latest

അല്‍മാസ് കുവൈറ്റിന്റെ നാലാമത് വോളിബോള്‍ ടൂര്‍ണമെന്‍ര് മാര്‍ച്ച് 16ന്

Clintis Thekumkattil  ,  2018-03-11 06:54:51amm ജോബി കുളക്കാട്ട്

കുവൈറ്റ്: അല്‍മാസ് കുവൈറ്റിന്റെ നാലാമത് വോളിബോള്‍ ടൂര്‍ണമെന്‍ര് മാര്‍ച്ച് 16ന്. കുവൈറ്റിലെ ഏറ്റവും അംഗബലമുള്ളതും പ്രവർത്തനോന്മുഖ മലയാളി അലൂമ്നി അസ്സോസ്സിയേഷയായ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന അല്‍മാസ് കുവൈറ്റ് തങ്കളുടെ മാതൃവിദ്യാലയമായ ഉഴവൂർ സെന്റ്‌. സ്റ്റീഫൻസ്‌ കോളേജിന്റെ അഭിമാനവും മുഖമുദ്രയുമായ വോളിബോൾ ടൂർണമെന്റ് മാര്‍ച്ച് 16ന് തുടർച്ചയായി നാലാമത് തവണ അബാസിയ ആർ.എ.വി.ടി.കെ (RAVTK) ഗ്രൗണ്ട് (അബാസിയ ജർമൻ ക്ലിനിക്ക് പിൻഭാഗത്ത്) വച്ച് നടത്തന്നു.

കുവൈറ്റിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ നടത്തപ്പെടുന്ന വോളിബോൾ മാമാങ്കം കുവൈറ്റിലെ കായികപ്രേമികൾക്ക്‌ പ്രത്യേകിച്ചും മലയാളികളായ വോളിബോൾ പ്രേമികൾക്ക്‌ തികച്ചും ആവേശം പകരുന്ന ഉജ്ജ്വലമായ ഒരു അനുഭവം ആയിരിക്കും. കുവൈത്തിലെ എല്ലാ കായികപ്രേമികളെയും, അല്‍മാസ് കുവൈറ്റ് അംഗങ്ങളെയും അവരുടെ കുടുംബങ്ങങ്ങളെയും, അഭ്യുദയകാംക്ഷികളെയും ഈ കൈ പന്ത് കളി മാമാങ്കത്തിലേക്ക് അല്‍മാസ് കുവൈറ്റ് ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 66801932, 66599521, 65168651



Latest

Copyrights@2016.