latest

ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 106-ാം ചരമവാര്‍ഷികം | ക്‌നാനായവോയ്‌സില്‍ തത്സമയം

Tiju Kannampally  ,  2020-01-25 04:59:18amm

കോട്ടയം: ചങ്ങനാശ്ശേരി-കോട്ടയം വികാരിയാത്തുകളുടെ തദ്ദേശിയ പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 106-ാം ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷകളും ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍ ജനുവരി 26 ഞായറാഴ്ച രാവിലെ 11 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍  വി.കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കും. തുടര്‍ന്ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, ഊട്ടുനേര്‍ച്ച. വിവിധ ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിതൃസന്നിധിലേക്ക് തീര്‍ത്ഥയാത്രകളും ഉണ്ടായിരിക്കും.

 

ചരമവാര്‍ഷികം ക്‌നാനായവോയ്‌സില്‍ തത്സമയം

 

 



Latest

Copyrights@2016.