latest

ജോയി ചെമ്മാച്ചേല്‍ വെഡ്ഡിംഗ് പ്രോജക്ട് - അനുമോദന സമ്മേളനം Live Telecast Available.

Tiju Kannampally  ,  2019-11-07 07:40:29amm

നീണ്ടൂര്‍: ജീവകാരുണ്യ പദ്ധതിയില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ജോയി ചെമ്മാച്ചേലിന്റെ ആഗ്രഹപ്രകാരം നടപ്പാക്കിയ വെഡ്ഡിംഗ് പ്രോജക്ടിന്റെ ഭാഗമായി പതിനഞ്ച് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹ മംഗളകര്‍മ്മം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ പദ്ധതിയില്‍ അംഗങ്ങളായ വധൂവരന്‍മാര്‍ക്ക് 2019 നവംബര്‍ 8-ാം തീയതി വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് നീണ്ടൂര്‍ രാജമക്കള്‍ പാരീഷ് ഹാളില്‍ വച്ച് സ്വീകരണം നല്‍കുന്നു. പ്രമുഖ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു. ഏറ്റുമാനൂര്‍ MLA ശ്രീ.സുരേഷ് കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന അനുമോദന സമ്മേളനം കേരള വനം,വന്യജീവി വകുപ്പു മന്ത്രി സ.കെ.രാജു ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി സ.പി.തിലോത്തമന്‍ പാരിതോഷിക വിതരണ ഉദ്ഘാടനവും നിര്‍വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറല്‍ വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.
ജോയി ചെമ്മാച്ചേല്‍ വെഡ്ഡിംഗ് പ്രോജക്ട് അനുമോദന സമ്മേളനം

Latest

Copyrights@2016.