latest

കെ.സി.വൈ.എൽ ഗ്ലോബൽ സംഗമം: പ്രമുഖർ പങ്കെടുക്കും.

Saju Kannampally  ,  2019-09-19 02:57:19pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

 

മാർ മൂലക്കാട്ട് ജസ്റ്റിസ് സിറിയക് ജോസഫ്,  കെ സി വൈ എൽ ജൂബിലി സംഗമത്തിൽ ചിക്കാഗോയിൽ 
ചിക്കാഗോ : കെ സി വൈ എൽ ഗോൾഡൻ ജൂബിലി സംഗമത്തിൽ കോട്ടയം അതിരൂപതാ അദ്യക്ഷൻ മാർ മാത്യു മൂലക്കാട്ടും , കെ സി വൈ എൽ സംഘടനയുടെ സ്ഥാപക ഡയറക്ടർ ജസ്റ്റിസ് സിറിയക് ജോസഫ് സാറും , ചിക്കാഗോയിൽ നവംബർ 1,2, 3 തീയതികളിൽ നടക്കുന്ന  കെ സി വൈ എൽ തലമുറകളുടെ സംഗമത്തിൽ മുഖ്യ അതിഥികളായിരിക്കും. കോട്ടയം അതി രൂപതയുടെ/ ക്‌നാനായ സമുദായത്തിന്റെ ഗോത്ര തലവനായ അഭി : മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ സാന്നിദ്ധ്യം സംഘാടക സമിതിക്ക് ഇരട്ടി ആവേശം പകർന്നിരിക്കുകയാണ്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന കെ സി വൈ എൽ സംഘടനക്ക് ഇന്ന് കാണുന്ന പകിട്ട് പകർന്നുനൽകിയ രൂപത, ഫൊറോനാ, ഇടവക തലത്തിലുള്ള മുൻ ഭാരവാഹികൾ നേതൃത്വം നൽകുന്ന ഈ സംഗമം 50 വര്ഷമായിരിക്കുന്ന കെ സി വൈ എൽ എന്ന മഹത്തയ സംഘടനയുടെ പ്രയാണത്തിൽ വലിയ നാഴികകല്ലായിരിക്കും. 
1969 ൽ മാർ തോമസ് തറയിൽ പിതാവിന്റെ പക്കൽ ക്‌നാനായ യുവജനങ്ങൾക്കായി ഒരു സംഘടന വേണം എന്ന് ആവശ്യപ്പെടുകയും, അതിനു വേണ്ട എല്ലാ  പരിശ്രമങ്ങളും നടത്തി കെ സി വൈ എൽ എന്ന മഹത്തായ  സംഘടനക്ക് തുടക്കം കുറിച്ച   ജസ്റ്റിസ് സിറിയക് ജോസഫിന്റെ സാന്നിധ്യം 50 വര്ഷം പൂർത്തിയാക്കുമ്പോൾ   
ഏറെ ശ്രേദ്ധേയമാണ്. 
ഒന്നാം വര്ഷം മുതൽ അൻപതാം വര്ഷം വരെ നേതൃത്വം നൽകിയ നേതാക്കന്മാരും അതിലുപരി ഈ കാലഘട്ടങ്ങളിലായി പ്രവർത്തിച്ചവർ,  ഒന്നിക്കുമ്പോൾ ഏതൊരു ക്‌നാനായ മക്കൾക്കും അഭിമാന നിമിഷമായി മാറും എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. 

ചിക്കാഗോ : 2019 നവംബർ 1,2,3 തീയതികളിൽ ചിക്കാഗോയിൽ വച്ച് ആഗോളതലത്തിൽ നടക്കുന്ന കെ.സി.വൈ.എൽ തലമുറകളുടെ സംഗമത്തിൽ മുഖ്യ അതിഥികളായി കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് , കെ സി വൈ എൽ സംഘടനയുടെ സ്ഥാപക ഡയറക്ടർ ജസ്റ്റിസ് സിറിയക് ജോസഫ് , തോമസ് ചാഴികാടൻ എം.പി. തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും. ക്‌നാനായ സമുദായത്തിന്റെ ഗോത്ര തലവൻ മാർ മാത്യു മൂലക്കാട്ട്  സംഗമത്തിന്റെ മുഖ്യഅതിഥിയായി എത്തുംമെന്നുള്ളത് സംഘാടക സമിതിക്ക് ഏറെ  ആവേശംപകർന്നു . 1969 ൽ മാർ തോമസ് തറയിൽ പിതാവിനാൽ  സ്ഥാപിതമായ ആദ്യത്തെ യുവജന സംഘടനയായ കെ.സി.വൈ.എൽ ന് ശക്തമായ നേതൃത്വം നൽകി വളർച്ചയിലേക്ക് നയിച്ച  മുൻ സുപ്രീം കോർട്ട് ജസ്റ്റിസ് ശ്രീ.സിറിയക് ജോസഫിന്റെ  പങ്കാളിത്തവും ജൂബിലി ആഘോഷങ്ങൾക്ക് ഏറെ മാറ്റുകൂട്ടും  . ക്നാനായ  കത്തോലിക്കാ സമുദായത്തിൽ നിന്നുള്ള പ്രഥമ ഇന്ത്യൻ പാർലമെൻറ് അംഗവും ഏറ്റുമാനൂർ മുൻ എം എൽ എ യുംമായ ശ്രീ.തോമസ് ചാഴികാടൻ ലോകസഭാംഗമായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി അമേരിക്കയിൽ കെ.സി.വൈ.എൽ ഗ്ലോബൽ മീറ്റിൽ പങ്കെടുക്കാൻ എത്തുന്നു എന്നുള്ളത് ശ്രദ്ധേയമാണ് . കഴിഞ്ഞ 50 വർഷമായി ഇടവക, ഫൊറോന, രൂപത തലത്തിൽ കെ.സി.വൈ.എൽ എന്ന മഹത്തയ സംഘടനയുടെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള  കെ.സി.വൈ.എൽ മുൻ ഭാരവാഹികളും  സംഗമത്തിൽ പങ്കെടുക്കുവാൻ എത്തുമെന്നും സംഘാടകർ അറിയിച്ചു. KCYL സംഘടനയുടെ തുടക്കംമുതൽ ഇതുവരെ നേതൃത്വ നിരയിൽ ഒത്തൊരുമിച്ച് പ്രവർത്തിച്ചവർ ഈ സംഗമത്തിൽ ഒന്നിക്കുമ്പോൾ ഏതൊരു ക്‌നാനായ മക്കൾക്കും ഇത് അഭിമാനത്തിന്റെ  നിമിഷങ്ങളായി മാറുംമെന്ന് കെ.സി.വൈ.എൽ ഗോൾഡൻ ജൂബിലി ഗ്ലോബൽ മീറ്റ്  ചെയർമാൻ ശ്രീ സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.  



Latest

Copyrights@2016.