latest

കെ.സി.വൈ.എൽ നീണ്ടൂർ യൂണിറ്റിന്റെ വ്യത്യസ്ഥമായ ഓണാഘോഷം

Saju Kannampally  ,  2017-09-13 01:43:34pmm

കെ.സി.വൈ.എൽ നീണ്ടൂർ യൂണിറ്റിന്റെ ഓണാഘോഷം 
എയ്‌ഞ്ചൽസ് ഗാർഡൻ ( ചെമ്മാച്ചേൽ ) 05/09 /2017 ചൊവ്വാഴ്ച നടത്തുകയുണ്ടായി .
ശ്രി സണ്ണി ചെമ്മാച്ചേലിന്റെ വസതിയിൽ താമസിക്കുന്ന 20 ഓളം അന്തേവാസികക്കൊപ്പം തികച്ചും വ്യത്യസ്ഥമായ രീതിയിൽ ഓണമാഘോഷിക്കുവാൻ യുവജനങ്ങൾക്ക്‌ സാധിച്ചു .

28 ഓണസദ്യ വിഭവങ്ങൾ യുവജനങ്ങൾ ഓരോരുത്തരും സ്വഭവനത്തിൽ ഉണ്ടാക്കുകയും ഓണസദ്യ ഒരുക്കുകയും ചെയ്യ്‌തു. റെവ. ഫാ സിറിയക് മറ്റത്തിൽ അനുഗ്രഹ പ്രഭാക്ഷണം നടത്തുകയും, ബഹു ജോസ് കണ്ണാലയിൽ അച്ചൻ ഓണക്കോടി വിതരണം ചെയ്യ്യുകയും ചെയ്യ്‌തു. 28 വിഭവങ്ങൾ ഓണസദ്യയ്ക്കായി വിവിധ ഭവനങ്ങളിൽ ഒരുക്കുകയും ഒരുമിച്ചു പകർന്നു നല്കാൻ സാധിക്കുകയും ചെയ്യ്‌തതു ഒരുമയുടെയും പങ്കുവെയ്യ്ക്കലിന്റെയും അനുഭവം നല്കുന്നതായിരുന്നു. 
ഓണക്കളികളും ഓണപ്പാട്ടും പരിപാടികൾക്ക് കൊഴുപ്പേകി . 
കെ സി വൈ എൽ നീണ്ടൂർ യൂണിറ്റിന് 
അവസരമൊരുക്കിയ ശ്രി സണ്ണി ചെമ്മാച്ചേലിനെ നന്ദിയോടെ ഓർക്കുന്നു , കൂടാതെ ആവശ്യമായ നിർദ്ദേശങ്ങളും സഹകരണങ്ങളും നൽകിയ ശ്രീ.ജോസ് തിയ്യത്തട്ടിനും, ശ്രീ.സൈമൺ കാട്ടുപറമ്പിലിനും കെ.സി.വൈ.എൽ നീണ്ടൂർ യൂണിറ്റിന്റെ നന്ദി അറിയിക്കുന്നു. 
കെ.സി.വൈ.എൽ അംഗങ്ങൾക്കൊപ്പം 
കൈക്കാരൻമാരും കപ്യാരും പരിപാടികളിൽ പങ്കെടുക്കുകയും നേത്രത്വം നൽകുകയും ചെയ്യ്‌തു.

ഏല്ലാവർക്കും ഹൃദയം നിറഞ്ഞ
"ഓണാശംസകൾ "



Latest

Copyrights@2016.