latest

ക്നാനായ സഭ എല്ലാ ക്രൈസ്തവർക്കും മാതൃക- പാത്രിയർക്കീസ് ബാവ

Saju Kannampally  ,  2018-02-18 07:55:34pmm

ക്നാനായക്കാരെ ഉറഹയിൽ നിന്നും ഇങ്ങോട്ടയച്ച പാത്രിയർക്കീസ് ബാവയുടെ പിൻഗാമി".പരിശുദ്ധ പാത്രിയർക്കീസ് ബാവ അംഗീകരിച്ചതും കോടതി വിധികളാൽ സ്ഥിരീകരിക്കപ്പെട്ട 18 അക്ക സത്യ കാനോൻ ഹൂദായാ കാനോൻ ഏഴാം കപ്പാലിയോൻ ഒന്നാം പോസൂക്കോയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു..... ലോകത്തിലെ 318 പിതാക്കന്മാർ AD.325-ൽ നിഖ്യാ പട്ടണത്തിൽ വച്ച് തീരുമാനിച്ചത് ."ലോകത്തിലെ 4 ദിക്കുകളുടെ സംഖ്യയനുസരിച്ച് പാത്രിയർക്കീസന്മാർ 4 പേർ ഉണ്ടായിരിക്കണം.അവർ യഥാക്രമം റോമയിലെ പാത്രിയർക്കീസ്, അലക്സന്ത്രിയയിലെ പാത്രിയർക്കീസ് ,പുതിയ റോമ എന്നു വിളിക്കപ്പെടുന്ന കുസ്തന്തീനോസ് പാത്രിയർക്കീസ്,പൗരസ്ത്യ ദേശം മുഴുവനിലും അധികാരമുള്ള അന്ത്യോഖ്യാ പാത്രിയർക്കീസുമായിരിക്കണം." "പൗരസ്ത്യ ദേശത്തെ വലിയ മെത്രാപ്പോലീത്തായ്ക്കു ഇനി മേലാൽ കിഴക്ക് പാത്രിയർക്കീസിനെ പോലെ മെത്രാൻമാരെ വാഴിക്കാനുള്ള അധികാരം ഉണ്ടായിരിക്കും.അദ് ദേഹം കാതോലിക്ക എന്നു വിളിക്കപ്പെടണം. ആകമാന സുന്നഹദോസിൽ സംബന്ധിക്കുമ്പോൾ അദ് ദേഹത്തിന്റെ ഇരിപ്പിടം ഊർശ് ലേം പാത്രിയർക്കീസിനൊപ്പം ക്രമീകരിക്കണം. കാതോലിക്ക തന്റെ മേലാവിനെ അനുസരിക്കണം . ധിക്കരിക്കരുത് .318 പിതാക്കന്മാർ കൂടി ഇങ്ങനെയൊക്കെ നിശ്ചയിച്ച സ്ഥിതിയ്ക്ക് പാത്രിയർക്കീസും കാതോലിക്കയും സമൻമാരല്ല. പിന്നെയോ അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും അധികാരമുള്ള പാത്രിയർക്കീസിന്റെ കീഴിലാണു കിഴക്കിന്റെ കാതോലിക്കാ യെന്നാണ്. പൗരസ്ത്യ കാതോലിക്കോസിനു പാത്രിയർക്കീസിന്റെ കീഴിലല്ലാതെ സ്വതന്ത്രമായ ഒരു പദവി ഇല്ല. ലോകത്തിന്റെ നാലു ദിക്കനുസരിച്ച് എന്ന് ക്രമീകരിച്ചതിനാലും ,കിഴക്കൊക്കെയുടെയും മേൽ അധികാരം അന്ത്യോഖ്യാ പാത്രിയർക്കീസിൽ നിക്ഷിപ്തമാക്കിയതിനാലും ഇന്ത്യയും അതിൽപെടുമെന്നുള്ളത് വ്യക്തമാണ്. റോമാ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും തമ്മിൽ സ്വരചേർച്ചയില്ലാതിരുന്ന കാലഘട്ടത്തിലാണ് ഈ തീരുമാനമുണ്ടായതെങ്കിൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കാര്യങ്ങൾ വ്യക്തമാണ്.
അഖിലാണ്ഡത്തിൽ ഉള്ളതും ഉണ്ടാകാവുന്നതുമായ സകല സഭകളുടെയും കാര്യങ്ങളെ സംബന്ധിച്ചാണ് നിഖ്യാ സുന്നഹദോസ് തീരുമാനമെടുത്തത്. അന്ത്യോഖ്യാ സിംഹാസനത്തിന് പേർഷ്യ ഉൾപ്പടെ സകല ദേശങ്ങളിലും , ഇന്ത്യ ഉൾപ്പടെ സകല വിദൂര പൗരസ്ത്യ ദേശങ്ങളിലും അധികാരമുണ്ട്. നാലായിട്ടുള്ള ആദ്യ വിഭജനത്തിൽ നിന്നും വിട്ടു പോകുവാൻ ആർക്കും അധികാരമില്ല. വിട്ടു പോകുന്നവൻ സഭാഗാത്രത്തിൽ നിന്നാണ് വിട്ടു പോകുന്നത് . വി. മത്തായി 19:28-ൽ പറയുന്നതുപോലെ ശ്ലീഹന്മാർ 12 സിംഹാസനങ്ങളിൽ ഇരിക്കുന്നത് പുനരുത്ഥാനത്തിങ്കലാണ് . അത് ഭരിപ്പാനല്ല പിന്നെയോ വിധിപ്പാനാണ്. അതും ബൈബിൾ പ്രകാരം യിസ്രായേൽ ഗോത്രങ്ങളെ വിധിപ്പാനാണ്. 
സുറിയാനി സഭയുടെ വലിയ നോമ്പിലെയും കഷ്ടാനുഭവ ആഴ്ചയിലെയും നമസ്കാരക്രമം .പരിഭാഷകൻ യൂഹാനോൻ സേവേറിയോസ്,1968.
" യൗനാന്റെ പുത്രനെ ശ്ലീഹയാക്കി തീർത്ത പിതാവിനു സ്തുതി. തള്ളിപ്പറഞ്ഞ ശേഷം കണ്ണുനീർ മൂലം അവനെ കൈക്കൊണ്ട പുത്രനു വന്ദനം. സിംഹാസനം നൽകി അവനെ പ്രധാനിയാക്കി തീർത്ത റൂഹായ്ക്ക് സ്തോത്രം. സംക്ഷേപിക്കപ്പെടാവതല്ലാത്ത മ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. ( ദുഃഖവെള്ളി രാത്രി പ്രാർത്ഥന പേജ് 334 )
✝പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം നീണാൾ വാഴട്ടെ



Latest

Copyrights@2016.