latest

തിന്മയുടെ മേല്‍ നന്മയുടെ വിജയം: മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍

Tiju Kannampally  ,  2017-09-14 04:46:18amm

 

തിന്മയുടെ മേല്‍ നന്മയുടെ വിജയം: മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍
രാജപുരം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ലോക ജനതയുടെ പ്രാര്‍ത്ഥനയുടെയും ഇന്ത്യ, ഒമാന്‍, വത്തിക്കാന്‍, യെമന്‍ എന്നീ രാഷ്‌ട്രങ്ങളുടെ ശ്രമഫലമായി ഉണ്ടായ നയതന്ത്രവിജയമാണെന്ന്‌ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച രാഷ്‌ട്രങ്ങളെയും, ഫ്രാന്‍സിസ്‌ മാര്‍പാപ്പയെയും വിവിധ സംഘടനകളെയും മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ അഭിനന്ദിച്ചു. രാജപുരം ഫൊറോനയിലെ പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സെപ്‌റ്റംബര്‍ 29, 30 തീയതികളില്‍ രാജപുരത്ത്‌ നടക്കുന്ന ആഗോള ക്‌നാനായ യുവജനസംഗമം , മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ എന്നിവ വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
ശ്രീപുരം പാസ്റ്റര്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. എബ്രാഹം പറമ്പേട്ട്‌ അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി, അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളായ ഷാജി ചാരാത്ത്‌, ഫിലിപ്പ്‌ ആണ്ടുമാലില്‍, ഫാ. ഷാജി മുകളേല്‍, ഫാ. ബിന്‍സ്‌ ചേത്തലില്‍ ,ഫാ. ബെന്നി ചേരിയില്‍, ബാബു കദളിമറ്റം, സൈമണ്‍ മണ്ണൂര്‍, അഖില്‍ പൂഴിക്കാല, ജിജി കിഴക്കേപ്പുറത്ത്‌, ഫിലിപ്പ്‌ കൊട്ടോടി, സജി മുളവനാല്‍ എന്നിവര്‍ സംസാരിച്ചു.

രാജപുരം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ലോക ജനതയുടെ പ്രാര്‍ത്ഥനയുടെയും ഇന്ത്യ, ഒമാന്‍, വത്തിക്കാന്‍, യെമന്‍ എന്നീ രാഷ്‌ട്രങ്ങളുടെ ശ്രമഫലമായി ഉണ്ടായ നയതന്ത്രവിജയമാണെന്ന്‌ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച രാഷ്‌ട്രങ്ങളെയും, ഫ്രാന്‍സിസ്‌ മാര്‍പാപ്പയെയും വിവിധ സംഘടനകളെയും മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ അഭിനന്ദിച്ചു. രാജപുരം ഫൊറോനയിലെ പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സെപ്‌റ്റംബര്‍ 29, 30 തീയതികളില്‍ രാജപുരത്ത്‌ നടക്കുന്ന ആഗോള ക്‌നാനായ യുവജനസംഗമം , മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ എന്നിവ വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.ശ്രീപുരം പാസ്റ്റര്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. എബ്രാഹം പറമ്പേട്ട്‌ അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി, അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളായ ഷാജി ചാരാത്ത്‌, ഫിലിപ്പ്‌ ആണ്ടുമാലില്‍, ഫാ. ഷാജി മുകളേല്‍, ഫാ. ബിന്‍സ്‌ ചേത്തലില്‍ ,ഫാ. ബെന്നി ചേരിയില്‍, ബാബു കദളിമറ്റം, സൈമണ്‍ മണ്ണൂര്‍, അഖില്‍ പൂഴിക്കാല, ജിജി കിഴക്കേപ്പുറത്ത്‌, ഫിലിപ്പ്‌ കൊട്ടോടി, സജി മുളവനാല്‍ എന്നിവര്‍ സംസാരിച്ചു.

 



Latest

Copyrights@2016.