latest

കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി സമാപനം നവംബര്‍ 21ന്‌

Tiju Kannampally  ,  2019-11-19 04:26:57amm

കോട്ടയം; കോട്ടയം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 21ന്‌(വ്യാഴം) സമാപിക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത അല്മായ പ്രതിനിധികളും കൃതജ്ഞതാ ബലിയിലും സമാപന ആഘോഷങ്ങളിലും പങ്കെടുക്കും.

കാട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി സമാപനം നാളെ
കോട്ടയം; കോട്ടയം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നാളെ (വ്യാഴം) സമാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത അല്മായ പ്രതിനിധികളും കൃതജ്ഞതാ ബലിയിലും സമാപന ആഘോഷങ്ങളിലും പങ്കെടുക്കും.
1944 ഒക്‌ടോബര്‍ 29-ാം തീയതിയാണ് അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് കൂദാശ ചെയ്തത്. 

 

കോട്ടയം മെത്രാസന മന്ദിരത്തിൽ, രൂപതയിലെ വൈദികരുടെയും ഇടവക പ്രതിനിധികളുടെയും നഗരത്തിലെ പ്രമുഖരുടെയും ഒരു സംയുക്തയോഗം, 1938 നവംബർ ഒന്നാം തീയതി ചേർന്ന് മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി, എങ്ങനെ ആഘോഷിക്കണമെന്ന് ആലോചന നടത്തി. അന്ന് രൂപതയ്ക്ക് സ്വന്തമായി ഒരു കത്തീഡ്രൽ ഇല്ലാതിരുന്നതുകൊണ്ട് ജൂബിലി സ്മാരകമായി കത്തീഡ്രൽ നിർമ്മിക്കണമെന്ന് തീരുമാനിച്ചു. 1939 നവംബർ 1 ന് അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവ് കത്തീഡ്രലിന് ശിലാസ്ഥാപനം നടത്തി. 1944 ഒക്‌ടോബർ 29-ന് അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവ് കത്തീഡ്രൽ കൂദാശ ചെയ്തു. വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ. ബൊനവന്തൂർ, ചങ്ങനാശ്ശേരി രൂപതാമെത്രാൻ അഭിവന്ദ്യ മാർ ജയിംസ് കാളാശ്ശേരിൽ, തിരുവല്ല രൂപതാമെത്രാൻ അഭിവന്ദ്യ മാർ സേവേറിയോസ് എന്നീ പിതാക്കന്മാർ സഹകാർമ്മികത്വം വഹിച്ചു. അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് സഹായ മെത്രാനായശേഷം യൂറോപ്പിന് പോയപ്പോൾ രണ്ടുവലിയ മണികൾ ഫ്രാൻസിൽ നിന്നും ഏർപ്പാടുചെയ്യുകയും കപ്പൽ മാർഗ്ഗം അത് കേരളത്തിൽ എത്തിച്ച് കത്തീഡ്രലിന്റെ മണിമാളികയിൽ സ്ഥാപിക്കുകയും ചെയ്തു. പ്രസ്തുത മണിയുടെ ഇമ്പം ഇന്നും പട്ടണത്തിന് ഉണർവ് ഏകുന്നു.

 

കത്തീഡ്രലിലെ മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുരാജന്റെ തിരൂസ്വരൂപവും മണിമാളികയുടെ മുകളിൽ കോട്ടയം പട്ടണത്തെ ആശീർവദിച്ച് നിൽക്കുന്ന ക്രിസ്തുരാജന്റെ തിരുസ്വരൂപവും ഏറെ ആകർഷണീയമാണ്. കത്തീഡ്രലിനുള്ളിൽ പരസ്യവണക്കത്തിന് സ്ഥാപിച്ചിട്ടുള്ള ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം, ലോകപ്രസിദ്ധമായ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം നിർമ്മിച്ച അതേ കലാകാരനെക്കൊണ്ട് നിർമ്മിപ്പിച്ച് ഇവിടെ സ്ഥാപിച്ചത്, അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവാണ്. ടൗണിലെ തിരക്കുകളുടെ മധ്യത്തിലും ശാന്തമായിരുന്ന് പ്രാർത്ഥിക്കുവാൻ സാധിക്കുന്ന രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഈ കത്തീഡ്രലിൽ അനേകർ പ്രാർത്ഥനയ്ക്കായി ദിനംപ്രതി എത്തുന്നു.രൂപതയുടെ പിതാക്കന്മാരായിരുന്ന അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, മാർ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരെ അടക്കം ചെയ്തിരിക്കുന്നത് ഈ കത്തീഡ്രലിന്റെ മദ്ബഹയ്ക്കടിയിൽ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന കബറിലാണ്.

 

1925 -ൽ സ്ഥാപിതമായ ലൂർദ് ഗ്രോട്ടോ, കത്തീഡ്രൽ നിർമ്മാണത്തിനുശേഷം ഇപ്പോഴത്തെ സ്ഥാനത്തേക്ക് മാറ്റിപ്പണിയുകയും 1945 ഓഗസ്റ്റ് 22 ന് വെഞ്ചരിക്കുകയും ചെയ്തു. 1986 ഫെബ്രുവരി 8 ന് പരി. പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയം സന്ദർശിച്ചപ്പോൾ, ക്രിസ്തുരാജ കത്തീഡ്രലിൽ എത്തി പ്രാർത്ഥിക്കുകയും കത്തീഡ്രൽ മൈതാനിയിൽ കൂടിയ ജനങ്ങളെ അഭിവാദനം ചെയ്ത് സംസാരിക്കുകയും ആശീർവദിക്കുകയും ചെയ്തു. അഭിവന്ദ്യ പിതാക്കന്മാരെ അടക്കം ചെയ്തിരിക്കുന്ന മദ്ബഹയിൽ, പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കല്ലറയോടനുബന്ധിച്ച് നിർമ്മിച്ചിരിക്കുന്ന, നിത്യാരാധന ചാപ്പലിലെ ദിവ്യകാരുണ്യ സന്നിധിയിൽ അനേകർ പ്രാർത്ഥിക്കാനായി എത്തിചേരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ വിശുദ്ധ കുർബാനയെ തുടർന്ന് ക്രിസ്തുരാജ നൊവേനയുണ്ട്.

 

 



Latest

Copyrights@2016.