america live Broadcasting

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ ഷിക്കാഗോ സോഷ്യൽ മിനിസ്ട്രിയുടെ ഉത്ഘാടനം

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, നവംബർ 13 ഞായറാഴ്ച 9.45ന് നടന്ന വിശുദ്ധകുർബാനക്കുശേഷം ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഷിക്കാഗോ സോഷ്യൽ മിനിസ്ട്രിയുടെ ഫൊറോനാതല ഉത്ഘാടനം നിർവഹിച്ചു. 2017 കാരുണ്യ ജൂബിലി വർഷ സമാപനത്തോടനുബന്തിച്ച് ഷിക്കാഗോ സീറോ മലബാർ രൂപതയിൽ സാമൂഹിക പ്രവർത്തനത്തിനുവേണ്ടി സ്ഥാപിച്ച മിനിസ്ട്രിയാണ് ഷിക്കാഗോ സോഷ്യൽ മിനിസ്ട്രി (സി. എസ്. എം.). രൂപതയിലെ ഇടവകളിലും മിഷനുകളിലുമുള്ള സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, മറ്റ് ഭക്ത സംഘടനകൾ, വിവിധ മിനിസ്ട്രികൾ എന്നിവയിലൂടെയാണ് ഇൻഡ്യയിലും അമേരിക്കയിലുമുള്ള സാമ്പത്തികമായി പിന്നോക്കം നിൽകുന്നവരെ സഹായിച്ച്കൊണ്ടിരുന്നത്. രൂപതാതലത്തിൽ സാമൂഹിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനാണ് ഷിക്കാഗോ സോഷ്യൽ മിനിസ്ടി വഴി ഉദ്ദേശിക്കുന്നത്. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് (രക്ഷാധികാരി), സഹായ മെത്രാൻ മാർ ജോയ് ആല‌പ്പാട്ട് (പ്രസിഡന്റ്), റെവ ഫാ. എബ്രാഹം മുത്തോലത്ത് (സെക്രട്ടറി), ഫാ. പോൾ ചാലിശ്ശേരി (ട്രഷറർ) എന്നിവരാണ് ഷിക്കാഗോ സോഷ്യൽ മിനിസ്ട്രിയുടെ ഭാരവാഹികൾ.

Read more

ഷിക്കാഗോ - ഗുഡലൂപ്പെ തീർത്ഥാടനം 2017 മാർച്ച് 2 വ്യാഴം മുതൽ 6 തിങ്കൾ വരെ.

മെക്സിക്കോയിലെ വിശ്വപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേയ്ക്ക് ഷിക്കാഗോ തിരുഹൃദയ ഫൊറോനായുടെ ആഭിമുഖ്യത്തിൽ 2017 മാർച്ച് 2 വ്യാഴാഴ്ച രാവിലെ ആരംഭിച്ച് 6 തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കത്തക്കവിധം ഭക്തിനിർഭര വും ആനന്ദപ്രദവുമായ തീർത്ഥാടനം സംഘടിപ്പിക്കുന്നു. ഇതോടോപ്പം മെക്സിക്കോയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരികവും കലാപരവുമായ മറ്റു സ്ഥലങ്ങളും സന്ദർശിക്കുന്നതാണ്‌.

ഗ്വാഡലൂപ്പെ തീർത്ഥാടനങ്ങൾക്കു നേതൃത്വം നല്‌കി പരിചയമുള്ള ഫൊറോനാവികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീർത്ഥാടനത്തിനു നേതൃത്വം നല്‌കുന്നു. മാത്യൂസ് പിൽഗ്രിമേജാ ണ്‌ യാത്രാക്രമീകരണങ്ങൾ ചെയ്യുന്നത്. യാത്രചെലവ് $1,050.

ഇതിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ താഴെപറയുന്ന ആരുടെയെങ്കിലും പക്കൽ റെജിസ്ട്രേഷൻ ഫോം, പാസ്പോർട്ടിന്റെ കോപ്പി, SHKC PARISH എന്നെ പേരിൽ $1,050 ന്റെ ചെക്ക് എന്നിവ നല്‌കി നവംബർ 30നകം രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും ഇതിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക.

സണ്ണി ഇൻഡിക്കുഴി 847-674-7869

തമ്പിച്ചൻ ചെമ്മാച്ചേൽ 630-788-6486

ഗ്രേസി വാച്ചാച്ചിറ 847-910-4621

Read more

ലോസ് ഏഞ്ചൽസ് പള്ളിയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ ഇടവകയിലെ റിലീജിയസ് എജുക്കേഷൻ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് മതബോധന സ്‌കൂളിലെ കുട്ടികൾ പ്രദിക്ഷണമായി പള്ളിയിലേക്ക് എത്തിയപ്പോൾ വിശ്വാസി സമൂഹം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ട് അവരെ എതിരേറ്റു. വികാരി ഫാ. സിജു മുടക്കോലിൽ സകല വിശുദ്ധരുടെയും തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം ഓരോ കുട്ടിയും തങ്ങൾ പ്രതിനിധീകരിക്കുന്ന വിശുദ്ധനെ പറ്റി സംസാരിച്ചു. തുടർന്ന് കുട്ടികൾക്കായി ഗ്രൂപ്പ് അടിസ്ഥാനത്തിൽ ബൈബിൾ ക്വിസ് നടത്തി.

Read more

ചിക്കാഗോ സെന്റ് മേരീസിൽ നാല്പതു മണിക്കൂർ തത്സമയം കെ വി ടിവി യിൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ നവംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കുള്ള വി. കുർബ്ബാനയോടെ ആരംഭിച്ച നാൽപ്പത് മണിക്കൂർ ആരാധന യുടെ സമാപനവും കരുണയുടെ വർഷത്തിന്റെ സമാപനവും ഇന്ന് (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് വി. കുർബ്ബാനയും ദിവ്യാകാരുണ്യ പ്രദിക്ഷണവും വാഴ്വും നടത്തികൊണ്ട് നടത്തപ്പെടുന്നു. നാൽപ്പതു മണിക്കൂർ ആരാധനയുടെ സമാപനത്തിന് ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ. ജോയി ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിക്കും. കൂടാര യോഗങ്ങൾ, ഇടവകയിലെ വിവിധ മിനിസ്ട്രികൾ, ചിക്കാഗോയിലെ വിവിധ സഹോദര ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, ഇടവകയിലെ മതബോധന സ്‌കൂളിലെ കുട്ടികൾ തുടങ്ങി നിരവധിപേർ നാല്പ്പത് മണിക്കൂർ ആരാധയുടെ വിവിധ സമയങ്ങളിൽ ആരാധനക്ക് നേതൃത്വം നൽകി വരികയായിരുന്നു. വികാരി. ഫാ. തോമസ് മുളവനാൽ, അസി. വികാരി. ഫാ ബോബൻ വട്ടംപുറത്ത്, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, ബിനോയി പൂത്തുറയിൽ, സ്റ്റിഫൻ ചൊള്ളമ്പേൽ, മനോജ് വഞ്ചിയിൽ, സിസ്റ്റർ സിൽവേറിയോസ് എന്നിവർ നാൽപതു മണിക്കൂർ ആരാധനയുടെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകും. അനുഗ്രഹ ദായകമായ നാൽപ്പത് മണിക്കൂറുകളിലൂടെ ദിവ്യകാരുണ്യ നാഥനെ കണ്ടുമുട്ടുവാനും അനുഗ്രഹങ്ങൾ വാർഷിക്കപ്പെടുന്ന നിമിഷങ്ങൾക്ക് സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി വികാരി. ഫാ. തോമസ് മുളവനാൽ അറിയിച്ചു. ഇടവകയുടെ പി ആർ ഓ ജോണിക്കുട്ടി പിള്ളവീട്ടിൽ അറിയിച്ചതാണിത്.

Read more

കെ സി സി എൻ എ തെരെഞ്ഞെടുപ്പ് 2017 : പാനലുകൾ തയ്യാർ.

ഷിക്കാഗോ: മറ്റൊരു കെ സി സി എൻ എ തെരെഞ്ഞെടുപ്പിനു കൂടി നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹം ഒരുങ്ങുന്നു. 2017- 2018 പ്രവർത്തനവർഷത്തേക്ക് കെ സി സി എൻ എ യെ നയിക്കുവാൻ വേണ്ടി തെരെഞ്ഞെടുപ്പ് ഉടൻ തന്നെ ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ, നേതൃത്വ നിരയിലേക്ക് രണ്ടു പാനലുകളിലൂടെ സ്ഥാനാർത്ഥികൾ എത്തുകയായി. ഫ്ലോറിഡയിലെ താമ്പായിൽ നിന്നും ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്ന പാനലും ടെക്‌സാസിലെ ഹൂസ്റ്റണിൽ നിന്നും ബേബി മണക്കുന്നേൽ നേതൃത്വം നൽകുന്ന പാനലുമാണ് തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. പ്രസിഡണ്ട് സ്ഥാനാർഥികളായി ജെയിംസ് ഇല്ലിക്കലും ബേബി മണക്കുന്നേലും എത്തുമ്പോൾ, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷിക്കാഗോയിൽ നിന്നും മേയമ്മ വെട്ടിക്കാട്ടും അറ്റ്‌ലാന്റയിൽ നിന്നും സൈമൺ ഇല്ലിക്കാട്ടിലും മത്സരിക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഡാളസ്സിൽ നിന്നും യുവത്വം തുളുമ്പുന്ന ജൈസൺ ഒളിയിലും ന്യൂയോർക്കിൽ നിന്നുള്ള എബ്രഹാം പുതിയടത്ത്‌ശേരിലുമാണ് മത്സരിക്കുന്നത്. ന്യൂയോർക്കിൽ നിന്നും ജയ്ക്ക് പോളപ്രയിലും മിയാമിയിൽ നിന്നും ജേക്കബ് (രജ്ഞൻ) പാടവത്തിലും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും സാൻ അന്റോണിയായിൽ നിന്നും ഷീജോ പഴംപള്ളിലും ലോസാഞ്ചൽസിൽ നിന്നും അനിൽ മറ്റപ്പള്ളികുന്നേലും സ്ഥാനാർത്ഥികളാകും. കെ സി സി എൻ എ യുടെ അംഗസംഘടനകളിൽ എല്ലാം തന്നെ നാഷണൽ കൗൺസിൽ അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് പൂർത്തിയായിവരുന്നതോടെ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വരും നാളുകളിൽ വ്യക്തമാകും. നാഷണൽ കൗൺസിൽ അംഗങ്ങൾ തെരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് പാനൽ സംവിധാനത്തിന് അതീതമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത് എങ്കിൽ പോലും ശക്തമായ പാനൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തപെടുന്ന തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾ വരും നാളുകളിൽ നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിൽ അലയൊലികൾ തീർക്കുമെന്ന് ഉറപ്പാണ്.

Read more

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ മിഷന്‍ ഞായര്‍ ആചരിച്ചു

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നവംബര്‍ 6-ാം തീയതി മിഷന്‍ ഞായര്‍ ആചരിച്ചു. രാവിലെ 10 മണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും PIME (Pontifical Institute for Foreign Missions), സുപ്പീരിയര്‍ ബഹു. പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും നേതൃത്വം നല്‍കി. വൈദ്യുതിയോ മറ്റാധുനിക സൗകര്യങ്ങളോ ഇല്ലാത്ത തീവ്രവാദ ഭീഷണികളുള്ള ആഫ്രിക്കയിലെ ഉള്‍പ്രദേശങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ദൈവരാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന മിഷിനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ബഹു. ജോര്‍ജച്ചന്‍ വിവരിച്ചത് വിശ്വാസികള്‍ക്ക് നവോന്മേഷം നല്‍കി. PIME മിഷന്‍ മിഷിഗണില്‍ ഒക്‌ടോബര്‍ ആറാം തീയതി ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകാംഗങ്ങള്‍ നല്‍കിയ സഹകരണത്തിന് ഏറെ സന്തോഷത്തോടെ നന്ദി പറഞ്ഞു.

തിരുകര്‍മ്മങ്ങള്‍ക്കു ശേഷം മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ ധനശേഖരണാര്‍ത്ഥം വിവിധയിനം കായിക ഇനങ്ങള്‍ സംഘടിപ്പിച്ചു. മിഷന്‍ ലീഗ് ഡയറക്ടര്‍ സുബി തേക്കിലക്കാലട്ടില്‍, ബിജോയിസ് കവണാന്‍, ജലീന ചാമക്കാലായില്‍, മിഷന്‍ ലീഗ് പ്രസിഡന്റ് ബെഞ്ചമിന്‍ തെക്കനാട്ട്, ക്രിസ്റ്റീന തൈമാലില്‍, സ്‌നേഹ മരങ്ങാട്ടില്‍, നെയില തേക്കിലക്കാട്ടില്‍, അലീന ചാമക്കാലായില്‍ എന്നിവര്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മിഷന്‍ ലീഗിനോടൊപ്പം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ അപ്പവും ചിക്കന്‍ കറിയും ചൂടന്‍ ഓംലെറ്റുമുണ്ടാക്കി വിശ്വാസികള്‍ക്കു നല്‍കി. ലീജിയന്‍ ഓഫ് മേരി അംഗങ്ങളോടൊപ്പം പ്രസിഡന്റ് ട്രില്ലി കക്കാട്ടില്‍, സാലി ചാക്കച്ചേരില്‍, ക്ലാര വെട്ടിക്കാട്ട്, ജലീന ചാമക്കാലായില്‍, ജെയിംസ് തോട്ടം, ഷിന്‍സ് തൈതറപ്പേല്‍, മനു കുഴിപ്പറമ്പില്‍, ബിജോയിസ് കവണാന്‍, ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍, സനീഷ് വലിയപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിജയികള്‍ക്ക് ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ സമ്മാനങ്ങള്‍ നല്‍കി. അമേരിക്കയില്‍ വളരുന്ന പുത്തന്‍ തലമുറയ്ക്ക് ഇടവകയുടെ മിഷന്‍ ഞായര്‍ പ്രവര്‍ത്തനങ്ങള്‍ സാര്‍വ്വത്രിക സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരാവാന്‍ വലിയ അവസരവും എല്ലാവരും ഒരു മിഷനറിയാണെന്ന ബോധ്യവും നേടാന്‍ സഹായിക്കുന്നു.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

 
Read more

മിയാമി സെന്റ് ജുഡ് ക്നാനായ ദേവാലയത്തിൽ വി. യൂദാ തദ്ദേവൂസിൻ്റെ തിരുനാളും, കെയറോസ് ടീമിന്റെ ധ്യാനവും നടത്തപ്പെട്ടു

മിയാമി: സൗത്ത് ഫ്ലോറിഡയിലെ മയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വാർഷിക ധ്യാനവും, നൊവേനയും, വി.യൂദാതദ്ദേവൂസിൻ്റെ തിരുനാളും, പരിശുദ്ധ കന്യാകമറിയത്തിൻ്റെ ജപമാല സമർപ്പണവും 2016 ഒക്ടോബർ 20 മുതൽ 31- വരെ നത്തപ്പെട്ടു. ഒക്ടോബർ 21 മുതൽ 23 വരെ നടന്ന ധ്യാനത്തിന് ഫാ. കുര്യൻ കാരിക്കൽ, ബ്രാ. റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ എന്നിവർ നേതൃത്വം നൽകുന്ന കൈറോസ് ധ്യാന ടീം നേതൃത്വം നൽകി .

തിരുനാളിനോടനുബന്ധിച്ച് നടന്ന 9- ദിവസത്തെ ജപമാല വി. കുർബാന, നൊവേന വിവിധ കൂടാരയോഗങ്ങൾ നേതൃത്വം നൽകുകയായിരുന്നു. ഒക്ടോബർ 28-ാം തീയതി വെള്ളിയാഴ്ച ഇടവ വികാരി ഫാ. സുനി പടിഞ്ഞാറേക്കര തിരുനാളിന് കൊടിയേറ്റി. തുടർന്ന് മലങ്കര റീത്തിൽ വി. കുർബ്ബാന. ഫാ. ആൻ്റണി വയലിൽ കരോട്ടിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

ഒക്ടോബർ 29-ാം തീയതി നടന്ന പാട്ടു കുർബാനക്ക് റവ. ഡോ ജോസ് ആദോപ്പിള്ളിൽ മുഖ്യകാർമ്മികത്വം വഹിച്ചു. റവ.ഡോ തോമസ് ആദോപ്പള്ളിൽ വചന സന്ദേശം നൽകി. തുടർന്ന് സ്നേഹ വിരുന്നും കലാ സന്ധ്യയും ഉണ്ടായിരുന്നു. കലാസന്ധ്യയിൽ ഇടവാകാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 2 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ള ആബാലവൃദ്ധ ജനങ്ങൾ പങ്കെടുത്ത വിവിധയിനം കലാപരിപാടികൾ കണ്ണിന് കുളിർമയേകി.

ഒക്ടോബർ 30 ഞായർ 2.30 Pm ന് മാർ. ജോയ് ആലപ്പാട്ട് മുഖ്യകാർമികനായി തിരുനാൾ റാസ നടത്തപ്പെട്ടു. ഫാ. അബ്രഹാ മുത്തോലത്ത് തിരുനാൾ സന്ദേശം നൽകി തുടർന്ന് ഭക്തി നിർഭരമായ പ്രദക്ഷിണം വാദ്യമേള അകമ്പടിയോടു കൂടിയും തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു. പള്ളിയുടെ ധനശേഖരണാർത്ഥം നടത്തപ്പെട്ട എലയ്ക്കാ മാലയുടെ ജനകീയ ലേലത്തിൽ എല്ലാവരും പങ്കെടുത്തു. വാശിയേറിയ ലേലത്തിൽ $25200.00 ഡോളറിന് ജോസഫ് & ലീലാമ്മ പതിയിൽ മാല കരസ്ഥമാക്കി.

ഒക്ടോബർ 31- തിങ്കൾ പൂർവ്വിക സ്മരണാർത്ഥം സെമിത്തേരി സന്ദർശനവും തുടർന്ന് വി. കുർബാന ഒപ്പീസ് നടത്തപ്പെട്ടു. ലോറൻസ് & ജയ്നമ്മ മുടിക്കുന്നേൽ ഫാമിലി, ജിബീഷ് & ക്രിസ്റ്റി മണിയാട്ടേൽ ഫാമിലി ഈ തിരുനാളിൻ്റെ പ്രസുദേന്തിമാരായിരുന്നു 2017- ലെ തിരുനാൾ പ്രസുദേന്തിമാരായി സിബി &ഷീനാ ചാണാശ്ശേരി- നെ വാഴിച്ചു.

തിരുനാളിന് കൈക്കാരൻമാരാ ജോസഫ് പതിയിൽ, അബ്രാഹം പുതിയത്തുശ്ശേരിൽ, ബേബിച്ചൻ പാറാനിക്ക, തിരുനാൾ കൺവീനർ മോഹൻ പഴുമാലിൽ, ജോണി ഞാറമേലിൽ, സുബി പനന്താനത്ത്, റോയി ചാണാശ്ശേരിൽ, തോമസ് കണിച്ചാട്ടു തറ, ടോമി തച്ചേട്ട്, ടോമി പുത്തുപ്പള്ളിൽ ബെന്നി പട്ടുമാക്കിൽ, സ്റ്റീഫൻ തറയിലും മറ്റ് പാരിഷ് കൌൺസിൽ അംഗങ്ങളും നേതൃത്വം നൽകി.

Read more

ഷിക്കാഗോ ക്നാനായ നൈറ്റ് ശനിയാഴ്ച. ലാലു അലക്സിന് ഊഷ്മള സ്വീകരണം

ഷിക്കാഗോ: നവംബര്‍ 19ന് ശനിയാഴ്ച താഫ്റ്റ് ഹൈസ്കൂളില്‍ (6530 W. Brynmawr Ave, Chicago IL 60631)വെച്ച് നടത്തപ്പെടുന്ന ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) അംഗങ്ങളുടെ സര്‍ഗ്ഗാത്മക ആവിഷ്കാരത്തിന്റെ ആഘോഷമായ ക്‌നാനായ നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചലച്ചിത്ര നടന്‍ ലാലു അലക്‌സിന് ഷിക്കാഗോയിൽ ഊഷ്മളമായ സ്വീകരണം നൽകി. ഷിക്കാഗോ ഒഹയർ അന്താരാഷ്‌ട്ര വിമാന താവളത്തിൽ എത്തിയ അദ്ദേഹത്തെ ഷിക്കാഗോ കെ സി എസ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കലാസന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കിഡ്‌സ് ക്ലബ്, കെസിജെഎല്‍, കെസിവൈഎല്‍ തുടങ്ങിയ പോഷകസംഘടനകളിലെ 150 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന വെല്‍ക്കം പ്രോഗ്രാമോടുകൂടി ക്‌നാനായ നൈറ്റിന്റെ തിരശ്ശീല ഉയരും. മറ്റു പോഷക സംഘടനകളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. പരിപാടികളുടെ മദ്ധ്യത്തിലായിരിക്കും ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. കെസിഎസ് നിയുക്ത പ്രസിഡന്റ് ബിനു പൂത്തുറയിലിന്റെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എക്‌സിക്യൂട്ടീവ് / ലെജിസ്ലേറ്റീവ് /നാഷനല്‍ കൗണ്‍സില്‍ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തുന്ന ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്‌നാനായ നൈറ്റില്‍ വെച്ച് കലാപ്രതിഭ, കലാതിലകം, റൈസിംഗ് സ്റ്റാര്‍, ക്‌നാനായ ഒളിമ്പിക്‌സില്‍ എറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഫൊറോനായ്ക്കുള്ള ട്രോഫി എന്നിവ സമ്മാനിക്കും.

ക്‌നാനായ നൈറ്റ് 6 മണിക്ക് ആരംഭിക്കുന്നതിനാല്‍ കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ 5.30ന് മുമ്പായി എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാപരിപാടികള്‍ക്ക് ഡെന്നി പുല്ലാപ്പള്ളില്‍ (8476449418), ജോബി ഓളിയില്‍ ( 6305208173), ജോയല്‍ ഇലക്കാട്ട് (8475322135) എന്നിവര്‍ നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോസ് കണിയാലി (630 728 7956), വൈസ് പ്രസിഡന്റ് റോയി നെടുംചിറ (630 806 1270), സെക്രട്ടറി ജീനോ കോതാലടിയില്‍ (847 312 8488), ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ (847 338 6872), ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (773 671 9864) എന്നിവരുമായി ബന്ധപ്പെടുക.

Read more

ഷീനാ ബിജു കിഴക്കെപുറത്ത് KCWFC പ്രസിഡന്റ്

ടോറോന്റോ : ക്നാനായ കാത്തലിക്ക് വിമൻസ് ഫോറം ഓഫ് ക്യാനഡയുടെ പ്രസിഡന്റായി ഷീന ബിജു കിഴക്കേപ്പുറത്ത് തെരഞ്ഞെടുക്കപ്പെട്ടു. കെ സി സി എൻ എ യുടെ അംഗ സംഘടനയായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ക്യാനഡയുടെ (KCAC) പൊതുയോഗത്തിൽ വച്ചാണ് ഷീനാ ബിജു കിഴക്കേപ്പുറത്തിനെ തെരെഞ്ഞെടുത്തത്. വർഷങ്ങളോളം ക്നാനായ യുവജനങ്ങളുമായി സംഘടനാ തലത്തിൽ പ്രവർത്തിച്ചു പരിചയമുള്ള ഷീനാ, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ വനിതാ പ്രതിനിധി, കെ സി വൈ എൽ ഉഴവൂർ ഫൊറോനാ ജോയിന്റ് സെക്രട്ടറി, മിഷൻ ലീഗ്, കെ സി വൈ എൽ എന്നീ സംഘടനകളുടെ താമരക്കാട് ഇടവകയിലെ യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ക്യാനഡയിലെ മലയാളി സംഘടനകളിൽ പ്രശസ്തമായ ഓർമ (ORMA) ക്യാനഡയുടെ കോർ കമ്മറ്റി അംഗമായി പ്രവർത്തിച്ചുകൊണ്ട് ഏവരുടെയും പ്രശംസകൾ ഏറ്റുവാങ്ങിയ ഷീനാ, ഇപ്പോൾ ടോറോന്റോ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പാരീഷ് കൗൺസിൽ അംഗവും മതബോധന സ്‌കൂൾ അധ്യാപികയും കൂടിയാണ്. താമരക്കാട് ഇടവകയിലെ ജോൺ & മേരിക്കുട്ടി ദമ്പതികളുടെ പുത്രിയായ ഷീന ഇടക്കോലി ഇടവകയിൽനിന്നുള്ള ബിജു എബ്രഹാം കിഴക്കേപുറത്തിന്റെ ഭാര്യയാണ്. കഴിഞ്ഞ മാസം ടോറോന്റോയിൽ നടന്ന ക്നാനായ മിഷന്റെ തിരുനാളിൽ രുദ്രാക്ഷ കൊന്ത 7000 ഡോളറിന് ലേലത്തിൽ പിടിച്ചത് ബിജു കിഴക്കേപ്പുറം ആയിരുന്നു. മക്കൾ: കിസിയ & എഫ്രയിം.

Read more

ജോസ് കണിയാലി ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭരണഘടനാ പരിഷ്ക്കരണ കമ്മറ്റി ചെയര്‍മാന്‍

ചിക്കാഗോ: മലയാളി അസോസിയേഷന്റെ ഭരണഘടന കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി സംഘടനയുടെ മുന്‍ പ്രസിഡന്റ് ജോസ് കണിയാലി ചെയര്‍മാനായി ഭരണഘടനാ പരിഷ്ക്കരണ കമ്മറ്റി രൂപീകരിച്ചു.

മൗണ്ട് പ്രോസ്പക്ടിലെ സി.എം.എ. ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ബെന്നി വാച്ചാച്ചിറ, റിന്‍സി കുര്യന്‍, ജോര്‍ജ് നെല്ലാമറ്റം, ജോഷി വള്ളിക്കളം എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഈ കമ്മറ്റി സമയബന്ധിതമായ പരിഷ്ക്കരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് ജനറല്‍ബോഡി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്യും.

Read more

KCAG അറ്റ്ലാൻറക്ക് പുതിയ നേതൃത്വം

അറ്റ്ലാന്റ: അറ്റലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ജോർജ്ജിയാക്ക് പുതിയ നേതൃത്വം. അടുത്ത രണ്ടു വർഷത്തേക്ക് സംഘടനയെ നയിക്കുവാനായി നിയുക്തരായിരിക്കുന്നത് ഇവരാണ്.

Justin Puthenpurayil (President)

Thomas Mundathanam ( Vice-President)

Mathew Kuruvila (Raju) Pullazhiyil (Secretary)

Jessy Puthiyakunnel (Joint Secretary)

Saju Vattakunnath (Treasurer)

Luckose Chakkalapadavil (Committee Member)

Deni Eranickal ( Committee Member)

Shaji Thekkel (NC)

Simon Illikattil (NC)

George Mathew (Joby) Vazhakalayil (NC)

Shajan Poovathumoottil (Auditor)

നവംബർ 13 നു നടന്ന പൊതുയോഗത്തിൽ വച്ചാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരെഞ്ഞെടുത്തത്.

Read more

ജോബോയ് മണലേലും, ആൻസ് മാളിയേക്കലും കെ. സി. സി. എൻ. എ. ബോസ്റ്റൺ യൂണിറ്റിലെ ഭാരവാഹികളായി.

ബോസ്റ്റൺ: വടക്കേ ആമേരിക്കയിലെ ക്നാനായ കത്തോലിക്ക അൽമായ സംഘടനകളുടെ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ. സി. സി. എൻ. എ) ബോസ്റ്റൺ യൂണിറ്റിൽ പ്രസിഡന്റായി ശ്രീ. ജോബോയ് ജേക്കബ് മണലേലിനേയും, സെക്രട്ടറിയായി ശ്രീമതി ആൻസ് ജോസഫ് മാളിയേക്കലിനേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ക്നാനായ യൂണിറ്റ് ബോസ്റ്റണിൽ സ്ഥാപിക്കുന്നതിന് നേത്യുത്വം നൽകുകയും, അതിന്റെ പ്രഥമ സാരധിയാവുകയും, ബോസ്റ്റണിലെ മലയാളി അസ്സോസ്സിയേഷനായ കേരള അസ്സോസ്സിയേഷൻ ഓഫ് ന്യു ഇംഗ്ലണ്ടിലിനെ നയിച്ച ശ്രീ. ജോബോയിയും, പ്രാർത്ഥന ഗ്രൂപ്പിന് നേത്യുത്വവും, കലാമേഘലകളിലുള്ള വൈഭവവും തെളിയിച്ച ശ്രീമതി ആൻസും അതിന്റെ ഭാരവാഹികളാകുന്നത് യൂണിറ്റിന്റെ വളർച്ചക്ക് ഏറെ പ്രചോദനമാകുമെന്ന് ഏവരും അഭിപ്രായപ്പെട്ടു.

Read more

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ് ഡേ ആഘോഷിച്ചു

ഡിട്രോയിറ്റ് : ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഒക്‌ടോബര്‍ 9-ാം തീയതി ഇടവകദിനം ആഘോഷിച്ചു. ദിവ്യകാരുണ്യാരാധനയും, കൊന്തപത്തിന്റെ അവസാന ദിവസ ആചരണവും നടത്തപ്പെട്ടു. ബഹു. റാഫേലച്ചന്‍, ബഹു. ഡോമിനിക്കച്ചന്‍, ബഹു. പത്രോസച്ചന്‍, ബഹു. ചക്കിയാന്‍ ജോയിയച്ചന്‍ എന്നിവര്‍ പാരിഷ് ഡേയില്‍ സംബന്ധിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി തൈമാലില്‍ സ്വാഗതം ആശംസിച്ചുകൊണ്ട് കലാസന്ധ്യക്ക് തുടക്കം കുറിച്ചു. സിമി തൈമാലില്‍, ഏയ്ഞ്ചല്‍ തൈമാലില്‍, അനു മൂലക്കാട്ട് എന്നിവര്‍ പരിശീലിപ്പിച്ചൊരുക്കിയ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ വളരെ മനോഹരമായിരുന്നു. ഇടവകയിലെ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാരായ സജി മരങ്ങാട്ടില്‍, ഫിലിപ്‌സണ്‍ താന്നിച്ചുവട്ടില്‍, ഡേവിഡ് എരുമത്തറ, ജോയി വെട്ടിക്കാട്ട് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ വായിച്ചു.

കണ്ണച്ചാന്‍ പറമ്പില്‍ കുടുംബം ദേവാലയത്തിനു സമര്‍പ്പിച്ച വെള്ളിക്കുരിശിന്റെ വെഞ്ചരിപ്പു കര്‍മ്മം തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ചു നടത്തുകയുണ്ടായി. ദേവാലയത്തിന്റെ സെക്രട്ടറിയായ ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ മിഷിഗണിലേക്കുളള ക്‌നാനായ കുടിയേറ്റം മുതല്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപനവും നാള്‍ വരെയുള്ള തിരുസഭയോടു ചേര്‍ന്നുള്ള പ്രവര്‍ത്തന ചരിത്രവും അവതരിപ്പിച്ചു. സണ്‍ഡേ സ്കൂള്‍ ഡി.ആര്‍. ഇ ബിജു തേക്കിലക്കാട്ടില്‍ റിപ്പോര്‍ട്ട് വായിച്ചു. പ്രശസ്ത വിജയം കൈവരിച്ച സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ലീജിയന്‍ ഓഫ് മേരി സംഘടനയ്ക്കു വേണ്ടി പ്രസിഡന്റ് ട്രില്ലി കക്കാട്ടിലും, മിഷന്‍ ലീഗിനു വേണ്ടി പ്രസിഡന്റ് ബഞ്ചമിന്‍ തെക്കനാട്ടും റിപ്പോര്‍ട്ടുകള്‍ വായിച്ചു. ബഹു. ഫിലിപ്പച്ചന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളില്‍ നിന്ന് ചിലരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചവതരിപ്പിച്ച നാടകം സ്‌നാപക യോഹന്നാന്‍ ജനമനസ്സുകളില്‍ വളരെ സ്വാധീനം ചെലുത്തി. കൈക്കാരന്മാരായ രാജു തൈമാലിലും, ജോയി വെട്ടിക്കാട്ടും പാരിഷ് കൗണ്‍സിലിനൊപ്പം എല്ലാ സജ്ജീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ എല്ലാവര്‍ക്കും നന്ദിപറയുകയും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു. 
Read more

ജോഷി എടാട്ടുകാലായില്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ക്യാനഡയുടെ പ്രസിഡണ്ട്‌

കാനഡ: കെ സി സി എൻ എ യുടെ അംഗസംഘടനയായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ക്യാനഡയുടെ 2016- 2018 പ്രവർത്തന വർഷത്തേക്കുള്ള തെരെഞ്ഞെടുപ്പിൽ  ജോഷി ജേക്കബ് എടാട്ടുകാലായിൽ  പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ നോമിനേഷൻ കൊടുത്തവരിൽ പ്രസിഡണ്ട് സ്ഥാനം ഒഴിച്ച് മറ്റെല്ലാ തസ്തികകളിലേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ശക്തമായ മത്സരം ആണ് നടന്നത്. കെ സി സി എൻ എ മുൻ നാഷണൽ കൗൺസിൽ അംഗവും  K.C.A.C യുടെ 2014- 2016 കാലയളവിലെ ട്രഷററുമായിരുന്ന ചാർളി ജോസഫ് ചിറയിലും ട്രസ്റ്റി അംഗമായിരുന്ന ജോഷി ജേക്കബ് എടാട്ടുകാലായിലും തമ്മിലായിരുന്നു മത്സരം. ശനിയാഴ്ച അർധരാത്രി വരെ നീണ്ടു നിന്ന തെരെഞ്ഞെടുപ്പിനു ശേഷമാണ് ജോഷി ജേക്കബ് എടാട്ട്കാലായിൽ രണ്ടു വോട്ടിന് ചാർളി ജോസഫ് ചിറയിലിനെ  പിന്തള്ളി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 
താഴെ പറയുന്നവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജെറിൻ ജോൺ നീറ്റുകാട്ട് ( വൈസ് പ്രസിഡണ്ട്), തങ്കച്ചൻ തോമസ് വെള്ളിരിമറ്റത്തിൽ ( സെക്രട്ടറി), അനീഷ് മാക്കീൽ (ജോ. സെക്രട്ടറി), റോയി പുത്തെൻപറമ്പിൽ (ട്രഷറർ), ബിനോയി കുരുട്ടുപറമ്പിൽ, ജോൺ തച്ചേട്ട്, ജോയി വേഴപ്പറമ്പിൽ ( മൂവരും നാഷണൽ കൗൺസിൽ അംഗങ്ങൾ), മിനു കൂടുന്നിണംകുന്നേൽ ( നാഷണൽ കൗൺസിൽ അംഗം - വനിത), ആനീസ് ഫിലിപ്പ് കൊച്ചുപുരയിൽ ( നാഷണൽ കൗൺസിൽ അംഗം - യൂത്ത്), ജേക്കബ് മണ്ണാട്ടുപറമ്പിൽ, പ്രിൻസി ചാമക്കാല ( കമ്മറ്റി അംഗങ്ങൾ).

കാനഡ: കെ സി സി എൻ എ യുടെ അംഗസംഘടനയായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ക്യാനഡയുടെ 2016- 2018 പ്രവർത്തന വർഷത്തേക്കുള്ള തെരെഞ്ഞെടുപ്പിൽ  ജോഷി ജേക്കബ് എടാട്ടുകാലായിൽ  പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ നോമിനേഷൻ കൊടുത്തവരിൽ പ്രസിഡണ്ട് സ്ഥാനം ഒഴിച്ച് മറ്റെല്ലാ തസ്തികകളിലേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ശക്തമായ മത്സരം ആണ് നടന്നത്. കെ സി സി എൻ എ മുൻ നാഷണൽ കൗൺസിൽ അംഗവും  K.C.A.C യുടെ 2014- 2016 കാലയളവിലെ ട്രഷററുമായിരുന്ന ചാർളി ജോസഫ് ചിറയിലും ട്രസ്റ്റി അംഗമായിരുന്ന ജോഷി ജേക്കബ് എടാട്ടുകാലായിലും തമ്മിലായിരുന്നു മത്സരം. ശനിയാഴ്ച അർധരാത്രി വരെ നീണ്ടു നിന്ന തെരെഞ്ഞെടുപ്പിനു ശേഷമാണ് ജോഷി ജേക്കബ് എടാട്ട്കാലായിൽ രണ്ടു വോട്ടിന് ചാർളി ജോസഫ് ചിറയിലിനെ  പിന്തള്ളി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

താഴെ പറയുന്നവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജെറിൻ ജോൺ നീറ്റുകാട്ട് ( വൈസ് പ്രസിഡണ്ട്), തങ്കച്ചൻ തോമസ് വെള്ളിരിമറ്റത്തിൽ ( സെക്രട്ടറി), അനീഷ് മാക്കീൽ (ജോ. സെക്രട്ടറി), റോയി പുത്തെൻപറമ്പിൽ (ട്രഷറർ), ബിനോയി കുരുട്ടുപറമ്പിൽ, ജോൺ തച്ചേട്ട്, ജോയി വേഴപ്പറമ്പിൽ ( മൂവരും നാഷണൽ കൗൺസിൽ അംഗങ്ങൾ), മിനു കൂടുന്നിണംകുന്നേൽ ( നാഷണൽ കൗൺസിൽ അംഗം - വനിത), ആനീസ് ഫിലിപ്പ് കൊച്ചുപുരയിൽ ( നാഷണൽ കൗൺസിൽ അംഗം - യൂത്ത്), ജേക്കബ് മണ്ണാട്ടുപറമ്പിൽ, പ്രിൻസി ചാമക്കാല ( കമ്മറ്റി അംഗങ്ങൾ).

Read more

ചിക്കാഗോ സെന്റ് മേരീസിൽ നാല്പത് മണിക്കൂർ ആരാധന നവംബർ 18 മുതൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ നാലപ്പത്തു മണിക്കൂർ ആരാധന നടത്തപ്പെടുന്നു. നവംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കുള്ള വി. കുർബ്ബാനയോടെ ആരംഭിച്ച് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വി. കുർബ്ബാനയും ദിവ്യാകാരുണ്യ പ്രദിക്ഷണവും വാഴ്വും നടത്തികൊണ്ട് സമാപിക്കുന്ന വിധത്തിലാണ് നാൽപ്പത് മണിക്കൂർ ആരാധന ക്രമീകരിച്ചിരിക്കുന്നത്. നാൽപ്പതു മണിയ്ക്കൂർ ആരാധനയുടെ സമാപനത്തിന് ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ. ജോയി ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിക്കും. കരുണയുടെ വർഷത്തിന്റെ സമാപനവും നാലപ്പത്തു മണിക്കൂർ ആരാധനയുടെ സമാപനത്തിൽ വച്ച് ആചരിക്കും. കൂടാര യോഗങ്ങൾ, ഇടവകയിലെ വിവിധ മിനിസ്ട്രികൾ, ചിക്കാഗോയിലെ വിവിധ സഹോദര ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, ഇടവകയിലെ മതബോധന സ്‌കൂളിലെ കുട്ടികൾ തുടങ്ങി നിരവധിപേർ നാല്പ്പത് മണിക്കൂർ ആരാധയുടെ വിവിധ സമയങ്ങളിൽ ആരാധനക്ക് നേതൃത്വം നൽകും. വികാരി. ഫാ. തോമസ് മുളവനാൽ, അസി. വികാര. ഫാ ബോബൻ വട്ടംപുറത്ത്, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, ബിനോയി പൂത്തുറയിൽ, സ്റ്റിഫൻ ചൊള്ളമ്പേൽ, മനോജ് വഞ്ചിയിൽ, സിസ്റ്റർ സിൽവേറിയോസ് എന്നിവർ നാൽപതു മണിക്കൂർ ആരാധനയുടെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകും. അനുഗ്രഹ ദായകമായ നാലപ്പത്തു മണിക്കൂറുകളിലൂടെ ദിവ്യകാരുണ്യ നാഥനെ കണ്ടുമുട്ടുവാനും അനുഗ്രഹങ്ങൾ വാർഷിക്കപ്പെടുന്ന നിമിഷങ്ങൾക്ക് സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി വികാര. ഫാ. തോമസ് മുളവനാൽ അറിയിച്ചു. ഇടവകയുടെ പി ആർ ഓ ജോണിക്കുട്ടി പിള്ളവീട്ടിൽ അറിയിച്ചതാണിത്. 

Read more

ന്യൂയോര്‍ക്കില്‍ ക്‌നാനായ ഇടവക വാര്‍ഷികവും കരുണവര്‍ഷ സമാപനവും

ന്യൂയോര്‍ക്ക് : സെന്റ് .സ്റ്റീഫന്‍ ക്‌നാനായ കാതോലിക്ക ഫൊറോനാ പള്ളിയില്‍ അഞ്ചാമത് വാര്‍ഷികവും ഇയര്‍ ഓഫ് മേഴ്‌സി സമാപനവും ആചരിക്കുന്നു . നവംബര്‍ 19 തിയതി വൈകുനേരം അഞ്ചുമണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നു .തുടര്‍ന്ന് പള്ളിയോടു ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ ജപമാല ചൊല്ലുന്നു . തുടര്‍ന്ന് ഇടവകയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കോര്‍ത്തിണക്കി കൊണ്ട് കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ് . പിറ്റേദിവസം രാവിലെ പതിവുപോലെ വിശുദ്ധ കുര്‍ബാനയും സമാപനവും .

ഇടവകയില്‍ വേദപാഠം പഠിക്കുന്ന കുട്ടികളുടെ കലാപരിപാടികളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . റോക്‌ലാന്‍ഡ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ . ഡോ . ജോസ് ആദോപ്പള്ളി മുഖ്യ അഥിതി ആയിരിക്കും . പരിപാടികള്‍ക്കു വികാരി ഫാ . ജോസ് തറക്കല്‍ ,ജോസ് കോരകുടിലില്‍ , ലിസി വട്ടക്കളം ,തങ്കച്ചന്‍ നെടുംതൊട്ടി ,മാത്യു വട്ടക്കളം ,ജെയിംസ് നികത്തില്‍ ,സിറില്‍ ഇലക്കാട്ടു തുടങ്ങിയവര്‍ നേതൃത്വം നല്‍കും .

Read more

ഷിക്കാഗോ ക്‌നാനായ നൈറ്റില്‍ ലാലു അലക്‌സ് മുഖ്യാതിഥി

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) അംഗങ്ങളുടെ സര്‍ഗ്ഗാത്മക ആവിഷ്കാരത്തിന്റെ ആഘോഷമായ ക്‌നാനായ നൈറ്റ് നവംബര്‍ 19ന് ശനിയാഴ്ച താഫ്റ്റ് ഹൈസ്കൂളില്‍ (6530 W. Brynmawr Ave, Chicago IL 60631)വെച്ച് നടത്തപ്പെടുന്നതാണ്. ചലച്ചിത്ര നടന്‍ ലാലു അലക്‌സ് മുഖ്യതിഥിയായിരിക്കും. കലാസന്ധ്യ 6 മണിക്ക് ആരംഭിക്കും. കിഡ്‌സ് ക്ലബ്, കെസിജെഎല്‍, കെസിവൈഎല്‍ തുടങ്ങിയ പോഷകസംഘടനകളിലെ 150 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന വെല്‍ക്കം പ്രോഗ്രാമോടുകൂടി ക്‌നാനായ നൈറ്റിന്റെ തിരശ്ശീല ഉയരും.

മറ്റു പോഷക സംഘടനകളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. പരിപാടികളുടെ മദ്ധ്യത്തിലായിരിക്കും ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. കെസിഎസ് നിയുക്ത പ്രസിഡന്റ് ബിനു പൂത്തുറയിലിന്റെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എക്‌സിക്യൂട്ടീവ് / ലെജിസ്ലേറ്റീവ് /നാഷനല്‍ കൗണ്‍സില്‍ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തുന്ന ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്‌നാനായ നൈറ്റില്‍ വെച്ച് കലാപ്രതിഭ, കലാതിലകം, റൈസിംഗ് സ്റ്റാര്‍, ക്‌നാനായ ഒളിമ്പിക്‌സില്‍ എറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഫൊറോനായ്ക്കുള്ള ട്രോഫി എന്നിവ സമ്മാനിക്കും.

ക്‌നാനായ നൈറ്റ് 6 മണിക്ക് ആരംഭിക്കുന്നതിനാല്‍ കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ 5.30ന് മുമ്പായി എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാപരിപാടികള്‍ക്ക് ഡെന്നി പുല്ലാപ്പള്ളില്‍ (8476449418), ജോബി ഓളിയില്‍ ( 6305208173), ജോയല്‍ ഇലക്കാട്ട് (8475322135) എന്നിവര്‍ നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോസ് കണിയാലി (630 728 7956), വൈസ് പ്രസിഡന്റ് റോയി നെടുംചിറ (630 806 1270), സെക്രട്ടറി ജീനോ കോതാലടിയില്‍ (847 312 8488), ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ (847 338 6872), ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (773 671 9864) എന്നിവരുമായി ബന്ധപ്പെടുക.

Read more

ചിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍മ്മ പരിപാടികള്‍ അനാവരണം ചെയ്തു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2017 ലെ കര്‍മ്മ പരിപാടികള്‍ പ്രസിഡന്റ് രഞ്ചന്‍ എബ്രഹാം അനാവരണം ചെയ്തു. മൗണ്ട് പ്രോസ്‌പെക്ടിലെ സി.എം.എ ഹാളില്‍ ചേര്‍ന്ന പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രഥമ യോഗത്തിലാണ് അടുത്ത വര്‍ഷത്തെ പരിപാടികള്‍ അദ്ദേഹം വിവരിച്ചത്.

സംഘടനയുടെ പാരമ്പര്യമനുസരിച്ച് പ്രഥമയോഗം ഫാമിലിയംഗങ്ങളോടൊപ്പമാണ് നടത്തിയത്. ജനുവരി 7-ാം തീയതി മോര്‍ട്ടണ്‍ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് പാരീഷ് ഹാളില്‍ നടത്തുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തില്‍വെച്ചാണ് പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുക. ഫെബ്രുവരി/ മാര്‍ച്ച് മാസത്തില്‍ വിപുലമായ രീതിയിലുള്ള കാര്‍ഡ് ഗെയിംസ്, ഏപ്രില്‍ 22 ന് മെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് കലാമേള 2017, മെയ് ആദ്യവാരം ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്, ജൂണ്‍ 17 ന് സകല മലയാളികള്‍ക്കും പങ്കെടുക്കുവുന്ന വാര്‍ഷിക പിക്‌നിക്, ജൂലൈ മാസത്തില്‍ ബാസ്ക്കറ്റ്‌ബോള്‍, കരീബിയന്‍ ക്രൂയിസ്, സെപ്റ്റംബര്‍ 2 ന് ഓണം 2017, നവംബര്‍ മാസത്തില്‍ കേരള പിറവി തുടങ്ങിയവയായിരിക്കും മുഖ്യമായ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍.

പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഫുഡ്‌ഡ്രൈവ്, ക്ലോത്ത് ഡ്രൈവ്, അഡോപ്റ്റ് എ ഹൈവേ, സേവനവാരം, തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും, സംഘടന സജീവമായി പങ്കെടുക്കും. കഴിഞ്ഞ പൊതുയോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്ന ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. സെക്രട്ടറി ജിമ്മി കണിയാലി കൃതജ്ഞത പറഞ്ഞു. ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു

Read more

ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ചീട്ടുകളി മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി

ഷിക്കാഗോ: ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച നടത്തപെടുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 12 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളിയുടെ ഹാളിൽ വച്ചാണ് നടത്തപ്പെടുക. 10 മണിക്ക് ലേലവും വൈകിട്ട് 5 മണിക്ക് റമ്മിയും എന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലേലത്തിന് ഒന്നാം സമ്മാനമായി ലഭിക്കുന്നത് പിണർക്കയിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന എബ്രഹാം പിണർക്കയിൽ മെമ്മോറിയൽ ട്രോഫിയും $ 1501 ഉം, രണ്ടാം സമ്മാനമായി സഞ്ജു പുളിക്കത്തൊട്ടിയിൽ സ്പോൺസർ ചെയ്യുന്ന $ 751 ഉം ട്രോഫിയുമായിരിക്കും. റമ്മി മത്സരത്തിൽ ഒന്നാം സമ്മാനമായി പൂത്തുറയിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന $ 1001 ഉം ട്രോഫിയും രണ്ടാം സമ്മാനമായി സോയി കുഴിപ്പറമ്പിൽ സ്പോൺസർ ചെയ്യുന്ന $ 501 ഉം ട്രോഫിയും ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജസ്റ്റിൻ തെങ്ങനാട്ട് ( 8472875125), ഫെബിൻ കണിയാലി (8473728531)

Read more

ക്യാനഡയിൽ കെ സി എ സി യുടെ നേതൃത്വത്തേക്ക് ശക്തമായ മത്സരം

കാനഡ: കെ സി സി എൻ എ യുടെ അംഗസംഘടനയായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ക്യാനഡയുടെ 2016- 2018 പ്രവർത്തന വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് വീര്യം വാശിയും കൊണ്ട് ശ്രദ്ധേയമാകുന്നു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ നോമിനേഷൻ കൊടുത്തവരിൽ പ്രസിഡണ്ട് സ്ഥാനം ഒഴിച്ച് മറ്റെല്ലാ തസ്തികകളിലേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപെട്ടപ്പോൾ പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ശക്തമായ മത്സരം ഉറപ്പായി. കെ സി സി എൻ എ മുൻ നാഷണൽ കൗൺസിൽ അംഗവും  K.C.A.C യുടെ 2014- 2016 കാലയളവിലെ ട്രഷററുമായിരുന്ന ചാർളി ജോസഫ് ചിറയിലും ട്രസ്റ്റി അംഗമായിരുന്ന ജോഷി ജേക്കബ് എടാട്ടുകാലായിലും തമ്മിലാണ് മത്സരം. ഏറെ ആവേശത്തോടെ മുന്നേറുന്ന ഈ മത്സരത്തെ കാനഡയിലുള്ള ക്നാനായമക്കൾ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. 2016 നവംബർ മാസം 12-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്ന ഈ വിധി നിർണ്ണയം ഈ ശ്രദ്ധകൊണ്ടും മത്സര മികവുകൊണ്ടും മുന്നേറുകയാണ്.

താഴെ പറയുന്നവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജെറിൻ ജോൺ നീറ്റുകാട്ട് ( വൈസ് പ്രസിഡണ്ട്), തങ്കച്ചൻ തോമസ് വെള്ളിരിമറ്റത്തിൽ ( സെക്രട്ടറി), അനീഷ് മാക്കീൽ (ജോ. സെക്രട്ടറി), റോയി പുത്തെൻപറമ്പിൽ (ട്രഷറർ), ബിനോയി കുരുട്ടുപറമ്പിൽ, ജോൺ തച്ചേട്ട്, ജോയി വേഴപ്പറമ്പിൽ ( മൂവരും നാഷണൽ കൗൺസിൽ അംഗങ്ങൾ), മിനു കൂടുന്നിണംകുന്നേൽ ( നാഷണൽ കൗൺസിൽ അംഗം - വനിത), ആനീസ് ഫിലിപ്പ് കൊച്ചുപുരയിൽ ( നാഷണൽ കൗൺസിൽ അംഗം - യൂത്ത്), ജേക്കബ് മണ്ണാട്ടുപറമ്പിൽ, പ്രിൻസി ചാമക്കാല ( കമ്മറ്റി അംഗങ്ങൾ).

ക്യാനഡയിലെ എല്ലാ ക്നാനായ കാത്തോലിക്കർക്കും വെട്ടു ചെയ്യുവാൻ അവകാശമുള്ള ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ക്യാനഡ ടൊറോന്റൊ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. കെ സി സി എൻ എ യുടെ നിലവിലുള്ള പ്രസിഡണ്ട് സോണി പൂഴിക്കാലാ കെ സി എ സി അംഗമാണ്.

Read more

Copyrights@2016.