latest

പുല്ലുകാട്ടിൽ ടിനു പി.ചാക്കോക്ക് അടക്കം കാരുണ്യ സ്പർശം: ഏറ്റുമാനൂർ നഗരസഭ പിരിച്ചെടുത്തത് 62 ലക്ഷം രൂപ

Editor  ,  2018-05-21 11:24:49amm

ഏറ്റുമാനൂർ ∙ കാരുണ്യസ്പർശം പദ്ധതിയിൽ അഞ്ച് മണിക്കൂർ കൊണ്ടു നഗരസഭ 62 ലക്ഷം രൂപ പിരിച്ചെടുത്തു. നഗരസഭയും ചങ്ങനാശേരി പ്രത്യാശയും ചേർന്നാണു മൂന്നുപേരുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ 35 വാർഡിൽ ഒരേസമയം സാന്ത്വന സന്ദേശവുമായി ഇറങ്ങിയത്. കെ.സുരേഷ്കുറുപ്പ് എംഎൽഎ ആദ്യസംഭാവന നൽകി. നഗരസഭാധ്യക്ഷൻ ജോയ്മന്നാമല പദ്ധതി വിശദീകരിച്ചു. 50 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു തീരുമാനം. ഇന്നലെ രാവിലെ ഒൻപതു മുതൽ രണ്ടു വരെ നഗരസഭയുടെ 35 വാർഡിലും കൗൺസിലർമാരുടെ സാന്നിധ്യത്തിൽ ഫണ്ട് സമാഹരണത്തിനു സ്ക്വാഡ് പ്രവർത്തനം നടത്തി. ഏറ്റുമാനൂർ ജീവൻ രക്ഷാസമിതിയാണു പ്രവർത്തനം ഏകോപിപ്പിച്ചത്. പായിക്കാട് മണിമലത്തറയിൽ ഷിജുമോൻ (33), കിഴക്കുംഭാഗം മന്നത്തൂർ നദീറാ സലിം (45), ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവകാംഗമായ പുല്ലുകാട്ടിൽ ടിനു പി.ചാക്കോ എന്നിവരുടെ ചികിത്സയ്ക്കാണു ഫണ്ടു പിരിച്ചത്. ഇവരിൽ ഷിജുമോന് കരൾ രോഗമാണ്. വൃക്കരോഗിയായ നദീറാസലിം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടിനു പി. ചാക്കോയ്ക്കും ഡോക്ടർ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദേശിച്ചിരിക്കയാണ്. ശസ്ത്രക്രിയ തീരുമാനിക്കുന്ന അവസരത്തിൽ തുക രോഗികൾക്കു കൈമാറുമെന്നു നഗരസഭാധ്യക്ഷൻ ജോയ്മന്നാമല അറിയിച്ചു. Courtcy Manorama



Latest

Copyrights@2016.