latest

മിയാവോ രൂപതയുടെ മെത്രാനും സാമൂഹ്യ പ്രവർത്തകനുമായ മാർ ജോർജ്ജ് പള്ളിപ്പറമ്പിലിന് 2018 ലെ ഭാരത് ഗൗരവ് അവാർഡ്.

Saju Kannampally  ,  2018-04-17 10:00:29pmm

 

ബ്രിട്ടീഷ് പാർലമെന്റിലെ ഹഔസ് ഓഫ് കോമൺസിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ പുരസ്ക്കാരം ഏറ്റു വാങ്ങി. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരിൽ നിന്നും സാമൂഹ്യ രംഗത്ത് സമഗ്രമായ സേവനങ്ങൾ കാഴ്ച്ച വച്ചവർക്കാണ് ഈ അവാർഡ് നൽകപ്പെടുന്നത്. നോർത്ത് ഈസ്റ് ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളിൽ മിഷൻ പ്രവർത്തനം നടത്തിവരുന്ന മാർ ജോർജ് പള്ളിപ്പറമ്പിലിന്റെ നിസ്വാർത്ഥമായ സേവനങ്ങളെ പരിഗണിച്ചാണ് ഈ അവാർഡ് അദ്ദേഹത്തിന് നൽകപ്പെട്ടത്. ഈ അവാർഡിലെ മിയാവോ എന്ന ആരും അറിയപ്പെടാത്ത സ്ഥലത്തെക്കുറിച്ച് പുറത്തെ ലോകം അറിയപ്പെടുന്നതിൽ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് മാഗ്നാവിഷൻ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അവാർഡുകൾ പ്രതീക്ഷിച്ചല്ല സേവനങ്ങൾ ചെയ്തുവരുന്നത് . വിദ്യാഭ്യാസവും വികസനവും എത്താത്ത മിയാവോ രൂപതയിൽ സമഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും അത് സാധ്യമാക്കി തീർക്കുവാനും മിഷനറിമാർ നടത്തുന്ന സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്.



Latest

Copyrights@2016.