america live Broadcasting

ഇന്ന് കെ സി വൈ എൽ ന് 50 വയസ്സ് ഏവർക്കും ക്നാനായ വോയിസിന്റെ ആശംസകൾ

ഇന്ന് കെ സി വൈ എൽ ന് 50 വയസ്സ്  ഏവർക്കും ക്നാനായ വോയിസിന്റെ ആശംസകൾ
കോട്ടയം : ക്നാനായ കാത്തലിക് യൂത്ത് ലീഗിന് (KCYL) ന് ഇന്ന് അൻപത് വയസ് . 1969 നവംബർ 16ന് കൈപ്പുഴയിൽ ജന്മം എടുത്ത ക്നാനായ യൂവജനങ്ങളുടെ സിരകളിൽ എന്നും തിളക്കുന്ന , ജ്വോലിക്കുന്ന ഓർമ്മകളുടെ മടിത്തട്ടായ കെ സി വൈ എൽ സംഘടന 50 വയസ്സ് പൂർത്തിയാക്കുന്ന ഇന്ന് ഈ സംഘടനയിൽ പ്രവർത്തിച്ചവരും, പ്രവർത്തിക്കുന്നവരുമായ എല്ലാവരും ആഘോഷാത്തിന്റെ നിറവിലേക്കാണ്.

ഈ മഹത്തായ സംഘടനയെ വളർത്തിയെടുത്ത എല്ലാ പൂർവകാല നേതാക്കന്മാർക്കും, ഇന്നും ഈ സംഘടനയെ നെഞ്ചിലേറ്റിയിരിക്കുന്ന എല്ലാ കെ സി വൈ എൽ കുടുബാംഗങ്ങൾക്കും 50തിന്റെ ജൂബിലി - ജന്മദിനത്തിന്റെ ആശംസകൾ

Read more

ചിക്കാഗോ സെ.മേരീസിൽ കൊന്തകെട്ട് മത്സരം നടത്തി .

ചിക്കാഗോ സെ.മേരീസിൽ നടന്ന കൊന്തകെട്ട് മത്സരത്തിൽ വിജയികളായവർക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത സമ്മാനങ്ങൾ നൽകി .
കൊന്ത മാസത്തോട് അനുബന്ധിച്ച് കൂടാരയോഗ തലത്തിൽ ഒക്ടോബർ 12 ശനിയാഴ്ച നടന്ന കൊന്ത നിർമാണ മത്സരത്തിൽ 88 പേർ പങ്കെടുത്തു. ഒക്ടോബർ 31 വ്യാഴാഴ്ച വൈകിട്ട് അർപ്പിച്ച വിശുദ്ധ കുർബാനയിൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഹൃസ്വ ചടങ്ങിൽ കൊന്ത കെട്ട് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആൻസി മറ്റത്തി പറമ്പിൽ [ Little flower ] , ഷൈനീ തറത്തെട്ടേൽ [ Littleflower ] , ജ്യോതി ആലപ്പാട്ട് [ StAtony ] , സൗമ്യ തേക്കും കാട്ടിൽ [ Stxaviour ] , അനീറ്റ അറയ്ക്ക പറമ്പിൽ [ StAntoy ] തുഷാര ചെമ്മാംന്തറ [ StAntony ] റിയാന മറ്റത്തിൽ പറമ്പിൽ [ Stantony ] അലീഷാ വാക്കേൽ [ Stantony ] ജയിംസ് കുന്നശ്ശേരിൽ [st jude ] ജാസ്ലിൻ ആലപ്പാട്ട് [ സെന്റ് ആന്റണി ] സാന്ദ്ര കുന്നഗ്ഗേരിൽ [st jude ] മറീൻ കരികുളം [st Antony ] ആൻഡ്രൂ തേക്കും കാട്ടിൽ [ stxaviour ] എന്നിവർ മത്സരത്തിൽ പങ്കെടുത്ത് വിജയികളായി.

ചിക്കാഗോ സെ.മേരീസിൽ നടന്ന കൊന്തകെട്ട് മത്സരത്തിൽ വിജയികളായവർക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത സമ്മാനങ്ങൾ നൽകി.കൊന്ത മാസത്തോട് അനുബന്ധിച്ച് കൂടാരയോഗ തലത്തിൽ ഒക്ടോബർ 12 ശനിയാഴ്ച നടന്ന കൊന്ത നിർമാണ മത്സരത്തിൽ 88 പേർ പങ്കെടുത്തു. ഒക്ടോബർ 31 വ്യാഴാഴ്ച വൈകിട്ട് അർപ്പിച്ച വിശുദ്ധ കുർബാനയിൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഹൃസ്വ ചടങ്ങിൽ കൊന്ത കെട്ട് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആൻസി മറ്റത്തി പറമ്പിൽ [ Little flower ] , ഷൈനീ തറത്തെട്ടേൽ [ Littleflower ] , ജ്യോതി ആലപ്പാട്ട് [ StAtony ] , സൗമ്യ തേക്കും കാട്ടിൽ [ Stxaviour ] , അനീറ്റ അറയ്ക്ക പറമ്പിൽ [ StAntoy ] തുഷാര ചെമ്മാംന്തറ [ StAntony ] റിയാന മറ്റത്തിൽ പറമ്പിൽ [ Stantony ] അലീഷാ വാക്കേൽ [ Stantony ] ജയിംസ് കുന്നശ്ശേരിൽ [st jude ] ജാസ്ലിൻ ആലപ്പാട്ട് [ സെന്റ് ആന്റണി ] സാന്ദ്ര കുന്നഗ്ഗേരിൽ [st jude ] മറീൻ കരികുളം [st Antony ] ആൻഡ്രൂ തേക്കും കാട്ടിൽ [ stxaviour ] എന്നിവർ മത്സരത്തിൽ പങ്കെടുത്ത് വിജയികളായി.

.


Read more

ചിക്കാഗോ സെന്റ് മേരീസ് കൂടാരയോഗതല ദശവത്സര സംഗമം നടത്തപ്പെട്ടു .

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ദശവത് സരത്തോട് അനുബന്ധിച്ച് ഓരോ മാസവും കൂടാരയോഗ തലത്തിൽ നടത്തപ്പെടുന്ന സംഗമം സെൻറ് ജോസഫ് കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കോർഡിനേറ്റർ സണ്ണി തെക്കേപറമ്പിന്റെ നേതൃത്വത്തിൽ തലേദിവസം പള്ളി അലങ്കരിക്കുന്നതിൽ മുൻകൈ എടുത്തു. നവംബർ 10ന്. ഞായറാഴ്ചത്തെ കുർബ്ബാനയിൽ കൂടാരയോഗാഅഗംങ്ങൾ സജിവമായി പങ്കെടുത്തു. തുടർന്ന് ലൂർദ് മാതാ കൂടാരയോഗത്തിൽ നിന്നും മാതാവിന്റെ തിരുസൊരൂപം കൂടാരയോഗാഅഗംങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു. അന്നേ ദിവസം നടന്ന വി.കുർബ്ബാനയ്ക്ക് ഫാ.ജോസഫ് മേലേടം , ഫാ ജയിംസ്എരുമേലിക്കര , ഫാ.ബിൻസ് ചേത്തലിൽ തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു.
Read more

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിച്ചു

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിച്ചു
 
ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ മതബോധന വിദ്യാർത്ഥികളും, മതാദ്ധ്യാപകരും, നവംബർ 3 ഞായറാശ്ച സകല വിശുദ്ധരുടേയും തിരുന്നാൾ ആചരിച്ചു. മുന്നൂറോളം വിദ്യാർത്ഥിനി - വിദ്യാർത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തിൽ ദൈവാലയത്തിന്റെ അൾത്താരക്കു മുൻപിൽ ഭക്തിപുരസരം അണിനിരന്നപ്പോൾ സ്വർഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. 9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള തിരുന്നാൾ കുർബാനക്കുശേഷം,  സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാർത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും വിശുദ്ധരുടെ വേഷവിതാനത്തിൽ അൾത്താരയിലേക്ക് വന്നത് വ്യത്യസ്ഥമായ ആഘോഷമായിരുന്നു. ഏറ്റവും നല്ല കോസ്റ്റൂമിട്ട 11 വിദ്യാർത്ഥികൾക്ക് സമ്മാനദാനവുമുണ്ടായിരുന്നു. അതി മനോഹരമായ ഈ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്, ഡി. ർ. ഇ. റ്റീന നെടുവാമ്പുഴയും, അസി. ഡി. ർ. ഇ. മെർളിൻ പുള്ളോർകുന്നേലും മറ്റ് മതാദ്ധ്യാപകരുമാണ്

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ മതബോധന വിദ്യാർത്ഥികളും, മതാദ്ധ്യാപകരും, നവംബർ 3 ഞായറാശ്ച സകല വിശുദ്ധരുടേയും തിരുന്നാൾ ആചരിച്ചു. മുന്നൂറോളം വിദ്യാർത്ഥിനി - വിദ്യാർത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തിൽ ദൈവാലയത്തിന്റെ അൾത്താരക്കു മുൻപിൽ ഭക്തിപുരസരം അണിനിരന്നപ്പോൾ സ്വർഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. 9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള തിരുന്നാൾ കുർബാനക്കുശേഷം,  സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാർത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും വിശുദ്ധരുടെ വേഷവിതാനത്തിൽ അൾത്താരയിലേക്ക് വന്നത് വ്യത്യസ്ഥമായ ആഘോഷമായിരുന്നു. ഏറ്റവും നല്ല കോസ്റ്റൂമിട്ട 11 വിദ്യാർത്ഥികൾക്ക് സമ്മാനദാനവുമുണ്ടായിരുന്നു. അതി മനോഹരമായ ഈ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്, ഡി. ർ. ഇ. റ്റീന നെടുവാമ്പുഴയും, അസി. ഡി. ർ. ഇ. മെർളിൻ പുള്ളോർകുന്നേലും മറ്റ് മതാദ്ധ്യാപകരുമാണ്

Read more

പ്രശംസഫലകം നൽകി ആദരിച്ചു.

ചിക്കാഗോ സെ.മേരീസ് ഗായകസംഘാഗം തെക്കേപരമ്പിൽ ജോണി സാറിനെ ആദരിച്ചു.ചിക്കാഗോയിലെ ക്നാനയ ഗായകസംഘത്തിന് അടിത്തറയിട്ടവരിൽ ഒരാളായും നിരവധി ആളുകളെ ആരാധനാ സന്നദ്ധപ്രവർത്തനത്തിലേക്ക് കൊണ്ടുവന്ന വ്യക്തിയെന്ന നിലയിലും ജോണി സാറിനെ നവംബർ മൂന്നാം തീയതി ഞായറാഴ്ച ചിക്കാഗോ സെ.മേരിസ് ക്നാനായ ദൈവാലയത്തിൽ പത്തുമണിക്ക് അർപ്പിച്ച് വിശുദ്ധ കുർബാനയ്ക്ക് ശേഷം

കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രശംസഫലകം നൽകി ആദരിച്ചു. ഫാ. സജി പിണർക്കയിൽ, ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ , കാനഡ വികാരി ജനറാൾ ഫാ.പത്രോസ് ചമ്പക്കര, ഫാദർ ബിൻസ് ചേത്തലയിൽ , സാൻഹോസേ പരിഷ് പി.ആർ.ഒ. ബിബിൻ ഓണശ്ശേരിൽ, സെ. മേരീസ് ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read more

ക്നാനായ റീജിയന് വാഹനം സമ്മാനിച്ചു.

നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയന്റെ അജപാലന പ്രവർത്തന പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഒരു കാറ് വാങ്ങുന്നതിനുള്ള പ്രോജക്ടിലേക്ക്  സാൻഹോസെ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളി സാമ്പത്തിക സഹായം നൽകി . ഇടവക വികാരി റവ.ഫാ.സജി പിണർക്കയിൽ പുതിയതായി വാങ്ങിയ വാഹനത്തിന്റെ താക്കോൽ നവംബർ മൂന്നാം തീയതി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ പളളിയിൽ കുർബ്ബാന മധ്യേ അഭി: മാർ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ ഏല്പിച്ചു.  .ഈ പദ്ധതിയുടെ വിജയത്തിനായി സാമ്പത്തികമായി സഹായിച്ച സാൻഹോസേ പള്ളിയിലെ പ്രതിനിധികളെയും നേതൃത്വം നൽകിയ വികാരി ഫാ. സജി പിണർക്കയിലിനെ ക്നാറായ റീജിയന്റെ പേരിൽ അഭിവദ്ധ്യ മാർ: മാത്യു മൂലക്കാട്ട് അഭിനന്ദിച്ചു. ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ , കാനഡ വികാരി ജനറാൾ  ഫാ.പത്രോസ് ചമ്പക്കര, ഫാ.ബിൻസ് ചേത്തലയിൽ ,  ബിബിൻ ഓണശ്ശേരിൽ, 
സെ.മേരീസ് ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read more

ലോസ് ആഞ്ചലസ്‌ പള്ളിയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

ലോസ് ഏഞ്ചൽസ് പള്ളിയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു
ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു. വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് മതബോധന സ്കൂളിലെ കുട്ടികൾ പ്രദിക്ഷണമായി പള്ളിയിലേക്ക് എത്തിയപ്പോൾ വിശ്വാസി സമൂഹം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ട് അവരെ എതിരേറ്റു. വികാരി ഫാ. സിജു മുടക്കോലിൽ സകല വിശുദ്ധരുടെയും തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം ഓരോ കുട്ടിയും തങ്ങൾ പ്രതിനിധീകരിക്കുന്ന വിശുദ്ധനെ പറ്റി സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. മതാദ്ധ്യാപകരും പാരീഷ് കൗൺസിൽ മെമ്പേർഴ്‌സും പരിപാടികൾക്ക് നേതൃത്വം നൽകി.
സിജോയ് പറപ്പള്ളി

ലോസ് ആഞ്ചലസ്‌: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു. വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് മതബോധന സ്കൂളിലെ കുട്ടികൾ പ്രദിക്ഷണമായി പള്ളിയിലേക്ക് എത്തിയപ്പോൾ വിശ്വാസി സമൂഹം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ട് അവരെ എതിരേറ്റു. വികാരി ഫാ. സിജു മുടക്കോലിൽ സകല വിശുദ്ധരുടെയും തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം ഓരോ കുട്ടിയും തങ്ങൾ പ്രതിനിധീകരിക്കുന്ന വിശുദ്ധനെ പറ്റി സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. മതാദ്ധ്യാപകരും പാരീഷ് കൗൺസിൽ മെമ്പേർഴ്‌സും പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

കർഷകരെ വാരിപുണർന്ന് ചിക്കാഗോ സെന്റ് മേരീസ് ദശ വത്സര നിറവ്

ചീക്കാഗോ സെ.മേരീസ് ഇടവകയുടെ ദശവത്സരത്തോട് അനുബന്ധിച്ച് നടത്തിയ കൂടാരയോഗതല കർഷക കുടുംബ അവാർഡ് ജേതാക്കളെ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാതൃ മൂലക്കാട്ട് മെത്രാപ്പോലിത്ത പ്രത്യേകം ആദരിച്ചു. ഒന്നാം സ്ഥാനം ശ്രീ ജോയി ഓളിയിൽ, രണ്ടാം സ്ഥാനം റ്റാജ് പാറേട്ട് മൂന്നാം സ്ഥാനം ആന്റണി വല്ലൂർ, ബിനു വാക്കേൽ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി . വിവിധങ്ങളായ പച്ചക്കറികൾ വിപുലമായി കൂട്ടായ്മയോടെ കൃഷി ചെയ്ത കർഷക മനസ്സിനുള്ള വലിയ അംഗീകാരമായിരുന്നു ഈ അവാർഡ് എന്ന് ഏവരും വിലയിരുത്തി.

Read more

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ദൈവാലയം അഭി.മാർ മാത്യു മൂലക്കാട്ട് സന്ദർശിച്ചു

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ദൈവാലയം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് സന്ദർശിച്ചു 
ഒക്റ്റോബർ 30 ബുധനാഴ്ച്ച ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ദൈവാലയം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് സന്ദർശിച്ചു .വൈകുന്നേരം 7 മണിക്ക് വി .കുർബ്ബാന അർപ്പിക്കുകയും അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കുകയും ഇടവക വികാരി റെവ ജോസെഫ് ജെമി പുതുശ്ശേരിൽ ,റെവ ബിജു ചൂരപ്പാടത്തു (OFM -CAP)എന്നിവർ സഹകാർമികത്വം വഹിച്ചു .തുടർന്ന് അഭിവന്ദ്യ പിതാവ് ഏറെ നേരം ഇടവക ജനങ്ങളുമായി സൗഹൃദം പങ്കുവെക്കുകയും ചെയ്തു .ദശ വത്സരം ആഘോഷിക്കുന്ന ദൈവാലയത്തിനു അഭിവന്ദ്യ പിതാവിന്റെ സന്ദർശനം വലിയ ഉണർവ് നൽകി .
ജെയിസ് കണ്ണച്ചാൻപറമ്പിൽ

ഡിട്രോയിറ്റ്:ഒക്ടോബര്‍ 30 ബുധനാഴ്ച്ച ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ദൈവാലയം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് സന്ദർശിച്ചു.വൈകുന്നേരം 7 മണിക്ക് വി.കുർബ്ബാന അർപ്പിക്കുകയും അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കുകയും ഇടവക വികാരി റെവ ജോസെഫ് ജെമി പുതുശ്ശേരിൽ,റെവ ബിജു ചൂരപ്പാടത്തു (OFM -CAP)എന്നിവർ സഹകാർമികത്വം വഹിച്ചു .തുടർന്ന് അഭിവന്ദ്യ പിതാവ് ഏറെ നേരം ഇടവക ജനങ്ങളുമായി സൗഹൃദം പങ്കുവെക്കുകയും ചെയ്തു .ദശ വത്സരം ആഘോഷിക്കുന്ന ദൈവാലയത്തിനു അഭിവന്ദ്യ പിതാവിന്റെ സന്ദർശനം വലിയ ഉണർവ് നൽകി .

Read more

ചിക്കാഗോയില്‍ നടന്ന നേര്‍ക്കുനേര്‍ സംവാദം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ: കെ.സി.വൈ.എല്‍ തലമുറകളുടെ സംഗമത്തോടനുബന്ധിച്ച് നടന്ന ‘നേര്‍ക്കുനേര്‍’ സംവാദം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു.ജിനോ കോതലടി സ്വാഗതമാശംസിച്ചു. റ്റോണി പുല്ലാപ്പള്ളി മോഡറേറ്റാറായിരുന്നു. നൂറുകണക്കിന് മുന്‍ കാല കെ.സി.വൈ.എല്‍ സംഗമത്തില്‍ സംബന്ധിച്ചു.

Read more

ചിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിച്ചു.

മോര്‍ട്ടന്‍ ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു. സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധരെപ്പറ്റിയുള്ള പഠനവും തുടര്‍ന്ന്‌ വിശുദ്ധരുടെ വേഷം ധരിച്ച നൂറുകണക്കിന്‌ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ സ്‌കൂളില്‍ നിന്ന്‌ ദൈവാലയത്തിലേക്ക്‌ പരേഡും നടത്തപ്പെട്ടു. പരേഡില്‍ ഉടനീളം ചര്‍ച്ച്‌ കൊയര്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു. കോട്ടയം രൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ തദവസരത്തില്‍ കുട്ടികള്‍ക്ക്‌ ആശീര്‍വാദം നല്‍കി. തുടര്‍ന്ന്‌ വിശുദ്ധരുടെ ജീവിത മാതൃക തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ സകല വിശുദ്ധരുടെയും പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന്‌ കുട്ടികള്‍ക്ക്‌ സമ്മാനങ്ങളും മിഠായിയും വിതരണം ചെയ്‌തു. തുടര്‍ന്നു വിശുദ്ധരെ അനുസ്‌മരിച്ചു നീല ബലൂണുകള്‍ ആകാശത്തേക്ക്‌ പറത്തി. വികാരി ഫാ. തോമസ്‌ മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ്‌ ചേത്തലില്‍, സ്‌കൂള്‍ ഡയറക്‌ടര്‍ സജി പൂതൃക്കയില്‍, അസി. ഡയറക്‌ടര്‍ മനീഷ്‌ കൈമൂലയില്‍, സിസ്റ്റേഴ്‌സ്‌, ചര്‍ച്ച്‌ എക്‌സിക്യൂട്ടീവ്‌, പേരന്റ്‌ വോളന്ററീസ്‌, ടീച്ചേഴ്‌സ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. 

Read more

ക്നാനാ‍യ റീജിയൺ - പ്രീ - മാര്യേജ് കോഴ്സ് ഷിക്കാഗോയിൽ നടത്തപ്പെട്ടു.

ക്നാനാ‍യ റീജിയൺ - പ്രീ - മാര്യേജ് കോഴ്സ് ഷിക്കാഗോയിൽ നടത്തപ്പെട്ടു.
ബിനോയി സ്റ്റീഫൻ കിഴക്കനടി
                         ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് ഒക്ടോബർ 18 മുതൽ 20 വരെ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്ക, ആസ്ട്രേലിയ, യു.കെ. തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 45  യുവജനങ്ങൾ ഈ ത്രിദിന കോഴ്സിൽ പങ്കെടുത്തു.  വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോൺ. തോമസ് മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഡോ. അജിമോൾ പുത്തെൻപുരയിൽ, ശ്രീ. ബെന്നി കാഞ്ഞിരപ്പാറ,  ശ്രീ. ജയ കുളങ്ങര,  ശ്രീ. ഷിജി അലക്സ്, ശ്രീ. റ്റോണി പുല്ലാപ്പള്ളിൽ,  ശ്രീ. ജോൺ മൂലക്കാട്ട്,  ശ്രീ. ടോം മൂലയിൽ,  ശ്രീ. ജിൻസ് & ഷീനാ പുത്തെൻപുരയിൽ,  ശ്രീ. സിറിയക് & കോളിൻ കീഴങ്ങാട്ട്, ബ്രദർ അങ്കിത്ത് തച്ചാറ തുടങ്ങിയവർ ക്‌ളാസ്സുകൾ നയിച്ചു.
                        ക്നാനായ റീജിയണിലെ അടുത്ത  പ്രീ-മാര്യേജ് കോഴ്സ് 2020 മാർച്ച് 6 മുതൽ 8 വരെ ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് റെജിസ്റ്റർ ചെയ്യേണ്ടതാണ്. അമേരിക്കയിലോ, ഇന്ത്യയിലോ വിവാഹിതരാകുവാൻ പോകുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു. 
 

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് ഒക്ടോബർ 18 മുതൽ 20 വരെ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്ക, ആസ്ട്രേലിയ, യു.കെ. തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 45  യുവജനങ്ങൾ ഈ ത്രിദിന കോഴ്സിൽ പങ്കെടുത്തു.  വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോൺ. തോമസ് മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഡോ. അജിമോൾ പുത്തെൻപുരയിൽ, ശ്രീ. ബെന്നി കാഞ്ഞിരപ്പാറ,  ശ്രീ. ജയ കുളങ്ങര,  ശ്രീ. ഷിജി അലക്സ്, ശ്രീ. റ്റോണി പുല്ലാപ്പള്ളിൽ,  ശ്രീ. ജോൺ മൂലക്കാട്ട്,  ശ്രീ. ടോം മൂലയിൽ,  ശ്രീ. ജിൻസ് & ഷീനാ പുത്തെൻപുരയിൽ,  ശ്രീ. സിറിയക് & കോളിൻ കീഴങ്ങാട്ട്, ബ്രദർ അങ്കിത്ത് തച്ചാറ തുടങ്ങിയവർ ക്‌ളാസ്സുകൾ നയിച്ചു.

ക്നാനായ റീജിയണിലെ അടുത്ത  പ്രീ-മാര്യേജ് കോഴ്സ് 2020 മാർച്ച് 6 മുതൽ 8 വരെ ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് റെജിസ്റ്റർ ചെയ്യേണ്ടതാണ്. അമേരിക്കയിലോ, ഇന്ത്യയിലോ വിവാഹിതരാകുവാൻ പോകുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു. 

Read more

തലമുറകളുടെ സംഗമത്തിൽ’ ശ്രീ തോമസ് ചാഴികാടൻ എം.പി, പങ്കെടുത്തു.

തലമുറകളുടെ സംഗമത്തിൽ’ ശ്രീ തോമസ് ചാഴികാടൻ എം.പി, പങ്കെടുത്തു. 

കെ.സി.വൈ.എൽ മുൻകാല നേതാക്കളുടെ നേതൃത്വത്തിൽ നവംബർ 1,2,3 തീയതികളിൽ ചിക്കാഗോയിൽ വച്ച് നടത്തിയ ആഗോള സംഗമത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി, പങ്കെടുത്തു. കേരളത്തിലെ പ്രഥമ കത്തോലിക്ക സംഘടനയായ കെ.സി.വൈ.എൽ രൂപീകൃതമായതിന്റെ അമ്പതാം വാർഷീകത്തോട് അനുബന്ധിച്ച് നടന്ന തലമുറകളുടെ സംഗമത്തിലാണ് വേദിയൊരുക്കിയത്. ഇന്ത്യൻ പാർലമെന്റെ അംഗമായതിന് ശേഷം നടത്തുന്ന ആദ്യത്തെ അമേരിക്കയിൽ എത്തിയ ശ്രീ. തോമസ് ചാഴികാടൻ 

സംഗമത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന. നേർക്കുനേർ എന്ന സംവാദത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ സി വൈ എൽ മുൻ രൂപത ഭാരവാഹി ജിനോ കോതലടി ഈ സംവാദത്തിന് സ്വാഗതമാശംസിച്ചു. റ്റോണി പുല്ലാപ്പള്ളി മോഡറേറ്റ് ചെയ്ത് നേർക്കുനേർ പരിപാടിയിൽ കോട്ടയം അതിരൂപതാ അതിർത്തിക്ക് വെളിയിലുള്ള സ്ഥലങ്ങളിലെ അസോസിയേഷനുകളും പള്ളികളും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തുടർന്ന് ഇതര വിഷയങ്ങളെക്കുറിച്ചും സംവാദത്തിൽ  ചർച്ചകൾ ഉയർന്നു. നിരവധി കെസിവൈഎൽ പ്രവർത്തകർ ഈ ചടങ്ങിൽ പങ്കെടുത്തു. 

ReplyForward
Read more

KCYL തലമുറകളുടെ സംഗമത്തിന് പ്രൗഢ സമാപ്തി.


ഷിക്കാഗോ: 1969ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജനമുന്നേറ്റം ക്നാനായ കാത്തലിക് യൂത്ത് ലീഗ് ( കെ സി വൈ എൽ) അതിന്റെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല പ്രവർത്തകരുടെയും നേതാക്കന്മാരുടെയും സംഗമം തലമുറകളുടെ സംഗമം എന്ന പേരിൽ ഷിക്കാഗോയിൽ 2019നവംബർ 1, 2, 3 തീയതികളിൽ സംഘടിപ്പിക്കപ്പെട്ടു. നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രജിസ്ട്രേഷനോടെയാണ് പരിപാടികൾ ആരംഭിച്ചത്. വൈകുന്നേരം ആറുമണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് കാനഡ മിസിസാഗ വികാരി ജനറൽ ഫാ. പത്രോസ് ചമ്പക്കര മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഓർമ്മകളിലെ കെ സി വൈ എൽ എന്ന പരിപാടിയിൽ 1969 മുതൽ കെസിവൈഎല്ലിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള നിരവധി പ്രവർത്തകരും നേതാക്കന്മാരും തങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു. ഈ പരിപാടി, സംഘടനയുടെ മുൻ രൂപതാ പ്രസിഡണ്ട് കൂടിയായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുവജനവേദി പ്രസിഡൻറ് ശ്രീ.ആൽബിൻ പുലിക്കുന്നേൽ സ്വാഗതം ആശംസിച്ചു. ഷിക്കാഗോ കെ.സി. വൈ എൽ പ്രസിഡൻറ് ശ്രീ. ആൽവിൻ പിണർകയിൽ അധ്യക്ഷനായിരുന്നു. മുൻ രൂപതാ ഭാരവാഹി ജോർജ് തോട്ടപ്പുറം മോഡറേറ്റ് ചെയ്ത ഈ സെഷനിൽ കെസിവൈഎൽ ലൂടെ പരിചയപ്പെട്ട് വിവാഹിതരായ ദമ്പതികളെയും ആദരിച്ചു. 
രണ്ടാം ദിവസമായ നവംബർ രണ്ടാം തീയതി രാവിലെ ഒമ്പതരയ്ക്ക് ഷിക്കാഗോ ക്നാനായ സെൻററിൽ നിന്നും സമ്മേളനവേദിയായ ക്നായിതൊമ്മൻ നഗറിലേക്ക് പതാക പ്രയാണം സംഘടിപ്പിച്ചു സമ്മേളന വേദിയിൽ പതാക പ്രയാണം എത്തിയപ്പോൾ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പതാക ഉയർത്തി. കെസിവൈഎൽ മുൻ രൂപതാ പ്രസിഡൻറ് ശ്രീ ബിജു കെ ലൂക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്തുമണിയ്ക്ക് അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തലമുറകളുടെ സംഗമത്തിന് ചെയർമാൻ ശ്രീ സാജു കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു രൂപതാ പ്രസിഡണ്ട് ജെയിംസ് തെക്കനാടൻ സ്വാഗതം ആശംസിച്ചു. എം.പി ആയതിനുശേഷം ആദ്യമായി അമേരിക്കയിലെത്തിയ ശ്രീ തോമസ് ചാഴികാടൻ എം പിയെ സമ്മേളനംസ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. ശ്രീ തോമസ് ചാഴികാടൻ മുഖ്യപ്രഭാഷകനായിരുന്നു. ക്നാനായ റീജിയൻ വികാരി ജനറൽ മോൺ. തോമസ് മുളവനാൽ, കാനഡ വികാരി ജനറൽ ഫാ.പത്രോസ് ചമ്പക്കര, ഫാ. ബിൻസ് ചേത്തലിൽ, ജോസ് കണിയാലി യു കെ കെ സി എ പ്രസിഡൻറ് തോമസ് ജോസഫ്, കുവൈറ്റ് ക്നാനായ അസോസിയേഷൻ പ്രസിഡന്റ് റെജി കുര്യൻ അഴകേടം, ഡോ. ബീന ഇണ്ടിക്കുഴി, രൂപതാ പ്രസിഡണ്ടുമാരായ ജേക്കബ് തോമസ് വാണിയംപുരയിടത്തിൽ, ഷിനോയ് മഞ്ഞാക്കൽ, ഷിനോ കുന്നപ്പിള്ളി എന്നിവരും ആശംസകളർപ്പിച്ചു. കെ സി വൈ എൽ മുൻ രൂപതാ പ്രസിഡണ്ട് ശ്രീ ജിമ്മി കണിയാലി ഏവർക്കും നന്ദി അർപ്പിച്ചു. ഇന്ത്യയിലും വിദേശത്തും കെസിവൈഎൽ സംഘടനയിലൂടെ യുവസമൂഹത്തിനു ലഭ്യമാകുന്ന അവസരങ്ങളെയും നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് നടന്ന സംവാദത്തിൽശ്രീ സാബു മുത്തോലം മോഡറേറ്റർ ആയിരുന്നു. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യുവജനങ്ങളും മുൻ ഭാരവാഹികളും പങ്കുവച്ചു . ഷെയ്ൻ നെടിയകാലാ സ്വാഗതവും ഷിബു മുളയാനിക്കുന്നേൽ നന്ദിയും ആശംസിച്ചു. വൈകുന്നേരം നടന്ന കലാസന്ധ്യയിൽ നിരവധി കെസിവൈഎൽ പ്രവർത്തകർ തങ്ങളുടെ വ്യത്യസ്തങ്ങളായ കലാവിരുന്ന് പങ്കുവച്ചു. സംഘടനയ്ക്ക് നിരവധിയായ സംഭാവനകൾ സമ്മാനിച്ച ഏവരെയും കലാസന്ധ്യയുടെ ഭാഗമായി നടന്ന അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു. ശ്രീ ലിൻസൺ കൈതമല, നീൽ എടാട്ട്, അനുഷ്ക ആലപ്പാട്ട് എന്നിവർ എം.സി. മാരായിരുന്നു.

സ്റ്റീഫൻ ചൊള്ളംമ്പേൽ പി.ആർ.ഒ.)
Read more

KCYL ഗോൾഡൻ ജൂബിലി ഗ്ലോബൽ മീറ്റ് - തലമുറകളുടെ സംഗമം| ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

ചിക്കാഗോ : കേരള കത്തോലിക്കാ സഭയിലെ ആദ്യത്തെ യൂവജന പ്രസ്ഥാനമായ കെ.സി.വൈ.എൽ സംഘടന അതിന്റെ 50 വർഷം പൂർത്തിയാക്കിയതിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ സമാപന പരിപാടികളിലേക്ക് കടക്കുന്ന വേളയിൽ ഇന്ത്യയ്ക്ക് വെളിയിലും അതിന്റെ ആഘോഷങ്ങൾ നടക്കുകയാണ്. 50 വർഷം ഈ സംഘടനക്ക് വേണ്ടി പ്രവർത്തിക്കുകയും, നേതൃത്വം കൊടുത്തവരുടെയും നേതൃത്വത്തിൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു സംഗമം ചരിത്രം ഉറങ്ങുന്ന ക്നാനായ തറവാടായ ചിക്കാഗോയിൽ നടക്കുന്നു. മുൻ അതിരൂപതാ,ഫൊറോനാ,ഇടവക ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കുന്ന തലമുറകളുടെ സംഗമത്തിന്  ചിക്കാഗോ സെന്റ്.മേരീസിൽ തുടക്കമായി. മൂന്ന് ദിവസമായി നടക്കുന്ന സംഗമത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കുന്നു.
കെ.സി.വൈ.എൽ ഗോൾഡൻ ജൂബിലി ഗ്ലോബൽ മീറ്റ് - തലമുറകളുടെ സംഗമം - ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാത്തലിക് പള്ളിയിൽ നിന്നും - ക്നായി തോമാ നഗറിൽ നിന്നും തത്സമയം.
നടക്കുന്നു. തുടക്കമായി. നിന്നുളള പങ്കെടുക്കുന്നു.
ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

ചിക്കാഗോ: കേരള കത്തോലിക്കാ സഭയിലെ ആദ്യത്തെ യൂവജന പ്രസ്ഥാനമായ കെ.സി.വൈ.എൽ സംഘടന 50 വർഷം പൂർത്തിയാക്കിയതിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ സമാപന പരിപാടികളിലേക്ക് കടക്കുന്ന വേളയിൽ ഇന്ത്യയ്ക്ക് വെളിയിലും അതിന്റെ ആഘോഷങ്ങൾ നടക്കുകയാണ്. 50 വർഷം ഈ സംഘടനക്ക് വേണ്ടി പ്രവർത്തിക്കുകയും, നേതൃത്വം കൊടുത്തവരുടെയും നേതൃത്വത്തിൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു സംഗമം ചരിത്രം ഉറങ്ങുന്ന ക്നാനായ തറവാടായ ചിക്കാഗോയിൽ നടക്കുന്നു. മുൻ അതിരൂപതാ, ഫൊറോനാ, ഇടവക ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കുന്ന തലമുറകളുടെ സംഗമത്തിന്  ചിക്കാഗോ സെന്റ്.മേരീസിൽ തുടക്കമായി. മൂന്ന് ദിവസമായി നടക്കുന്ന സംഗമത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കുന്നു.

Read more

കെ‌സി‌വൈ‌എൽ ഇന്ത്യൻ പ്രതിനിധികൾക്ക് ചിക്കാഗോ എയർപോർട്ടിൽ വമ്പിച്ച സ്വീകരണം. .

കെ‌സി‌വൈ‌എൽ ഇന്ത്യൻ പ്രതിനിധികൾക്ക് ചിക്കാഗോ എയർപോർട്ടിൽ വമ്പിച്ച സ്വീകരണം. .
 നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാനായി ചിക്കാഗോയിൽ എത്തിയ ഇന്ത്യൻ പ്രതിനിധികളായ കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് (മുൻ എം‌എൽ‌എ) മുൻ കെ‌സി‌വൈ‌എൽ പ്രസിഡന്റുമാരായ ജേക്കബ് വാണിയാംപുര, സൈമൺ ആറുപറ എന്നിവരെ നാഷണൽ കൗൺസിൽ അംഗം സന്തോഷ് കണിയാംപറബിലും, ബി‌ജു.കെ.ലൂക്കോസും ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു.
നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാനായി ചിക്കാഗോയിൽ എത്തിയ ഇന്ത്യൻ പ്രതിനിധികളായ കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് (മുൻ എം‌എൽ‌എ) മുൻ കെ‌സി‌വൈ‌എൽ പ്രസിഡന്റുമാരായ ജേക്കബ് വാണിയാംപുര, സൈമൺ ആറുപറ എന്നിവരെ നാഷണൽ കൗൺസിൽ അംഗം സന്തോഷ് കണിയാംപറബിലും, ബി‌ജു.കെ.ലൂക്കോസും ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു.
Read more

അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോയിൽ ഉജ്ജ്വല സ്വീകരണം.

ചരിത്രമായി മാറുവാൻ പോകുന്ന
KCYL തലമുറകളുടെ സംഗമത്തിനായി ചിക്കാഗോയിൽ എത്തിയ കോട്ടയം അതിരുപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോ എയർ പോർട്ടിൽ ഊഷ്മളമായ സ്വീകരണം ഒരുക്കി. ക്നാനായ റീജിയൻ വികാരി ജനറാൾ മോൺ.തോമസ് മുളവനാൽ, ജൂബിലി ആഘോഷങ്ങളുടെ ചെയർമാൻ ശ്രീ.സാജു കണ്ണമ്പിള്ളി , റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ കിഴക്കേകുറ്റ്, ജനറൽ കോർഡിനേറ്റർ ബിജു കെ ലൂക്കോസ്. അക്കോമഡേഷൻ കമ്മറ്റി. മാത്യു മാപ്പിളേട്ട് , ലിജോ മാപ്പിളേട്ട് എന്നിവർ സ്വീകരണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ പിതാവിനെ ശ്രീ.സാജു കണ്ണമ്പിള്ളി പൂച്ചെണ്ട് നൽകി ആനയിച്ചു .

ചരിത്രമായി മാറുവാൻ പോകുന്ന KCYL തലമുറകളുടെ സംഗമത്തിനായി ചിക്കാഗോയിൽ എത്തിയ കോട്ടയം അതിരുപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോ എയർ പോർട്ടിൽ ഊഷ്മളമായ സ്വീകരണം ഒരുക്കി. ക്നാനായ റീജിയൻ വികാരി ജനറാൾ മോൺ.തോമസ് മുളവനാൽ, ജൂബിലി ആഘോഷങ്ങളുടെ ചെയർമാൻ ശ്രീ.സാജു കണ്ണമ്പിള്ളി , റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ കിഴക്കേകുറ്റ്, ജനറൽ കോർഡിനേറ്റർ ബിജു കെ ലൂക്കോസ്. അക്കോമഡേഷൻ കമ്മറ്റി. മാത്യു മാപ്പിളേട്ട് , ലിജോ മാപ്പിളേട്ട് എന്നിവർ സ്വീകരണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ പിതാവിനെ ശ്രീ.സാജു കണ്ണമ്പിള്ളി പൂച്ചെണ്ട് നൽകി ആനയിച്ചു .Read more

സേക്രഡ് ഹാർട്ട് ക്നാനായ മിഷനിൽ വിശുദ്ധരുടെ ദിനം ആചരിച്ചു

സേക്രഡ് ഹാർട്ട് ക്നാനായ മിഷനിൽ വിശുദ്ധരുടെ ദിനം ആചരിച്ചു 
കാനഡ:- ലണ്ടൻ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക മിഷനിൽ സകല വിശുദ്ധരെയും അനുസ്മരിച്ചുകൊണ്ട് ഒക്ടോബർ 27 ന് ഞായറാഴ്ച ദിവ്യബലിയെത്തുടർന്നു Saints Parade നടത്തി. വിശുദ്ധരുടെ വേഷമണിഞ്ഞ 56 കുട്ടികൾ ഓരോരുത്തരായി വേദിയിൽ അണിനിരന്നതും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ചു ലഖുവിവരണം നൽകിയതും ഏവരുടെയും ശ്രദ്ധയാകർഷിച്ചു .പുതിയ തലമുറയ്ക്ക് വിശുദ്ധരെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിനും അവരുടെ ജീവിതമാതൃക അനുകരിക്കുന്നതിനും ഇത്തരം പരിപാടികൾ പ്രയോജനകരമാകുമെന്നു ലണ്ടൻ ക്നാനായ കത്തോലിക്ക മിഷൻ ഡിറെക്ടറും,മിസ്സിസ്സാഗ രൂപത വികാരി ജനറാളുമായ ഫാദർ പത്രോസ് ചമ്പക്കര പ്രസംഗമധ്യേ ഉദ്ബോധിപ്പിച്ചു. കൈക്കാരൻമാരുടെയും,മതബോധന അധ്യാപകരുടെയും, മാതാപിതാക്കളുടെയും പിന്തുണയും , സഹകരണവും വിശുദ്ധദിനാഘോഷങ്ങൾ വിജയകരമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

കാനഡ:- ലണ്ടൻ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക മിഷനിൽ സകല വിശുദ്ധരെയും അനുസ്മരിച്ചുകൊണ്ട് ഒക്ടോബർ 27 ന് ഞായറാഴ്ച ദിവ്യബലിയെത്തുടർന്നു Saints Parade നടത്തി. വിശുദ്ധരുടെ വേഷമണിഞ്ഞ 56 കുട്ടികൾ ഓരോരുത്തരായി വേദിയിൽ അണിനിരന്നതും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ചു ലഖുവിവരണം നൽകിയതും ഏവരുടെയും ശ്രദ്ധയാകർഷിച്ചു .പുതിയ തലമുറയ്ക്ക് വിശുദ്ധരെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിനും അവരുടെ ജീവിതമാതൃക അനുകരിക്കുന്നതിനും ഇത്തരം പരിപാടികൾ പ്രയോജനകരമാകുമെന്നു ലണ്ടൻ ക്നാനായ കത്തോലിക്ക മിഷൻ ഡിറെക്ടറും,മിസ്സിസ്സാഗ രൂപത വികാരി ജനറാളുമായ ഫാദർ പത്രോസ് ചമ്പക്കര പ്രസംഗമധ്യേ ഉദ്ബോധിപ്പിച്ചു. കൈക്കാരൻമാരുടെയും,മതബോധന അധ്യാപകരുടെയും, മാതാപിതാക്കളുടെയും പിന്തുണയും , സഹകരണവും വിശുദ്ധദിനാഘോഷങ്ങൾ വിജയകരമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

Read more

ശ്രീ. തോമസ് ചാഴികാടൻ എം.പി അമേരിക്കയിൽ.

ചിക്കാഗോ.

നവംബർ 1,2,3 തീയതികളിൽ ചിക്കാഗോയിൽ നടക്കുന്ന കെ.സി.വൈ.എൽ മുൻകാല നേതാക്കൾ ഒരുക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാൻ ശ്രീ.തോമസ് ചാഴികാടൻ എം.പി, കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ചിക്കാഗോയിൽ എത്തുന്നു. 1969 സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്ക യുവജന സംഘടനയായ കെ.സി.വൈ.എൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം ഒരുക്കുന്നത്. തലമുറകളുടെ സംഗമം എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്നാനായ മാമാങ്കം ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നവംബർ 1,2,3 തീയതികളിൽ നടത്തപ്പെടും. കെ.സി.വൈ.എല്‍ സംഘടനയിലൂടെ വളര്‍ന്നു ഇന്ന്‌ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വിവിധ ക്‌നാനായ അല്‍മായ സംഘടനാ നേതാക്കളുൾപ്പെടെ ‍, നാട്ടിലും വിദേശത്തുമുള്ള കെ.സി.വൈ.എല്‍ മുന്‍ അതിരൂപത ഫൊറോനാ യൂണിറ്റ്‌ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുക്കുവാനായി ചിക്കാഗോയിൽ എത്തുന്നു. ശ്രീ.തോമസ് ചാഴികാടൻ പലതവണ അമേരിക്ക സന്ദർശിച്ചിട്ടുണ്ടെങ്കിലും എം. പി ആയതിനുശേഷം ആദ്യമായാണ് തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാനായി അമേരിക്ക സന്ദർശിക്കുന്നത്. ഈ സംഘടനയുടെ 50 വർഷം പൂർത്തിയാകുന്ന കഴിഞ്ഞ നവംബറിൽ ആരംഭിച്ച സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്  പൂർവ്വ നേതാക്കമാർക്കും പ്രവർത്തകർക്കും വേണ്ടി ചിക്കാഗോയിൽ "തലമുറകളുടെ സംഗമം" സംഘടിപ്പിക്കുന്നത് . പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന ശ്രീ.തോമസ് ചാഴികാടൻ എം.പി ഉൾപ്പെടെ പ്രമുഖ നേതാക്കളേവരെയും സ്വീകരിക്കുവാൻ സെ.മേരീസിലെ ക്നായിതൊമ്മൻ നഗർ ഒരുങ്ങിക്കഴിഞ്ഞു.
Read more

റോക്‌ലാൻഡ് സെന്‍റ്.മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ കുടുംബ വിശുദ്ധീകരണ ധ്യാനം .

റോക്‌ലാൻഡ് സെന്‍റ് . മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ ഡോ. മാരിയോ ജോസഫ് നയിക്കുന്ന  കുടുംബ വിശുദ്ധീകരണ ധ്യാനം നവംബര് 22 മുതൽ 24 വരെ
 
ന്യൂയോർക് : റോക്‌ലാൻഡിലെ സെൻറ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ പ്രശസ്ത വചനപ്രഘോഷകൻ ഡോ. മാരിയോ ജോസഫ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം നവംബര് 22 ,23 ,24 തീയതികളിൽ നടക്കും.                                                 
നവംബര് 22 വെള്ളിയാഴ്ച വൈകുന്നേരം 7 PM  മുതൽ 10 PM  വരെയും, നവംബര് 23 ശനിയാഴ്ച രാവിലെ 9 AM മുതൽ വൈകുന്നേരം 5 PM വരെയും, നവംബര് 24 ഞായറാഴ്ച രാവിലെ രാവിലെ 9 AM മുതൽ വൈകുന്നേരം 5 PM വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
.
ഡോ. മാരിയോ ജോസഫ് കേരളത്തിലും കേരളത്തിനു പുറത്തും ഏറെ അറിയപ്പെടുന്ന വചനപ്രഘോഷകനാണ്. കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ന്യൂയോർക്കിലെ എല്ലാ കുടുംബങ്ങളെയും റോക്‌ലാൻഡ് സൈന്റ്റ് മേരീസ് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോസഫ് ആദോപ്പിള്ളിൽ, ഫാ .ബിപി തറയിൽ എന്നിവർ അറിയിച്ചു
 
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : ഫാ . ജോസഫ് ആദോപ്പിള്ളിൽ : 914-673-6956 , ഫാ .ബിപി തറയിൽ:773-943-2290

ന്യൂയോർക് : റോക്‌ലാൻഡിലെ സെൻറ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ പ്രശസ്ത വചനപ്രഘോഷകൻ ഡോ. മാരിയോ ജോസഫ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം നവംബര് 22 ,23 ,24 തീയതികളിൽ നടക്കും.              നവംബര് 22 വെള്ളിയാഴ്ച വൈകുന്നേരം 7 PM  മുതൽ 10 PM  വരെയും, നവംബര് 23 ശനിയാഴ്ച രാവിലെ 9 AM മുതൽ വൈകുന്നേരം 5 PM വരെയും, നവംബര് 24 ഞായറാഴ്ച രാവിലെ രാവിലെ 9 AM മുതൽ വൈകുന്നേരം 5 PM വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഡോ. മാരിയോ ജോസഫ് കേരളത്തിലും കേരളത്തിനു പുറത്തും ഏറെ അറിയപ്പെടുന്ന വചനപ്രഘോഷകനാണ്. കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ന്യൂയോർക്കിലെ എല്ലാ കുടുംബങ്ങളെയും റോക്‌ലാൻഡ് സൈന്റ്റ് മേരീസ് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോസഫ് ആദോപ്പിള്ളിൽ, ഫാ .ബിപി തറയിൽ എന്നിവർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : ഫാ . ജോസഫ് ആദോപ്പിള്ളിൽ : 914-673-6956 , ഫാ .ബിപി തറയിൽ:773-943-2290.

Read more

Copyrights@2016.