latest

അന്നം തരുന്ന കര്‍ഷകനെ ആട്ടിയോടിക്കരുത് : മാര്‍ മാത്യു മൂലക്കാട്ട്

Tiju Kannampally  ,  2018-05-22 06:46:29amm

അന്നം തരുന്ന കര്‍ഷകനെ ആട്ടിയോടിക്കരുത് : മാര്‍ മാത്യു മൂലക്കാട്ട്
കാര്‍ഷിക സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയായ കേരള ജനത ഇന്ന് കാര്‍ഷികമേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും തിരിച്ചറിഞ്ഞ് അവയ്ക്ക് യഥാര്‍ത്ഥ പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെ ദീപിക സംഘടിപ്പിച്ച കര്‍ഷക ജാഥ സംസ്ഥാന കേന്ദ്രഗവണ്‍മെന്റുകളും കണ്ണുതുറപ്പിക്കുവാനും കര്‍ഷകന്റെ ആവശ്യങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുവാനും കാരണമാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു കാലത്ത് തന്റെ അദ്ധ്വാനത്തിന്റെ ഫലം അഭിമാനത്തോടെ കര്‍ഷകന്‍ അനുഭവിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ കര്‍ഷകന് അതിന് സാധിക്കുന്നില്ല. കര്‍ഷകരുടെ അദ്ധ്വാനവും പ്രയത്‌നവും നിരന്തരം തുടരുന്നതാണ്. എന്നാല്‍ കാര്‍ഷിക ഉല്പന്നങ്ങളിലൂടെ ലഭിക്കുന്ന വരുമാനം കര്‍ഷക ജനതയുടെ ജീവിതായോധനത്തിന് ആവശ്യമായ ഫലങ്ങള്‍ നല്‍കാതെ വരുന്ന സാഹചര്യത്തില്‍് കാര്‍ഷികമേഖലയില്‍ നിന്ന് കര്‍ഷകജനത വേദനയോടെ പിന്മാറുന്നതാണ് നാം കാണുന്നത്. യഥാര്‍ത്ഥത്തില്‍ കര്‍ഷകനില്ലെങ്കില്‍ രാജ്യത്തിന്റെ അഭിവൃദ്ധി ശോചനീയമാണ്. അന്നം തരുന്ന കര്‍ഷകെ ആട്ടിയോടിക്കുന്ന സംസ്‌ക്കാരത്തിലേക്ക് നമ്മുടെ നാട് അധഃപതിച്ചു കഴിഞ്ഞു. അതിന്റെ ബാക്കി പത്രമാണ് അന്യസംസ്ഥാനങ്ങളിലെ വിഷമയമായ പച്ചക്കറികള്‍ കഴിച്ച് രോഗാതുരരായ നമ്മുടെ സമൂഹം. ഈ അവസ്ഥയില്‍ മാറ്റമുണ്ടാകേണ്ടത് ക്ഷേമസംസ്ഥാനം വിഭാവനം ചെയ്യുന്ന നമ്മളോരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഈ മേഖലയിലേക്ക് പൊതുജനത്തിന്റെ ശ്രദ്ധ തിരിക്കുവാനും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളിലൂടെ കാര്‍ഷിക മേഖലയെ വളര്‍ച്ചയിലേക്ക് നയിക്കുവാനുമുള്ള ദീപികയുടെ നിരന്തര പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. 
കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ സംഘടിപ്പിച്ച ഈ റാലിയില്‍ പങ്കെടുത്ത എല്ലാവരും കേരളത്തിന്റെ സുന്ദരമായ കാര്‍ഷിക ഭാവി സ്വപ്നം കാണുന്നവരാണ്. അതുകൊണ്ട് ഈ യാത്ര കേരളത്തിന്റെ മനസ്സില്‍ വിരചിക്കുന്ന ചിത്രങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് സാധിക്കണം. കര്‍ഷകന്റെ നൊമ്പരങ്ങള്‍ പൊതുജനമദ്ധ്യത്തിലവതരിപ്പിക്കപ്പെടുന്നതിന് ശക്തമായ ഒരു മാധ്യമം ആവശ്യമാണ്. കര്‍ഷകനെ അറിയുന്ന, അവന്റെ വേദന അറിയുന്ന, ആവശ്യങ്ങള്‍ മനസ്സിലാക്കുന്ന മാധ്യമമാണ് ദീപിക. 
നാമോരോരുത്തരും കാര്‍ഷികമേഖലയോട്  പുതുതായ ഒരു സമീപനം എടുക്കുവാന്‍ ഈ ജാഥയിലൂടെ ആഹ്വാനം ചെയ്യപ്പടുന്നു. ഓരോ കുടുംബവും സ്വന്തം ആവശ്യത്തിനുള്ള ആഹാരപദാര്‍ത്ഥങ്ങളില്‍ പരമാവധി സ്വന്തം വീട്ടുവളപ്പില്‍ കൃഷി ചെയ്തുണ്ടാക്കുന്നതിനുളള മനോഭാവം നമുക്കുണ്ടാകേണ്ടത് ആവശ്യമാണ്. കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് അന്തസ്സായി ജീവിക്കാന്‍ അവസരമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയും പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്. ആ ഉത്തരവാദിത്വത്തിലേക്ക് എല്ലാവരുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ ദീപിക നേതൃത്വം നല്‍കുന്ന ഈ മുന്നേറ്റം  വഴിയൊരുക്കുന്നു. കാര്‍ഷികമേഖലയില്‍ നിന്നുള്ള കര്‍ഷകരുടെ പിന്‍വാങ്ങലും കര്‍ഷക ആത്മഹത്യകളും നമ്മുടെ ചിന്താവിഷയമാകേണ്ട കാര്യങ്ങളാണ്. കര്‍ഷകന് മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കുറഞ്ഞ വേതനം ലഭിക്കുന്നതാണ് ഈ മേഖലയെ അവഗണിക്കാനുള്ള ഒരു പ്രധാന കാരണം. ഇത് പൊതു സമൂഹത്തില്‍ ഇന്ന് അപകടകരമായ സാഹചര്യമാണ്. നമ്മുടെ ജീവിത ശൈലി രോഗങ്ങള്‍ക്ക് പിന്നില്‍ കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന അപകടകരമായ പരാജയമുണ്ടെന്നത് മനസ്സിലാക്കണം.
നാടിന്റെ വികസനത്തില്‍ കര്‍ഷകര്‍ക്കുള്ള പങ്ക് മനസ്സിലാക്കുവാനും അവര്‍ക്ക് വേണ്ട പരിഗണന നല്‍കുവാനും സമൂഹം തയ്യാറാകണം. ഒപ്പം അതിനാവശ്യമായ നിയമനിര്‍മ്മാണങ്ങളിലൂടെ കര്‍ഷകനെ അഭിമാനത്തിലേക്ക് പിടിച്ചുയര്‍ത്തുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുമ്പോഴാണ് ഒരു നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാകുന്നത്. കേരളത്തിലെ പതിനായിരക്കണക്കിന് കര്‍ഷകരുടെ വേദനയകറ്റുവാനും പ്രത്യാശയും മനോധൈര്യവും പകര്‍ന്നു നല്‍കുവാനും കാര്‍ഷിക മേഖയ്ക്ക് പുതുചൈതന്യമേകുവാനും ഈ കര്‍ഷകമുന്നേറ്റവും അതിന്റെ ഫലമായുണ്ടാകുന്ന പുതിയ വികസന സങ്കല്പങ്ങളും കാരണമാകട്ടെയെന്ന് ആശംസിക്കുന്നു. 
ഭാരതത്തിന്റെ ആത്മാവ് കര്‍ഷകരെ ഉള്‍ക്കൊള്ളുന്ന ഗ്രാമങ്ങളിലാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിച്ചിരുന്ന സംസ്‌ക്കാരത്തില്‍ നിന്നും പിന്നോട്ട് പോവുകയും കര്‍ഷകരെ അവഗണിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും കര്‍ഷനില്ലാതെ നാടിന് പുരോഗതിയില്ലെന്നും പ്രഖ്യാപിച്ച് നടത്തപ്പെടുന്ന ഈ കര്‍ഷക മുന്നേറ്റം നമ്മുടെ നാട്ടിലെ കാര്‍ഷിക മേഖലയ്ക്ക് പുതിയ ജീവന്‍ നല്‍കാന്‍ സഹായകമാകുമെന്നും പ്രതീക്ഷിക്കാം. 
കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നമ്മുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ട് ആധുനിക ശാസ്ത്രസാങ്കേതിക സൗകര്യങ്ങളെയും പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖലയെ സമുദ്ധരിക്കാനും നവീകരിക്കാനുമുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് കര്‍ഷകന്റെ ആവശ്യങ്ങളില്‍ ശ്രദ്ധയുള്ളവരാകാന്‍ നമുക്ക് പരിശ്രമിക്കാം. അങ്ങനെ കാര്‍ഷിക മേഖലയില്‍ കേരളത്തിന് വീണ്ടും പുതുജീവന്‍ ലഭിക്കുവാനും കാര്‍ഷികമേഖലയുടെ വളര്‍ച്ചയിലൂടെ കേരളത്തിന്റെ ആരോഗ്യവും പുരോഗതിയും സാധ്യമാക്കുവാനും കഴിയട്ടെ. കേരളത്തിലെ കര്‍ഷകന്റെ വളര്‍ച്ചയിലേക്കുള്ള ചുവടുവയ്പുകളാകട്ടെ ഈ ജനകീയ മുന്നേറ്റം. 

Latest

Copyrights@2016.