latest

ബാഗ്ലൂരിൽ യൂത്ത് കൾച്ചറൽ ഫെസ്റ്റ് - നിറവ് 17 - ഉജ്ജ്വലമായി

Anil Mattathikunnel  ,  2017-02-14 09:55:11pmm ക്ലിന്റിസ് ജോർജ്ജ്

ബാഗ്ലൂർ: കെ സി വൈ എൽ ബാഗ്ളൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിറവ് 17 എന്ന യൂത്ത് കൾച്ചറൽ ഫെസ്റ്റ് ഉജ്ജ്വലമായി. മാർ മാക്കീൽ ഗുരുകുലത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സോളോ സോങ്ങ്. മാർഗം കളി, എലക്യൂഷൻ, സിനിമാറ്റിക് ഡാൻസ്, പുരാതനപ്പാട്ട്, സ്പോട് ഇവന്റസ്‌ തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ബാഗ്ളൂരിന്റെ സ്വന്തം കൊച്ചച്ഛൻ ഫാ. ജോയിസ് നന്ദിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട വി. കുർബ്ബാനയോടെയാണ് നിറവ് - 17 ന് ആരംഭം കുറിച്ചത് . തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ സി വൈ എൽ സെക്രട്ടറി നിഖിൽ തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ടിന്റോ ജോസഫ് സ്വാഗതം ആശംസിച്ചു. ഫാ. മാത്യു വെട്ടുകല്ലേൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ സിനിമാ നടൻ നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവനാണ് ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി ജോസ്‌ന നന്ദി അറിയിച്ചു.

 

തുടർന്നാണ് ആവേശം വാനോളം ഉയർത്തിയ മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. ഫാ. ജോയിസ് നന്ദിക്കുന്നേൽ പതാക ഉയർത്തികൊണ്ടാണ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. ക്രെയ്സി ബീറ്റ്‌സ്, നിംഹാൻസ് തെക്കൻസ്, ദി ജോണൈറ്സ്, ഞങ്ങൾ കുടിയേറ്റക്കാർ, ക്നാനായ വാരിയേഴ്‌സ് എന്നീ അഞ്ചു ടീമുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആവേശം നിറഞ്ഞ മത്സരങ്ങളിൽ ബാഗ്ളൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ യുവജനങ്ങൾ കയ്യും മെയ്യും മറന്ന് മത്സരിച്ചപ്പോൾ ക്രൈസ്റ്റ് കോളേജിലും സെന്റ് ഫിലോമിനാ കോളേജിലും ഉൾപ്പെടുന്ന ക്രേസി ബീറ്റ്‌സ് ഓവറോൾ വിജയികളായി. വികാരി ഫാ. തോമസ്  കൊച്ചുപുത്തെൻപുരക്കൽ, സിസ്റ്റർ അഡ്വൈസർ സി. ക്രിസ്പിൻ, സി. ഐറീൻ, സി. ഹൃദയ, ഫാ. സനൂപ്, ഫാ. സിറിൽ എന്നിവർ വിവിധ മത്സരങ്ങളിൽ വിധികർത്താക്കൾ ആയി. ബാഗ്ലൂർ കെ സി വൈ എൽ ന്റെ നിറവ് - 17 എന്ന യൂത്ത് കൾച്ചറൽ ഫെസ്റ്റിൽ പങ്കെടുത്ത്, ക്നാനായ പാരമ്പര്യത്തിലും കത്തോലിക്കാ വിശ്വാസത്തിലും ഊന്നിയ തങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുവാൻ മുന്നോട്ടുവന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും, യുവ ശക്തി സമുദായ ശക്തി എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് തുടർന്നും കെ സി വൈ എൽ ന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവരും സഹകരിക്കുകയും, സഭയെയും സമുദായത്തെയും ഹൃദയത്തിൽ എന്തികൊണ്ടുള്ള ഒരു നല്ല യുവത്വം കാത്തുസൂക്ഷിക്കുവാൻ ഒരുമിക്കുകയും ചെയ്യണമെന്നും ബാഗ്ലൂർ കെ സി വൈ എൽ നുവേണ്ടി പ്രസിഡണ്ട് ടിന്റോ ജോസഫ് അറിയിച്ചു.



Latest

Copyrights@2016.