latest

കെ.സി.എസ്. ലൈസണ്‍ ബോര്‍ഡ്: സാബു കട്ടപ്പുറം ചെയര്‍മാന്‍, ജൂബി വെണ്ണലശ്ശേരി വൈസ് ചെയര്‍മാന്‍.

Tiju Kannampally  ,  2020-01-20 01:52:38amm റോയി ചേലമലയില്‍

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2020-21 വര്‍ഷത്തെ ലൈസണ്‍ ബോര്‍ഡ് ഭാരവാഹികളെ എകകണ്ഠമായി തിരഞ്ഞെടുത്തു. സാബു കട്ടപ്പുറം ആയിരിക്കും പുതിയ ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍. ജോര്‍ജ്(ജൂബി)വെണ്ണലശ്ശേരി വൈസ് ചെയര്‍മാനായിരിക്കും. ലൂക്കോസ് ചുമ്മാര്‍ പൂഴിക്കുന്നേല്‍, മജു ഓട്ടപ്പള്ളി, സൈമണ്‍ മുട്ടത്തില്‍ എന്നിവരായിരിക്കുംപുതിയ  ലൈസണ്‍ ബോര്‍ഡ് അംഗങ്ങള്‍. ഡിസംബര്‍ 14-ന് നടന്ന പൊതുയോഗത്തില്‍ വച്ച് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത സ്ഥാനം ഏറ്റെടുത്തു. ആറായിരത്തില്‍ പരം കെ.സി.എസ്. അംഗങ്ങളുടെ വോട്ടേഴ്‌സ് ലിസ്റ്റ് കാലാനുസൃതം പരിഷ്‌ക്കരിക്കുക, ചിട്ടയോടെ കെ.സി.എസ്. ഇലക്ഷന്‍ നടത്തുക, പുതിയ അംഗങ്ങളെ ചേര്‍ക്കുക എന്നിവയാണ് ലൈസണ്‍ ബോര്‍ഡിന്റെ മുഖ്യമായ ചുമതല. പുതിയ ലൈസണ്‍ ബോര്‍ഡ് അംഗങ്ങളെ   സ്വാഗതം ചെയ്യുകയും അവര്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു.



Latest

Copyrights@2016.