america live Broadcasting

ക്നാനായ യാക്കോബായ ഫാമിലി കോൺഫ്രൻസ്: സ്മരണിക പ്രസിദ്ധീകരിക്കുന്നു

നോര്‍ത്തു് അമേരിക്കന്‍ ക്‌നാനായ യാക്കോബായ കമ്മൂണിറ്റി ഫിലാഡല്‍ഫിയയില്‍വച്ച് ജൂണ്‍ 27 മുതല്‍ 30 വരെ നടക്കുന്ന കുടുംബ സംഗമത്തിന്റെ് സ്മരണിക പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പ്രസിദ്ധീകരണതലത്തില്‍ കഴിവും പരിചയസമ്പന്നനുമായ ശ്രീ.കെ.പി. ആന്‍ഡ്രൂസിന്റെ് നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു. ക്‌നാനായസമുദായത്തിന്റെ് അമേരിക്കന്‍ റീജിനല്‍ മെത്രാപ്പോലിത്താ ആര്‍ച്ച് ബിഷപ്പ് ഡോ. ആയൂബ് മോര്‍ സില്‍വാനോസിന്റെ ഉപദേശം ഈ സുവനീറിന് മാറ്റ്കൂട്ടും.

സാധാരണപ്രസിദ്ധീകരിക്കാറുള്ള സുവനീറുകളില്‍നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും  ഈ സുവനീര്‍. ക്‌നാനായ കമ്മൂണിറ്റിയെ സ്‌നേഹിക്കുന്നവര്‍ എല്ലാകാലവും സൂക്ഷിച്ചുവയ്കുവാന്‍ ഇഷ്ടപെടുന്ന ഒരു ഉപഹാരമായിാണു് ഈ സുവനീറിനെ രൂപകല്പനചെയ്യുന്നതു്. ക്‌നാനായ സമുദായ സംക്ഷിപ്ത ചരിത്രം, ആദ്യകാല ഭരണാധികാരികള്‍, ദേവാലയങ്ങള്‍ എന്നിവയ്ക്കു് ഉപരിയായി അമേരിക്കന്‍ കുടിയേറ്റചരിത്രം, നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മൂണിറ്റിയുടെ കര്‍മ്മ പരിപാടികളുടെ അവലോകനം എന്നിവ ഉള്‍പ്പെടുത്തുന്നുണ്ടു്. കൂടാതെ അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന കുടുംബങ്ങളില്‍നിന്നും വേര്‍പിരിഞ്ഞ മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടെ സ്മരണയ്ക്കു്‌വേണ്ടി ഫോട്ടോയും പേരു വിവരങ്ങളും ഉള്‍കൊള്ളിക്കുവാന്‍ ഉദ്ദേശിക്കുന്നു. താല്പര്യമുള്ളവര്‍ എത്രയുംവേഗം സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീ .കെ.പി.ആന്‍ഡ്രൂസുമായി ബദ്ധപ്പെടേണ്ടതാകുന്നു.

സുവനീറിര്‍െറ് അവസാനഭാഗത്ത് ക്‌നാനായ കമ്മൂണിറ്റിയുടെ ഒരു ഡയറക്ടറിയും ഉള്‍പ്പെടുത്തുന്നുണ്ടു്. വൈദീകര്‍, ഇടവകള്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ അടങ്ങിയ ഈ ഡയറക്ടറി കമ്മൂണിറ്റിക്കു് വളരെ ഉപയോഗ പ്രദമായിരിക്കും. ഈ സോവനീറിന്റെ് കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് തപാലില്‍കൂടി ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതായിരിക്കും. ഈ പ്രസിദ്ധികരണം വിജയപ്രദമാക്കിതീര്‍ക്കുവാന്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

K.P.Andrews Kunnuparampil, Chairperson 516-326-0969
Jose Puthiamadom, CoChairperson 201-401-3015
Mon Malikarukayil, Committee Member 630-998-6729
Baiju Kanapuzha, Committee Member 416-895-0326
Jose Meapurathu, Committee Member 267-234-4471

Read more

ചിക്കാഗോയിലെ മെയ്‌വുഡ് ദൈവാലയത്തിൽ മാർ. കുന്നശ്ശേരി അനുസ്മരണം നാളെയും ( വ്യാഴം) ഞായറാഴ്ചയും

ചിക്കാഗോ: കാലം ചെയ്ത മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ ആത്മശാന്തിക്കായി മെയ്‌വുഡ് ക്‌നാനയ ഫൊറോന ചര്‍ച്ചില്‍ വിവിധ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നു. നാളെ (ജൂണ്‍ 15 വ്യാഴം) വൈകിട്ട് 7 മണിക്ക് കാലം ചെയ്ത പിതാവിന്റെ അനുസ്‌മരാർത്ഥം നടത്തപെടുന്ന വി. കുര്‍ബാനക്കും ഒപ്പീസിനും ചിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാര്‍ ജോയി ആലപ്പാട്ട് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 40 മണിക്കൂര്‍ ആരാധന. വെള്ളി, ശനി, ഞായര്‍ ദിനങ്ങളിലും ആരാധന തുടരും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപെടുന്ന പ്രത്യേക കുര്‍ബാനക്കും ഒപ്പീസിനും ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മ്മികനായിരിക്കും. തുടര്‍ന്നു നോർത്ത് അമേരിക്കയിലെ സഭാ- സാമുദായിക നേതൃത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപെടുന്ന അനുശോചന യോഗം നടക്കും. ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിൽ, ഡി കെ സി സി എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സാജു കണ്ണമ്പള്ളി,കെ സി സി എൻ എ വൈസ് പ്രെസിഡന്റ്  മേയമ്മ വെട്ടിക്കാട്ട് , ടിറ്റോ കണ്ടാരപ്പള്ളി, കെ സി സി എൻ എ റീജണൽ വൈസ് പ്രസിഡണ്ട് ജൈമോൻ നന്ദികാട്ട്, മുൻ കെ സി സി എൻ എ പ്രസിഡണ്ടുമാരായ ജോസ് കണിയാലി, ജോണി പുത്തെൻപറമ്പിൽ, ജോയി വാച്ചാച്ചിറ, ജോർജ് നെല്ലാമറ്റം എന്നിവർ മാർ അങ്ങാടിയത്ത്, വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ട്രസ്റ്റി കോർഡിനേറ്റർ തോമസ് നേടുവാമ്പുഴ, പാരിഷ് സെക്രട്ടറി ടോണി പുല്ലാപ്പള്ളിൽ എന്നിവരോടൊപ്പം അനുശോചന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.   ഇന്ത്യക്ക് വെളിയിലെ പ്രഥമ ക്നാനായ ദൈവാലയമായ ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദൈവാലയത്തിന്റെ സ്ഥാപനവുമായാണ് അഭി. പിതാവ് അവസാനമായി അമേരിക്കയിൽ എത്തിയത്. നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ സഭാപരമായ വളർച്ചക്ക് നാഴികക്കല്ലായി മാറിയ ഈ ദൈവാലയത്തിന്റെ സ്ഥാപനത്തിൽ നിർണ്ണായക പങ്കു വഹിച്ച പ്രീയ പിതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുവാനും സ്മരണകൾ പങ്കുവെയ്ക്കുവാനുമായി ചിക്കാഗോയിലെ എല്ലാ ക്നാനായ സമുദായാംഗങ്ങളെയും ഈ രണ്ടു ദിവസത്തെയും അനുസ്മരണ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി വികാരി ഫാ. എബ്രഹാം മുത്തോലത്ത് അറിയിച്ചു.

Read more

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചു

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുന്നാള്‍ ജൂണ്‍ 9 മുതല്‍ 11 വരെ ഭക്തിപൂര്‍വം ആഘോഷിച്ചു .

ജൂണ്‍ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ കൊടിയേറ്റിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികനും, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു. മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കി. ഇതേ തുടര്‍ന്ന് നടന്ന മതബോധന സ്കൂള്‍ കലോത്സവം മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് ദീപം തെളിച്ച് ഉത്ഘാടനം ചെയ്തു. ഈ പ്രോഗ്രാമിന് റ്റീന നെടുവാമ്പുഴ സ്വാഗതം ആശംസിച്ചു. റ്റോമി കുന്നശ്ശേരിയില്‍ എഴുതി സംവിധാനം ചെയ്ത മതബോധന സ്കൂള്‍ കലാസന്ധ്യ കാണികളെ വളരെ ആകര്‍ഷിച്ചു. ഈ കലാവിരുന്നിന് നേത്യുത്വം നല്‍കിയത് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്സായ ആന്‍സി ചേലക്കലിന്റ്‌റെയും റ്റീനാ കോലടി എന്നിവരാണ്.

ജൂണ്‍ 10, ശനി വൈകുന്നേരം 5:30 ന് തുടങ്ങിയ പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, സേക്രഡ്ഹാര്‍ട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിച്ച കലാസന്ധ്യ ഉണ്ടായിരിരുന്നു. വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബ്ബാനയില്‍, സെന്റ് മേരീസ് ഗായകസംഘമാണ്ആത്മീയഗാന ശുശ്രൂഷകള്‍ നയിച്ചത്. ഫാ. ബോബന്‍ വട്ടംപുറത്ത് വചന സന്ദേശം നല്‍കി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച, തമ്പി ചെമ്മാച്ചേലിന്റെ നേത്യുത്വത്തില്‍ നടന്ന ദര്‍ശന സമൂഹത്തിന്റെ ശുഷൂഷ എന്നീ തിരുക്കര്‍മ്മങ്ങള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. അതിനുശേഷം മോണ്‍. തോമസ് മുളവനാല്‍ നിലവിളക്ക് കൊളുത്തി കലാസന്ധ്യ ഉത്ഘാടനം ചെയ്തു. എന്റെര്‍റ്റൈന്മെന്റ് ടീം കോര്‍ഡിനേറ്റര്‍ നിതാ ചെമ്മാച്ചേല്‍, ടീം അംഗങ്ങളായ ടോമി കുന്നശ്ശേരില്‍,ഡെന്നി പുല്ലാപ്പള്ളി എന്നിവരുടെ നേത്യുത്വത്തിലാണ് കലാമേള നടന്നത്. വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍കൊണ്ട് നിറഞ്ഞ ഈ വര്‍ഷത്തെ കലാമാമാങ്കം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതല്‍ ആരഭിച്ച ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, ഡിട്രോയിട്ട് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്ദേശം നല്‍കി. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിച്ചത്. തുടര്‍ന്നുള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പില്‍ നേത്യുത്വം നല്‍കി.

മാത്യു & റെജി ഇടിയാലില്‍, അവരുടെ മക്കളായ ജിതിന്‍, മെറില്‍ & മാത്തുക്കുട്ടി എന്നിവരായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റികോഡിനേറ്റര്‍), ട്രസ്റ്റിമാരായ മാത്യു ഇടിയാലില്‍, സഖറിയ ചേലക്കല്‍, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറര്‍ സണ്ണി മുത്തോലത്ത് എന്നിവര്‍ നേത്യുത്വം നല്‍കി. തിരുക്കര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിച്ചവര്‍ക്കും, വചനസന്ദേശം നല്‍കിയവര്‍ക്കും, തിരുനാളില്‍ പെങ്കെടുത്തവര്‍ക്കും, പ്രത്യേകിച്ച് തിരുനാള്‍ ഭംഗിയായി നടത്താന്‍ പ്രയത്‌നിച്ച ഏവര്‍ക്കും, ഫൊറോനാവികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പ്രകാശിപ്പിച്ചു.

Read more

അഭി : കുന്നശേരി പിതാവിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം | DKCC | KCCNA |Chicago KCS

അഭി : കുന്നശേരി പിതാവിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം | DKCC | KCCNA | KCS 
അഭി : കുന്നശേരി പിതാവിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം. പ്രവാസി ക്നാനായ കാത്തോലിക്ക കോൺഗ്രസ് , ക്നാനായ കത്തോലിക്ക കോൺഗ്രസ് നോർത്ത് അമേരിക്ക , ചിക്കാഗോ ക്നാനായ കത്തോലിക് സൊസൈറ്റി ഭാരവാഹികൾ എന്നിവരാണ് പിതാവിന്റെ വേർപാടിൽ അനുശോദനം അറിയിച്ചത്.
ആഗോള ക്നാനായ സമുദായത്തെ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ആളാണ് കുന്നശ്ശേരി പിതാവെന്ന് DKCC ഭാരവാഹികളായ ബിനു തുരുത്തിയിൽ , സാജു കണ്ണമ്പള്ളി , വിനോദ് മാണി , വിൻസെന്റ് വലിയവീട്ടിൽ, മനോജ് താനത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു .
  അമേരിക്കൻ ക്‌നാനായ  തേജസും ഓജസും പകർന്ന്‌ , ക്നാനായ കമ്മ്യൂണിറ്റി സെന്ററുകൾ പടുത്തുയർത്തൻ പ്രചോദനം നൽകിയ വ്യക്തിത്വം ആണ് കുന്നശേരി  പിതാവിന്റേത് എന്ന് KCCNA  ഭാരവാഹികളായ ബേബി മണക്കുന്നേൽ , മേയമ്മ വെട്ടിക്കാട്ട് , എബ്രഹാം പുതിയിടത്ത്‌ശ്ശേരി , രാജൻ പാടവത്തിൽ , അനിൽ മറ്റപ്പള്ളികുന്നേൽ എന്നിവർ അറിയിച്ചു .
അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ ഈറ്റില്ലമായ ചിക്കാഗോയിൽ കുന്നശേരി പിതാവിന്റെ കാൽപാദങ്ങൾ പതിഞ്ഞ കമ്മ്യൂണിറ്റി സെന്ററിലെ , അദ്ദേഹത്തിന്റെ അമേരിക്കന്  സന്ദ ര്ശനങ്ങൾ , കമ്മ്യൂണിറ്റി സെന്ററിലെ അദ്ദേഹത്തിന്റെ താമസങ്ങൾ ചിക്കാഗോ ജനത്തിന്റെ ഓർമയിൽ എന്നും താങ്ങി നിൽക്കുമെന്ന് KCS ഭാരവാഹികളായ ബിനു പൂത്തുറയിൽ , സാജു കണ്ണമ്പള്ളി , ജോണികുട്ടി പിള്ളവീട്ടിൽ , ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുളയാനിക്കുന്നേൽ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു .

ന്യൂയോർക്കിൽ രണ്ടാമത് ക്നാനായ കമ്മ്യൂണിറ്റി സെന്റര് യാതാർഥ്യമാകുന്നു

ന്യൂയോർക്കിൽ രണ്ടാമത് ക്നാനായ കമ്മ്യൂണിറ്റി സെന്റര് യാതാർഥ്യമാകുന്നു 
ന്യൂയോർക്ക് : ബ്രൂക്കിലിന്‍ ക്യൂന്‍സ് ലോംഗ് ഐലന്റ് കമ്മറ്റിയുടെ (സമ്പൂര്‍ണ്ണ സഹകരണത്തില്‍) കൂട്ടായ്മയില്‍ വാങ്ങിയ്ക്കുവാന്‍ പോകുന്ന    IKCC-യുടെ രണ്ടാമത്തെ കമ്യൂണിറ്റി സെന്ററിന്റെ ഫണ്ട് സമാഹരണം ജൂണ്‍ മാസത്തിന്റെ ആദ്യ ഞായറാഴ്ച കിഡ്‌സ് ക്ലബ്ബിന്റേയും വിശുദ്ധ കുര്‍ബാനയുടെയും ശേഷം നടന്നു. ഫണ്ട് സമാഹരണ കിക്ക് ഓഫില്‍ ക്‌നാനായ  സഹോദരീ സഹോദരന്മാരുടെ സഹായത്തോടെ അന്നേദിവസം തന്നെ 1,50,000/- (ഒന്നരലക്ഷം) ഡോളര്‍ സമാഹരിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഏവരേയും അറിയിച്ചുകൊള്ളുന്നു.  ഇതിനോടകം ഏകദേശം 3 ലക്ഷം ഡോളര്‍ സമാഹരിച്ചുകഴിഞ്ഞു.  ഇനിയും എല്ലാ   അസോസിയേഷന്‍ അംഗങ്ങളും കൈയയച്ചു സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.  
    
 ഇതില്‍ സഹകരിച്ച സമുദായ സ്‌നേഹമുള്ള എല്ലാ ക്‌നാനായ സഹോദരീ സഹോദരങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഇനിയും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടും
Regards
Luke Malika 
Secretary 

കെ സി സി എൻ എ കൺവെൻഷൻ അറ്റലാന്റയിൽ

 അറ്റലാന്റാ: 2018 ലെ കെ സി സി എൻ എ കൺവെൻഷൻ അറ്റലാന്റയിൽ വച്ച് നടത്തപ്പെടും. ഞായറാഴ്ച്ച ഹൂസ്റ്റണിൽ വച്ച് നടത്തപ്പെട്ട നാഷണൽ കൗൺസിൽ യോഗത്തിൽ വച്ചാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. കൺവെൻഷൻ നടത്തിപ്പ് സംബന്ധിച്ചുള്ള ചർച്ചകളിൽ ലോസാഞ്ചൽസും അറ്റ്ലാന്റായുമാണ് കൺവെൻഷൻ നടത്തുവാനുള്ള സന്നദ്ധതയറിയിച്ചുകൊണ്ട് മുന്നോട്ടു വന്നതെങ്കിലും, അമേരിക്കയിലെ ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്നും എത്തിപ്പെടുവാനുള്ള സൗകര്യം എന്നിവയെല്ലാം കണക്കിലെടുത്ത്,  നാഷണൽ കൗൺസിൽ അറ്റലാന്റാ ക്നാനായ സമൂഹത്തിനു അനുകൂലമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു.

അറ്റലാന്റയിലെ പ്രസിദ്ധമായ ജോർജ്ജിയാ വേൾഡ് കോൺഗ്രസ് സെന്റർ, സി എൻ എൻ സെന്റർ, ഓംനി ഹോട്ടൽ ഏണിവയലെല്ലാം അടങ്ങുന്ന ഒരേ കൂരയിൽ കൺവെൻഷന്റെ എല്ലാ പരിപാടികളും നടത്താവുന്ന കൺവെൻഷൻ സെന്ററിലാണ് കെ സി സി എൻ എ യുടെ അടുത്ത കൺവെൻഷൻ നടത്തപ്പെടുക.2018 ജൂലൈ 19, 20, 21, 22 തിയ്യതികളിലായാണ് കൺവെൻഷൻ  നടത്തപ്പെടുക. 3.2 മില്യൺ സ്‌ക്വയർ ഫീറ്റ് സ്ഥല സൗകര്യമുള്ള കൺവെൻഷൻ സെന്റർ, ആയിരത്തി അഞ്ഞൂറോളം അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഹോട്ടൽ മുറികൾ, വിശാലമായ പാർക്ക്, മികച്ച ഫുഡ്കോർട്ട്, കായിക മത്സരങ്ങൾ സംഘടിപ്പിക്കുവാനുള്ള സൗകര്യങ്ങൾ, പെട്ടന്ന് എത്തിപ്പെടുവാനുള്ള സൗകര്യം തുടങ്ങി നിരവധി ആകർഷകമായ സൗകര്യങ്ങളോടെയാണ് അറ്റലാന്റയിലെ പ്രസിദ്ധമായ ജോര്ജിയ വേൾഡ് കോൺഗ്രസ്സ് സെന്റർ ക്നാനായ മക്കളെ എതിരേൽക്കുവാനയി ഒരുങ്ങുവാൻ പോകുന്നത്.

നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മായായ കെ സി സി എൻ എ കൺവെൻഷന് ആതിഥ്യം അരുളുവാൻ ലഭിച്ച അവസരത്തിന് കെ സി സി എൻ എ നേതൃത്വത്തിനോടും നോർത്ത് അമേരിക്കൻ ക്നാനായ ജനതയോടും നന്ദി പറയുന്നതായി ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ജോർജ്ജിയാ ( KCAG) പ്രസിഡണ്ട് ജസ്റ്റിൻ പുത്തെൻപുരയിൽ അറിയിച്ചു. തങ്ങളിൽ നിക്ഷിപ്തമായ ദൗത്യം സുതാര്യതയോടും ദീർഘ വീക്ഷണത്തോടും ഉത്തരവാദിത്തത്തോടും പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ കൗൺസിൽ അംഗമായ സൈമൺ ഇല്ലിക്കാട്ടിൽ ചെയർമാനായുള്ള കമ്മറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു എന്നും കെ സി സി എൻ എ യുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഒരു കൺവെഷനായി ഇതിനെ മാറ്റുമെന്നും ഷാജൻ പൂവത്തുംമൂട്ടിൽ അറിയിച്ചു.

ക്നാനായ സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ സൗഹാർദത്തോടും ബഹുമാനത്തോടും ഉൾക്കൊള്ളുവാനും ഒരു മികച്ച കൺവെൻഷനിലൂടെ നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുവാനുമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കും എന്ന് അദ്ദേഹം അറിയിച്ചു. ക്നാനായ കൺവെൻഷൻ എന്നത് നോർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ മക്കൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന ഒരു ഉത്തമ കൂട്ടായ്മായാണ് എന്നുള്ള വീക്ഷണത്തോടെയാണ് ഈ കൺവെൻഷനെ സമീപിക്കുന്നത് എന്ന് കെ സി സി എൻ എ പ്രസിഡണ്ട് ബേബി മണക്കുന്നേൽ ക്നാനായ വോയിസിനോട് പറഞ്ഞു. സുതാര്യവും മനോഹരവും ഉത്തരവാദിത്വവുമുള്ള ഒരു കൺവെൻഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു ഒരു നേതൃത്വമാണ് കെ സി സി എൻ എ യെ നയിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തികച്ചും ജനാധിപത്യപരമായ രീതിയിലൂടെ നാഷണൽ കൗൺസിൽ അംഗങ്ങളെയും, അംഗ സംഘടനകളെയും ക്നാനായ ജനതയെയും വിശ്വത്തിൽ എടുത്തുകൊണ്ടായിരിക്കും ഈ കൺവെൻഷനെ തങ്ങൾ സമീപിക്കുക എന്ന് ഇദ്ദേഹം എക്സിക്യൂട്ടീവ് കമ്മറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് അറിയിച്ചു. കൺവെൻഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും എന്നും അടുത്ത വര്ഷം നടത്തപെടുന്ന ഈ കൺവെഷനിൽ പങ്കെടുക്കുവാനായി എല്ലാ ക്നാനായ മക്കളും തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സെക്രട്ടറി എബ്രഹാം പുതിയിടത്ത്ശ്ശേരി, വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട് , ജോയിന്റ് സെക്രട്ടറി രാജൻ പടവത്തിൽ , ട്രഷർ അനിൽ മറ്റപ്പള്ളിക്കുന്നേൽ എന്നിവർ നാഷണൽ  കൗൺസിൽ മീറ്റിംഗിന് നേതൃത്വം നൽകി

Read more

ചിക്കാഗോ ക്നാനായ കാത്തലിക് യുവജനവേദി ഒരുക്കുന്നു "ക്നാനായം" 2017.

ചരിത്രപരമായ ഒരു ദൗത്യം ഏറ്റെടുത്തുകൊണ്ട് ചിക്കാഗോ ക്നാനായ കാത്തലിക് യുവജനവേദി ഒരുക്കുന്നു "ക്നാനായം" 2017. 

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നിന്നും കുടിയേറിയ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്നാനായ യുവജനങ്ങളെ ഒരുമിച്ചു ചേർത്തു കൊണ്ടുള്ള ഒരു മഹാസംഗമത്തിനു ജൂലൈ 14, 15, 16 തിയതികളിൽ ചിക്കാഗോ വേദിയാവുകയാണ്. 
ചിക്കാഗോയുടെ പുറത്തു നിന്നും പങ്കെടുക്കുന്നവർക്ക് താമസ സൗകര്യം ഉൾപ്പെടെ ഒരുക്കിക്കൊണ്ട് പഠന ക്ലാസുകൾ, സംവാദങ്ങൾ, കൾച്ചറൽ പ്രോഗ്രാമുകൾ സിറ്റി ടൂർ, ക്യാമ്പ്‌ ഫയർ തുടങ്ങി വിവിധ ഇനം പരിപാടികളോടെ ഒരുക്കിയിരിക്കുന്ന "ക്നാനായം 2017" നിങ്ങൾക്ക് ഒരു പുത്തൻ അനുഭവം ആയിരിക്കും എന്നത് നിശ്ചയം. 
നോർത്ത് അമേരിക്കയിലെ മുഴുവൻ ക്നാനായ യുവജനങ്ങളെയും "ക്നാനായം 2017" ലേക്ക്‌ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. 

Registration for KnaNaym 2017 is now open!

For more details, please contact the program committee:
Abin Kulathilkarottu: +1 (630) 656-2929
Jibit Kizhakekuttu: +1 (773) 510-8839
Sherine Mathew : +1 (847) 778-6137
Nikhil Cyriac : +1 (224) 800-4004
Junny James : +1 (773) 816-3400
Aneena chazhikattu : +1 (224) 334-2145
Maneev chittalakattu : +1 (847) 682-3129

Read more

കെ സി സി എൻ എ പ്രവർത്തനങ്ങൾക്ക് ഹൂസ്റ്റണിൽ ഉജ്വല തുടക്കം

ഹ്യുസ്റ്റൺ  : കെ സി സി എൻ എ പ്രേവർത്തഞങ്ങൾക്ക് ഹൂസ്റ്റണിൽ ഉജ്വല തുടക്കം . ക്നാനായ കാത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭരണ സമിതിയുടെ പേവാർത്തനങ്ങൾക്ക്  ആവേശകരമായ തുടക്കം കുറിച്ചു . ഹ്യുസ്റ്റൻ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ഫാ സജി പിണറ്കയിൽ ഭദ്രദീപം കൊളുത്തി ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രസിഡന്റ് ബേബി മണക്കുന്നേൽ അദ്യക്ഷപദവി അലങ്കരിച്ചു.ഹ്യുസ്റ്റൺ  ക്നാനായ അസോസിയേഷൻ പ്രെസിഡന്റ്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ സ്വാഗതം ആശംസിച്ചു,  എബ്രഹാം പുതിയിടത്ത്ശ്ശേരി , പ്രൊഫ : മേയമ്മ വെട്ടിക്കാട്ട്, അനിൽ മറ്റപ്പള്ളിക്കുന്നേൽ, രാജൻ പാടവത്തിൽ , ജയ്ക് ഇല്ലിക്കൽ( കെ സി വൈ എൽ ) , ഡോ ദിവ്യ(വുമൺസ് ഫോറം) , സണ്ണി പൂഴിക്കാലാ ,  ബിനു പൂത്തുറയിൽ(കെ സി എസ ചിക്കാഗോ) ,സഞ്ജയ് പള്ളിവീട്ടിൽ (ഐ കെ സി സി ന്യൂയോർക്ക് ), ജോബോയ് മണലേൽ( R V P ) , സോമൻ കോട്ടൂർ(R V P),ജയ്മോൻ നന്ദികാട്ട്(R V P) ,ജോണി കുസുമാലയം(R V P), ജോബി വാഴക്കാല (R V P),ജൊവാൻ തച്ചേട്ട്(R V P) , ജോസ് കോട്ടൂർ(R V P) , സാജു കണ്ണമ്പള്ളി(ഡി കെ സി സി ), ജെയിംസ് ഇല്ലിക്കൽ , സൈമൺ ഇല്ലിക്കാട്ടിൽ,  എന്നിവർ പ്രവർത്തനങ്ങൾ ക്ക് ആശംസകൾ അർപ്പിച്ചു . 
വൈകുന്നേരം 6 മണിക്ക് ആരംഭിച്ച സമ്മേളനം കലാ സന്ധ്യയ്ക്ക് ശേഷം സ്‌നേഹ വിരുന്നോടെ സമാപിച്ചു.

ഹ്യുസ്റ്റൺ  : കെ സി സി എൻ എ പ്രവർത്തനങ്ങൾക്ക് ഹൂസ്റ്റണിൽ ഉജ്വല തുടക്കം . ക്നാനായ കാത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചു . ഹ്യുസ്റ്റൻ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ഫാ സജി പിണറ്കയിൽ ഭദ്രദീപം കൊളുത്തി ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രസിഡന്റ് ബേബി മണക്കുന്നേൽ അദ്യക്ഷപദവി അലങ്കരിച്ചു.ഹ്യുസ്റ്റൺ  ക്നാനായ അസോസിയേഷൻ പ്രെസിഡന്റ്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ സ്വാഗതം ആശംസിച്ചു,  എബ്രഹാം പുതിയിടത്ത്ശ്ശേരി , പ്രൊഫ : മേയമ്മ വെട്ടിക്കാട്ട്, അനിൽ മറ്റപ്പള്ളിക്കുന്നേൽ, രാജൻ പാടവത്തിൽ , ജയ്ക് ഇല്ലിക്കൽ( കെ സി വൈ എൽ ) , ഡോ ദിവ്യ(വുമൺസ് ഫോറം) , സണ്ണി പൂഴിക്കാലാ ,  ബിനു പൂത്തുറയിൽ(കെ സി എസ ചിക്കാഗോ) ,സഞ്ജയ് പള്ളിവീട്ടിൽ (ഐ കെ സി സി ന്യൂയോർക്ക് ), ജോബോയ് മണലേൽ( R V P ) , സോമൻ കോട്ടൂർ(R V P),ജയ്മോൻ നന്ദികാട്ട്(R V P) ,ജോണി കുസുമാലയം(R V P), ജോബി വാഴക്കാല (R V P),ജൊവാൻ തച്ചേട്ട്(R V P) ,ബാബു  കോട്ടൂർ(R V P) , സാജു കണ്ണമ്പള്ളി(ഡി കെ സി സി ), ജെയിംസ് ഇല്ലിക്കൽ , സൈമൺ ഇല്ലിക്കാട്ടിൽ,  എന്നിവർ പ്രവർത്തനങ്ങൾ ക്ക് ആശംസകൾ അർപ്പിച്ചു . 

വൈകുന്നേരം 6 മണിക്ക് ആരംഭിച്ച സമ്മേളനം കലാ സന്ധ്യയ്ക്ക് ശേഷം സ്‌നേഹ വിരുന്നോടെ സമാപിച്ചു.

Read more

കെ സി സി എൻ എ പ്രവർത്ത നോത്ഘാടനം ഞായറാഴ്ച ഹ്യുസ്റ്റണിൽ LIVE ON KVTV

ഹ്യുസ്റ്റൺ : ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള പുതിയ കെ സി സി എൻ എ ഭരണസമിതി പുത്തൻ പ്രവർത്തന ശൈലിയുമായി രംഗത്ത് . കെ സി സി എൻ എ യുടെ ചരിത്രത്തിൽ ആദ്യമായി കെ സി സി എൻ എ എന്ന സംഘടനക്ക് പ്രവർത്തനോത്ഘാടനം ജൂൺ 1 ഞായറാഴ്ച   ഹ്യൂസ്റ്റനിൽ നടത്തപ്പെടുന്നു . അന്നേദിവസം ഹ്യുസ്റ്റൺ  ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 6 മണിക്ക് ആരംഭിക്കുന്ന പ്രവർത്തനോത്ഘാടനം  വൈകുന്നേരം 8 മണിക്ക് സ്‌നേഹവിരുന്നോടെ സമാപിക്കും പിന്നീട് കലാസന്ധ്യയും ഉണ്ടായിരിക്കും
നാളിതുവരെ കെ സി സി എൻ എ സംഘടനയെ കാത്ത് പരിപാലിച്ച എല്ലാ നേതാക്കന്മാരെയും നേരിൽ കണ്ട് അടുത്ത രണ്ട് വര്ഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും സഹകരണവും അഭ്യർത്തിക്കുകയും ഒരു സൗഹൃദ കൂട്ടായ്മയിലൂടെ ഏവരെയും ആദരിക്കുക എന്നതാണ് ഈ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് കെ സി സി എൻ എ പ്രസിഡന്റ്  ബേബി മണക്കുന്നേൽ  അറിയിച്ചു. 
കഴിഞ്ഞ കാലഘട്ടങ്ങളിൽ കെ സി സി എൻ എ നയിച്ച എല്ലാ അൽമിയ അൽമായ നേതാക്കന്മാരെയും ഈ സംഗമത്തിലേക്കു ക്ഷണി ക്കുന്നതായി കെ സി സി എൻ എ  സെക്രട്ടറി എബ്രഹാം പുതിയിടത്തുശ്ശേരി അറിയിച്ചു .
കെ സി സി എൻ എ നടത്തുന്ന സംഗമത്തിന് മേയമ്മ വെട്ടിക്കാട്ട്, അനിൽ മറ്റപ്പള്ളികുന്നേൽ, രാജൻ പടവത്തിൽ, കെ സി സി എൻ എ റീജിയണൽ വൈ. പ്രെസിഡൻറ് മാർ എന്നിവർ നേതൃത്വം നൽകും. 
കെ സി സി എൻ എയുടെ നിലവിലുള്ള നാഷണൽ കൗൺസിൽ അംഗങ്ങളും ഈ സംഗമത്തിൽ പങ്കെടുക്കും 
Read more

സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ അന്തോനീസിന്റെ തിരുന്നാള്‍

സാന്‍ അന്റോണിയോ: സെന്റ്. ആന്റണീസ് ദൈവാലയത്തിന്റെ ഏഴാമത് തിരുന്നാള്‍ ജൂണ്‍ 09, 10, 11 തിയതികളില്‍ ആഘോഷിക്കുകയാണ്. അതിശയങ്ങളുടെയും അദ്ഭുതങ്ങളുടെയും ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട്, തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍. മാര്‍ ജോസഫ് പണ്ടാരശ്ശേരി 10 -ന് ശനിയാഴാഴ്ച്ച ഈ കൊച്ചു സമൂഹത്തോടൊപ്പം ചേരുന്നു.

വിശ്വാസ നിറവില്‍ ഉണ്ണിയേശുവിനെ കൈകള്‍ല്‍ളിലെടുത്ത് ഓമനിക്കാന്‍ അവസരം ലഭിച്ച - ഉയിരാകെ അദ്ഭുതങ്ങളിലൂടെ ആയിരങ്ങള്‍ക്ക് വിശ്വാസ തീക്ഷണത പകര്‍ന്ന- പാദുവായിലെ വി. അന്തോനീസിന്റെ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും കുടുംബത്തോടും സുഹ്രുത്തുക്കളോടുമൊപ്പം ക്ഷണിക്കുന്നതായി വികാരി ഫാ. ബിനോയി നാരമംഗലത്ത് അറിയിച്ചു. ഷീജോ പഴയം പള്ളിയാണ് പ്രസുദേന്തി.

പരിപാടികള്‍.

09 വെള്ളി

കൊടിയേറ്റ്: വി.കുർബാന

ലദീഞ്ഞ്

വി. അന്തോനീസിന്റെ നൊവേന.

10 ശനി

വി.കുർബാനയും സ്ഥൈര്യലേപനവും: മാര്‍ ജോസഫ് പണ്ടാരശ്ശേരി

വി. അന്തോനീസിന്റെ നൊവേന.

ഇടവകാംഗനളുടെ കലാസന്ധ്യ.

ജയന്‍ ചാലക്കുടി അവതരിപ്പിക്കുന്ന കലാപരിപാടികള്‍.

11 ഞായര്‍

തിരുനാൾ കുർബാന.

കഴുന്നെടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

Read more

കെ സി സി എൻ എ നേതൃസംഗമം ശനിയാഴ്ച്ച ഹൂസ്റ്റണിൽ LIVE ON KVTV

ഹ്യുസ്റ്റൺ : ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള പുതിയ കെ സി സി എൻ എ ഭരണസമിതി പുത്തൻ പ്രവർത്തന ശൈലിയുമായി രംഗത്ത് . കെ സി സി എൻ എ യുടെ ചരിത്രത്തിൽ ആദ്യമായി കെ സി സി എൻ എ എന്ന സംഘടനക്ക് നാളിതുവരെ ധിരമായി  നേതൃത്വം നൽകുതിയ എല്ലാ പൂർവകാല ഭാരവാഹികളുടെയും നിലവിലുള്ള കെ സി സി എൻ എ ഭാരവാഹികളുടെയും സംയുക്ത സംഗമം ജൂൺ 10 ശനിയാഴ്ച്ച   ഹ്യൂസ്റ്റനിൽ നടത്തപ്പെടുന്നു . അന്നേദിവസം ഹ്യുസ്റ്റൺ  ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 3 മണിക്ക് ആരംഭിക്കുന്ന സംഗമം  വൈകുന്നേരം 8 മണിക്ക് സ്‌നേഹവിരുന്നോടെ സമാപിക്കും. 
നാളിതുവരെ കെ സി സി എൻ എ സംഘടനയെ കാത്ത് പരിപാലിച്ച എല്ലാ നേതാക്കന്മാരെയും നേരിൽ കണ്ട് അടുത്ത രണ്ട് വര്ഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും സഹകരണവും അഭ്യർത്തിക്കുകയും ഒരു സൗഹൃദ കൂട്ടായ്മയിലൂടെ ഏവരെയും ആദരിക്കുക എന്നതാണ് ഈ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് കെ സി സി എൻ എ പ്രസിഡന്റ്  ബേബി മണക്കുന്നേൽ  അറിയിച്ചു. 
കഴിഞ്ഞ കാലഘട്ടങ്ങളിൽ കെ സി സി എൻ എ നയിച്ച എല്ലാ അൽമിയ അൽമായ നേതാക്കന്മാരെയും ഈ സംഗമത്തിലേക്കു ക്ഷണി ക്കുന്നതായി കെ സി സി എൻ എ  സെക്രട്ടറി എബ്രഹാം പുതിയിടത്തുശ്ശേരി അറിയിച്ചു .
കെ സി സി എൻ എ നടത്തുന്ന ഈ നേതൃസംഗമത്തിന് മേയമ്മ വെട്ടിക്കാട്ട്, അനിൽ മറ്റപ്പള്ളികുന്നേൽ, രാജൻ പടവത്തിൽ, കെ സി സി എൻ എ റീജിയണൽ വൈ. പ്രെസിഡൻറ് മാർ എന്നിവർ നേതൃത്വം നൽകും. 
കെ സി സി എൻ എയുടെ നിലവിലുള്ള നാഷണൽ കൗൺസിൽ അംഗങ്ങളും ഈ സംഗമത്തിൽ പങ്കെടുക്കും 
Read more

മയാമി; മയാമി ക്‌നാനായ അസ്സോസിയേഷന്റെ (KCASF) വാര്‍ഷിക പിക്‌നിക് വര്‍ണ്ണാഭമായി

മയാമി; മയാമി ക്‌നാനായ അസ്സോസിയേഷന്റെ (KCASF) വാര്‍ഷിക പിക്‌നിക് മെയ് 27 ശനിയാഴ്ച ഹോളിവുഡ് T Y പാര്‍ക്കില്‍ വച്ച് വിവിധങ്ങളായ കായിക വിനോദ പരിപാടികളോടെ ഭംഗിയായി നടന്നു.രാവിലെ 11 മണിയോടെ KCASF പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ ഉത്ഘാടനം നിര്‍വ്വഹിച്ച് പുരാതനപ്പാട്ടുകളും നടവിളികളുമായി തുടങ്ങിയ പിക്‌നിക്കില്‍ മയാമിയിലെ 90 ഡിഗ്രി ചൂടിനെ അവഗണിച്ച് ഏകദേശം നൂറില്‍പരം അംഗങ്ങള്‍ സന്നിഹിതരായി. പിക്‌നിക് സെപ്ഷല്‍ ആയ B B Q വിനൊപ്പം പരമ്പരാഗത കേരളീയ രീതിയില്‍ സംഭാരം, പഴംപൊരി, കപ്പ തുടങ്ങി വിവിധങ്ങളായ നാടന്‍ വിഭവങ്ങള്‍ ഒരുക്കി ഒരു തനി ക്‌നാനായതനിമയുടെ പ്രതീതി ഉണര്‍ത്തുവാന്‍ സംഘാടകര്‍ ശ്രദ്ധിച്ചു.അമേരിക്കയിലെ കേരളത്തിന്റെ മുഖമുദ്ര ഉണര്‍ത്തി, " സണ്‍ ഷൈന്‍ ക്‌നാ"T.Shtir ധരിച്ചെത്തിയ കുട്ടികളും മുതിര്‍ന്നവരും പിക്‌നികിനെ മൊത്തത്തില്‍ കളര്‍ഫുള്‍ ആക്കി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച കായികവും വിനോദപരവുമായ വിവിധ മല്‍സരങ്ങള്‍ എല്ലാവരും നന്നായി ആസ്വദിച്ചു. KCYL അംഗങ്ങള്‍ക്ക് മാത്രമായി സംഘടിപ്പിച്ച $ 101, $ 51 ക്യാഷ് അവാര്‍ഡോടുകൂടിയ വടംവലി മത്സരം എല്ലാവര്‍ക്കും ആവേശം പകര്‍ന്നതിനൊപ്പം പുതുതലമുറക്ക് വടംവലി മത്സരത്തിന്റെ യഥാര്‍ത്ഥ അനുഭവം പകരുന്നതുമായി. കിഡ്‌സ് ക്ലബ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച Fire Truck Ride കുട്ടികള്‍ക്ക് fire and Safety യേ ക്കുറിച്ച് അവബോധം നല്‍കിയതിനോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പുതിയ അനുഭവം ആയി മാറി. ക്‌നാനായ കൂട്ടായ്മക്ക് പരിധികളോ പരിമിതികളോ ഇല്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഈ പിക്‌നിക്കില്‍ പങ്കെടുത്ത് വിജയകരമാക്കി മാറ്റിയ എല്ലാ ക്‌നാനായ സഹോദരങ്ങള്‍ക്കും ഇതിന്റെ വിജയത്തിനായി സഹായിച്ച എല്ലാ മെമ്പേഴ്‌സിനോടും, എക്‌സിക്യൂട്ടിവ് അംഗങ്ങളായ റോഷ്‌നി കണിയാംപറമ്പില്‍, മനോജ് താനത്ത്, സിംല കൂവപ്ലാക്കല്‍, ജയ്‌സണ്‍ തേക്കുംകാട്ടില്‍, രാജന്‍ പടവത്തില്‍, ബാബു കോട്ടൂര്‍, റോബി കല്ലിടാന്തിയില്‍, ജസ്സി നടുപ്പറമ്പില്‍, സിമി താനത്ത്, സുബി പനന്താനത്ത്, ഷിന്‍ കുളങ്ങര, മോളി മടയനകാവില്‍ എന്നിവര്‍ക്കും KCYL ഭാരവാഹികള്‍ക്കും, KCASF ന്റെ പേരിലുളള ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ അറിയിച്ചു.
വര്‍ണ്ണാഭമായി

ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍. "ഫാബ്ക്രൂ" ചാമ്പ്യډാര്‍

ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍.
ഫാബ്ക്രൂ ചാമ്പ്യډാര്‍
ചിക്കാഗോ: ചിക്കാഗോ കെ.സി.എസിന്‍റെ സ്പോര്‍ട്സ് ഫോറവും കെ.സി.വൈ.എല്‍. ഉം സംയുക്തമായി സംഘടിപ്പിച്ച ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാബ്ക്രൂ ചാമ്പ്യډാരായി. ആവേശം അണപൊട്ടിയ മത്സരത്തില്‍ ബ്രൗണ്‍ മസാസ് ടീമിനെ ഫൈനലില്‍ തകര്‍ത്തുകൊണണ്ടാണ് ഫാബ്ക്രൂ ചാമ്പ്യന്‍പട്ടം അണിഞ്ഞത്. ജൂണിയര്‍ വിഭാഗത്തില്‍ സെന്‍റ് മേരീസ് ബാളേഴ്സ് ചാമ്പ്യډാരായി. രാവിലെ ആരംഭിച്ച മത്സരത്തില്‍ 15 ടീമുകള്‍ മാറ്റുരച്ചു. വിജയികള്‍ക്ക് ഫാ. ബോബന്‍ വട്ടംപുറത്ത് ട്രോഫികള്‍ വിതരണം ചെയ്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനിന്ന മത്സരങ്ങള്‍ക്ക് കെ.സി.വൈ.എല്‍. പ്രസിഡന്‍റ് അലക്സ് മുത്തോലം, കെ.സി.എസ്. സ്പോര്‍ട്സ് ഫോറം കോര്‍ഡിനേറ്റര്‍ സിറിയക് കൂവക്കാട്ടില്‍, സിബി കദളിമറ്റം, കെ.സി.എസ്. ഭാരവാഹികളായ ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനിന്ന മത്സരം കാണാന്‍  700 ഓളം ആളുകള്‍ എത്തിയിരുന്നു.
റിപ്പോര്‍ട്ട് : ജോണിക്കുട്ടി പിള്ളവീട്ടില്‍

ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ തിരുനാൾ കെവിടിവിയിൽ തത്സമയം

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാൾ നാളെ (ജൂൺ 09 ) മുതൽ ഞായറാഴ്ച (ജൂൺ 11) വരെ കൊണ്ടാടുമ്പോൾ, തിരുനാൾ കെ വിടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും. ക്നാനായ വോയിസിലും കെവിടിവിയിലും കെവിടിവിയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും തത്സമയദൃശ്യങ്ങൾ ലഭ്യമാകും. ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായുള്ള ഈ തിരുന്നാൾ ജൂൺ 9 മുതൽ 11 വരെയാണ് ഭക്തിപൂർവം ആഘോഷിക്കുന്നത്.ജൂൺ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമ്മികനും, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, രൂപതാ പ്രൊക്യൂറേറ്റര്‍ റെവ. ഫാ. ജോർജ് മാളീയേക്കൽ എന്നിവർ സഹകാർമ്മികരുമായിരിക്കും. മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് തിരുന്നാൾ സന്ദേശം നൽകും. ഇതേ തുടർന്ന് മതബോധന സ്കൂൾ കലോത്സവം ഉണ്ടായിരിക്കും.ജൂൺ 10, ശനി വൈകുന്നേരം 5:30 ന് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച എന്നീ തിരുക്കർമ്മങ്ങൾക്കുശേഷം, സേക്രഡ് ഹാർട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാൽ മുഖ്യകാർമ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികരുമാകുന്ന വിശുദ്ധ കുര്‍ബ്ബാനയിൽ, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാന ശുശ്രൂഷകൾ നയിക്കുന്നത്. ഫാ. ബോബൻ വട്ടംപുറത്ത് വചന സന്ദേശം നൽകും.

പ്രധാന തിരുനാൾ ദിവസമായ ജൂൺ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതൽ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുർബാനക്ക്, ഡിട്രോയിട്ട് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാർമ്മികത്വം വഹിക്കുകയും, രൂപതാ ചാൻസലർ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കുകയും ചെയ്യും. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്ദേശം നൽകും. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാർട്ട് ഗായകസംഘം ഗാനശുശ്രൂഷകൾ നിർവഹിക്കും. തുടർന്നുള്ള വർണ്ണപകിട്ടാർന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പിൽ നേത്യുത്വം നൽകുന്നതായിരിക്കും.

മാത്യു & റെജി ഇടിയാലിൽ, അവരുടെ മക്കളായ ജിതിൻ, മെറിൽ & മാത്തുക്കുട്ടി എന്നിവരാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാർ. തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്യദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത്, പ്രസുദേന്തിമാർ, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റി കോഡിനേറ്റർ), ട്രസ്റ്റിമാരായ മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറർ സണ്ണി മുത്തോലത്ത്, പി. ആർ. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ ചേർന്ന് തിരുഹൃദയ ദൈവാലയത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

Links are given Below

https://www.facebook.com/KnanayaVoice/

https://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

Read more

സാൻ അന്റോണിയായിൽ തിരുനാൾ നാളെ (വെള്ളി) മുതൽ

സാൻ അന്റോണിയോ: ആൺ അന്റോണിയോ സെന്റ് ആന്റണീസ് ക്നാനായ ഇടവക ദൈവാലയത്തിൽ പ്രധാന തിരുനാൾ നാളെ ( വെള്ളിയാഴ്ച) മുതൽ നടത്തപ്പെടും. ഞായറാഴ്ച്ച വരെ നീണ്ടു നിൽക്കുന്ന തിരുനാളിന്റെ ആദ്യ ദിനമായ നാളെ വൈകുന്നേരം 7.30 ന് കൊടിയേറും. തുടർന്ന് വി. കുർബ്ബാനയും വി. അന്തോണീസിനോടുള്ള നൊവേനയും ഉണ്ടായിരിക്കും. രണ്ടാം ദിനമായ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാനയും കുട്ടികളുടെ സ്ഥൈര്യ ലേപനവും നടത്തപ്പെടും. തുടർന്ന് ഇടവകാംഗങ്ങളുടെയും ജയൻ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന  കലാ സന്ധ്യയും അരങ്ങേറും. തിരുനാളിന്റെ മുഖ്യ ദിനമായ ഞായറാഴ്ച രാവിലെ 10.30 നാണു ആഘോഷമായ തിരുനാൾ കുർബ്ബാനയും പ്രദിക്ഷണവും. തിരുനാൾ കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ബിനോയി നാരമംഗലത്തിന്റെയും പ്രസുദേന്തി ഷീജോ പഴയംപള്ളിലിന്റെയും നേതൃത്വത്തിലുള്ള തിരുനാൾ കമ്മറ്റി നേതൃത്വം നൽകും.

Read more

ബിജു ഉതുപ്പ് കേസ് സുപ്രീം കോടതിയിലേക്ക്, ഡികെസിസി കേസിൽ കക്ഷി ചേരും

ബ്രിസ്‌ബേൻ: കോട്ടയം അതിരൂപതക്കെതിരെ നടന്നു വന്നിരുന്ന ബിജു ഉതുപ്പ് കേസിൽ ഹൈക്കോടതിയിൽ നിന്നും അനുകൂലമായ വിധി ഉണ്ടാകാത്തതിന്റെ തുടർന്ന് കോട്ടയം അതിരൂപത, വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകുവാൻ തീരുമാനിച്ചതിനു പിന്തുണ അറിയിച്ചുകൊണ്ട്, പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസ് അഥവാ ഡി കെ സി സി, കേസിൽ കക്ഷിചേരുവാൻ തീരുമാനിച്ചു. അപ്പീൽ നൽകുവാനുള്ള സമയം ഈ മാസം പതിനാറാം തിയതി തീരുവാനിരിക്കെയാണ് കോട്ടയം അതിരൂപതയ്ക്കും, കേസിൽ കോട്ടയം അതിരൂപതയെ സഹായിക്കുന്ന ക്നാനായ കത്തോലിക്കാ കോൺഗ്രസിനുമൊപ്പം ഡി കെ സി സി യും പ്രവാസി ക്നാനായ കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിച്ച് കക്ഷിചേരുന്നത്. കേസിൽ പിന്തുണ അറിയിച്ചു കൊണ്ട് ക്നാനായ യാക്കോബായ ഭദ്രാസനവും രംഗത്ത് എത്തിയിരുന്നു. പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസ് കൂടി രംഗത്ത് എത്തുന്നതോടെ പ്രവാസ ലോകത്തെ മറ്റു ക്നാനായ സംഘടനകളും പിന്തുണയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഡി കെ സി സി ചെയർമാൻ ബിനു തുരുത്തിയിൽ ക്നാനായ വോയിസിനെ അറിയിച്ചു. ക്നാനായ പാരമ്പര്യം അഭംഗുരം കാത്ത് സൂക്ഷിക്കുവാൻ, വിട്ടു വീഴ്ചകൾ ചെയ്യാതെ, ഒത്തോരുമിച്ച്‌, സമുദായ വിരുദ്ധർക്കെതിരെ ഒന്നിക്കുവാൻ ലോകമെമ്പാടുമുള്ള ക്നാനായ മക്കൾ തയ്യാറാവണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി ക്നാനായ സമുദായത്തെ കരിതേച്ചു കാണിക്കുവാനും, പൊതുജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണകൾ പരത്തുവാനും വേണ്ടി വിവിധ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പെയ്ഡ് വാർത്തകളും സപ്ലിമെന്റുകളും ഇറക്കി കൊണ്ടിരിക്കുന്ന ക്നാനായ സമുദായ വിരുദ്ധരെ തിരിച്ചറിയുവാനും, വികാരത്തിന് അടിമപ്പെടാതെ വിവേകത്തോടെ അവയെ നേരിടുവാനും എല്ലാ ക്നാനായ മക്കളും മുന്നോട്ടു വരണം എന്ന് ഡി കെ സി സി എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സാജു കണ്ണംപള്ളി അഭ്യർത്ഥിച്ചു. ഡി കെ സി സി യുടെ പാത പിന്തുടർന്ന് എല്ലാ ക്നാനായ സംഘടനകളും കോട്ടയം അതിരൂപതയുടെ ഈ ഉദ്യമത്തിൽ പിന്തുണയുമായി എത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. നൂറ്റാണ്ടുകളുടെ പാരംപര്യമുള്ള ക്നാനായ സമുദായത്തിനെതിരെ ക്നാനായ നവീകരണ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഗൂഡാലോചനകൾക്കെതിരെ ആഗോള ക്നാനായ സമൂഹം ഒന്നിച്ച് നിൽക്കുമെന്നും കോട്ടയം അതിരൂപതയെ തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും കാത്തുസൂക്ഷിക്കുവാനായി പ്രവാസി ക്നാനായ സമൂഹം ഒന്നിച്ച് നിൽക്കുമെന്നും ഡി കെ സി ഭാരവാഹികളായ വിനോദ് മാണി, മനോജ് താനത്ത്, വിൻസന്റ് വലിയ വീട്ടിൽ എന്നിവർ അറിയിച്ചു.

Read more

ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി

or,
Please publish the following news ASAP:
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഈശോയുടെ തിരുഹൃദയ ദർശന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
 
ബിനോയി കിഴക്കനടി (പി. ആർ. ഒ.)
 
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു. ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായുള്ള ഈ തിരുന്നാൾ ജൂൺ 9 മുതൽ 11 വരെയാണ് ഭക്തിപൂർവം ആഘോഷിക്കുന്നത്.
 
ജൂൺ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമ്മികനും, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, രൂപതാ പ്രൊക്യൂറേറ്റര്‍ റെവ. ഫാ. ജോർജ് മാളീയേക്കൽ എന്നിവർ സഹകാർമ്മികരുമായിരിക്കും. മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് തിരുന്നാൾ സന്ദേശം നൽകും. ഇതേ തുടർന്ന് മതബോധന സ്കൂൾ കലോത്സവം ഉണ്ടായിരിക്കും.
 
ജൂൺ 10, ശനി വൈകുന്നേരം 5:30 ന് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച എന്നീ തിരുക്കർമ്മങ്ങൾക്കുശേഷം, സേക്രഡ് ഹാർട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാൽ മുഖ്യകാർമ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികരുമാകുന്ന വിശുദ്ധ കുര്‍ബ്ബാനയിൽ, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാന ശുശ്രൂഷകൾ നയിക്കുന്നത്. ഫാ. ബോബൻ വട്ടംപുറത്ത് വചന സന്ദേശം നൽകും.
 
പ്രധാന തിരുനാൾ ദിവസമായ ജൂൺ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതൽ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുർബാനക്ക്, ഡിട്രോയിട്ട് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട്  മുഖ്യകാർമ്മികത്വം വഹിക്കുകയും, രൂപതാ ചാൻസലർ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കുകയും ചെയ്യും. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്ദേശം നൽകും. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാർട്ട് ഗായകസംഘം ഗാനശുശ്രൂഷകൾ നിർവഹിക്കും. തുടർന്നുള്ള വർണ്ണപകിട്ടാർന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പിൽ നേത്യുത്വം നൽകുന്നതായിരിക്കും.
 
മാത്യു & റെജി ഇടിയാലിൽ, അവരുടെ മക്കളായ ജിതിൻ, മെറിൽ & മാത്തുക്കുട്ടി എന്നിവരാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാർ. തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്യദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത്, പ്രസുദേന്തിമാർ, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റി കോഡിനേറ്റർ), ട്രസ്റ്റിമാരായ മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറർ സണ്ണി മുത്തോലത്ത്, പി. ആർ. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ ചേർന്ന് തിരുഹൃദയ ദൈവാലയത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു. ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായുള്ള ഈ തിരുന്നാൾ ജൂൺ 9 മുതൽ 11 വരെയാണ് ഭക്തിപൂർവം ആഘോഷിക്കുന്നത്.ജൂൺ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമ്മികനും, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, രൂപതാ പ്രൊക്യൂറേറ്റര്‍ റെവ. ഫാ. ജോർജ് മാളീയേക്കൽ എന്നിവർ സഹകാർമ്മികരുമായിരിക്കും. മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് തിരുന്നാൾ സന്ദേശം നൽകും. ഇതേ തുടർന്ന് മതബോധന സ്കൂൾ കലോത്സവം ഉണ്ടായിരിക്കും.ജൂൺ 10, ശനി വൈകുന്നേരം 5:30 ന് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച എന്നീ തിരുക്കർമ്മങ്ങൾക്കുശേഷം, സേക്രഡ് ഹാർട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാൽ മുഖ്യകാർമ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികരുമാകുന്ന വിശുദ്ധ കുര്‍ബ്ബാനയിൽ, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാന ശുശ്രൂഷകൾ നയിക്കുന്നത്. ഫാ. ബോബൻ വട്ടംപുറത്ത് വചന സന്ദേശം നൽകും.

 പ്രധാന തിരുനാൾ ദിവസമായ ജൂൺ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതൽ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുർബാനക്ക്, ഡിട്രോയിട്ട് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട്  മുഖ്യകാർമ്മികത്വം വഹിക്കുകയും, രൂപതാ ചാൻസലർ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കുകയും ചെയ്യും. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്ദേശം നൽകും. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാർട്ട് ഗായകസംഘം ഗാനശുശ്രൂഷകൾ നിർവഹിക്കും. തുടർന്നുള്ള വർണ്ണപകിട്ടാർന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പിൽ നേത്യുത്വം നൽകുന്നതായിരിക്കും.

 മാത്യു & റെജി ഇടിയാലിൽ, അവരുടെ മക്കളായ ജിതിൻ, മെറിൽ & മാത്തുക്കുട്ടി എന്നിവരാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാർ. തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്യദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത്, പ്രസുദേന്തിമാർ, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റി കോഡിനേറ്റർ), ട്രസ്റ്റിമാരായ മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറർ സണ്ണി മുത്തോലത്ത്, പി. ആർ. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ ചേർന്ന് തിരുഹൃദയ ദൈവാലയത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

Read more

ലോസ് ആഞ്ചലസ് ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടത്തപ്പെട്ടു.

ലോസ് ആഞ്ചലസ്; വി.പത്താംപീയൂസ് ക്‌നാനായ ദേവാലയത്തിലെ 9 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം ജൂണ്‍ മൂന്നാം തീയതി രാവിലെ 9 മണിക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി മോണ്‍സിഞോര്‍ ഏബ്രഹാം മുത്തോലത്ത്, ഡാളസ് ക്രൈസ്റ്റ ദി കിംഗ് ദേവാലയ വികാരി ഫാ. ജോസ് ചിറപ്പുറത്ത്, ലോസ് ആഞ്ചലസ് ഇടവക വികാരി ഫാ.സിജു മുടക്കോടില്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു.സവീന വടകരപ്പറമ്പില്‍,ഈവ മണലേല്‍, മൈക്കിള്‍-മാത്യു വളളിപ്പടവില്‍, ആല്‍ബിന്‍-ജോസണ്‍ അപ്പോഴിപ്പറമ്പില്‍, റെയ്ഹാന്‍ വില്ലൂത്തറ, അനൂപ് കണിയാംപറമ്പില്‍, പാട്രിക് കണ്ണാലില്‍. എന്നീ കുട്ടികളാണ് പിതാവില്‍ നിന്നും പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്.ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം റോജി കണ്ണാലില്‍ നന്ദി പ്രകാശനം നടത്തി. തുടര്‍ന്ന് M G M ഹാളില്‍ നടത്തപ്പെട്ട സല്‍ക്കാര സമ്മേളനത്തിലേയക്ക് മാതാപിതാക്കളുടെ പ്രതിനിധി ഷിജു അപ്പോഴിയില്‍ ഏവരെയും സ്വാഗതം ചെയ്തു.സ്വാദിഷ്ടമായ ഭക്ഷണത്തോടൊപ്പം കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നൊരുക്കിയ അതിമനോഹരമായ കലാപരിപാടികള്‍ അരങ്ങേറി. ജയിംസ് ചെട്ടിയാത്ത് അവതരിപ്പിച്ച മാജിക് ഷോ ശ്രദ്ധേയമായി.
സിബി വാഴപ്പളളില്‍  ദേവാലയത്തില്‍

ഏലക്കാ മാലക്കു 60,000 ഡോളര്‍ ലേലത്തുക; ചരിത്രം കുറിച്ച് ന്യു ജെഴ്‌സി ക്‌നാനായ കാത്തലിക്ക് കമ്യൂണിറ്റി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷനിൽ, മിഷന്റെ സ്വർഗയാ മധ്യസ്ഥനായ ക്രിസ്തു രാജന്റെ രാജത്വതിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ജൂൺ നാല് ഞായറാഴ്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ബഹു. ഫിലിപ്പ് രാമച്ചനാട്ട് അച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍, ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡ് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജോസ് ആദോപ്പള്ളില്‍ സന്ദേശം നല്‍കി. ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളി വികാരി വെരി.റവ.ഫാ. ജോസഫ് തറയ്ക്കല്‍ പ. കുര്‍ബാനയുടെ ആശീര്‍വ്വാദം നിര്‍വഹിച്ചു. നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത തിരുനാളിന്റെ ഭാഗമായുള്ള തിരുനാള്‍ പ്രദിക്ഷണത്തിനു മുൻപായി, ന്യൂജേഴ്‌സി ക്നാനായ കമ്മ്യൂണിറ്റിയിലെ എല്ലാ കോളേജ് ഗ്രാജുവേറ്റ്‌സിനേയും ആദരിച്ചു.

ന്യൂജേഴ്‌സി ക്നാനായ മിഷനില്‍ ദേവാലയം നിര്‍മിക്കാനുള്ള ധനശേഖരണാര്‍ഥം നടത്തിയ ലേലത്തില്‍ ഏലക്കാ മാലക്കു 60,000 ഡോളര്‍ ലഭിച്ചു. ജനകീയ ലേലത്തിലൂടെ ചരിത്രം കുറിച്ച ഈ തുകക്കു ലേലം കൊണ്ടത് ലൂമോന്‍ മാന്തുരുത്തിലും കുടുംബവുമാണ്. ന്യൂ ജേഴ്‌സി ക്നാനായ മിഷൻ അംഗമായ വിൻസന്റ് വലിയ കല്ലുങ്കൽ ലേലത്തിനായി സമർപ്പിച്ച ഏലക്കാമാലയാണ് ജനകീയ പങ്കാളിത്വത്തോടെ മിഷന്റെ സ്വന്തമായ ദൈവാലയം എന്ന സ്വപ്‍ന പദ്ധതിക്ക് മികച്ച ഒരു കുതിപ്പ് നല്കത്തക്ക വിധത്തിൽ ചരിത്രപരമായ ധന സമാഹരണത്തിന് നിയോഗമായത്. ലേലം വിളിക്കുന്നതനുസരിച്ച് അപ്പപ്പോൾ തുക നൽകത്തക്ക രീതിയിൽ നടത്തിയ ലേലത്തിൽ, ഒരു വ്യക്തി പരമാവധി ചിലവൊഴിച്ച തുക മൂവായിരത്തി അഞ്ഞൂറോളം ഡോളർ ആണെന്നിരിക്കെ അറുപതിനായിരം ഡോളർ അഥവാ ഏകദേശം നാൽപ്പത് ലക്ഷം രൂപാ സമാഹരിച്ചു എന്നത് മിഷന്റെ ഈ പദ്ധതിയിൽ ഉണ്ടായ വന്പിച്ച ജനകീയ പങ്കാളിത്വത്തിന്റെയും സഹകരണത്തിന്റെയും ഉദാഹരണമാണ് എന്ന് മിഷൻ ഡയറക്ടർ ഫാ. റെനി കട്ടേൽ ക്നാനായ വോയിസിനോട് പറഞ്ഞു. ന്യൂജേഴ്‌സി ക്‌നാനായ കമ്മ്യൂണിറ്റിയുടെ സ്വപ്നമായ സ്വന്തമായ ദേവാലയത്തിനുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന്റെആദ്യ ഗഡു സ്വീകരണവും ഓണ്‍ലൈന്‍ ഡിറക്ട് ഡിപ്പോസിറ്റിന്റെ ഉദ്ഘാടനവും തിരുനാളിനോടനുബന്ധിച്ച് നടന്നു.

തിരുനാള്‍ പ്രസുദേന്തിമാര്‍ ഒതുക്കിയ സ്‌നേഹ വിരുന്നിന് മുൻപായിരുന്നു ഏവരെയും ആവേശം കൊള്ളിച്ച ഏലയ്ക്കാ മാല ലേലം. ന്യൂജേഴ്‌സി ക്‌നാനായ കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടൊപ്പം, റോക്ക് ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍ ക്‌നാനായ മിഷന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. വളരെ വാശിയോടെ സ്വന്തമായ ദേവാലയമെന്ന ഉദ്യമത്തിനായി നടന്ന ഈ ലേലം സകല പ്രതീക്ഷകളേയും മറികടന്നുകൊണ്ടാണ് ചരിത്രം കുറിച്ച ലേല തുകയിൽ എത്തിയത്.

തിരുനാള്‍ പ്രോഗ്രാമുകള്‍ക്കും, തുടര്‍ന്നു നടന്ന ലേലത്തിനും, മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി കട്ടേലും, ട്രസ്റ്റിമാരായ ജോസുകുഞ്ഞ് ചാമക്കാലായും, ലൂമോന്‍ മാന്തുരുത്തിലും, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീ ഷാജി വെമ്മേലിലും, മിഷന്‍ അക്കൗണ്ടന്റ് ശ്രീ. പീറ്റര്‍ മാന്തുരുത്തിലും നേതൃത്വം നല്‍കി. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ പ്രോഗ്രാം സമാപിച്ചു.

Read more

ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തില്‍ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം

മിയാമി: 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ജൂണ്‍ 9,10,11 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തില്‍ വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെ നടത്തപ്പെടുന്നു. 
ആദ്യ നൂറ്റാണ്ട് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതും, സഭ ഔദ്യോഗികമായി അംഗീകരിച്ചതുമായ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ദിവ്യകാരുണ്യത്തില്‍ ആഴമായ വിശ്വാസവും ഭക്തിയും വര്‍ധിപ്പിക്കുവാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്ന് വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ ലഘുലേഖ ഉണ്ടായിരിക്കും. ആര്‍ക്കും തികച്ചും സൗജന്യമായി പ്രദര്‍ശനത്തില്‍ പങ്കുചേരാം. 
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി ഫാ. തോമസ് കടുകപ്പള്ളി നിര്‍വഹിക്കും. പ്രദര്‍ശനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു. പി.ആര്‍.ഒ എബി തെക്കനാട്ട് അറിയിച്ചതാണിത്

മിയാമി: 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ജൂണ്‍ 9,10,11 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തില്‍ വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെ നടത്തപ്പെടുന്നു. ആദ്യ നൂറ്റാണ്ട് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതും, സഭ ഔദ്യോഗികമായി അംഗീകരിച്ചതുമായ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ദിവ്യകാരുണ്യത്തില്‍ ആഴമായ വിശ്വാസവും ഭക്തിയും വര്‍ധിപ്പിക്കുവാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്ന് വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ ലഘുലേഖ ഉണ്ടായിരിക്കും. ആര്‍ക്കും തികച്ചും സൗജന്യമായി പ്രദര്‍ശനത്തില്‍ പങ്കുചേരാം. 

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി ഫാ. തോമസ് കടുകപ്പള്ളി നിര്‍വഹിക്കും. പ്രദര്‍ശനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു. 

Read more

Copyrights@2016.