latest

പുറത്തുനമസ്‌കാരം റോമിലെ ക്നാനായ സമൂഹവും ഭക്തി പൂർവം ആചരിച്ചു.

Editor  ,  2017-02-15 10:24:52amm സിജോ ഇടച്ചേരിൽ

റോം: കടുത്തുരുത്തി വലിയ പള്ളിയിൽ നൂറ്റാണ്ടുകളായി നടത്തിവരുന്ന മൂന്നു നോമ്പ് നമസ്കാരം (പുറത്തുനമസ്‌കാരം) റോമിലെ ക്നാനായ സമൂഹവും ഭക്തി പൂർവം ആചരിച്ചു.

സുറിയാനി പാരമ്പര്യം അനുസരിച്ചു നോമ്പിലെ പ്രാർത്ഥനയിൽ പല പ്രാവിശ്യം നിലത്തു കുമ്പിട്ട് കരുണ യാചിക്കുന്ന രീതിയുണ്ട്. ഇപ്രകാരം ദൈവ കരുണ യാചിച്ചുകൊണ്ടും അനുതാപം പ്രകടിപ്പിച്ചുകൊണ്ടും ദൈവജനം വലിയ നോമ്പിലേക്കു ഒരുങ്ങുകയും ചെയ്യുന്നു.

പുരാതന സുറിയാനി രീതിയിലെ പാരമ്പര്യ പ്രകാരമാണ് റോമിലെ മൂന്നു നോമ്പ് നമസ്കാരം കോർണേലിയ സാൻ പിയോ വി പള്ളിയിൽ       ഫാ. പ്രിൻസ് മുളകുമാറ്റത്തിൽ, ഫാ.  ബിജോ, ഫാ.  സനീഷ്, ഫാ.  ജിൻസൺ,              ഫാ.  സജിത്ത്, ഫാ.  ടോമി  എന്നിവരുടെ  കാർമികത്വത്തിൽ ആചരിച്ചത്.



Latest

Copyrights@2016.