america live Broadcasting

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം നടന്നു

ഷിക്കാഗോ: ഡിസംബർ മാസം 17 മുതൽ 18 വരെ, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന ഇടവകയിൽ ഫാ. ജോൺ ചെറുനിലത്ത്, ബിബി തെക്കനാട്ട്, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, സിറിൽ മാളിയേക്കൽതറയിൽ, പീയൂസ് കണ്ടാരപ്പള്ളിൽ, ബെഞ്ചമിൻ തെക്കനാട്ട് എന്നിവരുടെ നേത്യുത്വത്തിൽ ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം നടന്നു. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകിയത്.

യേശുക്രിസ്തുവിന്റെ ജനനതിരുന്നാളിനൊരുക്കമായി നടത്തപ്പെട്ട ഈ കുടുംബ നവീകരണ ധ്യാനം നയിച്ച ഫാ. ജോൺ ചെറുനിലത്ത്, റ്റോബി മണിമലത്ത്, ബിബി തെക്കനാട്ട്, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, സിറിൽ മാളിയേക്കൽതറയിൽ, പീയൂസ് കണ്ടാരപ്പള്ളിൽ, ബെഞ്ചമിൻ തെക്കനാട്ട് എന്നിവർക്കും, ഗാനശുശ്രൂഷകളാൽ അനുഗ്രഹീതരാക്കിയ സജി മാലിത്തുരുത്തേൽ, ജോ ആന്റണി, എന്നിവർക്കും, മറ്റുസംഘാടകർക്കും, കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ട് ഈ ധ്യാനത്തിലെ പങ്കെടുത്ത് ഇത് വിജയിപ്പിച്ച ഏവർക്കും ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദർഎബ്രാഹം മുത്തോലത്ത് നന്ദി അറിയിച്ചു.

Read more

KCYL NA ക്ക് പുതിയ നേതൃത്വം. ജയ്ക്ക് ഇല്ലിക്കൽ പ്രസിഡണ്ട്

മയാമി: ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം. മിയാമിയിൽ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന തെരെഞ്ഞെടുപ്പിൽ പ്രസിഡണ്ട് ആയി ജെയ്ക്ക് ഇല്ലിക്കൽ, വൈസ് പ്രസിഡണ്ട് ആയി ആൽബിൻ ഉപ്പൂട്ടിൽ, ജന. സെക്രട്ടറിയായി നീൽ എടാട്ട്, ട്രഷറർ ആയി ക്രിസ് കട്ടപ്പുറം, ജോ. സെക്രട്ടറിയായി ടോബിൻ കട്ടിനാച്ചേരിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വെസ്റ്റ് കോസ്റ്റ് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി അഞ്ജലി മറ്റപ്പള്ളികുന്നേൽ, ടെക്‌സാസ് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി നിക്ക് ചക്കുങ്കൽ, മിഡ്‌വെസ്റ് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി ക്രിസ്റ്റീന എടകര, സൗത്ത് ഈസ്റ് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി ലിയോൺ വട്ടപ്പറമ്പിൽ, നോർത്ത് ഈസ്റ് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി വിനി മാളിയേക്കൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് എമി മൂലക്കാട്ട് ജെയ്ക്ക് ഇല്ലിക്കൽ, മയാമി കെ സി വൈ എൽ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. 

Read more

ഡിട്രോയിറ്റിൽ പുതിയ ക്നാനായ നേതൃത്വം

ക്നാനായ കാത്തോലിക്‌ സൊസൈറ്റി ഒഫ് ഡിട്രോയിറ്റ് & വിൻഡ്‌സെർ (KCS Detroit &-Windsor) 2017 -2018 ഭരണ സമതി ഡിസംബർ 17, 2016 നു തിരങ്ങെടുക്കപ്പെട്ടു. പ്രസിഡന്റ്: രാജു കക്കാട്ട്, വൈസ് പ്രസിഡന്റ്: സജി മരങ്ങാട്ടിൽ, സെക്രട്ടറി: ജോസ് ചാമക്കാല, ജോയിന്റ് സെക്രട്ടറി: തോമസ് ഇലക്കാട്ട്,

ട്രേഷറർ: ഷാജൻ മുകളേൽ, കിഡ്സ് ക്ലബ് കോഓർഡിനേറ്റർ: ജോംസ് കിഴക്കെക്കാട്ടിൽ, നാഷണൽ കമ്മിറ്റീ മെംബേർസ്: ജോബി മംഗലത്തെട്ടു, അലക്സ് കോട്ടൂർ, എസ്‌സിക്യൂട്ടീവ് കമ്മിറ്റീ മെംബേർസ് : ജോസ് മാങ്ങാട്ടുപുളിക്കൽ, ബിജു തേക്കിലക്കാട്ടു, ടോംസ് കിഴക്കെക്കാട്ട് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

KCYL പ്രെസിഡെന്റ് : സ്റ്റാനിയ മരങ്ങാട്ടിൽ, വൈസ് പ്രെസിഡെയ്ൻറ്: ടോം കോട്ടൂർ, സെക്രട്ടറി: സാറാ മാത്യൂ ങ്യാരളക്കടുത്തുരുത്തിയിൽ, ജോയിന്റ് സെക്രട്ടറി: എമിൽ മാത്യു കിഴക്കേക്കാട്ടിൽ, ട്രേഷറർ: ആരോൺ ചക്കുങ്കൽ, കമ്മിറ്റീ മെമ്പർ: സിന്ത്യാ മാത്യു കിഴക്കേക്കാട്ടിൽ എന്നിവരേയും തിരങ്ങെടുക്കപ്പെട്ടു.

വിമൻസ് ഫോറം പ്രസിഡന്റായി ജൂബി ചക്കുങ്കലിനെ നിയോഗിക്കുകയുണ്ടായി. കമ്മിറ്റീ ഭാരവാഹികളെ ഉടൻ തീരുമാനിച്ചു അറിയിച്ചുകൊള്ളാമെന്ന് പ്രെസിഡെന്റ് അറിയിക്കുകയുണ്ടായി. പള്ളിയും അസോസിയേഷനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, കുട്ടികളേയും, യുവജനങ്ങളേയും, ക്നാനായ പൈതൃകത്തെ പറ്റിയും ആചാരങ്ങളെ പറ്റിയും ബോധവാന്മാരാക്കുക, നൂതനവും വെത്യസ്തവുമായാ മറ്റു കർമ്മ പരിപാടികൾ നടപ്പിലാക്കുക എന്നതുമാണ് പുതിയ കമ്മറ്റിയുടെ പ്രേവർത്തന മാനദണ്ഡം എന്ന് സെക്രട്ടറി ജോസ് ചാമക്കാല മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയിൽ സംബന്ധിച്ച KCS മെമ്പേഴ്സിനോട് പ്രഖ്യാപിച്ചു. സ്പിരിച്വൽ ഡയറക്ടർ ഫാ. വിനുമോൻ രാമച്ചനാട്ടു മെമ്പേഴ്സിന് ഭക്തി നിർഭരമായ ക്രിസ്മസ് സന്ദേശം നൽകുകയും പുതിയ ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു.

Read more

ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഒഹായോക്ക് നവ നേതൃത്വം

ഒഹായോ: ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഒഹായോ (KCC-OHIO) ക്ക് പുതിയ നേതൃത്വം. ജോസ് ഫിലിപ്പ് തൂമ്പനാൽ (പ്രസിഡണ്ട്), ജോമി കല്ലിക്കൽ (വൈസ് പ്രസിഡണ്ട്), ജോ മഴുവഞ്ചേരി (സെക്രട്ടറി), എൽഡിന് പ്ലാക്കോട്ടം (ജോ. സെക്രട്ടറി), ആൻ കൂട്ടുത്തറ (ട്രഷറർ) എന്നിവരാണ് 2017 - 2019 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ.

Read more

ലോസ് ഏഞ്ചൽസിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 24ന്

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയും ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ (കെ.സി.സി.എസ്.സി) യും സംയുക്തമായി ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 24ന് വൈകുന്നേരം 6:30ന് വിശുദ്ധ കുർബാനയും തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങളും സെന്റ് പയസ് ടെൻത് ദേവാലയത്തിൽ വച്ച് നടക്കും. തുടർന്ന് സ്നേഹവിരുന്നും കലാ സന്ധ്യയും എൽക്സ് ലോഡ്ജ് ഹാളിൽ വച്ച് നടക്കും.

സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. സിജു മുടക്കോലിൽ, ട്രസ്റ്റിമാരായ ജോൺ മാത്യു മുട്ടത്തിൽ, റോജി കണ്ണാലിൽ, കെ.സി.സി.എസ്.സി പ്രസിഡണ്ട് ഷിജു അപ്പോഴിയിൽ, വൈസ് പ്രസിഡണ്ട് ടീന മാനുങ്കൽ, സെക്രട്ടറി ജോൺ വള്ളിപ്പടവിൽ, ജോ. സെക്രട്ടറി ദീപക് മുണ്ടുപാലത്തുങ്കൽ, ട്രഷറർ ചാക്കോ തെക്കേക്കരോട്ട്, കമ്മറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകും.

Read more

കാനഡ സെൻ്റ് മേരീസ് ക്നാനായ മിഷനിൽ ക്രിസ്തുമസ് രാവ്

കാനഡ- സെൻറ് മേരീസ് ക്നാനായ കാത്തലിക് തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങളും, ക്രിസ്തുമസ് ആഘോഷവും സംയുക്തമായി കൊണ്ടാടുന്നു. ഡിസംബർ 24-ം തീയതി 6 മണിക്ക് സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന ക്രിസ്തുമസ് ദിനത്തിലെ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്ത്വം വഹിക്കുന്നത് സീറോമലബാർ എക്സാർക്കേറ്റ് ബിഷപ്പ് മാർ. ജോസ് കല്ല്യാവേലിൽ ആയിരിക്കും. ഇത് ആദ്യമായാണ് സെൻറ് മേരീസ് ക്നാനായ മിഷനിൽ ക്രിസ്തുമസ്സ് രാവിൽ തിരുപ്പിറവിയുടെ കർമ്മങ്ങൾ നടത്തപ്പെടുന്നത്. വി. കുർബ്ബാനയെത്തുടർന്ന് 2017 –ലെ കലണ്ടറിൻേൻറയും സെൻറ് മേരീസ് ക്നാനായ മിഷൻറെ ലോഗോയുടേയും പ്രകാശനവും ക്നാനായ മിഷൻറെ വെബ് സൈറ്റിൻറെ ഉദ്ഘാടനവും നടത്തപ്പെടും. ഈ ക്രിസ്തുമസ് രാവ് ഊഷ്മളതയുടേയും ഹൃദ്യതയുടേയും അനുഭവമാക്കിത്തീർക്കുവാൻ സ്നേഹവിരുന്നും സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് മിഷനിലെ എല്ലാ കൂടാര യൂണിറ്റുകളുടേയും ആഭിമുഖ്യത്തിൽ രാത്രി 11 – മണിവരെ നീണ്ടുനിൽക്കുന്ന മികവാർന്ന കലാപരിപാടികളാണ് ക്രിസ്തുമസ് കലാ സന്ധ്യയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഉണ്ണിയേശുവിൻറെ തിരുപ്പിറവി അനുസ്മരിപ്പിക്കുന്ന നേറ്റിവിറ്റി ഷോ, കരോളിംഗ്, സിനിമാറ്റിക് ഡാൻസ്, മതബോധന വിദ്യാർത്ഥികളുടെ പുരാതനപ്പാട്ട്, നർമ്മത്തോടൊപ്പം ആശയ സമ്പുഷ്ടമായ ലഘുനാടകങ്ങൾ, കുട്ടികളുടേയും മുതിർന്നവരുടേയും വിഭാഗത്തിൽ പ്രത്യേകം ക്രിസ്തുമസ് സംഘഗാനങ്ങൾ ഇവയൊക്കെയാണ് പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളിൽ പങ്കുചേരുവാനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ക്രിസ്തുമസ് രാവിൽ സന്തോഷപൂർവ്വം പങ്കെടുക്കുവാനും എല്ലാവരേയും ക്ഷണിക്കുന്നതിനായി വികാരി ഫാ. പത്രോസ് ചമ്പക്കര അറിയിക്കുന്നു. 

Read more

ക്നാനായ കാത്തലിക് ഫാമിലി കോൺഫറൻസ് : രജിസ്‌ട്രേഷൻ പാക്കേജുകൾ പ്രഖ്യാപിച്ചു.

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷൻ പാക്കേജുകൾ പ്രഖ്യാപിച്ചു. ഹോട്ടൽ മുറിയും ഭക്ഷണവും മറ്റു ചിലവുകളും ഉൾപ്പെടെ രണ്ടു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് $ 855 ആണ് രജിഷ്ട്രേഷൻ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ രജിഷ്ട്രേഷനും ഭക്ഷണവും ലഭിക്കും. ആറ് വയസ്സിനു മുകളിൽ പ്രായമുള്ള, മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് $140 കൂടി ഭക്ഷണത്തിനും മറ്റു ചിലവുകൾക്കുമായി നിശയിക്കപ്പെട്ടിരിക്കുന്നു. 21 വയസ്സിനു മുകളിൽ പ്രായമുള്ള യുവജനങ്ങൾക്ക് $ 395 ആണ് രജിഷ്ട്രേഷൻ ഫീസ് ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രജിഷ്ട്രേഷൻ ഫീസിന് പുറമെ $ 300 കൂടി നൽകി സ്പോൺസർ ആകുവാനും, $ 750 കൂടി നൽകി വി ഐ പി സ്പോൺസർ ആകുവാനും ഉള്ള സൗകര്യവും റെജിഷ്ട്രേഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ശനിയാഴ്ച ക്രിസ്തുമസ് കുർബ്ബാനയ്ക്ക് ശേഷം ക്നാനായ റീജിയണിലെ എല്ലാ പള്ളികളിലും മിഷനുകളിലും ഫാമിലി കോൺഫെറെൻസിന്റെ രജിഷ്ട്രേഷൻ ഔദ്യോഗികമായി ആരംഭിക്കും.

2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ചാണ് ക്നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുക. സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിലാണ് ഫാമിലി കോൺഫ്രൻസ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു. പതിമനഴര നൂറ്റാണ്ടുകളായി ക്നാനായ ജനത കാത്തുസൂക്ഷിച്ച പൈതൃകവും ആരാധനാ ക്രമത്തിന്റെ അനന്യതയും തിരിച്ചറിഞ്ഞ് , സഭയെ സ്നേഹിക്കുന്ന ഒരു തലമുറയായി വളർന്ന്, ക്നാനായ പ്രേഷിത ദൗത്യം നില നിർത്താൻ ലക്‌ഷ്യം വെയ്ക്കുന്ന ക്നാനായ റീജിയണൽ ഫാമിലി കോൺഫ്രൻസിൽ കുടുംബ സമേതം പങ്കെടുത്ത് പ്രയോജനം ഉൾകൊള്ളാൻ ഏവരെയും ക്ഷണിക്കുന്നതായി കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൻ ഡിറക്ടറും ആയ മോൺ. തോമസ് മുളവനാൽ അറിയിച്ചു.

രജിഷ്ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഇടവകയിലെയോ മിഷനിലെയോ റജിസ്‌ട്രേഷൻ കമ്മറ്റി അംഗങ്ങളുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിലോ ബന്ധപ്പെടുക.

ഫാ. തോമസ് മുളവനാൽ - 3107095111

ടോണി പുല്ലാപ്പള്ളി :6302055078

പോൾസൺ കുളങ്ങര: 8472071274

Read more

ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട് വ്ർത്തിനു നവനേതൃത്വം. തൊമ്മച്ചൻ മുകുളേൽ പ്രസിഡന്റ്

ഡാളസ്: ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട് വർത്തിന്റെ 2017-2018 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. തൊമ്മച്ചൻ മുകുളേൽ പ്രസിഡന്റ്, അജി തട്ടാറേറ്റു വൈസ് പ്രസിഡന്റ്, സിമി പോട്ടൂർ ജനറൽ സെക്രെട്ടറി, ബേബി പറമ്പേട്ട് ജോയിന്റ് സെക്രെട്ടറി, സൈമൺ കോയിത്തറ ട്രെഷെറെർ. നാഷണൽ കൌൺസിൽ മെമ്പർമാരായി ബെറ്റി കേളചന്ദ്ര , ജോമോൻ പെരുംബേൽ, മാത്യു വടശ്ശേരിക്കുന്നേൽ, ഷിന്റോ മാടുകുത്തുകാലയിൽ, ലിജോ മാച്ചാനിക്കൽ, ജെയ്‌സൺ ഓളിയിൽ എന്നിവരെയും തിരഞ്ഞെടുത്തു. വ്യത്യസ്തവും നൂതനവുമായ കർമ പദ്ധതികൾ അടുത്ത രണ്ടു വർഷകാലയളവിൽ സംഘടിപ്പിക്കുമെന്ന് നിയുത പ്രസിഡന്റ് തൊമ്മച്ചൻ മുകുളേൽ അറിയിച്ചു.

Read more

ക്നാനായ ഫാമിലി കോൺഫ്രൻസ് 2017: വേദിയാകുന്നത് സെന്റ് ചാൾസിലെ ഫെസെന്റ് റിസോർട്സ്

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ പ്രഥമ ക്നാനായ ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ, ഫാമിലി കോൺഫറൻസിന്റെ വേദി സംബന്ധമായ തീരുമാനങ്ങൾ പൂർത്തിയായി. ചിക്കാഗോയിൽ നിന്നും ഏകദേശം 50 മൈലുകൾക്കപ്പുറത്ത് സെന്റ് ചാൾസിൽ സ്ഥിതി ചെയ്യുന്ന ഫെസെന്റ് റൊസോർട്സ് എന്ന ലോകോത്തര റിസോർട്ടിലാണ്. 250 ഏക്കറിലോളം വിശാലമായ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോട്ടിൽ 80,000 ലധികം ചതുരശ്ര അടിയിൽ 33 മീറ്റിങ് റൂമുകളും ഹാളുകളുമൊക്കയായി വിശാലമായ സ്ഥല സൗകര്യങ്ങൾ ഉണ്ട്. ഫെസന്റ് റിസോർട്ടിലെ പ്രധാന ഹാളിന് 35000 സ്‌ക്വയർ ഫീറ്റിലധികം വലുപ്പമുണ്ട്. ഇത് കൂടാതെ 320 പേർക്ക് ഇരിക്കുവാൻ സാധിക്കുന്ന ലോകോത്തര ആംഫി തിയേറ്റർ, മുന്നോറോളം ഹോട്ടൽ മുറികൾ, കായികോല്ലാസത്തിനായി ലോകോത്തര സംവിധാനങ്ങൾ എന്നിവ ഈ റിസോട്ടിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ റിസോർട്ടിലേക്ക് നടന്നു എത്തുവാൻ തക്ക ദൂരത്തിൽ നിരവധി ഹോട്ടലുകളും സ്ഥിതി ചെയ്യുന്നു. 500 കുടുംബങ്ങൾക്കായി മാത്രം നിജപ്പെടുത്തിയിരിക്കുന്ന ഫാമിലി കോൺഫ്രൻസ്, ഒരു അനുഭവമാക്കി മാറ്റുവാൻ ഉതകുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെയാണ് ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുക. ഭാരതത്തിനു വെളിയിലെ പ്രഥമ ക്നാനായ ദൈവാലയമായ ചിക്കാഗോ സേക്രട്ട് ഹാർട്ട് ദൈവാലയവും, പങ്കാളിത്തം കൊണ്ട് ഭാരതത്തിനു വെളിയിലെ ഏറ്റവും വലിയ ഇടവകയായ ചിക്കാഗോ സെന്റ് മേരീസ് ദൈവാലയവും സംയുക്തമായി പ്രഥമ ഫാമിലി കോൺഫ്രൻസിനായി ആതിഥേയത്വം വഹിക്കുമ്പോൾ ക്നാനായ റീജിയന്റെ പ്രാരംഭം കുറിച്ച ചിക്കാഗോയിലെ സമൂഹത്തിന് അഭിമാനിക്കാം എന്നതിൽ സംശയമില്ല എന്ന് ഫാമിലി കോൺഫ്രൻസ് ജനറൽ കൺവീനർ ടോണി പുല്ലാപ്പള്ളി അഭിപ്രായപ്പെട്ടു.

Read more

അശരണർക്ക് ക്രിസ്തുമസ് ഡിന്നർ ഒരുക്കി കെ സി എസ് കരോൾ മുന്നേറുന്നു.

ഷിക്കാഗോ : ഷിക്കാഗോ കെ സി എസ് ഒരുക്കിയ വ്യത്യസ്തമായ കരോൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുയാണ്. കാരുണ്യത്തിന്റെ ഹൃദയവുമായി ക്രിസ്തുമസ് കരോളിൻ പങ്കു ചേരുവാൻ അവസരം ഒരുക്കിയിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്തുമസ് കരോൾ ചിക്കാഗോ കെ സി എസ വ്യത്യസ്‍തമാക്കിയിരിയ്ക്കുന്നത്‌. നോർത്ത് അമേരിക്കയിലെ ക്നാനായ തറവാട് എന്ന് അറിയപ്പെടുന്ന ചിക്കാഗോയിലെ ക്നാനായ ജനതയുടെ ചരിത്രത്തിന്റെ നിർണ്ണായകമായ ഭാഗമായ കെ സി എസ് ന്റെ ഫണ്ട് സമാഹരണത്തിൽ പങ്കാളികളാകുന്നതിനൊപ്പം, തങ്ങളുടെ മാതൃ രൂപതയായ കോട്ടയം അതിരൂപതയിലെ വിവിധ അഗതി മന്ദിരങ്ങളിൽ ആശ്രിതരായി കഴിയുന്നവർക്ക് വേണ്ടി ചിക്കാഗോ കെ സി എസ് ന്റെ ആഭിമുഖ്യത്തിൽ  ഒരുക്കുന്ന ക്രിസ്തുമസ് ഡിന്നറിൽ കൂടി പങ്കാളിത്തം നൽകികൊണ്ട് ഇരട്ടി മധുരം നുണയുവാനുള്ള അവസരമാണ് ചിക്കാഗോയിലെ ക്നാനായ സമൂഹത്തിനു ലഭിച്ചിരിക്കുന്നത്. ചിക്കാഗോ കെ സി എസ് ഫാനിൻസ് കമ്മറ്റി ചെയർമാൻ ബൈജു കുന്നേൽ, ചിക്കാഗോ കെ സി എസ് നെ പ്രതിനിധീകരിച്ച് അതിരൂപതയിലെ വിവിധ അഗതി മന്ദിരങ്ങളിൽ, ക്രിസ്തുമസ് ഡിന്നറിനു ആവശ്യമായ സംഭാവന വിതരണം ചെയ്തു.

തോട്ടറയിലെ സെന്റ് ജോസഫ് കോൺവെന്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള പാലിയേറ്റിവ് കെയർ സെന്റർ, ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റുമാനൂരിലെ സാൻജോസ് വിദ്യാലയ, അശരണരായ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പൂഴിക്കോലിലെ മാർത്താ ഭവൻ, ക്യാൻസർ രോഗികളെ പരിപാലിക്കുവാൻ വേണ്ടി ഗാന്ധിനഗറിൽ സെന്റ് ജോസഫ് സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന  സെന്റ് ജോസഫ് ഹോം എന്ന ക്യാൻസർ പാലിയേറ്റിവ് കെയർ സെന്റർ, കൈപ്പുഴയിലെ സെന്റ് തോമസ് അസൈലം, എന്നിവിടങ്ങളിലാണ് ചിക്കാഗോ കെ സി എസ് ന്റെ കാരുണ്യകരങ്ങൾ എത്തിയത്.

ഇരവിമംഗലം പള്ളി വികാരി ഫാ.ജോസഫ് മുളവനാൽ സന്നിഹിതനായിരുന്നു. സമാധാനത്തിന്റെ സന്ദേശവുമായി കടന്നു വരുന്ന ക്രിസ്തുമസ് ലോകമെമ്പാടുമുള്ള ക്നാനായ കുടുംബങ്ങളിലും സമൂഹത്തിലും ആഘോഷിക്കുമ്പോൾ, വേദനയും കഷ്ടതയും അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങൾക്ക്, ഒരു നേരത്തെ സന്തോഷം പകർന്നു നൽകുവാൻ മുന്നിട്ടിറങ്ങിയ ചിക്കാഗോ കെ സി എസ് അംഗങ്ങളുടെ മഹാമനസ്കത അനുകരണീയവും അനുഗ്രഹദായകവുമാണ് എന്ന് ഫാ.ജോസഫ് മുളവനാൽ അനുസ്മരിച്ചു. കാരുണ്യത്തിന്റെ ഹൃദയത്തോടെ ക്രിസ്തുമസ് ആഘോഷങ്ങളെ സമീപിക്കുന്ന കെ സി എസ് ഭാരവാഹികളെയും, ഈ ഉദ്യമത്തിൽ നിറഞ്ഞ ഹൃദയത്തോടെ സഹകരിച്ച ചിക്കാഗോയിലെ എല്ലാ ക്നാനായ മക്കളെയും അഭിനന്ദിക്കുകയും അവർക്കും കുടുംബങ്ങൾക്കും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മകളും അനുഗ്രഹങ്ങളും നേരുന്നതായി അദ്ദേഹം അറിയിച്ചു.

Read more

അനാഥാലയത്തിനു ക്രിസ്മസ് ദിന ഭക്ഷണമൊരുക്കുന്നു കാനഡയിലെ ചെറുപുഷ്‌പാംഗങ്ങൾ

കാനഡ- -വേറിട്ട പ്രവർത്തനശൈലിയുമായി അനാഥാലയത്തിനു ക്രിസ്മസ് ദിന ഭക്ഷണമൊരുക്കുന്നുതിന്റെ തിരക്കിലാണ് കാനഡയിലെ മിസ്സിസ്സാഗ ക്നാനായ ചെറുപുഷ്‌പാംഗങ്ങൾ . ക്രിസ്മസിനോടും പുതുവത്സരത്തോടുമനുബന്ധിച്ചു കേക്ക് മുറിക്കലും വിതരണവുമൊക്കെ വിദേശികളായ മലയാളികളുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ നിന്നും വരുത്തിയ കേക്കിന് അല്പം വിലകൂടി നൽകി എല്ലാ കുടുബങ്ങൾക്കും അവരുടെ പരിചയക്കാർക്കും ഇത്തരം കേക്കുകൾ എത്തിച്ചു നൽകാനാണ് സി എം ൽ (ചെറുപുഷ്പം മിഷൻ ലീഗ് )അംഗങ്ങൾ ആവേശത്തോടെ പരിശ്രമിക്കുന്നത് .ഇതിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം വഴി കോട്ടയം അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാല ഭവനത്തിന്റെ ക്രിസ്മസ് ദിന ഭക്ഷണമൊരുക്കാനാവുമെന്ന് മിഷ്യൻ ലീഗ് അംഗങ്ങൾ പ്രതീഷിക്കുന്നു.സാമ്പത്തിക ഔന്നത്യത്തിൽ ജീവിക്കുമ്പോഴും തങ്ങളാലാകുന്ന പ്രവർത്തനങ്ങളിലുടെ അനാഥരായ തങ്ങളുടെ സമപ്രായക്കാർക്ക് ക്രിസ്മസ്സിന്റെ സന്തോഷം പകരുവാനും അങ്ങനെ സി എം ൽന്റെ സ്വർഗീയ മദ്ധ്യസ്‌ഥയായ വി കൊച്ചു ത്രേസിയായുടെ ജീവിതം തങ്ങളുടെ കൊച്ചു ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുവാനും കാനഡയിലെ ക്നാനായ ബാലികാ ബാലകന്മാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. "അണ്ണാൻ കുഞ്ഞിനും തന്നാലായത്" എന്ന ചൊല്ല് പോലെ കുട്ടികളുടെ പരിമിതമായ സാഹചര്യത്തിലുടെയും ആശയടക്കത്തിലുടെയും സ്വരുപിക്കപ്പെടുന്ന തുകകൾ എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള ഉദ്യമത്തിലാണ് ഈ സി എം ൽ അംഗങ്ങൾ .ഈ ഉദ്യമത്തിന് എല്ലാ പിന്തുണയുമായി സി എം ൽ എക്സിക്യൂട്ടീവ് അംഗങ്ങളും ,മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കരയുടെയും മിഷൻ ലീഗ് കോർഡിനേറ്റർ ഷീന ബിജു കിഴക്കേപ്പുറത്തിലിന്റെയും,ജോസ്മോൻ പൂഴിക്കുന്നേലിന്റെയും ,പാരിഷ് കൌൺസിൽ അംഗങ്ങളുടെയും, ഇടവകാംഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും ഇതിന്റെ പിന്നിലുണ്ട് .

Read more

ക്നാനായ ഫാമിലി കോൺഫ്രൻസ് 2017: ടോണി പുല്ലാപ്പള്ളി ജനറൽ കൺവീനർ

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ  2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ, ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ  നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ ജനറൽ കൺവീനറായി ടോണി പുല്ലാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വർഷത്തോളമായി ക്നാനായ റീജിയന്റെ ഫാമിലി കമ്മീഷൻ ചെയർ പേഴ്‌സൺ ആയി സേവനം ചെയ്യുകയാണ് ടോണി പുല്ലാപ്പളി. കോട്ടയം അതിരൂപതയിലെ യശശീരനായ അന്തരിച്ച ഷെവലിയാർ ജോൺ പുല്ലാപ്പള്ളിയുടെ മകനാണ് ടോണി പുല്ലാപ്പള്ളി. ഫാമിലി കമ്മീഷൻ ചെയർ പേഴ്‌സൺ എന്ന നിലയിൽ, ക്നാനായ റീജിയണിലെ കുടുംബ ഭദ്രതക്ക് ആവശ്യമായ സെമിനാറുകളും ക്‌ളാസ്സുകളും ഏകോപിപ്പിക്കുകയും, കുടുംബ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന യുവതീ യുവാക്കൾക്കായി നോർത്ത് അമേരിക്കയിലെ വിവിധ ക്നാനായ ഇടവകകൾ കേന്ദ്രീകരിച്ച് പ്രീ മാരിയേജ് കോഴ്‌സുകൾക്ക് നേതൃത്വം നൽകുകയും ചെയ്തുകൊണ്ട്, റീജിയണിലെ ശക്തമായ സാന്നിധ്യമായി പ്രവർത്തിച്ചു വരികയാണ് ടോണി. വിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ കുടുംബ ജീവിതം എന്ന വിഷയത്തെ കേന്ദ്ര ബിന്ദുവാക്കികൊണ്ടു നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്, ചെയർമാൻ ഫാ. തോമസ് മുളവനാൽ, വൈസ് ചെയർമാൻ ഫാ. എബ്രഹാം മുത്തോലത്ത്, സെക്രട്ടറി ഫാ. ബോബൻ വട്ടംപുറത്ത്, എക്സിക്യൂട്ടീവ് മെമ്പർ ജോയി വാച്ചാച്ചിറ  എന്നിവർക്കൊപ്പം റീജിയന്റെ ഫാമിലി കമ്മീഷൻ ചെയർമാനായ ടോണി പുല്ലാപ്പള്ളി കൂടി എത്തുമ്പോൾ ഫാമിലി കോൺഫ്രൻസ്, ഒരു വലിയ വിശ്വാസ സമൂഹത്തിന്റെ പ്രഘോഷണമായി മാറും.
Read more

സാൻ അന്റോണിയോ യിൽ പുതിയ ക്നാനായ നേതൃത്വം

സാൻ അന്റോണിയോ: ടെക്‌സാസിലെ സാൻ അന്റോണിയോയിലെ ക്നാനായ കാത്തലിക്ക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA)ക്ക് പുതിയ നേതൃത്വം. ഡിസംബർ 10 ന് KCSSA യുടെ വാർഷിക പൊതുയോഗത്തിൽ വച്ച് പുതിയ ഭരണ സമിതിയെ ഐകകണ്ഠ്യമായി തെരഞ്ഞെടുക്കുകയായിരുന്നു. പ്രസിഡണ്ട് സിജു കുഴിപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ബിജോയി മൂന്നുപറയിൽ റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി സുബിത കണ്ടാരപ്പള്ളിൽ കണക്കും അവതരിപ്പിച്ചു. യോഗത്തിനു ശേഷമുള്ള സ്നേഹവിരുന്നിന്‌ വൈസ് പ്രസിഡണ്ട് ജെയിംസ് കട്ടപ്പുറം നേതൃത്വം വഹിച്ചു. ഇലക്ഷൻ കമ്മറ്റി അധ്യക്ഷൻ പീറ്റർ പച്ചിക്കരയും സ്റ്റിഫൻ മറ്റത്തിലും സായ്‌മോൾ വള്ളിയോടവും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.  പ്രസിഡണ്ട് ആയി ബീനാ ചോരത്ത്, വൈസ് പ്രസിഡണ്ട് ആയി സായ്‌മോൾ വള്ളിയോടം, സെക്രട്ടറി ആയി മാർക്കോസ് കേളച്ചന്ദ്ര, ജോ. സെക്രട്ടറി ആയി ജൽമോൾ കട്ടപ്പുറം, ട്രഷറർ ആയി ജോസ് മാവേലിൽ നാഷണൽ കൗൺസിൽ അംഗമായി ഷീജോ പഴയമ്പള്ളിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിമൻസ് ഫോറം പ്രസിഡണ്ട് ആയി ജോമോൾ ചോരത്ത്, സെക്രട്ടറി ആയി വിജു പച്ചിക്കര എന്നിവരെയും യോഗം തെരെഞ്ഞെടുത്തു. ബോർഡ് ഡിറക്ടർസ് ആയി സാബു ചോരത്ത്, സുബൈദ കണ്ടാരപ്പള്ളിൽ, ജിജി  മൂന്നുപറയിൽ, യൂത്ത് ഡയറക്ടർ ശ്വേത കളപ്പുരയിൽ എന്നിവരെയും തെരെഞ്ഞെടുത്തു.
Read more

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന | ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം ഡി: 17 മുതൽ

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ ക്രിസ്മസിനൊരുക്കമായി ഡിസംബർ മാസം 17 മുതൽ 18 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകുന്നത്. ഫാ. ജോൺ ചെറുനിലത്തിന്റെ നേത്യുത്വത്തിൽ  റ്റോബി മണിമലത്ത്, ബിബി തെക്കനാട്ട്, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, സിറിൽ മാളിയേക്കൽതറയിൽ, പീയൂസ് കണ്ടാരപ്പള്ളിൽ, ബെഞ്ചമിൻ തെക്കനാട്ട് എന്നിവർ ധ്യാനം നയിക്കുന്നു.

ഡിസംബർ 17 ശനിയാശ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണി വരെയും, 18 ഞായറാശ്ച  രാവിലെ 9:15 മുതൽ വൈകുന്നേരം 4 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫൊറോനാംഗങ്ങളേവർക്കും കുമ്പസാരിച്ചൊരുങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

കരുണയുടെ ഈ വർഷത്തിൽ, കരുണാമയനായ ദൈവം, ദൈവദാനമായി നൽകിയ ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ദൈവാലയയം, ദശാബ്ദി ആഘോഷിച്ച ഈ അവസരത്തിൽ നടത്തപ്പെടുന്ന ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതൽ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്ന്ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ധ്യാനത്തിൽ പൂർണ്ണമായും പങ്കെടുക്കുവാനും, ശനിയാഴ്ചയും, ഞായറാഴ്ചയും കുട്ടികളെ പങ്കെടുപ്പിക്കുവാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട വികാരി അച്ചൻ ഓർമ്മിപ്പിക്കുന്നു.

Read more

ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസ് : ഒരുക്കങ്ങൾ ആരംഭിച്ചു.

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഫാമിലി കോൺഫ്രൻസിനൊരുക്കമായി കൂടിയ കമ്മറ്റി മീറ്റിങ്ങിൽ, കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൻ ഡിറ്റക്ടറുമായ ഫാ. തോമസ് മുളവനാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഫാ. എബ്രഹാം മുത്തോലത്ത്, സെക്രട്ടറി ഫാ. ബോബൻ വട്ടംപുറത്ത് എന്നിവരുടെ സാന്നിധ്യത്തിൽ, കമ്മറ്റി ഒരുക്കങ്ങൾ വിലയിരുത്തി. നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ഉൾപ്പെടുന്ന ചിക്കാഗോ സീറോ മലബാർ രൂപത, 2017 യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫാമിലി കോൺഫ്രൻസിൽ യുവതീ യുവാക്കൾക്കായി ഏറ്റവും അനുയോജ്യമായ രീതിയിൽ സഭാത്മകവും സാമുദായികവുമായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ഫാ. തോമസ് മുളവനാൽ ഓർമ്മിപ്പിച്ചു. കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്തീരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോൺഫ്രൻസ് വിഭാവനം ചെയ്തിരിക്കുന്നത്. ഫാമിലി കോൺഫറൻസിന്റെ റെജിസ്ട്രേഷൻ ഡിസംബർ 24 നു ആരംഭിക്കുവാൻ തീരുമാനമായി. ഇതിനായി പോൾസൺ കുളങ്ങരയുടെ നേതൃത്വത്തിൽ റെജിസ്ട്രേഷൻ കമ്മറ്റിക്ക് രൂപം കൊടുത്തു. ക്നാനായ റീജിയണിലെ എല്ലാ ഇടവകകളെയും മിഷനുകളെയും ബന്ധപ്പെടുത്തികൊണ്ടു കമ്മറ്റികൾ വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കോൺഫ്രൻസ് വൈസ് ചെയർമാൻ ഫാ. എബ്രഹാം മുത്തോലത്ത് അറിയിച്ചു.

റെജിസ്ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. പോൾസൺ കുളങ്ങര 8472071274

Read more

മഞ്ഞും തണുപ്പും അവഗണിച്ചു കൊണ്ട് കാനഡ ക്നാനായ മിഷൻ കരോൾ മുന്നേറുന്നു

കാനഡ :- ടൊറോന്റോ ക്നാനായ കാത്തലിക് മിഷന്റെ ക്രിസ്തുമസ് കരോൾ പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച് കരുത്തോടെ മുന്നേറുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയ അനുസ്മരിച്ചു കൊണ്ട് ശാന്തിയുടെയും, സമാധാനത്തിന്റെയും സന്ദേശം ക്നാനായ മിഷനിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി ശനി, ഞായർ ദിവസങ്ങളിലായാണ് കരോൾ നടത്തപ്പെടുന്നത്. നവംബർ മാസം അവസാന ആഴ്ചയിൽ ആരംഭിച്ചു കരോൾ ഇടവകയിലെ ഒട്ടുമിക്ക ഭവനങ്ങളിലും ആശംസകളും പ്രാർത്ഥനകളുമായി ഇതിനകം എത്തിക്കഴിഞ്ഞു. കരോളിന് പരിസമാപ്തി കുറിച്ചു കൊണ്ട് ഡിസംബർ 24-ാം തിയതി 6 മണിക്ക് സെന്റ് ജോസഫ് സ്കൂളിൽ വെച്ച് തിരുപ്പിറവിയും, വി.കുർബാനയും നടത്തപ്പെടുന്നതാണ്. മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര, കൈക്കാരന്മാർ, കൂടാരയോഗം കോർഡിനേറ്റേഴ്സ്, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവരെല്ലാം ഈ സംരംഭത്തെ ഒരു വൻ വിജയമാക്കിത്തീർക്കുവാൻ മുൻകൈയെടുക്കുന്നു. എല്ലാറ്റിനുമുപരിയായി ഉണ്ണീശോയെ സന്തോഷത്തേടും ഉത്സാഹത്തോടും കൂടി കുടുംബങ്ങളിലേയ്ക്ക് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നല്ലവരായ എല്ലാ ഇടവകാംഗങ്ങളും ഈ അവസരത്തിൽ പ്രശംസയർഹിക്കുന്നു.

Read more

ഷിക്കാഗോയിലെ യുവജനം ക്നാനായ റീജിയനോടൊപ്പം

ഷിക്കാഗോ: ക്നാനായ റീജിയന്റെ ഫണ്ട് സമാഹരണത്തിൽ പങ്കാളികളായികൊണ്ടു ഷിക്കാഗോ കെ സി എസ് ന്റെ യുവജന പോക്ഷക സംഘടനകളായ ഷിക്കാഗോ കെ സി വൈ എൽ ഉം ഷിക്കാഗോ യുവജന വേദിയും രംഗത്ത്. കെ സി വൈ എൽ ന്റെ പുതിയ ഭാരവാഹികൾ ചാർജെടുത്ത വേളയിൽ കെ സി  വൈ എൽ മുൻ പ്രസിഡണ്ട് ഷോൺ മുല്ലപ്പള്ളിയും ഷിക്കാഗോ യുവജന വേദി പ്രസിഡണ്ട് അജോമോൻ പൂത്തുറയുമാണ് ഷിക്കാഗോയിലെ യുവജനങ്ങളെ പ്രതിനിധീകരിച്ച് ക്നാനായ റീജിയന്റെ ഫണ്ടിലേക്ക് സംഭാവനകൾ നൽകിയത്. ഷിക്കാഗോ കെ സി എസ്‌ പ്രസിഡണ്ട് ബിനു പൂത്തുറയിൽ, വൈസ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായികൊണ്ട് വലിയൊരു മാതൃകയാണ് ഇരു സംഘടനകളും ചെയ്യുന്നത് എന്ന് വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ അറിയിച്ചു.
Read more

അറ്റ്ലാന്റാ ഹോളി ഫാമിലി ഇടവകയിൽ ക്രിസ്തുമസ് കരോളിന്‌ തുടക്കമായി

അറ്റ്ലാന്റാ: അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ കാത്തലിക്ക് ഇടവകയിൽ ക്രിസ്തുമസിന് ഒരുക്കമായുള്ള കരോൾ ആരംഭിച്ചു. മുൻ കാലങ്ങളിലെന്ന പോലെ ഇത്തവണയും ഇടവകയും അല്മായ സംഘടനയായ കെ സി എ ജി യും സംയുക്തമായി നടത്തുന്ന കരോളിന്‌ കെ സി സി എൻ എ റീജിയണൽ വൈസ് പ്രസിഡണ്ട് (2017) ജോബി വാഴക്കാലയുടെ ഭവനത്തിൽ നിന്നും തുടക്കമായി.

പാപാന്ധകാരത്തിൽ കഴിഞ്ഞിരുന്ന മാനവരാശിക്ക് രക്ഷകനായി പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കുന്നതിന്റെ മുന്നോടിയായി, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി എല്ലാ ഭവനങ്ങളും സന്ദർശിക്കുകയും, ഇടവകയുടെയും സമുദായത്തിന്റെയും സംയുക്തമായിട്ടുള്ള ക്രിസ്തുമസ് പുതുവത്സരാശംസകൾ നേരിട്ട് നേരുകയുമാണ് കരോളിന്റെ ലക്ഷ്യം.

ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയിൽ, ട്രസ്റ്റിമാരായ തമ്പു പുളിമൂട്ടിൽ, ബേബി ഇല്ലിക്കാട്ടിൽ, കൂടാരയോഗ ഭാരവാഹികൾ, അസോസിയേഷൻ ഭാരവാഹികളായ ജസ്റ്റിൻ പുത്തെൻപുരയിൽ, തോമസ് മുണ്ടത്താനത്ത്, രാജു പുല്ലാഴിയിൽ, ജെസ്സി പുതിയകുന്നേൽ, സാജു വട്ടകുന്നത്ത്, ഷാജിമോൻ തെക്കേൽ, സൈമൺ ഇല്ലിക്കാട്ടിൽ, ലൂക്കാച്ചൻ ചക്കാലപടവിൽ, ടെന്നി എറനിക്കൽ തുടങ്ങി നിരവധിപേരുടെ നേതൃത്വത്തിലും സഹകരണത്തിലുമാണ് ക്രിസ്തുമസ് കരോൾ പുരോഗമിക്കുന്നത്.

ഡിസം. 24 ന് ദിവ്യബലിക്ക് ശേഷമുള്ള, മതബോധന സ്‌കൂളിലെ കുട്ടികളുടെ നേറ്റിവിറ്റി ഷോ, ക്രിസ്തുമസ് കരോൾ, വർണ്ണ ശബളമായ കലാ പരിപാടികൾ എന്നിവയ്ക്ക് ആൻസി ചെമ്മലക്കുഴിയിൽ, ടോജി തയ്യിൽ, കെ സി വൈ എൽ പ്രസിഡണ്ട് ചിപ്പി ഉപ്പൂട്ടിൽ, മതബോധന സ്‌കൂൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ക്രസിതുമസ് ആഘോഷങ്ങൾക്കുള്ള പരിശീലനങ്ങൾ പുരോഗമിക്കുന്നു.

കരുണയുടെ വർഷത്തിന്റെ ഭാഗമായി, കരോളിനൊപ്പം വീട് വെഞ്ചിരിപ്പും നടത്തുന്നുണ്ട്. ഏറ്റവും മനോഹരമായി വീടും പുൽക്കൂടും ക്രിസ്തുമസ് ഡെക്കറേഷൻസും ചെയ്യുന്നവർക്കുള്ള സമ്മാനവും ക്രിസ്തുമസ് ആഘോഷ വേളയിൽ നല്കപ്പെടുന്നതാണ്.

ഡിസം. 24 നു നടത്തുന്ന തിരുപ്പിറവിയുടെ ഭക്തി നിർഭരമായ തിരുക്കർമ്മങ്ങളിലേക്കും ആഘോഷമായ ദിവ്യബലിയിലേക്കും, തുടർന്നുള്ള ക്രസിതുമസ് ഡിന്നർ, കലാ പരിപാടികൾ എന്നിവയിലേക്കും എല്ലാ ക്നാനായ കുടുംബങ്ങളെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിൽ അറിയിച്ചു.

Read more

വാൻകൂവറിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഗംഭീരമായി

വാൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്സിൽ ഉള്ള ക്നാനായ സംഘടനയായ വാൻകൂവർ ക്നാനായ കമ്മ്യൂണിറ്റി (VKC) യുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷങ്ങളും ക്നാനായ സംഗമവും നടത്തി. വാൻകൂവറിലെ കെന്നിഗ്‌സ്റ്റൺ കമ്മ്യൂണിറ്റി സെന്ററിൽ ഡിസംബർ നാലിന് സംഘടിപ്പിച്ച ആഘോഷങ്ങളിൽ വാൻകൂവറിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ പങ്കെടുത്തു. വി കെ സി പ്രസിഡണ്ട് സ്റ്റീഫൻ കോഴിപറമ്പത്തിന്റെ സ്വാഗതത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ക്രിസ്തുമസ് കരോളും, പുരാതനപ്പാട്ടുമൊക്കെ നിറഞ്ഞ സദസ്സിൽ റോയി തേക്കുംകാട്ടിൽ വി കെ സി യുടെ ലോഗോയും, ജിയോമോൻ വാരിക്കാട്ട് ഫേസ്ബുക് പ്രൊഫൈലും പ്രകാശനം ചെയ്തു. ഹൂസ്റ്റണിലേക്ക് താമസം മാറി പോകുന്ന അനി ജിയോമോൻ ഫാമിലിക്ക് ഹൃദയംഗമമായ യാത്രയപ്പ് നൽകി.

വി കെ സി സെക്രട്ടറി ജോയി തോമസ് തൊഴുത്തുകര റിപ്പോർട്ട് അവതരിപ്പിച്ചു. സിബു ജോസ് താളിവേലി നന്ദി പ്രകാശിപ്പിച്ചു. ക്നാനായ സമുദായാംഗങ്ങളുടെ ഒരുമയും സ്നേഹവും പങ്കുവെച്ച ഈ ആഘോഷങ്ങൾക്ക് സ്റ്റീഫൻ കോഴിപറമ്പത്ത്, ജോയി തൊഴുത്തുകര, സിബു താളിവേലി, ജസ്റ്റിൻ പ്ലാച്ചേരിൽ, ലിന്റോ പനന്തോട്ടത്തിൽ, ബൈജു സ്റ്റീഫൻ, ഫിനോ ആലപ്പാട്ട്, ഫെബി തെക്കേനാത്ത് , ജോസ്, ബിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Read more

കാനഡ ക്‌നാനായ കാത്തലിക് മിഷനിൽ ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപിച്ചു

കാനഡ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപിച്ചു. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ ക്രിസ്തീയ സുകൃതങ്ങൾ കൈമുതലായി സ്വീകരിച്ച് കത്തോലിക്കാ വിശ്വാസത്തിലും സമുദായ സ്നേഹത്തിലും മുന്നേറുവാൻ വിദ്യാർത്ഥികളെ പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

2016-2017 കാലയളവിലേയ്ക്കുള്ള ഭരണസമിതിക്ക് നേതൃത്വം നല്കുന്നതിനായി ഡോൺ ജോസഫ് വലിയ പുത്തൻപുരയിൽ (പ്രസിഡൻറ്), മാർഷൽ സൈമൺ തുണ്ടത്തിൽ (വൈസ് പ്രസിഡന്റ്), ചെസ്ന സൈമൺ കൈതാരം(സെക്രട്ടറി), ജൂഡിത് ജയ്മോൻ തമ്പലക്കാട്ട് (ജോയിന്റ് സെക്രട്ടറി), അലൻ ജോയി പുളിക്കൽ (ട്രഷറർ), എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Read more

Copyrights@2016.