latest

ക്നാനായ ഹോംസ് താമ്പാ : ക്നാനായ റിട്ടയർമെന്റിന്റെ പറുദീസാ ഇനി മാസങ്ങൾ മാത്രം അകലെ.

Anil Mattathikunnel  ,  2017-05-16 06:15:52pmm

താമ്പാ: അമേരിക്കയിലെ ക്നാനായ സമൂഹത്തിലെ റിട്ടയർമെന്റ് പ്രായം ചെന്നവരുടെ സ്വപനമായ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന താമ്പായിലെ ക്നാനായ ഹോംസ് എന്ന റിട്ടയർമെന്റ് പ്രൊജക്റ്റിന്റെ പണികൾ പുരോഗമിക്കുന്നു. വെറും മാസങ്ങൾ മാത്രം അകലെയായി നിൽക്കുന്ന ഈ റിട്ടയർമെന്റ് പ്രൊജക്റ്റിന്റെ 26 ൽ 16 വീടുകളും ഇതിനകം തന്നെ വിറ്റുപോയിരിക്കുകയാണ്. പ്രൊജക്റ്റിന്റെ സ്ഥല സൗകര്യങ്ങൾ ക്രമീകരിക്കുന്നത് ഈ വര്ഷം സെപ്തംബറോടുകൂടി പൂർത്തിയാകുന്നതോടെ, ഒക്ടോബർ മാസം മുതൽ തന്നെ വീടുകളുടെ നിർമ്മാണം ആരംഭിക്കാനാണ് പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുന്നത്. 7.5 ഏക്കറിൽ നിലകൊള്ളൂന്ന ഈ ക്നാനായ റിട്ടയർമെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി 3630 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള ക്ലബ് ഹൌസ്, നീന്തൽ കുളം എന്നിവയും ഒരുങ്ങുന്നുണ്ട്. താമ്പായിലെ ക്നാനായ ഇടവക ദൈവാലയത്തിൽ നിന്നും വെറും മൂന്നു കിലോമീറ്ററിനുള്ളിലായി സ്ഥിതിചെയ്യുന്ന ഈ പറുദീസാ, അലാഫിയ നദിയിൽ നിന്നും മുന്നൂറ് അടി ദൂരത്തിലായാണ് സ്ഥാപിക്കപ്പെടുന്നത്. 2018 മാർച്ച് മാസത്തോടുകൂടി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ക്നാനായ സമുദായ സ്നേഹികൾ. മുൻ കെ സി സി എൻ എ നാഷണൽ കൗൺസിൽ അംഗമായ സ്റ്റീഫൻ തേവർക്കാട്ട് കെ സി സി എൻ എ നാഷണൽ കൗൺസിലിൽ അവതരിപ്പിച്ച് ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ പ്രൊജക്റ്റാണ് ഇത്. 16 സിംഗിൾ ഫാമിലി വീടുകളും പത്ത് ടൌൺ ഹൌസുകളുമാണ് ഈ പ്രൊജക്റ്റിന്റെ ഭാഗമായി നിർമ്മിക്കുന്നത്. ക്നാനായ സമുദായത്തിലെ പ്രായം ചെന്നവർക്ക് തങ്ങളുടെ വിശ്രമകാലത്ത് തങ്ങൾക്ക് താങ്ങാവുന്ന വിധത്തിൽ തങ്ങളുടെ ക്നാനായ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവിടുവാനും സമാധാനപരമായ ജീവിതം നയിക്കുവാനുമുള്ള അവസരമാണ് ഈ പ്രോജക്റ്റ് വഴിയായി ലക്ഷ്യമിടുന്നത് എന്ന് ഇതിനു നേതൃത്വം നൽകുന്ന സ്റ്റീഫൻ തേവർക്കാട്ട് ക്നാനായ വോയിസിനോട് പറഞ്ഞു. ഈ പ്രൊജക്റ്റിന്റെ ഭാഗമാകുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് തന്നെ ഇതിന്റെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

 

സ്റ്റീഫൻ തേവർക്കാട്ട് - 845-521-1266

ജോസ് കോട്ടൂർ 248-802-6724

ഫിലിപ്പ് മേലാണ്ടശ്ശേരിൽ 813-368-1991

ജോണി പുത്തെൻപറമ്പിൽ 630-267-5123

സ്റ്റീഫൻ തൊട്ടിയിൽ 813-481-1199

തോമസ് പുതിയടത്ത്‌ശ്ശേരിൽ 813-417-4628

സതീഷ് തോമസ് 248-346-0984

 



Latest

Copyrights@2016.