america live Broadcasting

ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ചീട്ടുകളി മത്സരം നവംബർ 12 ന്

ഷിക്കാഗോ: ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചീട്ടുകളി മത്സരം നടത്തപ്പെടുന്നു. നവംബർ 12 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളിയുടെ ഹാളിൽ വച്ചാണ് നടത്തപ്പെടുക. 10 മണിക്ക് ലേലവും വൈകിട്ട് 5 മണിക്ക് റമ്മിയും എന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലേലത്തിന് ഒന്നാം സമ്മാനമായി ലഭിക്കുന്നത് പിണർക്കയിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന എബ്രഹാം പിണർക്കയിൽ മെമ്മോറിയൽ ട്രോഫിയും $ 1501 ഉം, രണ്ടാം സമ്മാനമായി സഞ്ജു പുളിക്കത്തൊട്ടിയിൽ സ്പോൺസർ ചെയ്യുന്ന $ 751 ഉം ട്രോഫിയുമായിരിക്കും. റമ്മി മത്സരത്തിൽ ഒന്നാം സമ്മാനമായി പൂത്തുറയിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന $ ൧൦൦൧ ഉം ട്രോഫിയും രണ്ടാം സമ്മാനമായി സോയി കുഴിപ്പറമ്പിൽ സ്പോൺസർ ചെയ്യുന്ന $ 501 ഉം ട്രോഫിയും ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജസ്റ്റിൻ തെങ്ങനാട്ട് ( 8472875125), ഫെബിൻ കണിയാലി (8473728531)

Read more

നോർത്ത് അമേരിക്കൻ ക്നാനായ കുടുംബങ്ങൾ ജപമാലയിൽ അണിചേരുന്നു

ഷിക്കാഗോ: ജപമാല റാണിക്ക് പ്രതീഷിഠിതമായ ഒക്ടോബർ മാസത്തിൽ നോർത്ത് അമേരിക്കൻ ക്നാനായ റീജിയണിലെ എല്ലാ കുടുംബങ്ങൾക്കും പങ്കെടുക്കുവാൻ ഉതകുന്നവിധം ജപമാലയർപ്പണം ക്രമീകരിച്ചിരിക്കുന്നു. മാതൃസന്നിധിയിൽ മദ്ധ്യസ്ഥം യാചിച്ച് കുടുംബവിശുദ്ധികരണവും , സഭാ - സാമുദായിക വളർച്ചയും ആത്മീയ ശാക്തീകരണവും പ്രാപിക്കുന്നതിന് സമുദായങ്ങങ്ങൾ ജപമാല പ്രാർത്ഥനയിൽ ഒന്നുചേരുന്നു . എല്ലാ ദിവസവും ഒന്നിച്ചു പ്രാർഥിക്കാൻ ഒരുക്കപ്പെടുന്ന സുവർണ്ണാവസരമാണിത് . ഏവർക്കും സ്വാഗതം
ടെലിഫോൺ ഡയൽ  നമ്പർ : 712 775 7035
ആക്‌സസ് കോഡ് : 406708#
സമയം  കാലിഫോർണിയ :  7 pm
               ചിക്കാഗോ : 9 pm
               ന്യൂയോർക്  10 pm

Read more

ഹൂസ്റ്റൺ സെന്റ് മേരീസിൽ തിരുനാൾ ഒക്ടോബർ 14 മുതൽ 17 വരെ

ഹൂസ്റ്റൺ: ഹൂസ്റ്റണിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ പ്രധാന തിരുനാളും ജപമാല മാസാചരണവും ഒക്ടോബർ 14, 15, 16, 17 തീയതികളിൽ ആഘോഷിക്കുന്നു. ഇടവക സ്ഥാപനത്തിന്റെ അഞ്ചാം വർഷത്തിലെ പ്രധാന തിരുനാളിന്റെ ആദ്യ ദിനമായ ഒക്ടോബർ 14 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് നടത്തപെടുന്ന പതാക വന്ദനത്തിന് കോട്ടയം അതിരൂപതയുടെ വികാരി ജനറാൾ (മലങ്കര) റവ. ഫാ. തോമസ് (ലല്ലു ) കൈതാരം നേതൃത്വം നല്കം. തുടർന്ന് നടക്കുന്ന ലദീഞ്ഞിനും വി. കുർബ്ബാനയ്ക്കും പിറവം ഹോളി കിങ്‌സ് ഇടവക വികാരി. ഫാ. തോമസ് ആദോപ്പള്ളിൽ മുഖ്യ കാർമ്മികത്വം വഹിക്കും.

തിരുനാളിന്റെ രണ്ടാം ദിനത്തിൽ വൈകിട്ട് 6.30 നുള്ള ലദീഞ്ഞിനും വി. കുർബ്ബാനയ്ക്കും ഡാളസ് ക്രിസ്തുരാജ ഇടവക ദൈവാലയ വികാരി ഫാ. ജോസ് ചിറപ്പുറത്ത് മുഖ്യ കാർമികത്വം വഹിക്കും. പിയർലാന്റ് സെന്റ് മേരീസ് പള്ളിയിലെ ഫാ. ആന്റണി പുല്ലുക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് കത്തിച്ച മെഴുകുതിരികളുമായി ജപമാല പ്രദിക്ഷണവും ഉണ്ടായിരിക്കും.

തിരുനാളിന്റെ പ്രധാന ദിനമായ ഒക്ടോബർ 16 ഞായറാഴ്ച്ച രാവിലെ 9.30 ന് നടത്തപ്പെടുന്ന ആഘോഷമായ തിരുനാൾ റാസക്ക് ഫാ. (തോമസ്) ലല്ലു കൈതാരം മുഖ്യ കാർമികത്വം വഹിക്കും. ഫാ. തോമസ് ആദോപ്പള്ളിൽ, ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. ജോയി തോമസ്, ഫാ. ബിനോയി നാരമംഗലത്ത്, ഫാ. സജി പിണർക്കയിൽ എന്നിവർ സഹകാർമികരായി റാസയിൽ പങ്കെടുക്കും. തിരുനാൾ സന്ദേശം നൽകുന്നത് ഡാളസ് ഇടവക വികാരി ഫാ. ജോസ് ചിറപ്പുറത്ത് ആയിരിക്കും. തുടർന്ന് പള്ളി ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണവും ഉണ്ടായിരിക്കും. സമാപന ആശീർവാദത്തിന് ഫാ. കുര്യൻ നെടുവേലിചാലുങ്കൽ നേതൃത്വം നൽകും. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഒക്ടോബർ 17 തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് മരിച്ചവർക്ക് വേണ്ടിയുള്ള ആഘോഷമായ കുർബ്ബാനയോടെ നാല് ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിന് തിരശ്ശീല വീഴും.

റോയി & തങ്കമ്മ മാങ്ങാപ്പള്ളിയാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ. വികാരി ഫാ. സജി പിണർക്കയിൽ, കൈക്കാരന്മാരായ ടോം വിരിപ്പൻ, ജോണി മക്കോറ, ടോമി ചാമക്കാലാ, ബാബു പറയംകാലാ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ തിരുനാൾ കർമ്മങ്ങൾക്ക് നേതൃത്വം നൽകും

Read more

കെ.സി.എസ്. സ്പോര്‍ട്സ് ഫോറം ടെന്നീസ് ടൂര്‍ണമെന്‍റ് നടത്തി

കെ.സി.എസ്. സ്പോര്‍ട്സ് ഫോറം 
ടെന്നീസ് ടൂര്‍ണമെന്‍റ് നടത്തി
ചിക്കാഗോ : ക്നാനായ കാത്തലിക് സൊസൈറ്റി സ്പോര്‍ട്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ടെന്നീസ് ടൂര്‍ണമെന്‍റില്‍ സിംഗിള്‍സ് വിഭാഗത്തില്‍ ആനന്ദ് ആകശാല ചാമ്പ്യനും ജോജോ ആലപ്പാട്ട് റണ്ണര്‍ അപ്പും ആയി വിജയിച്ചു. ഡബിള്‍സ് വിഭാഗത്തില്‍ ആനന്ദ് ആകശാല, സജി വെള്ളാരംകാലായില്‍ എന്നിവര്‍ ചാമ്പ്യډാരും, ജോജോ ആലപ്പാട്ട്, ജിമ്മി മണപ്പള്ളില്‍ എന്നിവര്‍ റണ്ണര്‍ അപ്പും ആയി.  കെ.സി.എസ് ഔട്ട് ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആലപ്പാട്ട് ടൂര്‍ണമെന്‍റിന് നേതൃത്വം നല്‍കി. വിജയികളെ കെ.സി.എസ്. പ്രസിഡന്‍റ് ജോസ് കണിയാലി അഭിനന്ദിച്ചു.
ചിക്കാഗോ : ക്നാനായ കാത്തലിക് സൊസൈറ്റി സ്പോര്‍ട്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ടെന്നീസ് ടൂര്‍ണമെന്‍റില്‍ സിംഗിള്‍സ് വിഭാഗത്തില്‍ ആനന്ദ് ആകശാല ചാമ്പ്യനും ജോജോ ആലപ്പാട്ട് റണ്ണര്‍ അപ്പും ആയി വിജയിച്ചു. ഡബിള്‍സ് വിഭാഗത്തില്‍ ആനന്ദ് ആകശാല, സജി വെള്ളാരംകാലായില്‍ എന്നിവര്‍ ചാമ്പ്യډാരും, ജോജോ ആലപ്പാട്ട്, ജിമ്മി മണപ്പള്ളില്‍ എന്നിവര്‍ റണ്ണര്‍ അപ്പും ആയി.  കെ.സി.എസ് ഔട്ട് ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആലപ്പാട്ട് ടൂര്‍ണമെന്‍റിന് നേതൃത്വം നല്‍കി. വിജയികളെ കെ.സി.എസ്. പ്രസിഡന്‍റ് ജോസ് കണിയാലി അഭിനന്ദിച്ചു.

Read more

ഹൂസ്റ്റണിൽ വി. കുർബ്ബാന അനുഭവ ധ്യാനം അനുഭവമായി

ഹൂസ്റ്റൺ: വിശുദ്ധ കുർബ്ബാനയെ അനുഭവമാക്കുക എന്ന ആഗ്രഹത്തോടെ മൂന്നു ദിവസങ്ങളിലായി സെപ്തംബർ മുപ്പതു മുതൽ ഒക്ടോബർ രണ്ടു വരെ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോനാ ഇടവകയിൽ വച്ച് നടത്തപ്പെട്ട ധ്യാനം അനുഭവം നിറഞ്ഞതായി. അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും പ്രമുഖ വാഗ്മിയുമായ റവ. ഡോ. സിബി പുളിക്കലിന്റെ ആത്മീയ പ്രഭാക്ഷണം ഏവരെയും ദിവ്യകാരുണ്യ അനുഭവത്തിലേക്ക് നയിച്ചു. ദിവ്യ കാരുണ്യ കൂട്ടായ്മകൾ രൂപീകരിക്കുക എന്ന ആവശ്യം ശക്തമായി ഈ ധ്യാനത്തിലൂടെ രൂപപ്പെട്ടു. അതിനു വേണ്ട എല്ലാ സഹായവും ചെയ്തു തരുവാൻ വികാരിയച്ചനും തയ്യാറായതോടെ ദിവ്യാകാരുണ്യ നാഥന്റെ സന്നിധിയിലേക്ക് കൂടുതൽ അടുക്കുക എന്ന ദൈവീക പദ്ധതിയുടെ നിറവിലേക്കാണ് ഹൂസ്റ്റൺ സെന്റ് മേരീസ് ഇടവക നടന്നടുക്കുന്നത്. ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് ത്യാഗ മനോഭാവത്തോടെ നേതൃത്വം നൽകിയ ഇടവക നേതൃത്വത്തെ വികാരി ഫാ. സജി പിണർക്കയിൽ അഭിനന്ദിച്ചു.

Read more

ഷിക്കാഗോ കെ സി എസ് നേതൃസംഗമം ഒക്ടോബർ 22 ന്

ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കെ സി എസ് ന് മുൻകാലങ്ങളിൽ നേതൃത്വം നൽകിയവരെ ആദരിക്കുന്നു. ഒക്ടോബർ 22 ശനിയാഴ്ച ഷിക്കാഗോയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപെടുന്ന അനുമോദന സമ്മേളനത്തിൽ മുൻ ഏറ്റുമാനൂർ എം എൽ എ തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് ആറുമണിക്ക് നടത്തപെടുന്ന സമ്മേളനത്തിൽ എല്ലാ സമുദായ സ്നേഹികളും പങ്കെടുക്കണമെന്ന് ഷിക്കാഗോ കെ സി എസ് നു വേണ്ടി പ്രസിഡണ്ട് ശ്രീ ജോസ് കണിയാലി അറിയിച്ചു.

Read more

കരുണാ സ്പർശവുമായി വീണ്ടും ഹൂസ്റ്റൺ ക്നാനായ ഇടവക

ഹൂസ്റ്റൺ: കരുണയുടെ വർഷത്തിൽ കാരുണ്യ പ്രവർത്തികളിലൂടെ ഹൂസ്റ്റൺ ക്നാനായ ഇടവക ശ്രദ്ധ നേടുകയാണ്. മൂന്നാം പ്രാവശ്യവും പാവങ്ങളെ സന്ദർശിച്ച് ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടു കരുണയുടെ മഹനീയമായ മാതൃകയാവുകയാണ് . 250 ൽ പരം വരുന്ന പാവങ്ങളെ ഹൂസ്റ്റൺ ഡൌൺ ടൗണിൽ പോയി സന്ദർശിക്കുകയും, അവർക്ക് ഭക്ഷണം സ്വരൂപിച്ച് കൊടുക്കുകയും, അത് സ്വന്തം കൈകൾകൊണ്ടുതന്നെ വിളമ്പിക്കൊടുക്കുകയും ചെയ്തുകൊണ്ട് ഈശോയുടെ വാപനം യാഥാർഥ്യമാക്കുകയാണ് ഇടവകയിലെ ജനങ്ങൾ. രാരിച്ചൻ ചേന്നാട്ടിന്റെ നേതൃത്വത്തിൽ ഈ സ്നേഹാദൗത്യവുമായി ഇറങ്ങിതിരിച്ച ഇടവക സമൂഹത്തെ വികാരി. ഫാ. സജി പിണർക്കയിൽ അഭിനന്ദിച്ചു.

Read more

ടോറോണ്ടോ ക്നാനായ മിഷനിൽ രുദ്രാക്ഷമാലയുടെ $7000 ന്റെ ലേലവില റിക്കോർഡ് സ്ഥാപിച്ചു

ടോറോണ്ടോ: കാനഡയിലെ ടോറോണ്ടോ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ക്നാനായ മിഷനിൽ ആഘോഷപൂർവ്വം നടത്തപ്പെട്ട തിരുനാൾ ദിവസം നടന്ന ലേലത്തിലെ മുഖ്യ ആകർഷണമായിരുന്ന രുദ്രാക്ഷത്തിൽ തീർത്ത കൊന്തമാല $ 7000 ന്റെ റിക്കോർഡ് സ്ഥാപിച്ചുകൊണ്ട് ലേലത്തിൽ പോയി. ഉഴവൂർ സ്വദേശിയും ടോറോണ്ടോ ക്നാനായ മിഷൻ അംഗവുമായ ബിജു കിഴക്കേപ്പുറമാണ് ആവേശം നിറഞ്ഞ ലേലത്തിൽ വിജയി ആയി രുദ്രാക്ഷ കൊന്ത കരസ്ഥമാക്കിയത്. ടോറോണ്ടോ സീറോ മലബാർ എക്‌സാർക്കേറ്റ് അധ്യക്ഷൻ മാർ. ജോസ് കല്ലുവേലി, ക്നാനായ മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ലേലത്തിൽ മിഷൻ അംഗങ്ങൾ ആവേശ പൂർവ്വം പങ്കെടുത്തു. മിഷന്റെ മുന്പോട്ടുള്ള പ്രയാണത്തിൽ മുന്നേറുവാൻ അകമഴിഞ്ഞ് സഹായിക്കുവാൻ മുന്നോട്ടു വന്നിട്ടുള്ള മിഷൻ അംഗങ്ങളെ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര അഭിനന്ദിച്ചു. 

Read more

ചിക്കാഗോ സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍

ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടു. സെപ്റ്റംബര്‍ 25-ന് ഞായറാഴ്ച രാവിലെ 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് മതബോധോന സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടത്.

സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് ആണ് സെമിനാറില്‍ ക്ലാസ് എടുത്തത്. "വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക്" എന്ന വിഷയത്തെ ആസ്പദമാക്കി വളരെ ഭംഗിയായി ഫാ. ബോബന്‍ ക്ലാസ് കൈകാര്യം ചെയ്തു. കുടുംബം കുട്ടികളുടെ പ്രഥാമിക വിദ്യാലയം ആണെന്നും വിശ്വാസ പരിശീലനം ആരംഭിക്കേണ്ടത് കുടുംബത്തില്‍ നിന്നുമാണെന്നും അച്ചന്‍ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ സമര്‍ത്ഥിച്ചു.

മതബോധന സ്കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍ സെമിനാറില്‍ നന്ദി രേഖപ്പെടുത്തി. പാരീഷ് എക്‌സിക്യൂട്ടീവും, പേരന്റ് വോളന്റീയേഴ്‌സും സെമിനാറിനു ക്രമീകരണങ്ങള്‍ ചെയ്തു.

Read more

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ച മഹത്തരം: മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഷിക്കാഗോ: 2001 മാര്‍ച്ച് 13-നു സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപത കഴിഞ്ഞ 16 വര്‍ഷങ്ങള്‍കൊണ്ട് നേടിയിരിക്കുന്ന വളര്‍ച്ച മഹത്തരമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് പ്രസ്താവിച്ചു. സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ തീയതികളില്‍ ഡേറിന്‍, കാര്‍മലേറ്റ് സ്പിരിച്വല്‍ സെന്‍ററില്‍ നടന്ന വൈദീക സമ്മേളനം 2016 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. 

രൂപതയുടെ ഇടവകകളിലും മിഷനുകളിലും കൂട്ടായ്മയുടെ അനുഭവം ശക്തിപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന 11 പേര്‍ രൂപതയ്ക്കുവേണ്ടി സെമിനാരി പരിശീലനം നടത്തുന്നുവെന്നതു ഏറെ സന്തോഷകരവും പ്രത്യാശയ്ക്ക് വക നല്‍കുന്നതുമാണെന്ന് പിതാവ് സൂചിപ്പിച്ചു. 

2001-ല്‍ വെറും രണ്ട് ഇടവകകളും ആറു മിഷനുകളുമായി ആരംഭംകുറിച്ച രൂപതയ്ക്ക് ഇന്ന് അമേരിക്കയിലുടനീളം 39 ഇടവകകളും, 39 മിഷന്‍ കേന്ദ്രങ്ങളുമുണ്ട്. രൂപതയുടെ വിവിധ ഇടവകകളിലും പന്തീരായിരത്തോളം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒമ്പതിനായിരത്തോളം കുട്ടികള്‍ വിശ്വാസപരിശീലനം നടത്തുന്നു. എഴുപത്തഞ്ച് വൈദീകര്‍ സഭയില്‍ സേവനം ചെയ്യുന്നുണ്ട്.

Read more

ടൊറോണ്ടോ ക്നാനായ കാത്തലിക്ക് മിഷ്യനിൽ പ്രധാന തിരുനാൾ ആഘോഷം

ടൊറോണ്ടോ: സെൻറ്‌ മേരിസ് ക്നാനായ കാത്തലിക്ക് മിഷ്യൻ ടൊറോണ്ടോയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ ദൈവമാതാവിന്റെ (മുത്തിയമ്മ) പ്രധാന തിരുനാൾ 2016 ഒക്ടോബർ രണ്ടാം തിയതി ഞായാറാഴ്ച രാവിലെ പത്ത് മണിക്ക് മിസ്സിസ്സാഗയിലുള്ള സെന്റെ ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ (5555 ക്രെഡിറ്റ്റ്വിയു റോഡ് ) വച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. മുത്തിയമ്മയുടെ തിരുസ്വരൂപ പ്രതിഷ്‌ഠയോടുകൂടി ആരംഭിക്കുന്ന തിരുകർമ്മങ്ങൾ സ്നേഹവിരുന്നോടുകൂടി സമാപിക്കുന്നതാണ്. എറ്റോബികോക്കിലുള്ള ട്രാൻസിഫിഗുരേഷൻ ഓഫ് ഔർ ലോർഡ് പള്ളി വികാരി ബഹുമാനപെട്ട  ഫാദർ ജോർജ് പാറയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടത്തപ്പെടുന്നതാണ്. തദവസരത്തിൽ വുഡ്ബ്രിഡ്ജ്‌ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളി അസ്സി. വികാരിബഹുമാനപെട്ട ഫാദർ മാർട്ടിൻ ചെറുമഠത്തിൽ തിരുനാൾ സന്ദേശം നൽകുന്നതാണ്. തുടർന്നു വിശ്വാസ പ്രഘോഷണ പ്രദിഷണവും ലദിഞ്ഞും ഉണ്ടായിരിക്കുന്നതാണ്. കാനഡയിലെ സിറോ മലബാർ എക്‌സാർക്കേറ്റ് അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പരിശുദ്ധ കുർബാനയുടെ ആശിർവാദം നൽകുന്നതാണന്നു വികാരി റവ. ഫാ. പത്രോസ് ചമ്പക്കര അറിയിച്ചു. കൈക്കാരന്മാരായ ജോബി വലിയപുത്തൻപുരയിൽ, ജോൺ അരയത്ത്, പാരീഷ് കൗൺസിൽ അംഗങ്ങൾ, തിരുനാൾ ഏറ്റെടുത്തു നടത്തുന്ന സ്കാർബറോ സെന്റ് പയസ് ടെൻത്ത് കൂടാരയോഗാംഗങ്ങൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്.  
 
 
Read more

റോക്‌­ലാന്‍ഡ് വെസ്‌റ്‌ചെസ്റ്റര്‍ ക്‌നാനാനായ മിഷനില്‍ ഏലക്കാമാല റിക്കോര്‍ഡ് വിലയ്ക്ക്

ന്യൂയോര്‍ക്ക്: റോക്‌­ലാന്‍ഡ് വെസ്‌റ്‌ചെസ്റ്റര്‍ ക്‌നാനാനായ മിഷന്റെ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഏലക്കായ മാല ലേലം വിശ്വാസികള്‍ക്ക് ആവേശവും ആഹ്‌ളാദവും ഉണര്‍ത്തി .പരിശുദ്ധ മാതാവിന്റെ പേരില്‍ ഒരു ദേവാലയും ഉണ്ടാകണം എന്ന ആഗ്രഹം മിഷന്‍ ഡയറക്ടര്‍ ഫാ .ജോസ് ആദോപ്പിള്ളി തിരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഉന്നയിച്ചപ്പോള്‍ തിരുനാളില്‍ പങ്കെടുത്തവര്‍ എല്ലാവരും സന്തോഷത്തോടെ സ്വാഗതം ചെയ്­തു . തുടര്‍ന്ന് ന്യൂജേഴ്‌­സി ക്‌നാനായ മിഷനിലെ ടോം നേര്‍ച്ചയായി നല്­കിയ ഏലക്കായ മാല തിരുന്നാളിന്റെ സ്‌നേഹവിരുന്നിനോട് അനുബന്ധിച്ചു ലേലം ചെയ്തത് ,ക്യുന്‍സ് ,വെസ്റ്റ്‌ചെസ്റ്റര്‍ ,റോക്‌­ലാന്‍ഡ് ,കണക്റ്റികട്ട് ക്‌നാനാനയാ മിഷനുകളിലെ അംഗങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു ആവേശകരമായ മത്സരത്തിനൊടുവില്‍ റെക്കോര്‍ഡ് തുകയ്ക്ക് ഏലക്കായ മാല റോക്‌­ലാന്‍ഡ് മിഷനിലെ അംഗമായ രാജേഷ് പുത്തന്‍പുരക്കല്‍ $ 42000 .00 (നാല്പത്തിരണ്ടായിരും ഡോളറിനു )ലേലത്തില്‍ സ്വീകരിച്ചു. ലേലത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിപറഞ്ഞത് കൂടാതെ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ദേവാലയത്തിനു വേണ്ടി മുഴുവന്‍ തുകയും ഉപയോഗിക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ :ജോസ് ആദോപ്പിള്ളി പറഞ്ഞു.

Read more

റോക്ക്ലാന്‍ഡ് സെന്റ്‌ മേരീസ് ക്നാനായ മിഷനില്‍ മാതാവിന്റെ തിരുനാളിന് ഉജ്ജ്വല പരിസമാപ്തി

ന്യൂയോര്‍ക്കിലെ മരിയന്‍ ഷ്രയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോക്ക്ലാന്‍ഡ് സെന്റ്‌ മേരീസ് ക്നാനായ മിഷനില്‍ മാതാവിന്റെ തിരുനാളിന് ഉജ്ജ്വല പരിസമാപ്തി. സെപ്തംബര്‍ 23 വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് കൊടിയേറ്റും ലദീഞ്ഞും പിറവം പള്ളി ഇടവക വികാരി ഫാ. തോമസ്‌ ആദോപ്പള്ളിയുടെ മുഖ്യ കാർമ്മികത്വതിൽ നടത്തപ്പെട്ടു. തുടര്‍ന്ന് ന്യൂ ജേഴ്സി ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടെലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പട്ടു കുര്‍ബ്ബാനയും തുടര്‍ന്ന് ദിവ്യ കാരുണ്യ ആരാധനയും നടത്തപ്പെട്ടു.

ഞായരാഴ്ച്ച ഉച്ച കഴിഞ്ഞു 3.30 nന് ആഘോഷമായ തിരുനാൾ റാസ ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു . ഫാ. റിജോ ജോണ്സന്‍ എസ് വി ഡി, ഫാ. സാബു മാലിതുരുത്തെല്‍, ഫാ. തോമസ്‌ ആദോപ്പള്ളില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരിന്നു.. തിരുനാള്‍ സന്ദേശം ഫാ. സാബു മാലിത്തുരുത്തെലും, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദം ഫാ. തദേവൂസ് അരവിന്ദത്തും നിര്‍വ്വഹിച്ചു. തുടര്‍ന്ന് മരിയന്‍ ഷ്രയിന്‍ ചാപ്പലിലേക്ക്‌ നടത്തപ്പെട്ട തിരുനാള്‍ പ്രദിക്ഷണം ഭക്തി നിർഭരവും നാട്ടിലെ തിരുനാളിന്റെ അനുസ്മരിക്കുന്നവിധത്തിൽ ആഘോഷ പൂർവ്വവുമായിരുന്നു. തിരുന്നാളിനോട് അനുബന്ധിച്ചു മിഷനുവേണ്ടി ജോയി വാഴമല നിർമ്മിച്ച രൂപകുട് തിരുനാൾ പ്രദിക്ഷണത്തിന്റെ മാറ്റ് കൂട്ടി. മിഷന്റെ സണ്ടേ സ്കൂളിന്റെ ഉദ്ഘാടനവും സമ്മാന ദാനവും ജനകീയ ലേലവും, സ്നേഹവിരുന്നും പ്രദിക്ഷണത്തിന് ശേഷം ഉണ്ടായിരിന്നു. സൺഡേ സ്‌കൂളിന്റെ ഉദ്ഘാടനം പിറവം പള്ളി വികാരി ഫാ. തോമസ് ആദോപ്പള്ളി നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു.

തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഏലക്കായ മാല ലേലം വിശ്വാസികൾക്ക് ആവേശവും ആഹ്ളാദവും ഉണർത്തി .പരിശുദ്ധ മാതാവിന്റെ പേരിൽ ഒരു ദേവാലയും ഉണ്ടാകണം എന്ന ആഗ്രഹം മിഷൻ ഡയറക്ടർ ഫാ .ജോസ് ആദോപ്പിള്ളി തിരുന്നാൾ ആഘോഷങ്ങൾക്കിടയിൽ ഉന്നയിച്ചപ്പോൾ തിരുനാളിൽ പങ്കെടുത്തവർ എല്ലാവരും സന്തോഷത്തോടെ സ്വാഗതം ചെയ്‌തു .തുടർന്ന് ന്യൂജേഴ്‌സി ക്നാനായ മിഷനിലെ ടോം നേർച്ചയായി നല്‌കിയ ഏലക്കായ മാല തിരുന്നാളിന്റെ സ്നേഹവിരുന്നിനോട് അനുബന്ധിച്ചു ലേലംചെയ്തത് ,ക്യുൻസ് ,വെസ്റ്റ്ചെസ്റ്റർ ,റോക്‌ലാൻഡ് ,കണക്റ്റികട്ട് ക്നാനാനയാ മിഷനുകളിലെ അംഗങ്ങൾ ലേലത്തിൽ പങ്കെടുത്തു ആവേശകരമായ മത്സരത്തിനൊടുവിൽ റെക്കോർഡ് തുകയ്ക്ക് ഏലക്കായ മാല റോക്‌ലാൻഡ് മിഷനിലെ അംഗമായ രാജേഷ് പുത്തൻപുരക്കൽ $ 42000 .00 (നാല്പത്തിരണ്ടായിരും ഡോളറിനു) ലേലത്തിൽ സ്വീകരിച്ചു .. ലേലത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിപറഞ്ഞത് കൂടാതെ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ നിർമിക്കാൻ ആഗ്രഹിക്കുന്ന ദേവാലയത്തിനു വേണ്ടി മുഴുവൻ തുകയും ഉപയോഗിക്കുമെന്ന് മിഷൻ ഡയറക്ടർ ഫാ :ജോസ് ആദോപ്പിള്ളി പറഞ്ഞു.

നാല്‍പ്പത് പേര്‍ അടങ്ങുന്ന പ്രസുദേന്തിമാര്‍ തിരുനാളിന് നേതൃത്വം നല്‍കി. പ്രതിസന്ധികളില്‍ തളരാതെ, വിശ്വാസത്തില്‍ ആഴപ്പെട്ട്, സഭയോട് ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ കരം മുറുകെപ്പിടിച്ച്, ഈശോയ്ക്ക് നന്ദി പറയുന്ന സുന്ദര നിമിഷങ്ങള്‍ സമ്മാനിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എത്തിയ ഏവർക്കും മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആദോപ്പള്ളില്‍, കൈക്കാരന്മാരായ സിബി മണലേല്‍, ഫിലിപ്പ് ചാമക്കാലാ, ട്രേസി മണിമല എന്നിവര്‍ നന്ദി അറിയിച്ചു.

തിരുനാളിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read more

കെ.സി.എസ് ഡിട്രൊയ്റ്റ് വിന്‍ഡ്സൊറിന്‍റെ ക്നാനായ നൈറ്റ്‌ ഉജ്ജ്വലമായി

ഡിട്രൊയ്റ്റ്: കെ.സി.എസ് ഡിട്രൊയ്റ്റ് വിന്‍ഡ്സൊറിന്‍റെ ക്നാനായ നൈറ്റ്‌ സെപ്റ്റംബര്‍ 10 ശനിയാഴ്ച വൈകിട്ട് warren സിറ്റിയിലുള്ള സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ വച്ച് വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സന്ധ്യാ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. തുടര്‍ന്ന് ചെണ്ടാമെളങ്ങളുടെ അകമ്പടിയോടെ മര്‍ത്തോമ്മന്‍ നന്മയാല്‍ ആരംഭിച്ച ക്ഖോഷയാത്രയും ഹൈ സ്കൂള്‍ ഗ്രാജുവേഷന്‍ അനുമോദനസമ്മേളനവും കലാവിരുന്നും അക്ഷരാര്‍ഥത്തില്‍ ഒരുഉത്സവമായി മാറി. എല്ലാ ക്നാനായ കുടുംബങ്ങളും തന്നെ ഈ സന്ധ്യക്ക് സാക്ഷികളായി.

അഞ്ജലി കോട്ടൂർ ,ജേക്കബ് ജോർജ് കാഞ്ഞിരത്തിങ്കൽ, ജോഡൻ ലൂക്കോസ് പള്ളികിഴക്കേതിൽ, കെവിൻ പുല്ലുകാട്ട്(കെ. ടി. മാത്യു സ്കോളര്‍ഷിപ്‌ വിജയി), മരിയാ ചക്കുങ്കൽ, പ്രിയതാമരപള്ളിയിൽ, രെമ്യ തോമസ് മക്കോളില്‍, രൂപ കോട്ടൂർ ,ഷെറിൻ കക്കാട്ടിൽ എന്നിവരെ അനുമോദിച്ച സമ്മേളനത്തിന് ജോസ് ലുക്കോസ് പള്ളികിഴക്കേതിൽ (നാഷണല്‍ കൌണ്‍സില്‍) എമ്സീയും പ്രസിഡണ്ട്‌ ബാബു ഇട്ടൂപ്പ് സ്വാഗതവും ടോംസ് കിഴക്കെക്കാട്ടില്‍ (നാഷണല്‍ കൌണ്‍സില്‍), മാത്യു ചെരുവില്‍ (മുന്‍ പ്രസിഡണ്ട്‌), മാത്യു ഇട്ടൂപ്പ് (സ്റ്റുഡന്റ്റ്‌ സ്പീക്കര്‍), സാബു കോട്ടൂര്‍ (സ്കോളര്‍ഷിപ്‌ സ്പോന്സോര്‍)ആശംസകളും അര്‍പ്പിച്ചു. വൈസ് പ്രസിഡണ്ട്‌ അലക്സ്‌ കോട്ടൂര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് കലാ സന്ധ്യക്ക്‌ കൊഴുപ്പേകി അന്‍പതോളം പേര്‍ ഒരുമിച്ചു കിഡ്സ് ക്ലബ് കോഡിനേറ്റർ ജെയിൻകണ്ണച്ചാംപറമ്പിലിന്റെ നേതീർതത്തിലും മുപ്പതോളം പേര്‍ഒരുമിച്ചു KCYL പ്രസിഡന്റ്‌ രൂപ കൊട്ടൂരിന്റെ നേതൃത്വത്തിലും.കൂടാതെ ഇരുപതോളം കണ്ണഞ്ചിപ്പിക്കുന്ന, ഹൃദയം കവരുന്ന,നൃത്ത നിര്ത്യങ്ങളും ഗാനങ്ങളും "പൊന്നാപുരം കൊട്ടയിലെ കിന്നാരത്തുമ്പികൾ" എന്ന നാടകവും ഏവര്‍ക്കുംആസ്വാദ്യമായി എന്നും ഓര്‍മയായി.

കെ സി എസ് സെകട്ടറി സ്റ്റെല്ല സ്റ്റീഫൻ പ്രോഗ്രാംമാനേജുമെന്റും ജെയിംസ്‌ ജോസഫ്‌ ഇടയാഞ്ഞിലിയില്‍ കലാ വിരുന്നിനെ എമ്സീയുമായി. ഈ കലാ സന്ധ്യയുടെ വന്‍ വിജയത്തിന് സഹായിച്ച ഏവര്‍ക്കും കള്‍ചറല്‍ കോര്‍ഡിനെറ്റോര്‍ ആയി അഹോരാത്രം പരിശ്രമിച്ച സജി മരങ്ങാട്ടിൽ നന്ദി രേഖപ്പെടുത്തി. KCS എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാ ക്രമീകരണങ്ങള്‍ക്കും നേത്രത്വം നല്‍കി. സ്നേഹവിരുന്നിനുശേഷം ക്നാനായ നൈറ്റ് തനിമയിൽ ഒരുമയിൽ വിശ്വാസ നിറവിൽ പരിയവസാനിച്ചു.

Read more

ഹൂസ്റ്റൺ സെന്റ് മേരീസിൽ വി. കുർബ്ബാന അനുഭവക്വിസ് മത്സര വിജയികൾ

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ, വിശുദ്ധ കുർബ്ബാന അനുഭവമാക്കുക എന്ന ലക്ഷ്യത്തോടെ മതബോധന സ്‌കൂളിന്റെ പുതിയ അധ്യയന വർഷത്തിൽ ആരംഭിച്ച ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. വി. യോഹന്നാന്റെ സുവിശേഷം 6:1-15 വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കു ചേർന്നു. 23 കുട്ടികൾ ആദ്യത്തെ ആഴ്ചയിലെ മത്സരത്തിൽ വിജയികളായി. കുട്ടികളിൽ കുർബ്ബാനയനുഭവം കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്ഷം ആരംഭത്തിൽ പി ടി എ മീറ്റിങ്ങിൽ എടുത്ത തീരുമാനം ഇടവക സമൂഹം മുഴുവൻ ഹൃദയത്തിൽ സ്വീകരിച്ചു. ഒരു പാരഗ്രാഫ് ഒരാഴ്ച്ച കുട്ടികളെ കൊണ്ട് വായിപ്പിച്ച് മനസ്സിലാക്കി കൊടുക്കുകയും അതിനെ ആസ്പദമാക്കി 5 ചോദ്യങ്ങൾ സി സി ഡി സമയത്ത് കൊടുക്കുകയും ചെയ്യുകയാണ് മത്സരത്തിന്റെ രീതി. മത്സരത്തിൽ വിജയിക്കുന്നവരെ കുർബ്ബാന മദ്ധ്യേ അനുമോദിച്ചു. ഇത്തരം ആശയങ്ങൾ നടപ്പിൽ വരുത്തുന്ന DRE രാരിച്ചൻ ചേന്നാത്ത്, Assistant  DRE ചാറ്റർജി ഐക്കരേത്ത്, ലാനാ ചാമക്കാല എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന ടീമിനെ വികാരി. ഫാ. സജി പിണർക്കയിൽ അനുമോദിച്ചു.

Read more

ഹൂസ്റ്റൺ സെന്റ് മേരീസിൽ വി. കുർബ്ബാന അനുഭവ ധ്യാനം

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ പ്രധാന തിരുനാളിന് ഒരുക്കമായി വി. കുർബ്ബാന അനുഭവ ധ്യാനം നടത്തുന്നു. സെപ്തംബർ 30,ഒക്ടോബർ 1, 2 തിയ്യതികളിലായാണ് ധ്യാനം നടത്തപ്പെടുക. ആലുവാ സെമിനാരി അധ്യാപകനും, പ്രസിദ്ധ ധ്യാനഗുരുവും ദൈവശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. സിബിപുളിക്കൽ അച്ഛനാണ് ധ്യാനത്തിന് നേതൃത്വം നൽകുക. വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും, ശനി ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വി. കുർബ്ബാന കൂടുതൽ അനുഭവകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള ധ്യാനങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് വികാര. ഫാ. സജി പിണർക്കയിൽ അറിയിച്ചു. എല്ലാവരെയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരിയാച്ചനും ഇടവക പ്രതിനിധികളും അറിയിച്ചു.

Read more

റോക്ക്‌ലാൻഡ് ക്നാനായ മിഷനില്‍ തിരുനാളിന് ഭക്തിപൂര്‍വമായ തുടക്കം

ന്യൂയോര്‍ക്കിലെ മരിയന്‍ ഷ്രയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോക്ക്ലാന്‍ഡ് സെന്റ്‌ മേരീസ് ക്നാനായ മിഷനില്‍ മാതാവിന്റെ തിരുനാളിന് ഭക്തിപൂര്‍വമായ തുടക്കം. സെപ്തംബര്‍ 23 വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് കൊടിയേറ്റും ലദീഞ്ഞും പിറവം പള്ളി ഇടവക വികാരി ഫാ. തോമസ്‌ ആദോപ്പള്ളിയുടെ മുഖ്യ കാർമ്മികത്വതിൽ നടത്തപ്പെട്ടു. തുടര്‍ന്ന് ന്യൂ ജേഴ്സി ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടെലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പട്ടു കുര്‍ബ്ബാനയും തുടര്‍ന്ന് ദിവ്യ കാരുണ്യ ആരാധനയും നടത്തപ്പെട്ടു.

നാളെ (ഞായരാഴ്ച്ച) ഉച്ച കഴിഞ്ഞു 3.30 nന് ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുനാള്‍ റാസ നടത്തപെടും. ഫാ. റിജോ ജോണ്സന്‍ എസ് വി ഡി, ഫാ. സാബു മാലിതുരുത്തെല്‍, ഫാ. തോമസ്‌ ആദോപ്പള്ളില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരിക്കും. തിരുനാള്‍ സന്ദേശം ഫാ. സാബു മാലിത്തുരുത്തെലും, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദം ഫാ. തദേവൂസ് അരവിന്ദത്തും നിര്‍വ്വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷണം മരിയന്‍ ഷ്രയിന്‍ ചാപ്പലിലേക്ക്‌ നടത്തപ്പെടും. മിഷന്റെ സണ്ടേ സ്കൂളിന്റെ ഉദ്ഘാടനവും സമ്മാന ദാനവും ജനകീയ ലേലവും, സ്നേഹവിരുന്നും പ്രദിക്ഷണത്തിന് ശേഷം ഉണ്ടായിരിക്കും. നാല്‍പ്പത് പേര്‍ അടങ്ങുന്ന പ്രസുദേന്തിമാര്‍ തിരുനാളിന് നേതൃത്വം നല്‍കും. പ്രതിസന്ധികളില്‍ തളരാതെ, വിശ്വാസത്തില്‍ ആഴപ്പെട്ട്, സഭയോട് ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ കരം മുറുകെപ്പിടിച്ച്, ഈശോയ്ക്ക് നന്ദി പറയുന്ന സുന്ദര നിമിഷങ്ങള്‍ സമ്മാനിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സാദരം ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആദോപ്പള്ളില്‍, കൈക്കാരന്മാരായ സിബി മണലേല്‍, ഫിലിപ്പ് ചാമക്കാലാ, ട്രേസി മണിമല എന്നിവര്‍ അറിയിച്ചു.

Read more

ഷിക്കാഗോ ക്നാനായ ഫൊറോനാ മിയാവ് രൂപതയിൽ ദൈവാലയം നിർമ്മിച്ചു കൊടുക്കുന്നു.

ഷിക്കാഗോ: ദശാബ്ദി ആഘോഷിച്ച ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ, ഇടവകയുടെപത്താം വാർഷികത്തിന്റെ അനുസ്മരണക്കായി, അരുണാചൽ പ്രദേശിലെ മിയാവൂ രൂപതയിൽ ഇടവകയുടെ മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ ഒരു ദൈവാലയം നിർമ്മിച്ചു കൊടുക്കുന്നു. 10 വർഷം മുമ്പ്, ഇടവക സ്ഥാപിതമായപ്പോൾ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ മറ്റൊരു ദൈവാലയം നിർമ്മിച്ചു കൊടുത്തിരുന്നു. ആ ദൈവാലത്തിന്റെ കൂദാശയിൽ സംബന്ധിക്കുവാൻ ഈ ഇടവകയിൽ നിന്ന് 36 പേർ തീർത്ഥാടനം നടത്തുകയും, പള്ളി കൂദാശയിൽ സംബന്ധിക്കുകയും ചെയ്തു. ഈ തീർത്ഥാടന സംഘം തന്നെ സെന്റ്. ജോർജ്ജിന്റെ നാമത്തിൽ മറ്റൊരു ദൈവാലയം നിർമ്മിച്ചു കൊടുത്തു. കൂടാതെ ഷിക്കാഗോയിലെ നിരവധി കുടുംബങ്ങളും, വ്യക്തികളും മിയാവൂ രൂപതയിൽ ദൈവാലയം നിർമ്മിച്ചു കൊടുത്തിട്ടുണ്ട്.

സെപ്റ്റംബർ 22 വ്യാഴാഴ്ച, വൈകുന്നേരം 7 ന്, ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പള്ളിപറമ്പിൽ മുഖ്യകാർമികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാർമികനുമായി അർപ്പിച്ച വിശുദ്ധ ബലിക്കുശേഷം, ദശാബ്ദി ആചരണത്തിന്റെ സ്മാരകമായി മിയാവൂ രൂപതയിൽ തിരുഹൃദയത്തിന്റെ നാമത്തിലുള്ള രണ്ടാമത്തെ ദൈവാലയ നിർമ്മിതിക്കായുള്ള ഫണ്ട് കൈക്കാരൻ തോമസ് നെടുവാമ്പുഴ പള്ളിപറമ്പിൽ പിതാവിന് കൈമാറി. തദവസരത്തിൽ. വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തും, പാരീഷ് കൌൺസിലംഗങ്ങളും സന്നിഹിതരായിരുന്നു.

തിരുകർമ്മങ്ങൾക്ക് മധ്യേ നടന്ന വചന സന്ദേശത്തിൽ, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷങ്ങൾക്കുള്ള ആശസകൾ നേർന്നു. വിശുദ്ധ കുർബാനക്കുശേഷം, മിയാവ് രൂപതയുമായി സേക്രഡ് ഹാർട്ട് ഫൊറോനാക്കുള്ള പ്രത്യേക ബന്ധത്തേപ്പറ്റി ബഹു. മുത്തോലത്തച്ചൻ അനുസ്മരിച്ചു. മാർ പള്ളിപറമ്പിൽ പിതാവ് ഫൊറോനാ സന്ദർശിക്കുകയും വിശുദ്ധ ബലി അർപ്പിച്ച് പ്രാർത്ഥിച്ചതിനും ബഹു. മുത്തോലത്തച്ചൻ പ്രത്യേകം ക്യതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് മിഷിനറി പ്രവർത്തനത്തിനായി ഇൻഡ്യയിലേക്ക് കുടിയേറിയ ക്നാനയക്കാർ ഇപ്പോഴും, മിഷൻ പ്രവർത്തങ്ങളിൽ വളരെ ഊർജ്ജസ്വലരാണെന്നും, ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ, ക്നാനായ കത്തോലിക്കർക്ക് കേരളത്തിലുള്ള 3 പിതാക്കന്മാരോടൊപ്പം 5 മിഷനറി ബിഷപ്പുമാരുണ്ടെന്നും, കോട്ടയം അതിരൂപതയിലുള്ളതിനേക്കാൾ കൂടുതൽ സന്യസ്തർ മിഷിനറികളിലുണ്ടെന്നും, ഒട്ടുമിക്ക മിഷനറി പ്രവർത്തനങ്ങളിലും ക്നാനായക്കാർ നേത്രുത്വസ്ഥാനത്തുണ്ടെന്ന് അനുസ്മരിപ്പിക്കുകയും ചെയ്തു. മിയാവൂ രൂപതയിൽ ദൈവാലയ നിർമ്മാണത്തിനും, മറ്റ് സഹകരണങ്ങൾക്കും ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായും, അതിന് നേത്യുത്വം നൽകുന്ന വികാരി മുത്തോലത്തച്ചനും അഭിവന്ദ്യ. മാർ പള്ളിപറമ്പിൽ പിതാവ് നന്ദി പറഞ്ഞു.

Read more

ലോസ് ഏഞ്ചൽസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നൈറ്റ് വിജിൽ സെപ്തംബർ 23 ന്

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയിൽ നൈറ്റ് വിജിൽ നടത്തുന്നു.സെപ്തംബർ 23 വെളളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ പതിനൊന്നു മണി വരെയാണ് നൈറ്റ് വിജിൽ. വി.കുർബാന, കുമ്പസാരം, വചന പ്രഘോഷണം,ഗാനശുശ്രൂഷ, ദിവ്യകാരുണ്യാരാധന എന്നിവ നൈറ്റ് വിജിലിൽ ഒരുക്കിയിട്ടുണ്ട്. പ്രസിദ്ധ വചന പ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ. മാത്യു നായ്ക്കംപ്പറമ്പിൽ പരിപാടികൾ നയിക്കും.

Read more

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പുതിയ മതബോധന അധ്യയനവർഷം ആരംഭിച്ചു

ഷിക്കാഗോ: ഓഗസ്റ്റ് 18 ഞായറാഴ്ച, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ 2016 - 2017 വർഷത്തേക്കുള്ള മതബോധന വിദ്യാർത്ഥികൾക്കായുള്ള അധ്യയന വർഷം ആരംഭിച്ചു. 11.15 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള വിശുദ്ധ ബലിക്കുശേഷം, ഡി. ർ. ഇ. റ്റോമി കുന്നശ്ശേരിയിലിന്റെ നേത്ര്യുത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാർത്ഥനകൾ ചൊല്ലി ആശീർവദിക്കുകയും ചെയ്തു. തുടർന്ന് ഈ വർഷം മതബോധനത്തിനു ചേർന്ന എല്ലാ കുട്ടികളേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.

Read more

Copyrights@2016.