america live Broadcasting

ചിക്കാഗോ കെ സി എസ് ദിലീപ് ഷോ : പേരന്റ് പെട്രോളിയം ഡയമണ്ട് സ്പോൺസർ

ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 13 ന് നടത്തപ്പെടുന്ന ധന ശേഖരണ പരിപാടിയായ ദിലീപ് ഷോയുടെ ഡയമണ്ട് സ്പോൺസർ ആയി പേരന്റ് പെട്രോളിയം എത്തുന്നു. പതിനായിരം ഡോളറിന്റെ സ്‌പോൺസർഷിപ്പ് ആണ് പാരന്റ് പെട്രോളിയം നൽകുന്നത്. ഈ വർഷത്തെ ഏറ്റവും താര സമ്പന്നവും മനോഹരവുമായ സ്റേജ്ജ് ഷോ ആയിരിക്കും ദിലീപ് ഷോ എന്ന് കെ സി എസ പ്രസിഡണ്ട് ബിനു പൂത്തുറയിൽ അറിയിച്ചു. സ്റ്റേജ് ഷോ സംവിധായകൻ, സിനിമാ സംവിധായകൻ, സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചിട്ടുള്ള നാദിർഷാ സംവിധാനം ചെയ്യുന്ന ഈ ഷോയിൽ, ദിലീപ്, കാവ്യാ മാധവൻ, നമിത പ്രമോദ്, പിഷാരടി, റിമി ടോമി, ധർമജൻ, ഹരിശ്രീ യൂസഫ് തുടങ്ങിയ നിരവധി സിനിമാ - ടിവി രംഗത്തെ പ്രഗത്ഭർ അണിനിരക്കുന്നുണ്ട്. ജന പ്രിയ താരങ്ങളുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഈ പരിപാടി, നോർത്ത് അമേരിക്കയിലെ മലയാളി തറവാടയായ ചിക്കാഗോയിൽ അരങ്ങേറുമ്പോൾ, അതിനു ആതിഥ്യം വഹിക്കുവാൻ ചിക്കാഗോ കെ സി എസ് നു അവസരം ലഭിക്കുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ് എന്ന് ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിൽ അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണങ്ങൾ അഭ്യര്ഥിക്കുന്നതായി അദ്ദേഹം ക്നാനായ വോയിസിനോട് പറഞ്ഞു.

പരിപാടിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

ബിനു പൂത്തുറയിൽ : 847 644 9869 

Read more

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന്

ഡേവി, ഫ്‌ളോറിഡ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നതാണ്. തദവസരത്തില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ബേബി മണക്കൂന്നേല്‍ മുഖ്യാതിഥിയായി നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍, സെക്രട്ടറി മനോജ് താനത്ത്, ട്രഷറര്‍ സിംല കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ വച്ചു അസോസിയേഷന്റെ 2017- 19 വര്‍ഷത്തേക്കുള്ള ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണ്. കെ.സി.വൈ.എല്‍ കോര്‍ഡിനേറ്റര്‍മാരായ ജസ്സി നടുപ്പറമ്പില്‍, സിമി താനത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികളുടേയും, കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍മാരായ സുബി പനംതാനത്തിന്റേയും ഷീന്‍ കുളങ്ങരയുടേയും നേതൃത്വത്തിലുള്ള കുട്ടികളുടേയും കലാസന്ധ്യയും അരങ്ങേറും. എക്‌സിക്യട്ടീവ് അംഗങ്ങളായ റോഷ്‌നി റോജി, ജസ്റ്റിന്‍ തേക്കുംകാട്ടില്‍, ബാബു കോട്ടൂര്‍, റോബിന്‍ കല്ലിടാന്തി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികള്‍ പര്യവസാനിക്കും. രാജന്‍ പടവത്തില്‍ അറിയിച്ചതാണിത്.

Read more

കാനഡയിൽ KCWFC വനിതാ ദിനം ആഘോഷിച്ചു.

മിസ്സിസാഗാ: ക്യാനഡയിലെ ക്നാനായ കാത്തലിക്ക് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. ക്നാനായ മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര വനിതാ ദിനത്തിൽ ഒത്തുകൂടിയ വിമൻസ് ഫോറം അംഗങ്ങളെ അനുമോദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഏതൊരു കുടുംബത്തിന്റെയും സമഗ്രമായ വളർച്ചക്ക് ഏറ്റവും വലിയ സംഭാവനകൾ നൽകുന്നവരാന് വനിതകൾ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതു തലമുറയുടെ ഭാവിയെ നിർണ്ണായകമായ രീതിയിൽ സ്വാധീനിക്കുവാൻ അമ്മമാർക്ക് സാധിക്കും എന്നും നസ്രത്തിലെ മറിയത്തെ പോലെ കുടുംബങ്ങളുടെ വിളക്കാകുന്ന വനിതകൾക്ക് എല്ലാ വിധ ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു. ചടങ്ങിൽ സീനിയർ സിറ്റിസൺ വനിതകളെ ആദരിച്ചു. KCWFC പ്രസിഡണ്ട് ഷീന കിഴക്കേപ്പുറം, സെക്രട്ടറി ബിന്ദു കൈതാരം എന്നിവരുടെ നേതൃത്വത്തിലുള്ള KCWFC എക്സിക്യൂട്ടീവ് പരിപാടികൾക്ക് നേതൃത്വം നൽകി.  

Read more

കരിമ്പുംകലാ അച്ഛൻ രചിച്ച തനിമയിൽ ഒരു ജനത എന്ന സിനിമാസ്കോപ്പ് ഡ്രാമാ അമേരിക്കയിലേക്ക്

ചിക്കാഗോ: കോട്ടയം അതിരൂപതാ വൈദീകനും കരിങ്കുന്നം പള്ളി വികാരിയുമായ ഫാ. തോമസ് കരിമ്പുംങ്കാല രചിച്ച് പ്രശസ്ത നാടക സംവിധായകൻ ജിന്റോ തെക്കിനിയത്ത് സംവിധാനവും അവണൂർ ജയൻ തിരക്കഥയും സംഭാഷണവും ചെയ്യുന്ന തനിമയിൽ ഒരു ജനത എന്ന ക്നാനായ കുടിയേറ്റത്തെ സംബന്ധിച്ചുള്ള സിനിമാസ്‌കോപ് ഡ്രാമ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രദര്ശിപ്പിക്കുവാനായി എത്തുന്നു. സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ അഭിനേതാക്കളായി എത്തുന്നു എന്നുള്ള പ്രത്യേകത കൂടി ഉണ്ട് ഈ നാടകത്തിന്. പ്രശസ്ത പിന്നണി ഗായകരും ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തരുമായ ജോബി ജോൺ, ആൻമേരി എന്നിവർ കൂടി ചേരുന്നതോടെ ക്നാനായ കുടിയേറ്റത്തെ ആസ്പദമാക്കിയുള്ള ഒരു ഉഗ്രൻ സ്റ്റേജ് ഷോയാണ് അണിയറയിൽ ഒരുങ്ങുന്നത്. താമ്പാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെ വി എം എന്റെർറ്റൈന്മെന്റും ക്നാനായവോയിസും സംയുക്തമായാണ് ഈ സ്റ്റേജ് ഷോ അമേരിക്കയിലെത്തിക്കുന്നത്. ഷോ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

Read more

കെ സി സി എൻ എ യുടെ പുതിയ ഭരണസമിതിയിൽ ഒളശ്ശ ഇടവകയ്ക്ക് മുൻ‌തൂക്കം

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ സംഘടനകളുടെ സംഘടനയായ കെ സി സി എൻ എ യെ നയിക്കുവാൻ പുതിയ നേതൃത്വത്തെ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ നാഷണൽ കൗൺസിൽ അംഗങ്ങൾ തെരെഞ്ഞെടുത്തപ്പോൾ, പുതിയ ഭരണ സമിതി ഒളശ്ശ ഇടവകാംഗങ്ങളുടെ സംഗമ വേദിയാകുന്നു. അഞ്ചിൽ മൂന്ന് പേരും ഒളശ്ശ ഇടവകാംഗങ്ങളാണ് എന്നത് കൗതുകം ഉണർത്തി. വൈസ് പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ട്, സെക്രട്ടറി എബ്രഹാം പുതിയടത്ത്‌ശ്ശേരിൽ, ജോയിന്റ് സെക്രട്ടറി രാജൻ പടവത്തിൽ എന്നിവരാണ് കെ സി സി എൻ യെ നയിക്കുവാൻ നിയുക്തരായ ഒളശ്ശ ഇടവകാംഗങ്ങൾ. പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേൽ, കെ സി സി എൻ യുടെ മുൻ പ്രസിഡണ്ട് ജോൺ ആകശാലക്ക് ശേഷം പ്രസിഡണ്ട് പദവിയിൽ എത്തുന്ന രണ്ടാമത്തെ പിറവം ഇടവകാംഗമാണ്. ട്രഷറർ ആയി തെരെഞ്ഞെടുക്കപ്പെട്ട അനിൽ മറ്റപ്പള്ളിക്കുന്നേൽ ഉഴവൂർ ഇടവകാംഗമാണ്. രണ്ടു വ്യത്യസ്‍ത പാനലിൽ നിന്ന് മത്സരിച്ച് വിജയിച്ചതാണ് എങ്കിലും ഒരേ മനസ്സോടെ ഒരേ ഹൃദയ താളത്തോടെ, നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ കെ സി സി എൻ യെ നയിക്കുവാൻ ക്നാനായ വികാരവും സുഹൃത്ത്ബന്ധങ്ങളും എന്നും മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല എന്ന് മേയമ്മ വെട്ടിക്കാട്ട് ക്നാനായവോയിസിനോട് പ്രതികരിച്ചു. 

Read more

വലിയനോമ്പിന്റെ സുകൃതവുമായി സജിയച്ഛന്റെ "ഇടയാ നിൻ വിളി കേൾക്കാൻ" എന്ന പ്രഭാഷണ പരമ്പര

ഹൂസ്റ്റൺ: വലിയ നോമ്പിലേക്ക് ആഗോള ക്രൈസ്തവ സമൂഹം എത്തിയിരിക്കുന്ന ഈ ദിവസങ്ങളിൽ, നോമ്പിന്റെ സന്ദേശവുമായി എത്തുകയാണ് ഹൂസ്റ്റൺ ഇടവക വികാരി ഫാ. സജി പിണർക്കയിൽ. നോമ്പിന്റെ എല്ലാ ദിവസവും അഞ്ചുമിനിട്ടോളമുള്ള ഹൃസ്വ സന്ദേശങ്ങൾ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിന്റെ യൂട്യൂബ് ചാനലിലൂടെ എത്തിച്ചുകൊണ്ടാണ് സജിയച്ചൻ വ്യത്യസ്‍തനായിരിക്കുന്നത്. ആത്മാവിൽ നിറഞ്ഞ വചന പ്രഘോഷണം കൊണ്ട് സുപരിചിതനായ സജിയച്ചന്റെ സന്ദേശം ഇതിനകം തന്നെ നിരവധി പേരാണ് യൂട്യൂബിലൂടെ കാണുന്നത്. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ വളരെയധികം പ്രചാരവും ഈ വിഡിയോകൾ നേടുന്നുണ്ട്. ക്രൂശിതന്റെ പാതയിൽ ചരിക്കുന്ന ദൈവജനത്തിന് വഴികാട്ടുക എന്ന ദൗത്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് മുതിർന്നത് എന്നും, സന്ദേശങ്ങൾ ശ്രവിച്ച നിരവധിപ്പേരുടെ സാക്ഷ്യങ്ങൾ ഈ ഉദ്യമത്തിന് ശക്തിയും കരുത്തുമായി കൂടെ ഉണ്ട് എന്ന യാഥാർഥ്യം ദൈവപരിപാലനയുടെ ശക്തമായ അടയാളമാണ് എന്നും സജിയച്ചൻ ക്നാനായ വോയിസിനോട് പറഞ്ഞു. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ ഒരു നിമിഷം സ്വന്തം ജീവിതത്തിലേക്കും കൂടെ വസിക്കുന്ന സഹ ജീവികളുടെ ജീവിതത്തിലേക്കും തിരിഞ്ഞു നോക്കുവാൻ ഈ ഹ്ര്വസ സന്ദേശങ്ങൾ കൊണ്ട് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദേശങ്ങൾ കാണുവാനായി https://www.youtube.com/channel/UCGrRM3v-meDgHIroZXofNGg എന്ന ലിങ്ക് സന്ദർശിക്കുക.

Read more

ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസ്: ഫാ. ജോസഫ് പുത്തെൻപുരയിൽ പങ്കെടുക്കും

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോൺഫ്രൻസിൽ കുടുംബ നവീകരണ സെമിനാർ നയിക്കുവാൻ ഫാ. ജോസഫ് പുത്തെൻപുരയിലും എത്തുന്നു. ജൂൺ 30 മുതൽ ജൂലൈ 2 വരെ ചിക്കാഗോയിൽ വച്ച് നടത്തപ്പെടുന്ന ഫാമിലി കോൺഫ്രൻസിൽ സെമിനാർ നയിക്കുവാൻ എത്തുന്ന ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെയാണ് പ്രശസ്ത വചന പ്രഘോഷകനും ലോകമെമ്പാടും നിരവധി ധ്യാനങ്ങളും സെമിനാറുകളും നർമ്മത്തിൽ ചാലിച്ച് നടത്തിക്കൊണ്ടു പേരെടുത്ത കപ്പൂച്ചിൻ വൈദീകനായ ഫാ. ജോസഫ് പുത്തെൻപുരയിൽ എത്തുന്നത്. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലും ചിക്കാഗോ സേക്രട്ട് ഹാർട്ട് ദൈവാലയത്തിലുമായി നടത്തപെടുന്ന ഫാമിലി കോൺഫ്രൻസിൽ മുതിർന്നവർക്കും യുവജനങ്ങൾക്കുമായി നിരവധി പരിപാടികളാണ് ക്രമീകരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി. കുർബ്ബാനയോടെ ആരംഭിച്ച്, ഉച്ച വരെ കുടുംബ നവീകരണ പ്രഭാഷണങ്ങളും, ഉച്ച കഴിഞ്ഞു കുടുംബ ജീവിതവും യുവജനങ്ങളുടെയും കുട്ടികളുടെയും പരിശീലനവും ആസ്പദമാക്കി സെമിനാറുകളും, വൈകുന്നേരങ്ങളിൽ ഇടവകളുടെയും മിഷനുകളുടെയും നേതൃത്വത്തിൽ ബൈബിൾ അധിഷ്ഠിതവും, ക്നാനായ പാരമ്പര്യങ്ങളിൽ അധിഷ്ഠിതവുമായ കലാ പരിപാടികളുമായി രാത്രി 9 മണിയോടെ സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ക്നാനായ സമുദായത്തെ സംബന്ധിച്ചും, സഭാത്മകമായ കുടുംബ നവീകരണത്തെ സംബന്ധിച്ചും, യുവജന വർഷവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്റെ ഫാമിലി കോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഫാമിലി കോൺഫ്രൻസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

ഫാ. തോമസ് മുളവനാൽ : 310 709 5111

ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254

ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644

ടോണി പുല്ലാപ്പള്ളി: 630 205 5078

Read more

2018 KCCNA കൺവെൻഷൻ ലോസാഞ്ചൽസിൽ

ലോസാഞ്ചൽസ്: കെ സി സി എൻ 2018 ലെ കൺവെൻഷൻ ലോസാഞ്ചൽസിൽ വച്ച് നടത്തപ്പെടും. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഫിലാഡൽഫിയയിൽ വച്ച് പുതുതായി ചുമതലയേറ്റ നാഷണൽ കൗൺസിലിൽ വച്ചാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കൺവെൻഷൻ സംബന്ധിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ പിന്നീട് കൈക്കൊള്ളും.

Read more

ചിക്കാഗോ സെന്റ് മേരീസിൽ പ്രീ മാരിയേജ് കോഴ്സ് നടത്തപ്പെട്ടു

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിലുള്ള പ്രീ മാരിയേജ് കോഴ്സ് മാർച്ച് 3,4,5 തിയ്യതികളിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 49 യുവജനങ്ങൾ പങ്കെടുത്ത ഈ മൂന്നു ദിവസത്തെ കോഴ്‌സിൽ, വിവാഹിതരാകുവാൻ പോകുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചർച്ചകളും നടത്തപ്പെട്ടു.

ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, സീറോ മലബാർ രൂപതാ ചാൻസലർ ഫാ. പോൾ ചാലിശ്ശേരിൽ , ഫാമിലി കമ്മീഷൻ ഡയറക്ടർ ടോണി പുല്ലാപ്പള്ളി, ഡോ. അജിമോൾ പുത്തെൻപുരയിൽ, ബെന്നി കാഞ്ഞിരപ്പാറ, തമ്പി & ഷൈനി വിരുത്തികുളങ്ങര, ടോം മൂലയിൽ, ജോണി തെക്കേപറമ്പിൽ, ടോമി മേത്തിപ്പാറ, ജിൻസ് & ഷിന പുത്തൻപുരയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

അമേരിക്കയിലോ, നാട്ടിലോ വച്ച് വിവാഹിതാരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ യുവജനങ്ങളും പ്രീ മാര്യേജ് കോഴ്‌സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണം എന്ന് ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ അറിയിച്ചു. ക്നാനായ റീജിയണിലെ അടുത്ത പ്രീ മാരിയേജ് കോഴ്സ് ഒക്ടോബർ 20, 21, 22 തിയ്യതികളിൽ ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 6302055078 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Read more

കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന്‍ പടവത്തിലിന് ഉജ്വല സ്വീകരണം

മയാമി: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറിയായി ഫിലാഡല്‍ഫിയയില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച രാജന്‍ പടവത്തിലിന് ഫോര്‍ട്ട് ലോഡര്‍ഡെയില്‍ എയര്‍പോര്‍ട്ടില്‍ വച്ചു സ്വീകരണം നല്‍കി.

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍, സെക്രട്ടറി മനോജ് താനത്ത്, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ബാബു കോട്ടൂര്‍, റോബിന്‍ കല്ലിടാന്തിയില്‍, എക്‌സ് ഒഫീഷ്യോമാരായ ജൂബിന്‍ കുളങ്ങര, റോജി കണിയാംപറമ്പില്‍, ഷാജന്‍ പുളക്കീല്‍, ബെന്നി വള്ളിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ രാജന്‍ പടവത്തിലിന് ബൊക്കെ നല്‍കിയാണ് സ്വീകരിച്ചത്.

ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മെമ്പര്‍ കെ.സി.സി.എന്‍.എയില്‍ ഇങ്ങനെയൊരു സ്ഥാനം വഹിക്കുന്നത്. അതുപോലെതന്നെ ക്‌നാനായ സമുദായത്തിന്റെ ഗ്ലോബല്‍ സംഘടനയായ ഡി,കെ.സി.സിയുടെ ഡെലിഗേറ്റായി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മനോജ് താനയിലിനേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഇവരുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്‌നാനായ അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നു പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ അറിയിച്ചു.

Read more

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ നോമ്പാചരണത്തിനു തുടക്കും കുറിച്ചു; നോമ്പുകാലധ്യാനം ഏപ്രില്‍ 7 മുതല്‍ 9 വരെ

ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ ഫെബ്രുവരി 27 തിങ്കളാഴ്ച്ച അര്‍പ്പിക്കപ്പെട്ട ദിവ്യ ബലിയോടുകൂടി വിഭൂതി ആചരണ തിരുകര്‍മ്മങ്ങങ്ങള്‍ക്കു ആരംഭം കുറിച്ചു. റവ. മോണ്‍ തോമസ് മുളവനാല്‍ ദിവ്യബലിയിലും കുരിശുവര തിരുനാള്‍ കര്‍മ്മങ്ങള്‍ക്കും മുഖ്യ കാര്‍മികത്വം വഹിച്ചു .റവ. ഫാ. ബോബന്‍ വട്ടേമ്പുറത്ത് സഹ കാര്‍മ്മികനായിരുന്നു. യേശു ക്രിസ്തു തന്റെ പരസ്യ ജീവിതാരംഭത്തിനു തൊട്ടുമുമ്പ് മരുഭൂമിയില്‍ നാല്‍പ്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചതിന്റെ ഓര്‍മ്മയാചരണമാണ് നോമ്പാചരണത്തിനു ആധാരം. പാശ്ചാത്യ ആരാധനക്രമമനുസരിച്ചു വിഭൂതി ആചരണം ബുധനാഴ്ചയിലും , പൗരസ്ത്യ ആരാധനക്രമമനുസരിച്ചു തിങ്കളാഴ്ചയിലുമാണ് തുടങ്ങന്നത് .

കുരിശുവര തിരുനാളിനോടുനുബന്ധിച്ചു ആരംഭിക്കുന്ന നോമ്പാചരണമെന്നതു മത്സ്യ മാംസാദികളുടെ വര്‍ജനം മാത്രമല്ല മറിച്ചു തന്റെ ജീവതത്തില്‍ ഒരു മാറ്റം വരുത്തുന്നതിലാണ് പ്രാധാന്യം. നമ്മുടെ മുന്നില്‍ ഇരിക്കുന്ന ഒരു വിശിഷ്ട ഭോജനം ഒഴിവാക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ എങ്ങനെയാണു ശരീരത്തിന്റെ മോഹങ്ങളോട്, പാപ ചിന്തകളോട് "നോ" പറയുവാന്‍ സാധിക്കുക. എല്ലാ വിശപ്പിന്റെയും പരിഹാരം അപ്പമല്ലയെന്നു ദൈവം തന്റെ മരുഭൂമിയിലെ പരീക്ഷണംകൊണ്ട് നമ്മെ പഠിപ്പിക്കുന്നു. വിഭൂതി തിരുന്നാള്‍ ദിനത്തില്‍ പുരോഹിതര്‍ നമ്മുടെ നെറ്റിയില്‍ ഭസ്മം പൂശി കൊണ്ടു പറയുന്നു "മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ നീ മടങ്ങുന്നു" വെന്ന്. ശരിക്കും ഇതു ഒരു ഓര്‍മ്മപ്പെടുത്തലാണ് , ഒരു ഞൊടിയിടക്കുള്ളില്‍ പതിയിരിക്കുന്ന മരണത്തെ കുറിച്ച്; നോമ്പ് അങ്ങനേയും ഒരു ചിന്ത തരുന്നുണ്ട് .

ഈ അമ്പതു നോമ്പാചരണത്തോട് അനുബന്ധിച്ചു സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് ഏപ്രില്‍ മാസം 7ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഞായറാഴ്ച വൈകിട്ട് 5 .30 വരെ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫാ. ജോണുസ് ചെറുനിലത്ത്, ബ്ര സന്തോഷ് .റ്റി , മേരിക്കുട്ടി റ്റീച്ചര്‍ എന്നിവര്‍ നയിക്കുന്ന നോമ്പുകാലധ്യാനം നടത്തപ്പെടുന്നു . യുവജനങ്ങള്‍ക്ക് വേണ്ടി കയ്‌റോസ് ടീം ഇംഗ്ലീഷിലും ധ്യാനം നടത്തുന്നുണ്ട്. നോമ്പാചരണത്തോടനുബന്ധിച്ചു നടക്കുന്ന ഈ ധ്യാനത്തില്‍ ഇടവകയിലുള്ള എല്ലാ വിശ്വവാസികളുടെയും സജീവ സാന്നിധ്യം ഉറപ്പാക്കണമെന്ന് ഇടവക വികാരി മോണ്‍ തോമസ് മുളവനാല്‍ അറിയിച്ചു.

Read more

KCCNA തെരെഞ്ഞെടുപ്പ്, ചിക്കാഗോ റീജണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സമനില.

ഫിലാഡൽഫിയ: കെ സി സി എൻ എ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളം ഉയർത്തിക്കൊണ്ടായിരുന്നു ചിക്കാഗോയിലെ റീജിണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം നടന്നത്. ജോയി നെല്ലാമറ്റവും ജെയ്‌മോൻ നന്ദികാട്ടും ശക്തമായ മത്സരം കാഴ്ചവെച്ചപ്പോൾ, മത്സരം സമനിലയിൽ പിരിഞ്ഞത് ഏവരിലും കൗതുകം നിറച്ചു. ഇരുവരും വോട്ടുകളുടെ എണ്ണത്തിൽ തുല്യത പാലിച്ചതോടെ രണ്ടു വർഷത്തെ ഭരണത്തിൽ ഇരുവരും ഓരോ വര്ഷം വീതം റീജണൽ വൈസ് പ്രസിഡണ്ട് സ്ഥാനം പങ്കുവെയ്ക്കും. ആദ്യവർഷം ജെയ്‌മോൻ നന്ദികാട്ടും പിന്നീട് ജോയി നെല്ലാമറ്റവും റീജണൽ വൈസ്പ്രസിഡന്റ് സ്ഥാനവുമായി കെ സി സി എൻ എ എക്‌സിക്യൂട്ടീവിൽ പ്രവർത്തിക്കും. മറ്റു റീജിണൽ വൈസ്പ്രസിഡന്റുമാരായി തെരെഞ്ഞെടുക്കപെട്ടവർ ഇവർ. അറ്റ്‌ലാന്റ: ജോബി വാഴക്കാലായില്‍; ടെക്‌സസ്: ലിജോ മച്ചാനിക്കൽ ; ന്യു യോര്‍ക്ക്: ജോണിച്ചന്‍ കുസുമാലയം; കാനഡ: ജോര്‍ജ് തച്ചേട്ട്; സൈമണ്‍ കോട്ടൂര്‍-കാലിഫോര്‍ണിയ. ബോസ്റ്റൺ: ജോബോയ് മണലേൽ, താമ്പാ. മനോജ് താനത്ത് ഡിട്രോയിറ്റ്‌ : അലക്സ് കോട്ടൂർ

Read more

KCCNA ക്ക് ബേബി മണക്കുന്നേലിന്റെ നേതൃത്വതിൽ പുതിയ ഭരണസമിതി. കൂടുതൽ തെരെഞ്ഞെടുപ്പ് വിശേഷങ്ങൾ

ഫിലാഡൽഫിയ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുവാനായി ബേബി മണക്കുന്നേലിനെ തെരെഞ്ഞെടുത്തു. നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഫിലാഡൽഫിയയിൽ എത്തിയ നാഷണൽ കൗൺസിൽ അംഗങ്ങൾ, ഫ്‌ളോറിഡയിലെ താമ്പായില്‍ നിന്നും ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്ന പാനലും, ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നും ബേബി മണക്കുന്നേല്‍ നേതൃത്വം നല്‍കുന്ന പാനലും തമ്മിൽ നടന്ന ആവേശം അണപൊട്ടിയൊഴുകിയ സൗഹൃദ മത്സരത്തിൽ, ബേബി മണക്കുന്നേലിന്റെ പാനലിലെ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി ഒഴികെ എല്ലാവരെയും വിജയിപ്പിക്കുകയായിരുന്നു.

ഓരോ സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകളുടെ എണ്ണം ഇങ്ങിനെ. എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്: പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, ചിക്കാഗോ, 64 വോട്ട്; എതിര്‍ത്ത സൈമണ്‍ ഇല്ലിക്കാട്ടിലിനു 53 വോട്ട്. ജനറല്‍ സെക്രട്ടറി ഏബ്രഹാം പുതിയിടത്തുശേരില്‍ (ന്യു യോര്‍ക്ക്) 70 വോട്ട് നേടി വിജയിച്ചു. എതിരാളി ജെയ്‌സണ്‍ ഓളിയിലിനു 47 വോട്ട്; ട്രഷറര്‍: അനില്‍ മറ്റപ്പള്ളികുന്നേല്‍ (ലോസ് ഏഞ്ചലസ്) 74 വോട്ട് നേടി; എതിര്‍ത്ത ഷീജോ പഴയമ്പള്ളിക്കു 43 വോട്ട്. ; ജോ. സെക്രട്ടറി: ജേക്കബ് പടവത്തില്‍ (ഫ്‌ളോറിഡ) 59 വോട്ട് നേടി; എതിര്‍ത്ത ജയ്ക്ക് പോാളപ്രയിലിനു 58 വോട്ട്.

റീജിണൽ വൈസ് പ്രസിഡന്റുമാറായി തെരെഞ്ഞെടുക്കപ്പെട്ടവർ ഇവർ. അറ്റ്‌ലാന്റ: ജോബി വാഴക്കാലായില്‍; ടെക്‌സസ്: ലിജോ മച്ചാനിക്കൽ  ; ന്യു യോര്‍ക്ക്: ജോണിച്ചന്‍ കുസുമാലയം; കാനഡ: ജോര്‍ജ് തച്ചേട്ട്; സൈമണ്‍ കോട്ടൂര്‍-കാലിഫോര്‍ണിയ. ബോസ്റ്റൺ: ജോബോയ് മണലേൽ, ഡിട്രോയിറ്റ്‌ : അലക്സ് കോട്ടൂർ. ചിക്കാഗോയ്ല്‍ നിന്നു ജയ്‌മോന്‍ നന്ദികാട്ടിനും ജോയി നെല്ലാമറ്റത്തിനും തുല്യവോട്ട് കിട്ടി. ജയ്‌മോന്‍ 2017-ലും ജോയി 2018-ലും റീജിണൽ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കും.

മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് നെല്ലാമറ്റം, ടോമി മ്യാല്‍ക്കരപ്പുറത്ത്, ഷീന്‍സ് ആകശാല എന്നിവരടങ്ങിയ ഇലക്ഷന്‍ കമ്മിറ്റിയാണു ഇലക്ഷന്‍ നടത്തിയത്. എല്ലാ വോട്ടര്‍മാരും വോട്ടു ചെയ്തതായി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് നെല്ലാമറ്റം പറഞ്ഞു. കടുത്ത മത്സരമായിരുന്നു. പ്രശ്‌നങ്ങൊളൊന്നുമില്ലാതെ ഇലക്ഷന്‍ നടത്താനായി

തികച്ചും സൗഹ്രുദ മത്സരമാണ് നടന്നതെന്നു ഇരു വിഭാഗവും പറഞ്ഞു. പുതിയ പ്രസിഡന്റിനൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ താന്‍ മുന്‍ നിരയിലുണ്ടാവുമെന്നു ജെയിം,സ് ഇല്ലിക്കല്‍ പറഞ്ഞു.

പുതിയ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പിറവം സ്വദേശിയാണ്. ഭാര്യ ആനി, മാറിക ഇല്ലിക്കാട്ടില്‍ കുടുംബാംഗം. ഫില്‍മോന്‍ ബേബി, ജോയല്‍ ബേബി എന്നിവര്‍ മക്കള്‍. എം. കോം. ബിരിുദധാരിയാണ് കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 1998, 99, 2000 വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്നു സമുദായത്തിന്റേയും, സംഘടനയുടേയും പ്രശ്‌നങ്ങളെപ്പറ്റി തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നു അദ്ധേഹംനേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ക്‌നാനായ യൂത്ത് ലീഗില്‍ 1974 മുതല്‍ പ്രവര്‍ത്തിച്ചു. വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 1985 മുതല്‍ 1990 വരെ പിറവം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റായി 1997, 1998, 2012 വര്‍ഷങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കേരളത്തില്‍ പത്തുവര്‍ഷം അധ്യാപകനായിരുന്നു. യു.എസ് പോസ്റ്റല്‍ സര്‍വീസില്‍ സേവനം അനുഷ്ഠിച്ചശേഷം ഒന്നര പതിറ്റാണ്ട് മുമ്പ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ഫോമയുടെ 2008ലെ കണ്‍വന്‍ഷന്‍ ചെയറും, 2012, 16 വര്‍ഷത്തെ റീജിയന്‍ വൈസ് പ്രസിഡന്റുമായിരുന്നു.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്ഒളശ്ശ തയ്യില്‍ മാളികയില്‍ കുടുംബാംഗമാണ്. അവര്‍ 1971 മുതല്‍ 21 വര്‍ഷം കോട്ടയം ബി.സി.എം കോളജില്‍ അധ്യാപികയായിരുന്നു. 1992ല്‍ ചിക്കാഗോയിലെത്തിയ അവര്‍ നഴ്‌സിംഗ് പഠിച്ച് 1996 മുതല്‍ ആര്‍.എന്‍. ആയി. ഭര്‍ത്താവ് പ്രൊഫ. പീറ്റര്‍ മാത്യു വെട്ടിക്കാട്ട് ഉഴവൂര്‍ കോളജ് റിട്ട. പ്രൊഫസറാണ്.

1970 മുതല്‍ ക്‌നാനായ സംഘടനകളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. കെ.സി.വൈ.എല്‍ തുടങ്ങുമ്പോള്‍ അഡൈ്വസറായിരുന്നു. കോട്ടയം രൂപതയുടെ വിദ്യാഭാസ പ്രവര്‍ത്തനങ്ങളില്‍ രണ്ടു പതിറ്റാണ്ട് സജീവമായി പങ്കാളിത്വം വഹിച്ചു. 1992 മുതല്‍ ചിക്കാഗോ കെ.സി.എസില്‍ സജീവം. ചിക്കാഗോ കെ.സി.വൈ.എല്‍ അഡൈ്വസറായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ചു.

വിമന്‍സ് ഫോറം കോാര്‍ഡിനേറ്ററും പിന്നീട് അഡൈ്വസറുമായി. 2004 മുതല്‍ 2006 വരെ കെ.സി.എസ് വൈസ് പ്രസിഡന്റ്. 2008ല്‍ പ്രസിഡന്റായി. കെ.സി.എസിലെ ഏക വനിതാ പ്രസിഡന്റാണ്. കെ.സി.എസ്. ഭരണഘടനാ സമിതിയുടെ ചെയര്‍ പേഴ്‌സണുമായിരുന്നു. കെ.സി.സി.എന്‍.എ ഭരണഘടനാ സമിതിയിലും അംഗമായിരുന്നു

Read more

KCCNA ക്ക് പുതിയ നേതൃത്വം: ബേബി മണക്കുന്നേൽ പ്രസിഡണ്ട് , മേയമ്മ വെട്ടിക്കാട്ട് വൈസ് പ്രസിഡണ്ട്

ഫിലാഡൽഫിയ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുവാനായി ബേബി മണക്കുന്നേലിനെ തെരെഞ്ഞെടുത്തു. നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഫിലാഡൽഫിയയിൽ എത്തിയ നാഷണൽ കൗൺസിൽ അംഗങ്ങൾ, ഫ്‌ളോറിഡയിലെ താമ്പായില്‍ നിന്നും ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്ന പാനലും, ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നും ബേബി മണക്കുന്നേല്‍ നേതൃത്വം നല്‍കുന്ന പാനലും തമ്മിൽ നടന്ന ആവേശം അണപൊട്ടിയൊഴുകിയ സൗഹൃദ മത്സരത്തിൽ ബേബി മണക്കുന്നേലിന്റെ പാനലിലെ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി ഒഴികെ എല്ലാവരെയും വിജയിപ്പിക്കുകയായിരുന്നു.  വൈസ് പ്രസിഡണ്ട് ആയി ജെയിംസ് ഇല്ലിക്കലിന്റെ പാനലിലെ മേയമ്മ വെട്ടിക്കാട്ട്, ജനറൽ സെക്രട്ടറി ആയി എബ്രഹാം പുതിയടത്തുശ്ശേരിൽ, ജോയിന്റ് സെക്രട്ടറി ആയി രാജൻ പാടവത്തിൽ, ട്രഷറർ ആയി അനിൽ മറ്റപ്പള്ളിക്കുന്നേൽ എന്നിവർ ഇഞ്ചോടിഞ്ചു മത്സരത്തെ അതിജീവിക്കുകയായിരുന്നു. ജെയിംസ് ഇല്ലിക്കലും ജയ്ക്ക് പോളപ്രയും ഒരു വോട്ടിനാണ് ബേബി മണക്കുന്നേലിനോടും രാജൻ പാടവത്തിലിനോടും പരാജയപ്പെട്ടത്.

വോട്ടവകാശമുള്ള 117 നാഷണൽ കൗൺസിൽ അംഗങ്ങൾ തെരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക്, പാനൽ സംവിധാനത്തിന് അതീതമായ തെരഞ്ഞെടുപ്പാണ് നടന്നത് എങ്കിൽ പോലും ശക്തമായ പാനൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തപെടുന്ന തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾ തന്നെ നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിൽ അലയൊലികൾ തീർത്തു കഴിഞ്ഞിരുന്നു. . വിജയിച്ച ടീമിന് ക്നാനായവോയിസിന്റെ ആശംസകൾ.

വോട്ടുകളുടെ നില താഴെ കൊടുത്തിരിക്കുന്നു 
ബേബി മണക്കുന്നേൽ : 59 | ജെയിംസ് ഇല്ലിക്കൽ 58 
മേയമ്മ വെട്ടിക്കാട്ട് 64 | സൈമൺ ഇല്ലിക്കാട്ടിൽ 53 
എബ്രഹാം പുതിയടത്തശ്ശേരിൽ 53 | ജൈസൺ ഓലിയിൽ 47 
രാജൻ പാടവത്തിൽ 59 | ജയ്ക്ക് പോളപ്ര 58 
അനിൽ മറ്റപ്പള്ളിക്കുന്നേൽ 74 | ഷീജോ പഴയമ്പള്ളിൽ 43 

വോട്ടുകളുടെ നില താഴെ കൊടുത്തിരിക്കുന്നു 

ബേബി മണക്കുന്നേൽ : 59 | ജെയിംസ് ഇല്ലിക്കൽ 58 

മേയമ്മ വെട്ടിക്കാട്ട് 64 | സൈമൺ ഇല്ലിക്കാട്ടിൽ 53 

എബ്രഹാം പുതിയടത്തശ്ശേരിൽ 70 | ജൈസൺ ഓളിയിൽ 47 

രാജൻ പാടവത്തിൽ 59 | ജയ്ക്ക് പോളപ്ര 58 

അനിൽ മറ്റപ്പള്ളിക്കുന്നേൽ 74 | ഷീജോ പഴയമ്പള്ളിൽ 43 

Read more

കെ സി സി എൻ എ തെരെഞ്ഞെടുപ്പ് ഇന്ന് : ഒരുക്കങ്ങൾ പൂർത്തിയായി

ഫിലാഡൽഫിയ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയെ അടുത്ത രണ്ടു വർഷത്തേക്ക് ആര് നയിക്കും എന്നത് തീരുമാനിക്കുവാനായി നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നാഷണൽ കൗൺസിൽ അംഗങ്ങൾ ഫിലാഡൽഫിയയിൽ എത്തിക്കഴിഞ്ഞു. ഇന്ന് ഉച്ചയോടു കൂടി ആരംഭിക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുന്നതോടുകൂടി പുതിയ ഭരണ സമിതിയെ ആര് നയിക്കും എന്ന് തീരുമാനമാകും. ഫ്‌ളോറിഡയിലെ താമ്പായില്‍ നിന്നും ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്ന പാനലും, ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നും ബേബി മണക്കുന്നേല്‍ നേതൃത്വം നല്‍കുന്ന പാനലുമാണ് ഇന്ന് ഫിലാഡെല്‍ഫിയായില്‍ വച്ച് നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിൽ നേർക്കുനേർ സൗഹൃദ മത്സരം നടത്തുന്നത്. മത്സരാർത്ഥികളും നാഷണൽ കൗൺസിൽ അംഗങ്ങളും പതിവ് പോലെ ഇന്ന് തന്നെ തെരഞ്ഞെടുപ്പിനായി ഫിലാഡൽഫിയയിലെ ഹോളിഡേ ഇന്നിൽ എത്തിയതോടെ വെള്ളിയാഴ്ചത്തെ രാവ്, ചൂടേറിയ അവസാന ഘട്ട തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയും സൗഹൃദം പുതുക്കലുകളുടെയും വേദിയായി മാറി. വോട്ടവകാശമുള്ള 117 നാഷണൽ കൗൺസിൽ അംഗങ്ങൾ തെരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക്, പാനൽ സംവിധാനത്തിന് അതീതമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത് എങ്കിൽ പോലും ശക്തമായ പാനൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തപെടുന്ന തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇതിനകം തന്നെ നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിൽ അലയൊലികൾ തീർത്തു കഴിഞ്ഞിരുന്നു. ഓരോ മതസാരഥികളും കുറഞ്ഞത് 59 വോട്ടുകളെങ്കിലും നേടിയാൽ മാത്രമേ വിജയിക്കുവാൻ സാധിക്കുകയുള്ളൂ.

വളരെ വാശിയേറിയ മത്സരത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി ജെയിംസ് ഇല്ലിക്കലും, ബേബി മണക്കുന്നേലും എത്തുമ്പോള്‍, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചിക്കാഗോയില്‍ നിന്നും മേയമ്മ വെട്ടിക്കാട്ടും, അറ്റ്‌ലാന്റായില്‍ നിന്നും സൈമണ്‍ ഇല്ലിക്കാട്ടിലും മത്സരിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഡാളസില്‍ നിന്നും ജയിസണ്‍ ഓളിയിലും ന്യൂയോര്‍ക്കില്‍ നിന്നുള്ള എബ്രഹാം പുതിയടത്ത്‌ശേരിലുമാണ് മത്സരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ നിന്നും ജയ്ക്ക് പോളപ്രയിലും മിയാമിയില്‍ നിന്നും രാജന്‍ പടവത്തിലും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്കും, സാന്‍ അന്റോണിയോയില്‍ നിന്നും ഷീജോ പഴയംപള്ളിലും, ലോസാഞ്ചല്‍സില്‍ നിന്നും അനില്‍ മറ്റപള്ളിക്കുന്നേലും ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കുന്നു.

ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇരു പക്ഷവും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. ആര് ജയിച്ചാലും അവർ നോർത്ത് അമേരിക്കയിലെ ക്നാനായ ജനതയുടെ സമഗ്രമായ നന്മക്കുവേണ്ടിയും ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനു തെന്നെ ആധാരമായ പാരമ്പര്യങ്ങൾക്ക് വേണ്ടിയും ശക്തമായി നിലകൊള്ളും എന്ന് പ്രതീക്ഷിക്കാം. മത്സരാർത്ഥികൾക്ക് ക്നാനായവോയിസിന്റെ ആശംസകൾ.

Read more

ന്യൂയോർക്ക് സെന്റ് ജോസഫ് മിഷനിൽ തിരുനാൾ മെയ് 12 ഞായറാഴ്ച

ന്യൂയോർക്ക്: ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്ററിലെ സെന്റ് ജോസഫ് ക്നാനായ കാത്തലിക്ക് മിഷനിൽ , മിഷന്റെ മദ്യസ്ഥനായ വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. മെയ് 12 ഞായറാഴ്ച വൈകുന്നേരം ആഘോഷമായ തിരുനാൾ റാസയോടുകൂടിയാണ് തിരുനാൾ ആഘോഷിക്കപ്പെടുന്നത്. മയാമി ഇടവകയിലെ വികാരി ഫാ. സുനി പടിഞ്ഞാറേക്കര തിരുനാൾ റാസക്ക് നേതൃത്വം നൽകും. ന്യൂയോർക്ക് ക്വീൻസ് ഫൊറോനാ ഇടവക വികാരി ഫാ. ജോസാഫ് തറക്കൽ തിരുനാൾ സന്ദേശം നൽകും. 24 പേര് അടങ്ങുന്ന പ്രസുദേന്തിമാരോടൊപ്പം മിഷൻ ഡയറക്ടർ ഫാ. ജോസഫ് ആദോപ്പള്ളിൽ, കൈക്കാരന്മാരായ എബ്രഹാം പുല്ലലാക്കുന്നേൽ, റെജി ഒഴുങ്ങാലിൽ എന്നിവർ തിരുനാളിന് നേതൃത്വം നൽകും. തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി ഫാ. ജോസ് ആദോപ്പള്ളിൽ അറിയിച്ചു. 

Read more

ഷിക്കാഗോ KCS രണ്ടാം വാർഡ് കർമ്മ പരിപാടികൾക്കു "ഫാമിലി വിൻടർഫെസ്റ്റ് 2017" ഉജ്ജ്വല തുടക്കമായി

ഷിക്കാഗോ: ക്നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) - ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകൃതമായ 8 വാർഡുകളുടെ കർമ്മ പരിപാടികൾക്ക് ഇദംപ്രഥമമായി രണ്ടാം വാർഡിലെ "ഫാമിലി വിൻഡർഫെസ്റ്റ് 2017" യോടെ ഉജ്ജ്വല തുടക്കം കുറിച്ചു. ഷിക്കാഗോയുടെ വെസ്റ്റ് , സൗത്ത് വെസ്റ്റ് സബർബുകളിൽ നിവസിക്കുന്ന ക്നാനായ കത്തോലിക്ക കുടുംബാംഗങ്ങളെ ഒരു കുടക്കീഴൽ അണിനിരത്തിക്കൊണ്ടു നടത്തിയ ഫാമിലി വിൻഡർഫെസ്റ്റ് 2017 നു വേദിയായത് ഡോണേഴ്സ് ഗ്രോവ് ലിങ്കൺ സെന്ററിലെ ഓഡിറ്റോറിയവും ജിമ്നെഷ്യവും ആണ്. ടൗൺഹാൾ , കുടുംബ കൂട്ടായ്മ്മ, എന്നിങ്ങനെ സമുദായ ഐക്യത്തിനും കെട്ടുറപ്പിനും ഊന്നൽ നൽകികൊണ്ട് നടത്തിയ വിൻടർഫെസ്റ്റിൽ KCS രണ്ടാം വാർഡിലെ മാത്രം 70 ഓളം കുടുംബാംഗങ്ങൾ എത്തിച്ചേർന്നപ്പോൾ , നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും കൂടതൽ ക്നാനായ കുടുംബങ്ങൾ നിവസിക്കുന്ന ഷിക്കാഗോ KCS നു ഈ സംരംഭം ക്നാനായ കുടുബാംഗങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധങ്ങൾ വളർത്തുന്നതിനും സമുദായ ഉന്നമനത്തിനുമുള്ള പുത്തൻ വാതായനങ്ങൾ തുറന്നു കൊടുത്തിരിക്കുകയാണ് . പതിവ് ശൈലികളിൽ നിന്ന് വ്യത്യസ്തമായി പ്രസിഡണ്ട് ബിനു പൂത്തറയിൽ നേതൃത്വം കൊടുക്കുന്ന KCSഎക്സിക്യൂട്ടീവും വാർഡിലെ കുടുംബാംഗങ്ങളും നടത്തിയ ടൗൺഹാൾ വളരെ ശ്രദ്ധേയമായി. വിൻഡർഫെസ്റ്റ് 2017 കോർഡിനേറ്റർ ജോബി ഓളിയിൽ വാർഡ് തല കൂട്ടായ്‌മകളുടെ ഉദ്ദേശ്യലക്ഷ്യത്തെപറ്റി വിശദീകരിച്ചുകൊണ്ടു KCS എക്സിക്യൂട്ടീവിനെയും KCS കുടുംബങ്ങളെയും ടൗൺഹാളിലേക്ക് സ്വാഗതം ചെയ്തു.. പ്രെസിഡന്റ്റ് ബിനു പൂത്തറയിൽ , സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ , ട്രെഷറർ ഷിബു മുളയാനിക്കുന്നേൽ , ജോ. സെക്രട്ടറി ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ KCS എക്സിക്യൂട്ടീവിനെ പ്രതിനിധാനം ചെയ്തു കുടുംബങ്ങളുമായി ടൗൺഹാളിൽ സമുദായ നന്മക്കു ഉതകുന്ന ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും 2017-19 കാലയളവിൽ KCS നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന കർമ്മപരിപാടികൾ അംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ഇതിലൂടെ വളരെ സുതാര്യമായ ഒരു പ്രവർത്തനരീതിയായിരിക്കും തങ്ങളുടേത് എന്ന് സന്ദേശമാണ് KCS എക്സിക്യൂട്ടീവ് മുൻപോട്ടു വച്ചതു . അതിനു ശേഷം മെയ് 13 നു നടക്കുന്ന Dileep Show 2017 ഫണ്ട് റൈസിംഗ് വാർഡ് തല കിക്ക്‌ ഓഫിനു ഉജ്വല തുടക്കം കുറിക്കുകയും വളരെയധികം കുടുംബങ്ങൾ സ്പോൺസേർസ് ആയി കടന്നു വരുകയും ചെയ്തു. വാർഡ് തലത്തിൽ ഭാവിയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന കർമ്മ പരിപാടികളെ കുറിച്ച് വാർഡ് പ്രതിനിധികൾ ജോബി ഓളിയിൽ , സജി മാലിത്തുരുത്തേൽ , KCCNA നാഷണൽ കൗൺസിൽ മെമ്പർ ജെയ്‌മോൻ നന്തികാട്ട് എന്നിവർ വിശദീകരിക്കുകയും അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു വരും മാസങ്ങളിൽ വീണ്ടും വാർഡ് കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു, വാർഡിലെ കുട്ടികളും യുവജനങ്ങളും KCS എക്സിക്യൂട്ടീവും കുടുംബാംഗങ്ങളും ഒത്തുചേർന്നു നടത്തിയ ബാസ്കറ്റ്ബാൾ, വോളീബോൾ ഗെയിംസ് വളരെ ശ്രദ്ധ ആകർഷിക്കുകയും സമാനമായ സൗകര്യങ്ങളോട് കൂടിയ ഒരു KCS കമ്മ്യൂണിറ്റി സെന്ടർ നിലവിൽ വരേണ്ടതുണ്ട് എന്ന ദീർഘനാളുകൾ ആയി നിലനിൽക്കുന്ന ആവശ്യത്തിന് ഒരിക്കൽ കൂടി അടിവര ഇടുന്നതുമായ ഒരു കാഴ്ച ആയും മാറി. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം "KCS വാർഡ് 2 -ഫാമിലി വിന്ടർഫെസ്ററ് 2017" നു തിരശീല വീണു. "ഉണരണം KCS നിറയണം മനസ്സുകളിൽ" എന്ന KCS ആപ്തവാക്യത്തെ അന്വർത്ഥമാക്കുന്ന ഒരു കുടുംബ മേള ആയി ഫാമിലി വിൻടർഫെസ്റ്റ് 2017 ഓർമിക്കപ്പെടുമെന്നും മറ്റു KCS വാർഡുകൾക്കും ഈ കൂട്ടായ്മ്മ ഒരു പ്രചോദനം ആയിത്തീരട്ടെ എന്നു൦ പ്രസിഡണ്ട് ബിനു പൂത്തറയിൽ പ്രതീക്ഷകൾ അർപ്പിച്ചു.

Read more

ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം മാര്‍ച്ച് 11-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ: മലയാളി മനസ്സ് തൊട്ടറിഞ്ഞ സോഷ്യല്‍ ക്ലബിന്റെ നാലാമത് ചീട്ടുകളി മത്സരം 2017 മാര്‍ച്ച് 11-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്ററില്‍ വച്ച് (5110 എന്‍. എല്‍സ്റ്റണ്‍ ഈവ്, ചിക്കാഗോ 60630) നടത്തുന്ന ചീട്ടുകളി മത്സരത്തില്‍ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികളായ സ്ത്രീ- പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. (മത്സരം ഫീസ് വച്ച് നിയന്ത്രിച്ചിരിക്കുന്നു)

28 ലേലം ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു ജോമോന്‍ തൊടുകയില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിനു സോഷ്യല്‍ ക്ലബ് എക്‌സിക്യൂട്ടീവ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും നല്‍കുന്നതാണ്.

റെമ്മി ഒന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാരപ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ജിബി കൊല്ലപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ എവര്‍ റോളിംഗ് ട്രോഫിയും, മൂന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് സോഷ്യല്‍ ക്ലബ് നല്‍കുന്ന 251 ഡോളറും നല്‍കുന്നതാണ്.

ഈ ടൂര്‍ണമെന്റിന്റെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നത് ജോസ് മണക്കാട്ടും, അഭിലാഷ് നെല്ലാമറ്റവുമാണ്. ഈ വാശിയേറിയ മത്സരത്തിലേക്ക് എല്ലാ മലയാളികളേയും ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ ജോസ് മണക്കാട്ട്, അഭിലാഷ് നെല്ലാമറ്റം, സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറര്‍ സണ്ണി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് എന്നിവരും, ഫുഡ് കമ്മിറ്റി കണ്‍വീനര്‍മാരായ ബൈജു കുന്നേല്‍, ടോമി എടത്തില്‍, ടൂര്‍ണമെന്റ് നിയന്ത്രിക്കുന്ന (ജഡ്ജ്) സൈമണ്‍ ചക്കാലപ്പടവന്‍, അലക്‌സ് പടിഞ്ഞാറേല്‍ എന്നിവര്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് കമ്മിറ്റിയംഗങ്ങളും അതുപോലെ സോഷ്യല്‍ ക്ലബിന്റെ എല്ലാ അംഗങ്ങളും ചിക്കാഗോ സോഷ്യല്‍ ക്ലബിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. അന്നേദിവസം സ്വാദിഷ്ടമായ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മണക്കാട്ട് (1 847 830 4128), അഭിലാഷ് നെല്ലാമറ്റം (1 224 388 4530), സാജു കണ്ണമ്പളളി (1 847 791 1824).

Read more

ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഉജ്ജ്വലമായി

ഹൂസ്റ്റൺ: ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ കമ്മിറ്റിയുടെയും പ്രവർത്തന വർഷത്തിന്റെയും ഉദ്ഘാടന പരിപാടികൾ ആകർഷകവും ഉജ്ജ്വലവുമായി.

ഹൂസ്റ്റൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ എച്ച്കെസിഎസ് പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്കെസിഎസ് സ്പിരിച്വൽ ഡയറക്ടർ ഫാദർ സജി പിണർകയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷാജു ചക്കുങ്കൽ, സെക്രട്ടറി തോമസ് കൊരട്ടിയിൽ, ജോയിന്റ് സെക്രട്ടറി ടിജി പള്ളികിഴക്കേതിൽ, ട്രഷറർ സൈമൺ തോട്ടപ്ളാക്കിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മിച്ചൽ പള്ളികിഴക്കേതിൽ, നവ്യാ മഠത്തിൽ താഴെ എന്നിവർ അവതാരകരായി പ്രവർത്തിച്ചു.കിരൺ കുമാറും ടിനാ ബോസും സംയുക്തമായി സംവിധാനം ചെയ്ത കിഡ്സ് ക്ലബിന്റെ വർണ്ണ ശബളമായ വിവിധ കലാപ്രകടനങ്ങളോടെ ആകർഷകമായ പരിപാടികൾക്ക് തുടക്കം കുറിച്ചു.

എച്ച്കെസിഎസ് പോഷക സംഘടനകളായ കെസിവൈഎൽ, ബിവൈഒഎൽ, ക്നാനായ വിമൻസ് ഫോറം, യൂത്ത് ലീഗ് തുടങ്ങിയവയിൽപ്പെട്ട കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കലാപ്രകടനങ്ങൾ അത്യന്തം മികവു പുലർത്തി. ബെന്നി കൈപാറേട്ട് സംവിധാനം ചെയ്ത യുവജന വേദിയുടെ ‘‘അന്നൊരു പ്രണയ ദിനത്തിൽ’’ എന്ന വാലന്റൈൻസ് ഡേ കലാശില്പം ശ്രദ്ധേയമായി.പൊതു സമ്മേളനത്തിൽ സെക്രട്ടറി തോമസ് കൊരട്ടിയിൽ സ്വാഗതം ആശംസിച്ചു.

കെസിസിഎൻഎയുടെ ഭാവി പ്രവർത്തനങ്ങളെപ്പറ്റി ബേബി മണക്കുന്നേൽ രൂപരേഖ നൽകി.ക്നാനായ വുമൺസ് ഫോറത്തിന്റെ നാഷണൽ പ്രസിഡന്റ് ഡോ. ദിവ്യാ വള്ളിപടവിൽ വുമൺസ് ഫോറത്തിന്റെ കർമ്മ പരിപാടികളെ പറ്റി വിശദീകരിച്ച് സംസാരിച്ചു.ജോയിന്റ് സെക്രട്ടറി ടിജി പള്ളികിഴക്കേതിൽ നന്ദി പ്രസംഗം നടത്തി. ഷാജു ചക്കുങ്കൽ പ്രോഗ്രാം കോർഡിനേറ്ററായിരുന്നു.

Read more

ക്‌നാനായ വിമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി ശ്രദ്ധേയമായി

ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് ചിക്കാഗോ സംഘടിപ്പിച്ച ഹോളിഡെ പാര്‍ട്ടി ശ്രദ്ധേയമായി. ലിഡോ ബാന്‍ക്വറ്റ്ഹാളില്‍ ചേര്‍ന്ന സമ്മേളനം വികാരി ജനറാള്‍ മോണ്‍. തോമസ്‌ മുളവനാല്‍ ഉദ്ഘാടനം ചെയ്തു.

വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ആന്‍ കരികുളം, ട്രഷറര്‍ ആന്‍സി കൂപ്ലിക്കാട്ട് എന്നിവരായിരുന്നു എം സിമാര്‍. ആന്‍ വര്‍ഷ വിലങ്ങുകല്ലേല്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. വിമന്‍സ് ഫോറം 2015 - 2016 പ്രസിഡന്റ് പ്രതിഭ തച്ചേട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പുതിയ പ്രസിഡന്റ് ജിജി നെല്ലാമറ്റം പുതിയ ബോര്‍ഡ് അംഗങ്ങളെ സദസിന് പരിചയപ്പെടുത്തുകയും മോണ്‍. തോമസ്‌ മുളവനാല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കയും ചെയ്തു. ചിക്കാഗോ കെ സി എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, ക്നാനായ കാത്തലിക് വിമന്‍സ് ഫോറം നാഷണല്‍ പ്രസിഡന്റ് സ്മിത വെട്ടുപാറപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ സി എസ് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോയന്റ് സെക്രട്ടറി സിബിന്‍ വിലങ്ങുകല്ലേല്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ എന്നിവരും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് അനി വച്ചാച്ചിറ സ്വാഗതവും സെക്രട്ടറി ബിനി തെക്കനാട്ട് കൃതജ്ഞതയും പറഞ്ഞു.

വിഭവസമൃദ്ധമായ ബാന്‍ക്വറ്റിന് ശേഷം നടത്തിയ കലാപരിപാടികള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ ഡോ. ബെന്‍സി പടിഞ്ഞാത്ത്, റ്റാനിയ പുത്തന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാര്‍ട്ടി ഡാന്‍സ് ഈ പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. നിരാലംബരായ സ്ത്രീകളെ സഹായിക്കുന്നതിനു വേണ്ടി വിമന്‍സ് ഫോറം നടത്തുന്ന ചാരിറ്റി ഫണ്ട് റെയ്സിംഗ് പ്രോഗ്രാം തദവസരത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.

അസീസ്‌ മെഡിക്കല്‍ സെന്റര്‍, ഡോ സൂസന്‍ ഇടുക്കുതറ, ജോണ്‍ കൂപ്ലിക്കാട്ട്, ജിജി നെല്ലാമറ്റം എന്നിവര്‍ ഗ്രാന്‍റ് സ്പോണ്‍സര്‍മാരായും ഡോ മാത്യു ജോസഫ് തിരുനെല്ലിപറമ്പില്‍, ജെയ്ബു മാത്യു കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, ബിജിലി റ്റാജു കണ്ടാരപ്പള്ളില്‍ എന്നിവര്‍ സ്പോണ്‍സര്‍മാരായും പ്രോഗ്രാമിന് പിന്തുണ നല്‍കി.

Read more

Copyrights@2016.