക്ഷരാർത്ഥത്തിൽ ക്രിസ്തുമസിന്റെ നിറമായ ചുവപ്പിൽ കുളിച്ചുകൊണ്ടു, ക്രിസ്തുമസ് എന്ന മഹോത്സവത്തിന്റെ പ്രതീതി എല്ലാ അർത്ഥത്തിലും ജനിപ്പിച്ചു. മത്സരങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം കട്ടപ്പന വികാരി ഫാ. ഷിജോ കുഴിപ്പള്ളി നിർവ്വഹിച്ചു.

Read more

ഒളശ്ശ KCYL രോഗീശുശ്രൂഷാ ദിനം സംഘടിപ്പിച്ചു

ഒളശ്ശ: കെ സി വൈ എൽ ന്റെ, നേതൃത്വത്തിൽ കെ സി ഡബ്ല്യു എ, ലീജിൻ ഓഫ്‌ മേരി. കെ സി സി എന്നീ സംഘടനകളുടെ സഹകരണത്തോടെ എല്ലാ വർഷവും നടത്തി വരാറുള്ള രോഗീശുശ്രൂഷാ ദിനം സംഘടിപ്പിച്ചു. പള്ളിയിൽ വരുവാനും വി.കുർബാനയർപ്പിക്കുവാനും ആരോഗ്യം അനുവദിക്കാതിരുന്ന പ്രായമായവരും രോഗികളുമായവർക്ക്‌ അനുഗ്രഹത്തിന്റെയും ആശ്വാസത്തിന്റെയും പോയ കാലത്തിന്റെ സമരണപുതുക്കലിന്റെയും വേദിയായി ഈ ദിനം മാറി. തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയംഗങ്ങളുടെ മേൽനോട്ടത്തിൽ ഓരോരുത്തരെയും വീട്ടിൽ പോയി വണ്ടിയിൽ പള്ളിയിൽ എത്തിച്ചു, കുമ്പസാരത്തിനും വി.കുർബാനക്കും ശേഷം കാപ്പി സൽക്കാരവും നടത്തി. വാർദ്ധക്യത്തിന്റെയും രോഗത്തിന്റെയും വേദനയിൽ കഴിഞ്ഞിരുന്നവർക്ക്‌ ആത്മീയ സന്തോഷത്തിന്റെ നിർവ്വൃതിയിൽ തുറന്ന് ചിരിക്കുവാൻ ഈ സംഗമം സഹായകമായി. വികാരി ഫാ. മാത്യു കുരിയത്തറ, തോമസ്‌ കെ തോമസ്‌ കുന്നുമ്പുറം, സിജിൻ ഒളശ്ശ, ജോസ്‌ നാരയണത്തുപറമ്പിൽ, അനിറ്റ്‌ കിഴക്കേപ്പറമ്പിൽ, സിജു കളപ്പുരക്കുന്നുമ്പുറം, റ്റോണി സൈമൻ, ഐശ്വര്യ, ചഞ്ചൽ, ചിന്നമ്മ പുതിയിടത്തുശ്ശേരിൽ, നിർമ്മല ഐക്കരമണലേൽ, ഷെറി തണ്ണിക്കരിയിൽ, എന്നിവർ പരിപാടികൾക്ക്‌ നേതൃത്വംനൽകി.

Read more

കെ സി വൈ എൽ S H Mount യൂണിറ്റ് വ്യക്തിത്വ വികസന സെമിനാർ നടത്തി

കെ സി വൈ എൽ S H Mount യൂണിറ്റിന്റെ നേതൃത്വത്തിൽ പള്ളിയിൽ വ്യക്തിത്വ വികസന സെമിനാർ നടത്തി. സി:നിക്കോൾ ക്ലാസ് നയിച്ചു, പ്രസിഡന്റ് പ്രിൻസ് ബാബു ചുങ്കത്തറ അധ്യക്ഷത വഹിച്ചു. സി : റേച്ചൽ , ജോസഫ് പുത്തൻപുരയ്ക്കൽ, മാത്യു പാറയ്ക്കൽ, സച്ചിൻ അരങ്ങത്തു എന്നിവർ നേതൃത്വം നൽകി.

Read more

ഉഴവൂർ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

ഉഴവൂർ: ഉഴവൂർ കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനായ അലമാര ആഭിമുഖ്യത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. അല്മാസ് ചെയർമാൻ ശ്രീ ഫ്രാൻസിസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സംഗമത്തിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ യും നിയമ സഭയിലെ ഗർജ്ജിക്കുന്ന സിംഹവുമായ പി സി ജോർജ് MLA നിർവഹിച്ചു. ഉഴവൂർ കോളേജ് ഉഴവൂർ പ്രദേശത്തിനെന്നല്ല, കോട്ടയം ജില്ലക്കും സമീപ പ്രദേശങ്ങൾക്കും വിദ്യാഭ്യാസ മേഖലയിൽ നൽകിയ അതുല്യമായ സംഭാവനകളെ ശ്രീ ഫ്രാൻസിസ് കിഴക്കേക്കുറ്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു. നിരവധി പേർക്ക് ഉപരിപഠനത്തിനും ഉപജീവനത്തിനും സഹായിച്ച ഉഴവൂർ കോളേജിലൂടെ വളർന്നവർക്ക് ഈ കോളേജിനെയും ഉഴവൂർ പ്രദേശത്തെയും ഒരിക്കലും വിസമരിക്കുവാൻ സാധിക്കില്ല എന്ന് അദ്ദേഹം അനുസ്മരിച്ചു. വിവിധ വിദേശ രാജ്യങ്ങളിലടക്കം പടർന്നു പന്തലിച്ചു കിടക്കുന്ന അല്മാസിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.കോളേജ് പ്രിൻസിപ്പൾ പ്രാഫസർ മേഴ്‌സി, മുൻ പ്രിൻസിപ്പൽമാരായ, ഫാദർ ലൂക്ക് പുതിയകുന്നേൽ, പ്രഫസർ ഫ്രാൻസിസ്, സ്റ്റീഫൻ ചാഴികാടൻ, തുടങ്ങിയവർ ആശംകൾ നേർന്ന് സംസാരിച്ചു. നിരവധി പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.

Read more

കിടങ്ങൂർ അതിരൂപതാ തല കരോൾഗാന മത്സരം: ചേർപ്പുങ്കൽ യൂണിറ്റ് വിജയികൾ

കിടങ്ങൂരിൽ നടന്ന അതിരൂപതാതല കരോൾ ഗാന മത്സരം ഉജ്ജ്വലമായി പര്യവസാനിച്ചു. ക്രിസ്തുമസിന്റെ സന്ദേശവും ആഘോഷവും ഗൃഹാതുരുത്വവും തുളുമ്പിനിന്ന മത്സരത്തിൽ അതിരൂപതയിലെ നിരവധി യൂണിറ്റുകളും സ്ഥാപനങ്ങളും വാശിയോടും സൗഹാർദത്തോടും കൂടി മത്സരിച്ചപ്പോൾ, അവസാന വിജയം കെ സി വൈ എൽ ചേർപ്പുങ്കൽ കല്ലൂർ യൂണിറ്റ് സ്വന്തമാക്കി. കാരിത്താസ് നേഴ്‌സിങ് കോളേജ് രണ്ടാം സ്ഥാനവും ബി സി എം കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. താളത്തിലും ലയത്തിലും നിരവധി ക്രിസ്തുമസ് ഗാനങ്ങൾ ഒഴുകിയിറങ്ങിയ കിടങ്ങൂരിലെ വേദി, അക്ഷരാർത്ഥത്തിൽ ക്രിസ്തുമസിന്റെ നിറമായ ചുവപ്പിൽ കുളിച്ചുകൊണ്ട് ക്രിസ്തുമസ് എന്ന മഹോത്സവത്തിന്റെ പ്രതീതി എല്ലാ അർത്ഥത്തിലും ജനിപ്പിച്ചു. പുഞ്ചിരി തൂകുന്ന മാലാഖമാരും, ക്രിസ്തുമസ് പാപ്പാമാരുമൊക്കെ ക്രിസ്തുമസ് കരോൾ ഗാന മത്സരത്തെ മികവുറ്റതാക്കി. കെ സി സി അതിരൂപത പ്രസിഡണ്ട് സ്റ്റീഫൻ ജോർജ്ജ്, കെ സി വൈ എൽ അതിരൂപതാ ചാപ്ലയിൻ ഫാ. സൈമൺ പുല്ലുകാട്ട്, കെ സി വൈ എൽ ഫൊറോനാ ചാപ്ലയിൻ ഫാ. മൈക്കിൾ നെടുംതുരുത്തിപുത്തെൻപുരയിൽ,കെ സി വൈ എൽ അതിരൂപതാ സെക്രട്ടറി ബിബീഷ് ഒലിക്കമുറിയിൽ, ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആൾ ഇന്ത്യ കാത്തലിക്ക് യൂണിയൻ പ്രതിനിധി ബേബി മുളവേലിപ്പുറത്ത് എന്നിവർ സമ്മാന ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read more

KCYL പടമുഖം ഫൊറോനാ ഷട്ടിൽ & ചെസ് ടൂർണമെന്റ്: തടിയമ്പാടും NR സിറ്റിയും ചാമ്പ്യന്മാർ

സേനാപതി: സേനാപതിയിൽ വച്ച് നടത്തപ്പെട്ട കെ സി വൈ എൽ പടമുഖം ഫൊറോനാ ഷട്ടിൽ ടൂർണമെന്റിലെ ചെസ് ടൂര്ണമെന്റിലും യഥാക്രമം തടിയമ്പാടും എൻ ആർ സിറ്റിയും ചാമ്പ്യന്മാരായി. ശക്തമായ മത്സരത്തിൽ തെള്ളിത്തോട് ടീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് തടിയമ്പാട് ടീം ഷട്ടിൽ ടൂർണമെന്റിൽ ഒന്നാം സമ്മാനമായ 3001 രൂപ കരസ്ഥമാക്കിയത്. പടമുഖം ടീം  മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചക്കുപള്ളം ടീം  പ്രത്യേക പ്രശംസയ്ക്ക് അർഹരായി. ചെസ് ടൂർണമെന്റിൽ പടമുഖം യൂണിറ്റ് എൻ ആർ സിറ്റി യൂണിറ്റിന് പിറകിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടൂർണമെന്റിന് കെ സി വൈ എൽ പടമുഖം ഫൊറോനാ ചാപ്ലയിൻ ഫാ. സൈമൺ വെള്ളിയെപ്പള്ളിലിന്റെ മേൽനോട്ടത്തിൽ ഫൊറോനാ പ്രസിഡണ്ട് നിധിൻ ലൂക്കോസ് നന്ദിക്കുന്നേൽ, സെക്രട്ടറി ലിന്റോ സ്റ്റീഫൻ, വൈസ് പ്രസിഡണ്ട് ഡിൻസ് തടിയംപാട്, ട്രഷറർ ടിജോ പൂതാളിൽ, സേനാപതി യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നൽകി.  

Read more

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിൽ പൂർവ വിദ്യാർത്ഥി സംഘടനാ രൂപീകരിക്കുന്നു.

കല്ലറ: കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഒന്നിപ്പിച്ചുകൊണ്ടു പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് രൂപം കൊടുക്കുന്നു. വര്ഷങ്ങളായി കല്ലറയുടെ പുരോഗതിയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിക്കൊണ്ടു, വിദ്യാഭ്യാസ രംഗത്ത് പുത്തെൻ ഉണർവ് നൽകിയ ഈ വിദ്യാലയത്തിൽ പഠിച്ച എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ഒന്നിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തപെടുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടനം ഡിസംബർ 27 നു സ്‌കൂൾ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സ്‌കൂളിന്റെ പ്രഥമ വിദ്യാർത്ഥിയും കോട്ടയം അതിരൂപതാ വൈദീകനുമായ ഫാ. സൈമൺ പഴുക്കായിൽ നിർവ്വഹിക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഈ ഉദ്യമത്തിൽ പങ്കാളികളായി ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് സ്‌കൂൾ ഹെഡ് മാസ്റ്റർ ആർ സി വിൻസന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447166713, 9447598588.

Read more

ഫുഡ്ബോളിൽ ക്നാനായക്കാരൻ ഉൾപ്പെട്ട കോട്ടയത്തിന്റെ ടീമിന് ചരിത്ര വിജയം

കോട്ടയം: അറ നൂറ്റാണ്ടിനിടെ ആദ്യമായി കോട്ടയം ജില്ലാ ഫുട്ബോൾ ടീം സംസ്ഥാന ഫുട്ബോൾ ചാമ്പ്യന്മാരായാപ്പോൾ, ക്നാനായ സമുദായത്തിനും ഇത് അഭിമാന നിമിഷം. ക്നാനായ സമുദായത്തിന്റെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കാവുന്ന കോട്ടയം ജില്ലാ ടീമിൽ നിർണ്ണായക ശക്തിയായി ഒരു ക്നാനായ യുവാവും ഉണ്ടായിരുന്നു. കുറുമുള്ളൂർ സ്വദേശി ജോർജ് വി എസ് വള്ളുശ്ശേരിക്കെട്ടിൽ . കുറുമുള്ളൂർ കെ സി വൈ എൽ അംഗം കൂടിയായ ജോർജ് വള്ളുശ്ശേരിക്കെട്ടിൽ, കേരളാ ഫുടബോൾ ടീം അംഗം കൂടിയാണ്.  കോട്ടയം ബസേലിയസ് കോളേജിലെ വിദ്യാർത്ഥിയായ ജോർജ്ജ് , പ്രൊഫഷണൽ ഫുടബോളിൽ വളർന്നു വരുന്ന താരവും കൂടിയാണ്. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഫുട്‍ബോള് ടൂര്ണമെന്റുകളിലും നിര സാന്നിധ്യമായി കരുത്ത് തെളിയിച്ചിട്ടുള്ള ജോർജ്ജ് ഉൾപ്പെടെയുള്ള കോട്ടയം ടീം, വയനാട്ടിലെ അരപ്പറ്റയിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരിനെ 3-0 ത്തിനു തകർത്തതുകൊണ്ടാണ് ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്. സെമിയിൽ ഇതേപോലെ തന്നെ ശക്തരായ തിരുവനന്തപുരത്തെയും പരാജയപ്പെടുത്തിയിരുന്നു. നിരവധി അന്താരാഷ്‌ട്ര - ദീശീയ കളിക്കാരെ സമ്മാനിച്ച കോട്ടയം ജില്ലക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പ് എന്ന പട്ടം കരസ്ഥമാക്കുവാൻ കഴിഞ്ഞത് നീണ്ട 52 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്. കഴിഞ്ഞ മൂന്നു തവണയും രണ്ടാം സ്ഥാനക്കാരായിരുന്നു കോട്ടയം ടീം. ശക്തരായ മലപ്പുറവും കാസർകോടുമാണ് മുൻ വർഷങ്ങളിൽ പരാജയപ്പെടുത്തിയത്.വിജയിച്ച ടീമിലെ 14 പേരും ബസേലിയസ് കോളേജിൽ നിന്നുള്ളവരാണ്. 

Read more

ക്‌നാനായ സമുദായത്തിന്റെ മിഷനറി ചൈതന്യം തുടരണം - മാര്‍ മാത്യു മൂലക്കാട്ട് LIVE on KVTV

കോട്ടയം: പ്രേക്ഷിത കുടിയേറ്റ പാരമ്പര്യമുള്ള ക്‌നാനായ സമുദായത്തിന്റെ പ്രേക്ഷിത ചൈത്യന്യം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അല്‍മായ ആത്മീയ സംയുക്ത നേതൃത്വത്തില്‍ കേരളത്തില്‍ കുടിയേറിയ ക്‌നാനായ സമുദായത്തിന്റെ മഹത്തായ പ്രേക്ഷിത ചൈതന്യം തുടര്‍ന്നും അല്‍മായ നേതൃത്വത്തില്‍ പ്രാവര്‍ത്തിക മാക്കണമെന്ന് അദ്ദഹം ഉത്‌ബോധിപ്പിച്ചു. കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സമിതി ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ക്‌നാനായ ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപത പ്രസിഡന്റ് ശ്രീ. സ്റ്റീഫന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊഫ. ജോയി മുപ്രാപ്പള്ളി, ഷൈജി ഓട്ടപ്പള്ളി, സാബു മുണ്ടകപ്പറമ്പില്‍, ബാബു കദളിമറ്റം, തൂഫാന്‍ തോമസ്, പ്രൊഫ. തോമസ് മുല്ലപ്പള്ളി, ജേക്കബ് വാണിയം പുരയിടം, ജോസ് തൊട്ടിയില്‍, ബേബി മുളവേലിപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത തലത്തില്‍ ഇടവക ഫൊറോനാ രൂപതാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ രേഖ ശില്പശാലയില്‍ അവതരിപ്പിച്ചു. പുതിയ കേന്ദ്രഭാരവാഹികളുടെ സ്ഥാനാരോഹണം ശില്പശാലയില്‍ നടന്നു

Read more

ചമതച്ചാൽ പള്ളിയുടെ സുവർണ ജൂബിലി ഉദ്ഘാടനം മാർ. ജോസഫ് പണ്ടാരശ്ശേരിയിൽനിർവ്വഹിച്ചു

ചമതച്ചാൽ: ചമതച്ചാൽ സെന്റ് സ്റ്റിഫൻ ദൈവാലയത്തിൽ ദൈവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഡിസംബർ 12 ന് കോടിയേറിയ തിരുനാളിന്റെ തുടർച്ചയായി ഇന്ന് (17 ശനിയാഴ്ച) യാണ് സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം നടത്തപ്പെട്ടത് . മാർ. ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള പൊന്തിഫിക്കൽ കുർബ്ബാനയോടു കൂടിയാണ് ജൂബിലി ആരംഭിച്ചത്. കുർബ്ബാനയ്ക്ക് ശേഷം അഭി. പിതാവ് നിലവിളക്ക് കൊളുത്തി ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

വി. എസ്ത്തപ്പാനോസ് സഹദായുടെ തിരുനാളിനൊരുക്കമായി 15 (വ്യാഴം) വരെ ഫാ. ബെന്നി കന്നുവെട്ടിയേൽ നയിച്ച ധ്യാനം നടത്തപെട്ടിരുന്നു. 23 വരെ എല്ലാ ദിവസവും വി. കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. 24 ന് വൈകുന്നേരം 6.30 മുതൽ ക്രിസ്തുമസ് കരോളും തുടർന്ന് 12 മണിക്ക് പിറവി തിരുനാളിന്റെ കർമ്മങ്ങളും നടത്തപ്പെടും. 25 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബ്ബാന ഫാ. മാത്യുസ് വലിയ പുത്തെൻപുരയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടും, തുടർന്നു ഗ്രോട്ടോയിലേക്കും തിരിച്ചു പള്ളിയിലേക്കും പ്രദിക്ഷണങ്ങൾ നടത്തപ്പെടും. ലദീഞ്ഞിന്‌ ഫാ. ജോർജ്ജ് ഊന്നുകല്ലേലും വിശുദ്ധ കുർബ്ബാനയുടെ വാഴ്വിന് ഫാ. ജോർജ്ജ് കാപ്പുകാലായിലും കാർമികത്വം വഹിക്കും. ഫാ. ജിബിൾ കുഴിവേലിൽ തിരുനാൾ സന്ദേശം നൽകും. തിരുനാളിന്റെ മുഖ്യ ദിനമായ 26, തിങ്കളാഴ്ച പത്തുമണിക്ക് ആഘോഷമായ തിരുനാൾ റാസ ഫാ. ജോൺ പൂച്ചക്കാട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടും. ഫാ. ജേക്കബ് മൂരികുന്നേൽ, ഫാ. ജിബിൾ കുഴിവേലിൽ, ഫാ. ബിനു ചെറുകര, ഫാ. ജിൻസ് കണ്ടേക്കാട്ട് എന്നിവർ സഹ കാർമ്മികരായിരിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണവും പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും. തിരുനാൾ കർമ്മങ്ങൾക്ക് വികാരി ഫാ. സുനിൽ പെരുമാനൂർ, കൈക്കാരന്മാരായ മത്തായി നിരപ്പേൽ, ജോണ് കുന്നത്തുമലയിൽ, സിറിയക്ക് മരോട്ടികൂട്ടത്തിൽ, കൺവീനർ ജോസഫ് പുല്ലാട്ട് എന്നിവർ നേതൃത്വം നൽകും.

Read more

ഇന്ന് ISL ഫൈനൽ. ഉഴവൂർ KCYL മത്സരം കാണുവാൻ അവസരം ഒരുക്കുന്നു.

ഉഴവൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് (ഞായറാഴ്ച) വൈകുന്നേരം വിസിൽ മുഴങ്ങുമ്പോൾ ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധ കൊച്ചിയെലേക്ക്. ആവേശപ്പോരാട്ടം നേരിട്ട് കാണുവാൻ സാധിക്കാത്തവർക്കായി, ആവേശം ഒട്ടും ചോരാതെ, കാളി കാളി ബിഗ് സ്‌ക്രീനിൽ കാണുവാൻ ഉഴവൂർ കെ സി വൈ എൽ അവസരം ഒരുക്കുന്നു. കമോൺട്ര ബ്ലാസ്റ്റേഴ്‌സ് എന്ന പേരിൽ ഉഴവൂർ പാരീഷ് ഹാളിനെ മഞ്ഞയിൽ മുക്കികൊണ്ടാണ് ആവേശ പോരാട്ടം ഉഴവൂർ കെ സി വൈ എൽ നാട്ടിലേക്ക് എത്തിക്കുന്നത്. വൈകുന്നേരം ഏഴുമണി മുതൽ മത്സരം ബിഗ് സ്‌ക്രീനിൽ കാണുവാനുള്ള അവസരമാണ് ഒരുക്കുന്നത്. ഫുഡ്‌ബോൾ പ്രേമികൾ ഏറെയുള്ള ഉഴവൂരിന്റെ മനമറിഞ്ഞുകൊണ്ട് കെ സി വൈ എൽ നടത്തുന്ന ഈ പരിപാടിയുൾപ്പെടെ എന്നും വ്യത്യസ്‍തമായ പരിപാടികളുമായി ലോകമേപാടുമുള്ള ക്നാനായ യുവജനങ്ങൾക്ക് മാതൃകയായി മാറിക്കഴിഞ്ഞിരിക്കുന്ന ഉഴവൂർ കെ സി വൈ എൽ ന്റെ പ്രവർത്തനങ്ങൾക്ക് ചാപ്ലയിൻ ഫാ. തോമസ് പ്രാലേൽ, അസി. ചാപ്ലയിൻ ഫാ. മാത്യു വട്ടുകുളങ്ങര, ഡയറക്ടർ സജോ വേലിക്കെട്ടേൽ, സി. അഡ്വൈസർ സിസ്റ്റർ അയോണ എന്നിവരുടെ മേൽനോട്ടത്തിൽ ജോമി ജോസ് കൈപ്പാറേട്ട് (പ്രസിഡണ്ട്), ആൽവിൻ അലോഷ്യസ് കുഴിപ്ലാക്കിൽ (സെക്രട്ടറി), ജോയൽ കുര്യൻ കുഴിപ്പിള്ളിൽ (ട്രഷറർ), അന്ന ഗ്രിഗോറിയസ് മുടക്കോടിൽ (വൈസ് പ്രസിഡണ്ട്), മിന്നു ഷാജു വേരുകടപ്പനാൽ (ജോ. സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്നു.

Read more

കല്ലറ KCYL ക്വിസ്‌മസ് : KCYL അതിരൂപതാ പ്രസിഡണ്ട് ആറാം ദിന വിജയി

കല്ലറ: കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ ക്രസിതുമസിനൊരുക്കമായി നടത്തി വരുന്ന ക്വിസ്‌മസ് എന്ന ക്വിസ് മത്സരത്തിന്റെ ആറാം ദിവസത്തെ വിജയിയായി KCYL കോട്ടയം അതിരൂപതാ പ്രസിഡണ്ട് മെൽബിൻ തോമസ് പുളിയംതൊട്ടിയിൽ തെരഞ്ഞെടുക്കപ്പെട്ടു.ഏകദേശം നൂറിലധികം ശരി ഉത്തരം അയച്ചവരിൽ നിന്നും വികാരി ഫാ. ജോസ് കുറുപ്പന്തറ നറുക്കെടുപ്പിലൂടെ വിജയിയെ തെരെഞ്ഞെടുത്തപ്പോഴാണ് സാക്ഷാൽ അതിരൂപതാ പ്രസിഡണ്ട് തന്നെ വിജയിയായത്. കല്ലറ KCYL ന്റെ ഈ നൂതന സംരംഭത്തിൽ പങ്കാളിയാവുക എന്നത് KCYL പ്രസിഡണ്ട് എന്ന നിലക്ക് അഭിമാനം പകരുന്ന ഒരു കാര്യമാണ് എന്നും എന്നാൽ നറുക്കെടുപ്പിലൂടെ മത്സരത്തിലെ വിജയി ആയി എന്നത് ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ് എന്ന് അദ്ദേഹം ക്നാനായവോയിസിനോട് പറഞ്ഞു. ഈ വിജയം കോട്ടയം അതിരൂപതയിലെ എല്ലാ യുവജനങ്ങൾക്കുമായി സമർപ്പിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.

ആദ്യമായിട്ടാണ് ഒരു യൂണിറ്റ് ഓൺലൈൻ വഴി ലോകമെമ്പാടുമുള്ളവരെ ഒന്നിച്ച് ചേർത്ത് കൊണ്ട് ഒരു മത്സരം നടത്തുന്നത്. ഓരോ ദിനവും ഒരു ചോദ്യം വീതം 10 ദിനമാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയ്ക്ക് 200 രൂപ സമ്മാനം ലഭിക്കുന്നതാണ്.കൂടാതെ, ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന വ്യക്തിയ്ക്ക് 2000 രൂപയും സമ്മാനം ലഭിക്കുന്നതാണ്. പ്രായമതഭേദമന്യേ ലോകമെങ്ങും ഉള്ളവർക്കൊപ്പം ഒന്നിച്ച് ഈ ക്രിസ്തുമസ് ആഘോഷിക്കുക എന്നതാണ് Jingle Bells എന്ന തങ്ങളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കൊണ്ട് ലക്ഷ്യമാകുന്നതെന്നും, ഇതിന് Quizmas എന്ന് പേര് നൽകിയിരിക്കുന്ന ഈ ഓൺലെൻ ക്വിസ് മത്സരം ഏറെ ഗുണകരമാകുമെന്നും ഏവരും ഈ മത്സരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കണമെന്നും യൂണിറ്റ് നേതൃത്വം അറിയിച്ചു.


Click here to participate in the DAY 8 Quizmas

Read more

കല്ലറ KCYL ക്വിസ്‌മസ് : അജോമോൻ കുമരകം അഞ്ചാം ദിവസത്തെ വിജയി

കല്ലറ: കെ സി വൈ എൽ ന്റെ ആഭിമുഖ്യത്തിൽ ക്രസിതുമസിനൊരുക്കമായി നടത്തി വരുന്ന ക്വിസ്‌മസ് എന്ന ക്വിസ് മത്സരത്തിന്റെ അഞ്ചാം ദിവസത്തെ വിജയിയായി കുമരകം സ്വദേശിയും സൗദി അറേബ്യായിൽ ജോലിചെയ്യുന്ന കുമരകം സ്വദേശി അജോമോൻ ജോയി വിജയിയായി.ഏകദേശം നൂറിലധികം ശരി ഉത്തരം അയച്ചവരിൽ നിന്നും വികാരി ഫാ. ജോസ് കുറുപ്പന്തറ നറുക്കെടുപ്പിലൂടെ വിജയിയെ തെരെഞ്ഞെടുക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഒരു യൂണിറ്റ് ഓൺലൈൻ വഴി ലോകമെമ്പാടുമുള്ളവരെ ഒന്നിച്ച് ചേർത്ത് കൊണ്ട് ഒരു മത്സരം നടത്തുന്നത്. ഓരോ ദിനവും ഒരു ചോദ്യം വീതം 10 ദിനമാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയ്ക്ക് 200 രൂപ സമ്മാനം ലഭിക്കുന്നതാണ്.കൂടാതെ, ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന വ്യക്തിയ്ക്ക് 2000 രൂപയും സമ്മാനം ലഭിക്കുന്നതാണ്. പ്രായമതഭേദമന്യേ ലോകമെങ്ങും ഉള്ളവർക്കൊപ്പം ഒന്നിച്ച് ഈ ക്രിസ്തുമസ് ആഘോഷിക്കുക എന്നതാണ് Jingle Bells എന്ന തങ്ങളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കൊണ്ട് ലക്ഷ്യമാകുന്നതെന്നും, ഇതിന് Quizmas എന്ന് പേര് നൽകിയിരിക്കുന്ന ഈ ഓൺലെൻ ക്വിസ് മത്സരം ഏറെ ഗുണകരമാകുമെന്നും ഏവരും ഈ മത്സരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കണമെന്നും യൂണിറ്റ് നേതൃത്വം അറിയിച്ചു.

Click here to participate in the DAY 7 Quizmas

Read more

ഏകദിന സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു

ഏകദിന സംരംഭകത്വ നൈപുണ്യ വികസന 
പരിശീലന പരിപാടി സംഘടിപ്പിച്ചു
കോട്ടയം: കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റും കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായി സഹകരിച്ച് ഏകദിന സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വ്വഹിച്ചു. വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഇത്തരം സംരംഭങ്ങള്‍ നാടിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ കൂട്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അസി. മാനേജര്‍ ശോഭനകുമാര്‍, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ചന്ദന വി.ആര്‍, മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു എന്‍. വാഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലനത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് റിസോഴ്‌സ് പേഴ്‌സണ്‍ ധനേഷ് എന്‍. രാജ് നേതൃത്വം നല്‍കി. 70 പേര്‍ പങ്കെടുത്തു.

കോട്ടയം: കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റും കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായി സഹകരിച്ച് ഏകദിന സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വ്വഹിച്ചു. വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഇത്തരം സംരംഭങ്ങള്‍ നാടിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ കൂട്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അസി. മാനേജര്‍ ശോഭനകുമാര്‍, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ചന്ദന വി.ആര്‍, മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു എന്‍. വാഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലനത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് റിസോഴ്‌സ് പേഴ്‌സണ്‍ ധനേഷ് എന്‍. രാജ് നേതൃത്വം നല്‍കി. 70 പേര്‍ പങ്കെടുത്തു.

Read more

Copyrights@2016.