latest
ലോസ് ആഞ്ചലസില്‍ ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
Tiju Kannampally , 2019-11-20 03:57:10amm
സിജോയ് പറപ്പളളില്‍

ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജനങ്ങള്‍ക്കായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ സിജോയ് പറപ്പള്ളി, അന്നമ്മ വള്ളിപ്പടവില്‍ എന്നിവരും, സീനിയേഴ്സില്‍ ജെസ്നാ വെട്ടുപാറപ്പുറവും, ജൂണിയേഴ്സില്‍ നൈസാ വില്ലൂത്തറയും, സബ് ജൂണിയേഴ്സില്‍ റേച്ചല്‍ കണ്ണാലയും, ഫാമിലി വിഭാഗത്തില്‍ വില്ലൂത്തറ ഫാമിലിയും യഥാക്രമം ഒന്നാം സ്ഥാനം നേടി. വികാരി ഫാ. സിജു മുടക്കോടില്‍ സമ്മാനദാനം നിര്‍വഹിച്ചു. റോജി മാത്യൂസ് കണ്ണാലില്‍, തോമസ് മറ്റപ്പള്ളിക്കുന്നേല്‍, സിസ്റ്റര്‍ സെറീനാ എസ്.വി.എം., സിസ്റ്റര്‍ മേബിള്‍ എസ്.വി.എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ലോസ് ആഞ്ചലസില്‍ ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
സിജോയ് പറപ്പളളില്‍