india live Broadcasting

ജീവിതശൈലി രോഗനിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു.

കണ്ണൂര്‍; മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൈമറി ഹെല്‍ത്ത് ചന്ദനയ്ക്കാംപാറയുടെ സഹകരണത്തോടെ പയ്യാവൂര്‍ സെന്റ് ആന്‍സ് പാരീഷ് ഹാളില്‍ വച്ച് ജീവിതശൈലി രോഗനിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മാസ്സ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമാ ഭായി ആശംസകള്‍ അര്‍പ്പിച്ചു.ചന്ദനയ്ക്കാംപാറ പി. എച്.ഡി ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ ജെ സ്വാഗതവും മാസ്സ് കോര്‍ഡിനേറ്റര്‍ റെനി സിബി നന്ദി പറഞ്ഞു.മടമ്പം മേഖലയിലെ വിവിധ ഇടവകകളില്‍നിന്നായി 110 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Read more

പാണത്തൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ നയിറോഷ്‌നി പദ്ധതി ഉദ്ഘാനം ചെയ്തു.

രാജപുരം: കേന്ദ്ര ന്യുന പക്ഷ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാസര്‍ഗോഡ് ജില്ലയിലെ ന്യുനപക്ഷ സ്ത്രികള്‍ക്കായി നടപ്പിലാക്കിയ നയിറോഷ്‌നി പദ്ധതിയുടെ ഉദ്ഘാടനം പാണത്തൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി. ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വ്വിസ് സൊസൈറ്റി അസിസന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ അദ്ധ്യക്ഷത വഹിച്ചു. മാസ്സ് പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉളളാടപ്പുളളില്‍ പദ്ധതി വിശിദികരണം നടത്തി. ജ്ഞാന ജ്യോതി ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍ പ്രേംരാജ് സി.സി, സിസ്റ്റര്‍.ലിനറ്റ് എസ്.വി. എം, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പാണത്തൂര്‍ സെന്‍.മേരീസ് പളളി വികാരി ഫാ. ജോര്‍ജ്ജ് പളളിമല,ഫാ.ദീപു കാരക്കാട്ട്, സിസ്റ്റര്‍ ആന്‍സി എന്നിവര്‍ സന്നിഹിതരായിരുന്നു. നയിറോഷ്‌നി പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ ന്യുനപക്ഷ വിഭാഗത്തിലെ 375-വനിതകള്‍ക്ക് വിവിധ വിഷയങ്ങളില്‍ ഒരാഴ്ച്ച നിണ്ടുനില്‍ക്കുന്ന പരിശിലനപരിപാടിയാണ് സംഘടിപ്പിക്കുക. ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രികള്‍ക്ക് ലഭ്യമാക്കേണ്ടതും ഇത്മൂലം സ്ത്രികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലെക്ക് എത്തുവാനും വേണ്ട പരിശീലനങ്ങളാണ് ഈ പദ്ധതിയിലൂടെ ദേശിയ ന്യുനപക്ഷ മന്ത്രാലയം ഉദേശിക്കുന്നത്. മേല്‍പരിശീലന പരിപാടിക്ക് മാസ്സ് കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് നേതൃത്വം നല്കും. പ്രേഗ്രാമില്‍ മേരി ലൂയിസ് നന്ദി പറഞ്ഞു.

Read more

സൗജന്യ ദന്തല്‍ പരിശോധന ക്യാമ്പ് നടത്തി.

രാജപുരം: മാലക്കല്ല് കെ.സി.സി, കെ.സി.ഡബ്യു.എ, കെ.സി.വൈ.എല്‍ എന്നീ സംഘടനകളുടെയും പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. മാലക്കല്ല് പാരിഷ് ഹാളില്‍ വികാരി ഫാ. ബൈജു എടാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി. പ്രസിഡന്റ് അബ്രാഹം കടുതോടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.ഡബ്ല്യു.എ. പ്രസിഡന്റ് ശാന്തമ്മ ഷാജി, കെ.സി.വൈ.എല്‍ സെക്രട്ടറി അഞ്ചു ജേക്കബ്, ആന്റണി മഴുപ്പേല്‍, സജി കുരുവിനാവേലില്‍, കുര്യന്‍ തടത്തില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ടോമി നെടും തൊട്ടിയില്‍ സ്വാഗതവും ടോമി വാഴപ്പളളില്‍ നന്ദിയും പറഞ്ഞു.

Read more

ഉഴവൂർ കെ സി വൈ എൽ അഭിഷേകാഗ്നി യാത്ര നടത്തുന്നു.

ഉഴവൂർ: ഈ നോയമ്പ് കാലത്തു വിശ്വാസികളെ ദൈവത്തിലേക്ക് അടിപ്പിക്കുക എന്ന ലഷ്യത്തോടെ ഉഴവൂർ KCYL യൂണിറ്റ് നടത്തുന്ന അഭിഷേകാഗ്നി യാത്ര നടത്തുന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ സേവിയർഖാൻ വട്ടായിലച്ചൻ നയിക്കുന്ന ഏകദിന കൺവെൻഷനിലേക്ക് ഉഴവൂർ KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഭിഷേകാഗ്നി യാത്ര 31/03/2017 വെളിയാഴ്ച രാത്രി 9 മണിയോടുകൂടി ഇവിടെ നിന്ന് പുറപ്പെട്ട് 01/04/2017 ശനിയാഴ്ച രാത്രി 11 മണിയോടുകൂടി തിരിച്ചെത്തുന്നതാണ്. സെഹിയോൻ ധ്യാന കേന്ദ്രത്തിൽ പങ്കെടുക്കാൻ പറ്റുന്ന പ്രത്യേക ശുശ്രൂഷകൾ. പരിമിതമായ സീറ്റുകൾ മാത്രം താല്പര്യമുള്ളവർ കൊച്ചച്ചന്റെ കയ്യിലോ KCYL ഭാരവാഹികളുടെ കയ്യിലോ പേരും 500 രൂപയും കൊടുക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

9526302373

8086887674

8086266554

Read more

ജേക്കബ് തോമസ് മഞ്ഞനിക്കര തീർത്ഥയാത്ര സെന്റർ സെക്രട്ടറി.

റാന്നി: മഞ്ഞനിക്കര തീർത്ഥയാത്ര റാന്നി സെന്റർ ജനറൽ സെക്രട്ടറിയായി ശ്രീ ജേക്കബ് തോമസ് മറ്റക്കാട്ടിനെ (തോമസ് കുട്ടി) തെരെഞ്ഞെടുത്തു. ഐത്തല സെന്റ് കുറിയാക്കോസ് ക്നാനായ പള്ളി സെക്രട്ടറി, സാന്തോം റിട്രീറ് സെന്റർ പൊൻകുന്നം ( യാക്കോബായ സുറിയാനി സഭ) ഓഡിറ്റർ ഇനീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ജേക്കബ് തോമസ്. സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ടയേർഡ് സീനിയർ മാനേജർ ആണ് അദ്ദേഹം. മുൻ ക്നാനായ അസോസിയേഷൻ മെമ്പർ, ഓതറ നസ്രത്ത്‌ ആശ്രമം കമ്മറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ജയാ ജേക്കബ്, സ്റ്റേറ്റ് ബാങ്ക് കുറ്റിയ്ക്കല്‍ ബ്രാഞ്ചിലെ മാനേജരായി ജോലി ചെയ്യുന്നു. മക്കള്‍: മിഷാ തോമസ്‌ & ജേക്കബ്‌ തോമസ്‌. 

Read more

ചാമക്കാലായിൽ ലിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് 2017 മെയ് 18 മുതൽ

ചാമക്കാല പള്ളി വോളിബോള്‍ ഗ്രൗണ്ടിലെ നിറസാനിധ്യമായിരുന്ന കെ സി വൈ അംഗം ലിബിന്‍റെ സ്മരണയ്ക്കായി KCYL ചാമക്കാല യൂണിറ്റിന്‍റെയും ഇടവക ജനങ്ങളുടെയും ആഭിമുഖ്യത്തില്‍, നടത്തിവരുന്ന കോട്ടയം അതിരൂപതാതല വോളിബോള്‍ മത്സരം.2017 മെയ്‌ 18മുതൽ 21വരെ, നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ലിബിന്‍റെ ഓര്‍മ്മകള്‍ എന്നും എല്ലാവരിലും നിലനില്‍ക്കണം എന്ന ആഗ്രഹമാണ് “ലിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ്” എന്ന ആശയം ചമാക്കാലയിലെ യുവജനങ്ങളില്‍ ഉരുത്തിരിഞ്ഞത്. ഈ സംരംഭം മികച്ച രീതിയില്‍ തുടക്കം കുറയ്ക്കുവാനും പോയ വര്‍ഷങ്ങളില്‍ മികച്ച രീതിൽ നടത്തുവാനും , സ്വദേശത്തും വിദേശത്തുമുള്ള നല്ലവരായ നാട്ടുകാരുടെ സഹകരണവും പ്രോത്സാഹനവുമാണ് പ്രചോദനമായത് എന്നും കെ സി വൈ എൽ പ്രവർത്തകർ അറിയിച്ചു. മൂന്നാമത് ലിബിൻ മെമ്മോറിയൽ വോളിക്കും എല്ലാവരുടെയും സഹായ സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് ലിബിന്‍റെ ഓര്‍മയ്ക്കായുള്ള ഈ സംരംഭത്തിനായി ഒത്തുചേരുകയും, കൈകോര്‍ക്കുകയും ചെയ്തുകൊണ്ട് ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Read more

ഉഴവൂർ കെ.സി.വൈ.എല്‍ യൂണിറ്റിൻ സ്വപ്ന പദ്ധതിയായ സ്നേഹകൂടാരം ഭവന പദ്ധതിക്കു തറകല്ലിട്ടു.

ഉഴവുര്‍ : കെ.സി.വൈ.എല്‍ ഉഴവൂര്‍ യൂണിറ്റിെന്‍റ അഭിമാന നിമിഷമായി ഈ പ്രവർത്തനവർഷത്തെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ സ്നേഹകൂടാരം ഭവന പദ്ധതിക്കു ഇന്ന് മംഗളവാർത്ത തിരുനാൾ ദിനത്തിൽ യൂണിറ്റ് ചാപ്ല്യനും ഇടവക വികാരിയുമായ ഫാ.തോമസ് പ്രാലേല്‍ തറകല്ലിട്ടു. ഫാ.തോമസ് പ്രാലേൽ നേത്യത്വം നൽകിയ ശ്രശ്രൂഷയ്ക്ക് ഫാ.മാത്യു പാറടിയിൽ , സിസ്റ്റർ അയോണ , ഇടവകയിലെ വിവിധ സംഘടനാ ഭാരവാഹികൾ , യൂണിറ്റ് ഡയറക്ടർ , യൂണിറ്റ് ഭാരവാഹികൾ മറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read more

ക്ഷയരോഗ ദിനാചരണം നടത്തി

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ലോക ക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായി രാജപുരം മേഖലയിലെ സംഘങ്ങളെ ഉള്‍പ്പെടുത്തി ക്ഷയരോഗ ബോധവത്‌ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം പനത്തടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. ജി മോഹനന്‍ നിര്‍വ്വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി അസി. സെക്രട്ടറി ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മാസ്സ്‌ പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ ബോധവത്‌ക്കരണ സെമിനാര്‍ നയിച്ചു. ക്ഷയരോഗദിനാചരണത്തോടനുബന്ധിച്ച്‌ അംഗങ്ങള്‍ ക്ഷയരോഗനിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ എടുത്തു. മാസ്സ്‌ കോര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

Read more

മടമ്പം പി.കെ.എം കോളജില്‍ യു.ജി.സി ദേശീയ സെമിനാര്‍

മടമ്പം: പി.കെ.എം കോളജ്‌, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ഫിസിക്കല്‍ എഡ്യുക്കേഷന്റെ സഹകരണത്തോടെ രണ്ടാമത്തെ യു.ജി.സി ദേശീയ സെമിനാര്‍ നടത്തി.മാനേജര്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍ ഡോ. എം.കെ. അബ്‌ദുള്‍ ഖാദര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഒളിമ്പ്യന്‍ യു. വിമല്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റീഫന്‍ ടി.എ., ഡോ. പി.റ്റി. ജോസഫ്‌, കണ്‍വീനര്‍, ഡോ. അനില്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.

വിദേശപ്രതിനിധികളടക്കം കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധിപേര്‍ പങ്കെടുത്ത സെമിനാറില്‍ ഒളിമ്പ്യന്‍ യു. വിമല്‍കുമാര്‍, ആരണ്‍ലീ (മലേഷ്യ), ഡോ. ബക്ത്യാര്‍ ചൗധരി, ഡോ. ആരാധനാ ശര്‍മ്മ, ഡോ. ഫിഡ്ഡി ഡേവിഡ്‌ തുടങ്ങിയ വിദഗ്‌ധര്‍ ക്ലാസുകള്‍ നയിച്ചു.

സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റീഫന്‍ ടി.എ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രോ-വൈസ്‌ ചാന്‍സിലര്‍ ഡോ. ടി. അശോകന്‍ സന്ദേശം നല്‍കി. സിന്‍ഡിക്കേറ്റ്‌ മെംബര്‍ ഡോ. വി.എ. വില്‍സണ്‍, ഡയറക്‌ടര്‍ ഡോ. പി.റ്റി. ജോസഫ്‌, കണ്‍വീനര്‍, ഡോ. അനില്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.

Read more

സമുദായ ബോധവത്കരണ സെമിനാര്‍ നടത്തി

എസ്‌.എച്ച്‌. മൗണ്ട്‌: കെ.സി.വൈ.എല്‍ എസ്‌.എച്ച്‌. മൗണ്ട്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ക്കായി സമുദായ സ്‌നേഹം-യുവജനങ്ങളില്‍ എന്ന വിഷയത്തെ ആസ്‌പദമാക്കി എസ്‌.എച്ച്‌. മൗണ്ട്‌ എച്ച്‌.എസ്‌.എസ്‌. മുന്‍ ആക്‌ടിംഗ്‌ പ്രിന്‍സിപ്പല്‍ തോമസ്‌ ജോണ്‍ കൊപ്പുഴ ക്ലാസ്സെടുത്തു. 60 ഓളം അംഗങ്ങള്‍ പങ്കെടുത്തു. ക്ലാസ്സില്‍ ചാപ്ലെയിന്‍ റവ. ഫാ. തോമസ്‌ കീന്തനാനിക്കല്‍ ഒ.എസ്‌.എച്ച്‌ അംഗങ്ങള്‍ക്ക്‌ നോമ്പകാലസന്ദേശം നല്‍കി. പരീക്ഷാകാലത്ത്‌ വിജയം നേടുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനാപുസ്‌തകം സി. അഡൈ്വസര്‍ സി. റേച്ചല്‍ എസ്‌.വി.എം അംഗങ്ങള്‍ക്ക്‌ വിതരണം ചെയ്‌തു. പ്രസിഡണ്ട്‌ സച്ചു മഞ്ഞാങ്കല്‍ നന്ദി പ്രകാശിപ്പിച്ചു. പരിപാടികള്‍ക്ക്‌ ഭാരവാഹികള്‍ ആയ ജോം പുല്ലുകാട്ട്‌, അമിതാബ്‌ പാറയ്‌ക്കല്‍, മരിയ പടിഞ്ഞാറേകാലായില്‍, ജോയല്‍ പള്ളിപ്പറമ്പില്‍, ഏയ്‌ഞ്ചല ലിസ്‌ മുട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read more

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒളശ്ശയില്‍

കോട്ടയം; കാരിത്താസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയുടെ നേതൃത്വത്തില്‍ ഐക്കരമണലേല്‍ കുടുംബയോഗത്തിന്റെയും ഒളശ്ശ ലോക്കല്‍ കെ.എസ്.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒളശ്ശ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്‌കൂളില്‍ വച്ച് മാര്‍ച്ച് 26 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്‍ഡിയോളജി, ഓങ്കോളജി, എന്‍ഡോക്രൈനോളജി, റൂമറ്റോളജി എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. 26-ന് രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 2 മണിവരെയാണ് മെഡിക്കല്‍ ക്യാമ്പ്.
                             ഒളശ്ശയില്‍

കോട്ടയം; കാരിത്താസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയുടെ നേതൃത്വത്തില്‍ ഐക്കരമണലേല്‍ കുടുംബയോഗത്തിന്റെയും ഒളശ്ശ ലോക്കല്‍ കെ.എസ്.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒളശ്ശ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്‌കൂളില്‍ വച്ച് മാര്‍ച്ച് 26 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്‍ഡിയോളജി, ഓങ്കോളജി, എന്‍ഡോക്രൈനോളജി, റൂമറ്റോളജി എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. 26-ന് രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 2 മണിവരെയാണ് മെഡിക്കല്‍ ക്യാമ്പ്.

Read more

ഉഴവൂർ കെ സി വൈ എൽ അതിരൂപതാ സംന്യാസിനികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു.

ഉഴവൂർ: എന്നും പുതുമ നിറഞ്ഞതും നൂതനവുമായ പരിപാടികൾകൊണ്ട് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഉഴവൂർ കെ സി വൈ എൽ, അതിരൂപതയിൽ തന്നെ ആദ്യമായി അതിരൂപതയിലെ സിസ്റ്റേഴ്‍സിന് വേണ്ടി ഉപന്യാസ മതസാരം സംഘടിപ്പിക്കുന്നു. വൈദീകർക്ക് വേണ്ടി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുവാൻ മുന്നിട്ടിറങ്ങിയ ഉഴവൂരിലെ യുവജനങ്ങളുടെ ഈ പുതിയ സംരംഭം കോട്ടയം അതിരൂപതയിലെ സമർപ്പിതർക്കു പ്രാധാന്യം നൽകുകയും അവരെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്ന കെ സി വൈ എൽ യൂണിറ്റ് പ്രസിഡണ്ട് ജോമി കൈപ്പാറേട്ട് അറിയിച്ചു.. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്.

Read more

കെ സി സി ചുങ്കം ഫൊറോനാ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച കരിങ്കുന്നത്ത്. LIVE on KVTV

കരിങ്കുന്നം: ക്നാനായ കാത്തോലിക്ക കോൺഗ്രസിന്റെ ചുങ്കം ഫൊറോനയുടെയും കരിങ്കുന്നം ശാഖയുടെയും പ്രവർത്തനോദ്‌ഘാടനം മാർച്ച് 26ന് രാവിലെ 8 :30നു കരിങ്കുന്നം സെന്റ് അഗസ്റ്റിൻ പള്ളി പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. പരിപാടികൾ തത്സമയം കെവിടിവിയിലും ക്നാനായ വോയിസിലും സംപ്രേക്ഷണം ചെയ്യുന്നു. മുൻ മന്ത്രി ശ്രീ പി.ജെ . ജോസഫ് യോഗം ഉദ്ഘാടനം ചെയ്യും. തബി എരുമേലിക്കര അദ്ധ്യഷത വഹിക്കുന്ന പരുപാടിയിൽ ജോയ്‌സ് ജോർജ് എം.പി. മുഖ്യ പ്രഭാക്ഷണം നടത്തും. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാക്ഷണം നടത്തും. കെ സി സി ചുങ്കം ഫൊറോനാ സെക്രട്ടറി ജോസ് കുര്യൻ ഇഞ്ചെനാട്ട് ചുങ്കം ഫൊറോനാ കെ സി സി യുടെ പ്രവർത്തന രേഖ അവതരിപ്പിക്കും. കെ സി സി ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ക്നാനായ പാരമ്പര്യ പരിപാലന പദ്ധതി, വിദ്യാഭ്യാസ കരിയർ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനം അതിരൂആപത്താ കെ സി സി പ്രസിഡണ്ട് ശ്രീ സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ ഉദ്ഘാടനം ചെയ്യും. ആരോഗ്യ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് ചുങ്കം ഫൊറോനാ വികാരി ഫാ. ജോർജ്ജ് പുതുപ്പറമ്പിൽ ആയിരിക്കും. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ ദിലീഷ് നായർ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ തമ്പി മാനുങ്കൽ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബീനാ ബിജു, കെ സി സി അതിരൂപതാ ഭാരവാഹികളായ ഷൈജി ഓട്ടപ്പള്ളിൽ, തൂഫാൻ തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്ത് സംസാരിക്കും. ക്നാനായ തനിമയും ആചാരങ്ങളും എന്ന വിഷയത്തെ പറ്റി കരിങ്കുന്നം പള്ളി വികാരി ഫാ. തോമസ് കരിമ്പുംകാലായും, പുരാതന പാട്ടുകളെ സംബന്ധിച്ച് പ്രൊഫ. ബാബു പൂഴിക്കുന്നേലും ക്ളാസുകൾ എടുക്കും. പരിപാടികൾക്ക് തമ്പി എരുമേലിക്കരയുടെ നേതൃത്വത്തിലുള്ള കെ സി സി ചുങ്കം ഫൊറോനാ സമിതിയും, സണ്ണി കൂട്ടകല്ലുങ്കലിന്റെ നേതൃത്വത്തിലുള്ള കരിങ്കുന്നം കെ സി സി യും നേതൃത്വം നൽകും. 

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

https://www.facebook.com/KnanayaVoice/

Read more

വടക്കുമ്മുറി സാന്‍ജോ മൗ ണ്ടില്‍ നാലാം വെള്ളിയാചര ണം മനുഷ്യ സാഗരമായി

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നാലാം വെള്ളിയാചരണവും കുരിശുമല കയറ്റവും 2017 മാര്‍ച്ച് 24 ന് നടന്നു. തിരുവല്ല രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ പീലിപ്പോസ് മാര്‍ സ്തേഫാനോസ് സീറോ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.കോട്ടയം അതിരൂപതയിലെ സീറോ മലങ്കര സമൂഹത്തിന്റെ വികാരി ജനറാള്‍ വെരി. റവ. ഫാ. ലല്ലു കൈതാരം ‍ സഹ കാര്‍മ്മികരാനായിരുന്നു. വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി, ലീജിയന്‍ ഓഫ് മേരി എന്നീ സംഘടനകളുടെ കോട്ടയം അതിരൂപത സമിതി യും ഉഴവൂര്‍, മലങ്കര ഫൊറോ നകളിലെ വിവിധ ഇടവകക ളിലെ വികാരിയച്ചന്‍മാരും സമര്‍പ്പതരും ദൈവജനവും പങ്കുചേര്‍ന്നു. കോതമംഗലം രൂ പതയില്‍ നിന്നുള്ള വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി അംഗങ്ങളും തീര്‍ത്ഥാടനത്തില്‍ സജീവമായി പങ്കുചേര്‍ന്നു .

3. 30 pm ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് 5 pm ന അഭിവന്ദ്യ പീലിപ്പോസ് മാര്‍ സ്തേഫാനോസ് പീഢാനുഭവ സന്ദേശം നല്കി. സാന്‍ജോ മൗണ്ടിനുള്ള ഉഴവൂര്‍ ഇടവകയുടെ രണ്ടു ലക്ഷം രൂപ സമ്മാനം വികാരിയച്ചനും കൈക്കാരന്‍മാരും ചേര്‍ന്നും മോനിപ്പള്ളി ഇടവകയുടെ മുപ്പതിനായിരം രൂപയുടെ ചെക്ക് അസി. വികാരി ഫാ. ജീസ് ഐക്കരയും അഭിവന്ദ്യ പിതാ വി നു കൈമാറി. തുടര്‍ന്ന് വടക്കുമ്മുറി സാന്‍ജോ മൗണ്ടിനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി അഭിവന്ദ്യ പിതാവു വൃക്ഷത്തൈ നട്ടു പ്രാര്‍ത്ഥിച്ചു 5. 45 pm ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനയൂമായി ആഘോഷമായ കുരിശുമല കയറ്റം. ഫാ. സതീശ് രാമച്ചനാട്ട്, ഫാ ഷിജന്‍ പതിയില്‍, ഫാ സൈജു പുത്തന്‍പറമ്പില്‍, ‍ഫാ. അനീഷ് മുളവേലിപ്പുറത്ത്, ഫാ തോമസ് പ്രാലേല്‍, ഫാ. ജേക്കബ് വാലേല്‍ ഫാ. ജോസ് നെടുങ്ങാട്ട്, ഫാ. പ്രിന്‍സ് തൈപ്പുരയിടത്ത്, അനുഗ്രഹീതമായിരുന്നു ഈഫാ. അബ്രാഹം പുതുക്കുളം, ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍, ഫാ. ജോസഫ് മുണ്ടയ്ക്കല്,‍ ഫാ.ജോര്‍ജ് കൊച്ചുപുരയ്ക്കല്‍, ‍ ഫാ. തോമസ് കരിമ്പുംകാലായില്‍, ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ. ജോസ് പേരൂക്കരോട്ട് ഫാ. അബ്രാഹം കളരിയ്ക്കല്‍ എന്നീ വൈദികരും കൈക്കാരന്‍മാരായ മാത്യൂ കല്ലേല്‍, ജിബിന്‍ താന്നിയാമ്പാറ, കെയര്‍ ടേക്കര്‍ ടോണി പേരൂക്കരോട്ട് എന്നിവരും വിവിധ കമ്മിറ്റി അംഗങ്ങളും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. എല്ലാ തീര്‍ത്ഥാടകര്‍ക്കും നേര്‍ച്ചക്കഞ്ഞി ഒരുക്കി ഇടവക ജനം തീര്‍ത്ഥാടക രുടെ മനസ്സുകള്‍ കീഴടക്കി. ദൈവാനുഗ്രഹത്തിന്റെ ഈ വിശുദ്ധ ഭൂമികയിലേയ്ക്ക് കടന്നു വന്ന ഏവര്‍ക്കും അതോടൊപ്പം തിരുക്കർമ്മങ്ങൾ തത്സമയ സംപ്രേക്ഷണം വഴി ലോകമെമ്പാടും എത്തിച്ച ക്നാനായ വോയിസിനും വികാരി ഫാ. ഷാജി പൂത്തുറയിൽ ഹൃദ്യമായ നന്ദി അറിയിച്ചു . 

Read more

കോട്ടയം അതിരൂപതയില്‍ രണ്ട്‌ പുതിയ ഫൊറോനകള്‍ കൂടി

കോട്ടയം: കോട്ടയം അതിരൂപതയില്‍ നിലവിലുള്ള 12 ഫൊറോനകള്‍ക്കു പുറമേ അജപാലന സൗകര്യാര്‍ത്ഥം പിറവവും ബാംഗ്ലൂരും കേന്ദ്രമാക്കി രണ്ട്‌ പുതിയ ഫൊറോനകള്‍ കൂടി നിലവില്‍ വരും. കടുത്തുരുത്തി ഫൊറോനയില്‍പ്പെട്ട പിറവം, എറണാകുളം, മാങ്കിടപ്പള്ളി, വെള്ളൂര്‍, രാമമംഗലം എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ്‌ പിറവം കേന്ദ്രമായി പുതിയ ഫൊറോനയ്‌ക്ക്‌ രൂപം നല്‍കിയിരിക്കുന്നത്‌. നിര്‍ദ്ദിഷ്‌ട പിറവം ഫൊറോനയുടെ ഉദ്‌ഘാടനം മെയ്‌ 7 ന്‌ ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ ഫൊറോന കേന്ദ്രമായ പിറവം വിശുദ്ധ രാജാക്കന്മാരുടെ ദൈവാലയത്തില്‍ നിര്‍വ്വഹിക്കപ്പെടും.

കര്‍ണ്ണാടകയിലുള്ള ക്‌നാനായ കത്തോലിക്കാ ഇടവകകള്‍ ചേര്‍ത്ത്‌ രൂപം നല്‍കുന്ന ബാംഗ്ലൂര്‍ സ്വര്‍ഗ്ഗറാണി ഫൊറോനയില്‍ ബാംഗ്ലൂര്‍, നെല്ലിയാടി, കടബ, അജ്‌ക്കര്‍ എന്നീ ഇടവകകള്‍ ഉള്‍പ്പെടും. ബാംഗ്ലൂര്‍ ഫൊറോനയുടെ ഔദ്യോഗിക ഉദ്‌ഘാടനം മെയ്‌ മാസം 14-ാം തീയതി രാവിലെ 11.30 ന്‌ കടബയില്‍ സംഘടിപ്പിക്കുന്ന കര്‍ണ്ണാടക ക്‌നാനായ കത്തോലിക്കാ കുടുംബസംഗമത്തില്‍ നടത്തപ്പെടും.

പുതിയ ഫൊറോനകളുടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങുകളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌, സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, വൈദിക, പാസ്റ്ററല്‍ കൗണ്‍സില്‍, പാരിഷ്‌ കൗണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുക്കും.

Read more

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നാലാം വെള്ളിയാചരണവും കുരിശുമല കയറ്റവും ഇന്ന് . തത്സമയം കെവിടിവിയിൽ

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നാലാം വെള്ളിയാചരണവും കുരിശുമല കയറ്റവും ഇന്ന് (മാര്‍ച്ച് 24 ന്) ഉച്ച കഴിഞ്ഞ് 3.30 ന് നടക്കും. തിരുക്കർമങ്ങൾ ക്നാനായവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. തിരുവല്ല രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ പീലിപ്പോസ് മാര്‍ സ്തേഫാനോസ് സീറോ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിയ്ക്കും വികാരി ജനറാള്‍ വെരി റവ ഫാ ലല്ലു കൈതാരം ഫാ ജോര്‍ജ്ജ് കുരിശ്ശുമ്മൂ ട്ടില്‍ എന്നവര്‍ സഹകാര്‍മ്മികരായിരിയ്ക്കും വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി, ലീജിയന്‍ ഓഫ് മേരി എന്നീ സംഘടനകളുടെ കോട്ടയം അതിരൂപത സമിതിയും ഉഴവൂര്‍, മലങ്കര ഫൊറോനകളിലെ വിവിധ ഇടവകകളിലെ വികാരിയച്ചന്‍മാരും സമര്‍പ്പതരും ദൈവജനവും പങ്കെടുക്കും കോതമംഗലം രൂ പതയില്‍ നിന്നുള്ള വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി അംഗങ്ങളും തീര്‍ത്ഥാടനത്തില്‍ പങ്കുചേരും . 3. 30 pm ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് ദിവ്യകാരുണ്യ സവിധേ വി. യൗസേപ്പിതാവിന്റെ നൊവേന 5 pm ന് അഭിവന്ദ്യ പീലിപ്പോസ് മാര്‍ സ്തേഫാനോസ് പീഢാനുഭവ സന്ദേശം നല്കും. 5. 30 pm ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനയൂമായി ആഘോഷമായ കുരിശുമല കയറ്റം. എല്ലാ തീര്‍ത്ഥാടകര്‍ക്കും നേര്‍ച്ചക്കഞ്ഞി ഒരുക്കുന്നതാണ്. ദൈവാനുഗ്രഹത്തിന്റെ ഈ വിശുദ്ധ ഭൂമികയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം. 

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

https://www.facebook.com/KnanayaVoice/

Read more

റാന്നി സെന്റ് കുറിയാക്കോസ് ക്നാനായ പള്ളിയിൽ വലിയ നോമ്പ് പ്രാർത്ഥനാ സംഗമവും ആധ്യാത്മിക അഭിഷേക ധ്യാനവും ഇന്ന് മുതൽ

റാന്നി. ഐത്തല സെന്റ് കുറിയാക്കോസ്‌ ക്നാനായ പള്ളിയിൽ ഇന്ന് മുതൽ ( മാർച്ച് 23) വലിയ നോമ്പ് പ്രാർത്ഥനാ സംഗമവും ആധ്യാത്മിക അഭിഷേക ധ്യാനവും നടത്തപ്പെടുന്നു. 25 ശനിയാഴ്ച പൂർത്തിയാകുന്ന ധ്യാനം  ഉദ്ഘാടനം ചെയ്തുകൊണ്ട് അനുഗ്രഹ പ്രഭാക്ഷണം നടത്തുന്നത് അഭി. കുറിയാക്കോസ് മോർ ഇവാനിയോസ് തിരുമേനിയാണ്. സാന്തോം റിട്രീറ്റ് സെന്ററിലെ ഫാ. റ്റിജു വർഗീസ്, ബ്രദർ സണ്ണി, ചെറുകുളഞ്ഞി സെന്റ് മേരീസ് കുരിശുപള്ളിയിലെ ഫാ. മാത്യു കാവിരായിൽ, കുറിച്ചി സെന്റ് ഇഗ്‌നേഷ്യസ് ക്നാനായ പള്ളി വികാരി ഫാ. ഷാജി പുത്തെൻപുരയ്‌ക്കൽ എന്നിവർ ആദ്യദിവസത്തെ ധ്യാനത്തിന് നേതൃത്വം നൽകും.

രണ്ടാം ദിവസത്തെ ധ്യാന പ്രഭാക്ഷണങ്ങൾക്ക് റാന്നി സെന്റ് തോമസ് വലിയപള്ളി വികാരി ഫാ. രാജൻ എബ്രഹാം കുളമടയിൽ, പുറ്റടി സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. ബിബിൻ തിരുനിലം, പുനലൂർ സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. സിജിൽ വിലങ്ങൻപാറ എന്നിവർ നേതൃത്വം നൽകും. ട്രാഡ കോട്ടയത്തിന്റെ കോഴ്സ് ഡയറക്ടർ സിജി ആന്റണി Effective Parenting എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നയിക്കും.

മൂന്നാം ദിവസത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത് മാവേലിക്കര ഭദ്രാസനത്തിലെ സുവിശേഷ സംഘം ഡയറക്ടർ ഫാ. കുരിയാക്കോസ് തിരുവാലിൽ ആണ്. ജൂനിയർ ചേമ്പർ പരിശീലകൻ ശ്രീ ചെറിയാൻ വർഗ്ഗീസ് നയിക്കുന്ന ഹൃദ്യമീ ജീവിതം എന്ന ക്ലാസ്സും ഉണ്ടായിരിക്കും.

ധ്യാനത്തിനും പ്രാർത്ഥനാ സംഗമത്തിനു ഇടവക വികാരി ഫാ. ജൈന തോമസ്, ട്രസ്റ്റി മോഹൻ തോമസ്, സെക്രട്ടറി ജേക്കബ് തോമസ്, കോർഡിനേറ്റേഴ്‌സ് ജേക്കബ് ലൂക്കോസ്, മോനായി പുന്നൂസ് എന്നിവർ നേതൃത്വം നൽകും. നോയമ്പിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട്, ഈശോയുടെ പീഡാസഹനത്തിനും ഉയിർപ്പിനുമായി ഒരുങ്ങുന്നതിനു വേണ്ടി ഈ പ്രാർത്ഥനാ സംഗമത്തിലും ധ്യാനത്തിലും പങ്കാളികളായിക്കൊണ്ട് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ജെയിൻ തോമസ് കുളത്തിങ്കൽ അറിയിച്ചു.  

Read more

ഫാ. ജേക്കബ്‌ തടത്തിലിന് കെ.സി.സി. ബുരാടി യൂണിറ്റ് യാത്രയയ്പ്പു നല്‍കി

ഡല്‍ഹി: ക്നാനായാ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഡല്‍ഹി ചാപ്ലിയനായിരുന്ന ഫാ. ജേക്കബ്‌ തടത്തിലിന് കെ.സി.സി. ബുരാടി യൂണിറ്റ്‌ യാത്രയയ്പ്പു നല്‍കി. മാര്‍ച്ച് 19 ഞായറാഴ്ച നോര്‍ത്ത് ഡല്‍ഹിയിലെ ബുരാടിയില്‍ നടന്ന യോഗത്തില്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ശ്രീ. റെജി സിറിയക്ക് കുരുവിളാക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ്‌ സെക്രട്ടറി ശ്രീ. രാജു ജോണ്‍ പ്ലാത്തോട്ടത്തില്‍, ശ്രീ. ബിബു ജോസ് ആലപ്പാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡല്‍ഹി ക്നാനായാ സമൂഹത്തിനുവേണ്ടി ഫാ. ജേക്കബ്‌ തടത്തില്‍ നടത്തിയിട്ടുള്ള നിസ്വാര്‍ത്ഥമായ സേവനങ്ങളെ യോഗം നന്ദിയോടെ സ്മരിച്ചു. കെ.സി.സി.ബുരാടി യൂണിറ്റിന്റെ ഈ വര്‍ഷത്തെ കര്‍മ്മ പദ്ധതികളെക്കുറിച്ച് യോഗം വിശദമായ ചര്‍ച്ച നടത്തി. ഡല്‍ഹി ക്നാനായാ സമൂഹം തനിക്കു നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും ഫാ.ജേക്കബ്‌ തടത്തില്‍ മറുപടി പ്രസംഗത്തില്‍ നന്ദി അറിയിച്ചു. യൂണിറ്റ്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഇമ്മാനുവല്‍ വെട്ടുവേലില്‍ യോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി.

Read more

ദില്‍ഷാദ് ഗാര്‍ഡനില്‍ വി.യൌസേപ്പിതാവിന്‍റെ തിരുന്നാള്‍ ആചരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ ക്നാനായാ സമൂഹം വി.യൌസേപ്പിതാവിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. സെന്റ്‌ സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ മാര്‍ച്ച് 20 തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജേക്കബ്‌ തടത്തില്‍ നേതൃത്വം നല്‍കി. നീതിമാനായിരുന്ന വി.യൌസേപ്പിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം ഓരോ വിശ്വാസിയും സ്വന്തം ജീവിതത്തില്‍ മാതൃകയാക്കണമെന്ന് തിരുന്നാള്‍ സന്ദേശത്തില്‍ ഫാ. ജേക്കബ്‌ തടത്തില്‍ ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ നാലുവര്‍ഷമായി മുടക്കം കൂടാതെ നടന്നുവരുന്ന തിരുന്നാളില്‍ നോര്‍ത്ത്-ഈസ്റ്റ്‌ സോണിലെ മുഴുവന്‍ ജോസഫ്‌ നാമധേയരും പ്രസുദേന്തിമാരായിരുന്നു. തിരുന്നാളിന്റെ ഭാഗമായ സ്നേഹവിരുന്നില്‍ ഏവരും പങ്കുചേര്‍ന്നു. സോണല്‍ പ്രസിഡന്റ്‌ ശ്രീ. കെ.എം മാത്യു തിരുന്നാളില്‍ സംബന്ധിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി.

Read more

കെ.സി.സി. അതിരൂപതാ പ്രസിഡന്റിനു ഡല്‍ഹിയില്‍ സ്വീകരണം നല്‍കി

ഡല്‍ഹി: ക്നാനായാ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ്‌ ശ്രീ. സ്റ്റീഫന്‍ ജോര്‍ജിന് കെ.സി.സി. ഡല്‍ഹി സ്വീകരണം നല്‍കി. സൗത്ത് ഡല്‍ഹിയിലെ ന്യൂഫ്രെണ്ട്സ് കോളനിയില്‍ പ്രസിഡന്റ്‌ ശ്രീ. ജോര്‍ജ് മാത്യു പാലത്തടത്തിലിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗത്തിലായിരുന്നു സ്വീകരണം. ക്നാനായാ സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് കെ.സി.സി. നല്‍കിവരുന്ന സംഭാവനകളെക്കുറിച്ച് അതിരൂപതാ പ്രസിഡന്റ്‌ ശ്രീ. സ്റ്റീഫന്‍ ജോര്‍ജ് വിശദീകരിച്ചു. ഡല്‍ഹിയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരൂപതാ നേതൃത്വത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രവാസി ക്നാനായാ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്റ്‌ ശ്രീ. മാത്യു ചാലപ്പിള്ളീല്‍, ജോയിന്റ് സെക്രട്ടറി ശ്രീ. സോയി ഇടയാടിയില്‍, ട്രെഷറര്‍ ശ്രീ. സിബി പുതിയകുന്നേല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Read more

Copyrights@2016.