america live Broadcasting

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ് ഡേ ആഘോഷിച്ചു

ഡിട്രോയിറ്റ് : ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഒക്‌ടോബര്‍ 9-ാം തീയതി ഇടവകദിനം ആഘോഷിച്ചു. ദിവ്യകാരുണ്യാരാധനയും, കൊന്തപത്തിന്റെ അവസാന ദിവസ ആചരണവും നടത്തപ്പെട്ടു. ബഹു. റാഫേലച്ചന്‍, ബഹു. ഡോമിനിക്കച്ചന്‍, ബഹു. പത്രോസച്ചന്‍, ബഹു. ചക്കിയാന്‍ ജോയിയച്ചന്‍ എന്നിവര്‍ പാരിഷ് ഡേയില്‍ സംബന്ധിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി തൈമാലില്‍ സ്വാഗതം ആശംസിച്ചുകൊണ്ട് കലാസന്ധ്യക്ക് തുടക്കം കുറിച്ചു. സിമി തൈമാലില്‍, ഏയ്ഞ്ചല്‍ തൈമാലില്‍, അനു മൂലക്കാട്ട് എന്നിവര്‍ പരിശീലിപ്പിച്ചൊരുക്കിയ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ വളരെ മനോഹരമായിരുന്നു. ഇടവകയിലെ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാരായ സജി മരങ്ങാട്ടില്‍, ഫിലിപ്‌സണ്‍ താന്നിച്ചുവട്ടില്‍, ഡേവിഡ് എരുമത്തറ, ജോയി വെട്ടിക്കാട്ട് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ വായിച്ചു.

കണ്ണച്ചാന്‍ പറമ്പില്‍ കുടുംബം ദേവാലയത്തിനു സമര്‍പ്പിച്ച വെള്ളിക്കുരിശിന്റെ വെഞ്ചരിപ്പു കര്‍മ്മം തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ചു നടത്തുകയുണ്ടായി. ദേവാലയത്തിന്റെ സെക്രട്ടറിയായ ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ മിഷിഗണിലേക്കുളള ക്‌നാനായ കുടിയേറ്റം മുതല്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപനവും നാള്‍ വരെയുള്ള തിരുസഭയോടു ചേര്‍ന്നുള്ള പ്രവര്‍ത്തന ചരിത്രവും അവതരിപ്പിച്ചു. സണ്‍ഡേ സ്കൂള്‍ ഡി.ആര്‍. ഇ ബിജു തേക്കിലക്കാട്ടില്‍ റിപ്പോര്‍ട്ട് വായിച്ചു. പ്രശസ്ത വിജയം കൈവരിച്ച സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ലീജിയന്‍ ഓഫ് മേരി സംഘടനയ്ക്കു വേണ്ടി പ്രസിഡന്റ് ട്രില്ലി കക്കാട്ടിലും, മിഷന്‍ ലീഗിനു വേണ്ടി പ്രസിഡന്റ് ബഞ്ചമിന്‍ തെക്കനാട്ടും റിപ്പോര്‍ട്ടുകള്‍ വായിച്ചു. ബഹു. ഫിലിപ്പച്ചന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളില്‍ നിന്ന് ചിലരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചവതരിപ്പിച്ച നാടകം സ്‌നാപക യോഹന്നാന്‍ ജനമനസ്സുകളില്‍ വളരെ സ്വാധീനം ചെലുത്തി. കൈക്കാരന്മാരായ രാജു തൈമാലിലും, ജോയി വെട്ടിക്കാട്ടും പാരിഷ് കൗണ്‍സിലിനൊപ്പം എല്ലാ സജ്ജീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ എല്ലാവര്‍ക്കും നന്ദിപറയുകയും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു. 
Read more

ജോഷി എടാട്ടുകാലായില്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ക്യാനഡയുടെ പ്രസിഡണ്ട്‌

കാനഡ: കെ സി സി എൻ എ യുടെ അംഗസംഘടനയായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ക്യാനഡയുടെ 2016- 2018 പ്രവർത്തന വർഷത്തേക്കുള്ള തെരെഞ്ഞെടുപ്പിൽ  ജോഷി ജേക്കബ് എടാട്ടുകാലായിൽ  പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ നോമിനേഷൻ കൊടുത്തവരിൽ പ്രസിഡണ്ട് സ്ഥാനം ഒഴിച്ച് മറ്റെല്ലാ തസ്തികകളിലേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ശക്തമായ മത്സരം ആണ് നടന്നത്. കെ സി സി എൻ എ മുൻ നാഷണൽ കൗൺസിൽ അംഗവും  K.C.A.C യുടെ 2014- 2016 കാലയളവിലെ ട്രഷററുമായിരുന്ന ചാർളി ജോസഫ് ചിറയിലും ട്രസ്റ്റി അംഗമായിരുന്ന ജോഷി ജേക്കബ് എടാട്ടുകാലായിലും തമ്മിലായിരുന്നു മത്സരം. ശനിയാഴ്ച അർധരാത്രി വരെ നീണ്ടു നിന്ന തെരെഞ്ഞെടുപ്പിനു ശേഷമാണ് ജോഷി ജേക്കബ് എടാട്ട്കാലായിൽ രണ്ടു വോട്ടിന് ചാർളി ജോസഫ് ചിറയിലിനെ  പിന്തള്ളി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 
താഴെ പറയുന്നവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജെറിൻ ജോൺ നീറ്റുകാട്ട് ( വൈസ് പ്രസിഡണ്ട്), തങ്കച്ചൻ തോമസ് വെള്ളിരിമറ്റത്തിൽ ( സെക്രട്ടറി), അനീഷ് മാക്കീൽ (ജോ. സെക്രട്ടറി), റോയി പുത്തെൻപറമ്പിൽ (ട്രഷറർ), ബിനോയി കുരുട്ടുപറമ്പിൽ, ജോൺ തച്ചേട്ട്, ജോയി വേഴപ്പറമ്പിൽ ( മൂവരും നാഷണൽ കൗൺസിൽ അംഗങ്ങൾ), മിനു കൂടുന്നിണംകുന്നേൽ ( നാഷണൽ കൗൺസിൽ അംഗം - വനിത), ആനീസ് ഫിലിപ്പ് കൊച്ചുപുരയിൽ ( നാഷണൽ കൗൺസിൽ അംഗം - യൂത്ത്), ജേക്കബ് മണ്ണാട്ടുപറമ്പിൽ, പ്രിൻസി ചാമക്കാല ( കമ്മറ്റി അംഗങ്ങൾ).

കാനഡ: കെ സി സി എൻ എ യുടെ അംഗസംഘടനയായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ക്യാനഡയുടെ 2016- 2018 പ്രവർത്തന വർഷത്തേക്കുള്ള തെരെഞ്ഞെടുപ്പിൽ  ജോഷി ജേക്കബ് എടാട്ടുകാലായിൽ  പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ നോമിനേഷൻ കൊടുത്തവരിൽ പ്രസിഡണ്ട് സ്ഥാനം ഒഴിച്ച് മറ്റെല്ലാ തസ്തികകളിലേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ശക്തമായ മത്സരം ആണ് നടന്നത്. കെ സി സി എൻ എ മുൻ നാഷണൽ കൗൺസിൽ അംഗവും  K.C.A.C യുടെ 2014- 2016 കാലയളവിലെ ട്രഷററുമായിരുന്ന ചാർളി ജോസഫ് ചിറയിലും ട്രസ്റ്റി അംഗമായിരുന്ന ജോഷി ജേക്കബ് എടാട്ടുകാലായിലും തമ്മിലായിരുന്നു മത്സരം. ശനിയാഴ്ച അർധരാത്രി വരെ നീണ്ടു നിന്ന തെരെഞ്ഞെടുപ്പിനു ശേഷമാണ് ജോഷി ജേക്കബ് എടാട്ട്കാലായിൽ രണ്ടു വോട്ടിന് ചാർളി ജോസഫ് ചിറയിലിനെ  പിന്തള്ളി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

താഴെ പറയുന്നവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജെറിൻ ജോൺ നീറ്റുകാട്ട് ( വൈസ് പ്രസിഡണ്ട്), തങ്കച്ചൻ തോമസ് വെള്ളിരിമറ്റത്തിൽ ( സെക്രട്ടറി), അനീഷ് മാക്കീൽ (ജോ. സെക്രട്ടറി), റോയി പുത്തെൻപറമ്പിൽ (ട്രഷറർ), ബിനോയി കുരുട്ടുപറമ്പിൽ, ജോൺ തച്ചേട്ട്, ജോയി വേഴപ്പറമ്പിൽ ( മൂവരും നാഷണൽ കൗൺസിൽ അംഗങ്ങൾ), മിനു കൂടുന്നിണംകുന്നേൽ ( നാഷണൽ കൗൺസിൽ അംഗം - വനിത), ആനീസ് ഫിലിപ്പ് കൊച്ചുപുരയിൽ ( നാഷണൽ കൗൺസിൽ അംഗം - യൂത്ത്), ജേക്കബ് മണ്ണാട്ടുപറമ്പിൽ, പ്രിൻസി ചാമക്കാല ( കമ്മറ്റി അംഗങ്ങൾ).

Read more

ചിക്കാഗോ സെന്റ് മേരീസിൽ നാല്പത് മണിക്കൂർ ആരാധന നവംബർ 18 മുതൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ നാലപ്പത്തു മണിക്കൂർ ആരാധന നടത്തപ്പെടുന്നു. നവംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കുള്ള വി. കുർബ്ബാനയോടെ ആരംഭിച്ച് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വി. കുർബ്ബാനയും ദിവ്യാകാരുണ്യ പ്രദിക്ഷണവും വാഴ്വും നടത്തികൊണ്ട് സമാപിക്കുന്ന വിധത്തിലാണ് നാൽപ്പത് മണിക്കൂർ ആരാധന ക്രമീകരിച്ചിരിക്കുന്നത്. നാൽപ്പതു മണിയ്ക്കൂർ ആരാധനയുടെ സമാപനത്തിന് ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ. ജോയി ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിക്കും. കരുണയുടെ വർഷത്തിന്റെ സമാപനവും നാലപ്പത്തു മണിക്കൂർ ആരാധനയുടെ സമാപനത്തിൽ വച്ച് ആചരിക്കും. കൂടാര യോഗങ്ങൾ, ഇടവകയിലെ വിവിധ മിനിസ്ട്രികൾ, ചിക്കാഗോയിലെ വിവിധ സഹോദര ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, ഇടവകയിലെ മതബോധന സ്‌കൂളിലെ കുട്ടികൾ തുടങ്ങി നിരവധിപേർ നാല്പ്പത് മണിക്കൂർ ആരാധയുടെ വിവിധ സമയങ്ങളിൽ ആരാധനക്ക് നേതൃത്വം നൽകും. വികാരി. ഫാ. തോമസ് മുളവനാൽ, അസി. വികാര. ഫാ ബോബൻ വട്ടംപുറത്ത്, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, ബിനോയി പൂത്തുറയിൽ, സ്റ്റിഫൻ ചൊള്ളമ്പേൽ, മനോജ് വഞ്ചിയിൽ, സിസ്റ്റർ സിൽവേറിയോസ് എന്നിവർ നാൽപതു മണിക്കൂർ ആരാധനയുടെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകും. അനുഗ്രഹ ദായകമായ നാലപ്പത്തു മണിക്കൂറുകളിലൂടെ ദിവ്യകാരുണ്യ നാഥനെ കണ്ടുമുട്ടുവാനും അനുഗ്രഹങ്ങൾ വാർഷിക്കപ്പെടുന്ന നിമിഷങ്ങൾക്ക് സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി വികാര. ഫാ. തോമസ് മുളവനാൽ അറിയിച്ചു. ഇടവകയുടെ പി ആർ ഓ ജോണിക്കുട്ടി പിള്ളവീട്ടിൽ അറിയിച്ചതാണിത്. 

Read more

ന്യൂയോര്‍ക്കില്‍ ക്‌നാനായ ഇടവക വാര്‍ഷികവും കരുണവര്‍ഷ സമാപനവും

ന്യൂയോര്‍ക്ക് : സെന്റ് .സ്റ്റീഫന്‍ ക്‌നാനായ കാതോലിക്ക ഫൊറോനാ പള്ളിയില്‍ അഞ്ചാമത് വാര്‍ഷികവും ഇയര്‍ ഓഫ് മേഴ്‌സി സമാപനവും ആചരിക്കുന്നു . നവംബര്‍ 19 തിയതി വൈകുനേരം അഞ്ചുമണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നു .തുടര്‍ന്ന് പള്ളിയോടു ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ ജപമാല ചൊല്ലുന്നു . തുടര്‍ന്ന് ഇടവകയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കോര്‍ത്തിണക്കി കൊണ്ട് കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ് . പിറ്റേദിവസം രാവിലെ പതിവുപോലെ വിശുദ്ധ കുര്‍ബാനയും സമാപനവും .

ഇടവകയില്‍ വേദപാഠം പഠിക്കുന്ന കുട്ടികളുടെ കലാപരിപാടികളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . റോക്‌ലാന്‍ഡ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ . ഡോ . ജോസ് ആദോപ്പള്ളി മുഖ്യ അഥിതി ആയിരിക്കും . പരിപാടികള്‍ക്കു വികാരി ഫാ . ജോസ് തറക്കല്‍ ,ജോസ് കോരകുടിലില്‍ , ലിസി വട്ടക്കളം ,തങ്കച്ചന്‍ നെടുംതൊട്ടി ,മാത്യു വട്ടക്കളം ,ജെയിംസ് നികത്തില്‍ ,സിറില്‍ ഇലക്കാട്ടു തുടങ്ങിയവര്‍ നേതൃത്വം നല്‍കും .

Read more

ഷിക്കാഗോ ക്‌നാനായ നൈറ്റില്‍ ലാലു അലക്‌സ് മുഖ്യാതിഥി

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) അംഗങ്ങളുടെ സര്‍ഗ്ഗാത്മക ആവിഷ്കാരത്തിന്റെ ആഘോഷമായ ക്‌നാനായ നൈറ്റ് നവംബര്‍ 19ന് ശനിയാഴ്ച താഫ്റ്റ് ഹൈസ്കൂളില്‍ (6530 W. Brynmawr Ave, Chicago IL 60631)വെച്ച് നടത്തപ്പെടുന്നതാണ്. ചലച്ചിത്ര നടന്‍ ലാലു അലക്‌സ് മുഖ്യതിഥിയായിരിക്കും. കലാസന്ധ്യ 6 മണിക്ക് ആരംഭിക്കും. കിഡ്‌സ് ക്ലബ്, കെസിജെഎല്‍, കെസിവൈഎല്‍ തുടങ്ങിയ പോഷകസംഘടനകളിലെ 150 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന വെല്‍ക്കം പ്രോഗ്രാമോടുകൂടി ക്‌നാനായ നൈറ്റിന്റെ തിരശ്ശീല ഉയരും.

മറ്റു പോഷക സംഘടനകളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. പരിപാടികളുടെ മദ്ധ്യത്തിലായിരിക്കും ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. കെസിഎസ് നിയുക്ത പ്രസിഡന്റ് ബിനു പൂത്തുറയിലിന്റെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എക്‌സിക്യൂട്ടീവ് / ലെജിസ്ലേറ്റീവ് /നാഷനല്‍ കൗണ്‍സില്‍ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തുന്ന ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്‌നാനായ നൈറ്റില്‍ വെച്ച് കലാപ്രതിഭ, കലാതിലകം, റൈസിംഗ് സ്റ്റാര്‍, ക്‌നാനായ ഒളിമ്പിക്‌സില്‍ എറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഫൊറോനായ്ക്കുള്ള ട്രോഫി എന്നിവ സമ്മാനിക്കും.

ക്‌നാനായ നൈറ്റ് 6 മണിക്ക് ആരംഭിക്കുന്നതിനാല്‍ കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ 5.30ന് മുമ്പായി എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാപരിപാടികള്‍ക്ക് ഡെന്നി പുല്ലാപ്പള്ളില്‍ (8476449418), ജോബി ഓളിയില്‍ ( 6305208173), ജോയല്‍ ഇലക്കാട്ട് (8475322135) എന്നിവര്‍ നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോസ് കണിയാലി (630 728 7956), വൈസ് പ്രസിഡന്റ് റോയി നെടുംചിറ (630 806 1270), സെക്രട്ടറി ജീനോ കോതാലടിയില്‍ (847 312 8488), ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ (847 338 6872), ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (773 671 9864) എന്നിവരുമായി ബന്ധപ്പെടുക.

Read more

ചിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍മ്മ പരിപാടികള്‍ അനാവരണം ചെയ്തു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2017 ലെ കര്‍മ്മ പരിപാടികള്‍ പ്രസിഡന്റ് രഞ്ചന്‍ എബ്രഹാം അനാവരണം ചെയ്തു. മൗണ്ട് പ്രോസ്‌പെക്ടിലെ സി.എം.എ ഹാളില്‍ ചേര്‍ന്ന പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രഥമ യോഗത്തിലാണ് അടുത്ത വര്‍ഷത്തെ പരിപാടികള്‍ അദ്ദേഹം വിവരിച്ചത്.

സംഘടനയുടെ പാരമ്പര്യമനുസരിച്ച് പ്രഥമയോഗം ഫാമിലിയംഗങ്ങളോടൊപ്പമാണ് നടത്തിയത്. ജനുവരി 7-ാം തീയതി മോര്‍ട്ടണ്‍ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് പാരീഷ് ഹാളില്‍ നടത്തുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തില്‍വെച്ചാണ് പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുക. ഫെബ്രുവരി/ മാര്‍ച്ച് മാസത്തില്‍ വിപുലമായ രീതിയിലുള്ള കാര്‍ഡ് ഗെയിംസ്, ഏപ്രില്‍ 22 ന് മെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് കലാമേള 2017, മെയ് ആദ്യവാരം ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്, ജൂണ്‍ 17 ന് സകല മലയാളികള്‍ക്കും പങ്കെടുക്കുവുന്ന വാര്‍ഷിക പിക്‌നിക്, ജൂലൈ മാസത്തില്‍ ബാസ്ക്കറ്റ്‌ബോള്‍, കരീബിയന്‍ ക്രൂയിസ്, സെപ്റ്റംബര്‍ 2 ന് ഓണം 2017, നവംബര്‍ മാസത്തില്‍ കേരള പിറവി തുടങ്ങിയവയായിരിക്കും മുഖ്യമായ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍.

പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഫുഡ്‌ഡ്രൈവ്, ക്ലോത്ത് ഡ്രൈവ്, അഡോപ്റ്റ് എ ഹൈവേ, സേവനവാരം, തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും, സംഘടന സജീവമായി പങ്കെടുക്കും. കഴിഞ്ഞ പൊതുയോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്ന ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. സെക്രട്ടറി ജിമ്മി കണിയാലി കൃതജ്ഞത പറഞ്ഞു. ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു

Read more

ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ചീട്ടുകളി മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി

ഷിക്കാഗോ: ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച നടത്തപെടുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 12 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളിയുടെ ഹാളിൽ വച്ചാണ് നടത്തപ്പെടുക. 10 മണിക്ക് ലേലവും വൈകിട്ട് 5 മണിക്ക് റമ്മിയും എന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലേലത്തിന് ഒന്നാം സമ്മാനമായി ലഭിക്കുന്നത് പിണർക്കയിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന എബ്രഹാം പിണർക്കയിൽ മെമ്മോറിയൽ ട്രോഫിയും $ 1501 ഉം, രണ്ടാം സമ്മാനമായി സഞ്ജു പുളിക്കത്തൊട്ടിയിൽ സ്പോൺസർ ചെയ്യുന്ന $ 751 ഉം ട്രോഫിയുമായിരിക്കും. റമ്മി മത്സരത്തിൽ ഒന്നാം സമ്മാനമായി പൂത്തുറയിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന $ 1001 ഉം ട്രോഫിയും രണ്ടാം സമ്മാനമായി സോയി കുഴിപ്പറമ്പിൽ സ്പോൺസർ ചെയ്യുന്ന $ 501 ഉം ട്രോഫിയും ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജസ്റ്റിൻ തെങ്ങനാട്ട് ( 8472875125), ഫെബിൻ കണിയാലി (8473728531)

Read more

ക്യാനഡയിൽ കെ സി എ സി യുടെ നേതൃത്വത്തേക്ക് ശക്തമായ മത്സരം

കാനഡ: കെ സി സി എൻ എ യുടെ അംഗസംഘടനയായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ക്യാനഡയുടെ 2016- 2018 പ്രവർത്തന വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് വീര്യം വാശിയും കൊണ്ട് ശ്രദ്ധേയമാകുന്നു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ നോമിനേഷൻ കൊടുത്തവരിൽ പ്രസിഡണ്ട് സ്ഥാനം ഒഴിച്ച് മറ്റെല്ലാ തസ്തികകളിലേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപെട്ടപ്പോൾ പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ശക്തമായ മത്സരം ഉറപ്പായി. കെ സി സി എൻ എ മുൻ നാഷണൽ കൗൺസിൽ അംഗവും  K.C.A.C യുടെ 2014- 2016 കാലയളവിലെ ട്രഷററുമായിരുന്ന ചാർളി ജോസഫ് ചിറയിലും ട്രസ്റ്റി അംഗമായിരുന്ന ജോഷി ജേക്കബ് എടാട്ടുകാലായിലും തമ്മിലാണ് മത്സരം. ഏറെ ആവേശത്തോടെ മുന്നേറുന്ന ഈ മത്സരത്തെ കാനഡയിലുള്ള ക്നാനായമക്കൾ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. 2016 നവംബർ മാസം 12-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്ന ഈ വിധി നിർണ്ണയം ഈ ശ്രദ്ധകൊണ്ടും മത്സര മികവുകൊണ്ടും മുന്നേറുകയാണ്.

താഴെ പറയുന്നവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജെറിൻ ജോൺ നീറ്റുകാട്ട് ( വൈസ് പ്രസിഡണ്ട്), തങ്കച്ചൻ തോമസ് വെള്ളിരിമറ്റത്തിൽ ( സെക്രട്ടറി), അനീഷ് മാക്കീൽ (ജോ. സെക്രട്ടറി), റോയി പുത്തെൻപറമ്പിൽ (ട്രഷറർ), ബിനോയി കുരുട്ടുപറമ്പിൽ, ജോൺ തച്ചേട്ട്, ജോയി വേഴപ്പറമ്പിൽ ( മൂവരും നാഷണൽ കൗൺസിൽ അംഗങ്ങൾ), മിനു കൂടുന്നിണംകുന്നേൽ ( നാഷണൽ കൗൺസിൽ അംഗം - വനിത), ആനീസ് ഫിലിപ്പ് കൊച്ചുപുരയിൽ ( നാഷണൽ കൗൺസിൽ അംഗം - യൂത്ത്), ജേക്കബ് മണ്ണാട്ടുപറമ്പിൽ, പ്രിൻസി ചാമക്കാല ( കമ്മറ്റി അംഗങ്ങൾ).

ക്യാനഡയിലെ എല്ലാ ക്നാനായ കാത്തോലിക്കർക്കും വെട്ടു ചെയ്യുവാൻ അവകാശമുള്ള ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ക്യാനഡ ടൊറോന്റൊ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. കെ സി സി എൻ എ യുടെ നിലവിലുള്ള പ്രസിഡണ്ട് സോണി പൂഴിക്കാലാ കെ സി എ സി അംഗമാണ്.

Read more

പിറവം സംഗമം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക്: പിറവത്തെയും പരിസരപ്രദേശങ്ങളിലും താമസിയ്ക്കുന്ന അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ പിറവം നെറ്റീവ് അസോസിയേഷന്റെ സംഗമം ഒക്ടോബര്‍ 24ന് ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ച് നടന്നു. പ്രസിഡന്റ് ജെസി ജെയിംസ് കോളങ്ങായിലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ സെക്രട്ടറി ഷാജി കിരിച്ചേരില്‍ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ സ്‌ക്കൂള്‍ വര്‍ഷം ഗ്രാജുവേറ്റ് ചെയ്ത് പിറവം നിവാസികളായ കുട്ടികള്‍ക്ക് പ്രത്യേക സമ്മാനദാനം നല്‍കുകയുണ്ടായി.

കൂടാതെ പിറവം അസോസിയേഷന്റെ ആദ്യകാലം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ബിനോയ് തെന്നശ്ശേരില്‍, ബേബി കോളങ്ങായില്‍, ലിസ്സി ഉച്ചിപ്പിള്ളില്‍, പൗലോസ് കൂട്ടുയാലില്‍ എന്നിവരെ പ്രത്യേകം ആദരിച്ചതിനു പുറമെ, ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയി ഇട്ടനെ പിറവം സംഗമം ആദരിച്ചു. പ്രസിഡന്റ് ജെസി ജെയിംസ് കോളങ്ങായിലിന്റെ നേതൃത്വത്തില്‍ പിറവത്തുള്ള നിര്‍ദ്ധനരായ ഒരു കുടുംബത്തിന് വീട് വച്ചു കൊടുക്കാനുള്ള പണം സ്വരൂപിച്ച് ജനുവരിയില്‍ പിറവത്തുവച്ച്, അതിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുവാന്‍ കഴിയുമെന്ന് ജെസി ജെയിംസ്ും, സെക്രട്ടറി ഷാജിയും പിറവം സംഗമത്തില്‍ പറയുകയുണ്ടായി. വീടു നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജിമ്മി കോളങ്ങായില്‍, ബാബു തുമ്പയില്‍ ഷാജി ഇവരെ സംഗമം പ്രത്യേകം നന്ദി പറഞ്ഞു. എ.ബി.സി.യില്‍ ജോലി ചെയ്യുന്ന പിറവം നിവാസിയായ ടോസിനെ സംഗമം പ്രത്യേകം അനുമോദിച്ചു.

പിറവം സംഗമത്തില്‍ അതിഥിയായി എത്തിയ വെള്ളത്തുവല്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി തടത്തില്‍ സമ്മാനദാനം നിര്‍വഹിച്ചു. പിറവം മുനിസിപ്പില്‍ ചെയര്‍മാന്‍ ബാബു ജേക്കബ് ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ ഭാരവാഹികളായി പ്രശസ്ത സാഹിത്യകാരനും പിറവം നിവാസിയുമായ മനോഹര്‍ തോമസിനെയും സെക്രട്ടറിയായി പൗലോസ് വലിയകട്ടയിലിനെയും തെരഞ്ഞെടുത്തു. കുട്ടികളുടെ കലാപരിപാടികള്‍, തഹസില്‍ മുഹമ്മദ്, എയ്ഞ്ചല്‍ ജിന്‍സ് എന്നിവരുടെ ഗാനാലാപനം പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

Read more

ടോറോന്റോ ക്നാനായ മിഷനിൽ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു.

മിസ്സിസ്സാഗ -സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ സൺഡേ സ്‌കൂളിന്റെ നേതൃത്വത്തിൽ സകല വിശുദ്ധാത്മാക്കളുടെയും തിരുനാളിന് വിശുദ്ധ കുർബാനയോടെ തുടക്കം കുറിച്ചു. വിശുദ്ധന്മാരുടെ ജീവിതമാതൃകാനുകരണത്തിന്റെ പ്രസക്തി മുൻ നിറുത്തി മുൻ ക്നാനായ മിഷൻ ഡയറക്ടർ ഫാദർ ജോർജ് പാറയിൽ സന്ദേശം നൽകി . വിശുദ്ധ കുർബാനയെത്തുടർന്ന് വിശുദ്ധരുടെ വേഷമണിഞ്ഞ കുട്ടികൾ ദേവാലയത്തിൽ അണിനിരക്കുകയും ഓരോരുത്തരും അവർ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ചു ഒരു ലഘു വിവരണം വിശ്വാസ സമൂഹവുമായി പങ്കുവയ്ക്കുകയുമുണ്ടായി .ഒരു മാസം നീണ്ടു നിന്ന ജപമാലപ്രാർഥനയുടെ സമാപനവും ലദീഞ്ഞും പാച്ചോറുനേർച്ചയും ഈ ദിനത്തെ വിശ്വാസസമൂഹത്തിന്റെ മനസ്സുകളിൽ പുത്തനുണർവേകുവാൻ പ്രേരകമായി .മതാദ്ധ്യാപകർ .കൈക്കാരൻമാർ , പാരിഷ് കൌൺസിൽ അംഗങ്ങൾ എന്നിവർ തിരുനാൾ കൃമീകരണങ്ങൾക്ക് നേതൃത്വ൦ നൽകി .സ്നേഹ വിരുന്നോടെ സകല വിശുദ്ധന്മാരുടെയും തിരുനാളിന് പരിസമാപ്തിയായി

Read more

റോക്ക്‌ലാൻഡ്‌ സെന്റ് മേരീസ് ക്നാനായ മിഷനിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു.

റോക്ക്‌ലാൻഡ്‌ : ന്യൂയോർക്ക് റോക്ക്‌ലാൻഡ്‌ ക്നാനായ കാത്തലിക്ക് മിഷനിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. കോട്ടയം അതിരൂപതയുടെ വികാരി ജനറാൾ ഫാ. ലല്ലു കൈതാരം മുഖ്യ കാർമികത്വം വഹിച്ച തിരുനാളിൽ മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പള്ളി സഹ കാർമ്മികനായിരുന്നു. വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് മതബോധന സ്‌കൂളിലെ കുട്ടികൾ സകല വിശുദ്ധരുടെയും തിരുനാളിന് വർണ്ണപകിട്ടേകി. തങ്ങളുടെ മധ്യസ്ഥന്മാരായ വിശുദ്ധരെപ്പറ്റി കൂടുതൽ അറിയുവാനും, അവരുടെ മാതൃക ജീവിതത്തിൽ പകർത്തുവാനും സകല വിശുദ്ധരുടെയും തിരുനാൾ പ്രചോദനമേകി.

Read more

കെ.സി.എസ് ഡിട്രൊയ്റ്റ് വിന്‍ഡ്സൊറിന്‍റെ ഫാമിലി നൈറ്റ്‌ ഉജ്ജ്വലമായി

ഡിട്രൊയ്റ്റ്: കെ.സി.എസ് ഡിട്രൊയ്റ്റ് വിന്‍ഡ്സൊറിന്‍റെ ഫാമിലി നൈറ്റ്‌ ഒക്ടോബര്‍ 22 ശനിയാഴ്ച വൈകിട്ട് warren സിറ്റിയിലുള്ള സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ വച്ച് വിമന്‍സ് ഫോറം KCYL നേതൃത്വത്തില്‍ ജപമാല പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. KCS Spiritual Director ബഹു: ഫിലിപ്പ് രാമചനാട്ടു അച്ഛന്‍ പ്രാര്‍ത്ഥനാ സന്ദേശം നല്‍കി.

തുടര്‍ന്ന് വിമന്‍സ് ഫോറം, KCYL നേതൃത്വത്തില്‍ പ്രയഭേധമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വ്യത്യസ്തങ്ങളായ നിരവധി കളികളും പരിശീലനങ്ങളും നടന്നു. കിഡ്സ്‌ ക്ലബ്‌ കുട്ടികളുടെ ഹല്ലോവീന്‍ ഷോയും എല്ലാവരും ആസ്വദിച്ചു.

ഡോ: ജയിന്‍ സിറിയെക് കഞ്ഞിരത്തുങ്കല്‍ നടത്തിയ ഹെല്‍ത്ത്‌ ബോധവല്‍കരണ സെമിനാര്‍ വളരെ പ്രയോജനകരവും എല്ലാവര്ക്കും ആരോഗ്യപരമായ സംശയങ്ങള്‍ അകറ്റാന്‍ പറ്റിയ അവസരവുമായി.

വിമന്‍സ് ഫോറം അംഗങ്ങള്‍ പാകം ചെയ്ത ക്നാനായ തനിമയെ അനുസ്മരിപ്പിക്കുന്ന പിടിയും കോഴികറിയും ഉള്‍പടെയുള്ള വിഭവസമൃദ്ധമായ തനി നാടന്‍ ഭക്ഷണം എല്ലാവരും ആസ്വദിച്ചു. വിമന്‍സ് ഫോറം കമ്മിറ്റി (ഡോ: ജയിന്‍ സിറിയെക് ആന്‍ഡ്‌ ടീം), KCYL ബോര്‍ഡ്‌ (രൂപാ കോട്ടൂര്‍ ആന്‍ഡ്‌ ടീം), കിഡ്സ്‌ ക്ലബ്‌ കോറ്ടിനറ്റൊര്സ് (ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ ആന്‍ഡ്‌ ടീം) ഫാമിലി നൈറ്റിനു നേതൃത്വം നല്‍കി.

For More pictures, Please Click Here

Read more

ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയായ്ക്ക് പുതിയ നേതൃത്വം

ലോസ് ഏഞ്ചൽസ്: ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ (KCCSC) ക്ക് പുതിയ നേതൃത്വം. സംഘടനയെ 2016 - 2017 വർഷത്തേക്ക് സംഘടനയെ നയിക്കുവാൻ നിയുക്തരായിരിക്കുന്നത് ഷിജു അപ്പോഴിയിൽ (പ്രസിഡണ്ട്), ടീന മാനുങ്കൽ (വൈസ് പ്രസിഡണ്ട്), ജോൺ വള്ളിപ്പടവിൽ (സെക്രട്ടറി), ദീപക് മുണ്ടുപാലത്തുങ്കൽ (ജോ. സെക്രട്ടറി), ചാക്കോ തെക്കേക്കരോട്ട് (ട്രഷറർ) എന്നിവരാണ്.

കെ സി സി എൻ എ നാഷണൽ കൗൺസിലിൽ സംഘടനയെ നാഷണൽ കൗൺസിൽ അംഗങ്ങളായി അനിൽ മറ്റപ്പള്ളിക്കുന്നേൽ, ജോസ് എടാട്ടുകുന്നേൽ, സിറിയക്ക് വള്ളിപ്പടവിൽ എന്നിവർ പ്രതിനിധീകരിക്കും. വത്സ കൊല്ലാപറമ്പിൽ, പയസ് പൂഴിക്കാലാ, മാത്യു വെട്ടുപാറപ്പുറം, ജോസ് കുന്നത്തുലയിൽ, സ്റ്റീഫൻ കട്ടപ്പുറം എന്നിവർ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

Read more

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു

ഷിക്കാഗോ: ഒക്ടോബർ 23 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുർബാനക്കുശേഷം,വടക്കേഅമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ അഭിമാനവും, പ്രവാസി ക്നാനായ റീജിയണിന്റെ പ്രഥമ വികാരി ജെനറാളും, ഗ്രന്ഥകർത്താവും,നേതൃത്വപാടവവും, ദീര്‍ഘവീക്ഷണവും ഉള്ള ഷിക്കാഗോ സേക്രഡ് ഹാർട്ട്ഫൊറോനായുടെ സ്വന്തം വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രവാസി ക്നാനായക്കാരുടെ ആധ്യാത്മീക വളർച്ചയിൽ, നിർണ്ണായക പങ്ക് വഹിച്ച മുത്തോലത്തച്ചന്റെ വിലമതിക്കാനാവാത്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഫൊറോനാ എക്സ്സിക്കൂട്ടീവിന്റെ നേത്യുത്വത്തിൽ എല്ലാ ഇടവാംഗങ്ങളോടൊത്ത് ആഹ്ലാദപൂർവ്വം കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്.

തുടർന്ന് മുത്തോലത്തച്ചൻ നൽകിയ സന്ദേശത്തിൽ, ജന്മദിനം സ്രഷ്ടാവായ ദൈവത്തേയും, മാതാപിതാക്കളേയും, ഗോഡ് പേരന്റ്സിനേയും നന്ദിപൂർവ്വം അനുസ്മരിക്കേണ്ട ദിനമാണെന്നും, പരിശുദ്ധമായ ഈ ദിവ്യബലിയിൽ അവരേയും, അച്ചന്റെ ഇപ്പോഴത്തെ കുടുംബാംഗങ്ങളായ എല്ലാ ഇടവകക്കാർക്കുംവേണ്ടിയും പ്രത്യേകം പ്രാർത്ഥിച്ചെന്നും, ചർച്ച് എക്സ്സിക്കൂട്ടീവും, ഇടവകാംഗങ്ങളും ചെയ്യുന്ന എല്ലാ സഹകരണങ്ങൾക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തു.

Read more

കരുണയുടെ വർഷത്തിൽ വിശുദ്ധ നാട്ടിലേക്കു തീർത്ഥാടനം നടത്തി.

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനായുടെ ആഭിമുഖ്യത്തിൽ 2016 ഒക്‌ടോബർ 10 തിങ്കൾ മുതൽ 21 വെള്ളി വരെ ജോർദ്ദാൻ, ഇസ്രായേൽ, പാലസ്റ്റൈൻ, ഈജിപ്ത് എന്നി രാജ്യങ്ങളിലെ ബൈബിൾ പ്രാധാന്യമുള്ള പുണ്യസ്ഥലങ്ങളിലേക്ക് ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തിൽ 47 പേരടങ്ങിയ ടീം, ഭക്തിനിർഭരവും വിജ്ഞാനപ്രദവും ആനന്ദകരവുമായ തീർത്ഥാടനം നടത്തി.

ഈശോ മാമ്മോദിസ സ്വീകരിച്ച ജോർദാൻ നദി, ലോത്തിന്റെ ഭാര്യ ഉപ്പുതൂണായ സ്ഥലം, മോശ അത്ഭുതകരമായി വെള്ളം വരുത്തിയ സ്ഥലം, ക്രിസ്തു ഗിരിപ്രഭാഷണം നടത്തിയ മല, ഗലീലി തടാകത്തിലൂടെ ബോട്ടുയാത്ര, പത്രോസ് ശ്ലീഹായുടെ ഭവനം, ഈശോ വളർന്ന നസറത്ത്, യൗസേപ്പിന്റെ പണിശാല, ആദ്യ അത്ഭുതം നടന്ന കാനാ, പൗലോസ് ശ്ലീഹാ കൊർണേലിയൂസിനെ മാനസാന്തരപ്പെടുത്തിയ സ്ഥലം, ഒലിവു മല, ഓശാന വീഥി, ഗത്‌സമേൻ തോട്ടം, യഹൂദരുടെ വിലാപമതിൽ, ഈശോ ജനിച്ച ബത്‌ലഹേം, ബത്‌സൈദാ തടാകം, ഈശൊയെ കുരിശുമരണത്തിനു വിധിച്ച സ്ഥലം, ഗാഗുൽത്തായാത്ര, കാൽവരി, കർത്താവിന്റെ കബറിടം, ചാവുകടൽ, സീനായ് മല, മോറിയാമല, യേശു രൂപാന്തരപ്പെട്ട താബോർ മല, ഈജിപ്തിലേയ്ക്ക് വിമാനയാത്ര, ഈജിപ്ത് മ്യൂസിയം, പിരമിഡുകൾ, പിരമിഡിലെ ലൈറ്റ് & സൗണ്ട് ഷോ, എന്നിവയായിരുന്നു തീർത്ഥാടനത്തിലെ പ്രധാന കാഴ്ചകൾ.

തീർത്ഥാടനങ്ങൾക്കു നേതൃത്വം നല്‌കി പരിചയമുള്ള ഫാ. ഏബ്രഹാം മുത്തോലത്തും, ഗ്രേസി വാച്ചാച്ചിറ, സണ്ണി ഇൻഡിക്കുഴി, തമ്പിച്ചൻ ചെമ്മാച്ചേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, സജി ഇറപുറം എന്നിവരാണ് ഈ തീർത്ഥാടനത്തിനു നേതൃത്വം നല്‌കിയത്. മാത്യൂസ് പിൽഗ്രിമേജാണ്‌യാത്രാക്രമീകരണങ്ങൾ ചെയ്തത്.

Read more

ഷിക്കാഗോയിൽ ചരിത്രമായി ക്രൈസ്റ്റ് വിൻ നൈറ്റ്

ഷിക്കാഗോ: പ്രസിദ്ധ ധ്യാന ടീമായ കൈറോസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട കൈസ്റ്റ് വിൻ നൈറ്റ് എന്ന ആരാധാനാ സംഗീത നിശ ചരിത്ര വിജയമായി.  ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ. ജേക്കബ് അങ്ങാടിയത്ത് ഏഴു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് ഏഴു യുവതീ യുവാക്കൾക്ക് തിരി കത്തിച്ചു നൽകി കൊണ്ട്  ഏകദേശം നാല് മണിക്കൂർ നീണ്ടു നിന്ന ക്രൈസ്തവ സംഗീത നിശക്ക് ആരംഭം കുറിച്ചു. തുടർന്ന് കൈറോസ് മിനിസ്ട്രിയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ. കുര്യൻ കാരിക്കൽ ക്രൈസ്റ്റ് വിൻ നൈറ്റിന്റെ ആവശ്യകതെയെപ്പറ്റിയും ഉദ്ദേശത്തെകൂറിച്ചും സംസാരിച്ചു. ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ആത്മീയമായി ഉപകരിക്കാത്ത എന്നാൽ  സാത്തൻ കൾച്ചർ വളർത്തുന്ന  ഹാലോവീൻ ആഘോഷങ്ങളേക്കാളും ക്രൈസ്റ്റ് വിൻ നൈറ്റ് പോലെ ആത്മീയമായി വളർത്തുകായും ക്രൈസ്റ്റ് കൾച്ചർ പ്രചരിപ്പിക്കുകയും ചെയ്യുന്ന പരിപാടികളാണ് ഇന്നിന്റെ ആവശ്യം എന്ന് അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ യുവതീ യുവാക്കൾ ചേർന്നൊരുക്കിയ സംഗീത നിശ ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ തടിച്ചുകൂടിയ യുവതീ യുവാക്കളെ സംബന്ധിച്ചിടത്തോളം പുതിയ ഒരു അനുഭവമായിരുന്നു. ആദ്യവാസാനം യുവതീ യുവാക്കളും കുട്ടികളും ഇദംപ്രഥമമായി നടത്തപ്പെട്ട ഈ പരിപാടി ആസ്വദിച്ചുകൊണ്ടും അതിന്റെ ആദ്ധ്യാത്മികമായ അനുഭവം ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ടും കൈറോസ് മിനിസ്ട്രിയെ പ്രോത്സാഹിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ആരാധനക്ക് ഫാ. കുര്യൻ കാരിക്കലും ബ്ര.റെജി കൊട്ടാരവും നേതൃത്വം നൽകി. സുപ്രസിദ്ധ ഗായകനും സംഗീത സംവിധായകനുമായ പീറ്റർ ചേരാനല്ലൂർ തന്റെ ഹിറ്റ് ഗാനങ്ങൾ ചേർത്തിണക്കിക്കൊണ്ടു ഒരുക്കിയ മെഡ്‌ലി, പരിപാടിയിൽ വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. ജോസഫ് ജോബ് ഓർക്കസ്ട്രയ്ക്ക് നേതൃത്വം നൽകി. കൈറോസ് മിനിസ്ട്രി കോർഡിനേറ്റർമാരായ  ബബ്‌ലു ചാക്കോ ജിസ് നെടുംതുരുത്തിൽ,  സെന്റ് മേരീസ് ഇടവകയുടെ അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, മനോജ് വഞ്ചിയിൽ, ബിനോയി പൂത്തുറയിൽ, കെ വി ടിവി  ടീമംഗങ്ങളായ സാജു കണ്ണമ്പള്ളി, അനിൽ മറ്റത്തികുന്നേൽ, സജി പണയപ്പറമ്പിൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.ആധുനിക സാങ്കേതിക വിദ്യകൾ  കൊണ്ട് സമ്പന്നമായ സംഗീത നിശ യുവതീ യുവാക്കൾക്കും കുട്ടികൾക്കും ഒരു വലിയ അനുഭമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഈ പരിപാടികൾ നടത്തുന്നത് രൂപതയുടെ ആധ്യാത്മകികമായ ഉണർവിനും വളർച്ചക്കും സഹായിക്കും എന്ന് ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ. ജേക്കബ് അങ്ങാടിയത്ത് അഭിപ്രായപ്പെട്ടു. കൈറോസ് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് ബബ്‌ലു ചാക്കോയും സെന്റ് മേരീസ് ഇടവകയെ പ്രതിനിധീകരിച്ച് അസി. വികാരി ഫാ. ബോബൻ വട്ടംപുറത്തും നന്ദി പ്രകാശിപ്പിച്ചു.

Read more

ഷിക്കാഗോ കബ്‌സിന്റെ വിജയം : ഷിക്കാഗോ മലയാളികളും അത്യാവേശത്തിൽ

ഷിക്കാഗോ: 108 വർഷത്തെ കാത്തിരിപ്പിന് ശേഷം ഷിക്കാഗോയിലെ സുപ്രസിദ്ധമായ ഷിക്കാഗോ കബ്‌സ് അത്യന്തം ആവേശഭരിതമായ ഏഴാമത്തെ മത്സരത്തിൽ മേജർ ലീഗ് ബേസ്‌ബോളിന്റെ വേൾഡ് സീരീസ് ചാമ്പ്യൻ പട്ടം നേടിയപ്പോൾ ഷിക്കാഗോയിലെ മലയാളികളും മുൻപിങ്ങുമില്ലാത്ത വിധത്തിൽ തന്നെ ആവേശപൂർവ്വമായ ആഘോഷങ്ങളിൽ പങ്കാളികളായി. ഷിക്കാഗോയിലെ മലയാളികളിൽ ഭൂരിഭാഗവും താമസിക്കുന്ന ഷിക്കാഗോയുടെ നോർത്ത് ഏരിയായുടെ സ്വന്തം ടീമുകൂടിയായ കബ്‌സ് വേൾഡ് സീരീസിൽ കളിക്കുവാൻ യോഗ്യത നേടിയപ്പോൾ തന്നെ നിരവധി ഷിക്കാഗോ മലയാളികൾ കബസിന്റെ ജേഴ്‌സികളും തൊപ്പികളും അണിഞ്ഞുകൊണ്ട് ജോലിസ്ഥലങ്ങളിൽ പോലും തങ്ങളുടെ ആവേശം പ്രകടിപ്പിച്ചിരുന്നു. വാശിയേറിയ മത്സരം നിരവധി പേർ വീടുകളിലും കൂട്ടായ്‍മകളിലും ഒരുമിച്ചു കൂടി വീക്ഷിച്ചു. ഷിക്കാഗോ സോഷ്യൽ ക്ലബ്ബ്, ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബ് തുടങ്ങി മലയാളി കോട്ടയം വേദികളെല്ലാം തന്നെ ചരിത്ര വിജയത്തിന് സാക്ഷികളായി. ക്ളീവ്ലാൻഡ് ഇന്ത്യൻസിനെ ഓവർടൈം ഇന്നിങ്സിൽ ഒരു റണ്ണിന് പരാജയപ്പെടുത്തിയത് ഷിക്കാഗോ കബസിന്റെ 108 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു എന്നും ഈ ചരിത്ര മുഹൂർത്തത്തതിന് സാക്ഷിയാകാൻ അവസരം ലഭിച്ചത് ഒരു അനുഗ്രഹം ആണ് എന്നും വര്ഷങ്ങളായി മുടങ്ങാതെ ഷിക്കാഗോ കബ്‌സിന്റെ എല്ലാ മത്സരങ്ങളും കാണുന്ന ഫെബിൻ കണിയാലിൽ അഭിപ്രായപ്പെട്ടു. ഷിക്കാഗോയുടെ കായിക ഭൂപടത്തിൽ ഒരു വലിയ ചരിത്രമാണ് ഷിക്കാഗോ കബ്സ് കുറിച്ചിരിക്കുന്നത് എന്ന് ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.

വിജയത്തിന് ശേഷം 5 മില്യൺ ആളുകൾ പങ്കെടുത്ത ചരിത്രം തിരുത്തിക്കുറിച്ച പരേഡിലും നിരവധി മലയാളികളാണ് പങ്കെടുത്തത്.ഷിക്കാഗോ കബ്സിന്റെ വ്രിഗ്ലി ഫീല്‍ഡില്‍ നിന്നും ഷിക്കാഗോയുടെ ഹൃദയഭാഗമായ ഗ്രാന്റ് പാര്‍ക്കിലേക്ക് നടത്തിയ പരേഡ് ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത പരിപാടികളില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഷിക്കാഗോയെ അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലാക്കി മാറ്റിയ ആഘോഷങ്ങളുടെ ഭാഗമായി പല സ്‌കൂളുകളും അവധി പ്രാഖ്യാപിക്കുകയും സ്‌കൂളുകളിൽ പരേഡ് തത്സമയം വീക്ഷിക്കുവാൻ കുട്ടികൾക്ക് അവസരം ഒരുക്കുകയും ചെയ്തിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിഡണ്ട്‌ ആയി തെരെഞ്ഞെടുക്കപെട്ട ഒബാമ ഷിക്കാഗോയില്‍ വച്ച് പ്രസംഗിച്ച വേദിയില്‍  ഇത്തവണ കാലുകുത്ത്തുവാന്‍ പോലും ഇടമില്ലതെയാണ് ജനങ്ങള്‍ തിങ്ങി നിറഞ്ഞത്. എന്നാല്‍ ഒരു അനിഷ്ട സംഭാവനഗല്‍ പോലും ഇല്ലാതെ ആഘോഷങ്ങള്‍ തികച്ചും സൗഹാര്‍ദ്ദപരമായി പര്യവസാനിച്ചു എന്നത് ഷിക്കാഗോയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വസ്തുതയായി മാറി.

Read more

ഫ്രാൻസിസ് കിഴക്കേക്കുറ്റ് ഫൊക്കാന മിഡ്‌വെസ്റ് റീജിയൺ വൈസ് പ്രസിഡണ്ട്

ഷിക്കാഗോ: ഫിലാഡൽഫിയയിൽ നടന്ന ഫൊക്കാന നാഷണൽ കമ്മറ്റി തെരെഞ്ഞെടുപ്പിൽ മിഡ്‌വെസ്റ് റീജിയൺ വൈസ് പ്രസിഡണ്ടായി ഷിക്കാഗോയിൽ നിന്നുള്ള ഫ്രാൻസിസ് കിഴക്കേക്കുറ്റിനെ തെരെഞ്ഞെടുത്തു. ഷിക്കാഗോയിലെ സാമൂഹ്യ രംഗത്ത് വിവിധ മേഖലകളിൽ ദീർഘനാളായി പ്രവർത്തിച്ചു വരുന്നയാളാണ് പുതിയ റീജിയണൽ വൈസ് പ്രസിഡണ്ട്. യുണൈറ്റഡ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡണ്ട്, യു ഡി എഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ച് സംഘടനാ രംഗത്ത് മികവ് പുലർത്തിയിട്ടുണ്ട്. ഇപ്പോൾ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അലുംനി അസോസിയേഷൻ പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്നു. ഷിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെയും ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെയും അംഗമാണ് ഉഴവൂർ സ്വദേശിയായ ഫ്രാൻസിസ് കിഴക്കേക്കുറ്റ്. സംഘടനാ രംഗത്തുള്ള അദ്ദേഹത്തിന്റെ മികച്ച പരിചയവും, നേതൃപാടവും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുമെന്ന് നാഷണൽ കമ്മറ്റി പ്രസിഡണ്ട് തമ്പി ചാക്കോ അനുമോദന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

അതോടൊപ്പം ഫൊക്കാന നാഷണൽ കമ്മറ്റിയുടെ ഓഡിറ്ററായി ടോമി അമ്പേനാട്ടിനെയും സനൽ ഗോപിനാഥിനെയും തെരെഞ്ഞെടുത്തു. ഫൊക്കാന മിഡ്‌വെസ്റ് മുൻ വൈസ് പ്രസിഡണ്ട് കൂടിയായ ടോമി അമ്പേനാട്ട് ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2015-2016 വർഷത്തെ പ്രസിഡണ്ട് കൂടിയായിരുന്നു. ഷിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെയും ഷിക്കാഗോ സേക്രട്ട് ക്നാനായ ഇടവകയുടെയും അംഗമാണ് ഉഴവൂർ സ്വദേശിയായ ടോമി അമ്പേനാട്ട്.

Read more

ചിക്കാഗോ സെന്റ് മേരീസിൽ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ സെന്റ് മേരീസ് ഇടവകയിലെ റിലീജിയസ് എജുക്കേഷൻ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. മതബോധന സ്‌കൂളിലെ കുട്ടികൾ തങ്ങളുടെ നാമഹേതുവായ വിശുദ്ധരുടെ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട്‌ പതിവുപോലെ ഈ വർഷത്തെ സകല വിശുദ്ധരുടെയും തിരുനാളും അർത്ഥവത്താക്കി. മതബോധന സ്‌കൂളിൽ വിശുദ്ധരെ സംബന്ധിച്ചുള്ള പ്രത്യേകമായ ക്ലാസ്സുകൾക്ക് ശേഷം പ്രദിക്ഷണമായി പള്ളിയിലേക്ക് എത്തിയപ്പോൾ വിശ്വാസി സമൂഹം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ട് അവരെ എതിരേറ്റു. തുടർന്ന് അസ്സി. ഡി ആർ ഈ മനീഷ് കൈമൂലയിൽ വിശുദ്ധരുടെ മാതൃക ജീവിതത്തിൽ പകർത്തും എന്നുള്ള Pledge of the Saints കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കോട്ടയം അതിരൂപതയുടെ വികാരി ജനറാൾ ഫാ. ലല്ലു കൈതാരം സകല വിശുദ്ധരുടെയും തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചു. കൈറോസ് ശുശ്രൂഷയുടെ ആത്മീയ ഹുരുവും കല്ലറ പുത്തെൻപള്ളി ഇടവകാംഗവുമായ ഫാ. കുര്യൻ കാരിക്കൽ M.S.F.S, ഇടവകയുടെ അസ്സി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്  സഹകാർമികരായിരുന്നു. കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, ബിനോയി പൂത്തുറയിൽ, മനോജ് വഞ്ചിയിൽ, മതബോധന സ്‌കൂൾ ഡയറക്ടർ സജി പൂതൃക്കയിൽ, അസി. ഡയറക്ടർ മനീഷ് കൈമൂലയിൽ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Read more

ചിക്കാഗോ സെന്റ്‌ മേരിസില്‍ ജപമാല തിരുനാള്‍ Live on KVTV Live Channel

 ചിക്കാഗോ : ചിക്കാഗോ സെന്റ്‌ മേരിസില്‍ ജപമാല തിരുനാള്‍ തത്സമയം ഇവിടെ കാണാം 

Read more

Copyrights@2016.