latest

ശുദ്ധസംഗീത പെരുമഴ ഞായറാഴ്ച ചിക്കാഗോയിൽ പെയ്തിറങ്ങുന്നു | Tickets Available online

Saju Kannampally  ,  2018-05-18 08:23:58pmm

ശുദ്ധസംഗീത പെരുമഴ ഞായറാഴ്ച ചിക്കാഗോയിൽ പെയ്തിറങ്ങുന്നു . 
ചിക്കാഗോ : മലയാളക്കരയുടെ വാനമ്പാടി ശ്രീമതി കെ എസ് ചിത്രയും ബഹുമുഘപ്രതിഭയും സംഗീത സംവിധായകനുമായ ശ്രീ.ശരത്തും ചേര്‍ന്നൊരുക്കുന്ന സംഗീത കലാവിരുന്ന് "ചിത്രശലഭങ്ങള്‍ " മെയ് 20  നു ചക്കാഗോയിലെ ഗേറ്റ് വേ തിയേറ്ററിൽ  വച്ചു നടത്തപ്പെടും. ഫ്രീഡിയ എന്റർടൈന്മെന്റ് അവതരിപ്പിക്കുന്ന ചിത്ര ഷോ 2018 KVTV , ഗീതാമണ്ഡലവും സംയുക്തമായി മിഡ്‌വെസ്റ് മലയാളീ അസോസിയേഷന്റെ സഹകരണത്തോടുകൂടിയാണ് സംഗഢിപ്പിക്കുന്നത്. ഗ്യാസ് ഡിപ്പോ ഓയിൽ കമ്പനി യാണ് പ്രധാന സ്പോൺസർ .  പ്രശസ്ത വയലിനിസ്റ്റും ഗായികയുമായ രൂപരേവതിയും, ഗായകന്‍ നിഷാദും ഒപ്പം ലൈവ്‌ ഓര്‍ക്കസ്ട്രയും ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.  .ആയിരത്തിൽ അധികം  ആളുകള്‍ക്ക് ഒരുമിച്ചിരിന്ന് ആസ്വദിക്കാനുതകുന്ന ഈ വേദി നിറഞ്ഞു കവിയുന്നതിനുള്ള തികഞ്ഞ പ്രോത്സാഹനം എല്ലാ കലാ പ്രേമികളും നല്‍കി വരുന്നു. ഈ കലാസന്ധ്യയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകർ അറിയിച്ചു കഴിഞ്ഞു . ഈ പരിപാടിയുടെ വിജയത്തിനു വേണ്ടി പരിശ്രമിക്കുകയും ടിക്കറ്റുകള്‍ എടുത്തു പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഹൃദയരായ എല്ലാ കലാ സ്നേഹികളെയും ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു .ഏകദേശം 95% ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ്‌ കഴിഞ്ഞതായും ശേഷിക്കുന്ന ഏതാനും സീറ്റുകള്‍ ഓണ്‍ലൈന്‍ വഴി തത്സമയം ലഭ്യമാകുന്നതാണ് എന്നും ഈ പരിപാടിയുടെസംഘാടകര്‍ അറിയിക്കുന്നു . കൂടാതെ ഗേറ്റ് വേ തിയേറ്ററിൽ അന്നേ ദിവസം ടിക്കറ്റുകൾ ലഭ്യമായിരിക്കും . 

Click the link below to buy the tickets 

http://knanayavoice.in/index.php?menu=media&cat=photo-gallery&id=2038 

VIP & FAMILY

Latest

Copyrights@2016.