america live Broadcasting

ചിക്കാഗോയിൽ മാർ കുന്നശ്ശേരി അനുസ്മരണം ഇന്ന് കമ്മ്യൂണിറ്റി സെൻററിൽ : പണ്ടാരശ്ശേരി പിതാവ് പങ്കെടുക്കും : LIVE on KVTV

ചിക്കാഗോ : ക്നാനായ സമുദായത്തെ മുഴുവൻ ദുഖത്തിലാഴ്ത്തി കാലം ചെയ്ത അഭി : മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ ഓർമ്മകൾ അനുസ്മരിക്കുന്നതിനായി ചിക്കാഗോ കെ സി എസ് നേതൃത്വത്തിൽ നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പങ്കെടുക്കും. ഇന്ന് (ജൂൺ 21 ബുധനാഴ്ച്ച) വൈകുന്നേരം 7 മണിക്ക് ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റി സെന്ററിൽ പ്രസിഡന്റ് ബിനു പൂത്തുറയിൽ അദ്യക്ഷത വഹിക്കുന്ന യോഗത്തിൽ ക്നാനായ ഇടവകളിലെ വൈദീകർ, മുൻ കെ സി എസ് ഭാരവാഹികൾ , സമുദായ പ്രതിനിധികൾ തുടങ്ങി നിരവധിപേർ പങ്കെടുക്കുന്നുണ്ട്. ചിക്കാഗോയിൽ എത്തുമ്പോഴെല്ലാം കുന്നശ്ശേരി പിതാവ് താമസിക്കാറുണ്ടായിരുന്ന ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ സിരാകേന്ദ്രം കൂടിയ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തെ, അഭി: കുന്നശേരി പിതാവിനോട് ആദരവ് കാണിക്കാനുള്ള വേദിയായി മാറ്റിക്കൊണ്ട്, എല്ലാ ക്നാനായ മക്കളും ആന്നേ ദിവസം കമ്മ്യൂണിറ്റി സെന്ററിൽ എത്തി ചേരണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു. അനുസ്മരണ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് കെ സി എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു പൂത്തുറയിൽ, സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുളയനികുന്നേൽ എന്നിവർ നേതൃത്വം നൽകും.

അനുസ്മരണ സമ്മേളനം തത്സമയം ക്നാനായ വോയിസിലും കെവിടിവിയിലും ലഭ്യമായിരിക്കും. ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

https://www.facebook.com/KnanayaVoice/

http://kvtv.com/index.php?mnu=kvtv-live

https://www.youtube.com/user/KVTVUSA/live

Read more

മാർ കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിൽ മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരിസ് ഇടവക അനുശോചിച്ചു

ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപോലിത്തായും ലോകമെ൦മ്പാടും  മുള്ള ക്നാനായ മക്കളുടെ വലിയ ഇടയനും മായ അഭി.മാർ.കുര്യായക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയേഗത്തിൽ ചിക്കാഗോ മോർട്ടൺഗ്രോവ്  സെന്റെ  മേരിസ് ക്നാനായ ഇടവക ദൈവാലയം അനുശോചിച്ചു,    ജൂൺ 18ന് രാവിലെ 10 മണിക്ക്    അസി.വികാരി റവ.ഫാ ബോബൻ വാട്ടേമ്പുറത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വി.കുർബാനയ്ക്കു ശേഷം പ്രത്യേക പ്രാത്ഥനയും ഒപ്പീസും നടത്തി .തുടർന്ന് ഇടവകാഗംങ്ങളുടെ ദുംഖവും അനുശോചനവും പരസ്പരം പങ്കു വക്കുന്നതിനായി  കൂടിയ അനുസ്മരണയോഗത്തിൽ സെന്റെ മേരിസ് ഇടവക ട്രസ്റ്റി ബോർഡു കോർഡിനേറ്റർ റ്റിറ്റോ കണ്ടാരപ്പള്ളി,  വിസിറ്റേഷൻ കോൺവെന്റിന്റെ മദറും പാരീഷ് സെക്രട്ടറിയും മായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന  സി.സിൽവേരിയുസ് ,  KCCNA വൈസ്. പ്രിസിഡന്റെ ശ്രമതി.മേയാമ്മ വെട്ടിക്കാട്ട് ,  K.C S  &  DKCC  വൈസ്  പ്രിസിഡന്റെ  ഷാജു കണ്ണംബള്ളി എന്നിവർ അനുശോചനo  അർപ്പിച്ച് സംസാരിച്ചു. (പി.ആർ.ഒ) സ്റ്റീഫൻ ചൊള്ള്ബേൽ ചടങ്ങകളുടെ മാസ്റ്റർ ഓഫ് സെറുമണിയായിരുന്നു. കഴിഞ്ഞ നാല്പതു വർഷക്കാലം കോട്ടയം അതിരൂപതയുടെ വളർച്ചയുടെ പിന്നിൽ പിതാവിന്റെ അദ്ധ്വാനവും പരിശ്രമവും വിലമതിക്കാനാവാത്തവണ്ണം ഉയരത്തിലാണയെന്നുo . പിതാവിന്റെ വേർപാട് സഭയ്ക്കും സമുദായത്തിന്നും തീരാനല്ടംമാണ് സംഭവിച്ചതെന്ന്  തന്റെ അനുശോചന പ്രസംഗത്തിൽ റവ.ഫാ.ബോബൻ വാട്ടേമ്പുറ൦ അനുസ്മരിച്ചു.. നിരവധി വിശ്വാസികൾ   ദൈവാലയത്തിൽ  വച്ചു നടത്തിയ വി.കുർബാനയിലും അനുസ്മരണ യോഗത്തിലും പങ്കെടുത്തു .
പിതാവിന്റെ വേർപാടിലുള്ള   ദുംഖചരണസൂചകമായി അന്നേദിവസം വളരെ വിപുലമായി   നടത്തുവന്നിരുന്ന ഫാദേഴ്സ്  ഡേ ആഘോഷക്രമീകരണങ്ങൾ  റദ്ദ് ചെയ്ത്  ലളിതമായി ആശ്വിർവാദ അനുഗ്രഹ പ്രാത്ഥനയോടെ  ആചരിച്ചു .

Read more

ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ റോക്‌ലാൻഡ് വെസ്റ്റ്ചെസ്റ്റർ മിഷൻ സന്ദർശ്ശനവും സി സി ഡി അവാർഡ് വിതരണവും

ന്യൂയോർക്ക്: കോട്ടയം രൂപത സഹായ മെത്രാൻ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ റോക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ ക്നാനായ മിഷൻ ജൂണ്‍ 23 ,25 ദിവസങ്ങളിൽ സന്ദർശ്ശിക്കുന്നു. ജൂണ്‍ 23 ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിനു റോക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ മിഷനുകളുടെ കൂടാരയോഗം ജോയ് തറത്തട്ടേലിന്‍റെ വീട്ടിൽ കൂടാരയോഗ പ്രാർത്ഥനയിലും അഭിവന്ദ്യ തിരുമേനി പങ്കെടുക്കുന്നു .തുടർന്ന് ഞായറാഴ്ച വെസ്റ്റ്ചെസ്റ്റർ റോക്ലാൻഡ് മിഷൻ പുതിയതായി വാങ്ങിയ മാതാവിന്‍റെ നാമത്തിലുള്ള ദേവാലയം വിശ്വാസികൾക്ക് ഒപ്പം സന്ദർശിക്കുന്നു. .തുടർന്ന് മരിയൻ ഷ്റയിൻ ദേവാലയത്തിൽ പിതാവ് വിശുദ്ധ കുർബാന സമർപ്പിച്ചത്തിനു ശേഷം പുതിയ ദേവാലത്തിലേക്കുള്ള മിഷിനിലെ ഓരോ കുടുംബത്തിന്‍റെയും അർഹമായ സംഭാവന പിതാവ് ഏറ്റുവാങ്ങുന്നു.

ഈ മിഷനുകളിൽ നിന്ന് സ്കൂൾ കോളേജ് ഗ്രാജുയേറ്റ ചെയ്ത കുട്ടികൾക്കുള്ള അവാർഡ് വിതരണവും സിസിഡി ഗ്രാജുയേഷൻ സെറിമണി ഉദ്ഘാടനവും നിർവഹിക്കുന്നു . ഈ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത് മിഷൻ ഡയറക്ടർ ഫാ .ജോസ് ആദോപ്പിള്ളി, ട്രസ്റ്റീമാരായ ഫിലിപ്പ് ചാമക്കാല, സിബി മണലേൽ, എബ്രഹാം പുലിയലകുന്നേൽ, റെജി ഉഴങ്ങാലിൽ, സിസിഡി പ്രിൻസിപ്പൽ സാബു മേക്കാട്ട്, ഫെറോന സെക്രട്ടറി തോമസ് പാലിച്ചേരി എന്നിവരാണ്. മാതാവിന്‍റെ നാമത്തിലുള്ള പുതിയ ദേവാലയത്തിലേക്കുള്ള പ്രവേശനം നിറവേറ്റാൻ ഇടവരുത്തിയ ദിവ്യകൃപക്ക് നന്ദി പറയുന്ന ഈ മഹനിയ വിശുദ്ധ ചടങ്ങിലേക്ക് എല്ലാവിശ്വാസികളെയും ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ഫാ ജോസ് ആദോപ്പിള്ളി 954 305 7850.

Read more

മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിൽ മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരിസ് ഇടവക അനുശോചിച്ചു

ഷിക്കാഗോ: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപോലിത്തായും ലോകമെന്പാടുമുള്ള ക്നാനായ മക്കളുടെ വലിയ ഇടയനുമായ അഭി. മാർ.കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിൽ ഷിക്കാഗോ മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരിസ് ക്നാനായ ഇടവക ദൈവാലയം അനുശോചിച്ചു.

ജൂണ്‍ 18ന് രാവിലെ 10നു അസി. വികാരി റവ.ഫാ ബോബൻ വാട്ടേന്പുറത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ നടന്ന വി.കുർബാനയ്ക്കു ശേഷം പ്രത്യേക പ്രാത്ഥനയും ഒപ്പീസും നടത്തി. തുടർന്ന് ഇടവകാഗംങ്ങളുടെ ദുഖവും അനുശോചനവും പരസ്പരം പങ്കു വയ്ക്കുന്നതിനായി കൂടിയ അനുസ്മരണയോഗത്തിൽ സെന്‍റ് മേരിസ് ഇടവക ട്രസ്റ്റി ബോർഡ് കോർഡിനേറ്റർ റ്റിറ്റോ കണ്ടാരപ്പള്ളി, വിസിറ്റേഷൻ കോണ്‍വെന്‍റിന്‍റെ മദറും പാരീഷ് സെക്രട്ടറിയുമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന സി.സിൽവേരിയുസ് , കെസിസിഎൻഎ വൈസ്പ്രിസിഡന്‍റ് മേയമ്മ വെട്ടിക്കാട്ട് , കെസിഎസ് & ഡികെസിസി വൈസ് പ്രിസിഡന്‍റ് ഷാജു കണ്ണന്പള്ളി എന്നിവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു. സ്റ്റീഫൻ ചൊള്ളന്പേൽ ചടങ്ങകളുടെ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.

കഴിഞ്ഞ നാല്പതു വർഷക്കാലം കോട്ടയം അതിരൂപതയുടെ വളർച്ചയുടെ പിന്നിൽ പിതാവിന്‍റെ അധ്വാനവും പരിശ്രമവും വിലമതിക്കാനാവാത്തവണ്ണം ഉയരത്തിലാണന്നും, പിതാവിന്‍റെ വേർപാട് സഭയ്ക്കും സമുദായത്തിന്നും തീരാനഷ്ടമാണ് സംഭവിച്ചതെന്ന് തന്‍റെ അനുശോചന പ്രസംഗത്തിൽ റവ.ഫാ.ബോബൻ വാട്ടേന്പുറം അനുസ്മരിച്ചു. നിരവധി വിശ്വാസികൾ ദൈവാലയത്തിൽ വച്ചു നടത്തിയ വി.കുർബാനയിലും അനുസ്മരണ യോഗത്തിലും പങ്കെടുത്തു.

പിതാവിന്‍റെ വേർപാടിലുള്ള ദുഖാചരണസൂചകമായി അന്നേദിവസം വളരെ വിപുലമായി നടത്തുവന്നിരുന്ന ഫാദേഴ്സ് ഡേ ആഘോഷക്രമീകരണങ്ങൾ റദ്ദു ചെയ്ത് ലളിതമായി ആശ്വിർവാദ അനുഗ്രഹ പ്രാർത്ഥനയോടെ ആചരിച്ചു.

Read more

ചിക്കാഗോയിൽ മാർ കുന്നശ്ശേരി അനുസ്മരണം ബുധനാഴ്ച്ച കമ്മ്യൂണിറ്റി സെൻററിൽ : പണ്ടാരശ്ശേരി പിതാവ് മുഖ്യാഥിതി

ചിക്കാഗോ : ക്നാനായ സമുദായത്തെ മുഴുവൻ ദുഖത്തിലാഴ്ത്തി കാലം ചെയ്ത അഭി : മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ ഓർമ്മകൾ അനുസ്മരിക്കുന്നതിനായി ചിക്കാഗോ കെ സി എസ് നേതൃത്വത്തിൽ നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പങ്കെടുക്കും. ജൂൺ 21 ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്ക് ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റി സെന്ററിൽ പ്രസിഡന്റ് ബിനു പൂത്തുറയിൽ അദ്യക്ഷത വഹിക്കുന്ന യോഗത്തിൽ ക്നാനായ ഇടവകളിലെ വൈദീകർ, മുൻ കെ സി എസ് ഭാരവാഹികൾ , സമുദായ പ്രതിനിധികൾ തുടങ്ങി നിരവധിപേർ പങ്കെടുക്കുന്നുണ്ട്. ചിക്കാഗോയിൽ എത്തുമ്പോഴെല്ലാം കുന്നശ്ശേരി പിതാവ് താമസിക്കാറുണ്ടായിരുന്ന ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ സിരാകേന്ദ്രം കൂടിയ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തെ, അഭി: കുന്നശേരി പിതാവിനോട് ആദരവ് കാണിക്കാനുള്ള വേദിയായി മാറ്റിക്കൊണ്ട്, എല്ലാ ക്നാനായ മക്കളും ആന്നേ ദിവസം കമ്മ്യൂണിറ്റി സെന്ററിൽ എത്തി ചേരണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു. അനുസ്മരണ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് കെ സി എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു പൂത്തുറയിൽ, സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുളയനികുന്നേൽ എന്നിവർ നേതൃത്വം നൽകും. 

Read more

ന്യൂയോർക്കിൽ ക്നാനായ ഫൊറോനാ പിക്ക്നിക് , മാർ പണ്ടാരശേരിയിൽ പങ്കെടുക്കുന്നു

ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻ ക്നാനായ കാതോലിക്ക പള്ളിയിൽ ഫൊറോനായുടെ കിഴിലുള്ള മിഷനുകളുടെ സംയുക്ത പിക്ക്നിക് നടത്തുന്നു . അടുത്ത ശനിയാഴ്ച ജൂൺ 24 ന് രാവിലെ 9 .30 അഭിവന്ദ്യ പണ്ടാരശേരി പിതാവിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ഫൊറോനാ പിതാവ് പിക്ക്നിക് ഉദ്‌ഘാടനം ചെയുന്നു. റോക്‌ലാൻഡ് ,വെസ്റ്റ്ചെസ്റ്റർ ,ന്യൂജേഴ്‌സി ,കണക്റ്റികട്ട് , പെൻസിൽവേനിയ തുടങ്ങിയ മിഷനുകളിൽനിന്നു ക്നാനായ കുടുംബങ്ങൾ പിക്ക്നിക്കിൽ പങ്കെടുക്കുന്നു . വിവിധ പ്രായത്തിലുള്ളവർക്ക് വേണ്ടി രസകരങ്ങളായ മത്സരങ്ങളാണ് അണിയറയിൽ സങ്കാടകർ ഒരുക്കുയിരിക്കുന്നതു . വടം വലി ,വോളിബോൾ ,ബാസ്കറ്ബോള് തുടങ്ങിയ വാശിയേറിയ മത്സരത്തിൽ പങ്കെടുക്കാൻ മിഷൻ അടിസ്ഥാനത്തിൽ ടീമുകൾ പരിശീലനത്തിലാണ് . കൂടാതെ ക്നാനായ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള കാർണിവലും തയ്യാറാക്കിയിരിക്കുന്നു . മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നത് അഭിവന്ദ്യ പിതാവാണ് . പിക്കിനിക്കിനോടനുബന്ധിച്ചു ഓരോരുത്തരും തങ്ങൾക്കാകാവുന്ന വിധത്തിൽ ഭക്ഷണം കൊണ്ടുവരേണ്ടതാണെന്നു പാരിഷ് കമ്മറ്റി അഭ്യർത്ഥിക്കുന്നു . പരിപാടികൾക്ക് ഫൊറോനാ വികാരി ഫാ. തറക്കൽ , ഫാ .ആദോപ്പള്ളിയിൽ, ഫാ.കട്ടേൽ ഫൊറോനാ സെക്രട്ടറി തോമസ് പാലിശേരി തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു

Read more

ഡിട്രോയിറ്റിൽ കുന്നശ്ശേരി പിതാവിന്റെ അനുസ്മരണം സംഘടിപ്പിച്ചു.

ഡിട്രോയിറ്റ് : ക്നാനായ സമുദായത്തിന്റെ ആത്‌മീക ആചാര്യൻ കാലം ചെയ്ത കോട്ടയം ക്നാനായ അതിരൂപതയുടെ വലിയ പിതാവ് മാർ കുരിയാക്കോസ് കുന്നശേരിയുടെ വിയോഗത്തിൽ ഡിട്രോയിറ്റ് വിൻഡ്സർ ക്നാനായ കാത്തോലിക് സൊസൈറ്റി കണ്ണുനീരിൽ കുതിർന്ന അനുശോചനം രേഖപ്പെടുത്തി. ജൂൺ 17 ശനിയാഴ്‌ച പ്ലിമത് ടൗണ്ഷിപ് ടൗൺഹാളിൽ കെ സി എസ് സെക്റട്ടറി ജോസ് ചാമക്കാലയുടെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ടോംസ് കിഴകെകാട്ടിൽ കുന്നശ്ശേരി പിതാവ് ക്നാനായ സമൂഹത്തിനും കോട്ടയം ക്നാനായ രൂപതക്കും നൽകിയ സംഭാവനകൾ വിവരിച്ചു.തുടർന്ന് മുൻ കെ സി എസ് പ്രസിഡൻറ് ബാബു ഇട്ടൂപ്പ് ക്നാനായ സമുദായത്തിന്റെ ഒരു വലിയ ഒരു നെടുംതൂണിനെ ആണ് നമ്മക്ക് നഷ്ടപെട്ടത് എന്നും അമേരിക്കയിലെ പ്രതേക സാഹചര്യത്തിൽ എല്ലാ സ്‌റ്റേറ്റിലും ക്നാനായ കമ്മ്യൂണിറ്റി സെന്ററുകൾ പിതാവിന്റെ ഒരു ആഗ്രഹമായിരുന്നു എന്നും അനുശോചന പ്രസംഗത്തിൽ സൂചിപ്പിച്ചു. ഡിട്രോയിറ്റ് കെ സി എസ് സെക്റട്ടറി ജോസ് ചാമക്കാല അദ്ദേഹത്തിന്റെ അനുശോചന പ്രസംഗത്തിൽ ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനു വേണ്ടി പടവെട്ടിയ പടനായകൻ എന്ന് നമ്മെവിട്ടുപോയ വലിയ പിതാവിനെ വിശേഷിപ്പിച്ചു.

കെ സി എസ് മുൻ പ്രസിഡന്റ് ആയിരുന്ന ജെയിംസ് തോട്ടത്തിൽ പിതാവിന്റെ ക്നാനായ മക്കളുടുള്ള പ്രത്യക വാത്സല്യത്തെപറ്റിയുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ ക്നാനായ മക്കളുമായി പങ്കുവച്ചു.കെ.സി,വൈ,എൽ റെപ്രെസെന്ററ്റീവ് അലീന ചാമക്കാലായിൽ ഡിട്രോയിറ്റ് കെ.സി,വൈ,എൽ വേണ്ടി അനുശോചനം അർപ്പിച്ചു.കിഡ്സ് ക്ലബ് കോഡിനേറ്റർ ജോംസ് കിഴകെകാട്ടിൽ,ജോയിന്റ് സെക്രട്ടറി തോമസ് ഏലക്കാട്ട് ,മുൻ കിഡ്സ് ക്ലബ് കോഡിനേറ്ററും ഡിട്രോയിറ്റ് കേരളാ ക്ലബ് പ്രസിഡന്റുംആയ ജെയിൻ കണ്ണച്ചാംപറമ്പിൽ,സെബാസ്ടിൻ സ്റ്റീഫൻ,ബേബി കുരീക്കാട്ടിൽ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. മാക്സിൻ എടത്തിപ്പറമ്പിൽ കാഴ്ചവച്ച അഭിവന്യ കുന്നശേരി പിതാവിന്റെ ജീവചരിത്രം വീഡിയോ സ്ലൈഡ് ഷോ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടർന്ന് പിതാവിന്റെ വിയോഗത്തിൽ ദുഖിതരായ ക്നാനായ മക്കൾ പാനവായിച്ചു ലോകം എമ്പാടും ഉള്ള ക്നാനായ സമൂഹത്തിന്റെ ദുഃഖത്തിൽ പങ്ക്‌ചേർന്നു. ഡിട്രോയിറ്റ് വിഡ്‌സോർ പരിസരങ്ങളിലുള്ള നിരവധി ക്നാനായ കുടുബങ്ങൾ ദുഃഖ സൂചകമായി യോഗത്തിൽ പങ്കെടുത്തു കഞ്ഞിയും പയറും അത്താഴമായി ഭക്ഷിച്ചു അനുശോചനവും രേഖപ്പെടുത്തി.

Read more

ന്യുയോർക്കിലെ രണ്ടാമത്തെ ക്നാനായ ദൈവാലയം റോക്ക്‌ലാൻഡിൽ യാഥാർഥ്യത്തിലേക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക്ക്‌ലാൻഡിൽ സെന്റ് മേരീസ് ക്നാനായ മിഷന്റെ സ്വന്തമായ ദൈവാലയം എന്ന സ്വപനം പൂവണിയുന്നു. ന്യൂയോർക്ക് അതിരൂപതയിൽ നിന്നും റോക്ക്‌ലാൻഡ് കൗണ്ടിയിൽ തന്നെ ഉള്ള ഹാവേർസ്ട്രൊയിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി അസംപ്ഷൻ എന്ന പള്ളിയാണ് റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ മിഷന് വേണ്ടി ലഭ്യമാകുന്നത്. ഇന്ന് മരിയൻ ഷ്രയിനിൽ ചേർന്ന പൊതുയോഗം ഐകകണ്ഠ്യമായി ഈ ദൈവാലയം സ്വന്തമാകുവാനുള്ള നടപടിക്രമങ്ങൾക്ക് അനുവാദം കൊടുക്കുകയും അതിനു ശേഷം പൊതുയോഗത്തിൽ പങ്കെടുത്തവർ പള്ളി സന്ദർശിക്കുകയും ചെയ്തു. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് പത്ത് മാസത്തോളം ഇതേ പള്ളി ക്നാനായ സമൂഹം വാടക നൽകികൊണ്ട് കുർബ്ബാന അർപ്പിക്കുവാനായി ഉപയോഗിച്ചിരുന്നു. പള്ളി വാങ്ങുന്നത് സംബന്ധിച്ച് രൂപതാ നേതൃത്വവുമായി ധാരണയിലെത്തിയിട്ടുണ്ട്. കൂടുതൽ നടപടിക്രമങ്ങൾ ഈ ആഴ്ചയിൽ തുടരും. പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ക്നാനായ മിഷന്, മാതാവിന്റെ നാമത്തിൽ തന്നെയുള്ള മനോഹരമായ ദൈവലായം സ്വന്തമാക്കുന്നു എന്നത് വലിയ ദൈവീക പരിപാലനയുടെയും ദൈവാനുഗ്രഹത്തിന്റെയും തെളിവാണ് എന്ന് മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പള്ളി, ദൈവാലയം സന്ദര്ശിക്കുവാനായി എത്തിയ ക്നാനായ സമുദായാംഗങ്ങളോടൊപ്പം ദൈവാലയത്തിൽ നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ അനുസ്മരിച്ചു.

Read more

ചിക്കാഗോയിൽ മാർ കുന്നശ്ശേരി അനുസ്മരണം ബുധനാഴ്ച്ച ക്നാനായ കമ്മ്യൂണിറ്റി സെൻററിൽ

 ചിക്കാഗോ : ക്നാനായ സമുദായത്തെ മുഴുവൻ ദുഖത്തിലാഴ്ത്തി കാലം ചെയ്ത അഭി : മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ ഓർമ്മകൾ അനുസ്മരിക്കുന്നതിനായി ചിക്കാഗോ കെ സി എസ് നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തപ്പെടുന്നു. ജൂൺ 21 ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്ക് ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റി സെന്ററിൽ പ്രസിഡന്റ് ബിനു പൂത്തുറയിൽ അദ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈദീകർ, മുൻ കെ സി എസ് ഭാരവാഹികൾ ,സമുദായ പ്രതിനിധികൾ പങ്കെടുക്കുന്നു. അഭി: കുന്നശേരി പിതാവിനോട് ആദരവ് കാണിക്കാനുള്ള വേദിയായി മാറ്റിക്കൊണ്ട് എല്ലാ ക്നാനായ മക്കളും ആന്നേ ദിവസം കമ്മ്യൂണിറ്റി സെന്ററിൽ എത്തി ചേരണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു. അനുസ്മരണ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുയനികുന്നേൽ എന്നിവർ നേതൃത്വം നൽകും.

Read more

ന്യൂയോർക്കിൽ മാർ .കുന്നശ്ശേരി ,അനുസ്മരണ യോഗവും ദുഃഖചരണവും

ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻ ക്നാനായ കാതോലിക്ക ഫൊറോനാപ്പള്ളിയിൽ ജൂൺ 18 ഞായാറാഴ്ച രാവിലെ വിശുദ്ധ കുർബാനക്കുശേഷം, കാലംചെയ്ത കോട്ടയം അതി രൂപതയുടെ മെത്രാപോലിത്ത മാർ .കുന്നശ്ശേരി പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കുകയും തുടർന്ന് അനുസ്മരണ പ്രാർത്ഥനയും അനുസ്മരണ യോഗവും ചേരുന്നു .സതവസരത്തിൽ ന്യൂയോർക്കിൽ എല്ലാ ക്നാനായ മക്കളുടെയും സാന്നിത്യം ലോങ്ങ്ഐലണ്ടിലുള്ള സെന്റ് സ്റ്റീഫൻ ക്നാനായ കാതോലിക്ക പള്ളിയിലേക്ക് സദയം ക്ഷണിക്കുന്നു .

Read more

കൂടല്ലൂര്‍ പിക്‌നിക് ജൂണ്‍ 25 നു ഷിക്കാഗോയില്‍

ഷിക്കാഗോ: ഷിക്കാഗോയിലും പരിസരങ്ങളിലുമായി വസിക്കുന്ന കൂടല്ലൂര്‍ നിവാസികളുടെ സമ്മേളനവും സമ്മര്‍ പിക്‌നിക്കും ജൂണ്‍ 25 ഞായര്‍ ഉച്ചക്ക് 1 മണി മുതല്‍ വൈകിട്ട് 7 മണിവരെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് പോള്‍ വൂഡില്‍ വെച്ച് (6500 Oakton St, Morton Grove, IL 60053 ) വിപുലമായി ആഘോഷിക്കുന്നതാണ്. ഗൃഹാതുരസ്മരണകള്‍ അയവിറക്കി പഴയതും പുതിയതുമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും, സുഹൃദ്ബന്ധങ്ങളുംപരിചയങ്ങളും പുതുക്കുന്നതിനും എല്ലാ കൂടല്ലൂര്‍ നിവാസികളെയും കൂടല്ലൂരില്‍ നിന്നും വിവാഹം കഴിക്കപ്പെട്ടവരുടെ കുടുംബങ്ങളെയു ംഹാര്‍ദ്ദവമായി സ്വാഗതംചെയ്യുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിബിന്‍ ഇടിയാലില്‍ 847 809 0250, ലിജോ മുണ്ടപ്ലാക്കില്‍ (630 728 5841), ജിനു പുന്നച്ചേരില്‍ (224 276 0163), ജോയ് മുതുകാട്ടില്‍ (630 270 2170).

Read more

കുന്നശ്ശേരി പിതാവിന് അനുശോചന ങ്ങളുമായി ഫിലാഡെൽഫിയാ ക്നാനായ അസോസിയേഷനും KCAG യും

കോട്ടയം അതിരൂപതക്ക് ശക്തമായ നേതൃത്വം നൽകുകയും, ലോകമെമ്പാടുമുള്ള ക്നാനായ സമുദായാംഗങ്ങളുടെ സാമുദായികവും ആത്മീയവുമായ വളർച്ചയിൽ, പിതൃ തുല്യമായ സ്നേഹ വാത്സല്യങ്ങളോടെ നിർണ്ണായകമായ പങ്കു വഹിക്കുകയും ചെയ്തിട്ടുള്ള മാർ. കുര്യാക്കോസ് കുന്നശ്ശേരിയുടെ ഭൗതിക ശരീരം കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ഇന്നലെ ( വെള്ളിയാഴ്ച) മുതൽ നടന്ന പൊതുദർശനത്തിനു ശേഷം ഇന്ന് സഭാ മേലധ്യക്ഷന്മാരുടെയും രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാരുടെയും ആയിരക്കണക്കിന് വരുന്ന ക്നാനായ സമുദായാംഗങ്ങളുടെയും സാന്നിധ്യത്തിൽ കബറടക്കുകയാണ്. ക്നാനായ വോയിസിലൂടെയും കെവിടിവിയിലൂടെയും തത്സമയം സംസ്കാര ശുശ്രൂഷകൾ വീക്ഷിക്കുന്നത് ആയിരക്കണക്കിന് ആളുകളാണ്. ലോകമെമ്പാടുമുള്ള സംഘടനകളും വ്യക്തികളും കൂട്ടായ്‍മകളും കുന്നശ്ശേരി പിതാവിന്റെ വിയോഗത്തിൽ ആദാരഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുന്നു. ഫിലാഡെൽഫിയാ ക്നാനായ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ക്ലെമന്റ് പതിയിൽ, ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ജോര്ജിയയെ പ്രതിനിധീകരിച്ച് ജസ്റ്റിൻ പുത്തെൻപുരയിൽ എന്നിവർ പിതാവിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. നോർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ പള്ളികളിലും മിഷനുകളിലും പിതാവിന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡി കെ സി സി ക്ക് വേണ്ടി ചെയർമാൻ ബിനു തുരുത്തിയിൽ, കെ സി സി എൻ എ ക്ക് വേണ്ടി പ്രസിഡണ്ട് ബേബി മണക്കുന്നേൽ, കെ സി സി എം ഈ ക്ക് വേണ്ടി ചെയർമാൻ ടോമി പ്രാലടി, യു കെ സി സി സി എ ക്ക് വേണ്ടി ബിജു മടക്കക്കുഴിയിൽ, ചിക്കാഗോ കെ സി എസ് നെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ബിനു പൂത്തറയിൽ, കുവൈറ്റ് ക്നാനായ കാത്തലിക്ക് അസോസിയേഷന് വേണ്ടി ജോബി പുളിക്കോലിൽ എന്നിവർ നേരത്തെ തന്നെ അനുശോചനങ്ങൾ അറിയിച്ചിരുന്നു. വന്ദ്യ പിതാവിന്റെ മൃത സംസ്കാര ശുശ്രൂഷകൾ കെ വി ടിവി ചാനലിലും ( മലയാളം ഐ പി ടിവി, ബോം ടിവി, റോക്കു, കെവിടിവി.കോം & സ്മാർട്ട് ഫോൺ ആപ്പ്), ക്നാനായ വോയിസിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക് ചാനലിലും തത്സമയം തുടരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്നാനായ വോയിസ് .കോം സന്ദർശിക്കുക.

ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

ഇവിടെ  ക്ലിക്ക്  ചെയ്യുക.

https://www.facebook.com/KnanayaVoice/

http://www.youtube.com/c/KnanayaVoicetv/live

http://kvtv.com/index.php?mnu=kvtv-live

Read more

മോര്‍ട്ടണ്‍ഗ്രോവ് സെന്റെ മേരിസ് ക്‌നാനായ ദൈവാലയത്തില്‍ പാദുവായിലെ വി.അന്തോണിസിന്റ തിരുനാള്‍ ആചരിച്ചു

ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റെ മേരിസ് ക്‌നാനായ ദൈവലായത്തില്‍ ജൂണ്‍ പതിമൂന്നിനു ചൊവ്വാഴ്ച വൈകിട്ട നടന്ന വിശുദ്ധ കുര്‍ബാനയോടു കൂടി പാദുവായിലെ വി.അന്തോണിസിന്റെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ ഭക്ത്യാദരവോടെ ആചരിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ . ജോണിക്കുട്ടി പുലിശ്ശേരി ലദീഞ്ഞിലും വി.ബലിയര്‍പ്പണത്തിലും തുടര്‍ന്ന് നടത്തിയ നൊവേനയിലും മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍ തോമസ് മുളവനാല്‍: അസി.വികാരി റവ ഫാ. ബോബന്‍ വട്ടേബുറത്ത് എന്നിവരടോപ്പം സഹകാര്‍മികനായിരുന്നു റവ.ഫാ. ബിനോയി പിച്ചളക്കാട്ട് എസ്.ജെ തിരുന്നാല്‍ സന്ദേശം നല്‍കി

സുവിശേഷ മൂല്യങ്ങള്‍ അനുവര്‍ത്തിച്ച് വിശുദ്ധിയില്‍ ജീവിച്ച് അനേകവൃന്ദം മനുഷ്യരുടെ ജീവിത സാക്ഷ്യങ്ങളിലാണ് കത്തോലിക്ക സഭ സ്ഥാപിതമായിരികുന്നതെന്നും, ജീവിതത്തെ സ്വഭാവികതലത്തിലേക്ക് ഉയര്‍ത്തുന്ന മിസ്റ്റിക്കുകളും, ജീവിതത്തെ തപം ചെയ്ത് ദൈവീകതയിലേയ്ക് ഉയര്‍ത്തുന്ന സന്ന്യാസികളും, ദാര്‍ശനീകരുമായ വിശുദ്ധരുടെ മുന്‍നിരയില്‍ നില്കുന്ന വ്യക്തികളില്‍ ഒരാളായ പാദുവായിലെ വി.അന്തോനീസ് അനുകരിച്ച ദൈവീക സുകൃതങ്ങളും, സുവിശേഷ സന്ദേശങ്ങളും മാതൃകയാക്കുവാന്‍ ഈ തിരുനാളാചരണം സഹായകമാകട്ടെയെന്ന് തന്റെ തിരുന്നാല്‍ സന്ദേശത്തില്‍ റവ. ഫാ ബിനോയി ആശംസിച്ചു. വി.അന്തോനിസിന്റെ നാമധേയത്തില്‍ നടത്തിയ പ്രത്യേക തിരുകര്‍മങ്ങളിലും പ്രാര്‍ത്ഥനകളിലും വിശുദ്ധന്റെ തിരുസൊരൂപത്തിന്മേല്‍ പൂമാല ചാര്‍ത്തി വണങ്ങുന്നതിലും ധാരാളം വിശ്വാസികള്‍ പങ്കെടുത്തു.

Read more

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ മാർ കുന്നശ്ശേരി പിതാവിനുവേണ്ടി അനുസ്മരണ ബലി

ഷിക്കാഗോ: ദിവംഗതനായ മാർ കുന്നശ്ശേരി പിതാവിനുവേണ്ടി, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, ജൂൺ 15 വ്യാഴാഴ്ച 7 മണിക്ക്, ഷിക്കാഗോ സെന്റ്. തോമസ് രൂപത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യകാര്മികത്വത്തിലും, ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രഹാം മുത്തോലത്ത്, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമ്മികരുമായി വിശുദ്ധ ബാലി അർപ്പിച്ചു. തുടർന്ന് പിതാവിനുവേണ്ടി ഒപ്പീസും ഉണ്ടായിരുന്നു.

കോട്ടയം രൂപതയെ അതിരൂപതയായി വളർത്തുകയും, ക്നാനായ സമുദായത്തിന് അന്തർ ദേശീയതലത്തിൽ സഭാസാമുദായിക ഉയർച്ചക്ക് അടിസ്ഥാനമിടുകയും ചെയ്ത പ്രിയ പിതാവ് അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ ആത്മശാന്തിക്കായി ഈ ദൈവാലയത്തിൽ നടക്കുന്ന വിവിധ തിരുക്കർമ്മങ്ങളുടെ ഭാഗമായിട്ടാണ് ഈ ദിവ്യബലി അർപ്പിച്ചത്. തുടർന്ന് നടക്കുന്ന 40 മണിക്കൂർ ആരാധനക്ക് മാർ ജോയി ആലപ്പാട്ട് പിതാവ് തുടക്കം കുറിച്ചു. വെള്ളി, ശനി, ഞായർ ദിനങ്ങളിലും ആരാധന തുടരും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപെടുന്ന അനുസ്മരണ ബലിക്കും ഒപ്പീസിനും, ഷിക്കാഗോ സെന്റ്. തോമസ് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് കാർമികനായിരിക്കും.

തുടർന്ന് നോർത്ത് അമേരിക്കയിലെ സഭാ - സാമുദായിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അനുശോചന സമ്മേളനം നടക്കും. മാർ ജേക്കബ് അങ്ങാടിയത്ത്, വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ട്രസ്റ്റി കോർഡിനേറ്റർ തോമസ് നേടുവാമ്പുഴ, ടിറ്റോ കണ്ടാരപ്പള്ളി (സെൻറ് മേരീസ്), ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിൽ, ഡി കെ സി സി എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സാജു കണ്ണമ്പള്ളി,കെ സി സി എൻ എ വൈസ് പ്രെസിഡന്റ് ശ്രീമതി മേയമ്മ വെട്ടിക്കാട്ട് , മുൻ കെ സി സി എൻ എ പ്രസിഡണ്ടുമാരായ ജോസ് കണിയാലി, ജോണി പുത്തെൻപറമ്പിൽ, ജോയി വാച്ചാച്ചിറ, ജോർജ് നെല്ലാമറ്റം, പാരിഷ് സെക്രട്ടറി ടോണി പുല്ലാപ്പള്ളിൽ എന്നിവർ അനുശോചന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.

Read more

ലോസ് ആഞ്ചലസിൽ കുന്നശ്ശേരി പിതാവിനുവേണ്ടി വിശുദ്ധ കുർബാനയും അനുശോചന യോഗവും ഞായറാഴ്ച

ലോസ് ആഞ്ചലസ്:ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ വിയോഗത്തിൽ ലോസ് ആഞ്ചലസ് വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിലെ പാരിഷ് അംഗങ്ങൾ, വികാരി ഫാ. സിജു മുടക്കോടില്‍, കൈക്കാരന്മാരായ ജോണി മുട്ടത്തില്‍, റോജി കണ്ണാലില്‍ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പിതാവിന്റെ വിയോഗത്തെ തുടർന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന സ്പോർട്സ് ആൻഡ് ആക്ടിവിക്ടിസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റി അതോടൊപ്പം ഇന്ന് നടക്കുന്ന നൈറ്റ് വിജിലിൽ കുന്നശ്ശേരി പിതാവിന് വേണ്ടി പ്രത്യേകമായ പ്രാർഥനകൾ നടത്തുന്നതായിരിക്കും. ഞായറാഴ്ച പിതാവിനെ അനുസ്മരിച്ചു കൊണ്ടുള്ള വിശുദ്ധകുർബാനയും അതെ തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും എന്ന് അറിയിച്ചു.

Read more

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി -നിഷ്പക്ഷന്‍,പക്ഷേ എല്ലാവര്‍ക്കും വിശ്വസ്തന്‍: ജസ്റ്റീസ് സിറിയക് ജോസഫ്

ദീര്‍ഷവീക്ഷണവും നേതൃപാടവവും പാവപ്പെട്ടവരോട്പ്രത്യേക കരുതലുമുള്ള ഒരു വൈദിക മേലദ്ധ്യക്ഷനായിരുന്നുആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി. സഭാ സമൂഹത്തില്‍മാത്രമല്ല, പൊതുസമൂഹത്തിലും അനുരഞ്ജനത്തിന്‍റെ വക്താവായിരുന്നു അദ്ദേഹം. വസ്തുതകള്‍ നിഷ്പക്ഷമായി പഠിച്ച്, യുക്തിപൂര്‍വ്വംപരിഹാരം നിര്‍ദ്ദേശിക്കുന്നതിനും അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതിനും അസാധാരണമായ കഴിവ് അദ്ദേഹത്തിനു?ായിരുന്നു.രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുള്ള നേതാക്കള്‍ പ്രശ്ന പരിഹാരത്തിന് പിതാവിന്‍റെ സഹായം തേടിയ സന്ദര്‍ഭങ്ങളു?ായിട്ടു?്. സഭയില്‍ അല്‍മായ നേതൃത്വം വളരണമെന്നും ശക്തിപ്പെടണമെന്നുംആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന അദ്ദേഹം അത്മായ നേതാക്കളെഅംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സി.ബി.സി.ഐ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനെന്ന നിലയില്‍സഭൈക്യരംഗത്ത് പിതാവിന്‍റെ സംഭാവനകള്‍ എടുത്തു പറയേണ്ടതുണ്ട് എന്ന് ജസ്റ്റീസ് സിറിയക് ജോസഫ്

Read more

കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ സംസ്ക്കാര ശുശ്രൂഷ ക്രമീകരണങ്ങള്‍

കോട്ടയം: അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലിത്ത മാർ കുര്യാക്കോസ്​ കുന്നശേരിയുടെ മൃതദേഹം വെള്ളിയാഴ്​ച കോട്ടയം ക്രിസ്​തുരാജാ കത്തീഡ്രലിൽ പൊതുദർശനത്തിനുവെക്കും. കോട്ടയം കാരിത്താസ്​ ആശു​പത്രിയിൽ സ​ൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവി​ടെനിന്ന്​ ​െവള്ളിയാഴ്​ച ഉച്ചക്ക്​ ഒന്നിന്​ വിലാപയാത്രയായാണ്​ ദേവാലയത്തിൽ എത്തിക്കുന്നത്​. ശനിയാഴ്​ചയാണ്​ സംസ്​ക്കാരം. ഉച്ചക്ക്​ രണ്ടിന്​ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയോടെ സംസ്​ക്കാരശുശ്രൂഷകൾ ആരംഭിക്കും. മെത്രാന്മാരും വൈദികരും ദിവ്യബലിയിൽ സഹകാർമികരാകും. തൃശൂർ അതിരൂപത മുൻ ആർച്ചുബിഷപ്പ് മാർ ജേക്കബ്​ തൂങ്കുഴി വചന സന്ദേശം നൽകും. കെ.സി.ബി.സി പ്രസിഡൻറ്​ ആർച്ചുബിഷപ്പ് സൂസൈപാക്യം അനുസ്​മരണ സന്ദേശം നൽകും.

സമാപന ശുശ്രൂഷയിൽ സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. നഗരികാണിക്കലിനെ തുടർന്ന് കത്തീഡ്രൽ ദൈവാലയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കല്ലറയിൽ മൃതദേഹം സംസ്​ക്കരിക്കും. സംസ്​ക്കാരദിനമായ ശനിയാഴ്ച അതിരൂപതയിലെ എല്ലാ സ്​ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്​ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.

സംസ്ക്കാര ശുശ്രൂഷ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍

സംസ്ക്കാരശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുന്ന മെത്രാന്മാരുടെയും വിശിഷ്ടവ്യക്തികളുടെയും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ ജെറുസലേം മാര്‍ത്തോമാചര്‍ച്ചിന്‍റെയും കോട്ടയം ജില്ലാ ആശുപത്രിയുടെയും ഗ്രൗണ്ട്കളും ചെറുവാഹനങ്ങളിലെത്തുന്നവര്‍ക്കായി മാര്‍ ഏലിയ കത്തീഡ്രലിന്‍റെയും ബസേലിയോസ് കോളേജിന്‍റെയും എം.ഡി സെമിനാരിയുടെയും എം.ടി സ്കൂളിന്‍റെയും ഗ്രൗണ്ട്ളും നാഗമ്പടം പോപ്പ് മൈതാനവുമാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നുംഇടവകകളില്‍ നിന്നും വലിയ വാഹനങ്ങളിലെത്തുന്നവര്‍ മനോരമജംഗ്ഷന് മുന്‍പില്‍ ആളുകളെ ഇറക്കിയതിനുശേഷം ഈരയില്‍ക്കടവ് മണിപ്പുഴ റോഡിന്‍റെ വശങ്ങളില്‍ പാര്‍ക്കു ചെയ്യേ?താണെന്ന്അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. 

സംസ്‌കാര ശുശ്രൂഷകള്‍ ക്‌നാനായ വോയ്‌സിലും KVTV ലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നു.

Read more

കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ ക്നാനായ റീജിയൺ അനുശോചിച്ചു.

ചിക്കാഗോ: നോർത്ത് അമേരിക്കൻ ക്നാനായ റീജിയൺ കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു. നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സഭാപരമായ വളർച്ചക്ക് ആക്കം കൂട്ടിയ ക്നാനായ റീജിയന്റെ രൂപീകരണത്തിലും പിന്നീട് ക്നാനായ ദൈവാലയങ്ങളുടെ സ്ഥാപനത്തിലും പിതൃ തുല്യമായ വാത്സല്യത്തോടെ എന്നും ശക്തിയും പ്രചോദനവുമായി നിലകൊണ്ടിരുന്ന പിതാവിന്റെ ദേഹവിയോഗത്തിൽ ക്നാനായ റീജിയണിലെ എല്ലാ ഇടവകളോടും മിഷനുകളോടും വൈദീക - സന്യസ്ഥ - അല്മായ സമൂഹത്തോടും ചേർന്ന് അനുശോചനം രേഖപ്പെടുത്തുന്നതായി ക്നാനായ റീജിയൺ ഡയറക്ടർ മോൺ: തോമസ് മുളവനാൽ അറിയിച്ചു. പിതാവിന്റെ കബറടക്ക ശുശ്രൂഷകളിൽ ക്നാനായ റീജിയനെ പ്രതിനിധീകരിച്ച് മോൺ: തോമസ് മുളവനാൽ പങ്കെടുക്കും. കോട്ടയം അതിരൂപതയിൽ പ്രഖ്യാപിച്ച ഏഴു ദിവസത്തെ ദുഃഖാചരണത്തിൽ ക്നാനായ റീജിയണിലെ എല്ലാ പള്ളികളും മിഷനുകളും പങ്കുചേരുന്നുണ്ട്. ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ ഞായറാഴ്ച രാവിലെ പത്ത് മണിക്കുള്ള വി. കുർബ്ബാനയെ തുടർന്ന് അനുശോചന സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്. 

Read more

കുന്നശ്ശേരി പിതാവിന്റെ വേർപാടിൽ കെ സി സി എൻ എ അനുശോചിച്ചു.

ഹൂസ്റ്റൺ : കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ കെ സി സി എൻ എ അനുശോചനം രേഖപ്പെടുത്തി. കെ സി സി എൻ എ ക്ക് വേണ്ടി പ്രസിഡണ്ട് ബേബി മണക്കുന്നേൽ ഈമെയിലിലൂടെയാണ് പിതാവിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയത്. കോട്ടയം അതിരൂപതക്ക് ശക്തമായ നേതൃത്വം നൽകുകയും, ലോകമെമ്പാടുമുള്ള ക്നാനായ സമുദായാംഗങ്ങളുടെ സാമുദായികവും ആത്മീയവുമായ വളർച്ചയിൽ, പിതൃ തുല്യമായ സ്നേഹ വാത്സല്യങ്ങളോടെ നിർണ്ണായകമായ പങ്കു വഹിക്കുകയും ചെയ്തിട്ടുള്ള വന്ദ്യ പിതാവാണ് യാത്രായിരിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബേബി മണക്കുന്നേലിന്റെ അനുശോചന സന്ദേശത്തിന്റെ പൂർണ്ണ രൂപം താഴെ കൊടുത്തിരിക്കുന്നു. 

Dear Knanaya Brothers and Sisters

On behalf of the whole Knanaya Catholic Community of North America & Canada , we, the Executive Committee members of the Knanaya Catholic Congress of North America (KCCNA), express our heartfelt condolence and prayerful salute to our beloved ArchBishop Emiratus, His Grace Mar Kuriakose Kunnassery, the first ArchBishop of the knanaya Catholic Archdioces of Kottayam. He gave a never ending energy to us Knanites, and his contribution to our diocese was overwhelming indeed. His burning heart, deep knowledge, liturgical competence, and capacity of sharing and friendship, made a great difference in our diocese. His memory will live among us for ever.

He has now gone to meet our Saviour, Jesus Christ.Let us all pray for his soul, and especially to make an effort to offer many prayers for him in gratitude. We pray that The Lord may welcome him into the eternal kingdoms! and reward him for his service as a priest! a bishop and an Archbishop of Knanites.

We accept Gods will with peace and supernatural sense God loved him more… he has completed his race, he has fought a good fight and he has kept the faith. Though we feel pained and saddened, let us rather thank God for his life,time and service. he granted to. "എന്റെ ജനം"

May God rest his soul in eternal peace.

Sharing in your sorrow with love and friendship,

Baby M. Manakkunnel

President KCCNA

Read more

കുന്നശ്ശേരി പിതാവിന്റെ വിയോഗത്തിൽ വിമൻസ് ഫോറം അനുശോചിച്ചു.

ലോസാഞ്ചൽസ്: ലോകമെമ്പാടുമുളള ക്നാനായ സമൂഹത്തിന്റെ പ്രീയ പിതാവായിരുന്നു കുന്നശ്ശേരി പിതാവിന്റെ വിയോഗത്തിൽ ക്നാനായ കാത്തലിക്ക് വിമൻസ് ഫോറം നോർത്ത് അമേരിക്കയുടെ 2017-2018 വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. വിമൻസ് ഫോറം നാഷണൽ പ്രസിഡണ്ട് സ്മിത വെട്ടുപാറപ്പുറം പത്രക്കുറിപ്പിലൂടെയാണ് അനുശോചന സന്ദേശം അറിയിച്ചത്. കുന്നശ്ശേരി പിതാവ് കേവലം രൂപതാധ്യക്ഷൻ എന്നതിന് പുറമെ, ഒരു ആധ്യാത്മിക പിതാവ്, അനുകരണീയമായ വ്യക്തിത്വം, നേതൃത്വ പാടവുമുള്ള ഒരു നേതാവ് എന്നീ നിലകളിലെല്ലാം അനുസ്മരിക്കപ്പെടും എന്ന് അനുശോചന സന്ദേശത്തിൽ സ്മിത വെട്ടുപാറപ്പുറം അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന അനുസ്മരണങ്ങളും സന്ദേശങ്ങളും, പിതാവ് എത്രമാത്രം ക്നാനായ മക്കൾക്ക് പ്രീയപ്പെട്ടവനായിരുന്നു എന്നതിന്റെ തെളിവാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. പിതാവ് നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിന് നൽകിയ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല എന്നും അദ്ദേഹം കാണിച്ച സേവനത്തിന്റെയും, ആധ്യാത്മികതയുടെയും സാന്മാര്ഗികതയുടെയും വഴിയിലൂടെ വരും തലമുറകളെയും നയിക്കുവാൻ വിമൻസ് ഫോറം സന്നദ്ധമാണ് എന്ന് അറിയിച്ചു.

Read more

Copyrights@2016.