latest

കെ സി വൈ എൽ ഗോൾഡൻ ജൂബിലി സ്റ്റീയറിങ് കമ്മറ്റി സജ്ജമായി

Editor  ,  2019-10-10 11:07:40pmm

ചിക്കാഗോ : കെ സി വൈ എൽ 50 വർഷത്തെ ജൂബിലി ആഘോഷം ചിക്കാഗോയിലും നടത്തപ്പെടുമ്പോൾ, കഴിഞ്ഞ അമ്പതു വര്ഷം സംഘടനയെ നയിച്ച നേതാക്കന്മാരും, പ്രവർത്തകരും ഒരുമിക്കുന്ന അസുലഭ നിമിഷങ്ങൾക്ക് ചിക്കാഗോ സാക്ഷ്യം വഹിക്കാൻ പോകുകയാണ്. പ്രസ്തുത സംഗമത്തിന് സ്റ്റീയറിങ് കമ്മറ്റി രൂപീകൃതമായി. കെ സി വൈ എൽ കോട്ടയം അതിരൂപതയുടെ രണ്ട് സ്ഥാനങ്ങളിൽ നേതൃത്വം നൽകി, പിന്നീട് അമേരിക്കയിൽ കെ സി സി എൻ എ യുടെ പ്രെസിഡന്റ്, അമേരിക്കയിൽ കെ സി വൈ എൽ എൻ എ സ്ഥാപകൻ , ചിക്കാഗോ കെ സി എസ് പ്രസിഡന്റ എന്നി നിലകളിലും, വിവിത മലയാളി, സാമൂഹിക, മീഡിയ നിറ സാന്നിധ്യവുമായ ജോസ് കണിയാലി, കെ സി വൈ എൽ ചരിത്രത്തിലെ രണ്ടാമത്തെ ഡയറക്ടറും, ഉഴവൂർ കോളേജ് പ്രൊഫൊസറുമായ പ്രൊഫ : കെ സി ജോസഫ്, കെ സി വൈ ൽ സംഘടനയുടെ അതിരൂപതാ ചാപ്ലയിൻ ആയി 8 വര്ഷം സേവനം അനുഷ്ടിച്ച ഫാ എബ്രഹാം മുത്തോലത്ത്, കെ സി വൈ എൽ മുൻ  അതിരൂപതാ പ്രെസിഡന്റ് (രണ്ടു തവണ) ജിമ്മി കണിയാലി, കെ സി വൈ എൽ പ്രെസിഡന്റ് ബിബീഷ് ഒലിക്കമുറിയിൽ എന്നിവരാണ് ചിക്കാഗോ കെ സി വൈ എൽ സംഗമത്തിന്റെ സ്റ്റീയറിങ് കമ്മറ്റി അംഗങ്ങൾ.  ഒപ്പം ഈ പരിപാടിയുടെ ചെയർമാൻ , ജനറൽ കൺവീനർ, വൈസ് ചെയര്മാന്, ജനറൽ കോർഡിനേറ്റർസ് എന്നിവരും അടങ്ങുന്ന സംഘമാണ് സ്റ്റീയറിങ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.



Latest

Copyrights@2016.