latest

സ്നേഹത്തിന്റെ ഉറവയും ആയി കല്ലറ കെ സി വൈ എൽ : മഹിളാമന്ദിരത്തിന് ഒരു കിണർ

Clintis Thekumkattil  ,  2017-09-17 10:22:02amm

കല്ലറ: കല്ലറ കെ സി വൈ എൽ യൂണിറ്റ് ഓണാഘോഷത്തിന്റെ ഭാഗമായി അഗംങ്ങൾ കല്ലറയിലെ മഹിളാമന്ദിരം സന്ദർശിക്കുകയും ഒരു നേരത്തെ ഭക്ഷണം നൽകാം എന്ന് അധികൃതരെ അറിയിക്കുകയും ഉണ്ടായി. അപ്പോൾ മഹിളാമന്ദിരം സൂപ്രണ്ട് ഞങ്ങളോട് പറഞ്ഞത് അവർക്ക് ഭക്ഷണത്തേക്കാൾ ആവശ്യം ഒരു കിണർ പണിയുക എന്നതാണെന്നും അതിന് കുറച്ച് സംഭാവന നൽകിയാൽ നന്നായിരുന്നു എന്നുമാണ്. കോട്ടയത്തെ ഏക മഹിളാമന്ദിരത്തിന് 1.5 കോടിയിലേറെ മുടക്കി കെട്ടിടം പണിയുകയും അത് ഉദ്‌ഘാടനം ചെയ്യുകയും ചെയ്തിട്ട് നാലു മാസം കഴിഞ്ഞു. എന്നാൽ ഇപ്പോഴും 35-ഓളം വരുന്ന സ്ത്രീകൾ ഒരു വാടക വീട്ടിൽ ആണ് താമസിക്കുന്നത്. കാരണം, പുതിയ കെട്ടിടത്തിൽ കിണറില്ല, പൈപ്പ്ലൈൻ വന്നാലും ഇത്രയും പേർക്ക് വേണ്ടത്ര വെള്ളം ലഭിക്കുകയുമില്ല എന്നതൊക്കെയാണ്. ഇവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ കെ സി വൈ എൽ യൂണിറ്റംഗങ്ങൾ അന്ദേവാസികൾക്ക് ഓണസദ്യ നൽകുകയും, യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ കിണർ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിനം കിണറിന്റെ പണി അസി. ചാപ്ലയിൻ ഫാ. അനിൽ ഒറ്റക്കുന്നേലിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുകയുണ്ടായി.



Latest

Copyrights@2016.