america live Broadcasting

ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മോർട്ടൻഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂൾ സന്ദർശിച്ചു

ചിക്കാഗോ: സെന്റ് തോമസ് രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മോർട്ടൻഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂൾ സന്ദർശിച്ചു . അഭിവന്ദ്യ പിതാവ് വിവിധ ക്ലാസുകൾ സന്ദർശിക്കുകയും, മതബോധന സ്കൂൾ വാർഷികത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ആശംസകൾ നേരുകയും, യുവജന വർഷാചരണത്തിനു കുട്ടികൾക്കുള്ള പങ്കിനെപ്പറ്റി വിശദീകരിക്കുകയും ചെയ്തു.

തുടർന്ന് സെന്റ് മേരീസ് സ്കൂളിൽ ഈവർഷം ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികളെ സന്ദർശിച് അവർക്ക് ക്ലാസ് എടുത്തു. പരിശുദ്ധകുര്ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും നല്ല കുമ്പസാരത്തിന്റെ ആവശ്യകതയെപ്പറ്റിയും പാപസാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കേണ്ടതിന്റെയ് ആവശ്യകതയെപ്പറ്റിയും വിശദമായി പ്രതിപാദിച്ചു. അഭിവന്ദ്യ പിതാവിന്റെയ് ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു. കുട്ടികളുടെ ചെറുതും വലുതുമായ എല്ലാ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും വളരെ സരസമായ ഭാഷയിൽ പിതാവ് മറുപടി പറയുകയും കുട്ടികൾക്കെല്ലാവർക്കും ചെറിയ സമ്മാനങ്ങൾ നല്കുകയും ചെയ്തു. അതിനുശേഷം അധ്യാപകരുടെയും, കുട്ടികളുടെയും പ്രതിനിധികൾ പിതാവിന് നന്ദി പറഞ്ഞു . തുടർന്ന്സൺഡേസ്കൂൾ കുട്ടികൾക്കായി പിതാവ് ഇംഗ്ലീഷിൽ ദിവ്യ ബലി അർപ്പിച്ചു. ഇടവക വികാരി ഫാ .തോമസ് മുളവനാൽ സഹ കാർമ്മികൻ ആയിരുന്നു . സെന്റ് മേരീസ് സൺ‌ഡേ സ്കൂൾ അധ്യാപകർക്കുവേണ്ടി നടത്തിയ അപ്പ്രീസിയേഷൻ ലഞ്ചിൽ അഭിവന്ദ്യ പിതാവ് മുഖ്യാഥിതി ആയിരുന്നു .

പിതാവിന്റെയ് സന്ദർശനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്കു വികാരി ഫാ .തോമസ് മുളവനാൽ, ഫാ .ബോബൻ വട്ടംപുറത്ത്, സ്കൂൾ ഡയറക്ടർ സജി പ്രതൃക്കയിൽ, അസ്സി .ഡയറക്ടർ മനീഷ് കൈമൂലയിൽ, പാരിഷ് എക്സിക്യൂട്ടീവ് , സിസ്റ്റേഴ്സ്, പേരന്റ്, വോളന്റീർസ്, മതാധ്യാപകർ എന്നിവർ നേതിര്ത്വം നൽകി .

Read more

വി. യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആഘോഷമായി കൊണ്ടാടി

ന്യൂയോർക് : വെസ്റ്റ്ചെസ്റ്റർ -ബ്രോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആഘോഷമായി കൊണ്ടാടി. ലദിഞ്ഞോടെ ആരംഭിച്ച തിരുമ്മാർ കർമ്മങ്ങൾ ഫാ .സുനി പടിഞ്ഞേറെക്കര (മയാമി പള്ളി വികാരി ) യുടെ മുഖ്യ കാർമികത്വത്തിൽ നാലു വൈദീകർ കാർമികത്വം വഹിച്ച തിരുന്നാൾ റാസ ഭക്തി നിർഭരമായിരുന്നു. വെസ്റ്ചെസ്റ്റർ - റോക്‌ലാൻഡ് ക്നാനായ അംഗങ്ങൾ പുതിയതായി രൂപം കൊടുത്ത കോറസ് ഗ്രൂപ്പിന്റെ സംഗീത വിരുന്ന് തിരുന്നാൾ റാസയെ സംഗീത സാന്ദ്രമാക്കി. ഫാ. മാത്യു മേലേടം തിരുന്നാൾ സന്ദേശം നല്കി. വിശുദ്ധ കുർബാനക്കു ശേഷം ജോസഫ് നാമധാരികൾക്കു വേണ്ടി പ്രാർത്ഥനയും കേക്ക് മുറിക്കലും നടന്നു. 26 പ്രെസുദേന്തിമാർ നടത്തിയ തിരുന്നാളിന് ട്രസ്റ്റിമാരായ എബ്രഹാം പുളിയനക്കുന്നേൽ, റെജി ഉഴങ്ങാലിൽ, മിഷൻ ഡയറക്ടർ ഫാ ജോസ് ആദോപ്പിള്ളി, ഫൊറാന വികാരി ഫാ.ജോസ് തറക്കൽ എന്നിവർ നേതൃത്വം നല്കി. സ്‌നേഹ വിരുന്നോടെ തിരുന്നാൾ സമാപിച്ചു. 

Read more

ലോസ് ആഞ്ചൽസ് വി പത്താം പീയൂസ് ക്നാനായ ദേവാലയത്തിൽ വാർഷിക ധ്യാനം

ലോസ് ആഞ്ചൽസ്: വി പത്താം പീയൂസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2017 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ വാർഷിക ധ്യാനം നടത്തപ്പെടുന്നു. ഫാ സിയാ തോമസ് CSSR (സെന്റ് മാർട്ടിൻ ഓഫ് ടൂർസ് പാരിഷ്, ന്യൂ യോർക്ക്), സി. മേരിക്കുട്ടി , ബ്രദർ സന്തോഷ് (ക്രിസ്റ്റീൻ റിട്രീറ്റ് സെന്റര്, കോട്ടയം) എന്നിവരടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്.

മാർച്ച് 31 വെള്ളിയാഴ്ച വൈകുന്നേരം നാലു മണി മുതൽ രാത്രി ഒൻപതു വരെ മുന്നൊരുക്ക ധ്യാനവും, ശനി ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ സിജു മുടക്കോടിൽ, കൈക്കാരൻമാരായ ജോണി മുട്ടത്തിൽ, റോജി കണ്ണാലയിൽ, പാരിഷ് കൌൺസിൽ അംഗങ്ങൾ എന്നിവർ ധ്യാനത്തിന്റെ ഒരുക്കങ്ങൾ നടത്തി വരുന്നു.

Read more

ചിക്കാഗോ സെന്റ് മേരീസിൽ യേശുവിന്റെ പീഡാനുഭവരംഗങ്ങളുടെ ദൃശ്യാവതരണം അവിസ്‌മരണീയമായി .

ക്രിസ്തുവിന്റെ പീഡാനുഭവം നാടകീയമുഹൂർത്തങ്ങളിലൂടെ സജീവമാക്കുന്ന "Passon of Christ" ഇക്കഴിഞ്ഞ ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ അവതരിക്കപ്പെട്ടു . പീഡാനുഭവത്തിന്റെയും ,കുരിശുമരണത്തിന്റെയും വികാര സാന്ദ്രമായ രംഗങ്ങൾ സജീവമാക്കി അവതരിപ്പിച്ചത് പോളിഷ് സമൂഹത്തിലെ മിസ്റ്റീരിയം (Misterium) എന്ന പ്രാർത്ഥനാഗ്രൂപിലെ 80 ഓളം കലാകാരൻമാരും , കലാകാരികളുമാണ് . വചനമായി അവതരിച്ച യേശുക്രിസ്തുവിന്റെയ് കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ജീവിതവും , തന്നെ തന്നെ ദിവ്യകാരുണ്യമാക്കിത്തീർത്ത അന്ത്യഅത്താഴ രംഗങ്ങളും ,പീലാത്തോസിന്റെയ് അരമനയിലെ കൽത്തൂണിൽ കെട്ടിയുള്ള ചമ്മട്ടി അടികളും, കുരിശിന്റെ വഴിയും ,മരണവും ,ഉത്ഥാനവും എല്ലാം ഉൾകൊള്ളുന്ന രക്ഷാകര സംഭവങ്ങളുടെ നാടകീയ ആവിഷ്കാരം ആരെയും കരളലിയിപ്പിക്കുന്ന രംഗങ്ങളായിരുന്നു.

ആയിരക്കണക്കിനു വിശ്വാസികൾ നിറഞ്ഞുനിന്ന ദേവാലയ അങ്കണത്തിന്റെ മധ്യാ ഭാരമേറിയ മരകുരിശുo പേറി ഗാഗുൽത്താമലയിലേക്കു നടന്നു പോകുന്ന യേശുക്രിസ്തുവിന്റെ അന്ത്യയാത്രയെ തന്മയത്തോടെ അവതരിപ്പിക്കുന്നതിൽ മികവുറ്റ പ്രകടനം കാഴ്ചവച്ചു . ലൈറ്റ് ആൻഡ് സൗണ്ട് എഫക്ട് സാകേതിക വിദ്യയുടെ മികവിൽ വിസ്മയസ്ഫോടന മാക്കിയ ഈ ദൃശ്യവിരുന്ന് സദസിലിരുന്ന ജനഹൃദയങ്ങളെ രണ്ടര മണിക്കൂർ കൊണ്ട് രണ്ടായിരത്തിലധികം വർഷം പിന്നിലേക്കു കൂട്ടി കൊണ്ടു പോയി ചെന്നെത്തിച്ചത് ആ പ്രിയപുത്രനിലാണ് . സാധാരണ ഇത്തരം പരിപാടികൾക്ക് കാണാറുള്ള റിക്കോർഡ് ചെയ്ത സംഭാഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്, തത്സമയ സംഭാഷണങ്ങളോടെ ഈ ദൃശ്യാവിഷ്ക്കാരം മുന്നേറിയപ്പോൾ സമയം പോയത് പോലും അറിഞ്ഞില്ല എന്ന് കാണികളിൽ പലരും അഭിപ്രായപ്പെട്ടു.

ഇടവക വികാരി മോൺ തോമസ് മുളവനാൽ ,അസി .വികാരി ഫാ .ബോബൻ വട്ടംപുറം , കൈക്കാരൻമാരായ ടിറ്റോ കണ്ടാരപ്പള്ളിൽ ,പോൾസൺ കുളങ്ങര, ജോയിച്ചൻ ചെമ്മാച്ചേൽ, സിബി കൈതക്കത്തൊട്ടിയിൽ, ടോണി കിഴക്കേക്കുറ്റ്‌ എന്നിവരോടോപ്പും മത്തച്ചൻ ചെമ്മാച്ചേൽ, ബിജു വാക്കേൽ ബൈജു കുന്നേൽ തുടങ്ങി നീണ്ട ഒരു നേതൃത്വനിര അതിഗംഭിരമായി അവതരിപ്പിച്ചു വിജയിപ്പിച്ച മിസ്റ്റീരിയം പ്രെയർ ഗ്രൂപ്പിന്റെ ഈ ദൃശ്യാആവിഷ്‌കാരത്തിന് വേണ്ട സഹായ ക്രമീകരണങ്ങൾക്ക് നേതൃത്വo നൽകി.    

ഈ പരിപാടിയുടെ കൂടുതൽ ഫോട്ടോകളും വീഡിയോയും താഴെ കൊടുത്തിരിക്കുന്നു.

click here for more photos

Read more

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - നോമ്പുകാല വാർഷിക ധ്യാനം ഇന്ന് മുതൽ. കെവിടിവിയിൽ തത്സമയ സംപ്രേക്ഷണം

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ, നോമ്പുകാല വാർഷിക ധ്യാനം, ഇന്ന് (മാർച്ച് മാസം 17 വെള്ളിയാഴ്ച) മുതൽ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ധ്യാനം കെവിടിവിയിൽ തത്സമയ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകുന്നത്. ഫാ. അന്റിസൺ ആന്റണിയുടെ നേത്യുത്വത്തിൽ പീറ്റർ ചേരാനല്ലൂർ, റെജി കൊട്ടാരം, ഷൈൻ തോമസ്, ജെറിൻ ജോബി, തെരേസാ ജോസഫ്, ജെനിറ്റ മാളിക, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, ബെഞ്ചമിൻ തെക്കനാട്ട്, ഏഞ്ചൽ തൈമാലിൽ, സിസിൽ ചാഴികാട്ട്, നിധി മാത്യു, മായ ബിബി എന്നിവർ ധ്യാനം നയിക്കുന്നു.

മാർച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 2:00 മുതൽ രാത്രി 9:00 മണി വരെയും, 18 ശനിയാശ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 7:00 മണി വരെയും, 19 ഞായറാശ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫൊറോനാംഗങ്ങളേവർക്കും കുമ്പസാരിച്ചൊരുങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

യുവജന വർഷത്തിലെ നോമ്പുകാലത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതൽ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ധ്യാനത്തിൽ പൂർണ്ണമായും പങ്കെടുക്കുവാനും, ശനിയാഴ്ചയും, ഞായറാഴ്ചയും കുട്ടികളെ പങ്കെടുപ്പിക്കുവാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട വികാരി അച്ചൻ ഓർമ്മിപ്പിക്കുന്നു.

തല്‍സമയ സംപ്രേക്ഷണം കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.youtube.com/user/KVTVUSA/live http://kvtv.com/index.php?mnu=kvtv https://www.facebook.com/KnanayaVoice/

Read more

ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ ഇന്റര്‍നാഷണല്‍ വിമന്‍സ്‌ഡേ ആഘോഷിച്ചു

ഡിട്രോയിറ്റ്:  ലീജിയന്‍ ഓഫ് മേരി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ ഇന്റര്‍നാഷണല്‍ വിമന്‍സ്‌ഡേ ആഘോഷിച്ചു.  ദിവ്യബലിയില്‍ കാഴ്ചസമര്‍പ്പണവും, വചന വായനകളും, സ്‌തോത്രക്കാഴ്ച പിരിവും നടത്തപ്പെട്ടു. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍വെച്ച് ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് അച്ചന്റെ പ്രാര്‍ത്ഥനയോടെ മറ്റ് പരിപാടികള്‍ ആരംഭിച്ചു. മാര്‍ത്തോമ്മന്‍ ഗാനവും, സിംഗിള്‍ സോഗും, ഗ്രൂപ്പ് ഡാന്‍സും, അനുഭവ സാക്ഷ്യവും, "സൗഖ്യം അരികെ" എന്ന ലഘുനാടകവും പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി.

2017-18 വര്‍ഷത്തിലെ ലീജിയന്‍ ഓഫ് മേരി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും, ലീജിയന്‍ ഓഫ് മേരി പ്രസിഡന്റ് ശ്രീമതി. മിനി ചെമ്പോലയും മറ്റ് ഭാരവാഹികളും തിരിതെളിച്ചുകൊണ്ട് നടത്തപ്പെട്ടു. പരിപാടികള്‍ക്ക് ചുക്കാന്‍പിടിച്ചത് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി രാജു തൈമാലില്‍, ലീജിയന്‍ ഓഫ് മേരി ഭാരവാഹികള്‍ മിനി ചെമ്പോല, ജയ സന്ദീപ് കള്ളിക്കാട്ട്, മേരി ഷീന്‍സ് തൈതറപ്പേല്‍, ഷീജ വലിയപറമ്പില്‍, സിന്‍സി മാക്‌സിന്‍ എടത്തിപ്പറമ്പില്‍ എന്നിവരായിരുന്നു. പ്രോഗ്രാം അവതാരകര്‍ മാഡ്‌ലിന്‍ മനു കുഴിപ്പറമ്പില്‍, സിമി രാജു തൈമാലില്‍ എന്നിവര്‍ അവരുടെ അവതരണ ശൈലിയിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഷീജ വലിയപറമ്പില്‍ നന്ദി രേഖപ്പെടുത്തി.

Read more

മയാമി സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല ധ്യാനം

മയാമി: സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മാര്‍ച്ച് 18, 19 (ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. വചന പ്രഘോഷകരായ ഫാ. സുനി പടിഞ്ഞാറേക്കര, ബ്ര. ടോമി മണിമലേത്ത്, ബ്ര. ബിബി തെക്കനാട്ട് എന്നിവര്‍ അടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്. വി. കുര്‍ബാന, ആരാധന, സ്തുതി ആരാധന എന്നിവയോടുകൂടിയ ധ്യാനത്തില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 18-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരേയും, മാര്‍ച്ച് 19-നു ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരേയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും. ഈ നോമ്പൂകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര ഏവരേയും സ്വാഗതം ചെയ്യുന്നു. 

Read more

കെ സി എസ് വിമന്‍സ് ഫോറം ആഗോള വനിതാദിനം ആചരിച്ചു

 ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ വിമന്‍സ് ഫോറം കെ സി എസിന്റെ ചരിത്രത്തില്‍ ആദ്യമായി ആഗോള വനിതാ ദിനം ആചരിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം, വിസ് പ്രസിഡന്റ് അനി വാച്ചാച്ചിറ, സെക്രട്ടറി ബിനി തെക്കനാട്ട്, ജോയിന്റ് സെക്രട്ടറി ആന്‍ കരികുളം, ട്രഷറര്‍ ആന്‍സി കൂപ്ലിക്കാട്ട് എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ട പരിപാടികൾക്ക് നേതൃത്വം നല്‍കി. വനിതകളെ ബഹുമാനിക്കുവാനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനും നേട്ടങ്ങളെ അംഗീകരിക്കുവാനും വേണ്ടിയുള്ള വനിതാ ദിനാചരണത്തില്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം വനിതാ ദിന സന്ദേശം നല്‍കി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഡോ. എമിലി ചാക്കോ പൂവത്തുങ്കല്‍ ക്ലാസെടുത്തു. യോഗാ ക്ലാസിനു ജോസ്മി ഇടുക്കുതറ നേതൃത്വം നല്‍കി. ലൂസി കണിയാലി, ജെന്നി തണ്ണിക്കരി, മിഷാല്‍ ഇടുക്കുതറ എന്നിവര്‍ കുക്കിംഗ് ഷോ നടത്തി. വൈവിധ്യമാര്‍ന്ന ഗെയിംസും നടത്തപ്പെട്ടു.

Read more

സൗത്ത് ഫ്ലോറിഡ ക്നാനായ അസോസിയേഷൻ പ്രവർത്ത നോത്ഘാടനം മാർച്ച് 18ന്

സൗത്ത് ഫ്ലോറിഡ ക്നാനായ അസോസിയേഷൻ പ്രവർത്തനോത്ഘാടനം മാർച്ച് 18ന് . 
മിയാമി: ക്നാനായ കാത്തലിക്  അസോസിയേഷൻ സൗത്ത് ഫ്ലോറിഡയുടെ പ്രവർത്തനോത്ഘാടനം മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 
പ്രസിഡന്റ് ബൈജു വണ്ടന്നൂരിന്റെ അദ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെ സി സി എൻ എ പ്രസിഡന്റ് ബേബി മണകുന്നേൽ ഉത്ഘാടനം ചെയ്യും. ഫാ സജി പടിഞ്ഞാറേക്കര ആശംസകൾ അർപ്പിക്കും. അസോസിയേഷൻ ഭാരവാഹികളായ മനോജ് താനത്ത് , റോഷ്‌നി കണിയാംപറമ്പിൽ, സിംലാ കൂവപ്ലാക്കിൽ, ജെയ്സൺ തേക്കുംകാട്ടിൽ എന്നിവർ ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകും. പ്രസ്‌തുത സമ്മേളനത്തിൽ അടുത്ത രണ്ട് വർഷത്തെ പ്രവർത്തന രൂപരേഖ തെയ്യാറാക്കുന്നതായിരിക്കും. 
 കെ സി സി എൻ എ യിലേക്ക്  പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനെയും രാജൻ പാടവത്തിലിനേയും പ്രേത്യകം ആദരിക്കുന്നതായിരിക്കും. 
ജെസ്സി നടുപറമ്പിൽ , സിമി താനത്ത് ,സുമി പനംതാനത്ത്, ഷിന കുളങ്ങര എന്നിവർ കലാസന്ധ്യക്ക് നേതൃത്വം നൽകും. 
വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന പരിപാടികൾ റോബിൻ കല്ലിടാന്തി,ബാബു കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നോടു കൂടി സമാപിക്കും. 
ശനിയാഴ്ച്ച നടക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക്‌ മിയാമിയിലെ മുഴവൻ ക്നാനായ മക്കളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. 
 
മിയാമി: ക്നാനായ കാത്തലിക്  അസോസിയേഷൻ സൗത്ത് ഫ്ലോറിഡയുടെ പ്രവർത്തനോത്ഘാടനം മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 
പ്രസിഡന്റ് ബൈജു വണ്ടന്നൂരിന്റെ അദ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെ സി സി എൻ എ പ്രസിഡന്റ് ബേബി മണകുന്നേൽ ഉത്ഘാടനം ചെയ്യും. ഫാ സുനി പടിഞ്ഞാറേക്കര ആശംസകൾ അർപ്പിക്കും. അസോസിയേഷൻ ഭാരവാഹികളായ മനോജ് താനത്ത് , റോഷ്‌നി കണിയാംപറമ്പിൽ, സിംലാ കൂവപ്ലാക്കിൽ, ജെയ്സൺ തേക്കുംകാട്ടിൽ എന്നിവർ ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകും. പ്രസ്‌തുത സമ്മേളനത്തിൽ അടുത്ത രണ്ട് വർഷത്തെ പ്രവർത്തന രൂപരേഖ തെയ്യാറാക്കുന്നതായിരിക്കും. 
 കെ സി സി എൻ എ യിലേക്ക്  പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനെയും രാജൻ പടവത്തിലിനേയും പ്രേത്യകം ആദരിക്കുന്നതായിരിക്കും. 
ജെസ്സി നടുപറമ്പിൽ , സിമി താനത്ത് ,സുബി  പനംതാനത്ത്, ഷിൻ  കുളങ്ങര എന്നിവർ കലാസന്ധ്യക്ക് നേതൃത്വം നൽകും. 
വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന പരിപാടികൾ റോബിൻ കല്ലിടാന്തി,ബാബു കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നോടു കൂടി സമാപിക്കും. 
ശനിയാഴ്ച്ച നടക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക്‌ മിയാമിയിലെ മുഴവൻ ക്നാനായ മക്കളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. 
 
Read more

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - നോമ്പുകാല വാർഷിക ധ്യാനം - മാർച്ച് 17 മുതൽ

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ, നോമ്പുകാല വാർഷിക ധ്യാനം, മാർച്ച് മാസം 17 വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകുന്നത്. ഫാ. അന്റിസൺ ആന്റണിയുടെ നേത്യുത്വത്തിൽ പീറ്റർ ചേരാനല്ലൂർ, റെജി കൊട്ടാരം, ഷൈൻ തോമസ്, ജെറിൻ ജോബി, തെരേസാ ജോസഫ്, ജെനിറ്റ മാളിക, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, ബെഞ്ചമിൻ തെക്കനാട്ട്, ഏഞ്ചൽ തൈമാലിൽ, സിസിൽ ചാഴികാട്ട്, നിധി മാത്യു, മായ ബിബി എന്നിവർ ധ്യാനം നയിക്കുന്നു.

മാർച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 2:00 മുതൽ രാത്രി 9:00 മണി വരെയും, 18 ശനിയാശ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 7:00 മണി വരെയും, 19 ഞായറാശ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫൊറോനാംഗങ്ങളേവർക്കും കുമ്പസാരിച്ചൊരുങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

യുവജന വർഷത്തിലെ നോമ്പുകാലത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതൽ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ധ്യാനത്തിൽ പൂർണ്ണമായും പങ്കെടുക്കുവാനും, ശനിയാഴ്ചയും, ഞായറാഴ്ചയും കുട്ടികളെ പങ്കെടുപ്പിക്കുവാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട വികാരി അച്ചൻ ഓർമ്മിപ്പിക്കുന്നു.

Read more

ചിക്കാഗോ സോഷ്യൽ ക്ലബ് ചീട്ടുകളി മത്സരം: ബൈജു കുന്നേൽ & ടീമും സണ്ണി ഇണ്ടിക്കുഴിയും ചാമ്പ്യന്മാർ.

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നാലാമത് ചീട്ടുകളി മത്സരം 2017 മാര്‍ച്ച് 11-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തിയപ്പോൾ ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തിനൊടുവിൽ, ലേലത്തിൽ ബൈജു കുന്നേൽ & ടീമും, റമ്മിയിൽ സണ്ണി ഇണ്ടിക്കുഴിയും ചാമ്പ്യന്മാരായി. ബൈജു കുന്നേൽ, സാബു നെല്ലാമറ്റം , ബെന്നി കളപ്പുര എന്നിവരുടെ ടീം 28 ലേലത്തിൽ 34 ടീമുകളെ പിന്തള്ളി കൊണ്ടാണ് ചാമ്പ്യന്മാരായത്. അലക്‌സാണ്ടർ കൊച്ചുപുര, കുര്യൻ നെല്ലാമറ്റം, സാജു കണ്ണമ്പള്ളി എന്നിവരുടെ ടീമിനെയാണ് ഫൈനലിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയത്.

ബൈജു കുന്നേലിന്റെ ടീമിന് ജോമോന്‍ തൊടുകയില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ അലക്‌സാണ്ടർ കൊച്ചുപുരയുടെ ടീമിനു സോഷ്യല്‍ ക്ലബ് എക്‌സിക്യൂട്ടീവ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ലഭിച്ചു.

റമ്മി മത്സരത്തിൽ നൂറോളം മത്സരാർത്ഥികളെ പിന്തള്ളിക്കൊണ്ട് സണ്ണി ഇണ്ടിക്കുഴി ഒന്നാം സമ്മാനവും ഫിലിപ്പ് പെരികലം രണ്ടാം സമ്മാനവും മോഹിത് മാമ്മൂട്ടിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സമ്മാനാർഹനായ സണ്ണി ഇണ്ടിക്കുഴിക്ക് ടിറ്റോ കണ്ടാരപ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിച്ച ഫിലിപ്പ് പെരികലത്തിന് ജിബി കൊല്ലപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ എവര്‍ റോളിംഗ് ട്രോഫിയും, മൂന്നാംസ്ഥാനം ലഭിച്ച മോഹിത് മമ്മൂട്ടിലിന് സോഷ്യല്‍ ക്ലബ് സ്പോൺസർ ചെയ്ത 251 ഡോളറും നൽകി.

രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച ടൂര്‍ണമെന്റ്, സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. ആദ്യ റെജിഷ്ട്രേഷൻ കാരാപ്പള്ളി സാറിൽ നിന്നും സ്വീകരിച്ചു. ടൂര്‍ണമെന്റിന്റെ കൺവീനർമാരായി ജോസ് മണക്കാട്ടും, അഭിലാഷ് നെല്ലാമറ്റവും പ്രവർത്തിച്ചു. കൺവീനർമാർക്ക് പുറമെ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറര്‍ സണ്ണി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് എന്നിവരും, ഫുഡ് കമ്മിറ്റി കണ്‍വീനര്‍മാരായ ബൈജു കുന്നേല്‍, ടോമി എടത്തില്‍, ടൂര്‍ണമെന്റ് നിയന്ത്രിക്കുന്ന (ജഡ്ജ്) സൈമണ്‍ ചക്കാലപ്പടവിൽ, അലക്‌സ് പടിഞ്ഞാറേല്‍ എന്നിവര്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് കമ്മിറ്റിയംഗങ്ങളും, സോഷ്യല്‍ ക്ലബിന്റെ എല്ലാ അംഗങ്ങളും ടൂണമെന്റിന് നേതൃത്വം നൽകി. 34 ടീമുകൾ ലേലത്തിലും നൂറോളം പേർ റമ്മിയിലും മത്സരിച്ചു.

Read more

ചിക്കാഗോ കെ സി എസ് ദിലീപ് ഷോ : പേരന്റ് പെട്രോളിയം ഡയമണ്ട് സ്പോൺസർ

ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 13 ന് നടത്തപ്പെടുന്ന ധന ശേഖരണ പരിപാടിയായ ദിലീപ് ഷോയുടെ ഡയമണ്ട് സ്പോൺസർ ആയി പേരന്റ് പെട്രോളിയം എത്തുന്നു. പതിനായിരം ഡോളറിന്റെ സ്‌പോൺസർഷിപ്പ് ആണ് പാരന്റ് പെട്രോളിയം നൽകുന്നത്. ഈ വർഷത്തെ ഏറ്റവും താര സമ്പന്നവും മനോഹരവുമായ സ്റേജ്ജ് ഷോ ആയിരിക്കും ദിലീപ് ഷോ എന്ന് കെ സി എസ പ്രസിഡണ്ട് ബിനു പൂത്തുറയിൽ അറിയിച്ചു. സ്റ്റേജ് ഷോ സംവിധായകൻ, സിനിമാ സംവിധായകൻ, സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചിട്ടുള്ള നാദിർഷാ സംവിധാനം ചെയ്യുന്ന ഈ ഷോയിൽ, ദിലീപ്, കാവ്യാ മാധവൻ, നമിത പ്രമോദ്, പിഷാരടി, റിമി ടോമി, ധർമജൻ, ഹരിശ്രീ യൂസഫ് തുടങ്ങിയ നിരവധി സിനിമാ - ടിവി രംഗത്തെ പ്രഗത്ഭർ അണിനിരക്കുന്നുണ്ട്. ജന പ്രിയ താരങ്ങളുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഈ പരിപാടി, നോർത്ത് അമേരിക്കയിലെ മലയാളി തറവാടയായ ചിക്കാഗോയിൽ അരങ്ങേറുമ്പോൾ, അതിനു ആതിഥ്യം വഹിക്കുവാൻ ചിക്കാഗോ കെ സി എസ് നു അവസരം ലഭിക്കുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ് എന്ന് ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിൽ അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണങ്ങൾ അഭ്യര്ഥിക്കുന്നതായി അദ്ദേഹം ക്നാനായ വോയിസിനോട് പറഞ്ഞു.

പരിപാടിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

ബിനു പൂത്തുറയിൽ : 847 644 9869 

Read more

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന്

ഡേവി, ഫ്‌ളോറിഡ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നതാണ്. തദവസരത്തില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ബേബി മണക്കൂന്നേല്‍ മുഖ്യാതിഥിയായി നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍, സെക്രട്ടറി മനോജ് താനത്ത്, ട്രഷറര്‍ സിംല കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ വച്ചു അസോസിയേഷന്റെ 2017- 19 വര്‍ഷത്തേക്കുള്ള ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണ്. കെ.സി.വൈ.എല്‍ കോര്‍ഡിനേറ്റര്‍മാരായ ജസ്സി നടുപ്പറമ്പില്‍, സിമി താനത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികളുടേയും, കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍മാരായ സുബി പനംതാനത്തിന്റേയും ഷീന്‍ കുളങ്ങരയുടേയും നേതൃത്വത്തിലുള്ള കുട്ടികളുടേയും കലാസന്ധ്യയും അരങ്ങേറും. എക്‌സിക്യട്ടീവ് അംഗങ്ങളായ റോഷ്‌നി റോജി, ജസ്റ്റിന്‍ തേക്കുംകാട്ടില്‍, ബാബു കോട്ടൂര്‍, റോബിന്‍ കല്ലിടാന്തി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികള്‍ പര്യവസാനിക്കും. രാജന്‍ പടവത്തില്‍ അറിയിച്ചതാണിത്.

Read more

കാനഡയിൽ KCWFC വനിതാ ദിനം ആഘോഷിച്ചു.

മിസ്സിസാഗാ: ക്യാനഡയിലെ ക്നാനായ കാത്തലിക്ക് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. ക്നാനായ മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര വനിതാ ദിനത്തിൽ ഒത്തുകൂടിയ വിമൻസ് ഫോറം അംഗങ്ങളെ അനുമോദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഏതൊരു കുടുംബത്തിന്റെയും സമഗ്രമായ വളർച്ചക്ക് ഏറ്റവും വലിയ സംഭാവനകൾ നൽകുന്നവരാന് വനിതകൾ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതു തലമുറയുടെ ഭാവിയെ നിർണ്ണായകമായ രീതിയിൽ സ്വാധീനിക്കുവാൻ അമ്മമാർക്ക് സാധിക്കും എന്നും നസ്രത്തിലെ മറിയത്തെ പോലെ കുടുംബങ്ങളുടെ വിളക്കാകുന്ന വനിതകൾക്ക് എല്ലാ വിധ ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു. ചടങ്ങിൽ സീനിയർ സിറ്റിസൺ വനിതകളെ ആദരിച്ചു. KCWFC പ്രസിഡണ്ട് ഷീന കിഴക്കേപ്പുറം, സെക്രട്ടറി ബിന്ദു കൈതാരം എന്നിവരുടെ നേതൃത്വത്തിലുള്ള KCWFC എക്സിക്യൂട്ടീവ് പരിപാടികൾക്ക് നേതൃത്വം നൽകി.  

Read more

കരിമ്പുംകലാ അച്ഛൻ രചിച്ച തനിമയിൽ ഒരു ജനത എന്ന സിനിമാസ്കോപ്പ് ഡ്രാമാ അമേരിക്കയിലേക്ക്

ചിക്കാഗോ: കോട്ടയം അതിരൂപതാ വൈദീകനും കരിങ്കുന്നം പള്ളി വികാരിയുമായ ഫാ. തോമസ് കരിമ്പുംങ്കാല രചിച്ച് പ്രശസ്ത നാടക സംവിധായകൻ ജിന്റോ തെക്കിനിയത്ത് സംവിധാനവും അവണൂർ ജയൻ തിരക്കഥയും സംഭാഷണവും ചെയ്യുന്ന തനിമയിൽ ഒരു ജനത എന്ന ക്നാനായ കുടിയേറ്റത്തെ സംബന്ധിച്ചുള്ള സിനിമാസ്‌കോപ് ഡ്രാമ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രദര്ശിപ്പിക്കുവാനായി എത്തുന്നു. സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ അഭിനേതാക്കളായി എത്തുന്നു എന്നുള്ള പ്രത്യേകത കൂടി ഉണ്ട് ഈ നാടകത്തിന്. പ്രശസ്ത പിന്നണി ഗായകരും ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തരുമായ ജോബി ജോൺ, ആൻമേരി എന്നിവർ കൂടി ചേരുന്നതോടെ ക്നാനായ കുടിയേറ്റത്തെ ആസ്പദമാക്കിയുള്ള ഒരു ഉഗ്രൻ സ്റ്റേജ് ഷോയാണ് അണിയറയിൽ ഒരുങ്ങുന്നത്. താമ്പാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെ വി എം എന്റെർറ്റൈന്മെന്റും ക്നാനായവോയിസും സംയുക്തമായാണ് ഈ സ്റ്റേജ് ഷോ അമേരിക്കയിലെത്തിക്കുന്നത്. ഷോ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

Read more

കെ സി സി എൻ എ യുടെ പുതിയ ഭരണസമിതിയിൽ ഒളശ്ശ ഇടവകയ്ക്ക് മുൻ‌തൂക്കം

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ സംഘടനകളുടെ സംഘടനയായ കെ സി സി എൻ എ യെ നയിക്കുവാൻ പുതിയ നേതൃത്വത്തെ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ നാഷണൽ കൗൺസിൽ അംഗങ്ങൾ തെരെഞ്ഞെടുത്തപ്പോൾ, പുതിയ ഭരണ സമിതി ഒളശ്ശ ഇടവകാംഗങ്ങളുടെ സംഗമ വേദിയാകുന്നു. അഞ്ചിൽ മൂന്ന് പേരും ഒളശ്ശ ഇടവകാംഗങ്ങളാണ് എന്നത് കൗതുകം ഉണർത്തി. വൈസ് പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ട്, സെക്രട്ടറി എബ്രഹാം പുതിയടത്ത്‌ശ്ശേരിൽ, ജോയിന്റ് സെക്രട്ടറി രാജൻ പടവത്തിൽ എന്നിവരാണ് കെ സി സി എൻ യെ നയിക്കുവാൻ നിയുക്തരായ ഒളശ്ശ ഇടവകാംഗങ്ങൾ. പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേൽ, കെ സി സി എൻ യുടെ മുൻ പ്രസിഡണ്ട് ജോൺ ആകശാലക്ക് ശേഷം പ്രസിഡണ്ട് പദവിയിൽ എത്തുന്ന രണ്ടാമത്തെ പിറവം ഇടവകാംഗമാണ്. ട്രഷറർ ആയി തെരെഞ്ഞെടുക്കപ്പെട്ട അനിൽ മറ്റപ്പള്ളിക്കുന്നേൽ ഉഴവൂർ ഇടവകാംഗമാണ്. രണ്ടു വ്യത്യസ്‍ത പാനലിൽ നിന്ന് മത്സരിച്ച് വിജയിച്ചതാണ് എങ്കിലും ഒരേ മനസ്സോടെ ഒരേ ഹൃദയ താളത്തോടെ, നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ കെ സി സി എൻ യെ നയിക്കുവാൻ ക്നാനായ വികാരവും സുഹൃത്ത്ബന്ധങ്ങളും എന്നും മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല എന്ന് മേയമ്മ വെട്ടിക്കാട്ട് ക്നാനായവോയിസിനോട് പ്രതികരിച്ചു. 

Read more

വലിയനോമ്പിന്റെ സുകൃതവുമായി സജിയച്ഛന്റെ "ഇടയാ നിൻ വിളി കേൾക്കാൻ" എന്ന പ്രഭാഷണ പരമ്പര

ഹൂസ്റ്റൺ: വലിയ നോമ്പിലേക്ക് ആഗോള ക്രൈസ്തവ സമൂഹം എത്തിയിരിക്കുന്ന ഈ ദിവസങ്ങളിൽ, നോമ്പിന്റെ സന്ദേശവുമായി എത്തുകയാണ് ഹൂസ്റ്റൺ ഇടവക വികാരി ഫാ. സജി പിണർക്കയിൽ. നോമ്പിന്റെ എല്ലാ ദിവസവും അഞ്ചുമിനിട്ടോളമുള്ള ഹൃസ്വ സന്ദേശങ്ങൾ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിന്റെ യൂട്യൂബ് ചാനലിലൂടെ എത്തിച്ചുകൊണ്ടാണ് സജിയച്ചൻ വ്യത്യസ്‍തനായിരിക്കുന്നത്. ആത്മാവിൽ നിറഞ്ഞ വചന പ്രഘോഷണം കൊണ്ട് സുപരിചിതനായ സജിയച്ചന്റെ സന്ദേശം ഇതിനകം തന്നെ നിരവധി പേരാണ് യൂട്യൂബിലൂടെ കാണുന്നത്. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ വളരെയധികം പ്രചാരവും ഈ വിഡിയോകൾ നേടുന്നുണ്ട്. ക്രൂശിതന്റെ പാതയിൽ ചരിക്കുന്ന ദൈവജനത്തിന് വഴികാട്ടുക എന്ന ദൗത്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് മുതിർന്നത് എന്നും, സന്ദേശങ്ങൾ ശ്രവിച്ച നിരവധിപ്പേരുടെ സാക്ഷ്യങ്ങൾ ഈ ഉദ്യമത്തിന് ശക്തിയും കരുത്തുമായി കൂടെ ഉണ്ട് എന്ന യാഥാർഥ്യം ദൈവപരിപാലനയുടെ ശക്തമായ അടയാളമാണ് എന്നും സജിയച്ചൻ ക്നാനായ വോയിസിനോട് പറഞ്ഞു. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ ഒരു നിമിഷം സ്വന്തം ജീവിതത്തിലേക്കും കൂടെ വസിക്കുന്ന സഹ ജീവികളുടെ ജീവിതത്തിലേക്കും തിരിഞ്ഞു നോക്കുവാൻ ഈ ഹ്ര്വസ സന്ദേശങ്ങൾ കൊണ്ട് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദേശങ്ങൾ കാണുവാനായി https://www.youtube.com/channel/UCGrRM3v-meDgHIroZXofNGg എന്ന ലിങ്ക് സന്ദർശിക്കുക.

Read more

ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസ്: ഫാ. ജോസഫ് പുത്തെൻപുരയിൽ പങ്കെടുക്കും

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോൺഫ്രൻസിൽ കുടുംബ നവീകരണ സെമിനാർ നയിക്കുവാൻ ഫാ. ജോസഫ് പുത്തെൻപുരയിലും എത്തുന്നു. ജൂൺ 30 മുതൽ ജൂലൈ 2 വരെ ചിക്കാഗോയിൽ വച്ച് നടത്തപ്പെടുന്ന ഫാമിലി കോൺഫ്രൻസിൽ സെമിനാർ നയിക്കുവാൻ എത്തുന്ന ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെയാണ് പ്രശസ്ത വചന പ്രഘോഷകനും ലോകമെമ്പാടും നിരവധി ധ്യാനങ്ങളും സെമിനാറുകളും നർമ്മത്തിൽ ചാലിച്ച് നടത്തിക്കൊണ്ടു പേരെടുത്ത കപ്പൂച്ചിൻ വൈദീകനായ ഫാ. ജോസഫ് പുത്തെൻപുരയിൽ എത്തുന്നത്. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലും ചിക്കാഗോ സേക്രട്ട് ഹാർട്ട് ദൈവാലയത്തിലുമായി നടത്തപെടുന്ന ഫാമിലി കോൺഫ്രൻസിൽ മുതിർന്നവർക്കും യുവജനങ്ങൾക്കുമായി നിരവധി പരിപാടികളാണ് ക്രമീകരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി. കുർബ്ബാനയോടെ ആരംഭിച്ച്, ഉച്ച വരെ കുടുംബ നവീകരണ പ്രഭാഷണങ്ങളും, ഉച്ച കഴിഞ്ഞു കുടുംബ ജീവിതവും യുവജനങ്ങളുടെയും കുട്ടികളുടെയും പരിശീലനവും ആസ്പദമാക്കി സെമിനാറുകളും, വൈകുന്നേരങ്ങളിൽ ഇടവകളുടെയും മിഷനുകളുടെയും നേതൃത്വത്തിൽ ബൈബിൾ അധിഷ്ഠിതവും, ക്നാനായ പാരമ്പര്യങ്ങളിൽ അധിഷ്ഠിതവുമായ കലാ പരിപാടികളുമായി രാത്രി 9 മണിയോടെ സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ക്നാനായ സമുദായത്തെ സംബന്ധിച്ചും, സഭാത്മകമായ കുടുംബ നവീകരണത്തെ സംബന്ധിച്ചും, യുവജന വർഷവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്റെ ഫാമിലി കോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഫാമിലി കോൺഫ്രൻസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

ഫാ. തോമസ് മുളവനാൽ : 310 709 5111

ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254

ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644

ടോണി പുല്ലാപ്പള്ളി: 630 205 5078

Read more

2018 KCCNA കൺവെൻഷൻ ലോസാഞ്ചൽസിൽ

ലോസാഞ്ചൽസ്: കെ സി സി എൻ 2018 ലെ കൺവെൻഷൻ ലോസാഞ്ചൽസിൽ വച്ച് നടത്തപ്പെടും. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഫിലാഡൽഫിയയിൽ വച്ച് പുതുതായി ചുമതലയേറ്റ നാഷണൽ കൗൺസിലിൽ വച്ചാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കൺവെൻഷൻ സംബന്ധിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ പിന്നീട് കൈക്കൊള്ളും.

Read more

ചിക്കാഗോ സെന്റ് മേരീസിൽ പ്രീ മാരിയേജ് കോഴ്സ് നടത്തപ്പെട്ടു

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിലുള്ള പ്രീ മാരിയേജ് കോഴ്സ് മാർച്ച് 3,4,5 തിയ്യതികളിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 49 യുവജനങ്ങൾ പങ്കെടുത്ത ഈ മൂന്നു ദിവസത്തെ കോഴ്‌സിൽ, വിവാഹിതരാകുവാൻ പോകുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചർച്ചകളും നടത്തപ്പെട്ടു.

ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, സീറോ മലബാർ രൂപതാ ചാൻസലർ ഫാ. പോൾ ചാലിശ്ശേരിൽ , ഫാമിലി കമ്മീഷൻ ഡയറക്ടർ ടോണി പുല്ലാപ്പള്ളി, ഡോ. അജിമോൾ പുത്തെൻപുരയിൽ, ബെന്നി കാഞ്ഞിരപ്പാറ, തമ്പി & ഷൈനി വിരുത്തികുളങ്ങര, ടോം മൂലയിൽ, ജോണി തെക്കേപറമ്പിൽ, ടോമി മേത്തിപ്പാറ, ജിൻസ് & ഷിന പുത്തൻപുരയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

അമേരിക്കയിലോ, നാട്ടിലോ വച്ച് വിവാഹിതാരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ യുവജനങ്ങളും പ്രീ മാര്യേജ് കോഴ്‌സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണം എന്ന് ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ അറിയിച്ചു. ക്നാനായ റീജിയണിലെ അടുത്ത പ്രീ മാരിയേജ് കോഴ്സ് ഒക്ടോബർ 20, 21, 22 തിയ്യതികളിൽ ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 6302055078 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Read more

Copyrights@2016.