latest
മുംബൈ; ക്നാനായ സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രൗഡഗംഭീരമായി.

മുംബൈ; ക്നാനായ സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രൗഡഗംഭീരമായി. 2018 ജനുവരി 7 ന് മുംബൈ സെന്‍ട്രലിലെ റെയില്‍ നിഗുഞ്ച് ഒാഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.ഡയാസ്പറാ ഇന്‍ചാര്‍ജ് ഫാ. ചാക്കോച്ചന് വണ്ടന്കുഴിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ഫാ.ജോപ്പന് ചെത്തിക്കുന്നേല്‍ വചനസന്ദേശം നല്കി ഫാ. ഷിബി ചെട്ടിക്കത്തോട്ടത്തില്‍, ഫാഅനില് വിരുത്തക്കുളങ്ങര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സൊസൈറ്റി ട്രസ്റ്റി കെ.യു ഏബ്രഹാം അധ്യക്ഷ്യത വഹിച്ചു. ഫാ.ചാക്കോച്ചന് വണ്ടന്‍കുഴില്‍, ഫാ.ഷിബി ചെട്ടിക്കത്തോട്ടത്തില്‍, ഫാ.അനില്‍ വിരുത്തക്കുളങ്ങര, പീറ്റര്‍ സൈമണ്‍ വാലുപറമ്പില്‍, ജിമ്മി ലൂക്കോസ് എരിമേലിക്കര, ജോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ആന്‍സി വിക്ടര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. കെ.സി.വൈ.എല്‍ പ്രസിഡന്റ് സുബിന് ചാക്കോ തൊഴുത്തുകരയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി.