latest

KSSS ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നടത്തി

Tiju Kannampally  ,  2019-11-01 05:02:01amm

കെ.എസ്.എസ്.എസ് ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നടത്തി
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കലില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി  പ്രവര്‍ത്തിച്ചുവരുന്ന ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററിനോട് ചേര്‍ന്നുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നടത്തി.  കോട്ടയം അതിരൂപ മെത്രാപ്പോലിത്ത മാര്‍ മാത്യൂ മൂലക്കാട്ട് പിതാവ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് മുന്‍ സെക്രട്ടറിയും ചിക്കാഗോ അഗാപ്പെ മൂവ്‌മെന്റ് ഡയറക്ടറുമായ റവ. ഫാ. അബ്രാഹം മുത്തോലത്തച്ചന്‍ ഭിന്നശേഷിയുള്ളവരുടെ ക്ഷേമം മുന്‍നിര്‍ത്തി സ്ഥലവും സാമ്പത്തിക സഹായവും ലഭ്യമാക്കി ചേര്‍പ്പുങ്കലില്‍ പണികഴിപ്പിച്ച ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, റവ. ഫാ. അബ്രാഹം മുത്തോലത്ത്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, റവ. ഫാ. തോമസ് കോട്ടൂര്‍, ഫാ. തോമസ് ആദോപ്പിള്ളില്‍,  ഫാ. ജെയിംസ് വടക്കേക്കണ്ടങ്കരിയില്‍, ഫാ. ജോസ് ആദോപ്പിള്ളില്‍, ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. ഗ്രെയ്‌സണ്‍ വെങ്ങാലില്‍, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, ജെയ്‌മോന്‍ നന്തികാട്ട്, ബിജോ കാരക്കാട്ട്, ചേര്‍പ്പുങ്കല്‍ ഇടവകാംഗങ്ങള്‍, അഗാപ്പെ സമരിറ്റന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് ബഹു. എബ്രാഹം മുത്തോലത്തച്ചനാണ്.

Latest

Copyrights@2016.