latest

ചുങ്കം സെന്റ് മേരീസ് ഇടവകയിൽ ദമ്പതീ സംഗമം നടത്തി.

Anil Mattathikunnel  ,  2017-03-19 08:10:35pmm ജോബി ചെറുപച്ചിക്കര

ചുങ്കം: ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ദമ്പതീ സംഗമം നടത്തി. മാർച്ച് 18 ശനിയാഴ്ച നടത്തപ്പെട്ട ദമ്പതീ സംഗമം ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് നടത്തപ്പെട്ടത്. വിവാഹം കഴിഞ്ഞിട്ട് 39 വർഷമോ അതിനു മുകളിലേക്കോ ആയവരുടെ കൂട്ടായ്മായായിരുന്നു ഇന്നലെ നടന്നത്. വൈകിട്ട് 4 മണിയോടെ അർപ്പിച്ച വി. കുർബ്ബാനയോടെയായിരുന്നു സംഗമം ആരംഭിച്ചത്. കുർബ്ബാനയ്ക്ക് ശേഷം പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ ഏതാണ്ട് 75 ഓളം ദമ്പതികൾ പങ്കെടുത്തു. ഇടവക വികാരി ഫാ. ജോർജ്ജ് പുതുപ്പറമ്പിൽ സ്വാഗതവും അനുഗ്രഹ പ്രഭാക്ഷണവും നടത്തി. മൂവാറ്റുപുഴ കപ്പൂച്ചിൻ ആശ്രമത്തിലെ സുപ്പീരിയർ ഫാ. മൈക്കിൾ ദമ്പതികൾക്കുവേണ്ടി ക്ലാസ്സ് എടുത്തു. ചുങ്കം ഇടവക ഫാമിലി കമ്മീഷൻ ഭാരവാഹി ശ്രീ കെ എം ജോസ് നന്ദി പ്രകാശനം നടത്തി. കൂട്ടായ്മായിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികളായ വരാച്ചെരിൽ മാണി ദമ്പതികളും കുന്നത്ത് ജോസ് ദമ്പതികളും കൂടി കേക്ക് മുറിച്ച് മധുവരം പങ്കിടുകയും ചെയ്തു. ലഘു ഭക്ഷണത്തോടെ ഏഴു മണിയോടെ പരിപാടികൾ അവസാനിച്ചു.



Latest

Copyrights@2016.