america live Broadcasting

അറ്റ്ലാന്‍റാ ക്നാനായ അസോസിയേഷന് പുതിയ സാരഥികള്‍

അറ്റ്ലാന്‍റാ: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ (ഗഇഅഏ) യുടെ പുതിയ നേതൃത്വം നിലവില്‍ വന്നു. നവംബര്‍ 19-നു നടന്ന പൊതുയോഗത്തില്‍ വച്ചു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അധികാരമേറ്റു.

പ്രസിഡന്‍റായി ജസ്റ്റിന്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്‍റായി തോമസ് മുണ്ടത്താനം, സെക്രട്ടറിയായി മാത്യു പുല്ലഴിയില്‍, ജോയിന്‍റ് സെക്രട്ടറിയായി ജെസി ബന്നി പുതിയകുന്നേല്‍, ട്രഷററായി സാജു വട്ടക്കുന്നത്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ കൗണ്‍സിലിലേക്ക് ഷാജുമോന്‍ തെക്കേല്‍, സൈമണ്‍ ഇല്ലിക്കാട്ടില്‍, ജോബി വാഴക്കാലായില്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായി ലൂക്കോസ് ചക്കാലപ്പടവില്‍, ഡെന്നി എറണക്കല്‍ തുടങ്ങിയവരും ഓഡിറ്ററായി ഷാജന്‍ പൂവത്തുംമൂട്ടിലും തെരഞ്ഞെടുക്കപ്പെട്ടു.

വരുന്ന രണ്ട് വര്‍ഷങ്ങളിലേക്ക് സമുദായത്തിന്‍റെ നല്ല ഭാവിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്‍റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍ പ്രസ്താവിച്ചു.

Read more

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ടില്‍ പുതിയ കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ.

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ഡിസംബർ മുപ്പത്തൊന്നാം തിയതി 7 മണിക്കുനടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് പുതിയ കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവർക്ക് സത്യപ്രതിജ്ഞചൊല്ലികൊടുക്കുകയും, കൈക്കാരന്മാർ വിശുദ്ധ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു. വേദിയിൽ മറ്റ് എക്സിക്കൂട്ടീവ് അംഗങ്ങയായ ബിനോയി കിഴക്കനടി (പി. ആർ. ഒ.), റ്റോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും ഭംഗിയായി ക്യത്യം നിർവഹിച്ച കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൽ, ജോർജ്ജ് പുള്ളോർക്കുന്നേൽ, ഫിലിപ്പ് പുത്തെൻപുരയിൽ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും, അവരേയും അവരുടെ കുടുംബ്ബംഗങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുകയും, പുതിയ കൈക്കരന്മാർക്കുവേണ്ടി ഇടവകസമൂഹത്തൊടുചേർന്ന് പ്രാർത്ഥിക്കുകയും, കൈക്കരന്മാരെ അനുമോദിക്കുകയും ചെയ്തു.

 കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ  സണ്ണി മുത്തോലം, സക്കറിയ ചേലക്കൽ, തോമസ് നെടുവാമ്പുഴ, ഫാ. ഏബ്രഹാം മുത്തോലത്ത്, മാത്യു ഇടിയാലി, മാത്യു ചെമ്മലകുഴി, ബിനോയി കിഴക്കനടി, റ്റോണി പുല്ലാപ്പള്ളി. സണ്ണി മുത്തോലം, ജോർജ്ജ് പുള്ളോർക്കുന്നേൽ, ജിമ്മി മുകളേൽ, തോമസ് നെടുവാമ്പുഴ, ഫാ. ഏബ്രഹാം മുത്തോലത്ത്, ബിനോയി കിഴക്കനടി, ഫിലിപ്പ് പുത്തെൻപുരയിൽ, സുജ ഇത്തിത്താറ.

Read more

കാനഡയിൽ ക്രിസ്തുമസ് - പുതുവത്സര ബാങ്ക്വറ്റ് ജനുവരി 7 ന്

മിസ്സിസാഗാ: ക്നാനായ കാത്തലിക്ക്ക് അസോസിയേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ബാങ്ക്വറ്റ് നടത്തപ്പെടുന്നു. ജനുവരി ഏഴാം തിയതി മിസ്സിസ്സാഗയിലെ സ്വാഗത് ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്നത് കെ സി എ സി യുടെ പ്രഥമ ബാങ്ക്വറ്റ് ആണ്. നിരവധി കലാ പരിപാടികളും ഏവർക്കും ആസ്വദിക്കാട്ടുവാൻ സാധിക്കത്തക്ക വിധത്തിൽ യുവതീ യുവാക്കളുടെ നേതൃത്വത്തിൽ കൗതുകകരമായ ഗെയിമുകളും ഒക്കെ ചേർത്തിണക്കിക്കൊണ്ടാണ് ബാങ്ക്വറ്റ് ക്രമീകരിക്കപ്പെടുന്നത്. ബാങ്ക്വറ്റ് വേദിയിൽ വച്ച് വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനവും പുരാതനപ്പാട്ട് മത്സരവും നടത്തപെടുന്നുണ്ട്. ടോറോന്റോ ഏരിയയിലെ സിറ്റികളെ കോർത്തിണക്കിക്കൊണ്ടുള്ള ടീമുകൾ പങ്കെടുക്കുന്ന പുരാതനപ്പാട്ട് മത്സരത്തിൽ ഒന്നാം സമ്മാനമായി $ 300, രണ്ടാം സമ്മാനമായി $ 200 എന്നിവ നൽകപ്പെടും. സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് ജൈമോൻ തമ്പലക്കാട്ട് ആണ്. പ്രസിഡണ്ട് ജോഷി എടാട്ട്കാലായിൽ, വൈസ് പ്രസിഡണ്ട് ജെറിൻ നീറ്റുകാട്ട്, സെക്രട്ടറി തങ്കച്ചൻ വെള്ളരിമറ്റം, ട്രഷറർ റോയി ചെമ്മലക്കുഴി എന്നിവരുടെ നേതൃത്വത്തിലുള്ള കെ സി എ സി കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകും. ടോറോന്റോ ഏരിയയിലെ എല്ലാ ക്നാനായ കുടുംബങ്ങളും യുവതീ യുവാക്കളും ഈ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

Read more

KCS പ്രവർത്ത നോൽഘാടനവും അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണവും ജനു 21 ന്

ചിക്കാഗോ : കെ. സി. എസ് പുതിയ ഭരണസമിതിയുടെ ഉൽഘാടനവും ഭാഗ്യസ്മരണാർഹരായ ദൈവദാസൻ മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ എന്നീ പിതാക്കന്മാരുടെ ഓർമചാരണവും , പുതിയ കമ്മ്യൂണിറ്റി സെന്റർ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് കിക്ക്‌ ഓഫും ജനുവരി 21 തിയതി വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു . കെ സി എസിന്റെ ചിരകാല സ്വപ്നമായ മൾട്ടി പർപ്പസ് കമ്മ്യൂണിറ്റി സെന്റർ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാം "ദിലീപ് ഷോ 2017 " മെയ് 13 തിയതി ഗെയിറ്റുവേ തിയേറ്ററിൽ വച്ച് നടത്തപ്പെടുന്നു. യോഗത്തോടനുബന്ധിച്ചു വിവിധ പോഷക സംഘടനകളുടെ കലാ പരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണ് . എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

Read more

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് (എച്ച്.കെ.സി.എസ്.) പുതിയ നേതൃത്വം

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്.) 2017ലേക്കുള്ള ഭാരവാഹികളേയും പ്രവര്‍ത്തക സമിതിയേയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ (പ്രസിഡന്റ്), ഷാജു ചക്കുങ്കല്‍ (വൈസ് പ്രസിഡന്റ്), തോമസ് കൊരട്ടിയില്‍ (സെക്രട്ടറി), ടിജി പള്ളിക്കിഴക്കേതില്‍ (ജോയിന്റ് സെക്രട്ടറി), സൈമണ്‍ തോട്ടപ്ലാക്കില്‍ (ട്രഷറര്‍), എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.

കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സിലിലേക്ക് ബേബി മണക്കുന്നേല്‍, സണ്ണി കാരിക്കല്‍, എല്‍സി മാന്തുരിത്തില്‍, തോംസണ്‍ കൊരട്ടിയില്‍, ജോസഫ് ഇല്ലിക്കാട്ടില്‍, ഷാജി കൊണ്ടൂര്‍, ഫ്രാന്‍സിസ് ചെറുകര, ജെറി ചാമക്കാലയില്‍, സജി ഇടപ്പറമ്പില്‍, പ്രദീഷ് മഠത്തില്‍, എന്നിവരേയും തെരഞ്ഞെടുത്തു.

ജിമ്മി കുന്നച്ചേരില്‍ (ഓഡിറ്റര്‍), സാം മുടിയൂര്‍ കുന്നേല്‍ (ബില്‍ഡിംഗ് ബോഡി സെക്രട്ടറി), ജോസ് ചാമക്കാലയില്‍ (ബില്‍ഡിംഗ് ബോഡി ട്രഷറര്‍),  സാജു കൈതമറ്റത്തില്‍ (ലയിസന്‍ ബോര്‍ഡ് - ചെയര്‍മാന്‍) ബെന്നി പീടികയില്‍, ബിജോ കറുകപറമ്പില്‍ എന്നിവരെ ലയിസന്‍ ബോഡി മെമ്പര്‍മാരായും എതിരില്ലാതെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. റവ. ഫാദര്‍ സജി പിണര്‍കയിലാണ് സ്പിരിച്ച്വല്‍ ഡയറക്ടര്‍.

ഡിസംബര്‍ 25ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്ന ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷപരിപാടിയില്‍ പുതിയ പ്രവര്‍ത്തക സമിതിയും ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു.

മുന്‍ പ്രസിഡന്റ് എബ്രഹാം പറയന്‍കാലായിലും മുന്‍ കമ്മറ്റി അംഗങ്ങളും, പുതിയ ഭാരവാഹികള്‍ക്കും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും എല്ലാ വിധ പിന്‍തുണയും ആശംസകളും അര്‍പ്പിച്ചു. 2017 ജനുവരി ഒന്നുമുതലാണ് പുതിയ നേതൃത്വവും പ്രവര്‍ത്തക സമിതിയും ചുമതലകള്‍ ഏല്‍ക്കുക. എച്ച്.കെ.സി.എസ് 2017 പുതിയ കമ്മറ്റിയുടെ ഉല്‍ഘാടനം ഫെബ്രുവരി 19ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തും.
Read more

ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ് നവവത്സരാ ഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ: ജനുവരി 7 ശനിയാഴ്ച 5 മണി മുതല്‍ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ (7800 W Lyons St Morton Grove, IL - 600 53) പാരിഷ് ഹാളില്‍ വെച്ചു നടക്കുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളുടെയും പ്രവര്‍ത്തനോദ്ഘാടനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.

വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി ആയിരിക്കും ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. കൃത്യം 6.30 ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ വൈസ് പ്രസിഡന്റ് റവ. ഫാ ബാബു മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്യും. ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, ഫൊക്കാന ഓഡിറ്റര്‍ ടോമി അമ്പനാട്ട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

തുടര്‍ന്ന് 7 മണി മുതല്‍ കലാപരിപാടികളാരംഭിക്കും. ആഘോഷകമ്മറ്റി ചെയര്‍മാന്‍ ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലിന്റെയും കോ- ചെയര്‍മാന്‍ അച്ചന്‍കുഞ്ഞു മാത്യുവിന്റെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ മനോഹരമാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു. ഡിന്നര്‍ സമയത്ത് സാന്താക്ലോസിനോടൊപ്പം ഫാമിലി ഫോട്ടോ എടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. പരിപാടികളുടെ അവസാനം നടക്കുന്ന റാപ്പിള്‍ ഡ്രോയില്‍ 55” TV കരസ്ഥമാക്കുവാനുള്ള അവസരം ഉണ്ടായിരിക്കും.
ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒറ്റക്കെട്ടായി ഈ പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൃത്യസമയത്ത് തന്നെ പരിപാടികള്‍ തുടങ്ങി മറ്റ് സംഘടനകള്‍ക്ക് മാതൃകയാകുവാനുള്ള ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പരിശ്രമം വിജയിപ്പിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ എല്ലാ പരിപാടികളും കുടുംബസംഗമവേദികളാക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ചിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Read more

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ യുവജന വർഷം ഉദ്ഘാടനം

ഷിക്കാഗോ: 2017 ജാനുവരി 1 മുതൽ ഡിസംബർ 31 വരെ ഷിക്കാഗോ സീറോ മലബാർ രൂപത യുവജന വർഷമായി ആചരിക്കുന്നു. ഡിസംബർ 24 ശനിയാശ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനായിലെ ഭക്തിനിർഭരമായ ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം, യുവജന വർഷാചരണത്തിന്റെ ഭാഗമായുള്ള ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിർവഹിച്ചു. തുടർന്ന് സാബു മുത്തോലത്ത്, നബീസാ & ജോസ്മോൻ ചെമ്മാച്ചേൽ, കോളൻ & സിറിയക് കീഴങ്ങാട്ട്, എബിൻ കുളത്തിൽകരോട്ട്, റ്റീനാ നെടുവാമ്പുഴ, ഗ്ലാഡിസ് & ഷോൺ പണയപറമ്പിൽ, മെർലിൻ പുള്ളോർകുന്നേൽ, ജെറി താന്നികുഴുപ്പിൽ, ജാഷ് വഞ്ചിപുരയ്കൽ എന്നിവരുടെ നേത്യുത്വത്തിലുള്ള യൂത്ത് മിനിസ്ട്രി, ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന്, യുവജന വർഷത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളേപ്പറ്റി ബ്രൈൻ സ്ട്രോമിങ് സെക്ഷൻ നടത്തി.

Read more

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഫാമിലി കോണ്‍ഫെറെന്‍സ് രജിസ്‌ട്രേഷന് വമ്പിച്ച തുടക്കം

ഷിക്കാഗോ: 2016 ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം ഷിക്കാഗോ ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്റെ ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വഹിച്ചു.

പ്രവാസി ക്‌നാനായക്കാരുടെ, പ്രഥമ ക്‌നാനായ റീജിയണിന്റെ, പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സിന്റെ റേജിസ്‌ട്രേഷന്‍, റീജിയണിന്റെ പ്രഥമ വികാരി ജനറാളും, കോണ്‍ഫ്രന്‍സ് വൈസ് ചെയര്‍മാനുമായ വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത്, പ്രഥമ ദൈവാലയമായ, ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍, നിലവിളക്ക് തെളിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഫാമിലി കോണ്‍ഫ്രന്‍സ് ജെനറല്‍ കോര്‍ഡിനേറ്റര്‍ ടോണീ പുല്ലാപ്പള്ളി, ജോയ് വാച്ചാച്ചിറ, മാത്യു ഇടിയാലി, സൂരജ് കോലടി, ബിനോയി കിഴക്കനടി എന്നിവരോടൊപ്പം നിരവധി കുടുംബാംഗങ്ങള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് 60 ല്‍ പരം കുടുംബങ്ങള്‍ ഫാമിലി കോണ്‍ഫ്രന്‍സിന് റെജിസ്റ്റര്‍ ചെയ്തുകൊണ്ട് വമ്പിച്ച തുടക്കം കുറിച്ചു.

ഷിക്കാഗോയില്‍, സെന്റ് ചാള്‍സിലെ ഫെസെന്റ് റിസോര്‍ട്ടിലാണ് ഫാമിലി കോണ്‍ഫ്രന്‍സ് നടത്തുന്നത്. 2017 യുവജന വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍, ഫാമിലി കോണ്‍ഫ്രന്‍സില്‍ യുവതീ യുവാക്കള്‍ക്കായി ഏറ്റവും അനുയോജ്യമായ രീതിയില്‍ സഭാത്മകവും സാമുദായികവുമായ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്തീരണത്തിനും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ ഫാമിലി കോണ്‍ഫ്രന്‍സില്‍ ഏവരും പങ്കെടുത്ത് ഇത് വിജയിപ്പിക്കണമെന്ന് ബഹുമാനപ്പെട്ട വികാരിയച്ചന്‍ ഓര്‍മ്മിപ്പിച്ചു.

Read more

ക്നാനായ ഫാമിലി കോൺഫ്രൻസ് : ലോസാഞ്ചൽസിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ലോസാഞ്ചൽസ്: ലോസാഞ്ചൽസ് സെന്റ് പയസ് X ക്നാനായ കാത്തലിക്ക് ദൈവാലയത്തിൽ ക്നാനായ കാത്തലിക്ക് ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷന് ഔദ്യോഗികമായ തുടക്കം കുറിച്ചു. തിരുപ്പിറവി ദിനത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം ആദ്യ രെജിസ്ട്രേഷൻ ഡോ . ഫിലിപ്പ് ചാത്തത്തിൽ നിന്നും പ്രഥമ രജിഷ്ട്രേഷൻ സ്വീകരിച്ചുകൊണ്ടാണ് ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയ്ക്കടുത്തുള്ള സെന്റ് ചാൾസിൽ വച്ച് നടത്തപെടുന്ന പ്രഥമ ക്നാനായ ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷൻ ലോസാഞ്ചൽസ് ഇടവകയിൽ ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 16 കുടുംബങ്ങൾ രജിസ്‌ട്രേഷൻ ചെയ്യുവാനായി മുന്നോട്ടു വന്നിട്ടുണ്ട്. ഇടവകയിലെ രജിസ്‌ട്രേഷൻ സംബന്ധമായ ക്രമീകരണങ്ങൾക്ക് വികാരി. ഫാ. സിജു മുടക്കോടിയിലിന്റെ മേൽനോട്ടത്തിൽ കൈക്കാരൻമാരാ ജോജി മുട്ടത്തിൽ, റോജി കണ്ണാലിൽ , രെജിസ്ട്രേഷൻ കമ്മറ്റി അംഗങ്ങളായ ജോസ് വള്ളിപ്പടവിൽ, ലില്ലി ഫിലിപ്പ് ഓട്ടപ്പള്ളിൽ, സ്മിത മാത്തുക്കുട്ടി അമ്മായിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. ഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന ക്നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസിൽ എല്ലാ ഇടവക ജനങ്ങളും പങ്കെടുക്കുകയും ക്നാനായ റീജിയന്റെ ആത്യാത്മികവും സാമുദായികവുമായ വളർച്ചയിൽ പങ്കുകാരാവുകയും ചെയ്യണം എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അഭ്യർത്ഥിച്ചു.

Read more

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ ഭക്തിനിർഭരമായ ക്രിസ്മസ് ആഘോഷം

ഷിക്കാഗോ: 2016 ഡിസംബർ 24 ശനിയാശ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ ക്രിസ്മസ് ആഘോഷിച്ചു. വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുപ്പിറവിയുടേയും, ശാന്തിയുടേയും സമാധാനത്തിന്റേയും, നന്മയുടേയും സ്നേഹത്തിന്റേയും, പങ്കുവെക്കലിന്റേയും സന്ദേശമായ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിപൂർവ്വം നടന്നത്.

ഭക്തിനിർഭരമായ തിരുകർമ്മങ്ങളുടെ മധ്യേനടന്ന ക്രിസ്മസ്‌ സന്ദേശത്തിൽ, രാജാധിരാജനും, സകലത്തിന്റേയും ഉടയവനും പരിപാലകനുമായ ദൈവം ആദിമാതാപിതാക്കൾക്ക് നല്കിയ വാഗ്ദാനപ്രകാരം, വിനയാന്വതനായി കാലിത്തൊഴുത്തിൽ പൂർണ്ണ മനുഷനായി ഭൂജാതനായതിനെപ്പറ്റി ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ അനുസ്മരിപ്പിച്ചു. കാരുണ്യവാനായ ദൈവം നമ്മോട് കരുണ കാണിച്ചതുപോലെ നമ്മളും നമ്മുടെ സമയത്തിന്റേയും, അധ്വാനത്തിന്റേയും, സമ്പത്തിന്റേയും ഒരു ഓഹരി പാവങ്ങളുമായി പങ്കുവെച്ച് ജീവിക്കുമ്പോഴാണു ക്രിസ്മസ് ആഘോഷങ്ങൾ പൂർണ്ണമാകുകയുള്ളു എന്ന് ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ ഉദ്ബോധിപ്പിച്ചു. ഫൊറോനായിലെ എല്ലാ അംഗങ്ങൾക്കും ഉണ്ണിയേശുവിന്റെ ശാന്തിയും സമാധാനവും ആശംസിക്കുകയും ക്രിസ്മസ്സിന്റെ എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു.

ക്രിസ്മസ് ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്താൻ സഹായിച്ച ഏവർക്കും പ്രത്യേകിച്ച് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ഫിലിപ് പുത്തെൻപുരയിൽ, ജിമ്മി മുകളേൽ, ജോർജ്ജ് പുള്ളോർക്കുന്നേൽ എന്നിവരേയും, കുര്യൻ നെല്ലാമറ്റത്തിന്റേയും ഫിലിപ്പ് കണ്ണോത്തറയുടേയും നേത്യുത്വത്തിലുള്ള അൾത്താര ശുശ്രൂഷികളേയും, പള്ളി ഭംഗിയായി അലംങ്കരിച്ച തങ്കമ്മ നെടിയകാലായുടേയും റോയി കണ്ണോത്തറയുടെയും നേത്യുത്വത്തിലുള്ള ഡെക്കറേഷൻ ടീമിനേയും, സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിൽ സ്വരമാധുര്യങ്ങളാലപിച്ച കൊയർ ടീമിനേയും, സൌൺ‌ഡ് എഞ്ചിനീയറായ സൂരജ് കോലടിയേയും, മെൻസ് & വിമെൻസ് മിനിസ്റ്റ്രിയുടെ നേത്യുത്വത്തിൽ രുചികരമായ ഭക്ഷണം നല്കിയ എല്ലാ കൂടാരയോഗങ്ങളേയും, കരോൾ ഗാനങ്ങളാലപിച്ച എല്ലാ കൂടാരയോഗങ്ങളേയും, മിഷൻ ലീഗിലെ കുട്ടികളേയും, മറ്റ് ഭാരവാഹികളേയും വികാരി ഫാദർ എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.

Read more

KCADFW ന്റെ പുതുവർഷാ ഘോഷങ്ങൾ ഇന്ന് (Dec. 31) ഡാളസ് ഇടവകയുടെ ജിമ്മിൽ

ഡാളസ്: ഡാളസിലെ ക്നാനായ കാത്തലിക്ക് അസോസോയിയേഷൻ ഓഫ് ഡാളസ് ആൻഡ് ഫോർട്ട് വർത്തിന്റെ പുതുവത്സരാഘോഷങ്ങൾ ഇന്ന് ( ഡിസംബർ 31) ന് നടത്തപ്പെടുന്നു. ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ പള്ളിയിലെ 7 മണിക്കുള്ള വർഷാവസാന തിരുക്കർമ്മങ്ങൾക്ക് ശേഷം, പള്ളിയുടെ ജിമ്മിൽ വച്ചാണ് ക്നാനായ നൈറ്റും പുതുവത്സരാഘോഷങ്ങളും നടത്തപ്പെടുന്നത്. വളരെ പ്രതീക്ഷയോടെ 2017 ലേക്ക് കടക്കുവാൻ കാത്തിരിക്കുന്ന എല്ലാ KCADFW അംഗങ്ങൾക്കും സന്തോഷം നിറഞ്ഞതും ഐശ്വര്യ സമൃദ്ധവുമായ പുതുവത്സരം നേരുന്നതായും 2016 ൽ KCADFW നോട് കാണിച്ച എല്ലാ സഹകരണത്തിനും നന്ദിപറയുന്നതായും KCADFW പ്രസിഡണ്ട് സിബി കാരക്കാട്ടിൽ അറിയിച്ചു. ഇന്ന് നടക്കുന്ന ക്നാനായ നൈറ്റിലേക്കും പുതുവത്സരാഘോഷങ്ങളിലേക്കും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്യുന്നതായി KCADFW അംഗങ്ങൾക്ക് അദ്ദേഹം അയച്ച ഫോൺ സന്ദേശത്തിൽ അറിയിച്ചു.

Read more

കെ സി എസ് പ്രവർത്തന മുദ്രാവാക്യം പ്ര ഖ്യാപിച്ചു, "ഉണരണം കെ സി എസ് നിറയണം മനസ്സുകളിൽ"

ഷിക്കാഗോ : ഷിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റി കെ സി എസ് ഈവർഷത്തെ പ്രവർത്തന മുദ്രാവാക്യം പ്രഖ്യാപിച്ചു. "ഉണരണം കെ സി എസ് നിറയണം മനസ്സുകളിൽ" 2017ലെ പ്രവത്തനങ്ങൾ കെ സി എസ് എന്ന ലോകത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ക്നാനായ സംഘടന എന്ന നിലയിൽ കൂടുതൽ ഉണർവ് നൽകുക , അതോടൊപ്പം എല്ലാ ക്നാനായ ജനതാക്കുളുടെയും മനസ്സിൽ സംഘടനാ സ്നേഹം നിറക്കുക എന്നതാണ് ഈ മുദ്രാവാക്യത്തിലൂടെ ഭാരവാഹികൾ ഉദ്ദേശിക്കുന്നത് . സംഘടന കൂടുതൽ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക , ഒപ്പം എല്ലാ ക്നാനായ ജനതയെയും ഉൾക്കൊള്ളുക , എല്ലാവരെയും എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കുക എന്നതാണ് ഈ മുദ്രവാ ക്യത്തി ലൂടെ തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ അറിയിച്ചു. വൈസ് പ്രെസിഡന്റ്റ് സാജു കണ്ണമ്പള്ളി സെക്രട്ടറി ജോണി കുട്ടി പിള്ളവീട്ടിൽ, ജോയിന്റ് സെക്രട്ടറി ഡിബിൻ വിലങ്ങുകല്ലേൽ , ട്രഷറർ ഷിബു മുളയാനികുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും ഈ വര്ഷം നടക്കുന്ന എല്ലാപരിപാടികളിലും കൂടുതൽ ക്നാനായ ജനതയുടെ പങ്കാളിത്തമാണ് കെ സി എസ് ഈ മുദ്രവാഖ്യത്തിലൂടെ ഉദ്ദേശിക്കുന്നത്. 

Read more

കെ സി എസ് വുമൻസ് ഫോറം ഹോളിഡേ പാർട്ടി ഫെബ്രുവരി 18ന്

ചിക്കാഗോ : ചിക്കാഗോ കെ സി എസ് പോഷക സംഘടനയായ വുമൻസ് ഫോറം നേതൃത്വം നൽകുന്ന ഹോളിഡേ പാർട്ടി ഫെബ്രുവരി 18ന് ചിക്കാഗോയിലുള്ള ലിഡോ ബായ്ങ്കറ്റ് ഹോളിൽ നടക്കും. ചിക്കാഗോ യിലെ മുഴുവൻ ക്നാനായ വനിതകളെയും ഉൾപ്പെടുത്തിയുള്ള ഈ കൂട്ടായ്മയ്ക്ക് വുമൻസ് ഫോറം ഭാരവാഹികൾ പ്രത്യേക ക്രമീകരണങ്ങൾ നടത്തിവരുന്നു. ചിക്കാഗോയിലെ മുഴുവൻ ക്നാനായ വനിതകളും ഈ സംരഭത്തിൽ പങ്കെടുത്ത് ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയും കെ സി എസ് നുള്ള ജന പിന്തുണയും അറിയിക്കണമെന്ന് പ്രസിഡന്റ് ജിജി നെല്ലാമറ്റം അഭിപ്രായപ്പെട്ടു . ഇക്കുറി നടത്തുന്ന വ്യത്യസ്തമായ ഹോളിഡേ പാർട്ടിക്കു ജിജി നെല്ലാമറ്റം , അനി വാച്ചാച്ചിറ , ബിനി തെക്കനാട്ട്, ആൻസി കുപ്ലിക്കാട്ട് , ആൻ കരകുളം എന്നിവർ നേതൃത്വം നൽകും.

Read more

ക്നാനായ ഫാമിലി കോൺഫ്രൻസ് : മയാമിയിൽ രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം

മയാമി: മയാമി സെന്റ് ജൂഡ് ക്നാനായ കാത്തലിക്ക് ദൈവാലയത്തിൽ ക്നാനായ കാത്തലിക്ക് ഫാമിലി കോൺഫ്രൻസ് 2017 ന്റെ രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം. ഡിസംബർ 24 ന് തിരുപ്പിറവിയുടെ തിരുക്കർമങ്ങൾക്കും ദിവ്യബലിക്കും ശേഷമാന് രജിസ്ട്രേഷന് ഔദ്യോഗികമായ തുടക്കം കുറിച്ചത്. ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് സമീപമുള്ള സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ച് നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തിൽ തന്നെ പത്തിലധികം കുടുംബങ്ങളാണ് രജിസ്‌ട്രേഷൻ ചെയ്തത്. സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിലാണ് ഫാമിലി കോൺഫ്രൻസ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു. എല്ലാ ഇടവക ജനങ്ങളും ഈ കോൺഫ്രൻസിൽ പങ്കെടുക്കണം എന്ന് ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര അഭ്യർത്ഥിച്ചു. 

Read more

ചിക്കാഗോ കെ സി എസ് ന്റെ ദിലീപ് ഷോ 2017 മെയ് 13 ന്

ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ 2017 ലെ ധന ശേഖരണ പരിപാടിയായ ദിലീപ് ഷോ, 2017 മെയ് 13 ന് നടത്തപ്പെടും. ഈ വർഷത്തെ ഏറ്റവും താര സമ്പന്നവും മനോഹരവുമായ സ്റേജ്ജ് ഷോ ആയിരിക്കും ദിലീപ് ഷോ എന്ന് സംഘാടകർ അറിയിച്ചു. സ്റ്റേജ് ഷോ സംവിധായകൻ, സിനിമാ സംവിധായകൻ, സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചിട്ടുള്ള നാദിർഷാ സംവിധാനം ചെയ്യുന്ന ഈ ഷോയിൽ, ദിലീപ്, കാവ്യാ മാധവൻ, നമിത പ്രമോദ്, പിഷാരടി, റിമി ടോമി, ധർമജൻ, ഹരിശ്രീ യൂസഫ് തുടങ്ങിയ നിരവധി സിനിമാ - ടിവി രംഗത്തെ പ്രഗത്ഭർ അണിനിരക്കുന്നുണ്ട്. ജന പ്രിയ താരങ്ങളുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഈ പരിപാടി, നോർത്ത് അമേരിക്കയിലെ മലയാളി തറവാടയായ ചിക്കാഗോയിൽ അരങ്ങേറുമ്പോൾ, അതിനു ആതിഥ്യം വഹിക്കുവാൻ ചിക്കാഗോ കെ സി എസ് നു അവസരം ലഭിക്കുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ് എന്ന് ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിൽ അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണങ്ങൾ അഭ്യര്ഥിക്കുന്നതായി അദ്ദേഹം ക്നാനായ വോയിസിനോട് പറഞ്ഞു.

പരിപാടിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

ബിനു പൂത്തുറയിൽ : 847 644 9869 

Read more

ക്നാനായ ഫാമിലി കോൺഫ്രൻസ്: ഹൂസ്റ്റണിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഹ്യൂസ്റ്റൺ: 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ നടത്തപ്പെടുന്ന ക്നാനായ ഫാമിലി കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിസമ്പർ 24 നു രാത്രി, തിരുപ്പിറവിയുടെ തിരുകർമ്മങ്ങൾക്കും ദിവ്യബലിക്കും ശേഷം, ദേവാലയ അങ്കണത്തിൽ നടത്തപ്പെട്ട ലളിതമായ ചടങ്ങിൽ, ഫോറോനാ വികാരി, റവ:ഫാ: സജി പിണർകയിൽ രജിസ്‌ട്രേഷന്റെ ഉത്‌ഘാടനം നിർവഹിച്ചു. ആദ്യ ദിവസം തന്നെ, കോൺഫ്രൻസിനു റജിസ്റ്റർ ചെയ്‌യുകയും കോൺഫ്രൻസിന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്ത 20 ഓളം കുടുംബങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഈ കോൺഫ്രൻസിൽ യുവജനങ്ങൾക്കായി വിവിധ പരിപാടികൾ യുവജനങ്ങൾ തന്നെ രൂപം നൽകി നടപ്പിലാക്കുന്നതാണ് എന്നും, ഹൂസ്റ്റണിൽ നിന്നും സാധിക്കുന്നിടത്തോളം യുവജന പങ്കാളിത്തം ഉറപ്പു വരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നും അദ്ദേഹം ഇടവക അംഗങ്ങളെ ഓർമ്മിപ്പിച്ചു. ഈ ഫാമിലി കോൺഫ്രൻസിന്റെ വിജയത്തിനായി 17 ഓളം വിവിധ കമ്മിറ്റികൾക്ക് രൂപം നൽകുന്നതാണ് എന്നും, കോൺഫ്രൻസിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം എന്നും അദ്ദേഹം അറിയിച്ചു.

Read more

ഫാമിലി കോൺഫ്രൻസ്: ഫിലാഡെൽഫിയാ മിഷനിലും രജിസ്ട്രേഷന് തുടക്കമായി

ഫിലാഡൽഫിയ: ക്നാനായ കാത്തലിക്ക് റീജിയന്റെ പ്രഥമ ക്നാനായ ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷന് ഫിലാഡൽഫിയ ക്നാനായ കാത്തലിക്ക് മിഷനിലും ആവേശോജ്വലമായ തുടക്കം. മിഷൻ ഡയറക്ടർ ഫാ. റെനി കട്ടേലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുപ്പിറവി തിരുക്കർമ്മങ്ങൾക്ക് ശേഷം, മിഷന്റെ കൈക്കാരൻ മങ്ങാട്ട്തുണ്ടത്തിൽ സൈമൺ - സബീനാ ദമ്പതികളിൽ നിന്നും രജിസ്‌ട്രേഷൻ ഫോം സ്വീകരിച്ചുകൊണ്ടാണ് ഫിലാഡെൽഫിയാ മിഷനിലെ ഫാമിലി കോൺഫ്രൻസ് രജിസ്ട്രേഷന് ഔദ്യോഗികമായ തുടക്കം കുറിച്ചത്. മിഷനിലെ യുവജനങ്ങളുടെ പ്രതിനിധിയായി കെ സി വൈ എൽ പ്രസിഡണ്ട് ടിനു ചാരത്തും രെജിസ്ട്രേഷൻ ചെയ്ത് ഫാമിലി കോൺഫറൻസിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായി.

2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ചാണ് ക്നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുക. സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിലാണ് ഫാമിലി കോൺഫ്രൻസ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു.

ഹോട്ടൽ മുറിയും ഭക്ഷണവും മറ്റു ചിലവുകളും ഉൾപ്പെടെ രണ്ടു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് $ 855 ആണ് രജിഷ്ട്രേഷൻ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ രജിഷ്ട്രേഷനും ഭക്ഷണവും ലഭിക്കും. ആറ് വയസ്സിനു മുകളിൽ പ്രായമുള്ള, മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് $140 കൂടി ഭക്ഷണത്തിനും മറ്റു ചിലവുകൾക്കുമായി നിശയിക്കപ്പെട്ടിരിക്കുന്നു. 21 വയസ്സിനു മുകളിൽ പ്രായമുള്ള യുവജനങ്ങൾക്ക് $ 395 ആണ് രജിഷ്ട്രേഷൻ ഫീസ് ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രജിഷ്ട്രേഷൻ ഫീസിന് പുറമെ $ 300 കൂടി നൽകി സ്പോൺസർ ആകുവാനും, $ 750 കൂടി നൽകി വി ഐ പി സ്പോൺസർ ആകുവാനും ഉള്ള സൗകര്യവും റെജിഷ്ട്രേഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.

Read more

അറ്റ്ലാന്റയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഗംഭീരമായി

അറ്റലാന്റ: ഹോളി ഫാമിലി ക്നാനായ കാത്തലിക്ക് ദൈവാലയത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 24 ന് വൈകുന്നേരം 7.30 ന് ഇടവക വികാരി ഫാ. ജോസഫ് പുതുശ്ശേരിയും ഫാ. ജോണി പുതിയാപറമ്പിലും ചേർന്ന് ദിവ്യബലി അർപ്പിക്കുകയും ക്രിസ്തുമസ് തിരുക്കർമ്മങ്ങളും നടത്തുകയുണ്ടായി. നൂറു കണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

തിരുക്കർമ്മങ്ങൾക്ക് ശേഷം അടുത്ത രണ്ടു വർഷത്തേക്കുള്ള ഇടവക നേതൃത്വം, കൈക്കാരന്മാരായ മാത്യു കൂപ്ലിക്കാട്ടിന്റെയും തമ്പു പുളിമൂട്ടിലിന്റെയും നേതൃത്വത്തിൽ ചുമതലയേറ്റു.

മതബോധന സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കൈക്കാരന്മാരായ ബേബി ഇല്ലിക്കാട്ടിൽ, തമ്പു പുളിമൂട്ടിൽ, ഡി. ആർ. ഈ. ആൻസി ചെമ്മലക്കുഴി, മറ്റ് പാരീഷ് കൗൺസിൽ അംഗങ്ങൾ എല്ലാവരും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നുകളോടെ പരിപാടികൾക്ക് തിരശീല വീണു.

Read more

ന്യൂയോർക്കിൽ ക്നാനായ ഫാമിലി കോൺഫറൻസ് കിക്ക്‌ ഓഫ് നൂറിൽ പരം രജിസ്‌ട്രേഷൻ കഴിഞ്ഞു

അമേരിക്കയിലെ ക്നാനായ കത്തോലിക്ക മിഷനൻറ് നേതൃത്വത്തിൽ നടത്തുന്ന പ്രഥമ ഫാമിലി കോൺഫെറൻസിന്റെ കിക്ക്‌ ഓഫ്, ഗ്രെയ്റ്റർ ന്യൂയോർക്കിൽ നിന്നുതന്നെ നൂറിൽപരം കുടുംബങ്ങൾ ആദ്യദിനം തന്നെ രജിസ്റ്റർ ചെയ്തുകഴിഞ്ഞു ന്യൂയോർക്കിലെ സെൻറ്.സ്റ്റീഫൻ ഫൊറോനായുടെ കിഴിലുള്ള മിഷനുകളിൽ നിന്ന് അവേസ്വലമായ പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്‌ .രജിസ്‌ട്രേഷൻ തുടരുകയാണ് .ഒരു ദിവസംകൊണ്ടു ഇത്രയും കുടുംബങ്ങൾ രജിസ്റ്റർ ചെയ്തത് ഒരു വലിയ വിജയവും അനുഗ്രഹവുമായി കാണുന്നു. കുട്ടികൾക്കും ,യുവജങ്ങൾക്കും , മുതിർന്നവർക്ക് ഒന്നുപോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിലാണ് കോൺഫറൻസ് അണിയിച്ചൊരുക്കുന്നത് . വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ , ചർച്ചകൾ , ബൈബിളിലിൽ അധിഷ്‌ഠിതനായ കലാപരിപാടികൾ , സംവാദം, തുടങ്ങി ആവേശകരമായ നല്ല പരിപാടികൾ കോർത്തിണക്കിയാണ് പ്രസ്തുത കോൺഫെറൻസ് നടത്തുന്നതെന്നാണ് അറിയുവാൻ സാധിക്കുന്നത് .

Read more

ക്നാനായ ഫാമിലി കോൺഫ്രൻസ് :വെസ്റ്ചെസ്റ്റെർ റോക്‌ലൻഡ് മിഷനുകളിൽ രജിഷ്ട്രേഷന് ഉജ്ജ്വല തുടക്കം.

ന്യൂയോർക് : നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ച് നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ, വെസ്റ്ചെസ്റ്റെർ റോക്‌ലൻഡ് മിഷനുകളിൽ രജിഷ്ട്രേഷന് ഉജ്ജ്വല തുടക്കമായി . തിരുപ്പിറവി ദിനത്തിലെ വി. കുർബ്ബാനയ്ക്ക് ശേഷമാണ്ന്യൂയോർക് റോക്‌ലൻഡിലെ മരിയൻ ഷൈറിയിൻ ദേവാലയത്തിൽ വച്ച് രജിഷ്ട്രേഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടത്. മിഷൻ ഡയറക്ടർ റെവ .ഫാദർ ജോസ് ആദോപ്പിള്ളിക്ക് 40 ഓളം കുടുംബങ്ങൾ ഫാമിലി കോൺഫ്രൻസിൽ പങ്കെടുക്കുന്നിതിനുള്ള അവരുടെ റെജിസ്ട്രേഷൻ ഫോം സമർപ്പിച്ചു .ആദ്യ ദിനത്തിൽ തന്നെ 40 കുടുംബങ്ങൾ ഫാമിലി കോൺഫ്രൻസിൽ രജിഷ്ട്രേഷൻ നടത്തുവാൻ മുന്നോട്ടു വന്നത് ഈ ഫാമിലി കോൺഫ്രൻസ് വലിയ വിജയമായിരിക്കുന്നതിന്റെ സൂചനയാണെന്ന് മിഷൻ ഡയറക്ടർ റെവ. ഫാദർ ജോസ് ആദോപ്പിള്ളി പറഞ്ഞു.

Read more

Copyrights@2016.