latest

ഉഴവൂരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ദിനങ്ങള്‍ക്ക് തുടക്കമായി

Anil Mattathikunnel  ,  2017-01-11 09:24:02pmm

കുറവിലങ്ങാട് : കോട്ടയം അതിരൂപതയുടെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ പ്രൗഡഗംഭീരമായ തുടക്കം. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനമാമാങ്കത്തോടനുബന്ധിച്ചുള്ള റാലി ഉഴവൂര്‍ ജോയിന്റ് ആര്‍.ടി.ഒ. കെ.കെ. സുരേഷ്‌കുമാര്‍, ഫ്‌ളാഗ് ഓഫ് ചെയ്തു. മത്സര ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ. തോമസ് ഇടത്തിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം കോട്ടയം നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി. കെ.എം.സജീവ് നടത്തി. പി.ജെ. എബ്രാഹം, ഫാ. തോമസ് പ്രാലേല്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എല്‍. എബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, ഗ്രാമപഞ്ചായത്ത് അംഗം ഷേര്‍ളി രാജു, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മേഴ്‌സി ഫിലിപ്പ്, പി.ടി.എ. പ്രസിഡന്റ് കെ.എം. മാത്യു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് എം.ഇടശ്ശേരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.