latest

റവന്യൂ ജില്ലാ കലോത്‌സവം: ഉഴവൂര്‍ ഒ.എല്‍.എല്‍.ന് മികച്ച നേട്ടം.

Anil Mattathikunnel  ,  2017-01-11 10:40:53pmm ക്ളിന്റിസ് ജോര്‍ജ്ജ്

റവന്യൂ ജില്ലാ കലോത്‌സവം: ഉഴവൂര്‍ ഒ.എല്‍.എല്‍.ന് മികച്ച നേട്ടം.കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ കലോത്‌സവത്തില്‍ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌ക്കൂളിലെ കുട്ടികള്‍ക്ക് തിളക്കമാര്‍ന്ന നേട്ടങ്ങള്‍. വട്ടപ്പാട്ടില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപോള്‍, നാടകത്തിലും, മാര്‍ഗം കളിയിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. കൂടാതെ സോബിന്‍ സണ്ണി താഴത്തുതട്ടാറേട്ട് കേരള നടനത്തിലും, ഭരതനാട്യത്തിലും ഒന്നാം സ്ഥാനം എ ഗ്രേഡില്‍ കരസ്ഥമാക്കി കഴിഞ്ഞ വര്‍ഷവും സോബിന്‍ നേട്ടങ്ങള്‍ കൊയ്തിരുന്നു. മാറ്റാരു കൊച്ചുമിടുക്കനായ ജെസ്‌വിന്‍ രാജു ഹിന്ദി പ്രസംഗത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥനം കരസ്ഥമാക്കി. സോന മരിയ സണ്ണി താഴത്തുതട്ടാറേട്ടിന് ഭരതനാട്ട്യത്തില്‍ എ ഗ്രേഡ് ലഭിച്ചു. ഉന്നതമായ ഈ വിജയത്തിലൂടെ സ്‌കൂളിന്റെ യശസുയര്‍ത്തിയ കുട്ടികളെ സ്‌കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് പ്രാലേല്‍, പി.റ്റി.എ. പ്രസിഡന്റ് തങ്കച്ചന്‍ കോയിത്തറ, എം.പി.റ്റി.എ. പ്രസിഡന്റ് ബിബില നെഞ്ചുംതൊട്ടിയില്‍, ഹെഡ്മാസ്റ്റര്‍ ജോസ്.എം. ഇടശേരില്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു



Latest

Copyrights@2016.