latest

സർക്കാർ അനാസ്ഥക്കെതിരേ പ്രതിക്ഷേധവുമായി രാജപുരം കെ സി വൈ എൽ

Saju Kannampally  ,  2017-12-11 12:05:46amm Clinties George

പൈനിക്കര പാലം നിർമാണം ഇഴഞുനീങുന്നതിലും വണ്ണാത്തിക്കാനം മുതൽ മാലക്കല്ല് വരെയുള്ള സംസ്ഥാനപാത റീടാറിംഗ് നടത്താത്തതിലും പ്രതിഷേധിച്ച് സമരമുഖത്തേക്കിറങ്ങാൻ രാജപുരം കെ.സി.വൈ.എൽ എക്സിക്കൂട്ടിവ് യോഗം തീരുമാനിച്ചു. സ്വന്തമായി മന്ത്രിയുള്ള മണ്ഡലത്തിലെ റോഡുകൾ ബീഹാറിലെ കുഗ്രാമങ്ങളിലും ശോചനീയമാണെന്ന്  യോഗം കുറ്റപ്പെടുത്തി. നാടിന്റെ പൊതുവായ ആവശ്യങ്ങളോട് രാഷ്ട്രീയ യുവജനസംഘടന നേതൃത്വം മൗനം പാലിച്ച് നിൽക്കുന്നത് പ്രതിഷേധാർഹമാണ്. ഗത്യന്തരമില്ലാതെയാണ് സമരമുഖത്തേക്ക് ഇറങ്ങുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു. പൂടംങ്കല്ല് മുതൽ രാജപുരം ടാഗോർ സ്ക്കൂൾ വരെയുളള ഭാഗങ്ങളിൽ റീടാറിംഗ് നടന്നുവരികയാണ്. എന്നാൽ വണ്ണാത്തിക്കാനം മുതൽ മാലക്കല്ല് വരെയുള്ള റോഡ് റീടാറിംഗ് ടെൻഡർ പാസായെങ്കിലും കരാറുകാർ കുറഞ്ഞ തുകയ്ക്ക്  ടെൻഡർ എടുക്കാൻ തയ്യാറാകുന്നില്ല. ചെളി നിറഞ്ഞ് പൈനിക്കരപാലത്തിന് സമീപം ബൈക്ക് യാത്രികർ മറിഞ്ഞ് വീഴുന്നതും പതിവായിട്ടുണ്ട്. 2 ആഴ്ചക്കുള്ളിൽ പാലം പണി പൂർത്തിയാക്കി റീ ടാറിംഗ് ആരംഭിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി റോഡ് ഉപരോധം, നിരാഹാരം മുതലായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം അറിയിച്ചു.
യോഗം രാജപുരം ഫൊറോന വികാരി ഫാ.ഷാജി വടക്കെത്തൊട്ടി ഉദ്ഘാടനം ചെയ്യ്തു. പ്രസിഡന്റ് അഖിൽ തോമസ് പൂഴിക്കാലാ അധ്യക്ഷത വഹിച്ചു. ടോമി പറമ്പടത്തുമല, മനു ഒരപ്പാങ്കൽ, ലിയോ ആളുപ്പറമ്പിൽ, ടോംസി പൂഴിക്കാലാ, ജെസ്ന കൊളക്കോറ്റിൽ, സി. ധന്യ എന്നിവർ പ്രസംഗിച്ചു.



Latest

Copyrights@2016.