latest

ഇറ്റലിയിലെ തൊസ്ക്കാനയിൽ പുതിയൊരു ക്നാനായ അസോസിയേഷൻ ആരംഭിക്കുന്നു

Saju Kannampally  ,  2018-02-19 08:08:15pmm മാത്യു കൊച്ചുവീട്ടിൽ.

ഇറ്റലിയിലെ തൊസ്ക്കാനയിൽ മാർച്ച് നാലിന് ഇറ്റാലിയൻ ഫെഡറേഷന്റെ നേതൃത്വത്തിൽ പുതിയൊരു ക്നാനായ അസോസിയേഷൻ ആരംഭിക്കുന്നു. ഇറ്റാലിയൻ ക്നാനായ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ സജ്ജീവപ്രവർത്തനങ്ങളിലൂടെ ഒരു സ്വപ്‌നംകൂടി സത്യമാകുകയാണ്.

      തൊസ്ക്കാന റീജിയണിൽപ്പെട്ട മോന്തക്കത്തീനി, ലിവോർണോ, ഫിറേൻസ്, സിയന്ന, ഗ്രോസ്സത്തോ, ലൂക്കാ തടങ്ങിയ സ്ഥലങ്ങളെ കൂട്ടിയിണക്കി 2018 മാർച്ച് 4 ന് KCA തൊസ്ക്കാന യാഥാർത്ഥ്യമാവുകയാണ്.

    KCA തൊസ്ക്കാന യൂണിറ്റ് ഉദ്ഘാടനവുമായ് ബന്ധപ്പെട്ട് അവസാനവട്ട ചർച്ചകൾക്കായ്  Fr. ജിൻസൺ കുട്ടിയാനിൽ അച്ചന്റെ സാന്നിദ്ധ്യത്തിൽ ഫെഡറേഷൻ പ്രതിനിതികളും തൊസ്ക്കാന AD-HOC  കമ്മറ്റി അംഗങ്ങളുമായ് ഫെബ്രുവരി 18 ന് ചർച്ച നടത്തുകയും ഉദ്ഘാടന പരിപാടികൾ കമീകരിക്കുകയും ചെയ്തു. ഇറ്റലിയിൽ പുതിയതായ് ഒരു ക്നാനായ അസോസിയേഷൻ ഉണ്ടാക്കുമ്പോൾ അവിടെ പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ, ക്ലബ്ബുകൾ അതുപോലെ മറ്റ്  പ്രസ്താനങ്ങളുടെയും പ്രവർത്തനങ്ങളെ ഒരു രീതിയിലും ബാധിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നതിനും , ഭാവിയിൽ അസോസിയേഷന് ഉണ്ടാകുന്ന ഫണ്ട് എങ്ങനെ വിനിയോഗിക്കണം , എന്തിനൊക്കെ ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ പ്രതിപാതിക്കുന്ന ഒരു പ്രവർത്തന മാർഗ്ഗരേഖ അവിടെയുള്ള ജനങ്ങളുടെ വികാരങ്ങളെ ഉൾക്കൊണ്ട്കൊണ്ട് തയാറാക്കുകയും അവർക്ക് സമർപ്പിക്കുകയും ചെയ്തു.

      അഡോബ് കമ്മിറ്റി കോ-ഓർഡിനേറ്ററായ ബിജോ തോമസ് മഞ്ഞനാടിയിലിന്റെയും (ഇടയാടിയിൽ), കൺവീനറായ ജയ്സൺ വിലങ്ങുകല്ലുങ്കലിന്റെയും (ഫെഡറേഷൻ പ്രതിനിതി) മറ്റ് കമ്മറ്റി അംഗങ്ങളായ............
......ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ് ഇത്രയധികം സ്ഥലങ്ങളെ കൂട്ടിയിണക്കി തൊസ്ക്കാനയിൽ ഒരു അസോസിയേഷൻ രൂപീകൃതമാക്കുവാൻ സഹായിച്ചത്.

അഡോഹ് കമ്മറ്റിയിൽ ഫാ. ജിൻസൺ നെ കൂടാതെ ഫെഡറേഷൻ പ്രതിനിതികളായ തോമസ് കാവിൽ (പ്രസിഡന്റ്), മാത്യു കൊച്ചുവീട്ടിൽ (ജനറൽ സെക്രട്ടറി), ജോജി അച്ചേട്ട് (ജോ. സെക്രറി), ജയ്സൺ വിലങ്ങുകല്ലിങ്കൽ (ട്രഷറർ) എന്നിവരും പങ്കെടുത്തു.

      KCA തൊസ്ക്കാനയുടെ  ഉദ്ഘാടനത്തിനും തുടർന്നുള്ള പ്രവർത്തനങ്ങളിലും ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങളും, ആശംസകളും, പ്രാർത്ഥനകളും അഭ്യർത്ഥിക്കുന്നു.

    തൊസ്ക്കാന ക്നാനായ അസോസിയേഷൻ സാക്ഷാത്ക്കാരമായതിനു ശേഷം പുതിയ യൂണിറ്റുകൾ ആരംഭിക്കുവാൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മറ്റ് സ്ഥലങ്ങൾ നാപ്പൊളി , നൊച്ചേര, ത്രവീസോ, റവേണ ,ബൊളോജ്ഞ. എന്നിവയാണ്.

        അസോസിയേഷനുകൾക്കൊപ്പം യുവജന പ്രസ്താനമായ KCYL ലും  ഇറ്റലിയിൽ വളർന്നുകൊണ്ടിരിക്കുകയാണെന്നവിവരം അഭിമാനത്തോടെ സൂചിപ്പിക്കുന്നു. ഈ വർഷം പുതിയ യൂണിറ്റുകൾ GENOVA , NAPOLI, SALERNO  തുടങ്ങിയ സ്ഥലങ്ങളിൽ ആരംഭിക്കുവാൻ യുവനേതൃത്വത്തിനു സാധിക്കുകയുണ്ടായി. കൂടാതെ പുതിയതായ് മറ്റ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തി വരുകയാണ്.

ഇറ്റാലിയൻ ക്‌നാനായ കാത്തലിക് ഫെഡറേഷൻ (IKCF) എക്സിക്യൂട്ടീവ് കമ്മറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി., മാത്യു കൊച്ചുവീട്ടിൽ.



Latest

Copyrights@2016.