latest

ഡിട്രോയിറ്റ് വിൻഡ്‌സേർ കെ സി എസ് ക്നാനായ നൈറ്റ് ഉജ്ജല വിജയം

Saju Kannampally  ,  2017-09-14 08:33:06pmm ടോംസ് കിഴകെകാട്ടിൽ

ഡിട്രോയിറ്റ് : ക്നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിൻഡ്സറിന്റെ 2017 ക്നാനായ നൈറ്റ് വറനിലുള്ള സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയുടെ ഹാളിൽ വച്ച് സെപ്റ്റംബർ ഒമ്പതിന് വെകുന്നേരം ആറു മണിക്ക് നടത്തപ്പെട്ടു .നൂറുകണക്കിന് ക്നാനായ മക്കളുടെ സാനിധ്യത്തിൽ നടത്തിയ പൊതുസമ്മേളനം ക്നാനായ കാരുടെ മുഖ്യ പ്രാർത്ഥന ഗാനമായ മാർതോമാർ ആലപിച്ചു ക്നാനായ നെറ്റിന് തുടക്കം കുറിച്ചു. കെ സി എസ് വൈസ് പ്രസിഡണ്ട് സജി മരങ്ങാട്ടിൽ ഏവർകും സാഗതം ആശംസിച്ചു സംസാരിച്ചായോഗത്തിൽ കെ. സി. എസ് സ്പ്രിരിറ്റൽ ഡയറക്ടർ ഫാ ഫിലിപ്പ് രാമചാത്തനാട്ട് ക്നാനായകരന്റെ ബഹുമാനപെട്ട പിതാമഹൻ ക്നായിത്തൊമ്മൻന്റെ നേതിർത്തിൽ വന്ന ക്നാനായ മക്കൾ വ്യതിരക്തത ഉള്ളവരാണെന്നും മൂന്നാം നൂറ്റാണ്ടിൽ കൊടുങ്ങലൂരിൽ വന്നിറങ്ങിയ നമ്മൾ സഭയോട് ചേർന്നുനിന്നു വളർന്നതുപോലെ കാതോലിക്ക സഭയോട് ചേർന്നുനിന്നു ഡെട്രോയിലിലും ക്നാനയ മക്കൾ കുടുബമായി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത്‌ മക്കളെ വിശ്വസത്തിലും ക്നാനായ തനിമയിലും വളർത്തണം എന്ന് പ്രസ്താവിച്ചു. https://youtu.be/wITJoYPRv2g തുടർന്ന് ക്നാനായ നൈറ്റ് ചീഫ് ഗസ്റ്റ് ആയി യോഗം അലങ്കരിച്ച കെ.സി.എസ്.എൻ.എ വൈസ് പ്രസിഡന്റ് പ്രൊഫസർ മേയമ്മ വെട്ടിക്കാട്ട് കോട്ടയം ക്നാനായ അതിരൂപതയുടെ അധികാരപരിധി നോർത്ത് അമേരിക്കയിൽ എത്തിക്കാനുള്ള കെ.സി.എസ്.എൻ.എ യുടെ പരിശ്രമത്തിൽ അല്മയരും വൈദീകരും ഒറ്റകെട്ടായി മുന്നോട്ടു വന്നു 1986 റീക്രിപ്ട് മാറ്റി എന്ടോഗമസ് ആയി ഇപ്പോളുള്ള പള്ളികളെയും മിഷനേയും മാറ്റി ക്നാനായ അതിരൂപതയുടെ കുടകിഴിൽ കൊണ്ടുവരുക എന്ന യജ്ഞത്തിൽ പങ്കാളികളാകാൻ ഏവരെയും ഓർമിപ്പിച്ചുകൊണ്ട് ഡിട്രോയിറ്റ് കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിൻഡ്സറിന്റെ 2017 ക്നാനായ നൈറ്റ് ഉൽഘടനം ചെയിതു.

 

https://youtu.be/SmO4hHHR6g4 ഈ വര്ഷം(2017 ) ഹൈസ്കൂളും കോളേജും ഗ്രജുവേറ്റ് ചെയ്‌ത കുട്ടികളെ പ്രത്യേകം പ്ലാക്കുകൾ നൽകി യോഗം അനുമോദിച്ചു.ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി കെ.സി.എസ്.എൻ.എ റീജിയണൽ വൈസ് പ്രസിഡന്റ് അലക്സ് കോട്ടൂരും നാഷണൽ കൌൺസിൽ മെമ്പർ ജോബി മംഗലത്തെട്ടും ഡെട്രോയിറ്റിൽ മുൻ നിരയിൽ നിന്ന് നടത്തുന്ന കെ.സി.എസ്.എൻ.എ റാഫിളിന്റെ ഡെട്രോയിറ്റിലെ കിക്ക്‌ ഓഫ് കെ.സി.എസ്.എൻ.എ വൈസ് പ്രസിഡന്റ് പ്രൊഫസർ മേയമ്മ വെട്ടിക്കാട്ട് നടത്തി.

 

KCS KNANAYANIGHT 2017- Team Glow-Boys Group Dance VIDEO തുടന്ന് ക്നാനായിതൊമ്മനും മഹാബലിയും അകംബടി ചെയിത ഘോഷയായാത്രയിൽ മാക്സിന് എടത്തില്പറമ്പിലിന്റെ നേതിര്ത്ഥത്തിൽ നടത്തിയ ചെണ്ടമേളം ഏവരുടെയും കാതുകൾക്ക് ഇമ്പമാർന്നു.തുടർന്ന് കലാപരിപാടികൾ മിഥുൻ താന്നിക്കുഴിപ്പിൽ,ജീന കിഴകെകാട്ടിൽ,ടീന പൊക്കൻതാനം,രാജി കലയിൽ,അമ്മു മൂലക്കാട്ട്,നാൻസി കിഴകെകാട്ടിൽ, അന്നു കണ്ണച്ചാംപറമ്പിൽ, മീനു മൂലക്കാട്ട് എന്നിവർ അവതരിപ്പിച്ച അതിമനോഹരമായ തിരുവാതിരയോടുകൂടി തുടക്കം കുറിച്ചു. തുടർന്ന് ഷാരോൺ എടത്തിപ്പറമ്പിൽ അവതരിപ്പിച്ച വിയോള സംഗിതം,മെറീന ചെമ്പോലയുടെ ബോളിവുഡ് ഡാൻസ്,ജോൺ പോൾ കണ്ണച്ചാംപറമ്പിൽ,സാറ കണ്ണച്ചാം പറമ്പിൽ,ഇസബെൽ കിഴകെകാട്ടിൽ,ലില്ലിൻ ബിജോസ്,മിഷാൽ കണ്ണച്ചാംപറമ്പിൽ,ക്രിസ്റ്റഫർ തനികുഴിപ്പിൽ,എടൈൻ തനികുഴിപ്പിൽ,ഗവിൻ കാലായിൽ,റീആൻ കാലായിൽ,അജയ് പൊക്കാൻതാനം,ഇസബെൽ സോണി എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് മിഥുൻ താന്നിക്കുഴിപ്പിൽ സംവിധാനം ചെയ്ത നയനമനോഹരമായ "ഡിട്രോയിറ്റ് ക്നാനായ കുട്ടിസിന്റെ" ഗ്രൂപ്പ് ഡാൻസും,റിയോണ കിഴകെകാട്ടിൽ,സോഫിയ മങ്ങാട്ടുപുളിക്കിൾ ,നെസ്സിയ മുകളിൽ ,ടാനിസ്സ മുകളേൽ ,സെറീന കണ്ണച്ചാംപറമ്പിൽ,ക്രിസ്റ്റ ബിജോസ്,ഹ്നഹ്‌ നിരഞ്ജലകടുത്തുരുത്തിയിൽ,ജോഷ്വയ്ൻ കായലിൽ എന്നിവർ പങ്കെടുത്ത്‌ ആഷ്‌ലി ചെറുവള്ളിൽ സംവിധാനം ചെയ്ത "ദി സിൻ ചെയർ" എന്ന ഡ്രാമയും,സ്റ്റെല്ല സ്റ്റീഫൻ ആലപിച്ച യുക്മഗാനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

 

KCS KNANAYA NIGHT 2017- Dance by Knanaya Kutties KCS KNANAYA NIGHT 2017- Dance by Knanaya Kutties Description കൂടാതെ സഞ്ജയ് പൊക്കാൻതാനം,റയാൻ ചക്കുംകൽ,സാന്റോൺ മരങ്ങാട്ടിൽ,അൻസിൽ മുകളേൽ,ക്രിസ്റ്റിൻ മങ്ങാട്ടുപുളിക്കിൾ,കോര അചിറത്തലാക്കൽ,കെവിൻ കണ്ണച്ചാംപറമ്പിൽ,ടെലിവിൻ തോമസ് എന്നിവർ പങ്കടുത്ത സ്നേഹ മരങ്ങാട്ടിൽ സംവിധനം ചെയിത ടീം ഗ്ലൗ ഡാൻസും,ഹെന്ന മാത്യുവിന്റെ മനോഹരമായ ഇംഗ്ലീഷ് ഗാനവും,നെസ്സിയ മുകളെലിന്റെ വയലിൻ മ്യൂസിക്കും,ക്രിസ്റ്റൽ ഇലക്കാട്ടിൽ,നിഖില എബ്രഹാം ,ആശ എബ്രഹാം എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും,അന്യ മറിയ പോക്കന്തനം,അവ ആൻ പൊയ്കാന്താനനം എന്നിവർ അവതരിപ്പിച്ച ബാഹുബലി ഡാൻസും,ആഷെലി ചെറുവള്ളിയിൽ,ഷാരോൺ എടത്തിപ്പറമ്പിൽ,മെറീന ചെമ്പോല എന്നിവർ അവതരിപ്പിച്ച ഗ്രൂപ്ഡാൻസും,ഹാന നിരഞ്ജലകടുത്തുരുത്തിയിൽ റിയോണ കിഴകെകാട്ടിൽ ,സെറീന കണ്ണച്ചാംപറമ്പിൽ ,ടെന്നിസ മുകളേൽ ,നെസ്സിലെ മുകളിൽ ,അൻസിൽ മുകളിൽ ,സഞ്ജയ് പൊക്കംത്താതാനം,റയാൻ ചക്കുംകൽ ,ജോഷ്വയ്ൻ കാലായിൽ എന്നിവർ അവതരിപ്പിച്ച ഗ്രൂപ്പ് ഫ്യൂഷൻ ഡാൻസും,കെ സി വൈ എൽ മെമ്പേഴ്സിന്റെ ഫാഷൻ ഷോയും,"ക്നാനായ പോക്കിരിസിന്റെ "ഗ്രൂപ്പ് അടിപൊളി ഡാൻസും,ഷാജൻ മുകളേൽ സംവിധനം ചെയിതു സാജൻ മുകൾലും,ജിൻസ് താനത്തും അവതരിപ്പിച്ച "മധുരനൊബ്ബരം" എന്ന സ്‌കിറ്റും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

 

KCS KNANAYA NIGHT 2017- Thiruvathira KCS KNANAYA NIGHT 2017- Thiruvathira Description സ്റ്റാനിയ മരങ്ങാട്ടിൽ ,സാറ നിരഞ്ജലകടുത്തുരുത്തിയിൽ,നെയ്‌ലാ തോമസ് ,മാറിയ ചെംബോല എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായി ക്നാനായ നെറ്റിനെ തുടക്കം മുതൽ അവസാനംവരെ നയിച്ചു. ക്നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിൻഡ്സറിന്റെ സെക്രട്ടറി ജോസഫ് തെക്കേൽ ക്നാനായ നെറ്റിൽ പങ്കെടുത്തു വൻവിജയമാക്കിയതിന്‌ ഡെട്രോയിൽ ഉള്ള എല്ലാ ക്നാനായ മക്കളോടും പ്രതേക നന്ദി പ്രകാശിപ്പിച്ചു.ഏകദേശം പതിനൊന്നു മണിയോടെ സ്നേഹ വിരുന്നോടെ ക്നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിൻഡ്സറിന്റെ ക്നാനായ നൈറ്റ് വളരെ മംഗളകരമായി പരിയവസാനിച്ചു.

 

https://youtu.be/K6NPqg7oBsY കുട്ടികളുടെ കലാപരിപാടികൾക്ക് കിഡ്സ് ക്ലബ് കോർഡിനേറ്റർസ് ആയ ജോംസ് കിഴകെകാട്ടിൽ ,മിഥുൻ താന്നിക്കുഴിപ്പിൽ,ജേക്കബ് കണിയാലിയിൽ എന്നിവർ നേതിര്ത്ഥം നൽകി,എല്ലാപരിപാടിലാകും ക്നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിൻഡ്സറിന്റെ എസ്‌സിക്യൂട്ടീവ് കമ്മറ്റി മെംബേർസ് ആയ സജി മരങ്ങാട്ടിൽ,ജോസഫ് തെക്കേൽ,തോമസ് ഇലക്കാട്ടിൽ,ജോബി മംഗലത്തെട്ട്‍,ജോസ് പുളിക്കതോട്ടിൽ,ബിജു തേക്കിലക്കാട്ടിൽ,ജോംസ് കിഴകെകാട്ടിൽ,ജൂബി ചക്കുങ്കൽ,അലക്സ് കോട്ടൂർ,ഷാജൻ മുകളേൽ,ടോംസ് കിഴകെകാട്ടിൽ എന്നിവർ നേതിര്ത്ഥം നൽകി. ക്നാനായ നെറ്റിന് കോർഡിനേറ്റു ചെയ്‌തത്‌ വൈസ് പ്രസിഡന്റ് സജി മരങ്ങാട്ടിലും കിഡ്സ് ക്ലബ് കോർഡിനേറ്റർ ജോംസ് മാത്യു കിഴകെകാട്ടിലും കൂടെയായിരുന്നുLatest

Copyrights@2016.