latest

ക്‌നാനായോളജി മീഡിയ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിച്ചു

Saju Kannampally  ,  2020-01-18 12:58:26pmm

കോട്ടയം: കോട്ടയം അതിരൂപതയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ക്‌നാനായ ഫൗണ്ടേഷന്‍, ചൈതന്യ പാസ്റ്ററല്‍ സെന്ററിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തുന്ന പ്രഥമ ക്‌നാനായോളജി മാധ്യമ പുരസ്‌ക്കാരത്തിന്‌ എന്‍ട്രികള്‍ ക്ഷണിക്കുന്നു. 15001 രൂപയും പ്രശംസാപത്രവും മോമെന്റോയുമാണ്‌ സമ്മാനം. ക്‌നാനായ സമുദായത്തെക്കുറിച്ചുള്ള പഠന ശാഖയാണ്‌ ക്‌നാനായോളജി. ക്‌നാനായ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്‌ ക്‌നാനായോളജി പ്രവര്‍ത്തിക്കുന്നത്‌. ക്‌നാനായ സമുദായത്തെക്കുറിച്ച്‌ നടത്തിയ പഠനങ്ങള്‍, പുസ്‌തകങ്ങള്‍, ലേഖനങ്ങള്‍, ഓഡിയോകള്‍, വീഡിയോകള്‍ എന്നിവയില്‍ നിന്നായിരിക്കും അവാര്‍ഡ്‌ ജേതാവിനെ തിരഞ്ഞെടുക്കുന്നത്‌. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രചനയുടെ നാല്‌ കോപ്പികള്‍ സമര്‍പ്പിക്കണം. ഡിജിറ്റല്‍ രചനകളാണെങ്കില്‍ നാല്‌ ഫ്‌ളാഷ്‌ ഡ്രൈവുകളിലാണ്‌ രചനകള്‍ സമര്‍പ്പിക്കേണ്ടത്‌. സൃഷ്‌ടികള്‍ മൗലികമായിരിക്കണം. ഓരോ രചനകളും സ്വന്തമായി രചിച്ചതോ നിര്‍മ്മിച്ചതോ ആണെന്ന്‌ കാണിക്കുന്ന സ്വയം സാക്ഷിപത്രവും രചനകളോടൊപ്പം വയ്‌ക്കേണ്ടതാണ്‌. മത്സരത്തിനു സമര്‍പ്പിക്കുന്ന രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം ക്‌നാനായ ഫൗണ്ടേഷനായിരിക്കും. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി 2020 ഫെബ്രുവരി 29. രചനകള്‍ അയയ്‌ക്കേണ്ട വിലാസം: ഡയക്‌ടര്‍, കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി, ചൈതന്യ, തെള്ളകം പി.ഒ, കോട്ടയം. വിശദാംശങ്ങള്‍ക്ക്‌ കേരളത്തിലെ 7909231108 എന്ന നമ്പരില്‍ ബന്ധപ്പെടുക. ക്നാനയോളജി ടീം



Latest

Copyrights@2016.