latest

കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ : യുവജനങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ ചലഞ്ച്‌

Tiju Kannampally  ,  2019-11-21 05:45:32amm സിജോയ് പറപ്പളളി

ലോസ്‌ ആഞ്ചലസ്‌: അടുത്തവര്‍ഷം ജൂലൈ 23 മുതല്‍ 26 വരെ ലോസ്‌ ആഞ്ചലസില്‍ നടത്തപ്പെടുന്ന കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‌ മുന്നോടിയായി രജിസ്‌ട്രേഷന്‍ ചലഞ്ച്‌ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കണ്‍വന്‍ഷന്‍ സംഘാടക സമിതിയുടെ ഒരു ചോദ്യത്തിന്‌, മൂന്ന്‌ മിനിറ്റില്‍ കവിയാതെയുള്ള ഒരു വീഡിയോയിലൂടെ ഉത്തരം നല്‍കിക്കൊണ്ടാണ്‌ ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നത്‌. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ എപ്പോഴും ഉള്‍പ്പെടുത്തേണ്ടതും ലോസ്‌ ആഞ്ചലസ്‌ കണ്‍വെന്‍ഷന്‍ കാര്യപരിപാടിയില്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ഒരു കാര്യം ഏതാണ്‌ എന്നതാണ്‌ രജിസ്‌ട്രേഷന്‍ ചലഞ്ചില്‍ ഉത്തരം നല്‍കേണ്ട ചോദ്യം. മികച്ച ഉത്തരങ്ങള്‍ അടങ്ങുന്ന വീഡിയോകള്‍ക്ക്‌ കാഷ്‌ അവാര്‍ഡുകള്‍ സമ്മാനമായി ലഭിക്കും. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നവരും 13 നും 30 നും മധ്യേ പ്രായമുള്ള അമേരിക്കയിലെ ക്‌നാനായ യുവജനങ്ങള്‍ക്കാണ്‌ ഈ വീഡിയോ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത്‌. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ വീഡിയോകള്‍ 2020 ജനുവരി 31 ന്‌ മുന്‍പായി സംഘാടക സമിതിക്ക്‌ അയച്ചുകൊടുക്കേണ്ടതാണ്‌. രജിസ്‌ട്രേഷന്‍ ചലഞ്ചിന്റെ ഒന്നാം സമ്മാനമായ 1000 ഡോളര്‍ ചിക്കാഗോയിലെ ജയ്‌ബു-ഏലമ്മ കുളങ്ങര ഫാമിലിയും, രണ്ടാം സമ്മാനമായ 500 ഡോളര്‍ താമ്പായിലെ റ്റോമി-ലൂസി മ്യാല്‍ക്കരപ്പുറത്ത്‌ ഫാമിലിയും, മൂന്നാം സമ്മാനമായ 250 ഡോളര്‍ ഹൂസ്റ്റണിലെ സണ്ണി - വിജി കരിക്കല്‍ ഫാമിലിയുമാണ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. അമേരിക്കയിലെ മുഴുവന്‍ യുവജനങ്ങളും ഈ രജിസ്‌ട്രേഷന്‍ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട്‌ ഏറ്റവും മികച്ച യുവജന സഹൃദ കണ്‍വെന്‍ഷനായി ലോസ്‌ ആഞ്ചലസ്‌ കണ്‍വെന്‍ഷനെ മാറ്റണമെന്ന്‌ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനില്‍ മറ്റപ്പള്ളിക്കുന്നേല്‍, രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ബിനീഷ്‌ മാനുങ്കല്‍, കെ.സി.സി.എന്‍.എ. ഭാരവാഹികളായ അലക്‌സ്‌ മഠത്തില്‍ത്താഴെ, സണ്ണി മുണ്ടപ്ലാക്കില്‍, ലൂക്ക്‌ തുരുത്തുവേലില്‍, റോജി കണിയാപറമ്പില്‍, ഷിജു അപ്പോഴിയില്‍ എന്നിവര്‍ ആഹ്വാനം ചെയ്‌തു. 



Latest

Copyrights@2016.