latest

മാതൃത്വം ദൈവിക ദൗത്യം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

Tiju Kannampally  ,  2020-01-22 05:49:09amm

മാതൃത്വം ദൈവിക ദൗത്യം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
കോട്ടയം:  കുടുംബത്തെയും സമൂഹത്തെയും വിശുദ്ധീകരിക്കുവാനും ജീവിതമാതൃകയിലൂടെ യുവതലമുറയെ പ്രചോദിപ്പിക്കുവാനും വനിതകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അത് ദൈവിക ദൗത്യമാണെന്നും കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. ഈ ദൗത്യം ഏറ്റെടുക്കാനും നടപ്പിലാക്കാനും എല്ലാ അമ്മമാരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ 2020 വര്‍ഷത്തിലെ അതിരൂപതാ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍  കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കി.  കൈപ്പുഴ ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കല്‍, കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന ചാപ്ലെയിന്‍  ഫാ. ജേക്കബ്ബ് മുള്ളൂര്‍, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍,  കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സി പാറേല്‍,  മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജയ്‌നമ്മ മോഹന്‍, കൈപ്പുഴ ഫൊറോന പ്രസിഡന്റ് ലിസി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ലോഗോസ് ക്വിസ് മത്സരവിജയികളെ ആദരിക്കലും സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. 

Latest

Copyrights@2016.