america live Broadcasting

ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസ്: അറ്റലാന്റയിൽ രെജിസ്ട്രേഷൻ ആരംഭിച്ചു.

അറ്റലാന്റ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷന് അറ്റലാന്റയിൽ തുടക്കമായി. തിരുപ്പിറവി ദിനത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം വികാരി ഫാ. ജോസഫ് പുതുശ്ശേരി മാത്യു കൂപ്ലിക്കാട്ടിൽ നിന്നും ആദ്യ രെജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ടാണ് അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്നാനായ ഇടവകയിലെ രജിസ്ട്രേഷന് ഔദ്യോഗിക തുടക്കം കുറിച്ചത്. ആദ്യ ദിനം തന്നെ പത്തിലധികം കുടുംബങ്ങൾ ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷനിൽ പങ്കു ചേർന്നു. ക്നാനായ ഇടവകകളിലെ കുടുംബങ്ങളുടെ കൂട്ടായ്മയായ ഫാമിലി കോൺഫ്രൻസിൽ കുടുംബ ജീവിതത്തിനും യുവതീ യുവാക്കളുടെ വിശുദ്ധീകരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട് നിരവധി പരിപാടികൾ ആവിഷ്കരിക്കുന്നുണ്ട് എന്നും, ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ടു ക്രിസ്തു കേന്ദ്രീകൃതമായ കുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിനായി പരമാവധി കുടുംബങ്ങളുടെ പ്രാതിനിധ്യം ഫാമിലി കോൺഫ്രൻസിൽ ഉണ്ടാകണം എന്ന് വികാരി ഫാ. ജോസഫ് പുതുശ്ശേരിൽ ഓർമ്മിപ്പിച്ചു. ജൂൺ 28 മുതൽ ജൂലൈ 1 വരെയാണ് ചിക്കാഗോയ്ക്കടുത്ത് സെന്റ് ചാൾസിലെ ഫെസന്റ് റിസോർട്ടിൽ വച്ച് ക്നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്. ക്നാനായ റീജിയന്റെ എല്ലാ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി നിരവധി കുടുംബങ്ങൾ ഇതിനകം തന്നെ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു. കുടുംബ കേന്ദ്രീകൃതവും യുവജനങ്ങൾക്ക് ആത്മീയമായ അടിത്തറ പാകുവാൻ സാധിക്കുന്നതുമായ നിരവധി പരിപാടികളാണ് കോൺഫറൻസിന്റെ ഭാഗമായി ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്.

കോൺഫ്രൻസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫാ. തോമസ് മുളവനാൽ : 310 709 5111

ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254

ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644

ടോണി പുല്ലാപ്പള്ളി: 630 205 5078

ജോയി വാച്ചാച്ചിറ: 630 731 6649

തിയോഫിൻ ചാമക്കാലാ: 972 877 7279

Read more

കരുണാ വർഷത്തിൽ മിയാമിയിൽ നിന്നൊരു കാരുണ്യ ഭവനം

മിയാമി: സെന്‍റ് ജൂഡ് ക്നാനായ കത്തോലിക്ക പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 24 വൈകുന്നേരം 7.30 മുതൽ വികാരി ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ മുഖ്യകാര്‍മികത്വത്തിൽ നടത്തപ്പെട്ടു. സൗത്ത് ഫ്ളോറിഡയിലെ എല്ലാ ക്നാനായ കാത്തലിക്ക് കുടുംബങ്ങളും ഒന്ന് ചേര്‍ന്ന് നടത്തിയ ക്രിസ്തുമസ് കരോളില്‍ നിന്ന് ലഭിച്ച പതിനായിരം ഡോളര്‍, കരുണയുടെ ജൂബിലി വർഷത്തിന്റെ ഭാഗമായി നാട്ടില്‍ ഭവനമില്ലാത്ത ക്നാനായ കുടുംബത്തിന് ഭവന നിർമ്മാണത്തിനായി നൽകുവാൻ തീരുമാനിച്ചു. ഇതിനായി സമാഹരിച്ച തുക, ക്രിസ്തുമസ് കുർബ്ബാനയ്ക്ക് ശേഷം, കൈക്കാരന്‍മാരായ ജോസഫ് പതിയില്‍, ഏബ്രാഹം പുതിയിടത്തുശേരി, കെ.സി.എ.എസ്.എഫ് പ്രസിഡന്‍റ് ജുബിന്‍ കുളങ്ങര, സെക്രട്ടറി ജിസ്മോന്‍ പടിയാനിക്കല്‍ എന്നിവര്‍ ചേര്‍ന്ന് വികാരിക്ക് കൈമാറി. കരുണയുടെ വർഷത്തിൽ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ പ്രതിഫലനമായി കുടുംബാംഗങ്ങൾ ഒന്ന് ചേർന്ന് നടത്തിയ ഈ സംരംഭത്തെ ഫാ. സുനി അഭിനന്ദിക്കുകയും പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറയുകയും ചെയ്തു.

ക്രിസ്തുമസ് ദിവ്യബലിക്ക് ശേഷം യൂത്തിന്‍െറ നേതൃത്വത്തില്‍ വിവിധ വാർഡുകൾ തിരിച്ച്, കുട്ടിള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കരോള്‍ ഗാനമത്സരവും നടത്തുകയും, ആനി ദിവസം കരുണയുടെ വർഷത്തോടനുബന്ധിച്ച് നടന്ന പോസ്റ്റര്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. തുടർന്ന് സ്‌നേഹവിരുന്നോടെ ക്രിസ്തുമസ് ആഘോഷങ്ങൾ പര്യവസാനിച്ചു. 

Read more

ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസിന് വിപുലമായ കമ്മറ്റികൾ

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ നടത്തിപ്പിന് വിപുലമായ കമ്മറ്റികൽ രൂപീകരിച്ചു. ക്നാനായ കാത്തലിക്ക് റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ പ്രസിഡണ്ട് ആയും, ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത് വൈസ് പ്രസിഡണ്ട് ആയും ചിക്കാഗോയിലെ അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത് സെക്രട്ടറിയായും ഉള്ള കമ്മറ്റിയിൽ ജനറൽ കൺവീനർ ആയി ഫാമിലി കമ്മീഷൻ ചെയർമാൻ ടോണി പുല്ലാപ്പള്ളിയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോയി വാച്ചാച്ചിറയും (ചിക്കാഗോ) തിയോഫിൻ ചാമക്കാലായും (ഡാളസ്) ഉണ്ട്. ഇവരെ കൂടാതെ മറ്റ് കമ്മറ്റികളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഫൈനാൻസ്: സ്റ്റീഫൻ ചൊള്ളമ്പേൽ (ചിക്കാഗോ) & ജോസഫ് വള്ളിപ്പടവിൽ (ലോസാഞ്ചൽസ്)

രെജിസ്ട്രേഷൻ: പോൾസൺ കുളങ്ങര (ചിക്കാഗോ) & ജോണി മക്കോറ (ഹൂസ്റ്റൺ)

പബ്ലിസിറ്റി : അനിൽ മറ്റത്തിക്കുന്നേൽ (ചിക്കാഗോ) & എബി തെക്കനാട്ട് (മയാമി)

പ്രോഗ്രാം / സ്റ്റേജ് : തോമസ് പാലച്ചേരി (ന്യൂയോർക്ക്) & റോയിസ് ചിറയ്ക്കൽ (അറ്റ്ലാന്റ)

ഫുഡ് : ഷാജി വെമ്പേനി (ന്യൂജേഴ്‌സി) & പീറ്റർ കുളങ്ങര (ചിക്കാഗോ)

റിട്രീറ്റ്: ബീബി തെക്കനാട്ട് (ഡിട്രോയിറ്റ്‌) & സാബു മഠത്തിപ്പറമ്പിൽ (ചിക്കാഗോ)

യൂത്ത് മിനിസ്ട്രി: റ്റീനാ നെടുവാമ്പുഴ (ചിക്കാഗോ) & ടോബിൻ കണ്ടാരപ്പള്ളി (ചിക്കാഗോ)

ചിൽഡ്രൻസ് മിനിസ്ട്രി : ആൻസി ചേലക്കൽ (ചിക്കാഗോ) & ജോയിസൺ പഴയമ്പള്ളി (താമ്പാ)

സെമിനാർ : പീറ്റർ ചാഴികാട്ട് (ഹൂസ്റ്റൺ) & ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്)

ലിറ്റർജി: കുര്യൻ നെല്ലാമറ്റം (ചിക്കാഗോ) & ജോൺ അരയത്തിൽ (ടോറോന്റോ)

ലൈറ്റ് & സൗണ്ട് : സൂരജ് കോലടി (ചിക്കാഗോ) & ഷിനോ മറ്റം (ന്യൂയോർക്ക്)

അക്കമഡേഷൻ : ജിനോ കക്കാട്ടിൽ (ചിക്കാഗോ) & റെനി ചെറുതാന്നി (താമ്പാ)

ബിബ്ലിക്കൽ പ്രോഗ്രാം: ഗ്രെസി വാച്ചാച്ചിറ (ചിക്കാഗോ) & ജോൺസൻ വാരിയത്ത് (ഡാളസ്)

ട്രഡീഷണൽ പ്രോഗ്രാം : മേരി ആലുങ്കൽ (ചിക്കാഗോ) & ചിന്നു ഇല്ലിക്കൽ (ഫിലാഡൽഫിയ)

റിസപ്‌ഷൻ: നീതാ ചെമ്മാച്ചേൽ (ചിക്കാഗോ) & ജെയിംസ് പാലക്കൻ (സാൻ ഹൊസെ).

ട്രാൻസ്‌പോർട്ടേഷൻ: ജോയി ചെമ്മാച്ചേൽ (ചിക്കാഗോ) & റെജി ഒഴുങ്ങാലിൽ (ന്യൂയോർക്ക്)

സുവനീർ : ബിജോ കാരക്കാട്ട് (സാൻ അന്റോണിയോ) & മത്തിയാസ് പുല്ലാപ്പള്ളി (ചിക്കാഗോ).

ഔട്ട്ഡോർ ആക്ടിവിറ്റീസ് : സൻജോയ് കുഴിപ്പറമ്പിൽ (ന്യൂയോർക്) & ജെയിംസ് വെട്ടിക്കാട്ട് (ചിക്കാഗോ).

കൊയർ: സജി മാലിത്തുരുത്തേൽ (ചിക്കാഗോ) & ജോസ് കുറുപ്പംപറമ്പിൽ (ഹൂസ്റ്റൺ).

ഹെൽത്ത് & സേഫ്റ്റി : ഡോ. ഫിലിപ്പ് ചാത്തംപടം (ലോസാഞ്ചൽസ്) & ബെന്നി കാഞ്ഞിരപ്പാറ (ചിക്കാഗോ)

വിഡിയോ & ഫോട്ടോ : സജി പണയപറമ്പിൽ (ചിക്കാഗോ) & ഡൊമിനിക് ചൊള്ളമ്പേൽ (ചിക്കാഗോ)

ഇവർക്ക് പുറമെ ഓരോ ഇടവകയിൽ നിന്നും മിഷനുകളിൽ നിന്നും കമ്മറ്റികളിൽ നിരവധി പേര് പ്രവർത്തിക്കുന്നുന്നുണ്ട്. നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ഉൾപ്പെടുന്ന ചിക്കാഗോ സീറോ മലബാർ രൂപത, 2017 യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫാമിലി കോൺഫ്രൻസിൽ യുവതീ യുവാക്കൾക്കായി ഏറ്റവും അനുയോജ്യമായ രീതിയിൽ സഭാത്മകവും സാമുദായികവുമായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ഫാ. തോമസ് മുളവനാൽ ഓർമ്മിപ്പിച്ചു. കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്തീരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോൺഫ്രൻസ് വിഭാവനം ചെയ്തിരിക്കുന്നത്.

കോൺഫ്രൻസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. തോമസ് മുളവനാൽ : 310 709 5111

ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254

ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644

ടോണി പുല്ലാപ്പള്ളി: 630 205 5078

ജോയി വാച്ചാച്ചിറ 630 731 6649

തിയോഫിൻ ചാമക്കാലാ 972 877 7279

Read more

ചിക്കാഗോ സെൻറ്റ് മേരീസ് ക്നാനായ കത്തോലിക്ക് ഇടവകയിൽ യുവജന വർഷം ഉത്‌ഘാടനം ചെയ്തു .

ചിക്കാഗോ : സെൻറ്റ് മേരീസ് ക്നാനായ കത്തോലിക്ക് ഇടവകയിൽ യുവജന വർഷം ഉത്‌ഘാടനം ചെയ്തു . നോർത്ത് അമേരിക്കയിലെ സിറോ മലബാർ സഭ 2017 യുവജന വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണിത്. ജനുവരി ഒന്നാം തിയതി വി.കുർബാനയ്ക്കു ശേഷം ഇടവകയിലെ യുവജനങ്ങൾ യുവജനവർഷ സമർപ്പണം നടത്തിയതിനുശേഷം വികാരി ബഹു. തോമസ് മുളവനാൽ നൂറോളം യുവജനങ്ങളോടൊപ്പമാണ് യുവജന വർഷത്തിന് തിരിതെളിച്ചത്. "നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കണം " എന്ന ക്രിസ്തു വചനത്തെ ആസ്പതമാക്കിയുള്ള യുവജന വർഷം പരസ്പരം കണ്ടെത്തുന്നതിനും സൗഹൃതത്തിലേക്ക് കടന്നുവരാനും കുടുംബവും ഇടവകയുമായുള്ള ബന്ധം ആഴപ്പെടുത്തി സഭയിലും സമൂഹത്തിലും ക്രിസ്തു സാക്ഷികളാകാനുള്ള ത്രിവിധ തലങ്ങളിലാണ് യുവജന വർഷം വിഭാവനം ചെയുന്നത്. വി.ബലിക്കുശേഷം യുവജനങ്ങൾ ഒരുമിച്ച് കൂടി ഈ വർഷത്തെ കർമ്മപരിപാടികൾ ചർച്ച ചെയ്ത് വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്‌തു . യുവജന ട്രസ്റ്റി ടോണി കിഴക്കേക്കുറ്റ് , പാരിഷ് കൗൺസിൽ യുവജന പ്രതിനിധി ഷോൺ തെക്കേപറമ്പിൽ, ഇടവകയിലെ യുവജന പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന പോൾസൺ കുളങ്ങര , സാബു നാടുവിട്ടിൽ , സി. ജൊവാൻ SVM , കൈക്കാരന്മാരായ ബിനോയ് പൂത്തറയിൽ , സ്റ്റീഫൻ ചൊള്ളമ്പേൽ , മനോജ് വഞ്ചിയിൽ , റ്റിറ്റോ കണ്ടാരപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

ക്നാനായ ഫാമിലി കോൺഫ്രൻസിനെ വചന സമ്പുഷ്ടമാക്കുവാൻ ഫാ. ജോസഫ് പാബ്ലാനിയും ബ്ര. റെജി കൊട്ടാരവും നേതൃത്വം നൽകുന്ന ധ്യാന പരിപാടികൾ.

ചിക്കാഗോ: ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസിനെ വചന സമ്പുഷ്ടമാക്കുവാൻ പ്രശസ്ത ദൈവ ശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ ഫാ. ജോസഫ് പാബ്ലാനിയിൽ, കൈറോസ് ധ്യാന ടീമിലെ വചന പ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, സുപ്രസിദ്ധ സംഗീത സംവിധായകൻ ബ്രദർ പീറ്റർ ചേരാനല്ലൂർ, നോർത്ത് അമേരിക്കയിൽ ജനിച്ചു വളർന്ന  യുവജനങ്ങളാൽ  നയിക്കപ്പെടുന്ന കൈറോസ് യൂത്ത് ടീം അംഗങ്ങൾ എന്നിവർ എത്തുന്നു.  കൈറോസ് യൂത്ത് ടീമിന്റെ നേതൃത്വത്തിൽ ആയിരത്തോളം യുവതീ യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട്, ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ നടത്തപ്പെട്ട ക്രൈസ്റ്റ് വിൻ നൈറ്റും ഫാമിലി കോൺഫറൻസിന്റെ ഭാഗമായി നടത്തപെടുന്നുണ്ട്. കൈറോസ് യു എസ്  എ യുടെ കോർഡിനേറ്റർമാരായ ബബ്‌ലു ചാക്കോ ജിസ് നെടുംതുരുത്തിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഫാമിലി കോൺഫ്രൻസിലെ കൈറോസിന്റെ ആധ്യാത്മിക പരിപാടികൾ നടത്തപ്പെടുക.

ജൂൺ 28 നു ആരംഭിച്ച് ജൂലൈ 1 ന് അവസാനിക്കുന്ന പ്രഥമ ഫാമിലി കോൺഫ്രൻസിൽ പങ്കെടുക്കുന്ന സഭാ മേലധ്യക്ഷന്മാർക്കും വൈദീകർക്കും പുറമെയാണ് വചന പ്രഘോഷണത്തിലൂടെ അനേകം ദൈവാനുഗ്രഹങ്ങൾ സഭയുടെ ചൊരിഞ്ഞിട്ടുള്ള അനുഗ്രഹീതരായ ധ്യാന ടീം എത്തുന്നത്. വചന പ്രഘോഷണത്തിനു പുറമെ സഭാ സാമുദായിക വിഷയങ്ങളെപ്പറ്റി പ്രദിപാദിക്കപ്പെടുന്ന നിരവധി സെമിനാറുകളും നടത്തപെടുന്നുണ്ട്. ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ചാണ് ചരിത്രം കുറിക്കുവാൻ പോകുന്ന പ്രഥമ ഫാമിലി കോൺഫറൻസ് നടത്തപ്പെടുക. സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾക്ക് പുറമെ, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികളും നടപ്പിലാക്കുവാൻ സാധിക്കത്തക്ക വിധത്തിലാണ് ഫാമിലി കോൺഫ്രൻസ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു.

ഹോട്ടൽ മുറിയും ഭക്ഷണവും മറ്റു ചിലവുകളും ഉൾപ്പെടെ രണ്ടു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് $ 855 ആണ് രജിഷ്ട്രേഷൻ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ രജിഷ്ട്രേഷനും ഭക്ഷണവും ലഭിക്കും. ആറ് വയസ്സിനു മുകളിൽ പ്രായമുള്ള, മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് $140 കൂടി ഭക്ഷണത്തിനും മറ്റു ചിലവുകൾക്കുമായി നിശയിക്കപ്പെട്ടിരിക്കുന്നു. 21 വയസ്സിനു മുകളിൽ പ്രായമുള്ള യുവജനങ്ങൾക്ക് $ 395 ആണ് രജിഷ്ട്രേഷൻ ഫീസ് ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രജിഷ്ട്രേഷൻ ഫീസിന് പുറമെ $ 300 കൂടി നൽകി സ്പോൺസർ ആകുവാനും, $ 750 കൂടി നൽകി വി ഐ പി സ്പോൺസർ ആകുവാനും ഉള്ള സൗകര്യവും റെജിഷ്ട്രേഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഓരോ ഇടവകയിലെയും രജിസ്‌ട്രേഷൻ കമ്മറ്റി അംഗങ്ങളുമായോ , ഇടവക വികാരിമാരുമായോ രെജിസ്ട്രേഷൻ കമ്മറ്റിയുടെ നാഷണൽ കമ്മറ്റി ചെയർമാൻ പോൾസൺ കുളങ്ങരയുമായോ (8472071274) ബന്ധപ്പെടുക

Read more

ക്നാനായ ഫാമിലി കോൺഫ്രൻസ് : ഡിട്രോയിറ്റ്‌ ഇടവകയിൽ രെജിസ്ട്രേഷൻ ആരംഭിച്ചു

ഡിട്രോയിറ്റ്‌ : നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ച് നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ, ഡിട്രോയിറ്റ്‌ ക്നാനായ കാത്തലിക്ക് ഇടവകയിലെ റെജിഷ്ട്രേഷന് ഔദ്യോഗികമായ തുടക്കമായി . തിരുപ്പിറവി ദിനത്തിലെ വി. കുർബ്ബാനയ്ക്ക് ശേഷമാണ് രജിഷ്ട്രേഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടത്.ഇടവക അംഗങ്ങളായ രാജു & സിമി തൈമാലിൽ ,ബിബി & മായ തെക്കനാട്ടു ,ജെയ്‌സ് & അനു കണ്ണച്ചാൻപറമ്പിൽ എന്നീ കുടുംബങ്ങളിൽ നിന്നും രജിഷ്ട്രേഷൻ സ്വീകരിച്ചുകൊണ്ടാണ് ഇടവകയിലെ രജിഷ്ട്രേഷന് ഔദ്യോഗികമായ തുടക്കം കുറിച്ചത്. ആദ്യ ദിനത്തിൽ തന്നെ നിരവധി കുടുംബങ്ങൾ ഫാമിലി കോൺഫ്രൻസിൽ രജിഷ്ട്രേഷൻ നടത്തുവാൻ മുന്നോട്ടു വന്നിട്ടുണ്ട്. ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ നേതൃത്വത്തിൽ ഇടവക കൈക്കാരൻമാരും റെജിസ്ട്രഷൻ കമ്മറ്റി അംഗങ്ങളും രെജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി. ക്നാനായ റീജിയന്റെ സഭായോടൊത്തുള്ള മുന്നോട്ടുള്ള വളർച്ചയിൽ നിർണ്ണായകമായ ഫാമിലി കോൺഫ്രൻസിൽ എല്ലാ കുടുംബങ്ങളും പങ്കെടുക്കുകയും , കുടുംബ ജീവിതങ്ങളുടെ വിശുദ്ധീകരണം മുഖ്യ വിഷയമായിട്ടുള്ള കോൺഫറൻസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും വേഗം റെജിഷ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്യണം എന്ന് വികാരി. ഫാ. ഫിലിപ്പ് രാമച്ചനാട്ട് ഓർമ്മിപ്പിച്ചു. 

Read more

ചിക്കാഗോ സെന്റ് മേരീസിൽ സെനക്കിൾ മീറ്റ്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക കോട്ടയം ക്രിസ്റ്റീൻ മിനിസ്ട്രിയുടെ ബ്രദർ സന്തോഷ് ടി നയിക്കുന്ന സെനക്കിൾ മീറ്റിന് വേദിയാകുന്നു. സഭയുടെ വിശുദ്ധീകരണത്തിനും ലോക സുവിശേഷ വത്കരണത്തിനും വേണ്ടി നടത്തപെടുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ, മദ്ധ്യസ്ഥപ്രാർത്ഥനകൾ, സെമിനാറുകൾ, ക്ളാസുകൾ എന്നിവയെല്ലാം കോർത്തിണക്കികൊണ്ടു നടത്തപ്പെടുന്ന പരിപാടി ജനുവരി 28 രാവിലെ 8 ന് ആരംഭിച്ച് 29 വൈകുന്നേരം 5 ന് അവസാനിക്കത്തക്കവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്നാനായ കാത്തോലിക്കാ ചിക്കാഗോ മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സെനക്കിൾ മീറ്റിൽ ക്നാനായ റീജിയൻ ഡിറക്ടറും ചിക്കാഗോ സീറോ മലബാർ രൂപതാ വികാർ ജെനറാളുമായ ഫാ. തോമസ് മുളവനാൽ, ചിക്കാഗോ സേക്രട്ട്ഹാർട്ട് ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, മയാമി സെന്റ് ജൂഡ് ക്നാനായ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ചിക്കാഗോ ക്നാനായ ഇടവക അസി. വികാർ ഫാ. ബോബൻ വട്ടംപുറത്ത് എന്നിവരുടെ സാന്നിധ്യം ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ബീബി തെക്കനാട്ട് 288-974-5100 സാബു മഠത്തിപ്പറമ്പിൽ 847-276-7354 

Read more

ന്യൂജേഴ്‌സി ക്നാനായ മിഷനിൽ ദൈവാലയത്തിനു വേണ്ടിയുള്ള ധനശേഖരണം തുടങ്ങി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക്ക് മിഷനിൽ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപനം യാഥാർഥ്യമാക്കുന്നതിന്റെ ആദ്യഘട്ട ഫണ്ട് റൈസിംഗ്, 2016 ലെ തിരുപ്പിറവി ദിനത്തിൽ ആരംഭിച്ചു. നൂറോളം കുടുംബങ്ങൾ ഉള്ള മിഷനിൽ, ആദ്യഘട്ടത്തിൽ തന്നെ 79 കുടുംബാംഗങ്ങൾ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപ്ന സാഷാൽക്കാരത്തിനു വേണ്ടി മുന്നോട്ടു വന്നുകൊണ്ടു, ആദ്യഘട്ട സംഭാവന നൽകിയത്, ഫണ്ട് റൈസിംഗ് ഉദ്യമത്തിന് കരുത്ത് പകർന്നു. തിരുപ്പിറവി ദിനത്തിലെ വി. കുർബ്ബാന മദ്ധ്യേയുള്ള കാഴ്ചവെയ്പ്പ് സമയത്ത് ഓരോ കുടുംബനാഥനും - നാഥയും ഒന്നിച്ചായാണ് അവരവരുടെ ആദ്യഘട്ട സംഭാവന കാഴ്ചയായി സമർപ്പിച്ചത്. മിഷനിലെ മുതിർന്ന ദമ്പതിമാരായ വാഴക്കാട്ട് ജോസഫ് - ലീലാമ്മ ദമ്പതിമാരാണ് ഈ വലിയ നിയോഗത്തിലേക്ക് ആദ്യ സംഭാവന ചെയ്തത്. തുടർന്ന് മിഷനിലെ നാല് കൂടാരയോഗങ്ങളിലെയും കുടുംബങ്ങൾ മുന്നോട്ട് വന്ന കാഴ്ച സമർപ്പണം ചെയ്തു. മിഷന്റെ കൈക്കാരൻ അലക്സ് നെടുംതുരുത്തിൽ, വാർഡ് പ്രസിഡന്റുമാർ, പീറ്റർ മാന്തുരുത്തിൽ, ബിജു കിഴക്കേപ്പുറം, ലേവി കട്ടപ്പുറം, ഷൈജു വാഴക്കാട്ട്, ജോസ്‌കുഞ്ഞ് ചാമക്കാല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എൺപതിലധികം വരുന്ന, ഇവിടെ ജനിച്ചു വളർന്ന യുവജനങ്ങൾക്കും ഈ ആദ്യ സംരഭത്തിന് സാക്ഷ്യം വഹിക്കുവാൻ സാധിച്ചത് അനുഗ്രഹമായി മാറി.

Read more

ക്നാനായ ഫാമിലി കോൺഫ്രൻസ് രജിഷ്ട്രേഷന് ഡാളസ്സിൽ ഉജ്ജ്വല തുടക്കം

ഡാളസ്: 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ നടത്തപ്പെടുന്ന ക്നാനായ ഫാമിലി കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക്ക് ആരംഭിച്ചു. ഡിസമ്പർ 24 നു രാത്രി, തിരുപ്പിറവിയുടെ തിരുകർമ്മങ്ങൾക്കും ദിവ്യബലിക്കും ശേഷം, ദേവാലയ അങ്കണത്തിൽ നടത്തപ്പെട്ട ലളിതമായ ചടങ്ങിൽ, വികാരി, റവ:ഫാ: ജോസ് ചിറപ്പുറത്ത് രജിസ്‌ട്രേഷന്റെ ഉത്‌ഘാടനം നിർവഹിച്ചു. ആദ്യ ദിവസം തന്നെ, കോൺഫ്രൻസിനു റജിസ്റ്റർ ചെയ്‌യുകയും കോൺഫ്രൻസിന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്ത 15 ഓളം കുടുംബങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഈ കോൺഫ്രൻസിൽ യുവജനങ്ങൾക്കായി വിവിധ പരിപാടികൾ യുവജനങ്ങൾ തന്നെ രൂപം നൽകി നടപ്പിലാക്കുന്നതാണ് എന്നും, ഡാളസ്സിൽ നിന്നും സാധിക്കുന്നിടത്തോളം യുവജന പങ്കാളിത്തം ഉറപ്പു വരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നും അദ്ദേഹം ഇടവക അംഗങ്ങളെ ഓർമ്മിപ്പിച്ചു. ഈ ഫാമിലി കോൺഫ്രൻസിന്റെ വിജയത്തിനായി 17 ഓളം വിവിധ കമ്മിറ്റികൾക്ക് രൂപം നൽകുന്നതാണ് എന്നും, കോൺഫ്രൻസിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം എന്നും അദ്ദേഹം അറിയിച്ചു. രജിഷ്ട്രേഷൻ കമ്മറ്റി അംഗങ്ങളായ ജോൺസൺ വാരിയത്ത്, തൊമ്മച്ചൻ തറയിൽ, ബീനാ സിബി പടിഞ്ഞാറേവാരിക്കാട്ട്, ജോസഫ് ഇലകുടിക്കൽ, കൈക്കാരന്മാരായ സണ്ണി വറ്റമറ്റത്തിൽ, ജോസഫ് മ്യാലിൽ, സേവി ചിറയിൽ എന്നിവർ രജിഷ്ട്രേഷന് നേതൃത്വം നൽകി.

Read more

ഹൂസ്റ്റണിൽ യുവജന വർഷത്തിന് തിരി തെളിഞ്ഞു

ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്നാനായ കാത്തലിക്ക് ഫൊറോനാ ഇടവകയിൽ യുവജനവര്ഷത്തിനു തിരി തെളിഞ്ഞു. നമ്മൾ ഒന്നായിരിക്കുന്നത് പോലെ അവരും ഒന്നായിരിക്കണം (യോഹ. 17 / 11 ) എന്ന തിരുവചനം പൂർത്തീകരിക്കുവാൻ വേണ്ടി ചിക്കാഗോ സീറോ മലബാർ രൂപതയുടെ ആഹ്വാനമനുസരിച്ച് ആചരിക്കുന്ന യുവജന വർഷത്തിന്, ഡിസംബർ 24 ന് തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങൾക്ക് ശേഷം, ഇടവകയിൽ തടിച്ചുകൂടിയ ഇരുന്നൂറിൽ പരം വരുന്ന യുവജന കൂട്ടായ്‍മയെ സാക്ഷി നിർത്തി, ഫൊറോനാ വികാരി ഫാ. സജി പിണർക്കയിലാണ്, യുവജന വര്ഷം തിരി തെളിച്ച് ഉദ്ഘാടനം . ഇടവകയുടെ ആത്മീയമായ ഉണർവിനും വളർച്ചക്കും നിർണ്ണായകമായ പങ്കു വഹിച്ചുകൊണ്ട്, ആത്യാത്മികതയിൽ വേരുറപ്പിച്ച ഒരു യുവജന സമൂഹത്തെ വാർത്തെടുക്കുവാൻ ഈ യുവജന വര്ഷം കൊണ്ട് സാധിക്കണം എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഈ ഉദ്ദേശ്യം സഫലീകരിക്കുന്നതിനായി 2017 ൽ യുവജനങ്ങൾക്കായി നിരവധി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് ഇടവക നേതൃത്വം മുന്നോട്ടു വരുമ്പോൾ, മനസ്സു തുറന്നു എല്ലാ യുവജനങ്ങളും മാതാപിതാക്കളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read more

താമ്പാ ക്നാനായ ഫൊറോനായിൽ ഫാമിലി കോൺഫ്രൻസ് രെജിസ്ട്രേഷൻ ആരംഭിച്ചു.

താമ്പാ: നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോയ്ക്കടുത്ത് സെന്റ് ചാൾസിൽ വച്ച് നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷൻ താമ്പാ ക്നാനായ കാത്തലിക്ക് ഫൊറോനാ ഇടവകയിൽ ആരംഭിച്ചു. ജനുവരി 1 ഞായറാഴ്ചത്തെ ദിവ്യബലിക്ക് ശേഷമാണ് രജിസ്ട്രേഷന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. ആദ്യത്തെ ആറ് രജിഷ്ട്രേഷനുകൾ ഫൊറോനാ കികാരി ഫാ. ഡൊമിനിക് മഠത്തിൽകളത്തിൽ സ്വീകരിച്ചുകൊണ്ടാണ് രജിഷ്ട്രേഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടത്തപ്പെട്ടത്. ജൂൺ 28 മുതൽ ജൂലൈ 1 വരെ നടത്തപെടുന്ന ഫാമിലി കോൺഫ്രൻസിന് താമ്പായിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാമിലി കോൺഫറൻസിന്റെ സഭാപരമായ ആവശ്യകയെപ്പറ്റിയും, ഈ സംരംഭത്തിന്റെ സഭയോടൊത്ത് ചിന്തിക്കുക, കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളെപ്പറ്റിയും ഫാ. ഡൊമിനിക്ക് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന ക്നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസിൽ എല്ലാ ഇടവക ജനങ്ങളും പങ്കെടുക്കുകയും ക്നാനായ റീജിയന്റെ ആത്യാത്മികവും സാമുദായികവുമായ വളർച്ചയിൽ പങ്കുകാരാവുകയും ചെയ്യണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read more

ന്യൂയോർക്കിലെ ക്നാനായ ഫൊറോനായിൽ യുവജന കൂട്ടായ്മ ജനുവരി പതിനാലിന്

ന്യൂയോർക്കിലെ ക്നാനായ ഫൊറാനയുടെ കിഴിലുള്ള യുവജനങ്ങളെ അണിനിരത്തി ജനുവരി മാസം പതിനാലാം തിയതി രാവിലെ ഒൻപതു മണിമുതൽ വൈകുനേരം ഏഴു മണിവരെ യുവജന കൂട്ടായ്മ നടത്തുന്നു .ഈ ഫൊറാനയിലെ 18 നും 26 വയസിനും ഇടയിൽ പ്രായമുള്ളവരെയാണ് ഈ പരിപാടിയിലേക്ക് ഉദ്ദേശിക്കുന്നത് .വിശ്വസവും സാമൂഹ്യ ജീവിതവും എങ്ങനെ വിജയപ്രദമായി സംയോജിപ്പിച്ചു വിജയപ്രദമായി ജീവിക്കാം എന്നതാണ് സെമിനാറിന്റെ വിഷയം . ഈ പരിപാടിയിലേക്ക് എല്ലാ ക്നാനായ യുവതി യുവാക്കളെയും പങ്കെടുപ്പിക്കണമെന്ന് ഫൊറോനാ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു .ഫാ.ജോസ് തറക്കൽ ,ഫാ.തോമസ് ആദോപ്പള്ളി ,ഫാ. റെന്നി കട്ടേൽ ,ഫൊറാനാ സെക്രട്ടറി തോമസ് പാലിച്ചേരി ,യൂത്ത് ഡയറക്ടർ എബ്രഹാം തേർവാലകട്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു .

Read more

അറ്റ്ലാന്‍റാ ക്നാനായ അസോസിയേഷന് പുതിയ സാരഥികള്‍

അറ്റ്ലാന്‍റാ: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ (ഗഇഅഏ) യുടെ പുതിയ നേതൃത്വം നിലവില്‍ വന്നു. നവംബര്‍ 19-നു നടന്ന പൊതുയോഗത്തില്‍ വച്ചു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അധികാരമേറ്റു.

പ്രസിഡന്‍റായി ജസ്റ്റിന്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്‍റായി തോമസ് മുണ്ടത്താനം, സെക്രട്ടറിയായി മാത്യു പുല്ലഴിയില്‍, ജോയിന്‍റ് സെക്രട്ടറിയായി ജെസി ബന്നി പുതിയകുന്നേല്‍, ട്രഷററായി സാജു വട്ടക്കുന്നത്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ കൗണ്‍സിലിലേക്ക് ഷാജുമോന്‍ തെക്കേല്‍, സൈമണ്‍ ഇല്ലിക്കാട്ടില്‍, ജോബി വാഴക്കാലായില്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായി ലൂക്കോസ് ചക്കാലപ്പടവില്‍, ഡെന്നി എറണക്കല്‍ തുടങ്ങിയവരും ഓഡിറ്ററായി ഷാജന്‍ പൂവത്തുംമൂട്ടിലും തെരഞ്ഞെടുക്കപ്പെട്ടു.

വരുന്ന രണ്ട് വര്‍ഷങ്ങളിലേക്ക് സമുദായത്തിന്‍റെ നല്ല ഭാവിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്‍റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍ പ്രസ്താവിച്ചു.

Read more

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ടില്‍ പുതിയ കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ.

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ഡിസംബർ മുപ്പത്തൊന്നാം തിയതി 7 മണിക്കുനടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് പുതിയ കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവർക്ക് സത്യപ്രതിജ്ഞചൊല്ലികൊടുക്കുകയും, കൈക്കാരന്മാർ വിശുദ്ധ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു. വേദിയിൽ മറ്റ് എക്സിക്കൂട്ടീവ് അംഗങ്ങയായ ബിനോയി കിഴക്കനടി (പി. ആർ. ഒ.), റ്റോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും ഭംഗിയായി ക്യത്യം നിർവഹിച്ച കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൽ, ജോർജ്ജ് പുള്ളോർക്കുന്നേൽ, ഫിലിപ്പ് പുത്തെൻപുരയിൽ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും, അവരേയും അവരുടെ കുടുംബ്ബംഗങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുകയും, പുതിയ കൈക്കരന്മാർക്കുവേണ്ടി ഇടവകസമൂഹത്തൊടുചേർന്ന് പ്രാർത്ഥിക്കുകയും, കൈക്കരന്മാരെ അനുമോദിക്കുകയും ചെയ്തു.

 കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ  സണ്ണി മുത്തോലം, സക്കറിയ ചേലക്കൽ, തോമസ് നെടുവാമ്പുഴ, ഫാ. ഏബ്രഹാം മുത്തോലത്ത്, മാത്യു ഇടിയാലി, മാത്യു ചെമ്മലകുഴി, ബിനോയി കിഴക്കനടി, റ്റോണി പുല്ലാപ്പള്ളി. സണ്ണി മുത്തോലം, ജോർജ്ജ് പുള്ളോർക്കുന്നേൽ, ജിമ്മി മുകളേൽ, തോമസ് നെടുവാമ്പുഴ, ഫാ. ഏബ്രഹാം മുത്തോലത്ത്, ബിനോയി കിഴക്കനടി, ഫിലിപ്പ് പുത്തെൻപുരയിൽ, സുജ ഇത്തിത്താറ.

Read more

കാനഡയിൽ ക്രിസ്തുമസ് - പുതുവത്സര ബാങ്ക്വറ്റ് ജനുവരി 7 ന്

മിസ്സിസാഗാ: ക്നാനായ കാത്തലിക്ക്ക് അസോസിയേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ബാങ്ക്വറ്റ് നടത്തപ്പെടുന്നു. ജനുവരി ഏഴാം തിയതി മിസ്സിസ്സാഗയിലെ സ്വാഗത് ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്നത് കെ സി എ സി യുടെ പ്രഥമ ബാങ്ക്വറ്റ് ആണ്. നിരവധി കലാ പരിപാടികളും ഏവർക്കും ആസ്വദിക്കാട്ടുവാൻ സാധിക്കത്തക്ക വിധത്തിൽ യുവതീ യുവാക്കളുടെ നേതൃത്വത്തിൽ കൗതുകകരമായ ഗെയിമുകളും ഒക്കെ ചേർത്തിണക്കിക്കൊണ്ടാണ് ബാങ്ക്വറ്റ് ക്രമീകരിക്കപ്പെടുന്നത്. ബാങ്ക്വറ്റ് വേദിയിൽ വച്ച് വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനവും പുരാതനപ്പാട്ട് മത്സരവും നടത്തപെടുന്നുണ്ട്. ടോറോന്റോ ഏരിയയിലെ സിറ്റികളെ കോർത്തിണക്കിക്കൊണ്ടുള്ള ടീമുകൾ പങ്കെടുക്കുന്ന പുരാതനപ്പാട്ട് മത്സരത്തിൽ ഒന്നാം സമ്മാനമായി $ 300, രണ്ടാം സമ്മാനമായി $ 200 എന്നിവ നൽകപ്പെടും. സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് ജൈമോൻ തമ്പലക്കാട്ട് ആണ്. പ്രസിഡണ്ട് ജോഷി എടാട്ട്കാലായിൽ, വൈസ് പ്രസിഡണ്ട് ജെറിൻ നീറ്റുകാട്ട്, സെക്രട്ടറി തങ്കച്ചൻ വെള്ളരിമറ്റം, ട്രഷറർ റോയി ചെമ്മലക്കുഴി എന്നിവരുടെ നേതൃത്വത്തിലുള്ള കെ സി എ സി കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകും. ടോറോന്റോ ഏരിയയിലെ എല്ലാ ക്നാനായ കുടുംബങ്ങളും യുവതീ യുവാക്കളും ഈ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

Read more

KCS പ്രവർത്ത നോൽഘാടനവും അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണവും ജനു 21 ന്

ചിക്കാഗോ : കെ. സി. എസ് പുതിയ ഭരണസമിതിയുടെ ഉൽഘാടനവും ഭാഗ്യസ്മരണാർഹരായ ദൈവദാസൻ മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ എന്നീ പിതാക്കന്മാരുടെ ഓർമചാരണവും , പുതിയ കമ്മ്യൂണിറ്റി സെന്റർ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് കിക്ക്‌ ഓഫും ജനുവരി 21 തിയതി വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു . കെ സി എസിന്റെ ചിരകാല സ്വപ്നമായ മൾട്ടി പർപ്പസ് കമ്മ്യൂണിറ്റി സെന്റർ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാം "ദിലീപ് ഷോ 2017 " മെയ് 13 തിയതി ഗെയിറ്റുവേ തിയേറ്ററിൽ വച്ച് നടത്തപ്പെടുന്നു. യോഗത്തോടനുബന്ധിച്ചു വിവിധ പോഷക സംഘടനകളുടെ കലാ പരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണ് . എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

Read more

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് (എച്ച്.കെ.സി.എസ്.) പുതിയ നേതൃത്വം

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്.) 2017ലേക്കുള്ള ഭാരവാഹികളേയും പ്രവര്‍ത്തക സമിതിയേയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ (പ്രസിഡന്റ്), ഷാജു ചക്കുങ്കല്‍ (വൈസ് പ്രസിഡന്റ്), തോമസ് കൊരട്ടിയില്‍ (സെക്രട്ടറി), ടിജി പള്ളിക്കിഴക്കേതില്‍ (ജോയിന്റ് സെക്രട്ടറി), സൈമണ്‍ തോട്ടപ്ലാക്കില്‍ (ട്രഷറര്‍), എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.

കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സിലിലേക്ക് ബേബി മണക്കുന്നേല്‍, സണ്ണി കാരിക്കല്‍, എല്‍സി മാന്തുരിത്തില്‍, തോംസണ്‍ കൊരട്ടിയില്‍, ജോസഫ് ഇല്ലിക്കാട്ടില്‍, ഷാജി കൊണ്ടൂര്‍, ഫ്രാന്‍സിസ് ചെറുകര, ജെറി ചാമക്കാലയില്‍, സജി ഇടപ്പറമ്പില്‍, പ്രദീഷ് മഠത്തില്‍, എന്നിവരേയും തെരഞ്ഞെടുത്തു.

ജിമ്മി കുന്നച്ചേരില്‍ (ഓഡിറ്റര്‍), സാം മുടിയൂര്‍ കുന്നേല്‍ (ബില്‍ഡിംഗ് ബോഡി സെക്രട്ടറി), ജോസ് ചാമക്കാലയില്‍ (ബില്‍ഡിംഗ് ബോഡി ട്രഷറര്‍),  സാജു കൈതമറ്റത്തില്‍ (ലയിസന്‍ ബോര്‍ഡ് - ചെയര്‍മാന്‍) ബെന്നി പീടികയില്‍, ബിജോ കറുകപറമ്പില്‍ എന്നിവരെ ലയിസന്‍ ബോഡി മെമ്പര്‍മാരായും എതിരില്ലാതെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. റവ. ഫാദര്‍ സജി പിണര്‍കയിലാണ് സ്പിരിച്ച്വല്‍ ഡയറക്ടര്‍.

ഡിസംബര്‍ 25ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്ന ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷപരിപാടിയില്‍ പുതിയ പ്രവര്‍ത്തക സമിതിയും ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു.

മുന്‍ പ്രസിഡന്റ് എബ്രഹാം പറയന്‍കാലായിലും മുന്‍ കമ്മറ്റി അംഗങ്ങളും, പുതിയ ഭാരവാഹികള്‍ക്കും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും എല്ലാ വിധ പിന്‍തുണയും ആശംസകളും അര്‍പ്പിച്ചു. 2017 ജനുവരി ഒന്നുമുതലാണ് പുതിയ നേതൃത്വവും പ്രവര്‍ത്തക സമിതിയും ചുമതലകള്‍ ഏല്‍ക്കുക. എച്ച്.കെ.സി.എസ് 2017 പുതിയ കമ്മറ്റിയുടെ ഉല്‍ഘാടനം ഫെബ്രുവരി 19ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തും.
Read more

ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ് നവവത്സരാ ഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ: ജനുവരി 7 ശനിയാഴ്ച 5 മണി മുതല്‍ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ (7800 W Lyons St Morton Grove, IL - 600 53) പാരിഷ് ഹാളില്‍ വെച്ചു നടക്കുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളുടെയും പ്രവര്‍ത്തനോദ്ഘാടനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.

വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി ആയിരിക്കും ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. കൃത്യം 6.30 ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ വൈസ് പ്രസിഡന്റ് റവ. ഫാ ബാബു മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്യും. ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, ഫൊക്കാന ഓഡിറ്റര്‍ ടോമി അമ്പനാട്ട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

തുടര്‍ന്ന് 7 മണി മുതല്‍ കലാപരിപാടികളാരംഭിക്കും. ആഘോഷകമ്മറ്റി ചെയര്‍മാന്‍ ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലിന്റെയും കോ- ചെയര്‍മാന്‍ അച്ചന്‍കുഞ്ഞു മാത്യുവിന്റെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ മനോഹരമാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു. ഡിന്നര്‍ സമയത്ത് സാന്താക്ലോസിനോടൊപ്പം ഫാമിലി ഫോട്ടോ എടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. പരിപാടികളുടെ അവസാനം നടക്കുന്ന റാപ്പിള്‍ ഡ്രോയില്‍ 55” TV കരസ്ഥമാക്കുവാനുള്ള അവസരം ഉണ്ടായിരിക്കും.
ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒറ്റക്കെട്ടായി ഈ പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൃത്യസമയത്ത് തന്നെ പരിപാടികള്‍ തുടങ്ങി മറ്റ് സംഘടനകള്‍ക്ക് മാതൃകയാകുവാനുള്ള ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പരിശ്രമം വിജയിപ്പിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ എല്ലാ പരിപാടികളും കുടുംബസംഗമവേദികളാക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ചിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Read more

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ യുവജന വർഷം ഉദ്ഘാടനം

ഷിക്കാഗോ: 2017 ജാനുവരി 1 മുതൽ ഡിസംബർ 31 വരെ ഷിക്കാഗോ സീറോ മലബാർ രൂപത യുവജന വർഷമായി ആചരിക്കുന്നു. ഡിസംബർ 24 ശനിയാശ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനായിലെ ഭക്തിനിർഭരമായ ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം, യുവജന വർഷാചരണത്തിന്റെ ഭാഗമായുള്ള ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിർവഹിച്ചു. തുടർന്ന് സാബു മുത്തോലത്ത്, നബീസാ & ജോസ്മോൻ ചെമ്മാച്ചേൽ, കോളൻ & സിറിയക് കീഴങ്ങാട്ട്, എബിൻ കുളത്തിൽകരോട്ട്, റ്റീനാ നെടുവാമ്പുഴ, ഗ്ലാഡിസ് & ഷോൺ പണയപറമ്പിൽ, മെർലിൻ പുള്ളോർകുന്നേൽ, ജെറി താന്നികുഴുപ്പിൽ, ജാഷ് വഞ്ചിപുരയ്കൽ എന്നിവരുടെ നേത്യുത്വത്തിലുള്ള യൂത്ത് മിനിസ്ട്രി, ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന്, യുവജന വർഷത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളേപ്പറ്റി ബ്രൈൻ സ്ട്രോമിങ് സെക്ഷൻ നടത്തി.

Read more

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഫാമിലി കോണ്‍ഫെറെന്‍സ് രജിസ്‌ട്രേഷന് വമ്പിച്ച തുടക്കം

ഷിക്കാഗോ: 2016 ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം ഷിക്കാഗോ ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്റെ ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വഹിച്ചു.

പ്രവാസി ക്‌നാനായക്കാരുടെ, പ്രഥമ ക്‌നാനായ റീജിയണിന്റെ, പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സിന്റെ റേജിസ്‌ട്രേഷന്‍, റീജിയണിന്റെ പ്രഥമ വികാരി ജനറാളും, കോണ്‍ഫ്രന്‍സ് വൈസ് ചെയര്‍മാനുമായ വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത്, പ്രഥമ ദൈവാലയമായ, ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍, നിലവിളക്ക് തെളിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഫാമിലി കോണ്‍ഫ്രന്‍സ് ജെനറല്‍ കോര്‍ഡിനേറ്റര്‍ ടോണീ പുല്ലാപ്പള്ളി, ജോയ് വാച്ചാച്ചിറ, മാത്യു ഇടിയാലി, സൂരജ് കോലടി, ബിനോയി കിഴക്കനടി എന്നിവരോടൊപ്പം നിരവധി കുടുംബാംഗങ്ങള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് 60 ല്‍ പരം കുടുംബങ്ങള്‍ ഫാമിലി കോണ്‍ഫ്രന്‍സിന് റെജിസ്റ്റര്‍ ചെയ്തുകൊണ്ട് വമ്പിച്ച തുടക്കം കുറിച്ചു.

ഷിക്കാഗോയില്‍, സെന്റ് ചാള്‍സിലെ ഫെസെന്റ് റിസോര്‍ട്ടിലാണ് ഫാമിലി കോണ്‍ഫ്രന്‍സ് നടത്തുന്നത്. 2017 യുവജന വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍, ഫാമിലി കോണ്‍ഫ്രന്‍സില്‍ യുവതീ യുവാക്കള്‍ക്കായി ഏറ്റവും അനുയോജ്യമായ രീതിയില്‍ സഭാത്മകവും സാമുദായികവുമായ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്തീരണത്തിനും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ ഫാമിലി കോണ്‍ഫ്രന്‍സില്‍ ഏവരും പങ്കെടുത്ത് ഇത് വിജയിപ്പിക്കണമെന്ന് ബഹുമാനപ്പെട്ട വികാരിയച്ചന്‍ ഓര്‍മ്മിപ്പിച്ചു.

Read more

Copyrights@2016.