latest

19-ാംമത് തൂവാനീസാ ബൈബിള്‍ കണ്‍വെന്‍ഷന് സമാപനമായി

Tiju Kannampally  ,  2019-09-22 02:47:03amm

കോട്ടയം; കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനീസായില്‍  19-ാംമത്  ബൈബിള്‍ കണ്‍വെന്‍ഷന് സമാപനമായി. സെപ്റ്റംബര്‍  19 മുതല്‍ 22വരെ 4 ദിവസം നീണ്ടുന്ന ബൈബിള്‍ കണ്‍വെനില്‍ അനേകം ആളുകള്‍ ഭകതിപൂര്‍വ്വം പങ്കെടുത്തു. വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യആരാധന, ജപമാല, വചന ശുശ്രൂഷ, ഗാനശുശ്രൂഷ തുടങ്ങിയവ കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാദിവസവും നടന്നു.

 

കണ്‍വെന്‍ഷന്റെ ആദ്യ ദിനമായ സെപ്റ്റംബര്‍ 19ന് രാവിലെ 9.45 ന് ബൈബിള്‍ പ്രതിഷ്ഠ വെരി. റവ.ഫാ. അബ്രാഹം പറമ്പേട്ട്, തുടര്‍ന്ന് വചനശുശ്രൂഷ റവ.ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. വൈകുന്നേരം 2.45 ന്  മാര്‍.മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. സമാപനദിനമായ 22-ാംതീയതി തീയതി രാവിലെ  9.45ന് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍ച്ചു. വിവിധ ദിവസങ്ങളില്‍ റവ.ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍, റവ.ഫാ.ജോസഫ് പുത്തന്‍പുര, ബ്രദര്‍. റെജി.പി.കൊട്ടാരം, ബ്രദര്‍.മാരിയോ ജോസഫ്‌ എന്നിവര്‍ വചനശുശ്രൂഷ നിര്‍വഹിച്ചു.

 

വൈകുന്നേരം

4 ദിവസം നീണ്ടുനിന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്തു.




Latest

Copyrights@2016.